“എളുപ്പമായുള്ള വഴിയെ കാണുമ്പോൾ, ഇടയ്ക്കിടെ ആറു പടിയുണ്ടേ, പടിയാറും കടന്നവിടെ ചെല്ലുമ്പോൾ, ശിവനെ കാണാകും ശിവശംഭോ…” എന്ന വരികൾ വൈക്കം മഹാദേവന്റെ ഭക്തിഗാനത്തിലെ ഏറെ അർത്ഥസമ്പന്നമായ വരികളാണ്. ആദ്യനോട്ടത്തിൽ ഇത് വൈക്കം മഹാദേവക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്കുള്ള യഥാർത്ഥ പടികളെക്കുറിച്ചുള്ള ഒരു ലളിതമായ പരാമർശമായി തോന്നിയേക്കാം. എന്നാൽ അതിനുമപ്പുറം മനുഷ്യന്റെ ആത്മീയ യാത്രയെക്കുറിച്ചുള്ള ഗഹനമായ ഒരു സന്ദേശവും ഈ വരികളിൽ വായിച്ചെടുക്കാം. വൈക്കം ക്ഷേത്രത്തിന്റെ വലിയ വട്ടശ്രീകോവിലിന് രണ്ട് ചുറ്റുകളുണ്ട്. ഓരോ ചുറ്റിലും ആറ് കരിങ്കൽപ്പടികളുണ്ടെന്ന ക്ഷേത്രവിവരണം ഈ വരികൾക്ക് ഒരു ഭൗതിക പശ്ചാത്തലം നൽകുന്നു. എന്നാൽ ഇത് ക്ഷേത്ര വാസ്തു വെറും ശില്പകലയുടെ മാത്രം പ്രതീകങ്ങൾ അല്ല. “ആറു പടികൾ” എന്നത് വെറും കല്ലുകൊണ്ടുള്ള പടികളായി മാത്രം കാണുമ്പോൾ ഈ വരിയുടെ ആത്മീയ സൗന്ദര്യം പൂർണ്ണമായി അനുഭവിക്കാൻ കഴിയില്ല. ഭാരതീയ യോഗ – താന്ത്രിക ധാരയിൽ മനുഷ്യശരീരത്തിലെ ഷഡാധാരങ്ങൾ,…
Category: AMERICA
ഓസ്ട്രേലിയയിലെ ഡാർവിനിൽ വേൾഡ് മലയാളി കൗൺസിലിന്റെ പുതിയ പ്രൊവിൻസ്; 84-ാം പ്രൊവിൻസിന് തുടക്കം
ഡാർവിൻ: ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ വേൾഡ് മലയാളി കൗൺസിലിന്റെ (WMC) പുതിയ പ്രൊവിൻസിന് ഔദ്യോഗിക തുടക്കമായി. WMC ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ഡാർവിൻ പ്രൊവിൻസിന്റെ ഉദ്ഘാടനം നിർവഹിച്ചു. നോർത്തേൺ ടെറിട്ടറി മന്ത്രിയും ഇന്ത്യൻ വംശജനുമായ ജിൻസൺ ചാൾസ് ചടങ്ങിൽ മുഖ്യാതിഥിയും കീനോട്ട് സ്പീക്കറുമായി. ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക, പൊതുപ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ WMC ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ എന്നിവർ ആശംസകൾ നേർന്നു. WMC ഫാർ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് കിരൺ ജെയിംസ് ചടങ്ങിന് നേതൃത്വം നൽകി. ഡാർവിൻ പ്രൊവിൻസ് ഭാരവാഹികൾ: പ്രസിഡന്റ്: ഷിൽവിൻ മാത്യൂസ് വൈസ് പ്രസിഡന്റ്: മാത്യു മാത്തം സെക്രട്ടറി: സലാസ് എബ്രഹാം ജോയിന്റ് സെക്രട്ടറി: മോൻസി തോമസ് ട്രഷറർ: സുജേഷ് മാത്യു…
അമേരിക്കയിൽ മെഹന്തി ഒരു സൈഡ് ബിസിനസ്സാക്കി മാറ്റിയ ഇന്ത്യന്‍ വംശജ പ്രിയങ്ക ജെയിന്‍
അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ പ്രിയങ്ക ജെയിൻ, മെഹന്തിയോടുള്ള തന്റെ അഭിനിവേശം ഒരു സൈഡ് ബിസിനസ്സാക്കി മാറ്റി. ഒരു സോഷ്യൽ മീഡിയ വീഡിയോയിൽ, തന്റെ ഫീസ്, വരുമാനം, ഒരു കലാകാരി എന്ന നിലയിൽ തനിക്ക് ലഭിക്കുന്ന അംഗീകാരം എന്നിവയുടെ പ്രധാന വിവരങ്ങൾ അവർ പങ്കുവെച്ചു. ന്യൂയോര്‍ക്ക്: അമേരിക്കയിൽ ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ തന്റെ ഹോബിയെ വരുമാന മാർഗ്ഗമാക്കി മാറ്റി മാതൃകയായി. സോഫ്റ്റ്‌വെയർ എഞ്ചിനീയർ എന്ന നിലയിൽ മുഴുവൻ സമയ ജോലിക്കൊപ്പം മെഹന്തി ആർട്ടിസ്റ്റായും പ്രിയങ്ക ജെയിൻ ജോലി ചെയ്യുന്നു. അമേരിക്കയിൽ മെഹന്തി ആർട്ടിസ്റ്റ് എന്ന നിലയിൽ തന്റെ വരുമാനം വിശദീകരിക്കുന്ന ഒരു വീഡിയോ അവർ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. അവരുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകുകയാണ്. പ്രിയങ്ക വിശദീകരിച്ചതുപോലെ, തന്റെ പ്രാഥമിക വരുമാനം സോഫ്റ്റ്‌വെയർ എഞ്ചിനീയർ എന്ന ജോലിയിൽ നിന്നാണ്.…
സ്വകാര്യ മേഖലയിൽ യൂണിയനുകൾ രൂപീകരിച്ച് പ്രവർത്തിക്കാൻ സഹായ കരമായ ‘മേയേഴ്സ് ഓഫീസ് ഓഫ് വർക്കർ പവർ’ തൊഴിൽ ദിനമായ തിങ്കളാഴ്ച നിലവിൽ വന്നു
ന്യൂയോർക്ക്: സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് അവകാശങ്ങൾ സംരക്ഷിക്കാനും തൊഴിലിടങ്ങളിൽ യൂണിയനുകൾ രൂപീകരിച്ച് പ്രവർത്തിക്കാനും സഹായവുമായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. തൊഴിൽ ദിനമായ തിങ്കളാഴ്ച (സെപ്റ്റംബർ 7) ഇതിനായി ‘മേയേഴ്സ് ഓഫീസ് ഓഫ് വർക്കർ പവർ’ എന്ന പുതിയ സംവിധാനം രൂപീകരിച്ച് അദ്ദേഹം ഉത്തരവിറക്കി. തൊഴിലാളികൾ ചൂഷണത്തിന് ഇരയാകുന്നതിന് മുൻപ് തന്നെ അവർക്ക് ആവശ്യമായ പിന്തുണയും ബോധവൽക്കരണവും നൽകുകയാണ് ഈ ഓഫീസിന്റെ ലക്ഷ്യം. മുൻ യു.എ.ഡബ്ല്യു (UAW) നേതാവും തൊഴിലാളി സംഘാടകനുമായ ടോണി പെർൾസ്റ്റീനാണ് പുതിയ ഏജൻസിയെ നയിക്കുന്നത്. തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുക, തൊഴിലാളികൾക്ക് നിയമസഹായവും യൂണിയൻ സംഘടനകളുടെ പിന്തുണയും ലഭ്യമാക്കുക എന്നിവയാണ് പ്രധാന ചുമതലകൾ. സിറ്റി ഹാളിന്റെ ഈ ഇടപെടൽ തൊഴിലാളി സംഘടനകൾക്ക് വലിയ ആവേശം പകർന്നിട്ടുണ്ടെങ്കിലും, കോർപ്പറേറ്റ് നികുതി വർധന അടക്കമുള്ള മേയറുടെ നയങ്ങൾ കാരണം നഗരത്തിലെ പ്രമുഖ വ്യവസായികളുമായുള്ള ഭിന്നത രൂക്ഷമാകാനും…
കൊളംബസ് സീറോ മലബാർ കത്തോലിക്കാ മിഷൻ തിരുനാൾ
