ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം-18): ജയശങ്കര്‍ പിള്ള

എസ്.എൻ.ഡി.പി. യോഗം: രൂപീകരണം, ചരിത്രം, ശ്രീ നാരായണഗുരുവിന്റെ ദർശനം കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ ഏറ്റവും നിർണായകമായ സംഘടിത മുന്നേറ്റങ്ങളിലൊന്നാണ് ശ്രീ നാരായണ ധർമ്മപരിപാലന യോഗം എന്ന എസ്.എൻ.ഡി.പി. യോഗത്തിന്റെ രൂപീകരണം. ഒരു ആത്മീയ ഗുരുവിന്റെ ദർശനം എങ്ങനെ ഒരു സംഘടിത സാമൂഹിക പ്രസ്ഥാനമായി മാറാമെന്നതിന് കേരള ചരിത്രം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണങ്ങളിലൊന്നാണിത്. ശ്രീനാരായണ ഗുരു മനുഷ്യന്റെ ആത്മീയ ഉന്നമനത്തെക്കുറിച്ച് മാത്രമല്ല ചിന്തിച്ചത്; വിദ്യാഭ്യാസം, സംഘടന, സാമ്പത്തിക സ്വയംപര്യാപ്തത, സാമൂഹിക സമത്വം, ആത്മാഭിമാനം എന്നിവയിലൂടെ മനുഷ്യന്റെ ജീവിതനിലവാരം തന്നെ മാറ്റണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ആ ചിന്തകൾക്ക് സംഘടിതമായ പ്രവർത്തനരൂപം നൽകുന്നതിൽ എസ്.എൻ.ഡി.പി. യോഗം നിർണായക പങ്കു വഹിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കേരളത്തിലെ സാമൂഹിക സാഹചര്യം കടുത്ത ജാതി വിവേചനത്തിന്റെ പിടിയിലായിരുന്നു. വിദ്യാഭ്യാസം, തൊഴിൽ, ഭരണസംവിധാനം, പൊതുജീവിതം, ക്ഷേത്രാരാധന തുടങ്ങിയ മേഖലകളിൽ സാമൂഹിക അസമത്വം നിലനിന്നിരുന്നു.…

കൃഷ്ണനും – കുചേലനും കാലാതീതമായ സൗഹൃദം: ജയശങ്കര്‍ പിള്ള

മനുഷ്യജീവിതത്തിൽ ചില ബന്ധങ്ങൾക്ക് കാലവും, ദൂരവും, സമ്പത്തും, ദാരിദ്ര്യവും, അധികാരവും ഒന്നും അതിരുകളോ, മാനദണ്ഡങ്ങളോ ആകുന്നില്ല. അത്തരത്തിലുള്ള ബന്ധത്തിന്റെ ഏറ്റവും മനോഹരവും,ഉദാത്തവുമായ ഉദാഹരണമാണ് ശ്രീകൃഷ്ണനും കുചേലനും തമ്മിലുള്ള സൗഹൃദം. ഗുരുകുലകാലത്ത് ഒരുമിച്ച് പഠിച്ച രണ്ടു സുഹൃത്തുക്കൾ,അതിലൊരാൾ പിന്നീട് ദ്വാരകയുടെ രാജാവും,മറ്റൊരാൾ ദാരിദ്ര്യത്തിന്റെ നടുവിൽ കുടുംബജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന സാധാരണക്കാരനുമായി. ജീവിതസാഹചര്യങ്ങൾ അവരെ രണ്ടുതട്ടുകളിലാക്കിയെങ്കിലും അവരുടെ ഹൃദയങ്ങളിലെ സൗഹൃദത്തിന് കാലങ്ങൾ കഴിഞ്ഞിട്ടും ഒരു മാറ്റവും സംഭവിച്ചില്ല. അതുകൊണ്ടുതന്നെ കൃഷ്ണ – കുചേല സമാഗമം ഒരു പുരാണസംഭവം മാത്രമല്ല, മനുഷ്യബന്ധങ്ങളുടെ മഹത്തായ മൂല്യം ഓർമ്മിപ്പിക്കുന്ന കാലാതീതമായ സന്ദേശംകൂടിയാണ്. ശ്രീമദ് ഭാഗവതത്തിലെ ദശമസ്കന്ധത്തിൽ, 80-ാം അധ്യായം – “സുദാമാവിന്റെ ദ്വാരകാഗമനം”, 81-ാം അധ്യായം -“സുദാമാവിന് കൃഷ്ണന്റെ അനുഗ്രഹം” എന്നിവയിൽ കാല,ദേശ ഭേദമന്യേ എക്കാലവും നിലകൊള്ളുന്ന സൗഹൃദത്തെ കുറിച്ചും, സുഹൃത്തുക്കളുടെ പുനഃർസംഗമത്തെ കുറിച്ചും, സുഹൃത് മനസ്സുകളുടെ പൊരുത്തത്തെ കുറിച്ചും വളരെ ബൃഹുതായി വിവരിച്ചിരിയ്ക്കുന്നു. ദാരിദ്ര്യത്തിൽ…

