ജീവിതത്തിലെ ഈ 4 കാര്യങ്ങൾ അബദ്ധവശാൽ പോലും ആരുമായും പങ്കുവെക്കരുത്, കാരണം അത് നിങ്ങളുടെ പ്രശസ്തിക്കും മറ്റ് പല കാര്യങ്ങൾക്കും ദോഷം ചെയ്യും (ചാണക്യന്‍)

ചാണക്യ നീതി പ്രകാരം ജീവിതത്തിലെ ചില കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കണം. ഈ നാല് കാര്യങ്ങൾ ആരുമായും പങ്കുവെക്കുന്നത് നിങ്ങളുടെ പ്രശസ്തിയെ മാത്രമല്ല, മറ്റ് പല തരത്തിലുള്ള ദോഷങ്ങൾക്കും കാരണമാകും. രഹസ്യമായി സൂക്ഷിക്കേണ്ട കാര്യങ്ങളെ കുറിച്ച് അറിയുക. ആചാര്യ ചാണക്യൻ തന്റെ നയങ്ങൾക്കും ആഴത്തിലുള്ള ജീവിതാനുഭവങ്ങൾക്കും പേരുകേട്ടവനാണ്. വിജയം, പെരുമാറ്റം, സമ്പത്ത്, ബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി പ്രധാന തത്വങ്ങൾ അദ്ദേഹം പഠിപ്പിച്ചു. ചാണക്യ നീതി പ്രകാരം, ഒരു വ്യക്തി തന്റെ ജീവിതത്തിലെ എല്ലാം മറ്റുള്ളവരുമായി പങ്കിടരുത്. വ്യക്തിയുടെ ഏറ്റവും നല്ല താൽപ്പര്യത്തേക്കാൾ രഹസ്യമായി സൂക്ഷിക്കുന്നതാണ് നല്ലത്. ആരെങ്കിലും ഈ കാര്യങ്ങൾ മുതലെടുത്ത് നിങ്ങളെ ഉപദ്രവിച്ചേക്കാം. നിങ്ങൾ ഈ കാര്യങ്ങൾ മറ്റൊരാളുമായി പങ്കുവെച്ചാൽ, അത് നിങ്ങളുടെ കുടുംബത്തിന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുകയും ബന്ധങ്ങൾ തകരാൻ ഇടയാക്കുകയും ചെയ്യും. രഹസ്യമായി സൂക്ഷിക്കുന്നതാണ് നല്ലതെന്ന് കരുതുന്ന നാല് കാര്യങ്ങൾ ഏതൊക്കെയാണെന്ന് ചാണക്യ…

വാടക വീട്ടിൽ താമസിക്കുന്നവർ ഈ 5 ചെടികളിൽ ഏതെങ്കിലും ഒന്ന് വളർത്തിയാൽ സ്വന്തമായി ഒരു വീട് എന്ന അവരുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടും!

വീട്ടിൽ പോസിറ്റീവ് എനർജിയും സന്തോഷവും സമൃദ്ധിയും നിലനിർത്താൻ ആളുകൾ പലപ്പോഴും വാസ്തു ശാസ്ത്ര പരിഹാരങ്ങൾ സ്വീകരിക്കാറുണ്ട്. പ്രധാന കാര്യം, ഇതിന് എല്ലായ്പ്പോഴും വീട്ടിൽ വലിയ മാറ്റങ്ങൾ ആവശ്യമില്ല എന്നതാണ്. നിങ്ങൾ ഒരു വാടക വീട്ടിലാണ് താമസിക്കുന്നതെങ്കിൽ പോലും, വീടിന്റെ ഭംഗി വർദ്ധിപ്പിക്കുകയും പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്യുന്ന ചില സസ്യങ്ങൾ നിങ്ങൾക്ക് നടാം. വാടക വീടുകളിൽ താമസിക്കുന്നവർ പലപ്പോഴും സ്വന്തമായി ഒരു വീട് വാങ്ങുന്നത് സ്വപ്നം കാണുന്നു. നിങ്ങളും ഒരു വീട് അന്വേഷിക്കുകയും ജീവിതത്തിൽ സന്തോഷം, സമൃദ്ധി, പോസിറ്റീവ് എനർജി എന്നിവ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ചില സസ്യങ്ങൾ ശുഭകരമായി കണക്കാക്കപ്പെടുന്നു. വാസ്തു, ഫെങ് ഷൂയി എന്നിവ പ്രകാരം, വീട്ടിൽ ചില സസ്യങ്ങൾ നടുന്നത് പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കുകയും ഭാഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പ്രധാനമായും, അവ നടുന്നതിന് വീട്ടിൽ വലിയ മാറ്റങ്ങളൊന്നും ആവശ്യമില്ല. ലക്കി ബാംബൂ –…

ലേബർ ഡേ 2026: അമേരിക്കയെ പടുത്തുയർത്തിയ കരങ്ങളെ ആദരിക്കുന്ന ദിനം: സി. വി. സാമുവൽ, ഡിട്രോയിറ്റ്, മിഷിഗൺ

2026 സെപ്റ്റംബർ 7 തിങ്കളാഴ്ച അമേരിക്കയിലുടനീളം ലേബർ ഡേ (തൊഴിൽ ദിനം) ആഘോഷിക്കുകയാണ്. മിക്ക അമേരിക്കക്കാർക്കും ഇത് ദീർഘിച്ച ഒരു വാരാന്ത്യമാണ്; കുടുംബാംഗങ്ങൾ ഒന്നിച്ചിരിക്കാനും, വിനോദയാത്രകൾക്കും, ഷോപ്പിംഗിനും, കായികവിനോദങ്ങൾക്കും, വേനൽക്കാലത്തിന് വിടപറയാനുമുള്ള ഒരു സമയം. അതുകൊണ്ടുതന്നെ, വേനൽക്കാലത്തിന്റെ ഔദ്യോഗികമല്ലാത്ത സമാപനമായാണ് പലരും ഈ ദിനത്തെ കാണുന്നത്. എന്നാൽ ലേബർ ഡേ എന്നത് വെറുമൊരു അവധിദിവസം മാത്രമല്ല. അമേരിക്കയെ ഇന്നത്തെ നിലയിൽ പടുത്തുയർത്താനും അതിനെ ശക്തമായി നിലനിർത്താനും അഹോരാത്രം പ്രയത്നിച്ച ദശലക്ഷക്കണക്കിന് മനുഷ്യരുടെ അധ്വാനത്തെ ഓർമ്മിക്കാനും ആദരിക്കാനുമുള്ള ദിനമാണിത്. അമേരിക്കൻ തൊഴിലാളികളുടെ സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങളുടെ ആഘോഷമായാണ് യു.എസ്. തൊഴിൽ വകുപ്പ് ലേബർ ഡേയെ വിശേഷിപ്പിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കും, ന്യായമായ വേതനത്തിനും, കൃത്യമായ ജോലി സമയത്തിനും, തൊഴിലാളികളുടെ ആത്മാഭിമാനത്തിനും വേണ്ടി ഉയർന്നുവന്ന തൊഴിലാളി പ്രസ്ഥാനങ്ങളിലാണ് ഈ ദിനത്തിന്റെ വേരുകൾ കിടക്കുന്നത്. വ്യവസായ വിപ്ലവകാലത്ത്…

ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം 15): ജയശങ്കര്‍ പിള്ള

അരുവിപ്പുറവും മറ്റു ക്ഷേത്ര പ്രതിഷ്ഠകളും ആത്മീയതയിലൂടെ സാമൂഹിക വിപ്ലവം ശ്രീ നാരായണ ഗുരുവിന്റെ ജീവിതത്തെ ആഴത്തിൽ പഠിക്കുമ്പോൾ, അദ്ദേഹത്തിന്റെ ക്ഷേത്രപ്രതിഷ്ഠകൾ വെറും മതപരമായ ചടങ്ങുകളുടെ ഒരു പരമ്പരയായിരുന്നില്ലെന്ന് മനസ്സിലാക്കാം. കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ ആഴത്തിലുള്ള മാറ്റത്തിന് തുടക്കം കുറിച്ച ആത്മീയ സാമൂഹിക ഇടപെടലുകളായിരുന്നു അവ. ക്ഷേത്രം ആരുടേതാണ്, ദൈവത്തെ ആരാധിക്കാനുള്ള അവകാശം ആർക്കാണ്, ദൈവാനുഭവത്തിന് ജാതി ഒരു മാനദണ്ഡമാണോ, ആരാധന മനുഷ്യരെ വേർതിരിക്കാനുള്ളതാണോ അതോ ഒന്നിപ്പിക്കാനുള്ളതാണോ എന്നീ അടിസ്ഥാന ചോദ്യങ്ങളാണ് ഗുരുവിന്റെ പ്രതിഷ്ഠകൾ ഉയർത്തിയത്. അതുകൊണ്ടുതന്നെ അരുവിപ്പുറം മുതൽ കലവങ്കോടത്തെ കണ്ണാടി പ്രതിഷ്ഠ വരെയുള്ള അദ്ദേഹത്തിന്റെ യാത്രയെ ഒരു ക്ഷേത്ര പ്രതിഷ്ഠാ ചരിത്രമായി മാത്രം കാണാൻ കഴിയില്ല, അത് ഗുരുവിന്റെ ആത്മീയ ചിന്തയുടെ ക്രമാനുഗതമായ വളർച്ചയും സാമൂഹിക വിപ്ലവത്തിന്റെ പുതിയ ഭാഷയുടെ രൂപീകരണവുമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കേരളത്തിൽ ക്ഷേത്രങ്ങൾ സാമൂഹിക അധികാരഘടനയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു. ജാതിയുടെ…

വന്ദേമാതരം (ലേഖനം): രാജു മൈലപ്ര

“നമ്മള്‍ വിദ്യാര്‍ത്ഥികള്‍ അസ്വസ്ഥരാണ്?” “അതെന്തിനാ മാഷേ-ഈ ‘നമ്മള്‍ വിദ്യാര്‍ത്ഥികള്‍’ അസ്വസ്ഥരാകുന്നത്?” “ഉത്തമാ! നീ മാഷിന്‍റെ സ്റ്റഡി ക്ലാസ്സില്‍ പങ്കെടുക്കാത്തതുകൊണ്ടാണ് നിനക്കിതൊന്നും മനസ്സിലാകാത്തത്” “എന്നാല്‍, കോട്ടപ്പള്ളി പറ, എന്തിനാണ് നമ്മള്‍ അസ്വസ്ഥരാകുന്നത്?” കോട്ടപ്പള്ളി ദയനീയമായി മാഷിന്‍റെ മുഖത്തേക്ക് നോക്കി. സത്യം പറഞ്ഞാല്‍ മാഷിനുപോലും, മാഷ് പറയുന്നതിന്‍റെ അര്‍ത്ഥം പലപ്പോഴും പിടി കിട്ടുകയില്ല. “നിങ്ങള്‍ സര്‍ക്കാര്‍ പരിപാടിയില്‍ വന്ദേമാതരം പൂര്‍ണ്ണമായി ചൊല്ലിയത് കേട്ടില്ലേ?” “അതിന് നമ്മള്‍ക്കെന്നാ? നമ്മളാരും അവിടെ പോയില്ലല്ലോ!” “നമ്മള്‍ അവിടെ പോയോ ഇല്ലയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇത് ആര്‍എസ്എസ് അജണ്ടാ നടപ്പാക്കാനുള്ള ഒരു പദ്ധതിയാണ്. ഇതിനെതിരെ നമ്മള്‍ ശക്തമായ സമരം നടത്തണം. സര്‍ക്കാരിനെതിരെ സമരം ചെയ്യുവാനുള്ള ഒരു അവസരവും നമ്മള്‍ പാഴാക്കരുത്.” (സത്യം പറഞ്ഞാല്‍ ഈയുള്ളവനും ‘വന്ദേമാതരം’ എന്ന ഗാനം പൂര്‍ണ്ണമായി പൊതുപരിപാടികളില്‍ ആലപിക്കുന്നതിനോട് വലിയ യോജിപ്പില്ല. ആദ്യം വന്ദേമാതരം അതിനു പിന്നാലെ ‘ജനഗണമന’. സ്റ്റേജില്‍…

