തൃശൂര്‍ നഗരത്തില്‍ വ്യവസായിയുടെ വീട്ടിൽ വൻ കവർച്ച; 55 പവൻ സ്വര്‍ണ്ണാഭരണങ്ങളും 3.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു

തൃശൂർ: കൂർക്കഞ്ചേരിയിലെ വീട്ടിൽ വൻ കവർച്ച. വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് 55 പവൻ സ്വർണാഭരണങ്ങളും 3.5 ലക്ഷം രൂപയും കവർന്നു. കൂർക്കഞ്ചേരി സ്വദേശിയും വ്യവസായിയുമായ ഹസൻ അലിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഹസൻ അലിയും കുടുംബവും ഒരാഴ്ചയായി വീട്ടിലില്ലാതിരുന്ന സമയത്താണ് മോഷ്ടാവ് വീട് ലക്ഷ്യമിട്ടതെന്നാണ് വിവരം. മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും കഴിഞ്ഞ ഒരാഴ്ചയായി എറണാകുളത്തായിരുന്നു. ഞായറാഴ്ച വൈകിട്ടോടെ കുടുംബം കൂർക്കഞ്ചേരിയിൽ തിരിച്ചെത്തി. എന്നാൽ വീട്ടിൽ മറ്റാരും ഇല്ലാതിരുന്നതിനാൽ ഹസൻ അലി അന്ന് രാത്രി സഹോദരന്റെ വീട്ടിലാണ് താമസിച്ചത്. തിങ്കളാഴ്ച രാവിലെ പള്ളിയിൽ പ്രാർഥനയ്ക്കായി പോയ ഹസൻ അലി പിന്നീട് സ്വന്തം വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. വീടിന്റെ മുൻവാതിൽ തകർത്ത നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന 55 പവൻ സ്വർണാഭരണങ്ങളും 3.5 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി…

‘പ്രിയദർശിനി യാത്രാ പദ്ധതി നൂറു ദിവസം പൂര്‍ത്തിയാക്കി; വനിതാ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് കെ എസ് ആര്‍ ടി സി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി യാത്ര’ പദ്ധതി 100 ദിവസം പൂർത്തിയാക്കുന്നു. സ്ത്രീകളുടെ യാത്രാച്ചെലവ് കുറയ്ക്കുകയും പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതൽ സ്ത്രീകളെ ആകർഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. പദ്ധതി നടപ്പാക്കിയതിന് പിന്നാലെ ഓർഡിനറി ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 60 ശതമാനം വർധന രേഖപ്പെടുത്തിയതായും കോർപ്പറേഷൻ വ്യക്തമാക്കി. പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി ഗതാഗത മന്ത്രി സി.പി. ജോൺ നാളെ രാവിലെ 10ന് തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ സന്ദർശിക്കും. നൂറാം ദിനത്തിന്റെ സന്തോഷം പങ്കിടുന്നതിന്റെ ഭാഗമായി ജീവനക്കാർക്കും യാത്രക്കാർക്കും മന്ത്രി മധുരപലഹാരങ്ങൾ വിതരണം ചെയ്യും. സ്ത്രീകളുടെ ദൈനംദിന യാത്രകൾ കൂടുതൽ ചെലവുകുറഞ്ഞതും സൗകര്യപ്രദവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘പ്രിയദർശിനി യാത്ര’ നടപ്പാക്കിയത്. പ്രത്യേകിച്ച് ജോലി, വിദ്യാഭ്യാസം, ചികിത്സ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി പതിവായി…

പൂക്കോട്ടുംപാടം ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മതിയായ ധനസഹായം നൽകണം: വെൽഫെയർ പാർട്ടി

മലപ്പുറം: പൂക്കോട്ടൂംപാടം ടികെ കോളനിയിൽ കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മതിയായ ധനസഹായം സർക്കാർ അടിയന്തരമായി അനുവദിക്കണമെന്നും ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ തുടർജീവിതത്തിന് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ ഉറപ്പാക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ച് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തി കുടുംബാംഗങ്ങളെ നേരിൽ കണ്ട് സമാശ്വസിപ്പിക്കുകയും മയ്യിത്ത് നമസ്‌കാരത്തിൽ പങ്കെടുക്കുകയും ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, ജില്ലാ കമ്മിറ്റി അംഗം ബന്ന മുതുവല്ലൂർ, മഞ്ചേരി മണ്ഡലം പ്രസിഡന്റ് ഹനീഫ മാസ്റ്റർ, മഞ്ചേരി മുനിസിപ്പൽ പ്രസിഡന്റ് സ്വബാഹ് വാപ്പുട്ടി, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് വിടിഎസ് ഉമർ തങ്ങൾ, പാർട്ടി പ്രവർത്തകർ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.

ചിൽട്ടൺ ഡ്യുവൽ പർപ്പസ് എ.സി എക്സ്പീരിയൻസ് സെൻ്റർ കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു

കൊച്ചി: എയർ കണ്ടീഷനിംഗിനൊപ്പം സൗജന്യമായി ചൂടുവെള്ളവും ലഭ്യമാക്കുന്ന ചിൽട്ടൺ ഡ്യുവൽ പർപ്പസ് എസിയുടെ (ഡി.പി-എ.സി) കേരളത്തിലെ ആദ്യ ലൈവ് എക്സ്പീരിയൻസ് സെൻ്റർ കൊച്ചിയിൽ തുറന്നു. ഇടപ്പള്ളി കൂനംതൈയിലുള്ള ചിൽട്ടൺ ടവേഴ്സിൽ ആരംഭിച്ച എക്സ്പീരിയൻസ് സെൻ്റർ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ​രൂക്ഷമായ ഊർജ പ്രതിസന്ധി നേരിടുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരം പ്രകൃതിസൗഹൃദ ഉത്പന്നങ്ങൾ ഏറെ അനിവാര്യമാണെന്ന് ഹൈബി ഈഡൻ പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഒപ്പം പ്രകൃതി സംരക്ഷണത്തിന് മുൻതൂക്കം നൽകുന്ന ഉത്പന്നങ്ങളുടെ പ്രസക്തി വർദ്ധിച്ചുവരികയാണ്. വീടുകളിലെ വൈദ്യുതി ചെലവ് കുറയ്ക്കാൻ ഡ്യുവൽ പർപ്പസ് എസിയിലൂടെ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ​ലോകത്തിലെ തന്നെ ഏക പേറ്റന്റഡ് ഡ്യുവൽ പർപ്പസ് എസിയാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിൽട്ടന്റേത്. കണ്ടൻസറിൽ നിന്നുള്ള താപം അന്തരീക്ഷത്തിലേക്ക് വെറുതെ പുറന്തള്ളുന്നതിന് പകരം, അത് വീണ്ടെടുത്ത് അധിക ഊർജ്ജച്ചെലവില്ലാതെ ചൂടുവെള്ളം ഉത്പാദിപ്പിക്കുന്ന നൂതനമായ…

അപകടത്തിൽപ്പെട്ട യുവാവിന് തുണയായി മുഖ്യമന്ത്രി; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു

