ലീലാമ്മ ജോണിനെ പ്രത്യാശയുടെ തീരത്തേക്ക് യാത്രയാക്കി

തിരുവല്ല: ഉയർപ്പിന്റെ പൊൻപുലരിയിൽ വീണ്ടും കാണാം എന്നുള്ള പ്രത്യാശയോടെ ലിജു വേങ്ങലിന്റെ മാതാവ് ലീലാമ്മ ജോണിനെ പ്രത്യാശയുടെ തീരത്തേക്ക് യാത്രയാക്കി. നെടുമ്പ്രം അമിച്ചകരി വേങ്ങൽ പുത്തൻപുരയ്ക്കല്‍ പരേതനായ ജോൺ വർഗ്ഗീസിന്റ ഭാര്യ ലീലാമ്മ ജോണിന്റെ(67)സംസ്ക്കാരം നെടുമ്പ്രം ഐപിസി ഗോസ്പല്‍ സെന്റർ സെമിത്തേരിയില്‍ നടന്നു. ഭവനത്തിലെ ശുശ്രൂഷകളിൽ സഭാ വിഭാഗ വ്യത്യാസമില്ലാതെ നിരവധി വൈദികരും ശുശ്രൂഷകരും പാസ്റ്റർമാരും പങ്കെടുത്ത് അനുശോചനമറിയിച്ചു. രാഷ്ട്രീയ, സാംസ്ക്കാരിക,സാമൂഹിക , ജലോത്സവ രംഗത്തെ നിരവധി പ്രമുഖ വ്യക്തികൾ എത്തി അന്തിമോചാരം അർപ്പിച്ചു. ഓതറ കൈയ്യാലപറമ്പിൽ കുടുംബാംഗമാണ്.ലിനു, ബിനു, ലിജു വേങ്ങൽ (ഇംഗ്ലണ്ട്) എന്നിവർ മക്കളും നെടുമുടി പത്തില്‍ച്ചിറ പാസ്റ്റർ സിബിച്ചൻ ജോസഫ്, ഷാബു ഫ്രാൻസിസ് ,റോസ് ലിജു(ഇംഗ്ലണ്ട്)എന്നിവർ മരുമക്കളും ആണ്. മകനും തലവടി ചുണ്ടൻ വള്ളം ഓഹരി ഉടമയും ഓൾധം മലയാളി കൾച്ചറൽ അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ലിജുവിനെ സന്ദർശിക്കാൻ എത്തിയ വേളയിൽ സ്ട്രോക്ക്…

Read More

നെടുമ്പ്രം അമിച്ചകരി വേങ്ങൽ പുത്തൻപുരയ്ക്കല്‍ ലീലാമ്മ ജോൺ അന്തരിച്ചു

തിരുവല്ല: നെടുമ്പ്രം അമിച്ചകരി വേങ്ങൽ പുത്തൻപുരയ്ക്കല്‍ പരേതനായ ജോൺ വർഗ്ഗീസിന്റ ഭാര്യ ലീലാമ്മ ജോൺ ( 67) അന്തരിച്ചു. മൃതദേഹം ഒക്ടോബർ 29 വ്യാഴാഴ്ച 9 മണിക്ക് ഭവനത്തിൽ എത്തിക്കും. സംസ്ക്കാരം 2ന് നെടുമ്പ്രം ഐപിസി ഗോസ്പല്‍ സെന്റർ സെമിത്തേരിയില്‍. പരേത ഓതറ കൈയ്യാലപറമ്പിൽ കുടുംബാംഗമാണ്. ലിനു, ബിനു, ലിജു വേങ്ങൽ (ഇംഗ്ലണ്ട്) എന്നിവർ മക്കളും നെടുമുടി പത്തില്‍ച്ചിറ പാസ്റ്റർ സിബിച്ചൻ ജോസഫ്, ഷാബു ഫ്രാൻസിസ്,റോസ് ലിജു (ഇംഗ്ലണ്ട്) എന്നിവർ മരുമക്കളും ആണ്.

