എടത്വ: എടത്വ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികം ജൂലൈ 25ന് 12.30 ന് നടക്കും. സ്തോത്ര പ്രാർത്ഥന ചടങ്ങ്, ആദ്യകാല തുഴച്ചിൽക്കാരെ ആദരിക്കൽ, സാംസ്കാരിക പൊതുസമ്മേളനം, ശില്പികളെ ആദരിക്കൽ, ഷോട്ട് പുളിക്കത്ര കളിവള്ളത്തിൽ ജല ഘോഷയാത്ര എന്നിവ നടത്തുമെന്ന് ജോർജ്ജ് ചുമ്മാർ മാലിയിൽ അറിയിച്ചു. ഇതിന് മുന്നോടിയായി ഉള്ള ആലോചനാ യോഗം ജൂലൈ 19ന് ഞായറാഴ്ച 4.00 ന് മാലിയിൽ പുളിക്കത്ര തറവാട്ടിൽ നടക്കും. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള അദ്ധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് അംഗം മോൻസി സോണി ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ കൺവീനർ റജി എം.വർഗ്ഗീസ് അറിയിച്ചു. വള്ളം കളി പ്രേമികൾക്ക് എന്നും ആവേശമാണ് എടത്വാ പാണ്ടങ്കേരി പുളിക്കത്ര തറവാട്. ഒരേ കുടുബത്തിൽ നിന്നും തുടർച്ചയായി 4 തലമുറക്കാർ കളി വള്ളങ്ങൾ നിർമിക്കുന്നതും…
Category: KERALA
ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് കേരളത്തിലെ പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിക്കും
തിരുവനന്തപുരം: കേരള പ്ലസ് വൺ (ഒന്നാം വർഷ ഹയർ സെക്കൻഡറി) പരീക്ഷാഫലം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. വ്യക്തിഗത ഫലങ്ങൾ results.hse.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും. വിദ്യാർത്ഥികൾ അവരുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകിയാൽ മാത്രമേ ഫലം ലഭ്യമാകൂ. എല്ലാ വിദ്യാർത്ഥികളുടെയും ഗ്രേഡ് വിശദാംശങ്ങൾ ഒരേസമയം കാണുന്നതിന് സ്കൂളുകൾക്ക് അവരുടെ സ്കൂൾ കോഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ കഴിയും. ഈ വർഷം ഏകദേശം 4 ലക്ഷത്തോളം വിദ്യാർത്ഥികൾ പ്ലസ് വൺ പരീക്ഷ എഴുതി. ജൂൺ 10 നും പിന്നീട് ജൂലൈ 15 നും ഫലം പ്രഖ്യാപിക്കാൻ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു. ഗൾഫ് മേഖലയിൽ നിന്നുള്ള ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകതയും കാലതാമസത്തിന് കാരണമായി. പശ്ചിമേഷ്യൻ സംഘർഷം കാരണം ഗൾഫിലെ പരീക്ഷകൾ പുനഃക്രമീകരിച്ചു. പ്രത്യേക…
പെരിയാര്‍ നദിയില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി രണ്ട് വർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് മത്സ്യത്തൊഴിലാളികള്‍
