സാഹിത്യവേദി ഓഗസ്റ്റ് 7-ന്; മുൻ ഉറുഗ്വായൻ പ്രസിഡന്റിന്റെ ഭവനത്തിൽ ഒരു കൂടിക്കാഴ്ച

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഓഗസ്റ്റ് 7 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. (Zoom Meeting Link – https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) “ജനാധിപത്യം തുടങ്ങുന്നത് നമ്മൾ ഈ ലോകത്തെ ശ്രദ്ധിക്കുമ്പോഴാണ്.” ലോകത്തെ ഏറ്റവും പാവപ്പെട്ട പ്രസിഡന്റ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഉറുഗ്വായൻ പ്രസിഡന്റ് ഹൊസെ മുഹീക (José Mujica) ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഏറ്റവും പ്രസിദ്ധി നേടിയ ഒരു രാഷ്ട്രത്തലവനായിരുന്നു. മാത്രമല്ല, ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കൾക്ക് മികച്ച ഒരു മാതൃക കൂടിയാണ് അദ്ദേഹം. ലാറ്റിനമേരിക്കക്കാർ സ്നേഹപൂർവ്വം വിളിക്കുന്ന ‘പെപ്പെ’ ഹൊസെ മുഹീക ഒരു രാജ്യത്തിൻറെ രാഷ്ട്രപതി എന്നതിനുപരിയായി യുണൈറ്റഡ് നേഷൻസിലും (United Nations) ആഗോള പരിസ്ഥിതി സമ്മേളനങ്ങളിലും (World Environment Summit) തീപ്പൊരി പ്രസംഗങ്ങൾ നടത്തി വിവിധ രാജ്യങ്ങളിലെ മാധ്യമങ്ങളെ…

മലങ്കര മാർത്തോമ്മാ സഭയുടെ ചരിത്രം ആവിഷ്കരിക്കുന്ന ലാൽ വർഗീസിന്റെ പുതിയ ഗ്രന്ഥം ആമസോണിൽ

ഡാലസ്: അമേരിക്കയിലെ ഡാലസിൽ അഭിഭാഷകനും എഴുത്തുകാരനുമായ ലാൽ വർഗീസിന്റെ രണ്ടാമത്തെ ഗ്രന്ഥമായ “A Faith Journey: Milestones in the History of the Malankara Mar Thoma Syrian Church” ലോകമെമ്പാടും ആമസോൺ വഴി Kindle eBook, Paperback, Hardcover പതിപ്പുകളിലായി പ്രസിദ്ധീകരിച്ചു. യേശുക്രിസ്തുവിന്റെ ശിഷ്യനായ വിശുദ്ധ തോമാശ്ലീഹ സ്ഥാപിച്ചതായി പാരമ്പര്യമായി വിശ്വസിക്കപ്പെടുന്ന മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ചരിത്രവികാസത്തിലെ സുപ്രധാന നാഴികക്കല്ലുകൾ സമഗ്രമായി അവതരിപ്പിക്കുന്ന ഗ്രന്ഥമാണിത്. അപ്പസ്തോലിക കാലഘട്ടം മുതൽ നവീകരണ പ്രസ്ഥാനം, മാർത്തോമ്മാ സഭയുടെ രൂപീകരണം, ആത്മീയ നവോത്ഥാനം, സുവിശേഷ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ-സാമൂഹിക സേവനങ്ങൾ, ആഗോള വ്യാപനം എന്നിവ ഉൾപ്പെടെ സഭയുടെ ചരിത്രയാത്രയെ രേഖപ്പെടുത്തുകയാണ് ഈ കൃതി. പ്രത്യേകിച്ച് വിദേശരാജ്യങ്ങളിൽ വളരുന്ന മാർത്തോമ്മാ യുവതലമുറയ്ക്ക് തങ്ങളുടെ സഭയുടെ വിശ്വാസപാരമ്പര്യവും ആത്മീയ മൂല്യങ്ങളും ചരിത്രവും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നതെന്ന് ലേഖകൻ…

