മിഷിഗൺ: മിഷിഗണില്‍ പരിശീലന ദൗത്യത്തിനിടെ ടെക്സസ് എയർ നാഷണൽ ഗാർഡിന്റെ എഫ്-16 ഫൈറ്റിംഗ് ഫാൽക്കൺ യുദ്ധവിമാനം തകർന്നുവീണു. വ്യാഴാഴ്ച ട്രാവേഴ്‌സ് സിറ്റിക്ക് സമീപമുള്ള ഗ്രാൻഡ് ട്രാവേഴ്‌സ് കൗണ്ടിയിലെ ബ്ലെയർ ടൗൺഷിപ്പ് മേഖലയിലാണ് അപകടമുണ്ടായത്. വിമാനം നിലംപതിക്കുന്നതിന് മുമ്പ് പൈലറ്റ് അടിയന്തര എജക്ഷൻ സംവിധാനം ഉപയോഗിച്ച് സുരക്ഷിതമായി പുറത്തുകടന്നതായി അധികൃതർ അറിയിച്ചു. ടെക്സസ് എയർ നാഷണൽ ഗാർഡിന്റെ 149-ാമത് ഫൈറ്റർ വിംഗിന്റെ ഭാഗമായ എഫ്-16 വിമാനമാണ് അപകടത്തിൽപ്പെട്ടത്. മിഷിഗണിൽ നടന്നുകൊണ്ടിരുന്ന സൈനിക പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് വിമാനവും സംഘവും സംസ്ഥാനത്ത് എത്തിയിരുന്നത്. പതിവ് പരിശീലന ദൗത്യത്തിന്റെ ഭാഗമായുള്ള പറക്കലിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. വിമാനത്തിന് ഗുരുതരമായ പ്രശ്നമുണ്ടായതിനെത്തുടർന്ന് പൈലറ്റ് എജക്ഷൻ സീറ്റ് ഉപയോഗിച്ച് പുറത്തേക്ക് ചാടുകയായിരുന്നു. തുടർന്ന് അടിയന്തര രക്ഷാപ്രവർത്തകർ പൈലറ്റിനെ കണ്ടെത്തി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. പൈലറ്റിന്റെ പേര്, സൈനിക പദവി, പരിക്കുകളുടെ സ്വഭാവം തുടങ്ങിയ വിവരങ്ങൾ…
Category: AMERICA
റീജിയണൽ OCYM ഏഴാമത് വാർഷിക ഓർത്തഡോക്സ് ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ തുടക്കം
ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡാളസ് റീജിയണൽ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം (OCYM) സംഘടിപ്പിക്കുന്ന ഏഴാമത് വാർഷിക ഓർത്തഡോക്സ് ചർച്ച് ക്രിക്കറ്റ് ടൂർണമെന്റിന് മക്കിന്നി സെൻറ് പോൾ ഓർത്തഡോക്സ് ചർച്ച് ഗ്രൗണ്ടിൽ ആവേശകരമായ തുടക്കമായി. ഡാളസ് മേഖലയിലെ വിവിധ ഓർത്തഡോക്സ് ഇടവകകളിലെ യുവജനങ്ങളെ ഒരേ വേദിയിൽ ഒരുമിപ്പിക്കുകയും, ഇടവകകൾ തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും സഹകരണവും ശക്തിപ്പെടുത്തുകയുമാണ് ടൂർണമെന്റിന്റെ പ്രധാന ലക്ഷ്യമെന്ന് വൈസ് പ്രസിഡന്റ് വെരി റവ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ അഭിപ്രായപ്പെട്ടു. സെൻറ് ജോർജ് ഓർത്തഡോക്സ് ചർച്ച് (ഇർവിങ്), സെൻറ് മേരീസ് COI ഓർത്തഡോക്സ് ചർച്ച് (കാരോൾട്ടൺ), സെൻറ് തോമസ് ഓർത്തഡോക്സ് ചർച്ച് (ഡാളസ്), സെൻറ് പോൾ ഓർത്തഡോക്സ് ചർച്ച് (മക്കിന്നി), സെൻറ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി (ഫാർമേഴ്സ് ബ്രാഞ്ച്) എന്നീ അഞ്ച് ഇടവകകളാണ് ഈ…
മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ (84) അന്തരിച്ചു
അരിസോണ:അരിസോണയിൽ നിന്നുള്ള മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ (84) അന്തരിച്ചു. ബുധനാഴ്ച നാഡീവ്യൂഹത്തെ ബാധിക്കുന്ന അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. അരിസോണയിലെ ജലനയങ്ങൾ രൂപീകരിക്കുന്നതിലും, സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനങ്ങളിലും നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ്. മൂന്ന് പതിറ്റാണ്ടോളമാണ് അദ്ദേഹം യു.എസ് കോൺഗ്രസിൽ സേവനമനുഷ്ഠിച്ചത്. 2018-ൽ അന്തരിച്ച സെനറ്റർ ജോൺ മെയ്‌കെന്റെ ഒഴിവിലേക്ക് കുറഞ്ഞ കാലത്തേക്ക് കൂടി അദ്ദേഹം സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡെൻഷ്യ ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ഡിസംബറോടെ അദ്ദേഹം പൊതുജീവിതത്തിൽ നിന്ന് പൂർണ്ണമായും പിന്മാറിയിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് സെപറ്റംബർ 19 ശനിയാഴ്ച രാവിലെ 9 മണി മുതൽ സണ്ണിവെയ്ൽ ടൌൺ പാർക്കിൽ നടത്തപ്പെടുന്നു
ഡാളസ്: എല്ലാ വർഷവും നടത്തപെടുന്ന ഡാളസ് മാർത്തോമാ ഇടവകയുടെ വാർഷിക പിക്നിക് ഈ വർഷവും സണ്ണിവെയ്ൽ ടൗണിന്റെ അതി മനോഹരമായ പാർക്കിൽ വെച്ച് സെപറ്റംബർ 19 ശനിയാഴ്ച രാവിലെ 9 മണി മുതൽ നടത്തപ്പെടുന്നു കുട്ടികൾക്കും യുവജങ്ങൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. രുചിപ്രദമായ ഭക്ഷണ പാനീയങ്ങൾ ക്രമീകരണം ചെയ്തിട്ടുണ്ട്. എല്ലാവരെയും ഈ ഉല്ലാസ വേളയിൽ പങ്കെടുക്കുവാൻ ക്ഷണിക്കുന്നതായി ഇടവക വികാരി റവ.റെജിൻ രാജു, സെക്രട്ടറി സോജി സ്കറിയ എന്നിവർ അറിയിക്കുന്നു
വാക്കുകൾക്കപ്പുറം മനുഷ്യൻ (ഗുരുജി)
ശബ്ദത്തിന്റെ ശക്തിയല്ല സ്വഭാവത്തിന്റെ മഹത്വം നിർണയിക്കുന്നത്. വാക്കുകളുടെ മാധുര്യമല്ല മനസ്സിന്റെ നന്മയ്ക്ക് തെളിവാകുന്നതും. ചിലപ്പോൾ ഏറ്റവും മനോഹരമായി സംസാരിക്കുന്നവരുടെ ഉള്ളിൽ നാം പ്രതീക്ഷിക്കുന്ന നന്മ ഉണ്ടായിരിക്കണമെന്നില്ല; അധികം സംസാരിക്കാത്ത ഒരാളുടെ നിശ്ശബ്ദതയ്ക്കുള്ളിൽ അതിരുകളില്ലാത്ത സ്നേഹവും കരുണയും ഒളിഞ്ഞിരിക്കാം. വാക്കുകൾക്ക് മനുഷ്യനെ ആകർഷിക്കാനുള്ള അസാധാരണമായ ശക്തിയുണ്ട്. മനോഹരമായ ഭാഷയും മധുരമുള്ള സംസാരവും ആത്മവിശ്വാസം നിറഞ്ഞ അവതരണവും ഒരാളെ മറ്റുള്ളവരുടെ മനസ്സിലേക്ക് വളരെ വേഗം എത്തിക്കും. എന്നാൽ ആ ആകർഷണം ഒരാളുടെ യഥാർത്ഥ സ്വഭാവത്തിന്റെ സാക്ഷ്യപത്രമല്ല. കാരണം വാക്കുകൾ പഠിച്ചെടുക്കാം; സംസാരശൈലി പരിശീലിച്ചെടുക്കാം; മുഖത്ത് പുഞ്ചിരി അണിയാം. പക്ഷേ ഹൃദയത്തിലെ നന്മ അഭിനയിച്ച് ഏറെക്കാലം മുന്നോട്ടുപോകുക എളുപ്പമല്ല. ജീവിതം ഒരാളെ പരീക്ഷിക്കുന്നത് വേദികളിലല്ല, പലപ്പോഴും ആരും കാണാത്ത ചെറിയ നിമിഷങ്ങളിലാണ്. സ്വന്തം നേട്ടത്തിനായി മറ്റൊരാളെ വേദനിപ്പിക്കാതിരിക്കുമ്പോൾ, വീണുപോയ ഒരാളെ കൈപിടിച്ചുയർത്തുമ്പോൾ, പ്രതിഫലം പ്രതീക്ഷിക്കാതെ സഹായിക്കുമ്പോൾ, അധികാരം കൈവന്നിട്ടും വിനയം കൈവിടാതിരിക്കുമ്പോൾ,…
ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം 20): ജയശങ്കര്‍ പിള്ള
ശ്രീ നാരായണ ഗുരുവിനെ ഒരു സാമൂഹിക പരിഷ്കർത്താവായും, ആത്മീയ ഗുരുവായും മാത്രം കണ്ടാൽ,അദ്ദേഹത്തിന്റെ ദർശനത്തിന്റെ ഒരു ഭാഗം മാത്രമേ നമ്മിലേക്ക് എത്തിക്കുകയുള്ളൂ. അദ്ദേഹം ആഴമേറിയ ദാർശനികനും, കവിയും, ഭാഷാപണ്ഡിതനും, ചിന്തകനും, പരിഷ്കർത്താവുമായിരുന്നു. അദ്ദേഹത്തിന്റെ കൃതികൾഎണ്ണത്തിൽ വളരെ വലുതല്ലെങ്കിലും ആശയ ഗാംഭീര്യത്തിലും ഭാഷയുടെ ലാളിത്യത്തിലും മനുഷ്യകേന്ദ്രിതമായ സന്ദേശത്തിലും അതുല്യമായ സ്ഥാനമാണ് വഹിക്കുന്നത്. ഗുരുവിന്റെ രചനകൾ ഒരു പ്രത്യേക മതവിഭാഗത്തിനു വേണ്ടി മാത്രം എഴുതപ്പെട്ടവയല്ല. ആത്മജ്ഞാനം, ധർമ്മം, കരുണ, അഹിംസ, സമത്വം, ജാതിനിരാകരണം, ആത്മനിയന്ത്രണം, മനുഷ്യസ്നേഹം, ദൈവ ബോധം എന്നിവയെ മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന മൂല്യങ്ങളായി അവതരിപ്പിക്കുന്നവയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കൃതികളെ ഒരു കാലഘട്ടത്തിന്റെ സാഹിത്യ സൃഷ്ടികളായി മാത്രം കാണാതെ മനുഷ്യരാശിയോടുള്ള നിരന്തരവും, അന്തമില്ലാത്തതുമായ ദാർശനിക സംഭാഷണമായി വായിക്കേണ്ടതാണ്. ഗുരുവിന്റെ പ്രധാന രചനാഭാഷ മലയാളവും സംസ്കൃതവുമായിരുന്നു. അതോടൊപ്പം തമിഴിലും അദ്ദേഹം ആഴത്തിലുള്ള പാണ്ഡിത്യം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ കൃതികളുടെ പട്ടിക പരിശോധിക്കുമ്പോൾ…
മറക്കാനാവാത്ത മനുഷ്യ ബന്ധങ്ങൾ (ഭാഗം-2): ജയൻ വർഗീസ്
