എസ്ഡിപി‌ഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകം: കൊലയാളി സംഘം തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്ന് പോലീസ്

പാലക്കാട്: എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കൊലയാളി സംഘം തമിഴ്നാട്ടിലേക്ക് കടന്നതായി റിപ്പോർട്ട്. കൊലയാളി സംഘത്തിൽ ഡ്രൈവറടക്കം അഞ്ചുപേരുണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നു. ഇവര്‍ മുഖംമൂടി ധരിച്ചിരുന്നതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം സംഘം കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കും അവിടെനിന്ന് തമിഴ്നാട്ടിലേക്ക് പോയതായി സംശയിക്കുന്നു. ചാരനിറത്തിലുള്ള വാഗണർ കാറിലാണ് രക്ഷപ്പെട്ടതെന്ന് പോലീസ് സംശയിക്കുന്നു. അതേസമയം സുബൈറിനെ കൊലപ്പെടുത്താന്‍ എത്തിയ സംഘം ഉപയോഗിച്ച ഇയോണ്‍ കാറിന്റെ നമ്പര്‍, മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട ബിജെപി ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് കണ്ടെത്തിയത്. ഈ കാര്‍ കൊലയാളി സംഘം എലപ്പുള്ളി പാറയില്‍ ഉപേക്ഷിച്ചിരുന്നു. ഇതിപ്പോള്‍ പൊലീസിൻ്റെ കസ്റ്റഡിയിലാണ്. എങ്ങനെയാണ് കാർ ഇവരുടെ പക്കൽ എത്തിയിട്ടുള്ളതെന്ന അന്വേഷണവും നടക്കുന്നുണ്ട്. സുബൈറും പിതാവും സഞ്ചരിച്ചിരുന്ന ബൈക്കിൽ കെ.എൽ.11 എ.ആർ. 641 നമ്പർ ഇയോൺ കാർ ഇടിക്കുകയായിരുന്നു. പിന്നീട് കാർ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പോലീസ്…

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊല ചെയ്ത മാതൃകയില്‍ പാലക്കാട് എസ്ഡിപിഐ പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. കുത്തിയതോട് സ്വദേശി സുബൈറാണ് (47) മരിച്ചത്. കാറിലെത്തിയ സംഘമാണ് ഇയാളെ കൊലപ്പെടുത്തിയത്. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. ആക്രമണത്തിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. സുബൈർ പള്ളിയിൽ നിന്ന് നിസ്കാരം കഴിഞ്ഞ് ഇറങ്ങുമ്പോഴായിരുന്നു ആക്രമണമെന്നാണ് വിവരം. സുബൈറിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന പിതാവിന് നേരെ ആക്രമണം ഉണ്ടായില്ല. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് മുന്‍ ഡിവിഷന്‍ പ്രസിഡന്റ്, എസ്ഡിപിഐ എലപ്പുള്ളി പഞ്ചായത്ത് കമ്മിറ്റി അംഗം, പോപുലര്‍ ഫ്രണ്ട് പാറ ഏരിയാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നാട്ടിലെ സമാധാനം തകർക്കാനുള്ള ശ്രമമെന്ന് മലമ്പുഴ എം എൽ എ എ പ്രഭാകരൻ കുറ്റപ്പെടുത്തി. വിഷു ദിവസത്തിൽ ഇങ്ങിനെയൊരു അക്രമം നടന്നതിനെ അപലപിക്കുന്നു. അക്രമം വ്യാപിക്കാതിരിക്കാൻ മുൻകരുതലെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടും. പച്ചമനുഷ്യനെ വെട്ടിക്കൊലപ്പെടുത്തിയത് എന്ത് രാഷ്ട്രീയമാണ്?…

തന്റെ വിഷുക്കൈനീട്ടം വിവാദമാക്കിയത് രാഷ്ട്രീയ ലാക്കോടെ; ജനങ്ങളില്‍ നിന്ന് പിടിച്ചുപറിച്ച പണമല്ല അതെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ‘വിഷു കൈനീട്ടം’ നൽകുന്ന പുരാതന ഹൈന്ദവ ആചാരത്തെ അപമാനിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും രാഷ്ട്രീയ നേതാവും ബിജെപി എംപിയുമായ സുരേഷ് ഗോപി. കാറിൽ ഇരുന്നു പണം വിതരണം ചെയ്യുന്നതും ആളുകൾ അദ്ദേഹത്തിന്റെ കാല്‍ തൊട്ട് വന്ദിക്കുന്നതുമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചത്. വിവാദത്തിന് പിന്നിൽ മ്ലേച്ഛന്മാരാണെന്നും, വിവാദങ്ങൾ ഭയന്ന് പിന്നോട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. രാജ്യസഭാ എംപിയായി സുരേഷ് ഗോപിയുടെ കാലാവധി ഈ മാസം അവസാനത്തോടെ അവസാനിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട തൃശ്ശൂരിൽ ഈ ആഴ്ച ആദ്യം ജനകീയ ‘വിഷു കൈനീട്ടം’ വിതരണ കാമ്പയിൻ സംഘടിപ്പിച്ചിരുന്നു. ബി.ജെ.പി പ്രവർത്തകർക്ക് പുറമെ ജില്ലയിലുടനീളമുള്ള കുട്ടികളും പ്രായമായവരുമടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ളവർക്ക് കൈനീട്ടമായി ഒരു രൂപയുടെ കറൻസി നോട്ടും അദ്ദേഹം വിതരണം ചെയ്തു. വിവാദമായ വീഡിയോയിൽ, തങ്ങളുടെ ‘കൈനീട്ടം’ സ്വീകരിക്കാൻ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന് മുന്നിൽ ക്യൂ നിൽക്കുമ്പോൾ,…