ഇനി ഇവിടെ എന്ത് (കവിത): ഷാഹുൽ പണിക്കവീട്ടിൽ

ഓർമ്മിക്കാൻ പ്രത്യേകിച്ച് ഒന്നും ഇല്ലാത്തവന്റെ ഉടയതമ്പുരാൻ ആരാണ്? ഉറങ്ങാൻ ഇടമില്ലാത്തവന്റെ, ഉടുക്കാൻ ഇല്ലാത്തവന്റെ, ഉണ്ണാൻ വകയില്ലാത്തവന്റെ ഉടമയും യജമാനനും ആരാണ്? ​മടുപ്പിന്റെ ഇടനാഴിയിൽ മുഷിഞ്ഞു നാറുന്ന ഇന്നലെകൾ, ജീവിതമെഴുതി ചുരുട്ടി കൂട്ടിയെറിഞ്ഞ മൂലയിൽ ചോര നുണയുന്ന ചോളനുറുമ്പുകൾ. അഴിഞ്ഞാട്ടങ്ങളുടെ അലുക്കുകളും അട്ടഹാസങ്ങളുടെ ചില്ലുകളും ചിതറികിടക്കുന്ന പോർമുഖം. ​ലഹരി നുരഞ്ഞ ഓർമ്മയിൽ വീണു കിടക്കുന്ന ചഷകങ്ങൾ, ആർത്തി കൊത്തിയുണക്കിയ എച്ചിൽ പാത്രങ്ങൾ. ആളൊഴിഞ്ഞ കസേരയിലെ ആൾമാറാട്ടങ്ങൾ… പൊട്ടിച്ചിരിയുടെ ചിതറിയ ചില്ലുകൾ, ആരവങ്ങളടങ്ങിയ രാത്രിയുടെ ഊർധ്വശ്വാസം! ​ഒറ്റപ്പെടലിന്റെ ദുർഗന്ധം മണക്കുന്നു, അയാൾ ചുറ്റും നോക്കി… അനാഥത്വവും അവഗണനയും ആഘോഷമാക്കി കടന്നു പോകുന്നവനെ കാത്തു കിടക്കുന്ന സമയരഥം… ​ശരിയുടെ അഗാധഗർത്തം അയാളെ ആകർഷിച്ചു!

അദ്ധ്യാപകരുടെ വിലപ്പെട്ട സ്‌നേഹ സമ്മാനം: കാരൂർ സോമൻ (ചാരുംമൂടൻ)

നമ്മുടെ  സാമൂഹ്യ വ്യവസ്ഥിതിയെ, മാനവികതയെ ഉഴുതുമറിക്കാനുള്ള പ്രേരകശക്തികളായിട്ടാണ് ഭരണത്തിൽ വരുന്ന പല തീവ്രവാദ ശക്തികൾ ശ്രമിക്കാറുള്ളത്. ഈ ബുദ്ധിശൂന്യരെ പാർട്ടി അടിമകൾ വിളിക്കുന്നത്  മുത്തുമാണിക്യം എന്ന പേരിലാണ്. അറിവിൽ ഒരു തലമുറയെ വാർത്തെടുക്കേണ്ട അദ്ധ്യാപകർ ഭീകര പ്രവർത്തനങ്ങൾപോലെ കഞ്ചാവ് കച്ചവടക്കാരും, കൃഷിക്കാരുമായി മാറുന്നത് കുട്ടികളെ നരകത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണ്. ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയുടെ ‘ഓപ്പറേഷൻ തൂഫാൻ’ കാക്ക ഓട്ടക്കലത്തിൽ നോക്കുംപോലെ നോക്കി ചിലരെ പൊക്കുന്നു. അദ്ദേഹം ഒരു കപട ആഭ്യന്തര മന്ത്രിയല്ലെന്നും, അതിൽ നിന്ന് കിട്ടുന്ന കമ്മീഷൻ വേണ്ടെന്നും, അപായകരമായ കഞ്ചാവ് മയക്കുമരുന്ന് ഭാവി തലമുറയെ തകർക്കുമെന്നും തിരിച്ചറിഞ്ഞു. ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രം. വൻ സ്രാവുകൾ ഈ രംഗത്തുള്ളത് കഴിഞ്ഞ സർക്കാരിന്റെ കാലത്തു് കണ്ടതാണ്. എവിടെ മയക്ക്മരുന്ന് കച്ചവടമുണ്ടോ, അറസ്റ്റ് നടക്കുന്നുണ്ടോ അവിടെയെല്ലാം അധികാരത്തിലുള്ളവരുടെ പങ്ക് വെളിപ്പെടുന്നു. കാക്കക്കണ്ണുള്ള തൂഫാൻ കാക്കകൾ…