പ്ലിമത് മിൽസിലെ കട്ടിംഗ് റൂം ഡയറക്ടറായിരുന്ന മിസ്റ്റർ ജോൺ റിട്ടയർമെന്റ് എടുക്കുകയാണ്. ഞങ്ങൾ ജോലിക്കാരോട് പിതൃ നിർവിശേഷമായ വാത്സല്യം പ്രകടിപ്പിച്ചിരുന്ന ഒരു നല്ല മനുഷ്യനായിരുന്നു അദ്ദേഹം. ഒരിക്കൽ പോലും ആരോടും അദ്ദേഹം ദേഷ്യപ്പെട്ട് സംസാരിക്കുന്നതായി ഞാൻ കണ്ടിട്ടില്ല. തന്റെ സ്വർണ്ണപ്പല്ല് പുറത്തുകാട്ടിയുള്ള അദ്ദേഹത്തിന്റെ ചിരി വളരെ ആകർഷകമായിരുന്നു. കഠിനമായി അദ്ധ്വാനിക്കുന്നവർ എന്ന നിലയിൽ ഞങ്ങൾ മലയാളികളോട് അദ്ദേഹത്തിന് പൊതുവേ ഒരു മമതയുണ്ടായിരുന്നു. ഞങ്ങൾ മലയാളികൾ സംസാരിക്കുമ്പോൾ അദ്ദേഹത്തെ ‘അപ്പച്ചാ’ എന്നാണ് സംബോധന ചെയ്തിരുന്നത്. അർത്ഥം ആരോ പറഞ്ഞുകൊടുത്തിട്ടോ എന്തോ ആ വിളി അദ്ദേഹത്തിനും ഇഷ്ടമായിരുന്നു എന്നതിന് തെളിവായി ഓരോ വിളിയുടെയുംഅവസാനം ‘ആപാച്ചാ’ എന്ന് ആവർത്തിച്ചുകൊണ്ട് അദ്ദേഹം ചിരിക്കുമായിരുന്നു. ചെറിയ ഒരു സമ്മാനമൊക്കെ കൊടുത്ത് അദ്ദേഹത്തെ ഞങ്ങൾ യാത്രയാക്കി. ക്യൂബൻ കുടിയേറ്റക്കാരനായ ഹെക്ടർ എന്നയാളാണ് പിന്നീട് വന്നത്. തന്റെ നാല് ഭാര്യമാരുടെയും അർദ്ധ നഗ്നചിത്രങ്ങൾ മേശപ്പുറത്തു പ്രദർശിപ്പിച്ചുകൊണ്ടാണ് ആളുടെ…
‘ഊർജ സുരക്ഷയാണ് മുൻഗണന’; യുഎസിന്റെ 100% താരിഫ് നീക്കത്തിന് ഇന്ത്യയുടെ മറുപടി
റഷ്യൻ ഊർജം വാങ്ങുന്ന രാജ്യങ്ങൾക്ക് കനത്ത തീരുവ ചുമത്താനുള്ള നീക്കം; ദേശീയ താൽപ്പര്യവും തടസ്സമില്ലാത്ത ഊർജ വിതരണവും നിർണായകമെന്ന് ഇന്ത്യ. ന്യൂഡൽഹി: റഷ്യയിൽനിന്നുള്ള എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ തീരുവ ചുമത്താൻ ലക്ഷ്യമിട്ടുള്ള അമേരിക്കൻ നിയമനിർമാണ നീക്കങ്ങൾക്കിടെ, ഊർജ സുരക്ഷയും ദേശീയ സാമ്പത്തിക താൽപ്പര്യങ്ങളുമാണ് ഇന്ത്യയുടെ പ്രധാന പരിഗണനയെന്ന് ന്യൂഡൽഹി വ്യക്തമാക്കി. ആഗോള ഭൗമരാഷ്ട്രീയ സമ്മർദ്ദങ്ങൾക്കിടയിലും രാജ്യത്തിന്റെ ഊർജ ആവശ്യങ്ങൾ മുൻനിർത്തിയുള്ള നയം തുടരുമെന്ന സന്ദേശമാണ് ഇന്ത്യ നൽകുന്നത്. റഷ്യയെയും ഇറാനെയും സാമ്പത്തികമായി സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള അമേരിക്കൻ നടപടികളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രതികരണം. റഷ്യൻ ഊർജ സ്രോതസ്സുകൾ വാങ്ങുന്ന രാജ്യങ്ങൾക്ക് കനത്ത തീരുവ ഏർപ്പെടുത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമനിർമാണമാണ് വാഷിങ്ടണിൽ പരിഗണനയിലുള്ളത്. റഷ്യയിൽനിന്ന് വലിയ തോതിൽ ഊർജം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഈ നീക്കം നേരിട്ട്…
അരിസോണയിൽ ചൂടുകാറിൽ കുടുങ്ങി അഞ്ച് വയസുകാരനു ദാരുണാദ്യം മാതാപിതാക്കൾ അറസ്റ്റിൽ