സെപ്റ്റംബര്‍ 11-2001 – ഓര്‍മ്മയിലെന്നും: രാജു മൈലപ്ര

ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ …. എന്റെ ദൈവമേ! എത്ര പെട്ടെന്നാണ് കടുന്നുപോയത്. അറുപത് കഴിയുമ്പോള്‍ ദിനരാത്രങ്ങള്‍ ഇഴഞ്ഞു നീങ്ങുമെങ്കിലും, കാലം കഴുകന്റെ വേഗത്തില്‍ പറക്കും. കണ്ണടച്ചു തുറക്കും മുന്‍പേ കണ്ണാടിയിലെ പ്രതിഛായയ്ക്കു മങ്ങലേറ്റു തുടങ്ങും. അന്നൊരു ചൊവ്വാഴ്ചയായിരുന്നു. സെപ്റ്റംബര്‍ 11, 2001. ലോകം മൊത്തത്തില്‍ നടുങ്ങിയ ഒരു ദിവസം. എന്റെ ജീവിതവുമായി ആ ദിവസത്തിനു മറക്കാനാവാത്ത ഒരു അനുഭവമുണ്ട്. കണ്ണു തുറക്കുമ്പോള്‍ കൈവിരലുകള്‍ റിമോട്ടില്‍ അമരും. ടെലിവിഷനില്‍ ‘Eyewitness News’ല്‍ നിന്നുമുള്ള വാര്‍ത്തകള്‍. കണ്ടാലും കണ്ടില്ലെങ്കിലും അതൊരു ശീലമാണ്. അന്നു രാവിലെ പത്തു മണിക്ക് എന്റെ ‘വിചാരണ’ ദിവസമാണ്. ഒരു സുപ്രഭാതത്തില്‍ എനിക്ക് നാട്ടില്‍ പോകണമെന്നും, അമ്മയെ കാണണമെന്നും കലശലായ ഒരു ആഗ്രഹം. ‘സുമാ ട്രാവല്‍സിന്റെ’ സെബാസ്റ്റ്യനെ വിളിച്ച്, ക്രെഡിറ്റ് കാര്‍ഡിന്റെ ബലത്തില്‍ ടിക്കറ്റ് സംഘടിപ്പിച്ചു. അമ്മയെ കാണുന്നതിനേക്കാളുപരി, നാട്ടില്‍ ചെന്ന് കൂട്ടുകാരുമായി ഒന്നടിച്ചു പൊളിച്ച് കറങ്ങിത്തിരിഞ്ഞ് വരണമെന്നുള്ള…