മാളത്തിലൊളിക്കുന്ന സംസ്‌കാരിക നായകർ: കാരൂർ സോമൻ (ചാരുംമൂടൻ)

മനുഷ്യർ ഇന്ന് നേരിടുന്ന രണ്ട് ദുരന്തങ്ങളാണ് ഒന്ന് കള്ളന് ചൂട്ടുപിടിക്കുക അല്ലെങ്കിൽ ആഗ്രഹി ക്കുന്നത് കിട്ടാതിരിക്കുക. മനുഷ്യരെ അജ്ഞതയുടെ ഭൂമുഖത്തു് നിന്ന് മാത്രമല്ല അവരുടെ ജീർണവികാരങ്ങളെ ശക്തിയോടെ വിളിച്ചറിയിച്ചവരാണ് ലോകമെങ്ങുമുള്ള സാഹിത്യ പ്രതിഭകൾ. സാഹിത്യ രംഗത്ത് എം.കൃഷ്ണൻ നായർ, സാമൂഹ്യ സാംസ്‌കാരിക രംഗത്ത് ഡോ.സുകുമാർ ആഴിക്കോട് ഏത് വിഷയവും അതിന്റെ സൂക്ഷ്മതലങ്ങൾ നമ്മുടെ മുന്നിൽ തുറന്നുകാട്ടി അതിലെ അനീതി, അജ്ഞത ബോധ്യപ്പെടുത്തുമായിരിന്നു. ഇന്നത്തെ എഴു ത്തുകാർ, ബഹുഭൂരിപക്ഷം മാധ്യമങ്ങൾ നാട് വാഴുന്നോർക്ക് വാലാട്ടികളായി നടക്കുന്ന കാഴ്ച യാണ് കാണുന്നത്. സമൂഹത്തിൽ എന്തും നടക്കട്ടെ അതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ല മറിച്ചു് വേണ്ടത് പദവി, പുരസ്‌കാരം, സ്‌നേഹം, സൗഹൃദമാണ്. ഇതൊക്കെ വിഡ്ഢികളുടെ സ്വർഗ്ഗത്തിലെ ചിരിയരങ്ങാണോ? മനുഷ്യർ ഭാഗ്യാന്വേഷികളായി ചന്ദ്രനിലും ചൊവ്വയിലും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ ആധുനിക യുഗത്തിൽ മനുഷ്യരുടെ ജീവശാസ്ത്രപരമായ ആവശ്യങ്ങൾ നടന്നുകൊണ്ടിരിക്കെ അല്പജ്ഞാനികളായ മത പുരോഹിതർ മതത്തിന്റെ ഗുണഗണങ്ങൾ…

ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം 14): ജയശങ്കര്‍ പിള്ള

ശ്രീനാരായണ ഗുരുവും നടരാജ ഗുരുവും ശ്രീനാരായണ ഗുരുവിന്റെ ആത്മീയ,ദാർശനിക പാരമ്പര്യം അടുത്ത തലമുറയിലേക്ക് ഏറ്റവും ആഴത്തിൽ പകർന്നുനൽകിയ ശിഷ്യന്മാരിൽ പ്രമുഖനാണ് നടരാജ ഗുരു. പി. നടരാജൻ. 1895 ഫെബ്രുവരി 18-ന് ബെംഗളൂരുവിൽ ഡോ. പി. പൽപ്പുവിന്റെയും ഭഗവതിയമ്മയുടെയും മകനായി അദ്ദേഹം ജനിച്ചു. കേരളത്തിലെ സാമൂഹികപരിഷ്കരണ ചരിത്രത്തിലെ പ്രധാന വ്യക്തിത്വമായിരുന്ന ഡോ. പൽപ്പുവിന് ശ്രീനാരായണ ഗുരുവുമായി ഉള്ള ബന്ധത്തെക്കുറിച്ചു നമ്മുടെ മുൻ അധ്യായങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്. ബാല്യത്തിൽ തന്നെ നടരാജന് ഗുരുവിന്റെ സാന്നിധ്യം അനുഭവിക്കാനുള്ള അപൂർവ അവസരം ലഭിച്ചു. 1899-ൽ, നാലു വയസ്സുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം അരുവിപ്പുറത്തെത്തി ശ്രീനാരായണ ഗുരുവിനെ ആദ്യമായി കണ്ടതായി നാരായണ ഗുരുകുല പാരമ്പര്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ബെംഗളൂരുവിലും തിരുവനന്തപുരത്തുമുള്ള പൽപ്പുവിന്റെ വസതികളിലും ഗുരുവുമായി സമ്പർക്കം തുടരുവാനും കഴിഞ്ഞിട്ടുണ്ട്. ബാല്യത്തിൽ ആരംഭിച്ച ഈ പരിചയം പിന്നീട് ആഴമേറിയ ഗുരു, ശിഷ്യബന്ധമായി വളർന്നു. ബെംഗളൂരു, തിരുവനന്തപുരം, ശ്രീലങ്കയിലെ കാൻഡി എന്നിവിടങ്ങളിലായിരുന്നു…

ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം 13‌): ജയശങ്കര്‍ പിള്ള

ശ്രീ നാരായണ ഗുരുവും ഗുരു നിത്യയും ശ്രീ നാരായണ ഗുരുവിനെയും ഗുരു നിത്യചൈതന്യ യതിയെയും ഒരുമിച്ച് പഠിക്കുമ്പോൾ അത് ഒരു ഗുരു,ശിഷ്യബന്ധത്തിന്റെ ചരിത്രത്തേക്കാൾ ഉപരി ഒരു മഹത്തായ ആത്മീയ ദർശനം എങ്ങനെ തലമുറകളിലൂടെ പകർന്നു നൽകപ്പെടുകയും ഓരോ കാലഘട്ടത്തിനെയും പുതുതായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു എന്നതിന്റെ ചരിത്രം കൂടിയാണ്. ശ്രീ നാരായണ ഗുരു കേരളത്തിന്റെ സാമൂഹികവും ആത്മീയവുമായ നവോത്ഥാനത്തിന് അടിത്തറ പാകിയ മഹാഗുരുവായിരുന്നെങ്കിൽ, ഗുരു നിത്യചൈതന്യ യതി ഗുരു ദർശനത്തെ ആധുനിക മനുഷ്യന്റെ ബൗദ്ധികവും ആത്മീയവുമായ അന്വേഷണങ്ങളുമായി ബന്ധിപ്പിച്ച ദാർശനികനും വ്യാഖ്യാതാവുമായിരുന്നു. ശ്രീ നാരായണ ഗുരു 1856 ഓഗസ്റ്റ് 28-ന് തിരുവനന്തപുരം സമീപമുള്ള ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ മാടനാശാന്റെയും കുട്ടിയമ്മയുടെയും മകനായി ജനിച്ചു. പിതാവായ മാടനാശാൻ പ്രാഥമിക വിദ്യാഭ്യാസം നൽകിയിരുന്ന ആശാനായിരുന്നു. ബാല്യത്തിൽ തന്നെ സംസ്കൃതപഠനത്തിലും ആത്മീയചിന്തയിലും ഗുരുവിന് ആഴത്തിലുള്ള താൽപര്യം വളർന്നു. പിന്നീട് മരുത്വാമലയിൽ നടത്തിയ തപസ്സും…

നളപാകം: ഭക്ഷണത്തിലെ ജീവനും വികാരവും (സണ്ണി മാളിയേക്കല്‍)

