കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ആദരാഞ്ജലികൾ അർപ്പിച്ചു

മിമിക്രി കലാകാരനും ഹാസ്യ നടനുമായ കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ആദരാഞ്ജലികൾ അർപ്പിച്ചു. കുടുംബത്തിന്റെയും നാടിനെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും, കഷ്ടപ്പാടുകൾക്കിടയിലും കലയെ സ്നേഹിച്ചു, കലക്ക് വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു കൊല്ലം സുധിയെന്നു നേതാക്കൾ അനുസ്മരിച്ചു. നിരവധിയായ ടിവി, സ്റ്റേജ് ഷോയിലൂടെ കാണിക്കളെ ചിരിപ്പിച്ച കൊല്ലം സുധി അഭിനയ രംഗത്ത് തന്റെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തി മുന്നേറുന്നതിനിടയിൽ വളരെ പെട്ടന്ന് ഉണ്ടായ ഈ നഷ്ടം കലാ കേരളത്തിനും പ്രത്യേകിച്ച് കൊല്ലം ജില്ലക്കും നികത്താനാവാത്ത വിടവ് സൃഷ്ടിച്ചിരിക്കുകയാണെന്നു കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറിയേറ്റ് പുറത്തിറിക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു.

കേരളാ സ്റ്റോറിക്ക് ശേഷം വിവാദങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുന്ന ചിത്രം ’72 ഹുറൈൻ’

‘ദി കേരള സ്റ്റോറി’യെ ചുറ്റിപ്പറ്റിയുള്ള സമീപകാല വിവാദങ്ങൾക്ക് ശേഷം, സഞ്ജയ് പുരൺ സിംഗ് ചൗഹാൻ സംവിധാനം ചെയ്ത ’72 ഹുറൈൻ’ എന്ന മറ്റൊരു ചിത്രം കൂടുതൽ ചർച്ചകൾക്ക് തുടക്കമിടാൻ ഒരുങ്ങുകയാണ്. 72 ഹുറൈൻ’ സിനിമ 72 കന്യകമാരുടെ ആശയത്തിലേക്ക് കടന്നുചെല്ലുന്നു, ഇത് പലപ്പോഴും തീവ്രവാദ സംഘടനകൾ വ്യക്തികളെ കൃത്രിമമായി ചൂഷണം ചെയ്യുന്നു. ഞായറാഴ്ച, ചിത്രത്തിന്റെ സഹസംവിധായകൻ അശോക് പണ്ഡിറ്റ് ട്വിറ്ററിൽ ചിന്തോദ്ദീപകമായ ഒരു ടീസർ പങ്കുവെച്ച് എഴുതി, ‘ഞങ്ങളുടെ #72Hoorain എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നിങ്ങൾക്ക് അവതരിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതുപോലെ. നിങ്ങൾക്ക് ഇത് ഇഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. തീവ്രവാദി ഉപദേഷ്ടാക്കൾ ഉറപ്പു നൽകിയതുപോലെ 72 കന്യകമാരെ കണ്ടുമുട്ടുന്നതിനുപകരം നിങ്ങൾ ക്രൂരമായ മരണത്തിൽ കലാശിച്ചാലോ? എന്റെ വരാനിരിക്കുന്ന “72 ഹൂറൈൻ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അവതരിപ്പിക്കുന്നു. ചിത്രം 2023 ജൂലൈ 7 ന് റിലീസ് ചെയ്യും.…

പ്രശസ്ത നടൻ ബാരി ന്യൂമാൻ അന്തരിച്ചു

ലോസ് ഏഞ്ചൽസ് : 1971-ൽ പുറത്തിറങ്ങിയ “വാനിഷിംഗ് പോയിന്റ്” എന്ന കൾട്ട് ആക്ഷൻ ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തനായ മുതിർന്ന നടൻ ബാരി ന്യൂമാൻ അന്തരിച്ചു. അദ്ദേഹത്തിന് 92 വയസ്സായിരുന്നു. ന്യൂയോർക്ക്-പ്രെസ്ബിറ്റീരിയൻ കൊളംബിയ യൂണിവേഴ്സിറ്റി ഇർവിംഗ് മെഡിക്കൽ സെന്ററിൽ വച്ച് മെയ് 11 ന് സ്വാഭാവിക കാരണങ്ങളാൽ ന്യൂമാൻ മരിച്ചുവെന്ന് ഹോളിവുഡ് റിപ്പോർട്ടർ അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ ഭാര്യയാണ് ഇക്കാര്യം അറിയിച്ചത്. “വാനിഷിംഗ് പോയിന്റ്” എന്ന സിനിമയിൽ, മുൻ റേസ് കാർ ഡ്രൈവറായ കോവാൽസ്കിയെ ന്യൂമാൻ അവതരിപ്പിച്ചു. 1970കളിലെ ഏറ്റവും പ്രധാനപ്പെട്ട അമേരിക്കൻ ആക്ഷൻ ചിത്രങ്ങളിലൊന്നായാണ് ഈ ചിത്രത്തെ ആരാധകർ കണക്കാക്കുന്നത്. റിച്ചാർഡ് സി സറഫിയനായിരുന്നു സംവിധായകൻ. സ്റ്റീവൻ സ്പിൽബർഗ് തന്റെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായി വാനിഷിംഗ് പോയിന്റിനെ പട്ടികപ്പെടുത്തുന്നു, ഇത് എട്ട് ആഴ്ചകൾ കൊണ്ട് ചിത്രീകരിച്ചു. ബൗഫിംഗർ (1999), സ്റ്റീവൻ സോഡർബർഗിന്റെ ദി ലൈമി (1999), സിൽവസ്റ്റർ സ്റ്റാലോണിന്റെ ഡേലൈറ്റ്…

