വീണയ്‌ക്കെതിരെ കുരുക്ക് മുറുക്കി ഇഡി; അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യും; ഫെമ ലംഘനങ്ങളും അന്വേഷിക്കുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കി. ദുബായിലേക്ക് 85 ലക്ഷം രൂപ കൈമാറിയതിൽ ഫെമ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോ എന്നും ഇഡി അന്വേഷിക്കും. അടുത്തയാഴ്ച ചോദ്യം ചെയ്യലിനായി അവരെ വീണ്ടും വിളിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത സിം കാർഡ് ഹവാല ഇടപാടുകൾക്ക് ഉപയോഗിച്ചിരിക്കാമെന്ന സംശയവുമുണ്ട്. വീണ തന്റെ ഡയറിയിൽ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചതായി എഴുതിയിരുന്നു. പണം എങ്ങനെ കൈമാറിയെന്നും ആർക്കൊക്കെ അയച്ചുവെന്നുമാണ് ഇഡി അന്വേഷിക്കുന്നത്. വീണയുടെ ഡയറിയിൽ 20.05 കോടി രൂപയുടെ ഇടപാടുകളുടെ വിശദാംശങ്ങളും 85 ലക്ഷം രൂപ ദുബായിലേക്ക് മാറ്റിയതിനെക്കുറിച്ചുള്ള വിവരങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ഇഡി പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു. യഥാർത്ഥത്തിൽ നൽകാത്ത സേവനങ്ങൾക്കായി സിഎംആർഎൽ പണമടച്ചതായി ആരോപിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കോഴിക്കോട്ടുള്ള ഒമ്പത് സ്ഥലങ്ങളിൽ ഇഡി നടത്തിയ…

വിഴിഞ്ഞം തുറമുഖത്ത് സമ്പൂർണ എക്‌സിം പ്രവർത്തനങ്ങൾ ആരംഭിച്ചു; കേരളത്തെ ഒരു തുറമുഖ നഗരമാക്കുന്നതിനുള്ള ‘മിഷൻ സമുദ്ര’ ആരംഭിക്കുന്നു

തിരുവനന്തപുരം: ലോകത്തിലേക്കുള്ള കേരളത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്നും, കേരളത്തിന്റെ വികസന ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമാണിതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി (എക്‌സിം) പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യത്തെ രണ്ട് എക്‌സിം കണ്ടെയ്‌നറുകളും മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിന്റെ സമഗ്ര സമുദ്ര സാമ്പത്തിക വികസനം ലക്ഷ്യമിടുന്ന മിഷൻ സമുദ്ര പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും പ്രകാശനം ചെയ്യുകയും ചെയ്തു. മറ്റൊരു തുറമുഖത്തെയും ആശ്രയിക്കാതെ, ട്രാൻസ്ഷിപ്പ്‌മെന്റ് ഇല്ലാതെ, ആറ് ഭൂഖണ്ഡങ്ങളിലെ നൂറുകണക്കിന് തുറമുഖങ്ങളിലേക്ക് നേരിട്ട് ചരക്കുനീക്കം നടത്താൻ ഇനി വിഴിഞ്ഞം വഴി സാധിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പൂർണമായും ഓട്ടോമേറ്റഡ് ആയി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമാണ് വിഴിഞ്ഞമെന്നത് അഭിമാനകരമായ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളും ഒരു കണ്ടെയ്നർ…

വേലന്താവളത്ത് വിദ്യാർത്ഥിയെ ആക്രമിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുക: വെൽഫെയർ പാർട്ടി