അധികാരം ഉത്തരവാദിത്വമാണ് അലങ്കാരമല്ല (ലേഖനം): കാരൂർ സോമൻ, ചാരുംമൂടൻ

സ്വാമി വിവേകാനന്ദൻ പറഞ്ഞ വാക്കുകൾ അധികാരത്തിലിരിക്കുന്നവർ ഓർക്കുന്നത് നന്ന്. ‘നിങ്ങൾ ജീവിക്കുന്ന സമൂഹത്തിന് വേണ്ടി ഒന്നും ചെയ്യാനില്ലെങ്കിൽ കല്ലുകളും ശവങ്ങളും തമ്മിൽ എന്താണ് വ്യത്യാസം’. കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് മെത്രാഭിഷേക ചടങ്ങുമായി ഇപ്പോൾ മൗനത്തിന്റെ കൂട് തുറന്നുവരുന്ന മാടരി പ്രാവുകളും അതിന് മുകളിൽ കഴുകന്മാരും പറന്നിറങ്ങി അശാന്തിയുടെ ഒരു മൂടുപടം കർദ്ദിനാളിന്റെ മെത്രാഭിഷേകം കൊണ്ടാടുകയാണ്. കാൽവളകളുടെ കിലുക്കമില്ലെങ്കിലും ദീപപ്രഭയുള്ള ആഡംബരാഘോഷത്തിൽ കർദ്ദിനാളിനെ പ്രസാദിപ്പിക്കാൻ വന്നവർ അധികാരികൾ, സമ്പന്ന വ്യവസായികൾ പിന്നെ കുറെ കുഞ്ഞാടുകൾ. ആനന്ദം പൂണ്ടുനിന്ന ആ നിമിഷങ്ങളെ ശോകാകുലമാക്കിയത് ലോകം മുഴുവൻ ആരാധിക്കുന്ന യേശുക്രിസ്തുവിനെ ആത്മാവിന്റെ അസ്തിത്വം എന്തെന്നറിയാത്ത ഒരു വ്യവസായി വിവേക ബുദ്ധി നഷ്ടപ്പെട്ടവനെപോലെ തന്റെ ഹൃദയാഭിലാഷം വെളിപ്പെടുത്തിയത് ‘ഖുറാനിലെ മറിയവും ബൈബിളിലെ മറിയവും ഒരാൾ തന്നെ’ തുടങ്ങി പല പരാമർശങ്ങൾ ആത്മീയ ധ്യാനയാനത്തിൽ നിന്ന് മതധ്യാനത്തിലേക്ക് കടന്നു. ചരിത്രം പഠിക്കുന്നവർക്കറിയാം ഖുറാനിൽ പറയുന്ന…

ഇരട്ട ടവറുകൾ വീഴുന്നത് നേരിൽ കണ്ടു (9/11 അനുസ്മരണം): ജയൻ വർഗീസ്

(‘പാടുന്നു പാഴ്മുളം തണ്ടു പോലെ ‘ എന്ന അനുഭവക്കുറിപ്പുകളിൽ നിന്ന്) സ്റ്റാറ്റൻ ഐലൻഡ് കെയർ സെന്ററിൽ ജോലി തുടങ്ങിയിട്ട് ഒന്ന് രണ്ടു വർഷങ്ങൾ ആവുന്നു. സൗമ്യവും, സന്തോഷകരവുമായിരുന്നു ജോലി. ആകെ ആറു പേർ മാത്രമുള്ള ചെറിയ ഡിപാർട്ട്ടുമെന്റിൽ പരസ്‌പരംസഹായിച്ചും, കരുതിയുമാണ് ജോലിക്കാർ വർത്തിച്ചിരുന്നത്. ഒരാൾ ചെയ്യുന്ന ജോലിയിൽ ഒരു ഹെൽപ്പ്ആവശ്യമുണ്ടെങ്കിൽ അതറിഞ്ഞ് അവിടെ ഓടിയത്തുവാൻ എല്ലാവരും ശ്രമിച്ചിരുന്നു. പെയിന്റർ ആയിരുന്നലൈനർ ആയിരുന്നു കൂട്ടത്തിലെ മസിൽമാൻ. മുടങ്ങാതെ ജിംനേഷ്യത്തിൽ പോകുന്ന ലൈനർ ഒഴിവു കിട്ടുന്നസമയങ്ങളിൽ ജോലി സ്ഥലത്തു വച്ചും എക്സർസൈസ് ചെയ്തിരുന്നു. ദൃഢമായ മാംസ പേശികളും, അപാരമായകരുത്തും ഉണ്ടായിരുന്ന ലൈനർ മിക്ക ജോലിക്കാരികളുടെയും നോട്ടപ്പുള്ളി ആയിരുന്നെങ്കിലും, മാന്യത വിട്ടുപെരുമാറുന്ന ഒരാളായിരുന്നില്ലാ അയാൾ. പത്തുമണിക്ക് പതിനഞ്ചു മിനിറ്റ് കോഫി ബ്രെക്കും, ഉച്ചക്ക് ഒരു മണിക്കൂർ ലഞ്ച് ബ്രെക്കും എടുക്കാമായിരുന്നത്കൊണ്ട് ആ സമയത്തായിരുന്നു ഞങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ. ദാരിദ്ര്യത്തിന്റെയും, അന്ധവിശ്വാസങ്ങളുടെയും നാടാണ്…

ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം – 17): ജയശങ്കര്‍ പിള്ള

സംഘടിച്ചു ശക്തരാവുക – വിദ്യാഭ്യാസം, വ്യവസായം, കൃഷി ഗുരുവിന്റെ സമഗ്ര സാമൂഹിക ദർശനം ശ്രീ നാരായണ ഗുരുവിന്റെ ദർശനം ആത്മീയതയുടെ പരിമിതമായ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങിയിരുന്നില്ല. മനുഷ്യന്റെ ആത്മീയ ഉന്നമനത്തോടൊപ്പം അവന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിയും അനിവാര്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഗുരുവിന്റെ ജീവിതവും സന്ദേശങ്ങളും പരിശോധിക്കുമ്പോൾ ക്ഷേത്രങ്ങളും പ്രതിഷ്ഠകളും ആത്മീയ ഉപദേശങ്ങളും മാത്രമല്ല, വിദ്യാഭ്യാസം, തൊഴിൽ, വ്യവസായം, കൃഷി, സംഘടന, ശുചിത്വം, സാമ്പത്തിക സ്വയംപര്യാപ്തത, സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ മേഖലകളിലും അദ്ദേഹം നൽകിയ നിർദ്ദേശങ്ങൾ കാണാം. മനുഷ്യനെ സമഗ്രമായി ഉയർത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഗുരുവിന്റെ ദർശനത്തിൽ ആത്മീയതയുംഭൗതികജീവിതവും പരസ്പരംവിരുദ്ധങ്ങളായിരുന്നില്ല. മനുഷ്യന് ആത്മശാന്തിവേണമെങ്കിൽ അവന്റെ ജീവിതത്തിൽ അറിവുംതൊഴിലും സാമ്പത്തിക സുരക്ഷയും സാമൂഹികമാന്യതയും ഉണ്ടായിരിക്കണം. വിശപ്പുംദാരിദ്ര്യവും അജ്ഞാനവും സാമൂഹികഅപമാനവും അനുഭവിക്കുന്ന ഒരാളോട് ആത്മീയമോക്ഷത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നത്മതിയാകില്ലെന്ന് ഗുരു മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ നവോത്ഥാനദർശനം മനുഷ്യന്റെ സമഗ്രമായ ഉയർച്ചയെലക്ഷ്യമിട്ടത്.…

9/11 ദുരന്തമുഖത്തെ എന്റെ ഓർമ്മകൾ; കാൽനൂറ്റാണ്ടിനിപ്പുറവും ഉത്തരം കിട്ടാത്ത ഒരു ചോദ്യം: സണ്ണി മാളിയേക്കൽ

