മൊണ്ടെറെ, മെക്സിക്കോ: ദൈവാലയ സൗകര്യങ്ങൾ ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ വിശ്വാസികൾക്ക് ദിവ്യകാരുണ്യ ആരാധനയ്ക്കും കുമ്പസാരത്തിനും അവസരമൊരുക്കാൻ വ്യത്യസ്തമായ പദ്ധതിയുമായി മെക്സിക്കോയിലെ മൊണ്ടെറെ അതിരൂപത. പ്രത്യേകമായി രൂപാന്തരപ്പെടുത്തിയ യാത്രാവാഹനത്തിൽ ഒരുക്കിയ ‘ചാപ്പൽ ഓൺ വീൽസ്’ അഥവാ സഞ്ചരിക്കുന്ന ആരാധനാ ചാപ്പലാണ് അതിരൂപത ആരംഭിച്ചിരിക്കുന്നത്. ദൈവാലയത്തിലേക്ക് വിശ്വാസികൾ എത്തുന്നതിനായി കാത്തിരിക്കാതെ, ദിവ്യകാരുണ്യ സാന്നിധ്യം ജനങ്ങളുടെ അടുത്തേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ദേവാലയ സൗകര്യമില്ലാത്ത പ്രദേശങ്ങളിലും ദിവ്യകാരുണ്യ ആരാധന പ്രോത്സാഹിപ്പിക്കണമെന്ന ആശയത്തിൽ നിന്നാണ് പദ്ധതിക്ക് തുടക്കമായതെന്ന് ഇതിന്റെ ചുമതലയുള്ള ഫാ. അഡ്രിയാൻ വില്ലാഗ്രാൻ ഗ്വെറേറോ വ്യക്തമാക്കി. 18 പേർക്ക് സഞ്ചരിക്കാവുന്ന പാസഞ്ചർ വാനാണ് ഇതിനായി പ്രത്യേകമായി രൂപാന്തരപ്പെടുത്തിയിരിക്കുന്നത്. വാഹനം പ്രധാനമായും മൂന്ന് ഭാഗങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. പിൻഭാഗത്ത് ദിവ്യകാരുണ്യ സാന്നിധ്യത്തിൽ ഒരേസമയം നാലുപേർക്ക് പ്രാർത്ഥിക്കാൻ കഴിയുന്ന ചെറിയ ആരാധനാമുറിയുണ്ട്. മധ്യഭാഗത്ത് സ്വകാര്യമായി കുമ്പസാരിക്കുന്നതിനുള്ള സൗകര്യവും മുൻഭാഗത്ത് ഡ്രൈവർ സീറ്റുമാണ് ഒരുക്കിയിരിക്കുന്നത്. 2026…
Category: AMERICA
ഇന്ത്യൻ സെക്യൂരിറ്റികളിലെ യു.എസ് പോർട്ട്ഫോളിയോ നിക്ഷേപം 2025 അവസാനത്തോടെ 390 ബില്യൺ ഡോളറായി ഉയർന്നു യു.എസ് ട്രഷറി
വാഷിങ്ടൺ: ഇന്ത്യൻ സെക്യൂരിറ്റികളിലെ യു.എസ് പോർട്ട്ഫോളിയോ നിക്ഷേപം 2025 അവസാനത്തോടെ 390 ബില്യൺ ഡോളറായി ഉയർന്നതായി യു.എസ് ട്രഷറി വകുപ്പിന്റെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. യു.എസ് പോർട്ട്ഫോളിയോ നിക്ഷേപങ്ങൾ ആകർഷിക്കുന്ന പ്രധാന വിദേശ രാജ്യങ്ങളിൽ ഇന്ത്യ മുൻനിരയിൽ തുടരുകയാണ്. ആഗസ്റ്റ് 31-ന് പുറത്തിറക്കിയ ‘പ്രിമിനറി ആനുവൽ റിപ്പോർട്ട് ഓൺ യു.എസ് പോർട്ട്ഫോളിയോ ഹോൾഡിങ്സ് ഓഫ് ഫോറിൻ സെക്യൂരിറ്റീസ് അറ്റ് ഇയർ-എൻഡ് 2025’ എന്ന റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. യു.എസ് ട്രഷറി വകുപ്പും ന്യൂയോർക്ക് ഫെഡറൽ റിസർവ് ബാങ്കും ഫെഡറൽ റിസർവ് സിസ്റ്റം ബോർഡ് ഓഫ് ഗവർണേഴ്സും ചേർവാണ് ഈ സർവേ നടത്തിയത.് കൂടുതൽ യു.എസ് പോർട്ട്ഫോളിയോ നിക്ഷേപം ആകർഷിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ കഴിഞ്ഞ വർഷത്തെപ്പോലെ ഇന്ത്യ 12-ാം സ്ഥാനത്താണ്. 2024 അവസാനം 383 ബില്യൺ ഡോളറായിരുന്ന നിക്ഷേപം 7 ബില്യൺ ഡോളർ വർധിച്ച് 390 ബില്യൺ ഡോളറിലെത്തി.…
