മാര്‍ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത അനുസ്മരണവും പരിസ്ഥിതി ഞായർ ദിനാചരണവും ഇന്ന്

നിരണം : സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക യുടെ നേതൃത്വത്തില്‍ പ്രകൃതി സ്നേഹിയും ആത്മീയ ആചാര്യനും ഭാഗ്യസ്മരണിയനുമായ മോറാൻ മാര്‍ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത അനുസ്മരണവും പരിസ്ഥിതി ഞായർ ദിനാചരണവും ജൂൺ 9ന് നടക്കും. രാവിലെ 9ന് ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ വിശുദ്ധ കുർബാന അർപ്പിക്കും. 11ന് കേന്ദ്ര – സംസ്ഥാന സർക്കാർ വന മിത്ര അവാർഡ് ജേതാവ് ജി. രാധാകൃഷ്ണന്‍ ഹരിപ്പാട് പരിസ്ഥിതി ഞായർ ദിനാചരണം ഉദ്ഘാടനം ചെയ്യും.ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ അധ്യക്ഷത വഹിക്കും. പള്ളി പരിസരത്ത് വിശ്വാസികൾ ചേർന്ന് വൃക്ഷതൈ നടുമെന്ന് സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള അറിയിച്ചു. പ്രകൃതി സ്നേഹിയും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷനും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഉൾപ്പെടെ നിരവധി പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമായ മോറാൻ മോർ അത്തനേഷ്യസ്…

ലോക്‌സഭാ തിരഞ്ഞെടുപ്പ്: 2024-ൽ കേരളത്തിൽ ‘നോട്ട’ വോട്ടുകൾ ഉയർന്നു

തിരുവനന്തപുരം: കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിൽ പത്തൊൻപതിലും 2019-നെ അപേക്ഷിച്ച് 2024-ലെ തിരഞ്ഞെടുപ്പിൽ None of the above (NOTA) എന്നതിന് കീഴിൽ രേഖപ്പെടുത്തിയ വോട്ടുകളിൽ വർധനയുണ്ടായതായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) ഡാറ്റ കാണിക്കുന്നു. സിപിഐ എമ്മിലെ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ കോൺഗ്രസിൻ്റെ ഷാഫി പറമ്പിൽ വിജയിച്ച വടക്കൻ കേരളത്തിലെ വടകരയാണ് ഏക അപവാദം. സംസ്ഥാനത്തെ 18 മണ്ഡലങ്ങളിൽ നോട്ട നാലാമതായി, മൂന്ന് പ്രധാന മുന്നണികളുടെ സ്ഥാനാർത്ഥികൾക്ക് തൊട്ടുപിന്നിൽ, എറണാകുളത്തും ചാലക്കുടിയിലും – ട്വൻ്റി-20 പാർട്ടി നാലാം സ്ഥാനത്തെത്തി. മൊത്തത്തിൽ, 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കേരളത്തിൽ ‘നോട്ട’ വോട്ടുകളിൽ 52.95% വർദ്ധനവ് രേഖപ്പെടുത്തി. നോട്ടയ്ക്ക് 2019ൽ 1,03,596 വോട്ടുകളും 2024ൽ 1,58,456 വോട്ടുകളുമാണ് ലഭിച്ചത്. ഇത്തവണ ഏറ്റവും കൂടുതൽ നോട്ട വോട്ട് രേഖപ്പെടുത്തിയത് ആലത്തൂരിലാണ് (12,033). 11,933 നോട്ട വോട്ടുകൾ…

ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ ഭിന്നശേഷിക്കാരുടെ അപ്പ് കഫേ മന്ത്രി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു

അപ് കഫേ തുടങ്ങാന്‍ ഗതാഗത വകുപ്പില്‍ നിന്നും ബസ് വാഗ്ദാനം ചെയ്ത് മന്ത്രി തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരുടെ നേതൃത്വത്തില്‍ ആരംഭിച്ച അപ്പ് കഫേയുടെ ഉദ്ഘാടനം മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. ഭിന്നശേഷിക്കാരുടെ സമസ്ത മേഖലയെയും ശാക്തീകരിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടക്കുന്നതെന്നും അന്തര്‍ദ്ദേശീയ നിലവാരത്തില്‍ ഇതൊക്കെ ക്രമീകരിച്ചിരിക്കുന്നത് കാണുമ്പോള്‍ അത്ഭുതമാണ് തോന്നുന്നതെന്നും ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. ഡിഫറന്റ് ആര്‍ട് സെന്റര്‍ കേരളത്തിന് ഒരഭിമാന പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപ് കഫെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയായി കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും ഒരു സി.എന്‍.ജി ബസ് നല്‍കാമെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു. അപ് കഫേയുടെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ മാത്രം ഒതുക്കാതെ അത് പുറംലോകത്ത് കൂടി എത്തേണ്ടതുണ്ടെന്നും അതോടൊപ്പം ഈ കുട്ടികളുടെ അമ്മമാര്‍ ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ കൂടി ഈ ബസില്‍ ക്രമീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഭിന്നശേഷിക്കുട്ടികളുടെ തൊഴില്‍…

പ്ലസ് വൺ കണക്കുകൾ കൊണ്ടുള്ള കള്ളകളി സർക്കാർ അവസാനിപ്പിക്കണം: ബിന്ദു പരമേശ്വരൻ

നിലമ്പൂർ :പ്ലസ് വൺ സീറ്റിൻ്റെ കാര്യത്തിൽ പറയുന്ന കണക്കുകൾ ശരിയല്ലെന്ന് ബോധ്യമുണ്ടായിരുന്നിട്ടും സർക്കാറും ഉദ്യോഗസ്ഥരും തുടരുന്ന കള്ള കളി പുതിയ തലമുറകളോട് കാണിക്കുന്ന നീതികേടാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ബിന്ദു പരമേശ്വരൻ അഭിപ്രായപ്പെട്ടു. ഇനിയും വിവേചനം തുടർന്നാൽ ഭരണകൂടത്തെ സ്തംഭിപ്പിക്കുന്ന തരത്തിലുള്ള പ്രക്ഷോഭ സമരത്തിന് നേതൃത്വം നൽകാൻ വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സന്നദ്ധമാകുമെന്നും അവർ പറഞ്ഞു. മലപ്പുറം മെമ്മോറിയലിൻ്റെ ഭാഗമായി ജില്ലയുടെ കിഴക്കൻ മേഖലയിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ നയിക്കുന്ന ജസ്റ്റിസ് റൈഡിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അവർ ,ഹയർ സെക്കൻ്ററി രൂപീകരണത്തിൻ്റെ ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും മലപ്പുറത്ത് എസ്.എസ്.എൽ.സി പരീക്ഷ ജയിച്ച കുട്ടികൾക്ക് സർക്കാർ മേഖലയിൽ പ്ലസ്ടു പഠിക്കാൻ സീറ്റില്ല, ഒന്നാം അലോട്ട്മെന്റ് വന്ന സാഹചര്യത്തിൽ മൂന്നിൽ ഒരു വിദ്യാർത്ഥിക്ക് പ്ലസ് വൺ സീറ്റിന് അഡ്മിഷൻ ലഭിക്കാത്ത അവസ്ഥയാണ്…

ചോർന്നൊലിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം: പെരുമാറ്റച്ചട്ടം കഴിഞ്ഞു; ഇനിയും എന്താണ് തടസ്സം ?

എടത്വ: ടൗണിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായി കുത്തിയിരിപ്പ് സമരം ഉൾപ്പെടെ എടത്വ വികസന സമിതി നടത്തിയെങ്കിലും അധികൃതർ ഇതൊന്നും അറിഞ്ഞില്ലയെന്ന ഭാവത്തിലാണ്. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക കൊണ്ട് എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) ചമ്പക്കുളം ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫിസർക്ക് 2023 സെപ്റ്റ്ബർ 27ന് അനുമതി നല്കിയിട്ടും അത് ഇനിയും നിർമ്മിച്ചിട്ടില്ല. ചമ്പക്കുളം ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫിസർക്കാണ് നിർവഹണ ചുമതല.എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നല്കിയ വിവരവകാശരേഖയിലാണ് ഇത് വൃക്തമാക്കുന്നത്.റോഡ് വികസനത്തിന്റെ പേരില്‍ ടൗണിൽ ഉണ്ടായിരുന്ന തണൽ മരവും വെട്ടിക്കളഞ്ഞു. മഴക്കാലം ശക്തമായതോടെ ജനം ദുരിതത്തിലാണ്. എടത്വാ പാലത്തിലെ ഗതാഗത തടസ്സം ശാശ്വതമായി പരിഹരിക്കാൻ പാലത്തിന്റെ വശങ്ങളില്‍ നടപ്പാത…

