സ്ത്രീകൾക്കെതിരായ സൈബർ അതിക്രമങ്ങൾ തടയാൻ പ്രത്യേക നിയമം കൊണ്ടുവരും: മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും സ്ത്രീകൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളും അധിക്ഷേപങ്ങളും തടയുന്നതിനായി സംസ്ഥാനത്ത് പ്രത്യേക നിയമനിർമ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. സ്ത്രീകളുടെ സുരക്ഷയും അവകാശങ്ങളും അന്തസ്സും ഉറപ്പുവരുത്തുന്ന സമഗ്രവും മാതൃകാപരവുമായ വനിതാനയം സംസ്ഥാനത്ത് നടപ്പാക്കുമെന്നും ഇക്കാര്യത്തിൽ സർക്കാർ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ‘മകൾക്കൊപ്പം’ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ സംഘടിപ്പിച്ച ദ്വിദിന ‘പുതുയുഗ വനിതാനയം – ഹെർ സമ്മിറ്റ് 2026’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീടുകളിലും സ്ത്രീകൾ നേരിടുന്ന ശാരീരികവും മാനസികവുമായ അതിക്രമങ്ങൾ, വിവേചനങ്ങൾ, അധിക്ഷേപങ്ങൾ എന്നിവയിൽനിന്ന് പൂർണ സംരക്ഷണം ഉറപ്പാക്കുകയാണ് പുതിയ വനിതാനയത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് ഭയമില്ലാതെ ജീവിക്കാനും സ്വതന്ത്രമായി സഞ്ചരിക്കാനും തൊഴിലെടുക്കാനും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിൽ തുല്യപങ്കാളിത്തം ഉറപ്പാക്കാനും…

Read More

പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികളുടെ അഖിലേന്ത്യാ സമ്മേളനത്തിന് തുടക്കം; ലോക്സഭാ സ്പീക്കർ ഓം ബിർള ഉദ്ഘാടനം നിർവഹിച്ചു

തിരുവനന്തപുരം: പാർലമെന്റിലെയും വിവിധ സംസ്ഥാന നിയമസഭകളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികളുടെ (പി.എ.സി.) ചെയർപേഴ്സൺമാരും അംഗങ്ങളും പങ്കെടുക്കുന്ന അഖിലേന്ത്യാ സമ്മേളനത്തിന് തുടക്കമായി. നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിച്ച സമ്മേളനം ലോക്സഭാ സ്പീക്കർ ഓം ബിർള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ നിയമനിർമാണ സഭകളുടെ സാമ്പത്തിക മേൽനോട്ട സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പൊതുപണത്തിന്റെ വിനിയോഗത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തുന്നതിനുമുള്ള ചർച്ചകൾക്ക് വേദിയൊരുക്കുന്നതാണ് സമ്മേളനം. സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനായി നിയമസഭാ മന്ദിരത്തിലെത്തിയ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം നൽകി. ഗാർഡ് ഓഫ് ഓണർ നൽകിയാണ് അദ്ദേഹത്തെ അധികൃതർ വരവേറ്റത്. തുടർന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചരിത്രം, രൂപീകരണം, അധികാരങ്ങൾ, പ്രവർത്തനരീതികൾ, പാർലമെന്ററി ജനാധിപത്യത്തിലെ പ്രാധാന്യം എന്നിവ വിശദീകരിക്കുന്ന പ്രത്യേക പ്രദർശനവും ലോക്സഭാ സ്പീക്കർ ഉദ്ഘാടനം ചെയ്തു. പൊതുധന വിനിയോഗത്തിൽ നിയമനിർമാണ സഭകൾക്കുള്ള മേൽനോട്ട ചുമതലയുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്…

Read More

മലയാള സിനിമയിലെ പ്രശസ്ത മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു; വിടവാങ്ങിയത് അഞ്ഞൂറോളം സിനിമകൾക്ക് ചമയമൊരുക്കിയ പ്രതിഭ

ചെന്നൈ: മലയാള സിനിമയിലെ പ്രമുഖ മേക്കപ്പ് കലാകാരനും സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമായ പാണ്ഡ്യൻ (74) അന്തരിച്ചു. ചെന്നൈയിലെ വിരുഗമ്പാക്കത്തുള്ള വസതിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ പ്രവർത്തിച്ച പാണ്ഡ്യന്റെ വിയോഗത്തോടെ ദക്ഷിണേന്ത്യൻ ചലച്ചിത്രലോകത്തിന് നഷ്ടമായത് അരനൂറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള പ്രതിഭയെയാണ്. മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ സത്യൻ അന്തിക്കാട്, കമൽ, ജോഷി തുടങ്ങിയവരുടെ വിശ്വസ്തനായ മേക്കപ്പ് കലാകാരനായിരുന്നു പാണ്ഡ്യൻ. കഥാപാത്രങ്ങളുടെ സ്വഭാവത്തിനും സിനിമയുടെ പശ്ചാത്തലത്തിനും അനുയോജ്യമായ രീതിയിൽ അഭിനേതാക്കൾക്ക് ചമയമൊരുക്കുന്നതിൽ പ്രത്യേക വൈദഗ്ധ്യം പുലർത്തിയിരുന്ന അദ്ദേഹം നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പം ദീർഘകാലം പ്രവർത്തിച്ച പാണ്ഡ്യൻ സിനിമാ മേഖലയിലെ നിരവധി തലമുറകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. തമിഴ്‌നാട് സ്വദേശിയായ പാണ്ഡ്യൻ പതിനാറാം വയസിലാണ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. മലയാളത്തിന്റെ അനശ്വര നടൻ സത്യന്റെ…

