തിരുവനന്തപുരം: വിതുരയിൽ പന്ത്രണ്ടു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്ററെ അറസ്റ്റു ചെയ്തു. വിതുര സ്വദേശി ബെഞ്ചമിനെയാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അയൽവാസിയായ 68കാരനായ പാസ്റ്ററെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു. ഒരു വർഷം മുൻപാണ് പെൺകുട്ടി ബലാത്സംഗ ശ്രമത്തിന് ഇരയായത്. സുഹൃത്തിനൊപ്പം പാസ്റ്ററുടെ വീട്ടിലെത്തിയ പെൺകുട്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി നഗ്നത കാണിച്ചതുൾപ്പെടെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവം പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ട് പാസ്റ്റര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ സംഭവശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി സഹോദരിയോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞു. കഴിഞ്ഞദിവസം സ്കൂളിലെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സഹോദരിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് 12 വയസുകാരിക്കുണ്ടായ ദുരനുഭവം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വിതുര പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം ബെഞ്ചമിനെതിരെ കേസെടുത്തു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Category: KERALA
മക്കള്‍ സ്നേഹം കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളെ അന്ധരാക്കി
തിരുവനന്തപുരം: കുടുംബപാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ സ്ഥാനമാനങ്ങൾ തീരുമാനിക്കുന്നത് കോൺഗ്രസുകാരാണെന്ന ആക്ഷേപം കാലങ്ങളായി നിലനിൽക്കുന്നതാണ്. പക്ഷേ, പുത്ര/പുത്രി സ്നേഹത്താൽ അന്ധരായ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളുടെ നാടായി കേരളം മാറുകയാണ്. കമ്മ്യൂണിസത്തിന്റെ തീക്കനൽ അണയാതെ സൂക്ഷിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമായ കേരളത്തിൽ മക്കളോടുള്ള വാത്സല്യത്താൽ ആക്ഷേപം ഏറ്റുവാങ്ങിയ രണ്ട് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരെയാണ് അടുത്തിടെ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും തങ്ങളുടെ മക്കളുടെ പേരിൽ പ്രതിപക്ഷം നടത്തുന്ന ഹീനമായ ആരോപണങ്ങളുടെ നടുവിലാണ്. സിപിഎം ഭരിക്കുമ്പോൾ പാർട്ടി സെക്രട്ടറിയുടെ മകൻ കൂലിപ്പണിക്ക് പോയ നാടാണ് കേരളം. കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നപ്പോഴെല്ലാം നേതാക്കൾ പിന്തുടരുന്ന വലിയ കാര്യങ്ങളിലൊന്ന് മക്കളെ അധികാരത്തിന്റെ ഇടനാഴികളിൽ നിന്ന് അകറ്റി നിർത്തുക എന്നതായിരുന്നു. ജ്യോതി ബസുവും മണിക് സർക്കാരും ഇക്കാര്യത്തിൽ മാതൃക കാട്ടിയിട്ടുണ്ട്. കേരളത്തിലും അങ്ങനെ തന്നെയായിരുന്നു. എന്നാൽ നായനാർ അധികാരത്തിൽ വന്നതോടെ അൽപം മാറി. നായനാരുടെ…
അട്ടപ്പാടിയിൽ 22കാരൻ മർദനമേറ്റ് മരിച്ചു; അഞ്ച് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു
അട്ടപ്പാടി: അഗളിയിൽ കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോര്‍ (23) എന്ന യുവാവിനെ ഒരു സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. അട്ടപ്പാടി നരസിമുക്കിലാണ് സംഭവം നടന്നത്. മർദനമേറ്റ് അവശനിലയിലായ നന്ദകിഷോറിനെ അഗളിയിലെ ആശുപത്രിയിലെത്തിച്ച് അക്രമി സംഘം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി. സംഭവത്തിൽ നന്ദകിഷോറിന്റെ സുഹൃത്ത് ഉള്‍പ്പടെ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഗളി പൊലീസ് പറഞ്ഞു.
