സൗത്ത് ഫ്ലോറിഡ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിൽ എട്ടുനോമ്പ് പെരുന്നാളും കൺവെൻഷനും സെപ്റ്റംബർ 1 മുതൽ 8 വരെ

സൗത്ത് ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിൽ (3301 N 72ND AVE, HOLLYWOOD, FLORIDA – 33024 (ഈ വർഷത്തെ എട്ടുനോമ്പ് പെരുന്നാളും കൺവെൻഷനും സെപ്റ്റംബർ 1 ചൊവ്വാഴ്ച വൈകുന്നേരം മുതൽ സെപ്റ്റംബർ 8 ചൊവ്വാഴ്ച വരെ ഭക്തിനിർഭരമായി ആചരിക്കുന്നു. വിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥതയിൽ നടത്തുന്ന നോമ്പ് ആചരണത്തിലും പെരുന്നാൾ ശുശ്രൂഷകളിലും പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും ദൈവനാമത്തിൽ ക്ഷണിക്കുന്നതായി വികാരി ഫാ. ഡോ. ജോസഫ് വർഗീസ് അറിയിച്ചു. സജി സാമുവൽ / ഡെൻസി & ഫാമിലിയാണ് ഈ വർഷത്തെ തിരുനാളിന്റെ സ്പോൺസേഴ്സ് . പെരുന്നാൾ & കൺവെൻഷൻ സമയക്രമം: സെപ്റ്റംബർ 1 (ചൊവ്വ): വൈകുന്നേരം 5:30-ന് കൊടിയേറ്റ്, 6:00-ന് മാതാവിനോടുള്ള യാചനകളും ഗാനങ്ങളും, 6:30-ന് സന്ധ്യാ നമസ്കാരവും മധ്യസ്ഥ പ്രാർത്ഥനയും, 7:30-ന് ധ്യാനം, (ഫാ. സന്തോഷ് തോമസ്),…

ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണ മഹോത്സവം അവിസ്മരണീയമായി

ഫിലഡൽഫിയ: കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും വിളിച്ചോതിക്കൊണ്ട് ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ (TKF) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “ട്രൈസ്റ്റേറ്റ് കേരള ഫോറം 2026 ഓണ മഹോത്സവം” വിവിധ കലാപരിപാടികളുടെയും സാംസ്കാരിക അവതരണങ്ങളുടെയും പുരസ്കാര വിതരണത്തിന്റെയും വേദിയൊരുക്കികൊണ്ട് കേരളീയ പൈതൃകത്തിന് അമേരിക്കൻ മണ്ണിൽ തിലകക്കുറി ചാർത്തി പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. സംഗീതം, നൃത്തം, ഘോഷയാത്ര, പൊതുസമ്മേളനം, പുരസ്കാര വിതരണം, സ്റ്റേജ് ഷോ എന്നിവകൊണ്ട് സമ്പന്നമായ ആഘോഷത്തിൽ വിവിധ തലമുറകളിലുള്ള മലയാളികളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും കേരളീയ സംസ്കാരത്തിന്റെ പാരമ്പര്യവും ആഘോഷമാക്കി മാറ്റിയ പരിപാടിയിൽ നിരവധി സാമൂഹിക, സാംസ്കാരിക, കലാ രംഗത്തെ പ്രമുഖർ പങ്കെടുത്തു. പരിപാടിയുടെ തുടക്കത്തിൽ ശ്രീമതി ഷിജി ഷാനി എം.സിയായി ഏകോപിപ്പിച്ച ഗാനാലാപന സദസ് മുന്നോടിയായി നടന്നു. സുമോദ് നെല്ലിക്കാല, ജീമോൻ ജോർജ്, ഷിജി ഷാനി, റീമ അബി, ജെയ്‌സൺ…