റോഡിൽ പരിക്കേറ്റ് കിടന്ന യുവാവിനെ കണ്ടതോടെ വാഹനവ്യൂഹം നിർത്തി വി.ഡി. സതീശൻ; പൈലറ്റ് വാഹനം ആശുപത്രിയിലേക്ക് വിട്ടു, യാത്ര തുടർന്നത് എസ്കോർട്ടില്ലാതെ കൊച്ചി: കൊച്ചി കണ്ടെയ്നർ റോഡിൽ വാഹനാപകടത്തിൽപ്പെട്ട് പരിക്കേറ്റ് റോഡിൽ കിടന്ന യുവാവിന് അടിയന്തര സഹായമൊരുക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ട യുവാവിനെ ശ്രദ്ധയിൽപ്പെട്ടതോടെ മുഖ്യമന്ത്രി തന്റെ വാഹനവ്യൂഹം നിർത്തിക്കുകയും പുറത്തിറങ്ങി സ്ഥിതിഗതികൾ അന്വേഷിക്കുകയും ചെയ്തു. തുടർന്ന് പരിക്കേറ്റയാളെ ഉടൻ ആശുപത്രിയിലെത്തിക്കാൻ ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിലാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഞായറാഴ്ച വൈകുന്നേരം കൊച്ചിയിലെ കണ്ടെയ്നർ റോഡിൽ കോതാടിന് സമീപമായിരുന്നു സംഭവം. മുളവുകാട് സ്വദേശിയായ 32 വയസ്സുകാരനാണ് അപകടത്തിൽപ്പെട്ടത്. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ കൃത്യമായ സാഹചര്യത്തെക്കുറിച്ച് വിവിധ റിപ്പോർട്ടുകളിൽ വ്യത്യസ്ത വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. മറ്റൊരു വാഹനവുമായി കൂട്ടിയിടി ഒഴിവാക്കാൻ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് യുവാവ്…

നിലമ്പൂരിൽ മലവെള്ളപ്പാച്ചിൽ; മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി, മരണം അഞ്ചായി

ഒരാളെ കൂടി കാണാനില്ല; പുലർച്ചെ പുനരാരംഭിച്ച തിരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി; അപകടസമയത്ത് പ്രദേശത്ത് മഴയില്ലായിരുന്നുവെന്ന് വിവരം മലപ്പുറം: നിലമ്പൂർ അമരമ്പലത്തെ ടി.കെ. നഗറിലെ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. തിങ്കളാഴ്ച പുലർച്ചെ തിരച്ചിൽ പുനരാരംഭിച്ചതിന് പിന്നാലെയാണ് കാണാതായവരിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കരുവാരകുണ്ട് സ്വദേശി റഹീം, വണ്ടൂർ കോട്ടക്കുന്ന് സ്വദേശികളായ റഫീഖ്, സജ്ജാദ് എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ നടപടിക്രമങ്ങൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് പിന്നാലെ നടത്തിയ തിരച്ചിലിൽ ഞായറാഴ്ച രാത്രി രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. മാങ്ങാടൻ ബസ് ഉടമ കോട്ടക്കൽ മങ്ങാടൻ ഹമീദിന്റെ മകൻ അനസ് (31), തിരൂർ സ്വദേശി മുഹമ്മദ് കുട്ടി (63) എന്നിവരാണ് മരിച്ചതായി തിരിച്ചറിഞ്ഞത്. ഇതോടെ ദുരന്തത്തിൽ…

ബൈക്കുകൾ ട്രെയിനിൽ അയക്കും, സംഘം വിമാനത്തിലെത്തും; നിർമ്മാണത്തൊഴിലാളികളുടെ വേഷത്തിൽ കറങ്ങി മോഷണം; ഉത്തരേന്ത്യന്‍ മോഷ്ടാക്കള്‍ പിടിയില്‍

