കൊച്ചി: പെരുമ്പാവൂരിൽ മയക്കുമരുന്ന് കടത്ത് ആരോപിച്ച് മൂന്ന് യുവാക്കളെ ആൾക്കൂട്ടം മര്‍ദ്ദിച്ച് തല മൊട്ടയടിച്ചു. ആറ് പേർ ചേര്‍ന്ന് തങ്ങളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തതായും മര്‍ദ്ദിക്കുകയും ബലമായി തല മൊട്ടയടിച്ചതായും യുവാക്കൾ പരാതിപ്പെട്ടു. വാഴക്കുളം മഞ്ഞപ്പെട്ടിയിലെ ഇരകൾ പോലീസിൽ പരാതി നൽകി. പെരുമ്പാവൂരിലെ ഭായ് കോളനിക്ക് സമീപം ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് സംഭവം. മയക്കുമരുന്ന് വിൽക്കാൻ പ്രദേശത്തേക്ക് വന്നുവെന്നാരോപിച്ച് ഇവരെ ഒരു മുറിയിലേക്ക് കൊണ്ടുപോയി മുട്ടുകുത്തിച്ച ശേഷം സമീപത്തുള്ള ഒരു ക്ഷുരകനെ കൊണ്ടുവന്ന് തല മൊട്ടയടിച്ചതായി യുവാക്കൾ ആരോപിച്ചു. പെരുമ്പാവൂർ പോലീസ് ആറ് പേർക്കെതിരെ കേസെടുത്തു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം, മൂന്ന് യുവാക്കൾ എന്തിനാണ് ഈ പ്രദേശത്തേക്ക് വന്നതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മയക്കുമരുന്ന് കടത്തിന്റെ കേന്ദ്രമെന്ന നിലയിൽ കുപ്രസിദ്ധി നേടിയ പെരുമ്പാവൂരിൽ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.…
Category: KERALA
കേരള സംസ്ഥാന ലോട്ടറി: ഓണം ബംബര്‍ ഒന്നാം സമ്മാനം 30 കോടിയായി ഉയര്‍ത്തി
തിരുവനന്തപുരം: ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാന തുക ലോട്ടറി വകുപ്പ് വർദ്ധിപ്പിച്ചു. ഇത്തവണ സമ്മാനത്തുക 25 കോടിയിൽ നിന്ന് 30 കോടിയായി ഉയർത്താൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. 50 ലക്ഷം രൂപയായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷം രൂപയാക്കി മാറ്റി. ടിക്കറ്റ് വില 500 രൂപയാണ്. സെപ്റ്റംബർ 26 ന് തിരുവനന്തപുരത്താണ് നറുക്കെടുപ്പ് നടക്കുക. ഓണം ബംബർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ജൂലൈ 17 – ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കും.രാജ്യത്ത് ഇത്രയും ഉയർന്ന തുക ലോട്ടറി സമ്മാനമായി നൽകുന്നത് കേരളത്തിലാണ്. ടിക്കറ്റ് സീരീസ്: TA, TB, TC, TD, TE, TG, TH, TJ, TK, TL സമ്മാന ഘടനയുടെ പൂർണവിവരങ്ങൾ ചുവടെ. ഒന്നാം സമ്മാനം: 30 കോടി രൂപ രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേർക്ക് (…