ഓണപ്പുലരി (കവിത): എ.സി. ജോര്‍ജ്

പൂവിളികൾ കേട്ടുണരും പൊൻപുലരിയിൽ, മുറ്റത്തു വിരിയുന്നു തുമ്പയും തെച്ചിയും. കർക്കടകത്തിന്റെ കാർമേഘം മാഞ്ഞുപോയി, ചിങ്ങവെയിൽ നാളിൽ ചിരിക്കുന്ന പൂക്കളം. നാടൊട്ടുക്കും എങ്ങും സന്തോഷ തരംഗങ്ങൾ, പൂവടയും പായസവും ഒരുക്കുന്ന അടുക്കളകൾ. കോടിവസ്ത്രമണിഞ്ഞു ചിരിക്കും കുരുന്നുകൾ, തുമ്പപ്പൂ ചിരിയോടെ സ്വീകരിക്കും മാവേലിയെ. മനുഷ്യരെല്ലാരും ഒന്നായി വാണൊരു, പഴയൊരു നല്ലോണക്കാലത്തിന്റെ ഓർമ്മയിൽ, സ്നേഹവും സമത്വവും നിറഞ്ഞ മനസ്സോടെ, വരവേൽക്കാം വീണ്ടുമൊരു തിരുവോണ നാളിനെ! തിരുവോണ നാളിന്റെ മേളം കഴിഞ്ഞാലും, മാറാതെ നിൽക്കുന്നു മനസ്സിൽ ആനന്ദം. പൂക്കളം മാഞ്ഞാലും ഓർമ്മ തൻ മുറ്റത്ത്, വാടാതെ നിൽക്കുന്നു തുമ്പപ്പൂ പുഞ്ചിരി. നാടൊട്ടുക്കുമെങ്ങും ആഘോഷ രാവുകൾ, പ്രവാസ ലോകത്തെ കൂട്ടായ്മ വേദിയിൽ, വീണ്ടുമുണരുന്നു മാവേലി മന്നനും. കഴിഞ്ഞുപോയൊരു നല്ലോണ നാളിന്റെ, മധുരം നുകർന്നു നാം മുന്നോട്ടു പോകവേ, സൗഹൃദ സന്തോഷ ഓർമ്മകൾ കാത്തുവെച്ച്, കാത്തിരിക്കാം അടുത്തൊരു ഓണപ്പുലരിക്കായ്!

ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം 13‌): ജയശങ്കര്‍ പിള്ള

ശ്രീ നാരായണ ഗുരുവും ഗുരു നിത്യയും ശ്രീ നാരായണ ഗുരുവിനെയും ഗുരു നിത്യചൈതന്യ യതിയെയും ഒരുമിച്ച് പഠിക്കുമ്പോൾ അത് ഒരു ഗുരു,ശിഷ്യബന്ധത്തിന്റെ ചരിത്രത്തേക്കാൾ ഉപരി ഒരു മഹത്തായ ആത്മീയ ദർശനം എങ്ങനെ തലമുറകളിലൂടെ പകർന്നു നൽകപ്പെടുകയും ഓരോ കാലഘട്ടത്തിനെയും പുതുതായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു എന്നതിന്റെ ചരിത്രം കൂടിയാണ്. ശ്രീ നാരായണ ഗുരു കേരളത്തിന്റെ സാമൂഹികവും ആത്മീയവുമായ നവോത്ഥാനത്തിന് അടിത്തറ പാകിയ മഹാഗുരുവായിരുന്നെങ്കിൽ, ഗുരു നിത്യചൈതന്യ യതി ഗുരു ദർശനത്തെ ആധുനിക മനുഷ്യന്റെ ബൗദ്ധികവും ആത്മീയവുമായ അന്വേഷണങ്ങളുമായി ബന്ധിപ്പിച്ച ദാർശനികനും വ്യാഖ്യാതാവുമായിരുന്നു. ശ്രീ നാരായണ ഗുരു 1856 ഓഗസ്റ്റ് 28-ന് തിരുവനന്തപുരം സമീപമുള്ള ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ മാടനാശാന്റെയും കുട്ടിയമ്മയുടെയും മകനായി ജനിച്ചു. പിതാവായ മാടനാശാൻ പ്രാഥമിക വിദ്യാഭ്യാസം നൽകിയിരുന്ന ആശാനായിരുന്നു. ബാല്യത്തിൽ തന്നെ സംസ്കൃതപഠനത്തിലും ആത്മീയചിന്തയിലും ഗുരുവിന് ആഴത്തിലുള്ള താൽപര്യം വളർന്നു. പിന്നീട് മരുത്വാമലയിൽ നടത്തിയ തപസ്സും…