Read More

പെൺസുഹൃത്തിനെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; 17കാരനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നു; മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിയ ശ്രീകാര്യം പാങ്ങപ്പാറയിലെ 17കാരന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. പെൺസുഹൃത്തിനെച്ചൊല്ലിയുള്ള തർക്കമാണ് പ്ലസ് വൺ വിദ്യാർഥിയായ എം.ഡി. അഭിറാമിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. അഭിറാമിനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ചാക്കുകൊണ്ട് മറച്ച് ഒഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. സംഭവവുമായി ബന്ധപ്പെട്ട് പെൺസുഹൃത്തിനെയും പ്രായപൂർത്തിയാകാത്ത മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം ഒളിപ്പിക്കാൻ സഹായിക്കുന്നതിനായി വിളിച്ചുവരുത്തിയതായി പറയപ്പെടുന്ന ക്രിമിനൽ പശ്ചാത്തലമുള്ള ഉമർ എന്നയാളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. കാര്യവട്ടം പാങ്ങപ്പാറ ഭഗത്‌സിങ് നഗറിൽ പുതുവൽ പുത്തൻവീട്ടിൽ മധുകുമാറിന്റെയും ധർമജയുടെയും മകനായ എം.ഡി. അഭിറാമാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച മുതൽ കാണാതായിരുന്ന അഭിറാമിന്റെ മൃതദേഹം പാങ്ങപ്പാറ കമുകിൻകോട് ക്ഷേത്രത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽനിന്നാണ് കണ്ടെത്തിയത്. മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു. ശരീരത്തിലും മുഖത്തും മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയതോടെ ക്രൂരമായ…

Read More

സർക്കാർ നിർദേശം മറികടന്ന് പുതിയ ബാർ ലൈസൻസുകൾ അനുവദിക്കാൻ നീക്കം; എക്‌സൈസ് കമ്മീഷണറോട് വിശദീകരണം തേടി മന്ത്രി, ചട്ടഭേദഗതിക്കും ആലോചന

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വ്യക്തമായ നിർദേശം നിലനിൽക്കെ പുതിയ ബാർ ലൈസൻസുകൾ അനുവദിക്കുന്നതിനുള്ള നടപടികളുമായി എക്‌സൈസ് കമ്മീഷണർ മുന്നോട്ടുപോയെന്ന വിവരം വിവാദമാകുന്നു. പുതിയ മദ്യനയം പ്രാബല്യത്തിൽ വന്നതിനുശേഷം മാത്രമേ പുതിയ ബാർ ലൈസൻസുകൾ അനുവദിക്കാവൂ എന്നായിരുന്നു സർക്കാരിന്റെ നിലപാട്. എന്നാൽ ഈ നിർദേശം മറികടന്ന് ലൈസൻസ് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായാണ് വിവരം. സംഭവത്തെ ഗൗരവമായി കണ്ട എക്‌സൈസ് മന്ത്രി എം. ലിജു കമ്മീഷണറോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എക്‌സൈസ് വകുപ്പിൽ തുടർച്ചയായി ഉയരുന്ന വിവാദങ്ങളും സർക്കാരിന്റെയും മന്ത്രിയുടെയും അറിവില്ലാതെ ഉദ്യോഗസ്ഥതലത്തിൽ കൈക്കൊള്ളുന്ന തീരുമാനങ്ങളും മന്ത്രിയുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. പ്രത്യേകിച്ച്, പുതിയ ബാർ ലൈസൻസുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കമ്മീഷണർമാരുടെ നടപടികളെ ന്യായീകരിക്കുന്ന തരത്തിൽ റിപ്പോർട്ട് നൽകിയതിലും മന്ത്രി അസന്തുഷ്ടി രേഖപ്പെടുത്തിയെന്നാണ് വിവരം. സർക്കാർ നയപരമായ തീരുമാനം പ്രഖ്യാപിച്ചിട്ടും അതിന് വിരുദ്ധമായി ഉദ്യോഗസ്ഥർ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ വീഴ്ചയായി…