നോർത്ത് ടെക്സസ് സൈനിക ഇസബെല്ല ഗോൺസാലസിന് യാത്രാമൊഴിയേകി

ഡാളസ്: ജോർദാനിൽ ഇറാനിയൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 19 കാരിയായ യു.എസ് ആർമി പ്രൈവറ്റ് ഫസ്റ്റ് ക്ലാസ് ഇസബെല്ല ഗോൺസാലസിന് വടക്കൻ ടെക്സസിൽ കണ്ണീരോടെ വിടചൊല്ലി. ശനിയാഴ്ച നടന്ന അനുസ്മരണ ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. ജോർദാനിൽ സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് ഇസബെല്ല ഗോൺസാലസ് വീരമൃത്യു വരിച്ചത്. ചുരുങ്ങിയ പ്രായത്തിനുള്ളിൽ അവർ വലിയ ധീരത പ്രകടിപ്പിച്ചതായി ബന്ധുക്കളും സൈനിക ഉദ്യോഗസ്ഥരും അനുസ്മരിച്ചു. സൈനിക ജീവിതവുമായി പെട്ടെന്ന് പൊരുത്തപ്പെടുകയും പുതിയ കാര്യങ്ങൾ വേഗത്തിൽ പഠിച്ചെടുക്കുകയും ചെയ്ത ഇസബെല്ലയെ ബ്രിഗേഡിയർ ജനറൽ ഗ്ലെൻ ഹെൻകെ പ്രശംസിച്ചു. ടെക്സസിലെ കരോൾട്ടൺ സ്വദേശിനിയായ ഇസബെല്ല, ഹെബ്രോൺ ഹൈസ്കൂളിൽ നിന്ന് കഴിഞ്ഞ വർഷമാണ് പഠനം പൂർത്തിയായത്. ഒരു മകൾ, സഹോദരി, പ്രതിശ്രുത വധു എന്നീ നിലകളിലെല്ലാം സ്നേഹിക്കപ്പെട്ട വ്യക്തിയായിരുന്നു അവർ. ഞായറാഴ്ച രാവിലെ 10 മണിക്ക് ഡി.എഫ്.ഡബ്ല്യു നാഷണൽ സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്.

ഐ ഒ സി ഹൂസ്റ്റൺ ചാപ്റ്റർ വി ടി ബൽറാം എംഎൽഎയ്ക്ക് സ്വീകരണം നൽകി

ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് (ഐഒസി) ഹ്യൂസ്റ്റൺ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ തൃത്താല എംഎൽഎ വി ടി ബൽറാമിന് സ്വീകരണം നൽകി. പ്രസിഡൻറ് ജസ്റ്റിൻ ജേക്കബിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഐഒസി നാഷണൽ വൈസ് പ്രസിഡന്റ് തോമസ് ഓലിയാകുന്നേൽ സ്വാഗതമാശംസിച്ചു. നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന കോൺഗ്രസിനും ഐക്യ ജനാധിപത്യ മുന്നണിക്കും എല്ലാവിധ പിന്തുണയും അറിയിക്കുന്നതായി പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് തൻറെ അദ്ധ്യക്ഷ പ്രസംഗത്തിൽ അറിയിച്ചു. വി ടി ബൽറാം എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജനാധിപത്യത്തിന്റെ സമകാലിക വിഷയങ്ങൾ, പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ പങ്കാളിത്തം, കേരളത്തിൻറെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾ എന്നീ വിഷയങ്ങളെപ്പറ്റി എംഎൽഎ സംസാരിച്ചു. കൂടാതെ തനിക്ക് ലഭിച്ച സ്നേഹോഷ്മളമായ സ്വീകരണത്തിന് ഐഒസി ഹൂസ്റ്റൺ ചാപ്റ്ററിനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. തുടർന്ന് വൈസ് പ്രസിഡന്റ് ബിജു ഇട്ടൻ, ജോയിൻ്റ് സെക്രട്ടറി രാജേഷ് വർഗീസ്, സീനിയർ മാധ്യമ പ്രവർത്തകൻ…

ശ്രീകൃഷ്ണനും ജരാസന്ധനും (ജയശങ്കര്‍ പിള്ള)