ശേഷാദ്രിനാഥൻ എൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥൻ എൻ ചുമതലയേറ്റു. ലക്ഷദ്വീപിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജിയായി വിരമച്ചതിന് ശേഷം ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്ജിയായി സേവനം തുടരവേയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്. എറണാകുളം സിബിഐ കോടതി, സംസ്ഥാന സഹകരണ ട്രൈബ്യൂണൽ, തിരുവനന്തപുരം, എറണാകുളം എം.എ.സി.റ്റി കോടതി എന്നിവടങ്ങളിലും ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിയമത്തിൽ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം കോഴിക്കോട് സ്വദേശിയാണ്. ഭാര്യ: ലളിത എസ്, മക്കൾ: ഹൈക്കോടതി അഡ്വക്കേറ്റ് മീനാക്ഷി എസ്, ഐശ്വര്യ എസ് (നിയമ വിദ്യാർത്ഥിനി), മാതാവ്: ഇ എസ് ലീല (റിട്ട. അദ്ധ്യാപിക). പിആര്‍ഡി, കേരള സര്‍ക്കാര്‍
വയനാട് ദുരന്തം: രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരണസംഖ്യ അഞ്ചായി
വയനാട്: വയനാട്ടില്‍ മണ്ണിടിഞ്ഞു വീണ സ്ഥലത്ത് നിന്ന് വ്യാഴാഴ്ച (ജൂലൈ 9, 2026) രക്ഷാപ്രവർത്തകർ രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു, ഇതോടെ ഇതുവരെ മരണസംഖ്യ അഞ്ചായി സ്ഥിരീകരിച്ചു. കല്ലടിയിലെ മീനാക്ഷി പാലത്തിന് സമീപം ചൊവ്വാഴ്ചയുണ്ടായ ദുരന്തത്തെത്തുടർന്ന് മൂന്നാം ദിവസത്തെ തീവ്രമായ പ്രവർത്തനങ്ങളിലൂടെയാണ് വീണ്ടെടുക്കൽ നടന്നത്. കനത്ത മഴയെത്തുടർന്ന് നിർദ്ദിഷ്ട ആനക്കാംപൊയിൽ-കല്ലടി-മേപ്പാടി ഇരട്ട-ട്യൂബ് തുരങ്ക പാതയുടെ നിർമ്മാണ സ്ഥലത്ത് വലിയ മണ്ണിടിച്ചില്‍ ഉണ്ടായി. ഒരു മൃതദേഹം ദുരന്തസ്ഥലത്തിന്റെ സോൺ 1 ൽ നിന്നും മറ്റൊന്ന് നദീതീരത്തുനിന്നുമാണ് കണ്ടെടുത്തതെന്ന് അധികൃതർ സ്ഥിരീകരിച്ചു. മരിച്ചവരെ ഔദ്യോഗികമായി തിരിച്ചറിയുന്നതിനുള്ള ശ്രമത്തിലാണ് അധികൃതര്‍. നിലവിൽ മൂന്ന് പേരെ കാണാതായിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ, സംസ്ഥാന അഗ്നിശമന സേനാംഗങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവർ സോണുകൾ 1, 2 എന്നിവയിലും തൊട്ടടുത്തുള്ള നദീതടത്തിലും രക്ഷാപ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നു. അതേസമയം, പരിക്കേറ്റ ഏഴ് തൊഴിലാളികൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്,…
മേരി ജോസ് (76) അന്തരിച്ചു
ഹൂസ്റ്റൺ: ഇടുക്കി ജോസ്ഗിരി വാതല്ലൂർ വി ഡി ജോസിന്റെ ഭാര്യ മേരി ജോസ് (76) അന്തരിച്ചു. ജോസ്ഗിരി കുന്നേപറമ്പിൽ കുടുംബാംഗമാണ് പരേത. മക്കൾ: സോണിയ ജോർജ്ജ് (ഹൂസ്റ്റൺ, ഫ്ലവേഴ്സ് ടി വി യു എസ് എ), സോജൻ ജോസ്, സുനീഷ് ജോസ്, സ്മിത ഷിജോ. മരുമക്കൾ: ജോർജ്ജ് പോൾ (ഹൂസ്റ്റൺ, ഫ്ലവേഴ്സ് ടി വി യു എസ് എ), വിൻസി സോജൻ, ബിൻസി സുനീഷ്, ഷിജോ തോമസ്. ജൂലൈ 10 വെള്ളിയാഴ്ച രാവിലെ 11:30ന് ജോസ്ഗിരി സെൻ്റ്.ജോസഫ് പിൽഗ്രിം ചർച്ചിൽ വെച്ചുള്ള ശുശ്രൂഷയ്ക്ക് ശേഷം പള്ളി സെമിത്തേരിയിൽ സംസ്കാരവും നടത്തും.