വേലന്താവളത്ത് ദലിത് വിദ്യാർത്ഥിയെ ആക്രമിച്ചവർക്കെതിരെ പോലീസ് ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് ആവിശ്യപ്പെട്ടു. ദലിത് വിദ്യാർത്ഥികൾക്കെതിരെ ആക്രമണം നടത്തിയവർക്കെതിരെ പരാതി ലഭിച്ചിട്ടും പോലീസ് കേസെടുക്കാത്തത് അതീവ ഗുരുതരമായ വീഴ്ചയാണ്. കിഴക്കൻ മേഖലയിൽ ദളിത് സമൂഹത്തിന് നേരെ നടക്കുന്ന അതിക്രമങ്ങളെ അതീവ ഗൗരവത്തോടുകൂടി സമീപിച്ച് കേരള സർക്കാർ ആവിശ്യമായ ഇടപെടലുകൾ നടത്തണമെന്നും വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടീവ് ആവിശ്യപ്പെട്ടു. പി.എസ്.അബു ഫൈസൽ, മോഹൻദാസ് പറളി, എം.ദിൽഷാദ് അലി, എ ഉസ്മാൻ, റിയാസ് ഖാലിദ്, ശാക്കിർ പുലാപ്പറ്റ, ബാബു തരൂർ എന്നിവർ സംസാരിച്ചു.

നാല് വർഷ ഡിഗ്രി: വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സർവകലാശാല മാർച്ച്

മലപ്പുറം: FYUGP യിൽ (നാല് വർഷ ഡിഗ്രി) സർവത്ര ആശയക്കുഴപ്പമാണെന്നും നാലാം വർഷത്തെ പഠനപ്രവർത്തനങ്ങളെക്കുറിച്ച് അവ്യക്തത നിറഞ്ഞുനിൽക്കുകയാണെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. വിദ്യാർത്ഥികൾ വലിയ ആശങ്കയിലാണെന്നും അധികാരികൾ അതിന് മറുപടി പറയണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കാലിക്കറ്റ് സർവകലാശാലയിലേക്ക് മാർച്ച് നടത്തി. EMS സെമിനാർ ഹാളിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് അഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ പോലീസ് നടഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് സഈദ് ടി.കെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. നാലാം വർഷം ഉണ്ടാകുമെന്ന് പറയപ്പെടുന്ന ഹോണേഴ്സ് ഡിഗ്രി, റിസേർച്ച് വർക്കുകളെ സംബന്ധിച്ച് ഒരു വ്യക്തതയും ആർക്കുമില്ല. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാത്രമല്ല, സർവകലാശാല അധികൃതർക്കും പോലും ഒരു ധാരണയും ഇല്ല. നാലാം വർഷത്തേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്കുള്ള അക്കാദമിക – അടിസ്ഥാന സൗകര്യങ്ങൾ കോളേജുകളിൽ ഇല്ല. വേണ്ട വിദ്യാർത്ഥികൾക്ക് മൂന്നാം വർഷം കോഴ്‌സ് അവസാനിപ്പിക്കാമെന്ന ഓപ്ഷൻ ഉണ്ടെങ്കിലും അതിന്…

മർകസ് ഐ.ടി.ഐയിൽ കേന്ദ്ര ഗവൺമെന്റ് കോഴ്സുകളുടെ അധ്യയനാരംഭം ‘ഇഗ്നൈറ്റ് 2026’ സംഘടിപ്പിച്ചു

കുന്ദമംഗലം: സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ വിദ്യാർഥികൾക്ക് മികച്ച തൊഴിൽ സാധ്യതകളിലേക്ക് വഴിതുറക്കുന്ന മർകസ് ഐ.ടി.ഐയിലെ കേന്ദ്ര ഗവൺമെന്റ് അംഗീകൃത കോഴ്സുകളുടെ 2026–27 അധ്യയന വർഷത്തെ ഉദ്ഘാടനം “ഇഗ്നൈറ്റ് 2026” സംഘടിപ്പിച്ചു. ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. കോളേജ് ബിരുദം നേടി ജോലി അന്വേഷിച്ചു നടക്കുന്ന നിലവിലെ സാഹചര്യത്തിൽ, പഠനം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ പ്രമുഖ കമ്പനികളിൽ ജോലി നേടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളാണ് മർകസ് ഐ.ടി.ഐ നൽകുന്നതെന്നും, സാമൂഹിക പുരോഗതിയിൽ ഈ സ്ഥാപനം നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഠനാരംഭത്തിന്റെ ഉദ്ഘാടനം കോഴിക്കോട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടർ മുഹമ്മദ് അഷ്റഫ് സൂർപ്പിൽ നിർവഹിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കാൻ കോടികൾ ചെലവഴിക്കേണ്ടിവരുന്ന നമ്മുടെ രാജ്യത്ത്, എല്ലാവരും കൃത്യമായി റോഡ് നിയമങ്ങൾ പാലിച്ചാൽ ഭീമമായ ഈ തുക ലാഭിക്കാൻ സാധിക്കുമെന്ന്…

വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ കലോൽസവത്തിന് തുടക്കം

വടക്കാങ്ങര: ടാലന്റ് പബ്ലിക് സ്കൂളിൽ വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ മാറ്റുരയ്ക്കുന്ന വാർഷിക ആർട്സ് ഫെസ്റ്റിവലിന് ആവേശകരമായ തുടക്കം. വർണ്ണാഭമായ സാംസ്കാരിക പരിപാടികളോടെ ആരംഭിച്ച കലോത്സവത്തിന്റെ ആദ്യദിനം പിഞ്ചു കുരുന്നുകളുടെ കിഡ്സ് ഫെസ്റ്റോടെ ആരംഭം കുറിച്ചു. പ്രമുഖ ഗായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സജീർ മുടിക്കോട് ഉദ്ഘാടനം നിർവഹിച്ചു.  വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സർഗ്ഗാത്മക വളർച്ചയ്ക്കും ഇത്തരം വേദികൾ അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ​സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ സാഹിദ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് സി.എച്ച് മുഹമ്മദലി, നുസ്രത്തുൽ അനാം ട്രസ്റ്റ് അംഗം സയ്യിദ് ഹുസൈൻ കോയ തങ്ങൾ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ കൾച്ചറൽ മിനിസ്റ്റർ സെഹന മെഹബിൻ നന്ദി രേഖപ്പെടുത്തി.

നാട്ടിൽ സ്നേഹക്കൂട്ടായ്മയൊരുക്കി കെപിഎ ബഹ്റൈൻ

കൊല്ലം: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻ (KPA Bahrain) നാട്ടിൽ അവധിക്കെത്തിയ അംഗങ്ങളെയും, കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് സ്നേഹക്കൂട്ടായ്മ സംഘടിപ്പിച്ചു.  ഹൗസ്‌ബോട്ടിൽ നടന്ന കുടുംബസംഗമത്തിൽ കുട്ടികളും മുതിർന്നവരുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു. പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ നാട്ടിലെത്തിയ അംഗങ്ങൾക്കും കുടുംബങ്ങൾക്കും പരസ്പരം കണ്ടുമുട്ടാനും സൗഹൃദം പുതുക്കാനും കുടുംബബന്ധങ്ങൾ കൂടുതൽ ഊട്ടിയുറപ്പിക്കാനും സംഗമം അവസരമായി.  മനോഹരമായ കായൽക്കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഹൗസ്‌ബോട്ടിൽ നടന്ന സംഗമം സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും മനോഹരമായ അനുഭവമായി മാറി. വിവിധ വിനോദപരിപാടികളും സൗഹൃദ കൂട്ടായ്മകളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. കുട്ടികളും മുതിർന്നവരും ഒരുപോലെ പരിപാടികളിൽ സജീവമായി പങ്കെടുത്തു. പരിപാടിക്ക് കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ഓർഗനൈസിങ് സെക്രട്ടറി അനൂപ് തങ്കച്ചൻ, കെപിഎ എക്സ്-പ്രവാസി കൺവീനർ കിഷോർ കുമാർ, രക്ഷാധികാരി ബിനോജ് മാത്യു, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സജീവ് ആയൂർ, ലിനീഷ് പി. ആചാരി, റജിമോൻ ബേബിക്കുട്ടി, ഡിസ്ട്രിക്ട് കമ്മിറ്റി…