കൊച്ചി: എറണാകുളത്തെ ഏലൂർ-എടയാർ വ്യവസായ മേഖലയിലെ പെരിയാർ നദിയുടെ താഴ്ഭാഗത്ത് വൻതോതിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം നടന്ന് രണ്ട് വർഷം കഴിഞ്ഞിട്ടും , മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടായ കനത്ത നഷ്ടത്തിന് നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ആരോപണം. 2024 മെയ് 21 ന് പാതാളം ബണ്ടിന് സമീപവും താഴേക്കുള്ള ഭാഗങ്ങളിലുമാണ് വൻതോതിൽ ചത്ത മത്സ്യങ്ങൾ ചത്തു പൊങ്ങിയത്. വ്യാവസായിക യൂണിറ്റുകളിൽ നിന്നുള്ള മാലിന്യങ്ങൾ തുറന്നുവിട്ടതാണ് കാരണം. മത്സ്യബന്ധന വകുപ്പ് ഏകദേശം ₹13.75 കോടി നഷ്ടപരിഹാരം ശുപാർശ ചെയ്തിരുന്നു – കൂടുകൃഷിക്കാർക്ക് ₹7 കോടിയും നദിയിലും അതുമായി ബന്ധപ്പെട്ട ജലാശയങ്ങളിലും മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് ₹6.75 കോടിയുമായിരുന്നു നഷ്ടപരിഹാരം ലഭിക്കേണ്ടിയിരുന്നത്. കൂട് മത്സ്യബന്ധനത്തെക്കുറിച്ച് പ്രദേശവാസികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും വിദഗ്ധരുടെയും പ്രതിനിധികൾ തയ്യാറാക്കിയ ഒരു പീപ്പിൾസ് റിപ്പോർട്ടിൽ, സംഭവത്തിന് ശേഷമുള്ള ആറ് മാസത്തിനുള്ളിൽ കൂട് മത്സ്യ കർഷകർക്ക് 31.25 കോടി…
വിദ്യാര്‍ത്ഥികളുമായി ‘കലാം’ ചര്‍ച്ചാ വേദി പങ്കിട്ട് ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ്; വേറിട്ട അനുഭവമായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍
കണ്ണൂര്‍: സാധാരണ ക്ലാസ് മുറിയിലെന്നപോലെ ശ്വാസമടക്കിപ്പിടിച്ച് അച്ചടക്കത്തൊടെ ഇരുന്ന കുട്ടികളോട് ജില്ലാ കളക്ടർ പി വിഷ്ണുരാജ് സംസാരിച്ചു തുടങ്ങിയപ്പോൾ, മുറി ചോദ്യോത്തരങ്ങളും കളിയും ചിരിയും കൊണ്ട് നിറഞ്ഞു. പാഠപുസ്തകങ്ങളിലെ സാധാരണ പാഠങ്ങൾക്കപ്പുറം മികച്ച ജീവിതപാഠങ്ങൾ പഠിച്ചതിന്റെ സന്തോഷത്തിലാണ് കുട്ടികൾ ചർച്ചാ വേദിയിൽ നിന്ന് മടങ്ങിയത്. ജില്ലാ കളക്ടറുമൊത്തുള്ള കുട്ടികൾക്കുള്ള ആഴ്ചതോറുമുള്ള ചർച്ചാ വേദിയായ ‘കലാം’ പരിപാടി ഇത്തവണയും വിദ്യാർത്ഥികൾക്ക് ഒരു പ്രത്യേക അനുഭവമായിരുന്നു. കണ്ണൂർ ഭാരതീയ വിദ്യാഭവനിലെയും സെന്റ് മൈക്കിൾസ് ഹൈസ്‌കൂളിലെയും അമ്പതോളം വിദ്യാർത്ഥികളാണ് ഇത്തവണ ‘കളം’ പരിപാടിയിൽ അതിഥികളായെത്തിയത്. കുട്ടികളുടെ വ്യക്തിത്വ വികാസത്തിൽ ഇത്തരം തുറന്ന സംവാദങ്ങൾ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ജില്ലാ കലക്ടർ അഭിപ്രായപ്പെട്ടു. പഠനം, കരിയർ, ഐ.എ.എസ് തുടങ്ങിയ വിഷയങ്ങൾക്കൊപ്പം തങ്ങൾക്കു ചുറ്റുമുള്ള സാമൂഹിക പ്രശ്നങ്ങളെ കുറിച്ചുള്ള ആശങ്കകളും വിദ്യാർഥികൾ ജില്ലാ കലക്ടറുമായി പങ്കുവച്ചു. മേലെ ചൊവ്വയിലെ ഗതാഗതകുരുക്കിനെ കുറിച്ചുള്ള ഭാരതീയ വിദ്യാഭവനിലെ പത്താം…
‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി വൻ വിജയം: മന്ത്രി സിപി ജോൺ
തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും വേണ്ടി സംസ്ഥാന സർക്കാർ കെഎസ്ആർടിസി വഴി നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി വൻ വിജയമാണെന്ന് മന്ത്രി സിപി ജോൺ പറഞ്ഞു. കഴിഞ്ഞ 50 ദിവസത്തെ ഗതാഗത വകുപ്പിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ തിരുവനന്തപുരം വഴുതക്കാട് ട്രാൻസ് ടവറിലെ കോൺഫറൻസ് ഹാളിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രിയദർശിനി പദ്ധതിയിൽ ഇതുവരെ 3.81 കോടി സൗജന്യ യാത്രകളാണ് നടത്തിയത്. പ്രതിദിനം യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 5.5 ലക്ഷത്തിൽ നിന്ന് 12.71 ലക്ഷമായി ഉയർന്നു. നിലവിൽ കെഎസ്ആർടിസി യാത്രക്കാരിൽ 66 ശതമാനവും സ്ത്രീകളാണെന്നും പദ്ധതി കാരണം പുരുഷ യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ശ്രീ ചിത്ര തിരുന്നാൾ എഞ്ചിനീയറിങ് കോളേജിന്റെ സഹായത്തോടെ പദ്ധതിയുടെ സാമ്പത്തികവും സാമൂഹികവുമായ വിഷയങ്ങൾ പഠിക്കും. പൊതുഗതാഗത ഉപയോഗം വർധിച്ചതോടെ കാർബൺ ഡയോക്‌സൈഡ് പുറം തള്ളൽ ഗണ്യമായി കുറഞ്ഞതായി…
ഈ വര്‍ഷത്തെ തിരുവോണ ബമ്പര്‍ ലോട്ടറി ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു
തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണ ബമ്പർ ലോട്ടറി മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ഒന്നാം സമ്മാനത്തുക ₹30 കോടിയായി ഉയർത്തിയ ബമ്പര്‍ ടിക്കറ്റാണ് അദ്ദേഹം പുറത്തിറക്കിയത്. സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ച് നടത്തിയ ചെറിയ ചടങ്ങിലാണ് പ്രകാശന കര്‍മ്മം നടന്നത്. തിരുവോണം ബമ്പർ ലോട്ടറിയുടെ പ്രകാശന ചടങ്ങിൽ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ലോട്ടറീസ് ഡയറക്ടർ അഞ്ജു കെ.എസ്. എന്നിവർ പങ്കെടുത്തു. ജൂലൈ 20 മുതൽ ടിക്കറ്റുകൾ വിറ്റു തുടങ്ങും. സെപ്റ്റംബർ 26 ന് നറുക്കെടുപ്പ് നടക്കും. ഒന്നാം സമ്മാനത്തുക 25 കോടിയിൽ നിന്ന് 30 കോടിയായി വർദ്ധിപ്പിച്ചതായി ഡയറക്ടറേറ്റ് ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. സർക്കാർ നടത്തുന്ന കേരള സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണിത്. ടിക്കറ്റ് വില ₹500 ആയി മാറ്റമില്ലാതെ തുടരും. ഒന്നാം…
ഇ.ടി. എച്ച് ആർ വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് അവാർഡ്സ് 2026-ൽ 7 പുരസ്കാരങ്ങൾ നേടി യു എസ് ടി