തങ്കച്ചൻ യോഹന്നാൻ (82) അന്തരിച്ചു
കൊല്ലം/ന്യൂജേഴ്‌സി: പുത്തൂർ, കാരിക്കൽ പ്ലാക്കാല ഹെബ്രോൺ വീട്ടിൽ തങ്കച്ചൻ യോഹന്നാൻ (82) ജൂലൈ 8-ാം തീയതി അന്തരിച്ചു. ഇന്ത്യൻ എയർഫോഴ്സിലെയും (വാറന്റ് ഓഫീസർ) സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ(ഓഫീസർ) യിലെയും റിട്ടയേഡ് ഉദ്യോഗസ്ഥനാണ്. 1964 മുതൽ 1983 വരെ ഇന്ത്യൻ എയർഫോഴ്സിൽ സേവനമനുഷ്ഠിച്ച അദ്ദേഹം വാറന്റ് ഓഫീസറായാണ് വിരമിച്ചത്. തുടർന്ന് 1986 മുതൽ 2005 വരെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലും ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞ 20 വർഷമായി ഭാര്യ കുഞ്ഞുമോൾക്കൊപ്പം പ്ലാക്കാല ഹെബ്രോൺ വീട്ടിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. കാരിക്കൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകാംഗമാണ്. സംസ്കാര ശുശ്രൂഷകൾ ജൂലൈ 10 വെള്ളിയാഴ്ച നടക്കും. ഭൗതികശരീരം രാവിലെ 9:00 മണിക്ക് സ്വവസതിയിൽ എത്തിക്കുന്നതും, ഉച്ചയ്ക്ക് 1.00 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിക്കുന്നതുമാണ്. തുടർന്ന് കാരിക്കൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ…
വൺ മില്യൻ തൂഫാൻ ഗോൾസ്: തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് ഫുട്ബാള്‍ സൗഹൃദ മത്സരം ജോർജ്ജിയൻ ഒളിമ്പ്യൻ സ്പോർട്ട്സ് സെന്ററിൽ 10ന്
എടത്വ: ലഹരിമുക്ത കേരളത്തിനായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ വൺ മില്യൻ തൂഫാൻ ഗോൾസ് വേൾഡ് കപ്പ് 2026 ന്റെ ഭാഗമായി രണ്ടാം ഘട്ടമായി തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ഫുട്ബാള്‍ സൗഹൃദ മത്സരം ജൂലൈ 10 വെള്ളിയാഴ്ച വൈകിട്ട് 3ന് തകഴി ജോർജ്ജിയൻ ഒളിമ്പ്യൻ സ്പോട്ട്സ് സെന്ററിൽ സംഘടിപ്പിക്കും. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ സോജി വർഗ്ഗീസ് ജോൺ അദ്ധ്യക്ഷത വഹിക്കും. ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഹെഡ്മാസ്റ്റർ റെജിൽ സാം മാത്യു, പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള, ട്രഷറർ എബി മാത്യു ചോളകത്ത് എന്നിവർ അറിയിച്ചു. കൺവീനർ രമ്യ ബാബുവിന്റെ നേതൃത്വത്തില്‍ വിദ്യാർത്ഥികൾക്ക് അവശ്യമായ പരിശീലനം നല്‍കുന്നു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ബാഡ്മിന്റൺ കോർട്ട് നിർമ്മിച്ചു നല്‍കിയും കഴിഞ്ഞ…
എടത്വായില്‍ തെരുവു നായ ശല്യം രൂക്ഷം; രണ്ട് സ്ത്രീകൾ ആശുപത്രിയിൽ
എടത്വ : എടത്വായില്‍ തെരുവു നായ ശല്യം രൂക്ഷമായി. തലവടി കളങ്ങര വീട്ടിൽ കുളങ്ങര പെയിന്റ് ഹൗസ് ഉടമ തോമസ് വർക്കിയുടെ ഭാര്യ മുൻ അദ്ധ്യാപിക ബീനാമ്മ എൽ, പാണ്ടങ്കരി കവലയ്ക്കൽ സിജിമോൾ എന്നിവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് നേരെ നായ പാഞ്ഞടുക്കുകയും വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ഇരുവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എടത്വയിലും സമീപ പ്രദേശങ്ങളിലും തെരുവു നായ് ശല്യം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് എടത്വ വികസന സമിതി പല തവണ അധികൃതരോട് ആവശ്യപെട്ടിട്ടുള്ളതാണ്. സെൻസസ് ഡ്യൂട്ടിക്കിടയിൽ കണ്ടങ്കരി പ്രദേശത്ത് വിവര ശേഖരണത്തിന് പോയ അദ്ധ്യാപികയെ ഒരു കൂട്ടം നായകള്‍ ആക്രമിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ചികിത്സ തേടിയതിന് ശേഷമാണ് ജോലി തുടർന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് തലവടി കുന്തിരിക്കൽ വാലയിൽ ക്ഷീര കർഷകൻ വി.ഇ. ഈപ്പന്റെ…