സിഐയെ ഭീഷണിപ്പെടുത്തിയ കേസിൽ റിമാൻ്റിലായ അർജുൻ ആയങ്കിയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി: ഫെയ്സ്ബുക്ക്/ഇന്‍സ്റ്റാഗ്രാം വഴി പോലീസിനെ വെല്ലുവിളിച്ച കേസിൽ പ്രതിയായ അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കോതമംഗലം ഊന്നുകല്‍ സിഐയെ ഭീഷണിപ്പെടുത്തിയ കേസിലാണ് കോതമംഗലം കോടതി ആയങ്കിയെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടത്. പോലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ റിമാൻഡ് ചെയ്ത അർജുൻ ആയങ്കി ഇന്ന് കോതമംഗലം പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നതിനായി അപേക്ഷ നൽകിയിരുന്നു. ഫേസ്ബുക്കിൽ ഭീഷണി പോസ്റ്റുകൾ പോസ്റ്റ് ചെയ്തത് താനാണെന്ന് പ്രതി പോലീസിന് മൊഴി നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വൈ-ഫൈ ഉപയോഗിച്ചതായും അർജുൻ പോലീസിനോട് പറഞ്ഞു. അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്ത അഭിഭാഷകന്റെ അപ്പാർട്ട്മെന്റിന് സമീപത്തുനിന്നാണ് ഫോൺ കണ്ടെത്തിയത്. ഷൂ റാക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ. പോലീസിന്റെയും സർക്കാരിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ കേസ് പ്രതിയായ അർജുൻ ആയങ്കിയെ ഈ മാസം 9 ന് കണ്ണൂരിൽ…

വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസ്: കോഴിക്കോട് ഉൾപ്പടെ എട്ട് സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ഉൾപ്പെട്ട പ്രതിമാസ പണമിടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും റെയ്ഡ് നടത്തുന്നു. കോഴിക്കോട് ഉൾപ്പെടെ എട്ട് സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഇത് മൂന്നാം തവണയാണ് ഇ.ഡി വ്യാപകമായി റെയ്ഡ് നടത്തുന്നത്. കേസിലുള്‍പ്പെട്ടവര്‍ക്കെതിരെ കുറ്റം ചുമത്തുന്നതിന് മുമ്പ് അവസാന ഘട്ട പരിശോധനകൾ നടത്തുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കോഴിക്കോട്ട് തന്നെ നാല് ടീമുകൾ പരിശോധനകൾ നടത്തുന്നുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. വീണയ്ക്ക് നിക്ഷേപമുള്ള ഒരു കമ്പനിയിലും റെയ്ഡ് നടക്കുന്നുണ്ടെന്ന് റിപ്പോർട്ട്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലേക്കർ ഇന്ത്യ കോർപ്പ് എന്ന കമ്പനിയാണിത്. കമ്പനിയുമായി ബന്ധപ്പെട്ടവരുടെ വീടുകളും സ്ഥാപനങ്ങളും ഇഡി സംഘം സന്ദർശിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. മുൻ മന്ത്രിയും വീണ വിജയന്റെ ഭർത്താവുമായ മുഹമ്മദ് റിയാസിന്റെ സുഹൃത്തായ നന്ദുലാലിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. വീണയുടെ സ്വന്തം പേരിലും കമ്പനികളുടെ…

കേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കുംവരെ നിരന്തര സമരം: ഫ്രേറ്റേണിറ്റി മൂവ്മെന്റ്

മലപ്പുറം: മലയാളം സർവ്വകലാശാലയിലെ ഗവേഷക വിദ്യാർഥി അനഘ പി ശശി അധികൃതരിൽ നിന്നും നേരിട്ട ക്രൂരമായ ജാതീയ വിവേചനങ്ങൾക്കെതിരെ കാര്യക്ഷമമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി കൈക്കൊള്ളുന്നവരെ സമരരംഗത്ത് ഉണ്ടാകുമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു. അനഘ ശശിക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി യൂണിവേഴ്സിറ്റി ഉപരോധിച്ച ഫ്രറ്റേണിറ്റി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മാർച്ച് യൂണിവേഴ്സിറ്റി പരിസരത്ത് പോലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വ്യാപകമായി തുടരുന്ന ജാതീവിവേചനങ്ങളെ ചെറുക്കാൻ കേരളത്തിൽ രോഹിത് നടപ്പിലാക്കണമെന്ന് ഉപരോധസംഗമം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ, ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ, നിയോജകമണ്ഡലം പ്രസിഡണ്ടുമാരായ ഇർഷാദ് വി.കെ, ഫാദിൽ കോട്ട് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധ സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ ഉദ്ഘാടനം ചെയ്തു. വി.ടി.എസ് ഉമർ തങ്ങൾ…