ചിത്രത്തിന്റെ അന്നൗൺസ്മെന്റ് മുതൽ പ്രേക്ഷകർ ഓരോ അപ്ഡേറ്റിനായി കാത്തിരിക്കുന്ന ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ദി കോർ. മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം വർഷങ്ങളുടെ ഇടവേള കഴിഞ്ഞു മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ജ്യോതിക ഈ ചിത്രത്തിലൂടെ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വളരെ സന്തോഷപ്പെട്ട കുടുംബാങ്ങളെ പോലെ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയുടേയും ജ്യോതികയുടെയും കഥാപാത്രങ്ങൾ സെക്കൻഡ് ലുക്കിൽ അല്പം ഗൗരവത്തിലാണ്. കാതലിന്റെ പ്രമേയം തന്നെ ഏറെ ആകർഷിച്ച ഒന്നാണെന്നു നേരത്തെ തെന്നിന്ത്യൻ താരം സൂര്യ അഭിപ്രായപ്പെട്ടിരുന്നു. ചിത്രത്തിന്റെ റിലീസ് അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് ഓരോ സിനിമാസ്വാദകനും. മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന കാതൽ ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. സാലു കെ. തോമസ്സാണ് ഛായാഗ്രാഹകൻ. ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്,അലിസ്റ്റർ അലക്സ്, അനഘ…
Category: CINEMA
‘ദ ഗ്രേറ്റ് എസ്കേപ്പു’മായി ആക്ഷന്‍ ഹീറോ ബാബു ആന്റണി; അമേരിക്കന്‍ ചിത്രം 26 ന് റിലീസ് ചെയ്യും.
യുഎസ്: പ്രമുഖ ഇന്‍ഡോ അമേരിക്കന്‍ ആക്ഷന്‍ ഹീറോ ബാബു ആന്റണിയും മകന് ആര്‍തര്‍ ആന്റണിയും ഒന്നിക്കുന്ന ‘ദ ഗ്രേറ്റ് എസ്കേപ്പ്’ മെയ് 26 ന് റിലീസ് ചെയ്യും. പൂർണ്ണമായും അമേരിക്കയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ലോകപ്രശസ്ത ഗുസ്തി താരവും അമേരിക്കന്‍ ചലച്ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ചാസ് ടെയ്ലറും പ്രധാന കഥാപാത്രമായി എത്തുന്നു. മിക്സഡ് മാർഷ്യൽ ആർട്സിൽ ബ്ളാക്ക് ബെൽറ്റ് നേടിയ ആര്‍തര്‍ ആന്റണി മുഴുനീളം അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ് ‘ദ ഗ്രേറ്റ് എസ്കേപ്പ്’. ബാബു ആൻ്റിണിയുടെ ഭാര്യ ഇവ്ഗനിയ, മകൻ അല്ക്സ് ആന്റണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സന്ദീപ് .ജെ .എല്‍ ആണ് ചിത്രത്തിന്റെ സംവിധാനം. സൗത്ത് ഇന്ത്യന്‍ യു എസ് ഫിലിംസിന്റെ ബാനറില്‍ അമേരിക്കന്‍ മലയാളികളായ സുഹത്തുക്കള്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന് നടന് ബാബു ആന്റണി അറിയിച്ചു. ഹോളിവുഡ്, തായ്ലന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്‍ര്‍നാഷണല്‍ അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്. അതിഗംഭീര…
ജനപ്രിയനായകൻ ദിലീപും സുരാജ് വെഞ്ഞാറമൂടും ഒരുമിക്കുന്ന പുതിയ ചിത്രം; സംവിധാനം നിസ്സാം ബഷീർ