കളമശ്ശേരി: മോഷണത്തിനായി ഉപയോഗിക്കുന്ന ബൈക്കുകൾ മുൻകൂട്ടി ട്രെയിനിൽ കേരളത്തിലെത്തിക്കുകയും പിന്നാലെ സംഘം വിമാനത്തിൽ എത്തി ബൈക്കുകളിൽ വിവിധ സ്ഥലങ്ങളിലെത്തി കവർച്ച നടത്തുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറയുന്ന ഉത്തരേന്ത്യൻ സംഘത്തിലെ അംഗങ്ങൾ പിടിയിൽ. തൃശ്ശൂർ, കളമശ്ശേരി, കണ്ണൂർ പോലീസിന്റെ ഏകോപിതമായ അന്വേഷണത്തിലാണ് സംഘത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. തൃശ്ശൂരിൽ നടന്ന മോഷണശ്രമത്തിനിടെ സംഘത്തിലെ പ്രധാനികളിൽ ഒരാളെന്ന് പോലീസ് പറയുന്ന ഉത്തർപ്രദേശ് ബാഗ്പെറ്റ് സ്വദേശി റിഹാൻ (20) ആദ്യം പിടിയിലായതോടെയാണ് സംഘത്തിന്റെ പ്രവർത്തനരീതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ കൂട്ടാളികളിൽ ചിലർ കൊച്ചി കേന്ദ്രീകരിച്ച് താമസിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് തൃശ്ശൂർ പോലീസ് ഈ വിവരം കളമശ്ശേരി പോലീസിന് കൈമാറി. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കളമശ്ശേരിയിലെ ഒരു ലോഡ്ജിൽ തൃശ്ശൂർ, കളമശ്ശേരി പോലീസ് സംഘങ്ങൾ സംയുക്തമായി മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ അവിടെ…

പുഞ്ചിരി തിരിച്ചുകിട്ടിയ ആയിരം ജീവിതങ്ങൾ ഒരേ വേദിയിൽ

‘സ്‌മൈൽ വിത്ത് ജൂബിലി’യിൽ ഒത്തുചേർന്നത് ചികിത്സയിലൂടെ ആത്മവിശ്വാസം വീണ്ടെടുത്തവർ; ഡോ. ഏഡൻവാല ഫെലോഷിപ്പ് പ്രഖ്യാപിച്ചു തൃശ്ശൂർ: ഒരുകാലത്ത് പുഞ്ചിരിക്കാനും സംസാരിക്കാനും മറ്റുള്ളവരെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാനും പ്രയാസപ്പെട്ടിരുന്ന ആയിരത്തോളം പേർ, ചികിത്സയിലൂടെ തിരിച്ചുകിട്ടിയ പുഞ്ചിരിയും ആത്മവിശ്വാസവുമായി ഒരേ വേദിയിൽ ഒത്തുകൂടി. ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് പുതിയ സ്വപ്നങ്ങളിലേക്ക് നടന്നുനീങ്ങിയവരുടെ അനുഭവങ്ങൾ പങ്കുവെച്ച അപൂർവ സംഗമമായി തൃശ്ശൂരിൽ നടന്ന ‘സ്‌മൈൽ വിത്ത് ജൂബിലി’ പരിപാടി. ജൂബിലി മിഷൻ ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലിയുടെയും മുറിച്ചുണ്ട്, മുറിയണ്ണാക്ക് പ്രശ്നങ്ങൾക്കുള്ള സൗജന്യ ചികിത്സയ്ക്ക് പിന്തുണ നൽകുന്ന ആഗോള ജീവകാരുണ്യ സംഘടനയായ സ്‌മൈൽ ട്രെയിന്റെ 25 വർഷത്തെ സേവനത്തിന്റെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ പ്രായക്കാരായ ചികിത്സാ ഗുണഭോക്താക്കളും അവരുടെ കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു. ചികിത്സയ്ക്കുമുമ്പ് സാമൂഹിക ഒറ്റപ്പെടലും മാനസിക ബുദ്ധിമുട്ടുകളും നേരിട്ടിരുന്ന പലരും ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ സദസ്സുമായി പങ്കുവെച്ചു. ശസ്ത്രക്രിയയും തുടർചികിത്സയും സംസാരശേഷിയിലും…

ഗുരുവായൂരിൽ ഭക്തജനത്തിരക്കും റെക്കോഡിലേക്ക്; ദർശനത്തിന് അഞ്ചു മണിക്കൂർ വരെ കാത്തിരിപ്പ്