പിണറായി വിജയന്റെ മകളായതിനാലാണ് വീണയ്ക്കെതിരെ വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതെന്ന് ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: സ്ത്രീകൾ വിവാദങ്ങളിൽ പെട്ടാൽ പ്രത്യേക ഹരത്തോടെ ചർച്ച ചെയ്യപ്പെടുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. പിണറായി വിജയന്റെ മകളായതുകൊണ്ടുമാത്രമാണ് വീണ ആക്രമിക്കപ്പെടുന്നതെന്നും ആര്യ രാജേന്ദ്രൻ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: വേട്ടയാടപ്പെടുന്നത് സ്ത്രീയായത് കൊണ്ട് ഏതറ്റം വരെയും ആകാമെന്നത് വ്യാമോഹമാണ്. കേരളത്തിൽ നടന്നിട്ടുള്ള വിവാദങ്ങളിൽ സ്ത്രീകൾ ഉൾപെട്ടാൽ അത് ഒരു പ്രത്യേക ഹരത്തോടെ ചർച്ചചെയ്യപെടും. ഇനി വിവാദത്തിന്റെ ഒരു വശത്ത് ഇടതുപക്ഷത്തുള്ള ഏതെങ്കിലും സ്ത്രീ ഉണ്ടെങ്കിൽ ആ ഹരം അതിന്റെ മൂർദ്ധന്യത്തിൽ എത്തും. നിഷ്പക്ഷരെന്നും പുരോഗമനവാദികളെന്നും ലിബറലുകൾ എന്നുമൊക്കെ ലേബലൊട്ടിച്ച് അവതരിക്കുന്നവർ സെലക്ടീവായി മാത്രമേ പ്രതികരിക്കു എന്ന അപഹാസ്യമായ കാഴ്ചയും ഈയിടെയായി കാണാം. പറഞ്ഞ് വന്നത് വീണ വിജയൻ എന്ന സംരഭകയെ കുറിച്ചാണ്.അവർ മാത്രമല്ല ഞാനടക്കം ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്ന, അല്ലെങ്കിൽ ഇടതുപക്ഷ നിലപാടുള്ള സ്ത്രീകൾക്ക് മേൽ നടക്കുന്ന…
ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസാ അദ്ധ്യാപകന് 67 വര്‍ഷത്തെ കഠിന തടവ്
കൊച്ചി: ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മദ്രസാ അദ്ധ്യാപകനെ പോക്സോ കോടതി 67 വർഷം കഠിന തടവിന് ശിക്ഷിച്ചു. എറണാകുളം നെല്ലിക്കുഴി സ്വദേശി അലിയാർക്കാണ് ശിക്ഷ വിധിച്ചത്. 11 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി പി സതീഷ് ശിക്ഷ വിധിച്ചത്. 2020 ജനുവരി 19നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മദ്രസയിലെ മുറിയിൽ വച്ച് തന്നെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിക്കുകയും ഫോൺ നൽകി അശ്ലീല വീഡിയോ കാണാൻ നിർബന്ധിക്കുകയും ചെയ്തെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയെന്ന നിലയില്‍ കുട്ടിയെ ദുരുപയോഗം ചെയ്തതിന് പോക്സോ പ്രകാരം ചുമത്തിയ വകുപ്പുകള്‍ പ്രകാരമാണ് ഇത്രയും ദീര്‍ഘകാലത്തെ തടവുശിക്ഷ പ്രതിക്ക് നല്‍കിയത്. 2022 ജനുവരി 19നാണ് കുട്ടി സംഭവം സുഹൃത്തുക്കളോട് പങ്കുവെച്ചത്. തുടർന്ന് കുട്ടികൾ അദ്ധ്യാപകരെയും ചൈൽഡ് ലൈനിനെയും…
ഉദയ്പൂർ കൊലപാതകം; അപലപിച്ച് പ്രസ്താവനയിറക്കിയതു കൊണ്ട് മാത്രം കോൺഗ്രസിനും ഇടതു പാർട്ടികൾക്കും ഇതിന്റെ പാപഭാരത്തിൽ നിന്ന് രക്ഷപെടാനാവില്ല: കുമ്മനം രാജശേഖരൻ