മമ്മൂട്ടി നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം റോഷാക്കിനു ശേഷം നിസ്സാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജനപ്രിയനായകൻ ദിലീപും സുരാജ് വെഞ്ഞാറമൂടും ഒരുമിക്കുന്നു. റോഷാക്കിന്റെ രചന നിർവഹിച്ച സമീർ അബ്ദുൾ തന്നെയാണ് ഈ ചിത്രത്തിന്റെയും കഥ ഒരുക്കുന്നത്. ബാദുഷാ സിനിമാസ്, ആന്റോ ജോസഫ് ഫിലിം കമ്പനി, ഗ്രാൻഡ് പ്രൊഡക്ഷൻസ്, വണ്ടർവാൾ സിനിമാസ് എന്നിവർ സംയുക്ത്തമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
അനുഗ്രഹം തേടി അക്ഷയ് കുമാർ കേദാർനാഥ് ക്ഷേത്രത്തില്‍
ഇമ്രാൻ ഹാഷ്മിക്കൊപ്പം സെൽഫിയിൽ അടുത്തിടെ കണ്ട അക്ഷയ് കുമാർ ഇപ്പോൾ ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ എന്ന ചിത്രത്തിലാണ്. അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ചിത്രത്തിൽ ടൈഗർ ഷ്രോഫ്, സോനാക്ഷി സിൻഹ, പൃഥ്വിരാജ് സുകുമാരൻ എന്നിവരും പ്രധാന ഭാഗങ്ങളിൽ അഭിനയിക്കുന്നുണ്ട്. തിരക്കേറിയ ചിത്രീകരണ ഷെഡ്യൂളിൽ നിന്ന് ഇടവേളയെടുത്ത് അക്ഷയ് അനുഗ്രഹം തേടി ഇന്ന് കേദാർനാഥിലേക്ക് യാത്രതിരിച്ചു. ശക്തമായ സുരക്ഷാ സന്നാഹമാണ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത്. നടൻ ക്ഷേത്രം സന്ദർശിച്ച കാര്യം വെളിപ്പെടുത്തിയില്ല. എന്നാൽ, അദ്ദേഹത്തിന്റെ ഫോട്ടോകളും വീഡിയോകളും ഇന്റർനെറ്റിൽ ട്രെൻഡിംഗായി. കറുത്ത ടീ ഷർട്ടും ജീൻസുമാണ് താരം ധരിച്ചിരിക്കുന്നത്. നെറ്റിയിൽ ടിക്കയും കഴുത്തിൽ മാലയുമുണ്ട്. ഹിന്ദിയിൽ “ജയ് ബാബ ഭോലേനാഥ്” എന്ന അടിക്കുറിപ്പോടെ കേദാർനാഥ് ക്ഷേത്രത്തിന്റെ ഫോട്ടോയും അക്ഷയ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. അതേസമയം, അക്ഷയ്യും ടൈഗറും അടുത്തിടെ സ്കോട്ട്ലൻഡ് ചിത്രീകരണത്തിലായിരുന്നു. സെറ്റിൽ വെച്ച് അദ്ദേഹത്തിന് പരിക്കേറ്റതായാണ്…
‘ദി കേരള സ്റ്റോറി’ ജനഹൃദയങ്ങളെ സ്പർശിക്കുന്നുണ്ടെന്ന് നടി ആദ ശർമ്മ
‘ദി കേരള സ്റ്റോറി’യാണ് ഇപ്പോൾ ബോക്സ് ഓഫീസ് ഭരിക്കുന്നത്. ‘പത്താൻ’ ശേഷം ആഭ്യന്തര ബോക്സ് ഓഫീസിൽ 200 കോടി കടക്കുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമാണിത്. ബോക്സ് ഓഫീസിൽ 18 ദിവസം പിന്നിടുമ്പോഴും വിവാദങ്ങൾക്കിടയിലും പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകർഷിക്കാനുള്ള ശ്രമത്തിലാണ് ചിത്രം. കേരളത്തിൽ നിന്ന് 32,000 ഹിന്ദു സ്ത്രീകളെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മതപരിവർത്തനം ചെയ്തുവെന്ന സംശയാസ്പദമായ അവകാശവാദത്തെച്ചൊല്ലി സിനിമയുടെ കഥ വിവാദത്തിൽ പെട്ടിരുന്നു. എന്നാലും പ്രേക്ഷകർ അത് കാണാൻ തീയേറ്ററുകളിൽ എത്തുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ സിനിമയുടെ താരനിര മുതൽ നിർമ്മാതാക്കൾ വരെ ഈ സമയത്ത് അതിന്റെ വിജയം ആസ്വദിക്കുകയാണ്. അതേസമയം, ഇന്ത്യക്കാരുടെ സ്നേഹത്തിന് ആദ ശർമ്മ നന്ദി അറിയിച്ചു. പശ്ചിമ ബംഗാളിൽ സിനിമ നിരോധിച്ചിട്ടും തമിഴ്നാട്ടിലെ മൾട്ടിപ്ലക്സ് ഉടമകൾ ചിത്രം പ്രദർശിപ്പിക്കാൻ വിസമ്മതിച്ചിട്ടും ‘ദി കേരള സ്റ്റോറി’ ബുള്ളറ്റിന്റെ വേഗത്തിലാണ് നീങ്ങിയത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച…