Read More

റോയി ജോൺ ഡാളസില്‍ നിര്യാതനായി

ഡാളസ് : കോട്ടയം തോട്ടയ്ക്കാട് കരോട്ടുപുരയിൽ പരേതരായ സി. സി ജോണിന്റെയും അന്നമ്മ ജോണിന്റെയും മകൻ റോയി ജോൺ ഹൃദ്‌രോഗത്തെത്തുടർന്ന് (62) ഒക്ടോബര്‍ 25 ഞായറാഴ്ച ഡാളസിൽ നിര്യാതനായി. മക്കിനി സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവക അംഗമാണ്. സൺ‌ഡേ സ്കൂൾ അധ്യാപകനായിരുന്നു ഭാര്യ :കോട്ടയം തിരുവാർപ്പ് പോട്ടയത്ര കുടുംബാംഗം ദീപ റോയ് മക്കൾ: മാനസി റോയി, മൈക്ക റോയി മൃതദേഹം ഒക്ടോബർ 27 ചൊവ്വാഴ്ച വൈകിട്ട് 6 മുതൽ 9 വരെയും, 28 ബുധനാഴ്ച രാവിലെ 9 മുതൽ 11 വരെയും മക്കിനി സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ പൊതുദർശനത്തിന് വെക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാ. തമ്പാൻ വർഗീസ് (469-583-9514) മൈക്ക റോയി (972-971-8003)

Read More

അച്ചാമ്മ തോമസ് (94) ഡാളസ്സിൽ നിര്യാതയായി

ഡാളസ് : മൗണ്ട് സീനായ് ചർച്ച് ഓഫ് ഗോഡ് സഭാഗവും കുമ്പളാംത്താനം ചെറുകര പാലാക്കാമണ്ണിൽ കുടുംബഗവുമായ അച്ചാമ്മ തോമസ് (94) ഒക്ടോബർ 23 ന് ഡാളസ്സിൽ നിര്യാതയായി. ഭർത്താവ് : പരേതനായ പി.ജെ തോമസ് പുത്തൻപറമ്പിൽ മക്കൾ: തോമസ് ജോസഫ് – സാറാമ്മ ജോസഫ്, മാത്യു തോമസ് (പാസ്‌റ്റർ, മൗണ്ട് സീനായ് ചർച്ച് ഓഫ് ഗോഡ്) – സുജ മാത്യു, ഫിലിപ്പ് തോമസ് (പ്രസാദ് തീയാടിക്കൽ) – ആനി ഫിലിപ്പ്, എബ്രഹാം തോമസ് – ഷേർളി എബ്രഹാം. ഒൻപതു കൊച്ചുമക്കളും ആറ് പേരക്കുട്ടികളും ഉണ്ട്. മാധ്യമ പ്രവർത്തകൻ പ്രസാദ് തീയാടിക്കലിന്റെ മാതാവാണ് പരേത. സംസ്‌ക്കാരം പിന്നീട് ഡാളസ്സിൽ നടക്കും.

Read More

സ്കൂട്ടർ അപകടത്തെ തുടർന്ന് മരണമടഞ്ഞ ജേക്കബ് ചെറിയാന് ജന്മനാടിന്റെ യാത്രാമൊഴി

എടത്വ : സ്കൂട്ടർ അപകടത്തെ തുടർന്ന് മരണമടഞ്ഞ ജേക്കബ് ചെറിയാന് ജന്മനാട് യാത്രാമൊഴി നല്‍കി. തലവടി കുന്തിരിക്കൽ സിഎംസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ഉന്നതാധികാര സമിതി അംഗം, എടത്വ വൈഎംസിഎ ഡയറക്ടര്‍ ബോർഡ് അംഗം, എടത്വ ലയൺസ് ക്ലബ് മുൻ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച തലവടി ആനപ്രമ്പാൽ പൂവക്കാട് ജേക്കബ് ചെറിയാന് (മോനിച്ചന്‍ 63) അന്തിമോചാരം അർപ്പിക്കുവാൻ വൻ ജനാവലിയാണ് എത്തിയത്. ഭവനത്തിലെ ശുശ്രൂഷകളിൽ സഭാ വിഭാഗ വ്യത്യാസമില്ലാതെ വൈദികരും ശുശ്രൂഷകരും പങ്കെടുത്ത് അനുശോചനമറിയിച്ചു. റെജി ചെറിയാൻ എംഎൽഎ ഉൾപ്പെടെ രാഷ്ടീയ സാംസ്ക്കാരിക സാമൂഹിക രംഗത്തെ നിരവധി പേർ എത്തി. 12.30ന് സെന്റ് തോമസ് സിഎസ്ഐ ചർച്ച് സെമിത്തേരിയില്‍ നടന്ന ചടങ്ങിന് സിഎസ്ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മൻ നേതൃത്വം നല്‍കി. തലവടി സെന്റ് തോമസ് സിഎസ്ഐ ചർച്ച് ഇടവക…