ഡാളസ് പെന്തക്കോസ്ത് കോൺഫറൻസിൽ സഭകളിലെ ആധുനിക പ്രവണതകൾക്കെതിരെ ആഞ്ഞടിച്ച പാസ്റ്റർ ജേക്കബ് മാത്യുവിന്റെ പ്രസംഗം വൈറലാകുന്നു
ഡാളസ് : ആഗസ്റ്റ് 21-23 തീയതികളിൽ ഡാളസിൽ വെച്ച് നടന്ന ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിന്റെ പ്രഥമ കോൺഫറൻസിൽ പാസ്റ്റർ ജേക്കബ് മാത്യൂ നടത്തിയ പ്രസംഗം അനേകരിലേക്ക് എത്തുകയും അത് വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. അമേരിക്കൻ മണ്ണിൽ പൈശാചിക ശക്തികൾ കൂട്ടത്തോടെ വിവിധ മേഖലകളിൽ സ്വാധീനം ഉറപ്പിക്കുന്നതിന്റെ പല സംഭവങ്ങളെയും പരാമർശിച്ചുകൊണ്ട് അദ്ദേഹം നടത്തിയ ശക്തമായ സന്ദേശത്തിൽ പെന്തക്കോസ്ത് സഭകളിൽപ്പോലും പിശാച് അതിക്രമിച്ചു കടക്കുന്നതിനെക്കുറിച്ച് താൻ മുന്നറിയിപ്പ് നൽകുകയുണ്ടായി. യേശുക്രിസ്തുവിന്റെ കാലത്തിന് മുമ്പ് ഈജിപ്തിലും റോമിലും ഗ്രീസിലും ബാബിലോണിലുമൊക്കെയുണ്ടായിരുന്ന ദേവീ ദേവതമാർ പുതിയ രൂപത്തിലും ഭാവത്തിലും ഈ ആധുനിക പാശ്ചാത്യ രാജ്യങ്ങളിൽ ആധിപത്യം നടത്താൻ ശ്രമിക്കുന്നു. ക്രിസ്തുവിന്റെ ആഗമനത്തോടെ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ലോകത്തിന്റെ പല ഭാഗത്തുനിന്നും പറിച്ചെറിയപ്പെട്ട ഇത്തരം ശക്തികൾ ക്രൈസ്തവ സഭകളെ മൊത്തത്തിലും പെന്തക്കോസ്തു സഭകളിൽ ഭാഗികമായെങ്കിലും കടന്നു കയറ്റം നടത്തിക്കഴിഞ്ഞു. ഇതിനെതിരെ സഭകൾ ഉണരേണ്ടിയിരിക്കുന്നു…
ട്രംപിന്റെ ഭീഷണി ഇറാനിൽ ഒരു ഫലവും ഉണ്ടാക്കിയില്ല; മിഡിൽ ഈസ്റ്റിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന് പ്രതികാരാക്രമണം നടത്തി
ഇറാനിയൻ താവളങ്ങൾക്ക് നേരെ അമേരിക്കയുടെ പുതിയ ആക്രമണങ്ങൾക്ക് ശേഷം, പ്രതികാര സൈനിക നടപടി ആരംഭിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇറാൻ സൈന്യം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ടു. അതേസമയം, ജോർദാനും കുവൈത്തും അവരുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കി. ദോഹ (ഖത്തര്‍): ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് താവളങ്ങളിൽ യുഎസ് സൈന്യം പുതിയ വ്യോമാക്രമണം നടത്തിയതിന് പ്രതികാരമായി ഇറാന് യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തി. യുഎസിനെതിരായ പ്രതികാരമായാണ് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതെന്ന് ഐആർജിസി അവകാശപ്പെട്ടു. ജോർദാനിലെ ഒരു യുഎസ് സൈനിക താവളം ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണകാരികൾക്കുള്ള പ്രതികാര നടപടിയായിട്ടാണ് ഐആർജിസി ആക്രമണങ്ങളെ വിശേഷിപ്പിച്ചത്. എന്നാല്‍, ഇറാന്റെ അവകാശവാദം യുഎസ് ഉദ്യോഗസ്ഥർ ഉടൻ സ്ഥിരീകരിച്ചിട്ടില്ല. ബഹ്റൈനിലെ ഒരു യുഎസ് സൈനിക താവളത്തിൽ വൻതോതിലുള്ള ഡ്രോൺ ആക്രമണം…