അടുത്ത സുഹൃത്തുക്കളായിരുന്ന ആ മൂവരില്‍ ഒരാള്‍ എങ്ങനെ കൊലയാളിയായി?; കാലിഫോര്‍ണിയയില്‍ മലയാളി യുവതികളുടെ കൊലപാതകത്തില്‍ ഞെട്ടല്‍ മാറാതെ മലയാളികള്‍

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികളുടെ കൊലപാതകത്തില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി അമേരിക്കന്‍ മലയാളികള്‍. മിൽപീറ്റസിൽ ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന രണ്ടു മലയാളി യുവതികളായ തൃശൂര്‍ സ്വദേശിനി അഞ്ജന ഹരി, തിരുവനന്തപുരം സ്വദേശിനി ആന്‍ മേരി മാത്യു എന്നിവരെയാണ് അവരുടെ സുഹൃത്തും അതേ അപ്പാര്‍ട്ട്മെന്റ് കോം‌പ്ലക്സില്‍ താമസക്കാരിയുമായ, കോട്ടയം മൂന്നിലവ് സ്വദേശിനി അനില കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇപ്പോഴും ദുരൂഹത നിലനില്‍ക്കുകയാണ്. അനിലയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, കൊലപാതകത്തിലേക്കു നയിച്ച യഥാർഥ കാരണം എന്താണെന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. തൃശൂര്‍ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് ഹരിദാസിന്റെയും സുഷമയുടെയും മകളാണ് 35-കാരിയായ അഞ്ജന ഹരി. തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ 22 മറ്റത്ത് വീട്ടിൽ ജിജി മാത്യുവിന്റെയും പരേതയായ ബെസ്സി മാത്യുവിന്റെയും മകളാണ് 40 കാരിയായ ആൻ മേരി മാത്യു. ഇരുവരും കുടുംബത്തോടൊപ്പം മിൽപീറ്റസിലെ ഡിക്സൺ ലാൻഡിങ് റോഡിലുള്ള മിൽക്രീക്ക്…

പാസഡീന മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി

ഹൂസ്റ്റൺ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന പസഡീന മലയാളി അസോസിയേഷൻ (PMA)-ന്റെ ഓണാഘോഷം വിവിധ കലാപരിപാടികളോടെ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. ആഗസ്റ്റ് 29 ശനിയാഴ്ച രാവിലെ ട്രിനിറ്റി മാർത്തോമാ ചർച്ച് ഹാളിൽ നടന്ന ആഘോഷത്തിൽ നിരവധി കുടുംബങ്ങളും അംഗങ്ങളും പങ്കെടുത്തു. നൃത്തചുവടുകളുമായി മാവേലിയുടെ എഴുന്നള്ളത്ത്, താലപ്പൊലി, വെഞ്ചാമരം, മുത്തുക്കുടകൾ, പുലികളി, ചെണ്ടമേളം തുടങ്ങിയ പരമ്പരാഗത ഓണക്കാഴ്ചകൾ ആഘോഷത്തിന് വർണപ്പകിട്ടേകി. തിടമ്പും വെഞ്ചാമരങ്ങളും കുടകളും ചൂടിയ ഗജവീരന്മാരുടെ കട്ട്‌ഔട്ടുകളും വേദിയുടെയും ആഘോഷപരിസരത്തിന്റെ ആകർഷണമായി. വിവിധ നൃത്തപരിപാടികളും സ്കിറ്റുകളും ഉൾപ്പെടെയുള്ള കലാപരിപാടികൾ സദസ്സിന്റെ കൈയടി നേടി. PMAയുടെ ചുണക്കുട്ടികൾ തുഴഞ്ഞ അതിഗംഭീര വള്ളംകളി ഓണാഘോഷത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടികളിലൊന്നായി മാറി. ആവേശകരമായ വള്ളംകളി കാണികളെ ഏറെ ആകർഷിച്ചു. PMA പ്രസിഡന്റ് റിച്ചാർഡ് സ്കറിയയുടെ നേതൃത്വത്തിൽ നടന്ന ആഘോഷത്തിന്റെ വിജയത്തിനായി സെക്രട്ടറി കൂടിയായ പ്രോഗ്രാം കോർഡിനേറ്റർ ജോമോൻ ജേക്കബ്,…