രാജസ്ഥാനിലെ ഉദയപ്പൂരിൽ ഒരു ഹിന്ദു യുവാവിനെ അതിനീചമായ രീതിയിൽ തലയറുത്തു കൊലപ്പെടുത്തിയ സംഭവത്തില്‍ മത തീവ്രവാദികൾക്കൊപ്പം പ്രതിപക്ഷ പാർട്ടികൾക്കും ഉത്തരവാദിത്തമുണ്ട്. കൊലപാതകത്തെ അപലപിച്ച് പ്രസ്താവനയിറക്കിയതു കൊണ്ട് മാത്രം കോൺഗ്രസിനും ഇടതു പാർട്ടികൾക്കും ഇതിന്റെ പാപഭാരത്തിൽ നിന്ന് രക്ഷപെടാനാവില്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. കലാപമുണ്ടാക്കിയും അക്രമങ്ങൾ നടത്തിയും രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ഒരു ചെറിയ വിഭാഗം നടത്തുന്ന ആസൂത്രിത നീക്കങ്ങളെ എക്കാലത്തും പിന്തുണയ്ക്കുന്നത് പ്രതിപക്ഷ കക്ഷികളാണ്. രാജ്യം അസ്ഥിരപ്പെട്ടാലും വേണ്ടില്ല, ഏതക്രമത്തെയും പിന്തുണയ്ക്കുന്ന നിലപാടാണ് ഈ പാർട്ടികളുടേത്. മോദി വിരുദ്ധതയുടെ പേരിൽ ദേശദ്രോഹികളെ കൂട്ടുപിടിച്ച് രാജ്യത്തെ ചിന്നഭിന്നമാക്കാമെന്ന ഇവരുടെ വ്യാമോഹത്തിനെതിരെ ദേശാഭിമാനികൾ ഒന്നിക്കേണ്ട സമയമാണിത്. അതിനിന്ദ്യമായ ഒരു കൊലപാതകത്തിനും പ്രധാനമന്ത്രിക്കെതിരായ വീഡിയോ ഭീഷണിക്കും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനം തന്നെ തിരഞ്ഞെടുത്തത് മനപൂർവമാനെന്ന് സംശയിക്കണം. വളരെ വലിയ ആസൂത്രണത്തെ തുടർന്ന് നടന്ന ഈ കൊലപാതകത്തിന്…
കഴിഞ്ഞ വർഷം ജില്ലയിൽ അനുവദിച്ച താൽക്കാലിക ബാച്ചുകൾ സ്ഥിരപ്പെടുത്തുക: ഫ്രറ്റേണിറ്റി മൂവ്മെന്റ്
കോഴിക്കോട് : ഫ്രറ്റേണിറ്റി ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം ജില്ലയിൽ താത്കാലികമായി അനുവദിച്ച പ്ലസ് വൺ ബാച്ചുകൾ സ്ഥിരപ്പെടുത്തണമെന്നും ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകളും ഹയർ സെക്കന്ററി ആക്കി ഉയർത്തണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. മുൻ വർഷങ്ങളിലെ പോലെ തന്നെ ഭീകരമായ വിദ്യാഭ്യാസ പ്രതിസന്ധി തന്നെയാണ് ജില്ല ഈ വർഷവും നേരിടുന്നത്. 43496 വിദ്യാർത്ഥികളാണ് ജില്ലയിൽ ഈ വർഷം എസ്. എസ്. എൽ. സി വിജയിച്ചത്. പ്ലസ് വൺ, ഐ. ടി. ഐ, പോളി, വി. എച്. എസ്. ഇ അടക്കം സർക്കാർ എയ്ഡഡ് മേഖലകളിൽ ആയി ജില്ലയിൽ ആകെ ഉള്ളത് 34917 സീറ്റുകൾ ആണ്. ഈ വർഷം എസ്. എസ് എൽ. സി പാസ്സായ 8579 വിദ്യാർത്ഥികൾക്ക് സർക്കാർ എയ്ഡഡ് മേഖലകളിൽ പഠനാവസരം നഷ്ടപ്പെടും. ഇത് നികത്താൻ ഇരുന്നൂറിൽ പരം…
റബ്ബർ സ്റ്റാമ്പല്ല, ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നവരായിരിക്കണം രാഷ്ട്രപതി: യശ്വന്ത് സിൻഹ
തിരുവനന്തപുരം : രാജ്യത്തിന് വേണ്ടത് ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന രാഷ്ട്രപതിയാണ് രാഷ്ട്രപതി ഭവനിൽ, അല്ലാതെ റബ്ബർ സ്റ്റാമ്പല്ലെന്ന് ബുധനാഴ്ച തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാനെത്തിയ പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ. രാജ്യം ദുഷ്കരമായ സമയങ്ങളിലൂടെ കടന്നുപോകുന്നതിനാലാണ് സംയുക്ത പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിത്വം സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് സി.പി.ഐ.