കേരളത്തിന്റെ ഓണപ്പെരുമ അരിസോണയില്‍; കെ.എച്ച്.എ ഓണം ആഘോഷിച്ചു
ഫീനിക്സ്: അരിസോണയില്‍ കേരള ഹിന്ദൂസ് ഓഫ് അരിസോണ (KHA) യുടെ ആഭിമുഖ്യത്തില്‍ “ഓണം പൊന്നോണം 2026 “ ആഗസ്റ്റ് 22 ശനിയാഴ്ച ഇന്‍ഡോ-അമേരിക്കന്‍ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന വിപൂലമായ ഈ ആഘോഷ പരിപാടികളില്‍ അരിസോണയുടെ നാനാഭാഗങ്ങളില്‍ നിന്നും ഒട്ടനവധി കുടുംബങ്ങളും സമൂഹാംഗങ്ങളും പങ്കെടുത്തു. കെ.എച്ച്.എ ഭാരവാഹികളായ ജിജു അപ്പുക്കുട്ടന്, വിവേക്, ധനീഷ്, അരുണ്‍, സജിന്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിയിച്ചതോടെയാണ് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്കു ഔപചാരികമായി തുടക്കം കുറിച്ചത്. ജില്‍സി ഡിന്‍സും പൂര്‍ണിമ സന്തോഷും പരിപാടിയുടെ അവതാരകരായി. പരമ്പരാഗത കേരള തറവാട് ശൈലിയിലുള്ള പശ്ചാത്തലത്തിനു മുന്നില്‍ ഒരുക്കിയ മനോഹരമായ പൂക്കളം കേരളത്തിന്റെ ഗൃഹാതുരത നിറഞ്ഞ അന്തരീക്ഷത്തിന് മാറ്റേകി. സബിത സുജിത്ത് ചിട്ടപ്പെട്ടുത്തിയവതരിപ്പിച്ച മെഗാ തിരുവാതിരയായിരുന്നു ആഘോഷത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. തിരുവാതിരയ്ക്ക് സദസ്സില്‍ നിന്ന്…
അമേരിക്കയിൽ കുട്ടികളുടെ പാസ്പോർട്ടുകൾ സംബന്ധിച്ച നിയമങ്ങൾ മാറുന്നു; മാതാപിതാക്കൾ അവരുടെ പൗരത്വത്തിന്റെ തെളിവ് നൽകേണ്ടിവരും
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പുതിയ നിർദ്ദേശമനുസരിച്ച്, യുഎസിൽ കുട്ടികൾക്ക് പാസ്പോർട്ട് നേടുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കാന്‍ സാധ്യത. വാഷിംഗ്ടണ്‍: അമേരിക്കയില്‍ കുട്ടികൾക്ക് പാസ്പോർട്ട് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഒരു പുതിയ നിർദ്ദേശം തയ്യാറാക്കുന്നു. ഈ നിർദ്ദേശ പ്രകാരം, മാതാപിതാക്കൾ തങ്ങളുടെ കുട്ടിക്ക് പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ അവരുടെ യുഎസ് പൗരത്വത്തിന്റെയോ യുഎസിൽ താമസിക്കാനുള്ള നിയമപരമായ അവകാശത്തിന്റെയോ തെളിവ് നൽകേണ്ടി വരും. നിലവിൽ, യുഎസിൽ ജനിക്കുന്ന കുട്ടികൾക്ക് പാസ്പോർട്ട് ലഭിക്കുന്നതിന്, മാതാപിതാക്കൾ പ്രാഥമികമായി കുട്ടിയുമായുള്ള ബന്ധവും ഐഡന്റിറ്റിയും തെളിയിക്കേണ്ടതുണ്ട്. മാതാപിതാക്കൾ യുഎസ് പൗരന്മാരാണെങ്കിൽ, പല കേസുകളിലും, അവരുടെ പൗരത്വത്തിന് പ്രത്യേക തെളിവ് നൽകേണ്ടതില്ല. പുതിയ നിർദ്ദേശം നടപ്പിലാക്കുമ്പോൾ ഇത് മാറിയേക്കാം. നിർദ്ദിഷ്ട നിയമം അനുസരിച്ച്, ഒരു കുട്ടിക്ക് പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ, മാതാപിതാക്കളോ നിയമപരമായ രക്ഷിതാക്കളോ അവരുടെ പൗരത്വമോ യുണൈറ്റഡ് സ്റ്റേറ്റ്സിലെ നിയമപരമായ പദവിയോ…