റസ്റ്റോറന്റ് ഇൻഡസ്ട്രിയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന ഞാൻ, ഈ മേഖലയിലെ മിക്ക കാര്യങ്ങളിലും നല്ല പരിചയവും അറിവും നേടിയിട്ടുണ്ടെന്ന് കരുതിയിരുന്നു. എന്നാൽ, അന്ന് ഹയാത്ത് റീജൻസിയിൽവെച്ച് കേട്ട ഒരു വാക്ക് എന്നെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്. KHNA-യുടെ രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ബൃഹത്തായ കൺവെൻഷൻ. ഏകദേശം മൂവായിരത്തോളം ആളുകൾ മൂന്നര ദിവസം പങ്കെടുത്ത ആ മഹാമേളയുടെ കേറ്ററിംഗ് ചുമതല ഏറ്റെടുത്തിരുന്നത് ‘ഇന്ത്യ ഗാർഡൻ’ ആയിരുന്നു. കൺവെൻഷന്റെ പണമിടപാടുകളെക്കുറിച്ച് സംസാരിച്ചശേഷം പ്രസിഡന്റ് ടി. എൻ. നായർ എന്നോട് വളരെ സ്നേഹത്തോടെ പറഞ്ഞു: “സണ്ണി, അധികമായി വരുന്ന ചെലവുകളെക്കുറിച്ച് ഒട്ടും വിഷമിക്കേണ്ട. എന്തെങ്കിലും പ്രശ്നം വരികയാണെങ്കിൽ എന്നോട് പറഞ്ഞാൽ മതി. ഞാൻ അത് നോക്കിക്കൊള്ളാം.” അദ്ദേഹത്തിന്റെ ആ വാക്കുകൾ നൽകിയ ആത്മവിശ്വാസത്തിൽ ഞങ്ങൾ സംസാരം തുടരുമ്പോഴാണ് ടി. എൻ. നായരുടെ ഭാര്യ പുഞ്ചിരിയോടെ എന്നോട് ഒരു കാര്യം പറഞ്ഞത്: “സണ്ണി, നമ്മൾ ഉണ്ടാക്കുന്ന…

രാഷ്ട്രീയവും രാഷ്ട്രീയക്കാരും (ഒരു പുനർവിചാരം): റവ. ജെയിംസ് കെ. ജോൺ, ലബ്ബോക്ക്, ടെക്സസ്

രാഷ്ട്രീയവും രാഷ്ട്രീയപ്രവർത്തകരും മൂല്യച്യുതി നേരിടുന്നുവെന്ന തോന്നൽ ഇന്ന് വ്യാപകമാണ്. മാതൃകാപരമായ നേതൃത്വങ്ങളുടെ അഭാവവും അധികാരത്തോടുള്ള അമിതമായ ആസക്തിയും അവസരവാദപരമായ നിലപാടുകളും കാണുമ്പോൾ “ഇരിക്കുന്ന കൊമ്പ് അറുക്കുന്ന മനുഷ്യർ” എന്ന പഴഞ്ചൊല്ല് ഓർമ്മയിൽ വരുന്നു. രാഷ്ട്രീയം അധികാരത്തിനുവേണ്ടിയല്ല; പൊതുനന്മയ്ക്കുവേണ്ടിയാണ്. ജനങ്ങളെ ഭരിക്കാനും സംരക്ഷിക്കാനും തിരഞ്ഞെടുക്കപ്പെടുന്ന സംവിധാനങ്ങൾ തന്നെ ചിലപ്പോൾ അവരുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും ക്ഷേമത്തിനും ഹാനികരമാകുന്നു. എന്നാൽ രാഷ്ട്രീയം മോശമായതുകൊണ്ട് അതിനെ ഉപേക്ഷിക്കണമോ, അതോ അതിന്റെ യഥാർത്ഥ ലക്ഷ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരണമോ എന്നതാണ് അടിസ്ഥാനചോദ്യം. ജനാധിപത്യ സമൂഹത്തിന്റെ ഉത്തരവാദിത്വം രണ്ടാമത്തേതാണ്. മനുഷ്യൻ ഒരു സാമൂഹികജീവിയാണ്. അവകാശങ്ങളും ഉത്തരവാദിത്വങ്ങളും വിഭവങ്ങളും നീതിയും അധികാരവും പങ്കിടുന്ന കൂട്ടായ ജീവിതത്തെ എങ്ങനെ ക്രമീകരിക്കണം എന്നതിനെക്കുറിച്ചുള്ള ചിന്തയും പ്രവർത്തനവുമാണ് രാഷ്ട്രീയം. അധികാരം എങ്ങനെ വിനിയോഗിക്കണം, വിഭവങ്ങൾ എങ്ങനെ നീതിപൂർവ്വം വിതരണം ചെയ്യണം, വ്യക്തിയുടെ അവകാശങ്ങൾ എങ്ങനെ സംരക്ഷിക്കണം, പൊതുനന്മ എങ്ങനെ ഉറപ്പാക്കണം—ഇവയാണ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനചോദ്യങ്ങൾ. അരിസ്റ്റോട്ടിലിന്റെ…