യു എസ് ടിയുടെ മികച്ച നേതൃത്വ പാടവം, നൂതന ആശയങ്ങൾ നടപ്പാക്കുന്നതിലെ മികവ്, പഠന-പരിശീലന രംഗത്തെ മുന്നേറ്റങ്ങൾ എന്നിവയ്ക്കുള്ള അംഗീകാരമാണ് സ്ഥാപന, വ്യക്തിഗത തലങ്ങളിലായി ലഭിച്ച ഏഴ് പുരസ്കാരങ്ങൾ. തിരുവനന്തപുരം: രാജ്യത്തെ മുൻ നിര പുരസ്കാരങ്ങളായ ഇ.ടി. എച്ഛ് ആർ വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് അവാർഡ്സ് 2026-ൽ മുൻനിര എഐ, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഏഴു പുരസ്‌കാരങ്ങൾ സ്വന്തമാക്കി. കമ്പനി-തലത്തിലും വ്യക്തിഗത തലത്തിലും ഉൾപ്പെടെ ഏഴ് പുരസ്‌കാരങ്ങളാണ് യു എസ് ടിക്ക് സമ്മാനിച്ചത്. വിവിധ നേതൃവിഭാഗങ്ങളെ ഉൾക്കൊളളിച്ചുകൊണ്ടുള്ള ഈ അംഗീകാരം, ഭാവിയിലേക്ക് സജ്ജമായ പ്രതിഭകളെ വളർത്താനും ഉപഭോക്തൃ മൂല്യം വർധിപ്പിക്കുന്ന കഴിവുകൾ തുടർച്ചയായി ശക്തിപ്പെടുത്താനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ്. മാനവശേഷി വികസനവും പഠനപ്രവർത്തനങ്ങളും വഴി വ്യക്തികളെ ശാക്തീകരിക്കുകയും, ഭാവി മുന്നിൽക്കണ്ട് കൊണ്ടുള്ള കഴിവുകൾ രൂപപ്പെടുത്തുകയും, നാളെയുടെ തൊഴിലിടങ്ങളെ ശക്തമാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ…
കാവനൂരിൽ മർകസ് യുനാനി ക്ലിനിക് ഉദ്ഘാടനം നാളെ, 20 വരെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
കാവനൂർ: ആതുരസേവന രംഗത്ത് പതിനഞ്ച് വർഷമായി ശ്രദ്ധേയമായ സേവനം തുടരുന്ന കാരന്തൂർ മർകസ് യുനാനി ഹോസ്പിറ്റൽ സേവന ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി കാവനൂരിൽ പുതിയ ക്ലിനിക് ആരംഭിക്കുന്നു. ക്ലിനിക്കിന്റെ ഉദ്ഘാടനം നാളെ (ജൂലൈ 16 വ്യാഴാഴ്ച) മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തിൽ നടക്കും. വിവിധ വിഭാഗങ്ങളിലെ പരിചയസമ്പന്നരായ ഡോക്ടർമാരുടെ പരിശോധനയും ചികിത്സയും, യുനാനി റെജിമെന്റൽ തെറാപ്പികളും ക്ലിനിക്കിൽ ലഭ്യമാകും. കൂടാതെ ഗുണനിലവാരമുള്ള യുനാനി മരുന്നുകളുടെ വിതരണ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജീവിതശൈലി രോഗങ്ങൾ ഉൾപ്പെടെ ദീർഘകാലമായി അലട്ടുന്ന വിവിധ ആരോഗ്യപ്രശ്നങ്ങളിൽ സാധാരണക്കാർക്ക് സമഗ്രമായ യുനാനി ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ക്ലിനിക് പ്രവർത്തനം ആരംഭിക്കുന്നത്. കാവനൂർ ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്ക് വിദഗ്ധ യുനാനി ചികിത്സ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ ഈ സംരംഭം സഹായകരമാകും. ക്ലിനിക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നാളെ മുതൽ 20 വരെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും…