ഒഹായോ: കൊളംബസ് സെൻ്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ഈ വർഷത്തെ തിരുനാൾ 2026 സെപ്റ്റംബർ 13-ന് നടത്തപ്പെടും. സെപ്റ്റംബർ 6-ന് വൈകുന്നേരം 4:30-ന് വിശുദ്ധ കുർബാന. തുടർന്ന് തിരുനാളിന് തുടക്കം കുറിച്ച് മിഷൻ ഡയറക്ടർ ഫാ. നിബി കണ്ണായി കൊടിയേറ്റ് കർമം നിർവഹിക്കും. പ്രധാന തിരുനാൾ ദിവസമായ സെപ്റ്റംബർ 13-ന് ഉച്ചകഴിഞ്ഞ് 2:00-ന് തിരുനാൾ കുർബാനയും, തുടർന്ന് പ്രസുദേന്തി വാഴ്‌ചയും പ്രദക്ഷിണവും, പാരിഷ് ഹാളിൽ വച്ച് പൊതുസമ്മേളനവും, കലാപരിപാടികളും (കൾച്ചറൽ പ്രോഗ്രാം), സ്നേഹവിരുന്നോടും കൂടി തിരുനാൾ സമാപിക്കും. കമ്മിറ്റി ഭാരവാഹികൾ: മിഷൻ ഡയറക്ടർ: ഫാ. നിബി കണ്ണായി ട്രസ്റ്റിമാർ: ചെറിയാൻ മാത്യു, ജോസഫ് സെബാസ്റ്റ്യൻ തിരുനാൾ കൺവീനർമാർ: അലക്് ബാബു, അശ്വിൻ പാറ്റാനി Ο ട്രഷറർ: കിരൺ ജോസഫ് പ്രസുദേന്തി & പ്രദക്ഷിണം: മരിയ ജോസഫ് ലിറ്റർജി: ജെയിംസ് പുതുശ്ശേരി…
വാണിജ്യ യുദ്ധം കൂടുതൽ രൂക്ഷമാകുന്നു: കാനഡയുടെ തിരിച്ചടി തീരുവ ഇന്നു മുതൽ പ്രാബല്യത്തിൽ
ന്യൂയോർക് /ഒട്ടാവ: അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ കാനഡ പ്രഖ്യാപിച്ച പ്രത്യാക്രമണ നികുതികൾ പ്രാബല്യത്തിൽ വരാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി. ചൊവ്വാഴ്ച (സെപ്റ്റംബർ 8) പുലർച്ചെ 12:01 മുതൽ തിരഞ്ഞെടുത്ത യു.എസ് ഉൽപ്പന്നങ്ങൾക്ക് 15%, 25%, 50% എന്നിങ്ങനെ കാനഡ തീരുവ ചുമത്തും. അമേരിക്കയിൽ നിന്നുള്ള ഏകദേശം 2,760 കോടി കനേഡിയൻ ഡോളറിന്റെ (C$27.6 billion) ഇറക്കുമതിയെയാണ് ഈ നടപടി ബാധിക്കുന്നത്. സ്റ്റീൽ, ക്ഷീരോൽപ്പന്നങ്ങൾ, ഗാർഹിക ഉപകരണങ്ങൾ, കാർഷിക യന്ത്രങ്ങൾ, ഇലക്ട്രോണിക്സ്, പൾപ്പ് & പേപ്പർ തുടങ്ങി വിവിധ മേഖലകളിലെ നൂറുകണക്കിന് ഉൽപ്പന്നങ്ങൾ ഈ നികുതി വർദ്ധനവിന് കീഴിൽ വരും. യു.എസ് ചുമത്തിയ പുതിയ തീരുവയ്ക്ക് അതേ നിരക്കിലും തുകയിലും ‘ഡോളറിന് പകരം ഡോളർ’ എന്ന രീതിയിലാണ് തങ്ങളും തിരിച്ചടിക്കുന്നതെന്ന് ഒട്ടാവ വ്യക്തമാക്കുന്നു. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങൾക്കും പൊതുവായി ചുമത്തിയ തീരുവയല്ല…
നോർത്തേൺ ഓസ്ട്രേലിയൻ സംസ്ഥാന പാർലമെന്റിൽ WMC ഗ്ലോബൽ നേതാക്കൾക്ക് ഊഷ്മള സ്വീകരണം