പത്മരാജന്റെ ജന്മദിനത്തിൽ പ്രാവിന്റെ പ്രൊമോഷൻ ലോഞ്ച് തിരുവനന്തപുരത്തു നടക്കുന്നു
മലയാളത്തിന്റെ പ്രിയ കഥാകൃത്തും സിനിമാ സംവിധായകനുമായ പത്മരാജന്റെ ജന്മദിനമായ മെയ് 23നു വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരത്തെ ഭാരത് ഭവനിൽ അദ്ദേഹത്തിന്റെ അനുസ്മരണ യോഗവും ശ്രീ പത്മരാജന്റെ കഥയെ ആസ്പദമാക്കിയുള്ള മലയാള ചലച്ചിത്രം പ്രാവിന്റെ പ്രൊമോഷൻ ലോഞ്ചും നടക്കുന്നു. പത്മരാജൻ ട്രസ്റ്റും സി.ഇ.റ്റി സിനിമാസും സംയുക്തമായി നടത്തുന്ന ചടങ്ങിൽ മലയാള സിനിമയിലെ പ്രമുഖർ പങ്കെടുക്കുന്നു. ഔപചാരികമായ ചടങ്ങുകൾക്ക് ശേഷം പത്മരാജന്റെ സൂപ്പർ ഹിറ്റ് സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത നിശയും ഉണ്ടായിരിക്കുന്നതാണ്. പത്മരാജൻ അനുസ്മരണ ചടങ്ങിൽ പത്മരാജൻ ട്രസ്റ്റ് ചെയർമാൻ ശ്രീ വിജയകൃഷ്ണൻ, ശ്രീമതി രാധാലക്ഷ്മി പത്മരാജൻ, ഫിലിം പ്രൊഡ്യൂസർ ശ്രി ഗാന്ധിമതി ബാലൻ, സിനിമാ സംവിധായകൻ ശ്രി സുരേഷ് ഉണ്ണിത്താൻ, സിനിമാ സംവിധായകൻ ശ്രീ മധുപാൽ, ശ്രി പൂജപ്പുര രാധാകൃഷ്ണൻ (നടൻ), ഫിലിം പ്രൊഡ്യൂസർ ശ്രി ശ്രീമൂവിസ് ഉണ്ണിത്താൻ, സിനിമാ സംവിധായകൻ അനിൽ ദേവ്, സിനിമാ…
2018 ന്റെ പാട്ടുകളും ഹിറ്റ്: അമേരിക്കയിലിരുന്നു മഴപ്പാട്ടുകളെഴുതി ജോ പോൾ
2018 സിനിമ സൂപ്പർ ഹിറ്റ് സമ്മാനിച്ചു നൂറു കോടിയും കടന്ന് തീയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ അതിലെ ഗാനങ്ങളും മലയാളികൾ നെഞ്ചോട് ചേർക്കുന്നു. 2018-ലെ ഗാനങ്ങൾക്ക് വരികളെഴുതിയിരിക്കുന്നത് ജോ പോൾ ആണ്. ടെക്സസിലെ ഡാലസിനടുത്തുള്ള പ്ലേനോയിൽ ആണ് ജോ താമസം. 2018-ലെ പകുതിയിലധികം ഗാനങ്ങൾക്ക് വരികൾ കുറിച്ചതും അവിടെ വെച്ചു തന്നെ. ഈ വർഷമാദ്യം സംവിധായകൻ ജൂഡ് ആന്തണി ജോസഫാണ് ഈ സിനിമയിലെ പാട്ടുകളെഴുതാൻ ജോയെ വിളിക്കുന്നത്. സിനിമയുടെ ബാക്ഗ്രൗണ്ട് സ്കോറിന്റെ ഭാഗമായി വരുന്ന രണ്ട് ട്രാക്കുകൾ ഉൾപ്പെടെ അഞ്ച് പാട്ടുകൾ 2018-ലുണ്ട്. വില്യം ഫ്രാൻസിസ് ഒരു ഗാനവും നോബിൻ പോൾ മറ്റെല്ലാ ഗാനങ്ങളും ഒരുക്കിയിരിക്കുന്നു. സിനിമയുടെ ആദ്യ ഭാഗത്തുള്ള ശങ്കർ മഹാദേവൻ പാടി വില്യം ഫ്രാൻസിസ് ഈണം നൽകിയ “മിന്നൽ മിന്നാണേ” എന്ന നാടൻ ശൈലിയിൽ ചടുലതയിലുള്ള പാട്ടു കേൾക്കുമ്പോൾ തന്നെ വരികൾ മനസ്സിൽ ഇടം പിടിക്കും. അത്രയ്ക്കും…
പശ്ചിമ ബംഗാൾ സർക്കാരിന്റെ ‘ദി കേരള സ്റ്റോറി’ നിരോധനം സുപ്രീം കോടതി തടഞ്ഞു
ന്യൂഡൽഹി: ‘ദി കേരള സ്റ്റോറി’ എന്ന സിനിമ നിരോധിച്ച പശ്ചിമ ബംഗാൾ സർക്കാർ ഉത്തരവ് വ്യാഴാഴ്ച സുപ്രീം കോടതി സ്റ്റേ ചെയ്തു. ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ പ്രദർശനം നിരോധിച്ചുകൊണ്ട് മെയ് എട്ടിന് പുറപ്പെടുവിച്ച പശ്ചിമ ബംഗാൾ സർക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്യാൻ കോടതി ഉദ്ദേശിക്കുന്നതായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച്, ‘ദി കേരള സ്റ്റോറി’ സുരക്ഷിതമായി പ്രദർശിപ്പിക്കുന്നതിനും സിനിമാക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും എല്ലാ സിനിമാ ഹാളുകളിലും മതിയായ സുരക്ഷ നൽകണമെന്നും സംസ്ഥാനം നേരിട്ടോ അല്ലാതെയോ പ്രദർശനം തടയില്ലെന്നും തമിഴ്നാടിനോട് നിർദ്ദേശിച്ചു. 