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവും സുഹൃത്തുക്കളും പിടിയില്‍

പത്തനംതിട്ട: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. എറണാകുളം ബ്യൂട്ടിപാർലറിലെ ടാറ്റൂ ആർട്ടിസ്റ്റായ അഭിനവ് (19), കൂട്ടാളി കോട്ടയം സ്വദേശി അനന്തു എസ്. നായർ (22), സച്ചിൻ (24), അനീഷ് ടി. ബെന്നി (25) എന്നിവരാണ് അറസ്റ്റിലായത്. കടപ്ര സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഒരു വർഷം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെയാണ് അഭിനവ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്ന യുവാവ് വനവാതുക്കരയിലെ വീട്ടിലും എരുമേലിയിലെ ബന്ധുവീട്ടിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ പക്കൽ നിന്ന് 10 പവനോളം സ്വർണം പലതവണയായി ഇയാള്‍ തട്ടിയെടുത്തു എന്ന് പോലീസ് പറഞ്ഞു. ഇന്നലെ (ജൂൺ 5) രാവിലെ മാന്നാറിലേക്ക് പോയെ പെണ്‍കുട്ടിയെ അഭിനവിൻ്റെ സുഹൃത്തുക്കൾ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി. രാത്രി വൈകിയിട്ടും പെണ്‍കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ്…

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ സ്വപ്‌ന സുരേഷിന് ജാമ്യം

കണ്ണൂര്‍: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന് തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. പലതവണ സമൻസ് അയച്ചിട്ടും കോടതിയിൽ ഹാജരാകാതിരുന്ന സ്വപ്ന സുരേഷ് വാറണ്ടിൻ്റെ തൊട്ടടുത്ത ദിവസം തന്നെ ഹാജരായി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന ഗോവിന്ദൻ തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന സ്വപ്‌ന സുരേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റാണ് കേസിനാസ്പദം. ഈ പോസ്റ്റ് തൻ്റെയും മുഖ്യമന്ത്രിയുടെയും സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഗോവിന്ദൻ മാനനഷ്ടത്തിന് പരാതി നൽകിയത്. സോഷ്യൽ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട് സിപിഐ എം തളിപ്പറമ്പ് ഏരിയ സെക്രട്ടറിയും സമാനമായ പരാതി നൽകി. ജൂണ്‍ 26-ന് അടുത്ത വാദം…

ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ ഭിന്നശേഷിക്കാരുടെ അപ് കഫേ മന്ത്രി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ ഭിന്നശേഷിക്കാരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കഫെറ്റീരിയയുടെ – അപ് കഫേ – ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നിര്‍വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡി.എ.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, മാനേജര്‍ സുനില്‍രാജ്. സി .കെ, ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ അനില്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഭിന്നശേഷിക്കുട്ടികളുടെ തൊഴില്‍ നൈപുണികള്‍ വളര്‍ത്തുന്നതിനും സ്വയം പര്യാപ്തരാക്കുന്നതിനുമായാണ് ഈ പദ്ധതി ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ ഡൗണ്‍ സിന്‍ഡ്രോം ബാധിതരായ കുട്ടികളെയാണ് കഫെറ്റീരിയയുടെ ഭാഗമാക്കുന്നത്. ഒരു കഫെറ്റീരിയയില്‍ പെരുമാറേണ്ട എല്ലാവിധ പരിശീലനങ്ങളും പൂര്‍ത്തിയാക്കിയാണ് ഇവര്‍ കഫെറ്റീരിയയില്‍ പ്രവര്‍ത്തിക്കുക. സന്ദര്‍ശകരെ ക്ഷണിച്ചിരുത്തുന്നതു മുതല്‍ അവര്‍ക്കു വേണ്ട ഭക്ഷണങ്ങള്‍ വിതരണം ചെയ്തും അതു കഴിഞ്ഞ് മേശയും ഇരിപ്പിടവും വൃത്തിയാക്കുന്നതു വരെയുള്ള എല്ലാ ജോലികളും ഭിന്നശേഷിക്കാര്‍ തന്നെ നിര്‍വഹിക്കും. പഴയ ഒരു…