ചീഫ് മിനിസ്റ്ററെയും മന്ത്രി ജിൻസൺ ചാർൽസിനെയും കേരളത്തിലേക്കും വാഷിങ്ടൺ ഗ്ലോബൽ കോൺഫറൻസിലേക്കും ക്ഷണിച്ചു. ഡാർവിൻ: വേൾഡ് മലയാളി കൗൺസിൽ (WMC) ഗ്ലോബൽ നേതാക്കൾക്ക് നോർത്തേൺ ഓസ്ട്രേലിയൻ സംസ്ഥാന പാർലമെന്റിൽ ഊഷ്മള സ്വീകരണം. ചീഫ് മിനിസ്റ്റർ ലിയ ഫിനോക്ക്യാരോ, മന്ത്രി ജിൻസൺ ചാർൽസ് എന്നിവരുമായി WMC നേതാക്കൾ കൂടിക്കാഴ്ച നടത്തി. WMC ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ, ഫാർ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് കിരൺ ജെയിംസ് എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കേരളവും നോർത്തേൺ ഓസ്ട്രേലിയയും തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രവാസി മലയാളികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമുള്ള സാധ്യതകൾ ചർച്ചയായി. ചീഫ് മിനിസ്റ്റർ ലിയ ഫിനോക്ക്യാരോയെയും മന്ത്രി ജിൻസൺ ചാർൽസിനെയും കേരളം സന്ദർശിക്കാനും അമേരിക്കയിലെ വാഷിങ്ടൺ ഡി.സി.യിൽ നടക്കുന്ന WMC ഗ്ലോബൽ കോൺഫറൻസിൽ…
ആകാശം നോക്കുന്ന ഭൂമിക: (ഷാഹുല്‍ പണിക്കവീട്ടില്‍)
വായനയുടെ ഇടനാഴിയിൽ അക്ഷരങ്ങൾ കൂട്ടിയിണക്കിയതാണ് ഞങ്ങളുടെ സൗഹൃദം ഇടയ്ക്കുള്ള സല്ലാപ സന്ദേശങ്ങളിലൂടെ അപരിചിതരുടെ ഇടത്താവളത്തിൽ നിന്നും ഞങ്ങൾ ഒരിക്കൽ പുറത്ത് കടന്നു കൂടുവിട്ട് സ്വതന്ത്രരായവരുടെ കൂട്ടത്തിൽ ഞങ്ങളും ചേർന്നു ഒരുമിച്ചുള്ള യാത്രയിൽ മരുഭൂമികൾ പ്രത്യക്ഷപ്പെട്ടപ്പോൾ അകലം കൂടുകയും ഒറ്റപെടുകയും ചെയ്തു നോക്കൂ..നമ്മുടെ അരികിലൂടെ ഒഴുകുന്ന ഈ പുഴ എത്രയോ കൂർത്തുമൂർത്ത പരുക്കൻ യാഥാർത്ഥ്യങ്ങളുടെ മുറിപ്പാടുകളും ഉടൽ നോവുമായ് ദുരിതദൂരം പിന്നിട്ടാണ് വരുന്നത് പ്രക്ഷുബ്ധതയുടെ കടൽമുഴക്കങ്ങളിൽ വീണൊടങ്ങുവാനാണു വിധിയെന്നറിഞ്ഞിട്ടും എത്ര സൗമ്യവും പ്രശാന്തവുമായിട്ടാണ് ആ പ്രയാണം … അത്ര സുഗമമല്ലാത്ത ജീവിത വീഥിയിൽ നാം തളരുമ്പോൾ ചുറ്റുമൊന്നു നോക്കൂ വേനൽ നുള്ളി വേദനിപ്പിച്ചാലും വസന്തം തൊട്ടുരുമ്മി ചിരിപ്പിച്ചാലും വർഷം വന്ന് തല്ലി തൊഴിച്ചാലും പച്ച ചിരിയുമായ് ആകാശം നോക്കി ആശ്ചര്യംകൊള്ളുന്ന ഭൂമിക നമ്മെ വിസ്മയിപ്പിക്കുന്നില്ലേ.. പിണക്കങ്ങളും ഇണക്കങ്ങളും കൊണ്ട് മാത്രം സജീവമാകില്ല നമ്മൾ സ്വപ്നം കാണും ജീവിതം ഓരോ…
കാനഡയിൽ വീണ്ടും തൃശൂർ ഗഡികളുടെ സംഗമം; ‘തൃശൂർ ഗഡീസ് പിക്നിക് 2026’ സെപ്റ്റംബർ 12ന് മിൽട്ടണിൽ