ആടിത്തകർക്കാൻ ‘പേട്ട റാപ്’, പ്രഭുദേവ – എസ് ജെ സിനു ചിത്രം തുടങ്ങി

ബ്ലൂഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാം നിർമ്മിച്ച് എസ് ജെ സിനു സംവിധാനം ചെയ്യുന്ന ആദ്യ തമിഴ്‌ചിത്രത്തിൻറെ പൂജ ചെന്നൈയിൽ നടന്നു. ‘പേട്ട റാപ്’ എന്നാണ് ചിത്രത്തിൻറെ പേര്. പ്രഭുദേവ നായകനാകുന്ന സിനിമയിൽ വേദികയാണ് നായിക. പ്രണയത്തിനും ആക്ഷനും സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നൽകുന്ന ഒരു കളർഫുൾ എന്റർടെയ്‌നറായിരിക്കും ഇത്. “പാട്ട്, അടി, ആട്ടം – റിപ്പീറ്റ്” എന്നാണ് ചിത്രത്തിൻറെ ടാഗ്‌ലൈൻ. സിനിമയുടെ യഥാർത്ഥ സ്വഭാവവും ട്രീറ്റ്‌മെന്റും ഈ ടാഗ്‌ലൈനിലൂടെ വ്യക്തമാകുന്നു. പോണ്ടിച്ചേരിയും ചെന്നൈയും പ്രധാന ലൊക്കേഷനുകളാകുന്ന പേട്ട റാപ്പിന്റെ ചിത്രീകരണം ജൂൺ പതിനഞ്ചിന് ആരംഭിക്കും. കേരളത്തിലും ഈ സിനിമ ചിത്രീകരിക്കുന്നുണ്ട്. ജിബൂട്ടി, തേര് എന്നീ മലയാളചിത്രങ്ങൾക്ക് ശേഷം തമിഴിൽ എസ് ജെ സിനു ആദ്യചിത്രം ഒരുക്കുമ്പോൾ വിവേക് പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, കലാഭവൻ ഷാജോൺ, രാജീവ് പിള്ള, അരുൾദാസ്, മൈം ഗോപി,…

ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് ആലപിച്ച “ടട്ട ടട്ടര” ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി

കല്യാണി പ്രിയദർശൻ ഫുട്ബോൾ അന്നൗൺസറായ ഫാത്തിമയായെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി. തന്റെ കരിയറിലെ ആദ്യ മലയാള ഗാനം “ടട്ട ടട്ടര” മുഴുവനായി ആലപിച്ചിരിക്കുന്നത് ഇന്ത്യൻ സംഗീത ലോകത്തെ തരംഗമായ അനിരുദ്ധ് രവിചന്ദർ ആണ്. ഹിഷാം അബ്ദുൽ വഹാബ് സംഗീത സംവിധാനം ഒരുക്കിയ ഗാനത്തിന്റെ രചന സുഹൈൽ കോയ ആണ്. കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്ന ഫാത്തിമയുടെ അന്നൗൺസ്‌മെന്റോടുകൂടെയാണ് പാട്ട് തുടങ്ങുന്നത്. മനു സി കുമാർ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്താന കൃഷ്ണൻ രവിചന്ദ്രൻ ആണ്. കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി,പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ…