സുബൈർ വധം; സംസ്ഥാനത്ത് കലാപങ്ങൾ സൃഷ്ടിക്കാനുള്ള ആർ.എസ്.എസിൻ്റെ ആസൂത്രിത നീക്കം: വെൽഫെയർ പാർട്ടി

പാലക്കാട്: എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ പ്രവർത്തകനായ സുബൈറിനെ ആസൂത്രിതമായി എത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത് കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ബിജെ.പി – ആർ.എസ്.എസ് ഗുഢ നീക്കങ്ങളുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ പ്രസിഡണ്ട് പി.എസ്.അബു ഫൈസൽ ആരോപിച്ചു. ബി.ജെ.പിയും ആർ.എസ്.എസും പ്രത്യേകമായി ശ്രദ്ധിക്കുന്ന മേഖലയാണ് പാലക്കാട്. റമദാൻ മാസവും വെള്ളിയാഴ്ചയും അക്രമികൾ തെരെഞ്ഞെടുത്തത് ബോധപൂർവ്വമാണ്. ഈ നീക്കങ്ങളെ മതേതര സമൂഹം തിരിച്ചറിയണം. സംഘ്പരിവാർ പ്രതികളായി വരുന്ന സംഭവങ്ങളിൽ സ്ഥിരമായി സംഭവിക്കാറുള്ള പോലീസ് വീഴ്ച ഇവിടെ ആവർത്തിക്കാൻ പാടില്ല. അക്രമികളെയും ഗൂഢാലോചകരെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുബൈറിൻ്റെ കുടുബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളിയടക്കം മൂന്നു പേര്‍ അറസ്റ്റില്‍

മലപ്പുറം: മേലാറ്റൂരിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ച മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇതര സംസ്ഥാന തൊഴിലാളിയടക്കം മൂന്നു പേരാണ് മേലാറ്റൂർ പൊലീസിന്റെ കസ്റ്റഡിയിലായത്. ഉത്തർപ്രദേശ് സ്വദേശി ഫിറോസ് സെഫി (23), മേലാറ്റൂർ സ്വദേശികളായ മുഹമ്മദ് റിയാസ് (34), ഷബീർ (26) എന്നിവരാണ് അറസ്റ്റിലായത്. ഇതര സംസ്ഥാന തൊഴിലാളികളുടെ 11, 12, 14 വയസ്സുള്ള പെണ്‍കുട്ടികളെയാണ് ഇവര്‍ പീഡിപ്പിച്ചത്. താമസസ്ഥലത്ത് നിന്ന് കുട്ടികളെ കാണാതായെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരവെ, പെണ്‍കുട്ടികളെ കണ്ടെത്തിയപ്പോഴാണ് പീഡനവിവരം പുറത്ത് വരുന്നത്. മേലാറ്റൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ വച്ചാണ് പ്രതികള്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. പ്രതികള്‍ക്കെതിരെ പോക്‌സോ വരുപ്പ് ചുമത്തി കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ച ഇടുക്കി ജില്ലയിലും ഞായറാഴ്ച വയനാട് ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. അതേസമയം, ഏപ്രിൽ 15 മുതൽ 18 വരെ സംസ്ഥാനത്ത് മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