അരിസോണ: അരിസോണയിൽ സെപ്തംബര് 15 ഞായറാഴ്ച മാമോദീസ ചടങ്ങ് കഴിഞ്ഞ് മടങ്ങിയ മാതാപിതാക്കളുടെ അശ്രദ്ധയെ തുടർന്ന് അഞ്ച് വയസുകാരൻ കാറിനുള്ളിൽ ചൂടേറ്റ് മരിച്ചു. തിയോ സാബോ എന്ന കുട്ടിയാണ് ദാരുണമായി മരണപ്പെട്ടത്. അഞ്ച് വയസുകാരനായ തിയോയെ മാതാപിതാക്കൾ മണിക്കൂറുകളോളം കാറിനുള്ളിൽ മറന്നുപോകുകയായിരുന്നു. കാറിലുണ്ടായിരുന്ന കുട്ടിയെ പുറത്തിറക്കുന്നത് ആരാണെന്ന കാര്യത്തിൽ കുടുംബാംഗങ്ങൾ തമ്മിലുണ്ടായ തെറ്റിധാരണയാണ് ദുരന്തത്തിന് കാരണമായതെന്ന് മാതാപിതാക്കളായ മിഹൈൽ സാബോയും അങ്ക സാബോയും പൊലീസിനോട് പറഞ്ഞു. അന്നേ ദിവസം പ്രദേശത്ത് 103 ഡിഗ്രി ഫാരൻഹെയ്റ്റോളം ചൂട് അനുഭവപ്പെട്ടിരുന്നു. കുട്ടിയെ കാറിൽ നിന്ന് പുറത്തെടുക്കാൻ 14 വയസുകാരനായ മൂത്ത മകനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് മാതാപിതാക്കളുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. എന്നാൽ തന്നോട് ആരും അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്ന് കൗമാരക്കാരൻ കോടതിയെ അറിയിച്ചു. സംഭവത്തിൽ നരഹത്യ, കുട്ടികളെ ദ്രോഹിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഇരുവർക്കും 150,000…
വെളിച്ചം കെടുത്തുന്ന ഭരണം; ഒഴികഴിവുകൾ കൊണ്ട് പ്രതിസന്ധി തീരില്ല (എഡിറ്റോറിയല്‍)
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഇപ്പോൾ കേവലം ഒരു വകുപ്പിന്റെ ഭരണപരമായ വീഴ്ചയോ സാങ്കേതിക തടസ്സമോ മാത്രമല്ല. അത് സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഗുരുതരമായ പ്രശ്നമായി മാറിയിരിക്കുന്നു. പ്രതീക്ഷകളോടെ പുതിയ സർക്കാരിന് അധികാരം നൽകിയ ജനങ്ങൾ ഇന്ന് ചോദിക്കുന്നത് വളരെ ലളിതമായ ഒരു ചോദ്യമാണ്: ഞങ്ങൾക്ക് വാഗ്ദാനം ചെയ്ത മാറ്റം ഇതായിരുന്നോ? വൈദ്യുതി മുടങ്ങുമ്പോൾ ഇരുട്ടിലാകുന്നത് വീടുകൾ മാത്രമല്ല. വിദ്യാർഥികളുടെ പഠനം തടസ്സപ്പെടുന്നു, പ്രായമായവർ ദുരിതത്തിലാകുന്നു, രോഗികൾ കൂടുതൽ പ്രയാസത്തിലാകുന്നു, ചെറുകിട വ്യാപാരികളും തൊഴിൽ സ്ഥാപനങ്ങളും സാമ്പത്തിക നഷ്ടം നേരിടുന്നു. അതിലും ഗുരുതരമായി, ആശുപത്രികളെയും ആരോഗ്യസ്ഥാപനങ്ങളെയും വൈദ്യുതി തടസ്സം ബാധിക്കുന്ന സാഹചര്യം ഉണ്ടാകുന്നുവെങ്കിൽ അതിനെ സാധാരണ പവർ കട്ടായി എഴുതിത്തള്ളാനാവില്ല. ജീവൻ രക്ഷിക്കേണ്ട സ്ഥാപനങ്ങളിൽ വൈദ്യുതി ഉറപ്പാക്കുക എന്നത് ഭരണകൂടത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ഉത്തരവാദിത്തങ്ങളിലൊന്നാണ്. പത്ത് വർഷത്തെ ഇടതുപക്ഷ ഭരണത്തിനു ശേഷം അധികാരത്തിലെത്തിയ പുതിയ സർക്കാരിനെ…