മർകസ് ആർസിഎഫ്ഐ വാക്കര്‍ വിതരണം ചെയ്തു

തളിപ്പറമ്പ്: ആശ്രിതരില്ലാതെ തെരുവുകളിലും മറ്റും കഴിയുന്ന വയോജനങ്ങളെ ഏറ്റെടുത്ത് സംരക്ഷിച്ചുപോരുന്ന പഴയങ്ങാടി എയ്ഞ്ചല്‍സ് വാലിയിലേക്ക് മര്‍കസ് ആര്‍ സി എഫ് ഐ  വാക്കറുകള്‍ വിതരണം ചെയ്തു. പരസഹായമില്ലാതെ നടക്കാന്‍ പ്രയാസമനുഭവിക്കുന്ന ഇവിടുത്തെ അന്തേവാസികള്‍ക്ക് ഏറെ ഉപകാരപ്രദമായ ഉപകരണം എന്ന നിലയിലാണ്  വാക്കറുകള്‍ നല്‍കിയത്. വര്‍ഷങ്ങളായി ആരോഗ്യ ഉപകരണങ്ങളും ചികിത്സാ സഹായങ്ങളും നല്‍കി വരുന്ന ആര്‍ സി എഫ് ഐയുടെ ക്ഷേമകാര്യ പദ്ധതിയുടെ ഭാഗമായാണ് വിതരണം നടന്നത്. ഭവന നിര്‍മാണം, ശുദ്ധജല പദ്ധതി, തൊഴില്‍ ഉപകരണ വിതരണം, അനാഥ സംരക്ഷണം, വിദ്യാഭ്യാസ സഹായം ഉള്‍പ്പെടെ വിവിധ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ആര്‍ സി എഫ് ഐ നടത്തിവരുന്നത്. ചടങ്ങില്‍ ആര്‍ സി എഫ് ഐ സി.ഒ.ഒ സ്വാദിഖ് നൂറാനി, മര്‍സൂഖ് നൂറാനി, ശിഫാഫ്, മിദ്ലാജ് അമാനി സംബന്ധിച്ചു.

തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ വിജയം: മീഡിയവൺ ടിവി ആസ്ഥാനം ബിജെപി പ്രവർത്തകർ ആക്രമിച്ചു

കോഴിക്കോട്: രാഷ്ട്രീയക്കാരനായി മാറിയ നടന്‍ സുരേഷ് ഗോപി പ്രതിനിധീകരിക്കുന്ന തൃശ്ശൂരിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കേരളത്തിൽ ഒരു സീറ്റ് നേടി. കുറച്ചു കാലമായി കുങ്കുമ പാർട്ടി ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ഒരു സുപ്രധാന വിജയമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആദ്യ ലോക്‌സഭാ വിജയം രേഖപ്പെടുത്തുകയും ചെയ്തു. സുരേഷ് ഗോപിയുടെ വിജയം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകരുടെ ആഘോഷത്തിമര്‍പ്പില്‍ മീഡിയവൺ ടിവിയുടെ ആസ്ഥാനം ആക്രമിക്കുകയും ഒരു ജീവനക്കാരന് പരിക്കേല്പിക്കുകയും ചെയ്തു. കാവി വസ്ത്രം ധരിച്ച ബിജെപി പ്രവർത്തകർ കോഴിക്കോട് ചാനലിൻ്റെ സ്റ്റുഡിയോ വളപ്പിൽ പടക്കം പൊട്ടിക്കുകയും അതിക്രമിച്ച് കയറാൻ ശ്രമിക്കുകയും ചെയ്തു. മീഡിയവൺ ടിവി കേന്ദ്ര സർക്കാരുമായി യുദ്ധം 2022 ജനുവരി 31-ന്, മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിൻ്റെ സുരക്ഷാ ക്ലിയറൻസ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയതിൻ്റെ പശ്ചാത്തലത്തിൽ, ചാനലിൻ്റെ പ്രവർത്തനാനുമതി പുതുക്കാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്…