Read More

ലീലാമ്മ വർഗീസ് (85) ഡാളസില്‍ നിര്യാതയായി

ഡാളസ്: ഡാളസിലെ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവും ദീർഘകാലം നഴ്‌സായി സേവനമനുഷ്ഠിക്കുകയും ചെയ്ത ലീലാമ്മ വർഗീസ് (ലീല – 85) ഒക്ടോബർ 17 ശനിയാഴ്ച നിര്യാതയായി. പരേതനായ കെ.സി. വർഗീസിന്റെ (കുഞ്ഞുമോൻ) ഭാര്യയാണ്. സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 23, 24 തീയതികളിൽ നടക്കും. ഒളശ്ശയിലുള്ള കൈതയിൽ കുടുംബത്തിൽ പരേതരായ കെ.ഐ. ചെറിയാന്റെയും ഏലിയാമ്മ ചെറിയാന്റെയും മകളാണ്. 1983-ൽ അമേരിക്കയിലേക്ക് കുടിയേറി കുടുംബം ടെക്സസിലെ മെസ്കീറ്റിൽ സ്ഥിരതാമസമാക്കി. നീണ്ട ജോലി സമയങ്ങൾക്കിടയിലും കുടുംബത്തിനും സഭാപ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തിയിരുന്നു. ഗായകസംഘത്തിലെ അംഗമായിരുന്നു. മക്കൾ: ബോബി – സ്റ്റാൻലി, റൂബി. നവീൻ – ജെന്നി. കൊച്ചുമക്കൾ: എമ്മ, ആഞ്ചലിൻ, ഇഷ, ആരോൺ. സഹോദരി: തങ്കമ്മ മാത്യു. ഒക്ടോബർ 23, വെള്ളിയാഴ്ച: വൈകിട്ട് 6:00മുതൽ രാത്രി 9:00 വരെ പൊതുദർശനവും തുടർന്ന് സംസ്കാര ശുശ്രൂഷയുടെ രണ്ടും മൂന്നും ഭാഗങ്ങളും കരോൾട്ടണിലെ സെന്റ് മേരീസ്…

Read More

മുതിർന്ന കോൺഗ്രസ് നേതാവ് ജേക്കബ് സ്റ്റീഫൻ അന്തരിച്ചു

ന്യൂയോർക് /അമയന്നൂർ: മുതിർന്ന കോൺഗ്രസ് നേതാവും പരേതനായ പി.സി. സ്റ്റീഫൻ കോർ എപ്പിസ്കോപ്പയുടെ പുത്രനുമായ ജേക്കബ് സ്റ്റീഫൻ (77) അന്തരിച്ചു. ഭാര്യ: അമയന്നൂർ വഷണത്തോട്ടത്തിൽ ലീലാമ്മ ജെ. സ്റ്റീഫൻ (റിട്ട. ജി.എം., ബോഡി ഗിയർ ഇന്റർനാഷണൽ ലിമിറ്റഡ്, കളമശ്ശേരി). മക്കൾ: ജയന്ത് ജെ. സ്റ്റീഫൻ (ദുബായ്), എബ്രഹാം ജെ. സ്റ്റീഫൻ (ന്യൂയോർക് യു.എസ്.എ.). മരുമക്കൾ: നിലീന പഞ്ഞിക്കാരൻ (അങ്കമാലി), ഷീന ജോസഫ് പുളിക്കക്കുഴിയിൽ (തിരുവനന്തപുരം). കോൺഗ്രസ് മുൻ ഡി.സി.സി. ജനറൽ സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു പരേതൻ. ദീർഘകാലം കോട്ടയം കാർഷിക വികസന ബാങ്ക്, അയർക്കുന്നം സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് കാർഷിക വികസന ബാങ്ക്, കോട്ടയം ജില്ലാ സഹകരണ ബാങ്ക് എന്നിവയുടെ മുൻ ഡയറക്ടറും ലാൻഡ് ബോർഡ് മെമ്പർ, ആർ.ടി.എ. ബോർഡ് മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.…