ന്യൂയോർക്ക്: 2001 സെപ്റ്റംബർ 11. ലോകചരിത്രത്തെ തന്നെ മാറ്റിമറിച്ച ഭീകരാക്രമണം നടന്ന ദിവസം ഞാൻ ജോലി ചെയ്തിരുന്നത് വേൾഡ് ട്രേഡ് സെന്ററിന് തൊട്ടുമുന്നിലുള്ള 101 ലിബർട്ടി സ്ട്രീറ്റിലെ മൂന്നുനില ബർഗർ കിംഗ് കെട്ടിടത്തിലായിരുന്നു. വേൾഡ് ട്രേഡ് സെന്ററിലെ വൻ കെട്ടിടങ്ങൾ തകർന്നുവീണപ്പോൾ സമീപത്തുണ്ടായിരുന്ന ഈ ചെറിയ കെട്ടിടം വലിയ നാശനഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെട്ടു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ആ ബർഗർ കിംഗ് കെട്ടിടവും 9/11 ദുരന്തചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. ആക്രമണത്തിനു പിന്നാലെ സുരക്ഷാസേന പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും പ്രവേശനമില്ലാത്ത അതീവ സുരക്ഷാമേഖലയായി വേൾഡ് ട്രേഡ് സെന്ററിന് ചുറ്റുമുള്ള പ്രദേശം മാറി. തുടർന്നുള്ള ദിവസങ്ങളിൽ വളണ്ടിയർമാരുടെയും റെസ്ക്യൂ ടീമുകളുടെയും പ്രവർത്തനകേന്ദ്രമായും അവശിഷ്ടങ്ങളിൽനിന്ന് ലഭിച്ച വസ്തുക്കൾ ശേഖരിക്കുന്ന കേന്ദ്രമായും ബർഗർ കിംഗ് ഉപയോഗിക്കപ്പെട്ടു. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഫയർഫൈറ്റേഴ്സ് കണ്ടെത്തിയ വാച്ചിന്റെ ക്ലിപ്പുകൾ, പല്ലുകൾ, കണ്ണടകൾ തുടങ്ങി ചെറിയ…

ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം – 16): ജയശങ്കര്‍ പിള്ള

ശ്രീ നാരായണ ഗുരുവും ആചാരങ്ങളുടെ പുനർവായനയും അന്ധവിശ്വാസത്തിൽ നിന്ന് ആത്മീയതയിലേക്ക് ശ്രീ നാരായണ ഗുരുവിന്റെ സാമൂഹിക നവോത്ഥാനദർശനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന് മനുഷ്യനെ അനാവശ്യമായ ഭയങ്ങളിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും മോചിപ്പിക്കുക എന്നതായിരുന്നു. അദ്ദേഹത്തിന്റെ ദർശനം പഴയ ആചാരങ്ങളെ മുഴുവനായി നിരാകരിക്കുന്നതായിരുന്നില്ല; മറിച്ച് ഓരോ ആചാരത്തിന്റെയും പിന്നിലുള്ള ആശയം എന്താണ്, അത് മനുഷ്യജീവിതത്തിന് എന്ത് നൽകുന്നു, അത് മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും ആത്മാഭിമാനത്തെയും സാമൂഹിക പുരോഗതിയെയും സഹായിക്കുന്നുണ്ടോ എന്നതായിരുന്നു പ്രധാന ചോദ്യം. മനുഷ്യന്റെ നന്മ, വിവേകം, സ്നേഹം, സമത്വം, ആത്മീയബോധം എന്നിവയ്ക്ക് വിരുദ്ധമായി മാറുന്ന ആചാരങ്ങൾ ഉപേക്ഷിക്കപ്പെടണം എന്നതാണ് ഗുരുവിന്റെ ചിന്തയുടെ അന്തസ്സത്ത. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നവോത്ഥാന പ്രവർത്തനം ഒരു മതവിരുദ്ധ പ്രസ്ഥാനമായിരുന്നില്ല; മറിച്ച് മതജീവിതത്തെ അന്ധവിശ്വാസങ്ങളിൽ നിന്ന് ശുദ്ധീകരിച്ച് ആത്മീയതയുടെയും മാനവികതയുടെയും തലത്തിലേക്ക് ഉയർത്താനുള്ള ശ്രമമായിരുന്നു. പുലകുളി, വാലായ്മ തുടങ്ങിയ മരണാനന്തര ആചാരങ്ങൾ പലപ്പോഴും…