ഇറാനിലെ ഖാർഗ് ദ്വീപ് നാശത്തിന്റെ വീഡിയോ ട്രംപ് കാണിച്ചത് ആർട്ടിഫിഷ്യൽ ഇന്റലിജൻസില്‍ നിര്‍മ്മിച്ചത്; ആക്രമണത്തിന്റെ വിശദമായ തെളിവുകൾ നൽകിയില്ല

വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടയിൽ, ഇറാന്റെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപിനെക്കുറിച്ചുള്ള ട്രം‌പിന്റെ അവകാശവാദം തെറ്റാണെന്ന് റിപ്പോര്‍ട്ട്. ഖാർഗ് ദ്വീപിലെ വൻ സ്ഫോടനങ്ങളുടെ വീഡിയോ ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ ൽ പങ്കുവെക്കുകയും ദ്വീപ് ‘കഷണങ്ങളായി കീറപ്പെടുകയാണെന്ന്’ അവകാശപ്പെടുകയും ചെയ്തിരുന്നു. ഇറാനിലെ മറ്റൊരു ദ്വീപായ ലാറക്കിനെതിരെ യുഎസ് സൈനിക നടപടി സ്വീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ രൂക്ഷമായ പോസ്റ്റ്. ലാറക് ദ്വീപിലെ ഇറാനിയൻ റോക്കറ്റ് ലോഞ്ചറുകൾ ലക്ഷ്യമിട്ടതായി യുഎസ് സൈന്യം സ്ഥിരീകരിച്ചു. ജൂലൈ അവസാനത്തിനുശേഷം ഇറാനെതിരെയുള്ള ആദ്യത്തെ നേരിട്ടുള്ള യുഎസ് സൈനിക നടപടിയാണിത്. ഖാർഗ് ദ്വീപ് തകർക്കപ്പെടുകയാണെന്ന് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിൽ എഴുതിയെങ്കിലും, ആരോപിക്കപ്പെടുന്ന ആക്രമണത്തെക്കുറിച്ചുള്ള മറ്റ് ഔദ്യോഗിക വിവരങ്ങളൊന്നും അദ്ദേഹം പങ്കുവെച്ചിട്ടില്ല. അദ്ദേഹം പങ്കിട്ട വീഡിയോ ക്ലിപ്പുകൾ ദ്വീപിൽ വൻ സ്ഫോടനങ്ങൾ കാണിക്കുന്നുണ്ടെങ്കിലും വീഡിയോയുടെ ആധികാരികതയും സത്യസന്ധതയും ഗുരുതരമായ…

ഗ്രാൻഡ് കാന്യണിൽ മിന്നല്‍ പ്രളയം പരിഭ്രാന്തി പരത്തി; 15 പേരെ കാണാതായതായി സംശയിക്കുന്നു

നേപ്പാളിനു പിന്നാലെ, അമേരിക്കയിലെ ഗ്രാൻഡ് കാന്യൺ ദേശീയോദ്യാനത്തിലും വെള്ളപ്പൊക്കം നാശം വിതച്ചു. 62 പേരെ രക്ഷപ്പെടുത്തിയെങ്കിലും 15 പേരെ കാണാതായതായി ഭയപ്പെടുന്നു. അരിസോണ: അമേരിക്കയിലെ പ്രശസ്തമായ ഗ്രാൻഡ് കാന്യോൺ ദേശീയോദ്യാനത്തിൽ വെള്ളപ്പൊക്കം നാശം വിതച്ചു. റിപ്പോർട്ടുകൾ പ്രകാരം, ബ്രൈറ്റ് ഏഞ്ചൽ കാന്യോൺ, ഫാന്റം റാഞ്ച് പ്രദേശങ്ങളിലെ ജലപ്രവാഹം വളരെ ശക്തമായതിനാൽ വലിയ പാറക്കല്ലുകളും, മരക്കഷണങ്ങളും, മറ്റ് അവശിഷ്ടങ്ങളും കൊളറാഡോ നദിയിലേക്ക് ഒഴുകിപ്പോയി. നാഷണൽ പാർക്ക് സർവീസ് ആദ്യം 20 ലധികം പേരെ കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍, ഏകദേശം 15 പേരെ ഇപ്പോഴും കാണാതായതായി ഉദ്യോഗസ്ഥർ പിന്നീട് പറഞ്ഞു. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഹൈക്കിംഗും ക്യാമ്പിംഗുമാണ് ഏറ്റവും അപകടസാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നത്. എന്നിരുന്നാലും, ഇതുവരെ മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. കൈബാബ് പീഠഭൂമിയിൽ പെയ്ത മഴയെത്തുടർന്ന്, ശനിയാഴ്ച ഉച്ചയ്ക്ക് 2:30 ഓടെ ബ്രൈറ്റ് ഏഞ്ചൽ ക്രീക്കിലെ ജലനിരപ്പ് അതിവേഗം…

