ഉമ്മൻ ചാണ്ടിയെ ഓർമിപ്പിച്ച് ഗോഡ്‌ഫാദര്‍ സിനിമയിലെ അഞ്ഞൂറാന്റെ ‘എല്ലാം മറക്കണോ’ എന്ന ഡയലോഗ് പങ്കുവെച്ച് സി.ആര്‍. മഹേഷ്

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയനെതിരായ നിയമനടപടികളുമായി ബന്ധപ്പെട്ട് സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാടിനെച്ചൊല്ലി കോൺഗ്രസിനുള്ളിലെ അഭിപ്രായഭിന്നത കൂടുതൽ ശക്തമാകുന്നു. മാത്യു കുഴൽനാടനും ചാണ്ടി ഉമ്മനും ഉയർത്തിയ വിമർശനങ്ങൾക്ക് പിന്നാലെ സി.ആർ. മഹേഷ് എംഎൽഎയും പരോക്ഷ പ്രതികരണവുമായി രംഗത്തെത്തിയതോടെ പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ വീണ്ടും രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പിണറായി വിജയനെതിരായ കേസിൽ സർക്കാർ സ്വീകരിച്ച നിയമപരമായ സമീപനത്തെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ന്യായീകരിക്കുമ്പോഴും കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ അതിൽ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ മുൻകാലങ്ങളിൽ നടന്ന രാഷ്ട്രീയ നീക്കങ്ങളും ആരോപണങ്ങളും ഓർമിപ്പിച്ചാണ് വിമർശകർ സർക്കാരിന്റെ ഇപ്പോഴത്തെ നിലപാടിനെ ചോദ്യംചെയ്യുന്നത്. സി.ആർ. മഹേഷ് എംഎൽഎ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പാണ് വിവാദത്തിന് പുതിയ മാനം നൽകിയത്. മലയാളത്തിലെ പ്രശസ്ത സിനിമയായ ‘ഗോഡ്ഫാദറി’ൽ അഞ്ഞൂറാൻ എന്ന കഥാപാത്രം പറയുന്ന ‘മറക്കണോ, പഴയതൊക്കെ ഞാൻ…

Read More

ലണ്ടൻ ഇളക്കിമറിച്ച് ഐഒസി (യുകെ) കേരള ചാപ്റ്ററിന്റെ ജനാധിപത്യ സംരക്ഷണ പോരാട്ടം; ഗ്യാനേഷ് കുമാർ രാജി വെയ്ക്കണമെന്ന ആവശ്യവുമായി നൂറു കണക്കിന് പ്രവർത്തകർ അണിനിരന്നു

ലണ്ടൻ: ഇന്ത്യയിൽ ജനാധിപത്യ മൂല്യങ്ങളും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും സംരക്ഷിക്കണമെന്ന ശക്തമായ ആവശ്യവുമായി ലണ്ടനിലെ പാർലമെന്റ് സ്ക്വയറിലുള്ള മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധ സംഗമം. ഡൽഹിയിൽ നടക്കുന്ന ജനാധിപത്യ സംരക്ഷണ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നതോടെ ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലെ വേദി പ്രതിഷേധത്തിന്റെ കേന്ദ്രമായി മാറി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുക, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയ പ്ലക്കാർഡുകളുമായി പ്രവർത്തകർ ശക്തമായ മുദ്രാവാക്യങ്ങൾ മുഴക്കി. ഇന്ത്യയിലെ ജനാധിപത്യ സംരക്ഷണ പോരാട്ടത്തിന് വിദേശമണ്ണിൽനിന്നുള്ള ഐക്യദാർഢ്യം ശക്തമായി പ്രഖ്യാപിക്കുന്നതായിരുന്നു പ്രതിഷേധം. ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനവും തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസവും സംരക്ഷിക്കപ്പെടണമെന്ന ആവശ്യം പ്രതിഷേധക്കാർ ഉയർത്തി. ഡൽഹിയിൽ ഉയർന്ന…