ദി കേരളാ സ്റ്റോറിക്ക് ശേഷം തിയ്യേറ്ററുകളെ ഇളക്കി മറിക്കാൻ ബംഗാൾ ഡയറി വരുന്നു

ദി കേരള സ്റ്റോറിയുടെ വിവാദങ്ങൾ അനുദിനം വർധിച്ചു കൊണ്ടിരിക്കെ, മറ്റൊരു സിനിമ കൂടി വിവാദങ്ങളിൽ പെട്ടിരിക്കുകയാണ്. ‘ദ ഡയറി ഓഫ് വെസ്റ്റ് ബംഗാളിന്റെ’ ട്രെയിലർ നിരന്തരം ചർച്ച ചെയ്യപ്പെടുകയാണ്. ഈ ട്രെയിലർ സംബന്ധിച്ച് ജനങ്ങളിൽ രോഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സൂചന. ചിത്രത്തിന്റെ സംവിധായകന് പശ്ചിമ ബംഗാൾ പോലീസും നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് ​​പറയുന്നത്. സിനിമയിലൂടെ ബംഗാളിന്റെ പ്രതിച്ഛായ തകർക്കാനും സംവിധായകൻ ശ്രമിക്കുന്നതായി ആരോപണമുണ്ട്. എന്നാൽ, ഇത്രയധികം വിവാദങ്ങൾ സൃഷ്ടിച്ച ട്രെയിലറിന്റെ കഥ എന്താണ്? ‘ദ ഡയറി ഓഫ് വെസ്റ്റ് ബംഗാളിന്റെ’ ട്രെയിലർ ഹിന്ദുക്കളോട് കാണിക്കുന്ന അനീതിയാണ് കാണിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാവ് ജിതേന്ദ്ര ത്യാഗി എന്ന വസീം റിസ്‌വിയുടെ ‘ദ ഡയറി ഓഫ് വെസ്റ്റ് ബംഗാൾ’ എന്ന ചിത്രം പശ്ചിമ ബംഗാളിലെ സാഹചര്യത്തെയും അവിടത്തെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ട്രെയിലർ തുടങ്ങുമ്പോൾ തന്നെ, ജനാധിപത്യമെന്നാൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണെന്ന…

ദിലീപ് ചിത്രം വോയിസ് ഓഫ് സത്യനാഥൻ തിയേറ്ററിൽ തന്നെ; പുതിയ അപ്ഡേറ്റുമായി നിർമ്മാതാക്കൾ

മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം സിനിമാസ്വാദകർ കാത്തിരിക്കുന്ന ജനപ്രിയ നായകൻ ദിലീപിന്റെ ഫാമിലി പാക്ക്‌ഡ്‌ ഫൺ റൈഡർ ചിത്രമാണ്  വോയിസ് ഓഫ് സത്യനാഥൻ. റാഫിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം,സംവിധാനം. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് ആണ് ഇപ്പോൾ നിർമ്മാതാക്കളായ ബാദുഷ.എൻ.എം , ഷിനോയ് മാത്യൂ, രാജൻ ചിറയിൽ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാവായ ബാദുഷ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ച  കുറിപ്പ് ഇപ്രകാരമാണ് , “വോയിസ്  ഓഫ് സത്യനാഥൻ എന്ന സിനിമയുടെ അപ്ഡേഷന് വേണ്ടി എല്ലാവരും കുറെ ദിവസങ്ങളായി കാത്തിരിക്കുകയാണെന്ന് അറിയാം. എനിക്ക് ദിവസേന ഒരുപാട് മെസ്സേജുകളും, ഒരുപാട് കോളുകളും വരുന്നുണ്ട് “എന്തായി വോയിസ് സത്യനാഥൻ” എന്നുള്ള ചോദ്യങ്ങളുമായി.വിവരം അറിയിക്കാൻ വൈകിയതിനു എല്ലാവരോടും ക്ഷമ ചോദിക്കുന്നു. അപ്ഡേഷൻ തരാൻ വേണ്ടിയാണ് ഇപ്പോൾ ഞാൻ ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. 3 വർഷങ്ങൾക്ക് ശേഷം വരുന്ന ഒരു ചിത്രം  പഴയ തലമുറയെയും…

നടൻ ആശിഷ് വിദ്യാർത്ഥി 60-ാം വയസ്സിൽ വിവാഹിതനായി

ന്യൂഡൽഹി: ദേശീയ അവാർഡ് ജേതാവായ നടൻ (‘ദ്രോഹ്കാൽ’) ആശിഷ് വിദ്യാർത്ഥി (60), ഇപ്പോൾ മോട്ടിവേഷണൽ സ്പീക്കർ, ട്രാവൽ, ഫുഡ് വ്ലോഗർ എന്നീ നിലകളിൽ അറിയപ്പെടുന്ന, ‘റാണാ നായിഡു’ എന്ന വെബ് സീരീസിൽ റാണ ദഗ്ഗുബതിയുടെ കഥാപാത്രത്തിന്റെ ജ്യേഷ്ഠനായി അഭിനയിച്ച വ്യക്തി, രണ്ടാമതും വിവാഹം കഴിച്ചു. അസമിൽ നിന്നുള്ള, കൊല്‍ക്കത്തയില്‍ താമസിക്കുന്ന, ഫാഷന്‍ ഡിസൈനര്‍ രൂപാലി ബറുവയാണ് വധു. പഴയകാല അസമീസ് നടി ശകുന്തള ബറുവയുടെ മകളാണ്. കൊൽക്കത്തയിൽ രഹസ്യമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.”എന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തിൽ, രൂപാലിയെ വിവാഹം കഴിക്കുന്നത് അസാധാരണമായ ഒരു വികാരമാണ്. ഞങ്ങൾ രാവിലെ കോടതിയിൽവെച്ച് വിവാഹിരാകുകയും വൈകിട്ട് ഒരു സൽക്കാരവും നടത്തിയെന്ന് ആശിഷ് പറഞ്ഞു നടി രജോഷിയെ ആയിരുന്നു ആശിഷ് നേരത്തെ വിവാഹം ചെയ്തിരുന്നത്. ഈ ബന്ധത്തിൽ ആർത് എന്നൊരു മകനുണ്ട്. രാജോഷിയും അസം സ്വദേശിയാണ്.…