അവധി ദിനങ്ങൾ ഒന്നിച്ചെത്തിയതോടെ ക്ഷേത്രനഗരിയിലേക്ക് ഭക്തരുടെ ഒഴുക്ക്; ദർശനനിര ഇന്നർ റിംഹ് റോഡും കടന്നു, വഴിപാടുകളിൽ വൻ വരുമാനം ഗുരുവായൂർ: വിവാഹങ്ങളുടെ എണ്ണത്തിൽ റെക്കോഡുകൾ സൃഷ്ടിച്ച ഗുരുവായൂർ ക്ഷേത്രത്തിൽ ഇപ്പോൾ ദർശനത്തിനെത്തുന്ന ഭക്തരുടെ തിരക്കും പുതിയ റെക്കോഡിലേക്ക്. വിശേഷ ദിവസങ്ങളെയും പ്രധാന ഉത്സവാവസരങ്ങളെയും അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള വൻ ഭക്തജനത്തിരക്കാണ് ഞായറാഴ്ച ക്ഷേത്രത്തിലും പരിസരപ്രദേശങ്ങളിലും അനുഭവപ്പെട്ടത്. സാധാരണ ദർശനത്തിനായി എത്തിയവർക്ക് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നു. അഞ്ച് മണിക്കൂർ വരെയാണ് പലർക്കും ദർശനത്തിനായി വരിയിൽ ചെലവഴിക്കേണ്ടിവന്നതെന്ന് ഭക്തർ പറഞ്ഞു. പുലർച്ചെ മുതൽ തന്നെ ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ ഒഴുക്ക് ശക്തമായിരുന്നു. സമയം കടന്നുപോയതോടെ ദർശനത്തിനുള്ള വരി ക്ഷേത്രപരിസരവും കടന്ന് പുറത്തേക്ക് നീണ്ടു. പടിഞ്ഞാറേ നടയിലെ ഇന്നർ റിങ് റോഡും കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ പിൻവശവും കടന്നാണ് ഒരു ഘട്ടത്തിൽ ക്യൂ നീണ്ടത്. രാവിലെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാൻ എത്തിയ ഭക്തർക്ക് ക്ഷേത്രത്തിൽനിന്ന് ഏകദേശം 300 മീറ്റർ…

കാലിഫോർണിയ ഇരട്ടക്കൊല: അഞ്ജനയും ആൻ മേരിയും ഇനി കണ്ണീർ ഓർമ; ദുരൂഹത ബാക്കിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തി

അടുത്ത സുഹൃത്തുക്കൾക്കിടയിൽ എന്തു സംഭവിച്ചു? കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇപ്പോഴും ദുരൂഹം; സുഹൃത്ത് അനില ബേബി പൊലീസ് കസ്റ്റഡിയിൽ തൃശൂർ/കോട്ടയം: അമേരിക്കയിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളികളായ അഞ്ജന ഹരി (35), ആൻ മേരി മാത്യു (40) എന്നിവരുടെ മൃതദേഹങ്ങൾ സംഭവം നടന്ന് ഏകദേശം ഒരു മാസത്തിനുശേഷം കേരളത്തിലെത്തി. തിങ്കളാഴ്ച മൃതദേഹങ്ങൾ നാട്ടിലെത്തിയതോടെ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. അതേസമയം, അമേരിക്കയിൽ അടുത്ത സുഹൃത്തുക്കളായി കഴിഞ്ഞിരുന്ന മൂന്ന് മലയാളി സ്ത്രീകൾക്കിടയിൽ എന്താണ് സംഭവിച്ചതെന്നും രണ്ട് പേരുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം എന്താണെന്നുമുള്ള ചോദ്യങ്ങൾക്ക് ഇനിയും വ്യക്തമായ ഉത്തരമില്ല. ഓഗസ്റ്റ് 28ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് അഞ്ജനയുടെയും ആൻ മേരിയുടെയും സുഹൃത്തും കോട്ടയം സ്വദേശിനിയുമായ അനില ബേബിയെ മിൽപിറ്റാസ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകങ്ങളുടെ സാഹചര്യവും പിന്നിലെ കാരണവും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്. അഞ്ജനയുടെ…