കൊച്ചി വിമാനത്താവളത്തിലേക്കുള്ള വാട്ടർ മെട്രോ സർവീസിന്റെ സാധ്യതാ പഠനത്തിനായി എസ്‌സിഎംഎസ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ടുമായി ധാരണാപത്രം ഒപ്പു വെച്ചു
കൊച്ചി: സുസ്ഥിര നഗര ഗതാഗത ശൃംഖല കൂടുതൽ വികസിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പിൽ, ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് പെരിയാർ നദി വഴി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) വരെ വാട്ടർ മെട്രോ സർവീസ് നീട്ടുന്നതിനുള്ള സാധ്യതാ പഠനത്തിൽ സഹകരിക്കുന്നതിനായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എസ്‌സിഎംഎസ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ടുമായി ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. എസ്‌സിഎംഎസ് ഗ്രൂപ്പ് ഓഫ് എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ പ്രൊഫ. പ്രമോദ് തേവന്നൂർ, കെഎംആർഎൽ ജനറൽ മാനേജർ (സിവിൽ) ജോ പോൾ എം എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു, തുടർന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റയുടെ സാന്നിധ്യത്തിൽ ഇത് കൈമാറി. ആലുവ മെട്രോ സ്റ്റേഷനെയും സിയാലിനെയും ബന്ധിപ്പിക്കുന്ന ഒരു സമഗ്രമായ സാധ്യതാ പഠനം, സംയോജിതവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദപരവുമായ മൾട്ടി-മോഡൽ ഗതാഗത സംവിധാനം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. യാത്രക്കാർക്ക് തടസ്സമില്ലാത്ത…
പി.എസ്.സി ക്രമക്കേട് ആശങ്കാജനകം: കെ. ആനന്ദകുമാർ
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ ആശങ്കയിലാഴ്ത്തുന്ന ഗൗരവതരമായ ക്രമക്കെടുകളെക്കുറിച്ച് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച്, അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു. പി.എസ്.സി യിലെ ആഭ്യന്തര അന്വേഷണ സംഘത്തെപ്പോലും ആട്ടിമറിച്ചതായുള്ള വാർത്തകൾ ആശങ്കാജനകമാണ്. ക്രമക്കെടുകളെക്കുറിച്ച് പി.എസ്.സി യിലെ ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കുന്നത് കള്ളനെ താക്കോൽ ഏൽപ്പിച്ചതിന് തുല്യമാണ്. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികളുടെ ഭാവി തകർക്കുന്ന തരത്തിൽ നാഥനില്ലാ കളരിയായി പി.എസ്.സി മാറിയിട്ടുണ്ടെങ്കിൽ അന്നത്തെ ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും അതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനാവില്ല. നിയമന അട്ടിമറിയിൽ ഉൾപ്പെട്ട ഒരാൾ പോലും രക്ഷപ്പെടില്ലെന്ന് സർക്കാർ ഉറപ്പു വരുത്തണം. മറ്റ് ഒരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിൽ വളരെ ഭീമമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് കേരള പി.എസ്.സി യിൽ നിലവിലുള്ളത്. ചെയർമാന് 4.10 ലക്ഷവും അംഗങ്ങൾക്ക് 4 ലക്ഷവുമാണ് പ്രതിമാസം ലഭിക്കുന്നത്. കൂടാതെ…