മർകസ് ത്വൈബ ഗാർഡൻ 14-ാം വാർഷികം: ‘വെരിറ്റാസ് ലെക്സ് ത്വൈബ’ ലീഗൽ സെൽ സമർപ്പിച്ചു
മാജിഖണ്ഡ(പശ്ചിമ ബംഗാൾ): മർകസ് ദേശീയ മിഷനായ ബംഗാൾ ത്വൈബ ഗാർഡന്റെ 14-ാമത് വാർഷിക സ്ഥാപക ദിനാഘോഷവും 15-ാം വാർഷിക പ്രഖ്യാപനവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. പശ്ചിമ ബംഗാളിലെ മാജിഖണ്ഡയിലുള്ള ത്വൈബ ഗാർഡൻ പ്രധാന ക്യാമ്പസിൽ നടന്ന പരിപാടികൾ ത്വൈബ ഗാർഡൻ സ്ഥാപകനും ഡയറക്ടറുമായ സുഹൈറുദ്ദീൻ നൂറാനി ഉദ്ഘാടനം ചെയ്തു. ത്വൈബ ഗാർഡൻ സമൂഹത്തിന് നൽകുന്ന പതിനാലാം വാർഷിക ഉപഹാരമായി, സ്ഥാപനത്തിന്റെ ഔദ്യോഗിക പൂർവവിദ്യാർഥി സംഘടനയായ ‘ബീഹാൻ ഫൗണ്ടേഷന്റെ’ കീഴിൽ രൂപീകരിച്ച ‘വെരിറ്റാസ് ലെക്സ് ത്വൈബ’ ലീഗൽ സെല്ലിന്റെ പ്രഖ്യാപനവും സമർപ്പണവും ചടങ്ങിൽ സുഹൈറുദ്ദീൻ നൂറാനി നിർവഹിച്ചു. പൊതുജനങ്ങൾക്കിടയിൽ നിയമസാക്ഷരത വളർത്തുക, അടിസ്ഥാന അവകാശങ്ങളെക്കുറിച്ച് കൃത്യമായ ബോധവൽക്കരണം നടത്തുക, നിയമരംഗത്തെ പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കുമിടയിൽ മികച്ച ശൃംഖല രൂപീകരിക്കുക എന്നിവയാണ് ഈ ലീഗൽ സെല്ലിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഇതിനു പുറമെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിനുള്ള കമ്മ്യൂണിറ്റി അധിഷ്ഠിത ഇടപെടലുകൾക്കും ഈ…
വൺ മില്യൻ തൂഫാൻ ഗോൾസ് വേൾഡ് കപ്പ്: തലവടി സിഎംഎസ് ഹൈസ്ക്കൂളില്‍ പ്രവചന മത്സരം
തലവടി: അങ്ങ് അമേരിക്കയിൽ കാൽപന്ത് കളിയുടെ ലോക കപ്പിന് വേണ്ടിയുള്ള പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കി ശേഷിക്കുമ്പോൾ തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ ആവേശം വാനോളമുയർത്തി പ്രവചന മത്സരത്തിൽ പങ്കാളികളായി. ലോക കപ്പ് കിരീടം അണിയുവാൻ സാധൃതയുള്ള രാജ്യങ്ങളുടെ പേര് എഴുതി പ്രവചന പെട്ടിയില്‍ സ്കൂൾ ചെയർമാൻ വിജിൽ വർക്കി ആദ്യ കൂപ്പൺ നിക്ഷേപ്പിച്ചു. ചടങ്ങിൽ പ്രധാന അദ്ധ്യാപകൻ റെജിൽ സാം മാത്യു അദ്ധ്യക്ഷത വഹിച്ചു. സ്പോർട്ട്സ് കൺവീനർ രമ്യ ബാബു, മേഴ്സി മാത്യു, സൂസൻ വി. ഡാനിയേൽ, ഫാത്തിമ കബീർ, പ്രവീണ സുരേഷ്, സംഗീത എം. കെ, ജോസി സാറാ ജോർജ്ജ്, നീതു മാത്യു, വിൻ്റു മെറിൻ ജെയിംസ്, ആൻസി ജോസഫ്, സുഗു ജോസഫ്, ശ്രീകാന്ത് ആർ, ജോബിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. ലഹരി വിമുക്ത തലമുറ ലക്ഷ്യമിട്ട് വിദ്യാഭ്യാസ വകുപ്പിന്റെ വൺ മില്യൻ തൂഫാൻ…