ഹോർമുസിൽ സൂപ്പർടാങ്കർ ലാൻഡ്‌മൈനിൽ ഇടിച്ചു; എഞ്ചിൻ പ്രവര്‍ത്തനം നിലച്ചു

ദോഹ (ഖത്തര്‍): തന്ത്രപരമായി പ്രധാനപ്പെട്ട ഹോർമുസ് കടലിടുക്കിൽ രണ്ട് കടൽ മൈനുകളിൽ ഇടിച്ചതിനെ തുടർന്ന് ഒരു സൂപ്പർ ടാങ്കറിന് തീപിടിച്ചു. ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് (IRGC) സംഭവം സ്ഥിരീകരിച്ചു, ഇറാൻ അനധികൃതവും നിയമവിരുദ്ധവുമാണെന്ന് പ്രഖ്യാപിച്ച കടലിടുക്കിന്റെ തെക്കൻ ഭാഗത്തുള്ള ഒരു വഴിയിലൂടെ ടാങ്കർ കടന്നുപോകാൻ ശ്രമിച്ചുവെന്ന് അവകാശപ്പെട്ടു. നാവിഗേഷൻ നിയമങ്ങൾ ലംഘിച്ചതിനാൽ, കപ്പൽ കടൽ മൈനുകളിൽ ഇടിക്കുകയും, വൻ തീപിടുത്തത്തിന് കാരണമാവുകയും കടലിന്റെ നടുവിൽ നിർത്താൻ നിർബന്ധിതമാവുകയും ചെയ്തു. എന്നാല്‍, ടാങ്കറിന്റെ പേര്, ഉത്ഭവ രാജ്യം (പതാക), ചരക്ക് അല്ലെങ്കിൽ ജീവനക്കാർ എന്നിവയെക്കുറിച്ചുള്ള ഒരു വിവരവും ഇറാനിയൻ സൈന്യം പങ്കുവെച്ചിട്ടില്ല, കൂടാതെ ഏതെങ്കിലും ആളപായവും സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന് തൊട്ടുപിന്നാലെ, അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികൾക്ക് ഐആർജിസി കർശന മുന്നറിയിപ്പ് നൽകി. ഇറാൻ നിശ്ചയിച്ചിട്ടുള്ള നാവിഗേഷൻ നിയമങ്ങൾ അവഗണിക്കുന്ന മറ്റേതൊരു വാണിജ്യ കപ്പലിനും സമാനമായ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇറാൻ…

ഫിലിപ്പ് ജോർജ് (ജോ) ഡാലസിൽ അന്തരിച്ചു

ഡാലസ്: ഹൈദരാബാദ് സ്വദേശിയും ഡാലസ് മലയാളി സമൂഹത്തിൽ ‘ജോ’ എന്ന് അറിയപ്പെട്ടിരുന്ന ഫിലിപ്പ് ജോർജ് നിര്യാതനായി. കഴിഞ്ഞ കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. ഡാലസിലെ റിച്ചാർഡ്സെനിലുള്ള കാൽവറി ഐ.പി.സി. സഭയിലെ അംഗമായിരുന്നു. ഭാര്യ സൂസൻ ഫിലിപ്പ്, പരേതനായ ഉമ്മൻ അബ്രാഹാമിന്റെ മകളാണ്. മക്കൾ: ലിസ, ആലിസൺ. മരുമക്കൾ: ജിജോ, ഷെയിൻ. കൊച്ചുമക്കൾ: ഇവാ, ജെയിംസ്. സംസ്കാര ശുശ്രൂഷകളുടെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.