കാർത്തിക് ആര്യൻ നായകനാകുന്ന ‘സത്യപ്രേം കി കഥ’ജൂണ്‍ 29-ന് റിലീസ് ചെയ്യും

മുംബൈ: കാർത്തിക് ആര്യനും കിയാര അദ്വാനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘സത്യപ്രേം കി കഥ’യുടെ ചിത്രീകരണം അടുത്തിടെ പൂർത്തിയായി. ചിത്രത്തിന്റെ അണിയറപ്രവർത്തകർ മുഴുവൻ ചിത്രീകരണ വേളയിൽ സന്നിഹിതരായിരുന്നു. ഒരു പ്രണയകഥയായ, ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലേക്ക് കടക്കുന്ന ചിത്രം ജൂൺ 29 ന് തിയേറ്ററുകളിൽ എത്തും. ‘ഭൂൽ ഭുലയ്യ 2’ എന്ന വമ്പൻ ഹിറ്റിന് ശേഷം കിയാരയുമായി വീണ്ടും ഒന്നിക്കുന്ന കാർത്തിക്, നിർമ്മാതാവ് സാജിദ് നദിയാദ്‌വാല, ഭാര്യ വാർദാ ഖാൻ, സഹ നിർമ്മാതാക്കളായ ഷരീൻ മന്ത്രി കേഡിയ, കിഷോർ അറോറ, സംവിധായകൻ സമീർ വിദ്വാൻസ് എന്നിവരോടൊപ്പം റാപ്-അപ്പിൽ പങ്കെടുത്തു. ഒപ്പം എഴുത്തുകാരൻ കരൺ ശർമ്മയും. അതേസമയം, ടീസറിലെ ‘ആജ് കെ ബാദ്’ ഗാനത്തിന് ആരാധകരിൽ നിന്ന് നല്ല പ്രതികരണം ലഭിച്ചു, അതിനാൽ ചിത്രത്തിന്റെ ട്രെയിലറിന് മുമ്പ് ഗാനം റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ തീരുമാനിച്ചു. NGE, Namah Pictures…

പെരുന്നാൾ പടത്തിൽ ഹിറ്റടിച്ച മലബാറിന്റെ മൊഞ്ചുള്ള സുലൈഖാ മൻസിൽ ഓ ടി ടി യിലേക്ക്

പെരുന്നാൾ പടമായി തിയേറ്ററുകളിൽ റിലീസ് ചെയ്ത സുലൈഖാ മൻസിൽ അഞ്ചാം വാരവും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സോടെയുള്ള പ്രദർശനത്തിന് ശേഷം ഓ ടി ടി യിലേക്ക് എത്തുകയാണ്. മലബാർ ഏരിയകളിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രം കേരളത്തിൽ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷൻ റെക്കോർഡ് ആണ് സ്വന്തമാക്കിയത്. സുലൈഖ മൻസിലിലെ സൂപ്പർ ഹിറ്റ് പാട്ടുകൾ ഒക്കെ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഇതിനോടൊകം ഏറ്റെടുത്തു കഴിഞ്ഞു. ജിൽ ജിൽ ജിൽ എന്ന ഗാനത്തിന് ഇരുപത്തി രണ്ടു മില്യൺ വ്യൂസും ഹാലാകെ മാറുന്നെ എന്ന ഗാനം പതിനാലു മില്യൺ വ്യൂസും എത്ര നാൾ എന്ന് തുടങ്ങിയ ഗാനം ഏഴ് മില്യനപ്പുറം കാഴ്ച്ചക്കാർ ഇതിനോടൊകം യൂട്യൂബിൽ നേടിയിട്ടുണ്ട്.അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ചിത്രത്തിൽ ലുക്ക്മാന്‍ അവറാന്‍, അനാര്‍ക്കലി മരയ്ക്കാര്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. ഏറ്റവും പുതിയ ചിത്രമായ സുലൈഖ മന്‍സില്‍…