തലവടി : കന്നി പോരാട്ടത്തിൽ ലഭിച്ച ജനപിന്തുണ പ്രതിഫലേച്ഛ കൂടാതെ കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി നടത്തി വരുന്ന പൊതു പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമെന്ന് സുധീർ കൈതവന. തലവടി പഞ്ചായത്തിൽ 12-ാം വാര്‍ഡില്‍ നിന്നും മെഴുകുതിരികൾ ചിഹ്നത്തിൽ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥിയാണ് സുധീർ കൈതവന. പ്രചാരണ സമയത്ത് പ്രകടന പത്രികയിലൂടെ നല്കിയ വാഗ്ദാനങ്ങൾ മുഖപക്ഷം നോക്കാതെ നിറവേറ്റുമെന്ന് സുധീർ കൈതവന പറഞ്ഞു. തലവടി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ ഇന്നും ശുദ്ധജല ക്ഷാമം രൂക്ഷമാണ്.പല ഇട റോഡുകളും സഞ്ചാര യോഗ്യമല്ല. വഴിവിളക്കുകള്‍ പോലും ഇല്ലാത്ത ഇട വഴികൾ ഉണ്ട്.പൊതു ടാപ്പ് ഇല്ലാത്ത ഏക വാർഡാണ് 12-ാം വാർഡ്.കർഷകർ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്.വെള്ളപൊക്കെ സമയങ്ങളിൽ പ്രദേശ വാസികൾ അനുഭവിക്കുന്ന യാത്രക്ലേശം എന്നിവ പരിഹരിക്കുന്നതിന് അടിയന്തിര പ്രാധാന്യം നല്കുമെന്ന് സുധീർ കൈതവന പറഞ്ഞു. കോവിഡ് കാലത്ത് സുധീറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലാണ് കോവിഡ്…
Category: KERALA
തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ സാന്നിധ്യം; സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി പ്രതികരിക്കുന്നു
തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി സജീവമായി രംഗത്തുണ്ട്. തിരഞ്ഞെടുപ്പിലെ വെൽഫെയർ പാർട്ടിയുടെ സാന്നിധ്യം കേരളത്തിൽ സജീവ ചർച്ച വിഷയമായിരിക്കേ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി സംസാരിക്കുന്നു ചോദ്യം 1. കേരളത്തിൽ ത്രിതല പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ സജീവ പ്രവർത്തനങ്ങൾക്കിടയിൽ ഈ ഭരണ സംവിധാനങ്ങളെക്കുറിച്ചുള്ള വെൽഫെയർ പാർട്ടിയുടെ വിലയിരുത്തൽ എന്താണ്?. പഞ്ചായത്തീരാജ് ആക്ടിൻ്റെ ലക്ഷ്യം എത്രത്തോളം നേടാൻ കഴിഞ്ഞിട്ടുണ്ട്?. ഉ : ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന രാഷ്ട്രപിതാവിന്റെ വാക്കുകളെ പ്രാവര്‍ത്തികമാക്കാന്‍ ആവിഷ്‌ക്കരിച്ച ഭരണസംവിധാനമാണ് തദ്ദേശ സ്ഥാപനങ്ങള്‍. അധികാര വികേന്ദ്രീകരണത്തിന്റെ അടിസ്ഥാന ഘടകമാണിത്. ജനങ്ങള്‍ക്ക് അവരവരുടെ വികസനവും ക്ഷേമവും സ്വയം തീരുമാനിക്കാനും നടപ്പാക്കാനും സാധിക്കണമെന്നതാണ് പഞ്ചായത്തീരാജിന്റെ ആകെത്തുക. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അടിസ്ഥാന ആശയമായ ഉൾകൊള്ളൽ ജനാധിപത്യത്തിന്റെ അനിവാര്യ ഘടകമാണിത്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പിനെ വലിയ സാധ്യതയായാണ് വെല്‍ഫെയര്‍ പാര്‍ട്ടി മനസ്സിലാക്കുന്നത്. കക്ഷിരാഷ്ട്രീയത്തിനപ്പുറത്ത് വിശാലമായ സഖ്യങ്ങളും കൂട്ടായ്മകളും സാധ്യമാകുന്ന തരത്തിലേക്ക്…
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് നീതി ലഭിച്ചു: യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്
തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച കേസിൽ നടൻ ദിലീപിന് നീതി ലഭിച്ചുവെന്ന് യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു . ഇന്ന് (ചൊവ്വാഴ്ച) രാവിലെ പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിലീപിന്റെ അടുത്ത പരിചയക്കാരൻ എന്ന നിലയിൽ താൻ “വ്യക്തിപരമായി സന്തോഷിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു. കേസിലെ ഗൂഢാലോചനാ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനാൽ വിധി “തൃപ്തികരമല്ല” എന്ന് പറഞ്ഞ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിലപാടിന് വിരുദ്ധമാണ് അദ്ദേഹത്തിന്റെ നിലപാട്. വിധി “ആശ്വാസം” നൽകുന്നതാണെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിന് ഇത് സഹായകമാകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. “ഞങ്ങൾ എല്ലാവരും അതിജീവിതയോടൊപ്പമാണെന്ന് പറയുമ്പോൾ തന്നെ, എല്ലാവർക്കും നീതി ലഭിക്കണമെന്ന്…
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ‘ഗൂഢാലോചനാ സിദ്ധാന്തം’ വെറും ധാരണ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
കണ്ണൂര്‍: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ സംസ്ഥാന സർക്കാർ എല്ലാ ഘട്ടത്തിലും പിന്തുണച്ചിട്ടുണ്ടെന്നും, അത് ഇനിയും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . കണ്ണൂർ പ്രസ് ക്ലബ് ചൊവ്വാഴ്ച (ഡിസംബർ 9) സംഘടിപ്പിച്ച മീറ്റ്-ദി പ്രസ്സിൽ സംസാരിക്കവേ, പ്രോസിക്യൂഷൻ കേസ് ഫലപ്രദമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും തുടർനടപടികൾക്ക് മുമ്പ് വിധി നിയമപരമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിധിയെക്കുറിച്ചുള്ള യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാമർശങ്ങളെ മുഖ്യമന്ത്രി വിമർശിച്ചു. അത് “വിചിത്രവും പൊതുജനവികാരത്തിന് വിരുദ്ധവുമാണ്” എന്ന് വിശേഷിപ്പിച്ചു. കേസിൽ സർക്കാരിന്റെ അപ്പീലിൽ യു.ഡി.എഫ് സ്വീകരിച്ച നിലപാട് “അവരുടെ രാഷ്ട്രീയ നിലപാടിനെ പ്രതിഫലിപ്പിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന നടൻ ദിലീപിന്റെ ആരോപണത്തെക്കുറിച്ച് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു, “അത് നടന്റെ ധാരണ മാത്രമായിരുന്നു” എന്നാണ്. തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പോലീസ് നടപടി സ്വീകരിച്ചതെന്നും…
മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല; വോട്ടർ പട്ടികയിൽ പേരില്ലെന്ന്
കൊച്ചി: വോട്ടർ പട്ടികയിൽ ഇല്ലാതിരുന്നതിനാല്‍ ഇത്തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മമ്മൂട്ടിക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. ഭാര്യ സുൽഫത്തിന്റെ പേര് പട്ടികയിൽ ഉണ്ട്. നടനും കുടുംബവും മുമ്പ് പനമ്പിള്ളി നഗറിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് മുമ്പ് മമ്മൂട്ടിയും കുടുംബവും എറണാകുളത്തേക്ക് താമസം മാറിയിരുന്നു. കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ പൊന്നുരുന്നി സികെസി എൽപി സ്‌കൂളിൽ വോട്ട് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു. തിരക്കേറിയ ഷെഡ്യൂളുകൾ മാറ്റിവെച്ച് വോട്ട് ചെയ്യുന്ന നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. അതേസമയം, നടൻ ആസിഫ് അലി ഉൾപ്പെടെ നിരവധി പേർ വോട്ട് രേഖപ്പെടുത്തി. തൊടുപുഴ മുനിസിപ്പാലിറ്റിയിലെ 17-ാം വാർഡിലെ വോട്ടറാണ് അദ്ദേഹം. ഇടുക്കി തൊടുപുഴ കുംഭങ്കല്‍ ബി ടി എം സ്കൂളിലാണ് രാവിലെ തന്നെ ആസിഫ് അലി വോട്ട് ചെയ്യാനെത്തിയത്. സഹോദരന്‍ അസ്കര്‍ അലിയും ആസിഫിനൊപ്പം വോട്ട് ചെയ്യാനെത്തിയിരുന്നു. തൊടുപുഴ…
വ്യക്തിയധിക്ഷേപങ്ങളിൽ വ്യാജ പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കണം: കാന്തപുരം
കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയകളിലൂടെയും മറ്റും വ്യാജ വാർത്തകളും വ്യക്തിയധിക്ഷേപങ്ങളും പ്രചരിപ്പിക്കുന്നതിൽ നിന്ന് ഏവരും വിട്ടു നിൽക്കണമെന്ന് സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. മർകസിലെ മാസാന്ത ആത്മീയ സദസ്സായ അഹ്ദലിയ്യ പ്രാർഥനാ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ പ്രക്രിയയുടെയും നമ്മുടെ നാടിന്റെ വളർച്ചയുടെയും ഭാഗമായി തിരഞ്ഞെടുപ്പിനെ കാണുമ്പോൾ തന്നെ വിശ്വാസവും മൂല്യങ്ങളും ധാർമിക ബോധവും കളഞ്ഞുപോവാതിരിക്കാനുള്ള ജാഗ്രത എല്ലാവർക്കും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനം ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഉസ്താദുൽ അസാതീദ് ഒ കെ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാർ, സമസ്ത വൈസ് പ്രസിഡന്റും പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായിരുന്ന സി അബ്ദുറഹ്മാൻ മുസ്‌ലിയാർ നെടിയനാട്, മർകസിലെ പ്രഥമ മുദരിസും പണ്ഡിത-പ്രാസ്ഥാനിക നേതൃത്വവുമായിരുന്ന പാറന്നൂർ പിപി മുഹ്‌യിദ്ദീൻ…
തലവടി പഞ്ചായത്തിലെ 12-ാം വാർഡ് മാതൃകാ വാർഡാക്കി മാറ്റുമെന്ന് സ്ഥാനാർത്ഥി സുധീർ കൈതവന
അച്ഛനു വേണ്ടി പ്രചാരണം നടത്തുവാൻ മകളും രംഗത്ത് തലവടി: തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ തലവടി പഞ്ചായത്തിലെ 12-ാം വാർഡ് മാതൃകാ വാർഡാക്കി മാറ്റുമെന്ന് സ്ഥാനാർത്ഥി സുധീർ കൈതവന. അച്ഛന്‍ സ്ഥാനാർത്ഥിയായതോടെ വിദ്യാർത്ഥിനിയായ ആര്യമോൾ സുധീർ തിരക്കിലാണ്. സ്കൂളിൽ നിന്നും എത്തിയാലുടന്‍ കഴിഞ്ഞ രണ്ടാഴ്ചയായി കൂട്ടുകാരോടൊപ്പം ഭവനങ്ങൾ കയറി തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സജീവമായിരുന്നു. ജനക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നല്‍കിക്കൊണ്ട് ഇറക്കിയ പ്രകടന പത്രിക ഇതിനോടകം ഇവർ വീടുകളില്‍ എത്തിച്ചു കഴിഞ്ഞു. കോവിഡ് കാലത്ത് സുധീറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലാണ് കോവിഡ് ബാധിതർക്ക് ഭക്ഷണം തയ്യാറാക്കാൻ വേണ്ടി ഉപയോഗിച്ചത്. തലവടി ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ‘അകലെയാണെങ്കിലും നാം അരികെ’ എന്ന പദ്ധതിയിലൂടെ ഭക്ഷണപ്പൊതി വിതരണം ചെയ്തിരുന്നു. സൈക്കിൾ വാങ്ങാൻ കരുതി വെച്ച നാണയ തുട്ടുകൾ അടങ്ങിയ സമ്പാദ്യ കുടുക്ക അച്ഛന്റെ നേതൃത്വത്തിൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മകൾ ആര്യമോൾ നല്‍കിയിരുന്നു.…
മെഡിക്കൽ കോളേജുകളിലെ ഫാക്കൽറ്റി തസ്തികകൾ മെഡിക്കൽ ഇതര വിദ്യാർത്ഥികൾക്ക് നൽകാനുള്ള പിഎസ്‌സി തീരുമാനത്തിനെതിരെ ഐഎംഎയുടെ പ്രതിഷേധം
തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിൽ മൈക്രോബയോളജിയിലും ബയോകെമിസ്ട്രിയിലും എൻട്രി കേഡർ അധ്യാപക തസ്തികകൾ (അസിസ്റ്റന്റ് പ്രൊഫസർ) ബിരുദാനന്തര ബിരുദമുള്ള നോൺ-മെഡിക്കൽ ഉദ്യോഗാർത്ഥികൾക്ക് നൽകാനുള്ള കേരള പബ്ലിക് സർവീസ് കമ്മീഷന്റെ (പിഎസ്‌സി) നീക്കത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ശക്തമായി രംഗത്തെത്തി. സർക്കാർ മെഡിക്കൽ കോളേജുകളിൽ മൈക്രോബയോളജി/ബയോകെമിസ്ട്രിയിൽ എംബിബിഎസ് ബിരുദവും ബിരുദാനന്തര ബിരുദവും റസിഡന്റായി ഒരു വർഷത്തെ പരിചയവുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നാണ് പിഎസ്‌സി അപേക്ഷ ക്ഷണിച്ചിരുന്നത്. എന്നാല്‍, പരീക്ഷയുടെ തലേദിവസം, പരീക്ഷ മാറ്റിവയ്ക്കുന്നതായി പിഎസ്‌സി പ്രഖ്യാപിച്ചു. ഈ വിഷയങ്ങളിലെ (എംഎസ്‌സി യോഗ്യത) മെഡിക്കൽ ഇതര ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാൻ അർഹതയുണ്ടെന്ന് പറഞ്ഞുകൊണ്ട് പിഎസ്‌സി ഇപ്പോൾ ഒരു പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. മെഡിക്കൽ അദ്ധ്യാപകരുടെ അഭാവത്തിൽ, അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി, ഫാർമക്കോളജി എന്നീ വകുപ്പുകളിലെ മൊത്തം തസ്തികകളുടെ 30% വരെ നോൺ-മെഡിക്കൽ അദ്ധ്യാപകരെ നിയമിക്കാമെന്ന് പറഞ്ഞ ജൂലൈ 2 ന് വന്ന…
മദ്യപിക്കാന്‍ പണം നല്‍കിയില്ല; മകന്‍ അമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
ആലപ്പുഴ: മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ട് മകന്‍ അമ്മയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. മാവേലിക്കരയിലാണ് സംഭവം നടന്നത്. കല്ലുമല പുതുച്ചിറ സ്വദേശി കനകമ്മ സോമരാജൻ (69) ആണ് മരിച്ചത്. ഇവരുടെ ഏക മകൻ കൃഷ്ണദാസിനെ (39) പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മയും മകനും തമ്മിൽ നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. കൃഷ്ണദാസിന്റെ ഭാര്യ അയാളെ ഉപേക്ഷിച്ചു പോയിരുന്നു. മദ്യപിച്ചെത്തുന്ന കൃഷ്ണദാസ് മദ്യപിച്ച് അമ്മയോട് പണം ആവശ്യപ്പെടാറുണ്ടായിരുന്നു. പണം നൽകിയില്ലെങ്കില്‍ അമ്മയെ മർദിക്കാറുണ്ടായിരുന്നു എന്ന് അയല്‍ക്കാര്‍ പറഞ്ഞു. ഇന്നലെയും പതിവുപോലെ കൃഷ്ണദാസ് മദ്യപിച്ചെത്തി കനകമ്മയോട് പണം ആവശ്യപ്പെട്ടെന്നും കൊടുക്കാതിരുന്നപ്പോള്‍ അമ്മയെ മർദ്ദിച്ചതായും പോലീസ് പറയുന്നു. കൃഷ്ണദാസിന്റെ വീട്ടില്‍ ഇതൊരു പതിവ് സംഭവമായതിനാൽ നാട്ടുകാരോ അയല്‍ക്കാരോ ഇടപെട്ടില്ല. എന്നാല്‍, ഇന്ന് രാവിലെ അമ്മ അനങ്ങുന്നില്ലെന്നും താൻ മർദിച്ചതായും കൃഷ്ണദാസ് തന്നെയാണ് നാട്ടുകാരോട് പറഞ്ഞത്. പോലീസെത്തി പരിശോധിച്ചപ്പോഴാണ് കനകമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ മർദ്ദിച്ചതിനെ…
കോടതി വിധി വരുന്നതുവരെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോലീസ് ഒരു നടപടിയും സ്വീകരിക്കരുതെന്ന് സെഷന്‍സ് കോടതി
തിരുവനന്തപുരം: ഡിസംബർ 10 ന് മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയുടെ വിധി വരുന്നതുവരെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോലീസ് യാതൊരു നടപടി സ്വീകരിക്കരുതെന്ന് നിര്‍ദ്ദേശം. 23 വയസ്സുള്ള യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രാഹുൽ സമർപ്പിച്ച ഹർജി വഞ്ചിയൂർ സെഷൻസ് കോടതി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദ്ദേശം. അതേസമയം, രാഹുലിനെതിരെയുള്ള രണ്ടാമത്തെ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വിധി പറയും. ഹർജിയിൽ വിശദമായ വാദം കേട്ടതിനു ശേഷമാണ് കോടതിയുടെ ഉത്തരവ്. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ അറസ്റ്റ് തടയണമെന്ന് രാഹുലിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടു. കോടതി ഈ ആവശ്യം അംഗീകരിച്ചില്ല. എന്നാൽ, നിർബന്ധിത നടപടി സ്വീകരിക്കരുതെന്ന് കോടതി ഉത്തരവിട്ടു. മറ്റൊരു ലൈംഗികാതിക്രമ കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തതിന് തൊട്ടു പിന്നാലെ, രണ്ടാമത്തെ കേസിൽ രാഹുൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് വന്നയുടനെയാണ് അഭിഭാഷകൻ…