Read More

ആത്മഹത്യ ലക്ഷ്യമിട്ട് യുവാവിന്റെ അപകടകരമായ കാർയാത്ര; കോട്ടയത്ത് ആറു വാഹനങ്ങളിൽ ഇടിച്ച് ഒൻപതുപേർക്ക് പരിക്ക്; നരഹത്യാശ്രമത്തിന് കേസ്

കാഞ്ഞിരപ്പള്ളി: കോട്ടയം മുണ്ടക്കയം ചോറ്റിയിൽ ആറു വാഹനങ്ങളിൽ കാർ ഇടിച്ച് ഒൻപതുപേർക്ക് പരിക്കേറ്റ സംഭവം മനഃപൂർവം സൃഷ്ടിച്ചതാണെന്ന് പൊലീസ്. ആത്മഹത്യ ചെയ്യുകയെന്ന ലക്ഷ്യത്തോടെ അമിതവേഗത്തിൽ കാർ ഓടിച്ച് അപകടമുണ്ടാക്കുകയായിരുന്നുവെന്ന് യുവാവ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ആദ്യം സാധാരണ വാഹനാപകടമെന്ന് കരുതിയ സംഭവമാണ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിർണായക വഴിത്തിരിവിലെത്തിയത്. സംഭവത്തിൽ കാർ ഓടിച്ചിരുന്ന കൂട്ടിക്കൽ തേൻപുഴ സ്വദേശിയായ ഷാലോമിനെ (27) പ്രതിയാക്കി മുണ്ടക്കയം പൊലീസ് കേസെടുത്തു. മനഃപൂർവമുള്ള നരഹത്യാശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ ഷാലോം നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് മുണ്ടക്കയം ചോറ്റിയിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച അപകടമുണ്ടായത്. ഷാലോം ഓടിച്ചിരുന്ന കാർ ആദ്യം എതിർദിശയിൽനിന്ന് വന്ന കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണംവിട്ട നിലയിൽ മുന്നോട്ടുപോയ കാർ മറ്റു മൂന്ന്…

Read More

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എ.പി. അനിൽകുമാർ; തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിസഭയിലെത്തിയേക്കും

കൊച്ചി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് റവന്യു മന്ത്രി എ.പി. അനിൽകുമാറിനെ പരിഗണിക്കുന്നതായി സൂചന. ദളിത് വിഭാഗത്തിൽനിന്നുള്ള നേതാവിനെ സംസ്ഥാന കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിലപാടിന്റെ അടിസ്ഥാനത്തിലാണ് അനിൽകുമാറിന്റെ പേരിന് മുൻഗണന ലഭിച്ചതെന്നാണ് വിവരം. ഇതുസംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ ധാരണയായതായും റിപ്പോർട്ടുകളുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചിരുന്നത് കൊടിക്കുന്നിൽ സുരേഷിനെയായിരുന്നു. എന്നാൽ, മുഖ്യമന്ത്രിക്കും സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാക്കൾക്കും അദ്ദേഹത്തിന്റെ നിയമനത്തോട് താൽപര്യമില്ലാത്ത സാഹചര്യത്തിലാണ് എ.പി. അനിൽകുമാറിന്റെ പേര് സജീവ പരിഗണനയിലെത്തിയത്. അതേസമയം, മന്ത്രി സ്ഥാനം ഒഴിഞ്ഞ് സംഘടനാ നേതൃത്വം ഏറ്റെടുക്കുന്നതിൽ അനിൽകുമാർ തുടക്കത്തിൽ വിമുഖത പ്രകടിപ്പിച്ചിരുന്നതായാണ് വിവരം. ഇതേത്തുടർന്ന് അദ്ദേഹത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടത്തി. ചർച്ചകൾക്കൊടുവിൽ കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ അനിൽകുമാർ സമ്മതം അറിയിച്ചതായാണ് സൂചന. കെ.സി.…