Read More

പാസ്റ്റർ ജോൺ ജോർജ് (ബാബുച്ചായൻ – 74) നിര്യാതനായി

നാഷ്‌വിൽ (ടെന്നസി): ഐപിസി മലബാർ കേരള സ്റ്റേറ്റ് മുൻ പ്രസിഡന്റും നിലമ്പൂർ സൗത്ത് സെന്റർ ശുശ്രൂഷകനും ന്യൂ ഹോപ്പ് ബൈബിൾ കോളേജ് ഡയറക്ടറുമായ പാസ്റ്റർ ജോൺ ജോർജ് (ബാബുച്ചായൻ – 74) നിര്യാതനായി. പൊതുദർശനവും അനുസ്മരണ ശുശ്രൂഷയും ഒക്ടോബർ 30 വെള്ളിയാഴ്ച ടെന്നസി നാഷ്‌വില്ലിലെ ന്യൂ ഹോപ്പ് കമ്മ്യൂണിറ്റി ചർച്ചിലും സംസ്കാര ശുശ്രൂഷ ഒക്ടോബർ 31 ശനിയാഴ്ച നാഷ്‌വില്ലിലെ ഹാർപെത്ത് ഹിൽസ് മെമ്മറി ഗാർഡൻസിലും നടക്കും. മലബാറിൽ നിലമ്പൂർ കേന്ദ്രമായി ഐപിസിയുടെ സഭാപ്രവർത്തനങ്ങളിൽ മുൻനിര പ്രവർത്തകനും സീനിയർ ശുശ്രൂഷകനുമായിരുന്നു പാസ്റ്റർ ജോൺ ജോർജ്. ഐപിസിയിലെ സീനിയർ ശുശ്രൂഷകനും ഐപിസി കേരള സ്റ്റേറ്റിലെ കൗൺസിലംഗവും വിവിധ ബോർഡുകളിൽ ചെയർമാനുമായി പ്രവർത്തിച്ചിട്ടുണ്ട്. ദീർഘവർഷം മലബാർ മേഖല പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമേരിക്കയിലെ നാഷ്‌വില്ലിൽ സഭാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം പിന്നീട് ഐപിസി മലബാർ മേഖലയുടെ നേതൃത്വത്തിലും സജീവമായി പ്രവർത്തിച്ചു. ആത്മീയ ശുശ്രൂഷയിലും…

Read More

ഡോ. മാമ്മൻ സി. ജേക്കബ്ബിന്റെ സഹോദരി വത്സ കൊച്ചമ്മ അന്തരിച്ചു

ഫൊക്കാന എത്തിക്സ് കമ്മിറ്റി ചെയർമാനും മുൻ ജനറൽ സെക്രട്ടറിയുമായ ഡോ. മാമ്മൻ സി. ജേക്കബ്ബിന്റെ സഹോദരി വത്സ കൊച്ചമ്മ അന്തരിച്ചു. മാർത്തോമ്മാ സഭയിലെ സീനിയർ വൈദികനായ റവ. ജോൺ പി. ഉമ്മന്റെ സഹധർമ്മിണിയും റവ. രഞ്ജിത്ത് ഉമ്മൻ ജോണിന്റെ മാതാവുമാണ് പരേത. മേൽപ്പാടം തേക്കാട്ടിൽ ചക്കിട്ടയിൽ പരേതരായ മാമ്മൻ ചാക്കോ-സാറാമ്മ ചാക്കോ ദമ്പതികളുടെ ഇളയ പുത്രിയാണ്. മക്കൾ: റവ: രഞ്ജിത്ത് ഉമ്മൻ ജോൺ (ബാംഗ്ളൂർ), റെബു ജോൺ, അഡ്വ. റിയ മാത്യു. മരുമക്കൾ : റൂബി മറിയം രാജു, സിമി മറിയം തോംസൺ, അഡ്വ. അജിത്ത് മാത്യു സഹോദരങ്ങൾ: ഡോ. മാമ്മൻ സി. ജേക്കബ്ബ്, ഐപ്പ് ചക്കിട്ട, പരേതയായ അച്ചാമ്മ സി. ജേക്കബ്ബ് കൊച്ചുമക്കൾ: Rynah Ann Oommen Ryvia Mariam Renjith Abigail Ann Oommen Nathaniel Thompson John Amaira Mathew

Read More

ജെയിംസ് സാമുവേൽ (49) അറ്റ്ലാന്റയിൽ നിര്യാതനായി

അറ്റ്ലാന്റ: കാൽവറി അസംബ്ലി ചർച്ച് ഓഫ് ഗോഡ് സഭാഅംഗം ജെയിംസ് സാമുവേൽ (49) നിര്യാതനായി. അനേക വര്‍ഷം ഡാളസ്സിൽ താമസിച്ചിരുന്ന പരേതന്‍, കഴിഞ്ഞ പത്തു വർഷക്കാലമായി അറ്റ്ലാന്റയിൽ താമസമാക്കി ട്രാവൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. സഭാകുടുംബത്തിലെ പ്രിയപ്പെട്ട അംഗമായിരുന്ന ജെയിംസ് സാമുവലിന്റെ സാന്നിധ്യവും കൂട്ടായ്മയും സ്നേഹസ്മരണകളും എന്നും ഹൃദയങ്ങളിൽ നിലനിൽക്കുമെന്ന് സഭയുടെ അനുശോചന സന്ദേശത്തിൽ അറിയിച്ചു. ഭാര്യ: ഷീബ സാമുവേൽ. മക്കൾ: നാഥൻ, ഈഥൻ, ജോനാഥൻ. സംസ്കാര ശുശ്രൂഷകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.  

Read More