Read More

മാസപ്പടി കേസ്: പിണറായി വിജയന്റെ വീട്ടിലെത്തി ഇ.ഡി.; ആളില്ലാത്തതിനാൽ സമൻസ് ഭിത്തിയിൽ പതിച്ചു; 23ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

തിരുവനന്തപുരം: ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിവെച്ച സിഎംആർഎൽ–എക്‌സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നടപടികൾ പുതിയ ഘട്ടത്തിലേക്ക്. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചുകൊണ്ടുള്ള സമൻസ് കൈമാറുന്നതിനായി ഇ.ഡി. ഉദ്യോഗസ്ഥർ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിലെത്തി. എന്നാൽ പിണറായി വിജയൻ വീട്ടിലില്ലാത്തതിനാൽ സമൻസ് വീടിന്റെ ഭിത്തിയിൽ പതിപ്പിക്കുകയായിരുന്നു. ഈ മാസം 23ന് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് സമൻസിലെ നിർദേശം. ഇ.ഡി. ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി മുൻമന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തി. പിണറായി വിജയൻ നിലവിൽ കണ്ണൂരിലാണെന്നും അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ വീടിന്റെ ഭിത്തിയിൽ സമൻസ് പതിപ്പിച്ചത് അനാവശ്യവും രാഷ്ട്രീയപ്രേരിതവുമായ നടപടിയാണെന്നും ശിവൻകുട്ടി ആരോപിച്ചു. സമൻസ് കൈമാറുന്നതിനായി ഇ.ഡി. ഉദ്യോഗസ്ഥർ ഒരേ ദിവസം മൂന്നുതവണ പിണറായി വിജയന്റെ വീട്ടിലെത്തിയെന്നാണ് വി. ശിവൻകുട്ടി വ്യക്തമാക്കിയത്. രാവിലെ ആദ്യമായി എത്തിയ…

Read More

തിരംഗ മാർച്ചിന് മുന്നോടിയായി കസ്റ്റഡിയിലെടുത്ത അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

ന്യൂഡൽഹി: തിരംഗ മാർച്ചിന് മുന്നോടിയായി ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത കൊക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഡൽഹി മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സമാധാനം പാലിക്കുമെന്ന് ഉറപ്പുനൽകുന്ന ബോണ്ടിൽ ഒപ്പിടണമെന്ന വ്യവസ്ഥയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒക്ടോബർ 16 വെള്ളിയാഴ്ചയാണ് ഡൽഹി പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്ന ‘ലഹർ ദോ തിരംഗ’ മാർച്ചിൽ പങ്കെടുക്കാനൊരുങ്ങുന്നതിനിടെയാണ് ദിപ്കെയെ പോലീസ് തടഞ്ഞത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ദേശീയ പതാകയുമായി മാർച്ചിൽ പങ്കെടുക്കുന്നതിനായി വീട്ടിൽനിന്ന് പുറത്തിറങ്ങിയ അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ, പോലീസിന്റെ നടപടി നിയമവിരുദ്ധവും ജനാധിപത്യപരമായ പ്രതിഷേധിക്കാനുള്ള അവകാശത്തിന്റെ ലംഘനവുമാണെന്ന് കൊക്രോച്ച് ജനതാ പാർട്ടി ആരോപിച്ചു. ദിപ്കെയെ അന്യായമായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും പാർട്ടി നേതൃത്വം ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ നിയമസംഘവും പോലീസ് നടപടിയുടെ നിയമസാധുത ചോദ്യംചെയ്തു. വെള്ളിയാഴ്ച…