പെരുമ്പാവൂരിൽ വന്‍ കഞ്ചാവ് വേട്ട; തമിഴ്നാട് സ്വദേശിയെ അറസ്റ്റു ചെയ്തു

പെരുമ്പാവൂർ: പെരുമ്പാവൂരില്‍ വാഹന പരിശോധനയ്ക്കിടെ വന്‍ കഞ്ചാവ് ശേഖരം പിടികൂടി. കുറുപ്പംപടിയിൽ ടാങ്കർ ലോറി പരിശോധനയിലാണ് 300 കിലോയോളം വരുന്ന കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശി സെൽവത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടാങ്കർ ലോറിയും കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ എസ്പി കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്ത് മാഫിയയെ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ടാങ്കർ ലോറിയിൽ പ്രത്യേക അറയുണ്ടാക്കിയാണ് കഞ്ചാവ് കടത്തിയത്. 111 പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത്. അന്വേഷണം പുരോഗമിക്കുന്നു.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. സാങ്കേതികമായി അന്വേഷണത്തിനുള്ള സമയപരിധി അവസാനിക്കുമെങ്കിലും സിആർപിസി 173 (8) പ്രകാരം അന്വേഷണത്തിന് തടസ്സമില്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ക്രൈംബ്രാഞ്ച് തിങ്കളാഴ്ച വിചാരണക്കോടതിയെ അറിയിക്കും. അതേസമയം തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സാവകാശം വേണമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഈ ഹര്‍ജിയില്‍ ഇതുവരെ ഹൈക്കോടതി വിധി പറഞ്ഞിട്ടില്ല. തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍ ഉള്‍പ്പെടെയുള്ളവരെ ഇനിയും ചോദ്യം ചെയ്യാനായിട്ടില്ല. ഇത്തരത്തിലുള്ള കാലതാമസം മൂലം കേസന്വേഷണം ഹൈക്കോടതി നിശ്ചയിച്ച സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാവില്ലെന്നാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്. അന്വേഷണം നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലായിരുന്നു ക്രൈംബാഞ്ച്. പക്ഷേ കേസുമായി…

അംബേദ്കർ ജയന്തി: വിദ്യാർത്ഥി സംഗമങ്ങൾ നടത്തി ഫ്രറ്റേണിറ്റി

പാലക്കാട്: ഏപ്രിൽ 14 അംബേദ്ക്കർ ജന്മദിനത്തോടനുബന്ധിച്ച് ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി അട്ടപ്പാടി കുലുക്കൂർ, മലമ്പുഴ എസ്.പി ലൈൻ എന്നിവിടങ്ങളിൽ വിദ്യാർത്ഥി – യുവജന സംഗമങ്ങൾ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി അമീൻ റിയാസ് ഉദ്ഘാടനം നിർവഹിച്ചു. ഡോ. ബി.ആർ അംബേദ്കറുടെ ഓർമ്മകൾ വംശീയ രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഊർജമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഫിറോസ് എഫ് റഹ്മാൻ, ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ, പുഷ്പ കുലുക്കൂർ, മുസ്തഫ മലമ്പുഴ എന്നിവർ സംസാരിച്ചു. ഷഹ്ബാസ് മണ്ണൂർ, ആഷിഖ് ടി. എം, ഷിബിൻ പട്ടാമ്പി എന്നിവർ നേതൃത്വം നൽകി.  

ഡോ. ബി.ആർ അംബേദ്കർ വംശീയ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിന്റെ ഊർജ്ജം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

കോഴിക്കോട്: ഡോ ബി ആർ അംബേദ്കറുടെ ഓർമ്മകൾ വംശീയ രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഊർജമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ നഈം ഗഫൂർ. ഫ്രറ്റേണിറ്റി മൂവ്മെന്റ് അംബേദ്കർ ജന്മദിനത്തോട് അനുബന്ധിച്ച സംഘടിപ്പിച്ച വിദ്യാർഥി-യുവജന സംഗമം ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഇന്ത്യയിലെ ബ്രാഹ്മണ അധികാര ശക്തികളുടെ വംശീയതെക്കെതിരെ അംബേദ്കറുടെ സാമൂഹിക ജനാധിപത്യം എന്ന ആശയം ഉയർത്തി പിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യത്തെയും സമത്വത്തേയും സാഹോദര്യത്തേയും അടയാളപ്പെടുത്തിയ ജീവിത രീതിയും മൂല്യ വ്യവസ്ഥയുമായി ജനാധിപത്യത്തെ ഉൾക്കൊള്ളുകയും, അതിനെ ഇല്ലാതാക്കുന്ന ശക്തികൾക്കെതിരെയുള്ള പോരാട്ടമായി ഹിന്ദുത്വ വിരുദ്ധ പോരാട്ടത്തെ പരിവർത്തിപ്പിക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി ആവശ്യപ്പെട്ടു. ഒരു രാജ്യമെന്ന രീതിയിൽ വ്യത്യസ്ത ജനവിഭാഗങ്ങൾ തമ്മിലുള്ള സാഹോദര്യത്തിലൂന്നിയ സഹവർത്തിത്വം വഴി മാത്രമേ നീതി പുലരൂ എന്ന അംബേദ്കർ ചിന്തയുടെ തെളിവുകളാണ് ഹിന്ദുത്വ ശക്തികൾ അധികാരത്തിൽ…