എം നേതൃത്വത്തിലുള്ള ഇടതുപക്ഷ, കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ നേതാക്കളുമായും നിയമസഭാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. “രാജ്യം ഇപ്പോൾ പണപ്പെരുപ്പത്തിലൂടെയും തൊഴിലില്ലായ്മയിലൂടെയും ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു, അതാണ് സ്ഥാനാർത്ഥിത്വം സ്വീകരിക്കാൻ എന്നെ പ്രേരിപ്പിച്ചത്… ഞാൻ കേരളത്തിൽ നിന്നാണ് തുടങ്ങുന്നത്,” ചൊവ്വാഴ്ച രാത്രി ഇവിടെയിറങ്ങിയ സിൻഹ പറഞ്ഞു. തനിക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള സംഖ്യയുണ്ടോ എന്ന ചോദ്യത്തിന്, സംഖ്യകൾ തനിക്ക് അനുകൂലമായിരിക്കില്ല എന്നും എന്നാൽ “എല്ലാ തിരഞ്ഞെടുപ്പുകളും കണക്കുകൊണ്ടുള്ള കളിയാകേണ്ടതില്ല” എന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു. ഇത് വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ്. നിയമസഭാംഗങ്ങളെയും നേതാക്കളെയും…
സംസ്ഥാനത്ത് കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്നു; പൊതുസ്ഥലങ്ങളിൽ മാസ്ക് നിര്‍ബ്ബന്ധമാക്കി; പരിശോധന കർശനമാക്കാന്‍ പോലീസിന് നിര്‍ദ്ദേശം
തിരുവനന്തപുരം: കോവിഡ്-19 കേസുകൾ വർദ്ധിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് മാസ്ക് പരിശോധന കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസിന് നിര്‍ദ്ദേശവും നല്കി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയ്ക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. പൊതുസ്ഥലങ്ങളിലും യാത്രകളിലും മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണമെന്നും മാസ്ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഏപ്രിൽ 27ന് പുറപ്പെടുവിച്ച ഉത്തരവ് ഇപ്പോഴും നിലവിലുണ്ടെന്ന് സർക്കാർ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കോവിഡ് കണക്കുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ ഏപ്രിലില്‍ മാസ്ക് നിര്‍ബന്ധമാക്കി ദുരന്ത നിവാരണ വിഭാഗം സര്‍ക്കുലര്‍ നല്‍കിയിരുന്നു. പക്ഷേ പരിശോധന കര്‍ശനമാക്കിയിരുന്നില്ല. മാസ്ക് ധരിക്കാത്തവര്‍ക്ക് 500 രൂപ പിഴ ചുമത്തുന്ന നടപടിയാണ് ദുരന്ത നിവാരണ നിയമപ്രകാരം സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ഇന്നു മുതല്‍ ഈ നടപടി പുനരാരംഭിച്ചേക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 2500ന് മുകളിലാണ് സംസ്ഥാനത്തെ പ്രതിദിന കോവിഡ്…
ഫ്രറ്റേണിറ്റി സ്കൂള്‍ അംഗത്വ പ്രചാരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നടത്തി
ചെർപ്പുളശേരി: “അഭിമാനത്തോടെ നീതി ചോദിക്കുക, പോരാട്ടങ്ങളുടെ തുടർച്ചയാവുക” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിക്കുന്ന സ്കൂൾ അംഗത്വ പ്രചാരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ചെർപ്പുളശേരി ജി.വി.എച്ച്.എസ്.എസിൽ നടന്നു. വിദ്യാർത്ഥികളായ അൽത്താഫ്, റിഹാന എന്നിവർക്ക് അംഗത്വ കാർഡ് കൈമാറി സംസ്ഥാന കാമ്പസ് അസി. സെക്രട്ടറി ആബിദ് വല്ലപ്പുഴയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഷൊർണൂർ മണ്ഡലം കൺവീനർ അമീന, ജില്ലാ കാമ്പസ് സെക്രട്ടറിയേറ്റംഗം അമാന, സ്കൂൾ യൂണിറ്റ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു. സ്കൂൾ യൂണിറ്റിന്റെ ഈ അദ്ധ്യയന വർഷത്തേക്കുള്ള പ്രസിഡന്റായി അനീഖും സെക്രട്ടറിയായി റിഹാനയും തെരഞ്ഞെടുക്കപ്പെട്ടു.