പടിയാറും കടന്ന് (ലേഖനം): ജയശങ്കര്‍ പിള്ള

“എളുപ്പമായുള്ള വഴിയെ കാണുമ്പോൾ, ഇടയ്ക്കിടെ ആറു പടിയുണ്ടേ, പടിയാറും കടന്നവിടെ ചെല്ലുമ്പോൾ, ശിവനെ കാണാകും ശിവശംഭോ…” എന്ന വരികൾ വൈക്കം മഹാദേവന്റെ ഭക്തിഗാനത്തിലെ ഏറെ അർത്ഥസമ്പന്നമായ വരികളാണ്. ആദ്യനോട്ടത്തിൽ ഇത് വൈക്കം മഹാദേവക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്കുള്ള യഥാർത്ഥ പടികളെക്കുറിച്ചുള്ള ഒരു ലളിതമായ പരാമർശമായി തോന്നിയേക്കാം. എന്നാൽ അതിനുമപ്പുറം മനുഷ്യന്റെ ആത്മീയ യാത്രയെക്കുറിച്ചുള്ള ഗഹനമായ ഒരു സന്ദേശവും ഈ വരികളിൽ വായിച്ചെടുക്കാം. വൈക്കം ക്ഷേത്രത്തിന്റെ വലിയ വട്ടശ്രീകോവിലിന് രണ്ട് ചുറ്റുകളുണ്ട്. ഓരോ ചുറ്റിലും ആറ് കരിങ്കൽപ്പടികളുണ്ടെന്ന ക്ഷേത്രവിവരണം ഈ വരികൾക്ക് ഒരു ഭൗതിക പശ്ചാത്തലം നൽകുന്നു. എന്നാൽ ഇത് ക്ഷേത്ര വാസ്തു വെറും ശില്പകലയുടെ മാത്രം പ്രതീകങ്ങൾ അല്ല. “ആറു പടികൾ” എന്നത് വെറും കല്ലുകൊണ്ടുള്ള പടികളായി മാത്രം കാണുമ്പോൾ ഈ വരിയുടെ ആത്മീയ സൗന്ദര്യം പൂർണ്ണമായി അനുഭവിക്കാൻ കഴിയില്ല. ഭാരതീയ യോഗ – താന്ത്രിക ധാരയിൽ മനുഷ്യശരീരത്തിലെ ഷഡാധാരങ്ങൾ,…

ഓണത്തിന്റെ ഒരുമ തുടരട്ടെ! (നിരീക്ഷണം): രാജു മൈലപ്ര

ലോകത്തിന്റെ ഏതു കോണിലായാലും, മലയാളികള്‍ ഒരു മനസ്സോടെ, ഒരു കുടക്കീഴില്‍ ഒത്തൊരുമിച്ച് ആഘോഷിക്കുന്ന ഒരേയൊരു ഉത്സവമേയുള്ളൂ – ഓണം! അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷങ്ങള്‍ മാസങ്ങളോളം നീളുന്നു. ഒരേ നഗരത്തില്‍ തന്നെ, പല പേരുകളില്‍, പല മലയാളി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍, പലവട്ടം ഓണസദ്യ ഉണ്ണുവാനുള്ള ഭാഗ്യം അമേരിക്കന്‍ മലയാളികള്‍ക്കുണ്ട്. ചെറിയ പടലപിണക്കങ്ങള്‍ മൂലം വഴിപിരിഞ്ഞവര്‍, മനോഹരമായി അലങ്കരിച്ച ഒരു പൂക്കളം പോല്‍, ഒരേ വേദിയില്‍ ഒരുമിക്കുന്നത് കാണുന്നത് സന്തോഷമുളവാക്കുന്ന ഒരു കാഴ്ചയാണ്. ഭാരവാഹികള്‍ മാറി വന്നാലും, ഓണാഘോഷങ്ങളില്‍ പങ്കെടുക്കുന്ന സാധാരണ മലയാളികള്‍ക്ക് ഇതൊന്നും ബാധകമല്ല. പരമ്പരാഗത ഓണക്കോടികള്‍ അണിഞ്ഞ് അവര്‍ ഒരുമിക്കുന്നു. ജാതി-മത-വര്‍ഗ-വര്‍ണ്ണ വിവേചനമില്ലാതെ ഒരുമിച്ചിരുന്ന് ‘ഒരേ ഇലയില്‍’ വിളമ്പുന്ന ഓണസദ്യ അവര്‍ ആസ്വദിക്കുന്നു. ഓണസദ്യ: ഓണാഘോഷങ്ങള്‍ കഴിഞ്ഞാലും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നത് ഓണസദ്യയുടെ രുചിയാണ്. ലഭ്യത അനുസരിച്ച് ഓണസദ്യ വാഴയിലയില്‍ വിളമ്പുന്നതാണ് അഭികാമ്യം. ഉപ്പേരി, പപ്പടം, എരിശേരി, പുളിശേരി,…