ടോറോന്റോ: കാനഡയിലെ തൃശൂർ സ്വദേശികളുടെയും തൃശൂരിനെ സ്നേഹിക്കുന്ന സുഹൃത്തുക്കളുടെയും കൂട്ടായ്മയായ *‘തൃശൂർ ഗഡീസ് ഇൻ കാനഡ’*യുടെ രണ്ടാമത് സംഗമം ‘ഗഡീസ് പിക്നിക് 2026’ സെപ്റ്റംബർ 12 ശനിയാഴ്ച മിൽട്ടൺ സ്പോർട്സ് സെന്റർ കമ്മ്യൂണിറ്റി പാർക്കിൽ നടക്കും. ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 6 വരെയാണ് പരിപാടികൾ. കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നും നഗരങ്ങളിൽ നിന്നുമായി നൂറു കണക്കിന് തൃശൂർ സ്വദേശികളും കുടുംബങ്ങളും സുഹൃത്തുക്കളും പങ്കെടുക്കും. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ തൃശൂരിന്റെ സൗഹൃദവും കൂട്ടായ്മയും ആഘോഷിക്കാനും പഴയ ബന്ധങ്ങൾ പുതുക്കാനും പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കാനുമുള്ള വേദിയായിരിക്കും പിക്നിക്. ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ തരംഗം നയാഗ്രയുടെ നേതൃത്വത്തിലുള്ള ചെണ്ടമേളം, ആവേശകരമായ വടംവലി, ഫാമിലി ഗെയിംസ്, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വിനോദ പരിപാടികൾ, വിവിധ രുചികളടങ്ങിയ സമൃദ്ധമായ ഭക്ഷണം എന്നിവ പിക്നിക്കിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. വാട്ടർലൂവിലെ…
ലാന വാഷിംഗ്ടണ്‍ കൺവൻഷന്‍; സക്കറിയയും വിജെ ജെയിംസും മുഖ്യാതിഥികളായി പങ്കെടുക്കും
വാഷിംഗ്‌ടൺ: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA)യുടെ പ്രാദേശിക കൺവൻഷൻ സെപ്റ്റംബർ 25 മുതൽ 27 വരെ വിർജീനിയയിലെ ലീഡ്സ്ബർഗിൽ നടക്കും. LANA യുടെ മുപ്പത് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് അമേരിക്കൻ തലസ്ഥാന മേഖലയെ വേദിയാക്കി ഒരു കൺവൻഷൻ സംഘടിപ്പിക്കുന്നത്. നിലവിലെ LANA പ്രസിഡന്റ് സാമുവൽ യോഹന്നാന്റെയും സെക്രട്ടറി നിർമ്മല ജോസഫിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റി, കൺവൻഷന്റെ ചെയർമാനായി എഴുത്തുകാരനായ വേണുഗോപാലൻ കോക്കോടനെയും കൺവീനറായി ഷിനോ കുര്യനെയും നിയോഗിച്ചുകൊണ്ടുള്ള കൺവെൻഷൻ കമ്മിറ്റി ഇതിനകം തന്നെ ഊർജ്ജസ്വലമായി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മലയാള സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരായ പോൾ സക്കറിയയും വി. ജെ. ജെയിംസും കൺവൻഷന്റെ വിശിഷ്ട മുഖ്യാതിഥികളായി പങ്കെടുക്കും. അവരുടെ സാന്നിധ്യവും വിവിധ സാഹിത്യസംവാദങ്ങളും കൺവൻഷന് കൂടുതൽ ശ്രദ്ധേയമായ മാനം നൽകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. അമേരിക്കൻ ഐക്യനാടുകളും കാനഡയും ഉൾപ്പെടുന്ന വടക്കേ അമേരിക്കയിൽ താമസിക്കുന്ന മലയാളി എഴുത്തുകാരെ ഒരുമിപ്പിക്കുന്ന…