അഞ്ജനയുടെ ആസൂത്രിത കൊലപാതകം; പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനില ബേബിക്ക് 25 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാന്‍ സാധ്യത
ലോസ് ഏഞ്ചൽസ്: കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികളെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അഞ്ജനയും അനിലയും തമ്മിൽ എന്തെങ്കിലും പ്രശ്നമുള്ളതിന്റെ സൂചന അവസാന നിമിഷങ്ങളിൽ ഉണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷി മൊഴികൾ. ആസൂത്രിതമായിരുന്നു അനിലയുടെ നീക്കങ്ങൾ എന്നാണ് പോലീസ് അനുമാനം. അന്വേഷണം പുരോഗമിക്കുകയാണ്. അഞ്ജന അനിലയുടെ വാഹനത്തിനടുത്തേക്ക് വന്നത് ചിരിച്ചുകൊണ്ടായിരുന്നെന്ന് പോലീസ് രേഖപ്പെടുത്തിയ ദൃക്സാക്ഷി മൊഴികൾ . വാഹനത്തിന് അടുത്തേക്ക് നടന്നു വരുന്നത് കണ്ട സാക്ഷികൾ, ആ രംഗം അവർ തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നുവെന്ന സൂചന നൽകുന്നതായിരുന്നെന്ന് മൊഴി നൽകി. നിറുത്തിയിട്ടിരുന്ന അനിലയുടെ വാഹനം അപ്രതീക്ഷിതമായി വേഗം കൂട്ടുകയും അഞ്ജനയെ ഇടിക്കുകയുമായിരുന്നെന്ന് സാക്ഷികൾ പറയുന്നു. അനില തന്റെ വാഹനത്തിന്റെ ബ്രേക്ക് ചവിട്ടിയതിന്റെ സൂചനകളൊന്നും സ്ഥലത്തില്ല. സ്കിഡ് മാർക്കുകളോ ടയർ ഫ്രിക്ഷൻ അടയാളങ്ങളോ വഴിയിൽ കണ്ടെത്താനായില്ല. ഈ സാഹചര്യത്തെളിവുകളിൽ നിന്ന് ഇതൊരു ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് ഡിറ്റക്ടീവുകൾ കരുതുന്നു. അതേസമയം,…
വിശ്വാസത്തിന്റെ ഏഴു വാതിലുകള്‍ പ്രകാശനം നിര്‍വഹിച്ചു
തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസത്തിന്റെ പാദമുദ്രകള്‍ തിരുശേഷിപ്പായി തലയുയര്‍ത്തി നില്ക്കുന്ന വഴികളിലൂടെ ഡോ. ജോര്‍ജ് എം. കാക്കനാട് നടത്തിയ വിശ്വാസ യാത്രയുടെ ഓര്‍മകള്‍ അടയാളപ്പെടുത്തുന്ന, ‘വിശ്വാസത്തിന്റെ ഏഴു വാതിലുകള്‍’ പ്രകാശനം നിര്‍വഹിച്ചു. ഗ്രന്ഥകാരന് ഏഴു രാജ്യങ്ങളിലൂടെ നടത്തിയ തീര്‍ഥാടനമാണ് ഈ യാത്രാ വിവരണ പുസ്തകത്തിന്റെ ഉള്ളടക്കം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഡോ. തോമസ് മാര്‍ അത്തനാസിയസ് മെത്രാപ്പോലീത്ത കേന്ദ്ര ഗ്രാമ വികസന വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി വിരമിച്ച സന്തോഷ് മാത്യു ഐഎഎസിന് ആദ്യ പ്രതി നല്‍കിയാണ് പുസ്തക പ്രകാശനം നിര്‍വഹിച്ചത്. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് തീരുമേനിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന് അടക്കം നിരവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു. ബിഹാര്‍ കേഡറില്‍ ചീഫ് സെക്രട്ടറി റാങ്കില്‍ വിരമിച്ച ഉദ്യോഗസ്ഥനായ സന്തോഷ് മാത്യു ഐഎഎസ് തിരുവനന്തപുരം പട്ടം ഇടവകാംഗമാണ്. തുര്‍ക്കി മുതല്‍ അല്‍ബേനിയ വരെയുള്ള ഏഴു രാജ്യങ്ങളിലൂടെയുള്ള യാത്രയാണ് പുസ്തകത്തിന്റെ…