Read More

വിദേശത്ത് ജോലിക്ക് പോകാൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി ഹക്കോടതിയെ സമീപിച്ച ടോമിൻ ജെ. തച്ചങ്കരിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം; ആരോഗ്യ പ്രശ്നങ്ങളുള്ള താങ്കള്‍ എങ്ങനെ വിദേശത്ത് ജോലിക്കു പോകുമെന്ന് കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് വിദേശത്ത് ജോലിക്ക് പോകുന്നതിനായി ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയ ഹർജിയിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ താങ്കള്‍ക്ക് എങ്ങനെയാണ് വിദേശത്ത് പോയി ജോലി ചെയ്യാൻ സാധിക്കുകയെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് എ. ബദറുദ്ദീനാണ് തച്ചങ്കരിയുടെ ആവശ്യത്തെ രൂക്ഷമായി വിമർശിച്ചത്. ജയിലിൽ പോകേണ്ട സാഹചര്യമുണ്ടാകുമ്പോൾ അസുഖം വരികയും പുറത്തിറങ്ങിയാൽ വിദേശത്ത് പോയി ജോലി ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. ”ജയിലിൽ പോകുമ്പോൾ അസുഖം വരും, പുറത്തിറങ്ങുമ്പോൾ വിദേശത്ത് പോയി ജോലി ചെയ്യണം. കോടതിയിലുള്ളവർക്കും ബുദ്ധിയുണ്ടെന്ന് തച്ചങ്കരി ഓർക്കണം” എന്നായിരുന്നു ജസ്റ്റിസ് എ. ബദറുദ്ദീന്റെ വിമർശനം. തച്ചങ്കരിയുടെ ആരോഗ്യസ്ഥിതിയും ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് മുതൽ ചികിത്സ പൂർത്തിയാകുന്നതുവരെയുള്ള…

Read More

എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികൾക്ക് ഫ്രറ്റേണിറ്റിയുടെ ഐക്യദാർഢ്യം

തിരുവനന്തപുരം: നിയമനമടക്കമുള്ള ആവശ്യങ്ങൾ ഉയർത്തി സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല പ്രതിഷേധം നടത്തുന്ന പി.എസ്.സി എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികളുടെ സമരപ്പന്തൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതാക്കൾ സന്ദർശിച്ചു. സംസ്ഥാന സെക്രട്ടറി രഞ്ജിത ജയരാജ്, ലമീഹ് ഷാക്കിർ, ആഷിഖ് നിസാർ എന്നിവരുടെ നേതൃത്വത്തിലാണ് സമരപ്പന്തലിൽ ഐക്യദാർഢ്യവുമായി ഫ്രറ്റേണിറ്റി പ്രവർത്തകരെത്തിയത്. ഭരണത്തിലേറുന്നതിന് മുമ്പും ശേഷവുമായി ഉദ്യോഗാർത്ഥികൾക്ക് ഉറപ്പുകൾ നൽകിയ സർക്കാർ ഇപ്പോൾ മുഖം തിരിക്കുന്നത് പ്രതിഷേധാർഹമാണ്. സമരക്കാർക്കെതിരെ പോലീസിനെ വെച്ച് നീങ്ങുന്നത് അംഗീകരിക്കാനാകില്ല. ഉദ്യോഗാർത്ഥികളെ പോലീസ് വലിച്ചിഴച്ചതിലും അവർക്കെതിരെ കേസെടുത്തതിലും സർക്കാർ മറുപടി പറയണമെന്നും രഞ്ജിത ജയരാജ് ആവശ്യപ്പെട്ടു.

Read More

വ്യാപാര-സാംസ്‌കാരിക ലോകത്ത് ഗ്ലോബല്‍ സാധ്യതകള്‍ തുറന്ന് നെക്‌സ് ഉസ്; ഉസ്‌ബെക്കിസ്ഥാന്‍ അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി

കോഴിക്കോട് : വ്യാപാര- സാംസ്‌കാരിക കൈമാറ്റത്തിന്റെ അനന്ത സാധ്യതകളുടെ വാതായനം തുറന്ന് മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന നെക്‌സ് ഉസ് കൂടിക്കാഴ്ച. ഉസ്‌ബെകിസ്ഥാന്റെ ഇന്ത്യയിലെ അംബാസഡര്‍ സര്‍ദോര്‍ മിര്‍സ യൂസുപോവിച് റുസ്താംബീവുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രാജ്യത്തെ വിവിധ മെട്രോ നഗരങ്ങളില്‍ നിന്നുമെത്തിയ വ്യവസായ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യക്കാരായ വ്യവസായികള്‍ക്ക് അനന്ത സാധ്യതകളുള്ള മണ്ണാണ് ഉസ്‌ബെകിസ്ഥാനെന്നും ഇരു രാജ്യങ്ങളുടെയും വികസനത്തില്‍ ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍ക്ക് വലിയ പങ്കുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. സാംസ്‌കാരികമായ വൈജാത്യങ്ങള്‍ നിലനില്‍ക്കുമ്പോഴും വിവിധ മേഖലകളില്‍ വലിയ സഹകരണ സാധ്യതകള്‍ നിലനില്‍ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മര്‍കസ് നോളജ് സിറ്റി ഫൗണ്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ അധ്യക്ഷതയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യയിലെ ഉസ്‌ബെകിസ്ഥാന്‍ എംബസിയുടെ വ്യാപാര- സാമ്പത്തിക കൗണ്‍സിലര്‍ അബ്ദുല്‍ അസീസ് അബ്ദു ഖലീലോവ്, നോളജ് സിറ്റി ഡെപ്യുട്ടി മാനേജിംഗ് ഡയറക്ടര്‍…

Read More