13 പേരുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ സിനിമ നിരോധിച്ചതെന്ന് പശ്ചിമ ബംഗാൾ സർക്കാരിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ എഎം സിംഗ്വിയോട് വാദം കേൾക്കുന്നതിനിടെ ബെഞ്ച്…
കേരള സ്റ്റോറിക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കാത്തത് അപഹാസ്യം: എ. പി. സി. ആർ
കേരളത്തെക്കുറിച്ച് വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ കുത്തിനിറച്ച കേരള സ്റ്റോറി സിനിമയ്ക്കെതിരെ വിവിധ സംസ്ഥാന സർക്കാരുകൾ നടപടി എടുത്തിട്ടും കേരള സർക്കാർ നടപടിയൊന്നും എടുക്കാത്തത് അപഹാസ്യമായ നിലപാടാണെന്ന് എ.പി. സി. ആർ സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് പി ചന്ദ്രശേഖരൻ പ്രസ്താവിച്ചു. സിനിമയെ പ്രോത്സാഹിപ്പിച്ചും നികുതി ഇളവ് പ്രഖ്യാപിച്ചും വിവിധ സംസ്ഥാന സർക്കാരുകളും BJP നേതാക്കളും സിനിമയ്ക്ക് പിന്തുണ നൽകുമ്പോൾ പ്രദർശനം നിരോധിച്ച് കുപ്രചരണങ്ങളെ നേരിട്ട സംസ്ഥാനങ്ങളും രാജ്യത്തുണ്ട്. പ്രസ്താവനകളിലൂടെ സിനിമയെ അപലപിക്കുക എന്നതിലപ്പുറം കേരള സർക്കാർ നിയമ സംവിധാനത്തിലൂടെ അതിനെതിരെ നടപടിയെടുക്കാത്തത് അപഹാസ്യകരമാണ്. സിനിമയ്ക്കെതിരെ എപിസിആർ ദേശീയ മനുഷ്യാവകാശ കമ്മീഷനും സെൻസർ ബോർഡിനും പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നും എടുത്തിരുന്നില്ല. കേരള ജനതയെക്കുറിച്ച് ഭീതി പരത്തുന്നതും ഇവിടത്തെ സാമുദായിക സൗഹാർദങ്ങളെ സംശയത്തിലാഴ്ത്തുന്നതുമായ ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കുക എന്നത് കേരള സർക്കാരിൻ്റെ ഉത്തരവാദിത്വമാണ്. ഇടതു ഭരണകർത്താക്കളുടെ മുൻ പ്രസ്താവനകളാണ് ഇത്തരം കുപ്രചരണങ്ങൾക്ക്…
റെക്കോർഡ് തുകക്ക് ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി സോണി മ്യൂസിക്
ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റർറ്റൈനെർ ചിത്രം “കിംഗ് ഓഫ് കൊത്ത”യുടെ മ്യൂസിക് റൈറ്റ്സ് കരസ്ഥമാക്കി. റെക്കോർഡ് തുകക്കാണ് റൈറ്റ്സ് വിറ്റുപോയത്. ജേക്സ് ബിജോയും ഷാൻ റഹ്മാനുമാണ് ഈ മാസ്സ് ആക്ഷൻ ചിത്രത്തിൻ്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. ദുൽഖറിന്റെ ഇതുവരെ കാണാത്ത തീപ്പൊരി സ്റ്റൈലിഷ് ലുക്കിലാണ് കിംഗ് ഓഫ് കൊത്ത പ്രേക്ഷകരിലേക്ക് എത്തുന്നത്. 95 ദിവസങ്ങൾ നീണ്ടു നിന്ന ഷൂട്ടിങ്ങിന് ഈ അടുത്താണ് കരൈക്കുടിയിൽ അവസാനം കുറിച്ചത്. തിയേറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും കിംഗ് ഓഫ് കൊത്ത. ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം വലിയ താര നിരയാണ് അണിനിരക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ…