43 ലക്ഷം ഡോളർ തട്ടിപ്പ്; ബ്രാംപ്ടണിലെ മുൻ അഭിഭാഷകൻ അറസ്റ്റിൽ
ബ്രാംപ്ടൺ: കാനഡയിലെ ബ്രാംപ്ടണിൽ 4.3 മില്യൺ കനേഡിയൻ ഡോളറിന്റെ (ഏകദേശം 43 ലക്ഷം ഡോളർ) തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ മുൻ അഭിഭാഷകൻ പവൻജീത് സിംഗ് മാൻ (52) നിരവധി ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നു. പീൽ റീജിയണൽ പൊലീസിന്റെ അന്വേഷണത്തിൽ, നിയമ ഇടപാടുകളുമായും അഭിഭാഷക ട്രസ്റ്റ് അക്കൗണ്ടുകളുമായും ബന്ധപ്പെട്ട നാല് വ്യത്യസ്ത മോർട്ട്ഗേജ്, ചെക്ക് തട്ടിപ്പ് പദ്ധതികളിലൂടെയാണ് വൻതുക നഷ്ടപ്പെടുത്തിയതെന്നാണ് ആരോപണം. 2026 ഓഗസ്റ്റ് 21-ന് പവൻജീത് സിംഗ് മാൻ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. 5,000 ഡോളറിന് മുകളിലുള്ള തട്ടിപ്പ്, കുറ്റകൃത്യത്തിലൂടെ ലഭിച്ച സ്വത്ത് കൈവശം വെയ്ക്കൽ, ക്രിമിനൽ വിശ്വാസ വഞ്ചന, വ്യാജരേഖകൾ ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മാന്റെ ഒന്റാറിയോയിലെ അഭിഭാഷക ലൈസൻസ് 2025 ജൂലൈയിൽ റദ്ദാക്കിയിരുന്നു. ഈ കേസിൽ കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. സമാന രീതിയിൽ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുള്ളവർ…
കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന് ഷിക്കാഗോയില്‍ ഉജ്വല സ്വീകരണം
ഷിക്കാഗോ: അമേരിക്കയില്‍ നടക്കുന്ന ജി -20 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ കേന്ദ്ര ധാനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന് ഷിക്കാഗോയില്‍ ഉജ്വല സ്വീകരണം നല്കി. ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആണ് സ്വീകരണ യോഗവും, ഡിന്നറും ഒരുക്കിയത്. ഷിക്കാഗോയിലെ ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖരായ 150 പേരെയാണ് ഈ സ്വീകരണ ചടങ്ങിലേക്ക് ക്ഷണിച്ചത്. മലയാളികളെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ എന്‍ജിനീയേഴ്സ് അസോസിയേഷന് പ്രസിഡന്റും യു.എസ് ടെക്ട്രോണിക്സിന്റെ പ്രസിഡന്റുമായ ഗ്ലാഡ്സണ്‍ വര്‍ഗീസ്, ഫോമാ മുന്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ഷിക്കാഗോ മുന്‍ സാര്‍ജന്റ് ഓഫ് പോലീസ് ടോമി മേത്തിപ്പാറ എന്നിവര്‍ സംബന്ധിച്ചു. കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന് നടത്തിയ പ്രസംഗത്തില്‍ 2026 -ല്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞു. അതില്‍ ഏറ്റവും പ്രധാനമായത് 7.6 ശതമാനം ജി.ഡി.പി വളര്‍ച്ച നേടിയതാണ്. യുദ്ധങ്ങള്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ക്കിടയിലാണ് 2026-ല്‍ ഈ നേട്ടം കൈവരിച്ചത്. 2025-ല്‍ 7.1…