Read More

തിരംഗ യാത്രയ്ക്ക് മുമ്പ് അഭിജീത് ദിപ്കെ ഡൽഹി പോലീസ് കസ്റ്റഡിയിൽ; വിദ്യാർത്ഥി നേതാവ് നേഹ ബോറയും പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ തിരംഗ യാത്ര സംഘടിപ്പിക്കാനൊരുങ്ങിയ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച സെൻട്രൽ പാർക്കിൽ നടത്താനിരുന്ന ‘ലെഹ്‌റ ദോ തിരംഗ’ റാലിക്ക് മുന്നോടിയായാണ് പോലീസ് അദ്ദേഹത്തെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. “ഞാൻ ഏത് നിയമമാണ് ലംഘിച്ചത്?” കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരോട് ദിപ്കെ ഉന്നയിച്ച ചോദ്യം ഇതായിരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ദിപ്കെയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കാൻ നേരത്തെ അദ്ദേഹം മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയിരുന്നു. എന്നാൽ വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെ പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ സൗരഭ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ അറസ്റ്റിൽ പ്രതിഷേധിക്കുക എന്നതും തിരംഗ യാത്രയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. ഒക്ടോബർ 13ന് ദേശീയ പതാകയുമായി ജന്തർ…

Read More

ഒക്ടോബർ 16-ലെ സിജെപി പ്രതിഷേധത്തിന് വിലക്കില്ല; ഹർജി തള്ളി ഡൽഹി ഹൈക്കോടതി, ക്രമസമാധാനം ഉറപ്പാക്കുമെന്ന് പോലീസ്

ന്യൂഡൽഹി: ഒക്ടോബർ 16-ന് ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിക്കാനിരിക്കുന്ന പ്രതിഷേധ പ്രകടനം തടയണമെന്ന ആവശ്യം അംഗീകരിക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന പ്രതിഷേധത്തിന് വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നടപടി. പ്രതിഷേധവുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനും പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്ന ഡൽഹി പോലീസിന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി. കേസിൽ തുടർവാദം നവംബർ മൂന്നിന് നടക്കും. ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് പ്രകാരം, കൊണാട്ട് പ്ലേസിലെ പാലിക ബസാറിൽ ലൈസൻസോടെ തെരുവ് കച്ചവടം നടത്തുന്ന അനിൽ കുമാർ ഗുപ്തയാണ് പ്രതിഷേധം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ വലിയ ജനക്കൂട്ടത്തെ പങ്കെടുപ്പിച്ച് പ്രതിഷേധം സംഘടിപ്പിക്കുന്നത് പ്രദേശത്തെ സാധാരണ ജനജീവിതത്തെയും വ്യാപാര പ്രവർത്തനങ്ങളെയും…

Read More

സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഗണേശ് കുമാറിന്റെ ഗൂഢാലോചന; കോടതിയിൽ നിർണായക മൊഴിയുമായി കെ. ബാബു

കൊല്ലം: സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ മന്ത്രി കെ.ബി. ഗണേശ് കുമാറിന്റെ ഗൂഢാലോചനയുണ്ടെന്ന് മുൻ മന്ത്രി കെ. ബാബു കോടതിയിൽ മൊഴി നൽകി. ഉമ്മൻചാണ്ടിയെ രാഷ്ട്രീയമായി അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതെന്നാണ് കെ. ബാബുവിന്റെ ആരോപണം. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഡ്വ. സുധീർ ജേക്കബ് വാദിയായി സമർപ്പിച്ച കേസിലാണ് നിർണായക മൊഴി നൽകിയത്. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയിൽ താനും ഗണേശ് കുമാറും ഒരുമിച്ച് മന്ത്രിമാരായിരുന്ന കാലത്തെ സംഭവങ്ങളും കെ. ബാബു കോടതിയിൽ വിശദീകരിച്ചു. ഔദ്യോഗിക വസതിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെത്തുടർന്ന് ഗണേശ് കുമാറിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മധ്യസ്ഥതയിലാണ് പ്രശ്നങ്ങൾ ഒത്തുതീർപ്പിലെത്തിയതെന്നും ബാബു മൊഴിയിൽ വ്യക്തമാക്കി. രാജിക്കുശേഷം മന്ത്രിസഭയിലേക്ക് തിരിച്ചെത്താൻ ഗണേശ് കുമാർ ശ്രമിച്ചെങ്കിലും പിതാവും കേരള കോൺഗ്രസ് (ബി)…

Read More