മഥുരയിലെ ജനങ്ങൾ വർഷങ്ങളായുള്ള ഭീതിയ്ക്കും, ഭയത്തിനും പീഡനത്തിനും ഒടുവിൽ ഒരു ആശ്വാസം ലഭിച്ച ദിവസമായിരുന്നു അന്ന്. കംസന്റെ അധർമ്മ ഭരണത്തിന് ശ്രീകൃഷ്ണൻ വിരാമമിട്ടിരിയ്ക്കുന്നു. എന്നാൽ ആ വിജയം ഒരു പുതിയ ശത്രുവിന്റെ ഉദയത്തിനും കാരണമായി. കംസന്റെ ഭാര്യമാരായ ‘അസ്തിയും പ്രാപ്തിയും’ മഗധരാജാവായ ജരാസന്ധന്റെ പുത്രിമാരായിരുന്നു. ഭർത്താവിന്റെ മരണവാർത്ത കേട്ട് അവർ കണ്ണീരോടെ പിതാവ് ജരാസന്ധന്റെ സന്നിധിയിലെത്തി. വൃഷ്ണി വംശത്തിലെ രാജാവായിരുന്നു കംസൻ. ശ്രീ കൃഷ്ണന്റെ മാതുലൻ. പിതാവായ ഉഗ്രസേനനെയും, മാതാവ് പത്മാവതിയെയും തുറുങ്കലിൽ അടച്ചു രാജ്യാവകാശം പിടിച്ചടക്കിയ ഗാന്ധർവനൽ ജനിച്ച പുത്രൻ. “അച്ഛാ… കൃഷ്ണൻ നമ്മുടെ ഭർത്താവിനെ വധിച്ചു.” അവർ വിലപിച്ചു… ആ വിലാപം ഒരു കാട്ടുതീ പോലെയാണ് ആളിപടർന്നത്, ആ വാക്കുകൾ കേട്ട നിമിഷം ജരാസന്ധന്റെ കണ്ണുകൾ അഗ്നിപർവ്വതം പോലെ ജ്വലിച്ചു. പ്രതികാരത്തിന്റെ തീ അവന്റെ ഹൃദയത്തിൽ ആളിക്കത്തി. “യാദവരുടെ ആ ഇടയബാലൻ എന്റെ കുടുംബത്തെ…

ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിൻ്റെ വാർഷിക കൺവൻഷൻ ആഗസ്റ്റ് 1 ശനിയാഴ്ച തുടക്കം കുറിയ്ക്കുന്നു

ഡാളസ്: ചർച്ച് ഓഫ് ഗോഡ് ആൻഡേഴ്സൺ ഇന്ത്യാനയുടെ ഭാഗമായി ഗാർലൻഡിൽ 4405 ബ്രോഡ് വേ ബുലവാർഡിൽ പ്രവർത്തിക്കുന്ന ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിന്റെ കൺവെൻഷൻ ഓഗസ്റ്റ് ഒന്നാം തീയതി വൈകിട്ട് 6.30ന് ആരംഭിച്ച് രണ്ടാം തീയതി ഞായറാഴ്ച രാവിലെ 9 മണിക്കുള്ള ആരാധനയോടെ അവസാനിക്കും. ഈ കൺവെൻഷനിൽ പാസ്റ്റർ റെജി മാത്യു ദൈവവചനത്തിൽ നിന്ന് സംസാരിക്കുന്നതായിരിക്കും. ബ്രദർ പ്രിൻസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള വർഷിപ്പ് ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതാണ്.

അമേരിക്കയിലെ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റുകളില്‍ സൈബര്‍ ആക്രമണം; ഇറാന്‍ ഹാക്കര്‍മാരാണെന്ന് സംശയം

വാഷിംഗ്ടണ്‍: ഇറാനുമായുള്ള സംഘർഷങ്ങൾക്കിടയിൽ, ഒരാഴ്ചയ്ക്കുള്ളിൽ ഏഴ് പ്രധാന സൈബർ ആക്രമണങ്ങളാണ് അമേരിക്ക നേരിട്ടത്. ജലവിതരണ പ്ലാന്റുകളും പൈപ്പ്‌ലൈനുകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇത്രയും ഗൗരവമായ ആക്രമണമുണ്ടായിട്ടും, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന്റെ പേര് പരസ്യമായി പരാമർശിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നത് അമേരിക്കൻ രാഷ്ട്രീയത്തിൽ ഒരു പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടു. ഈ ആക്രമണങ്ങൾ അമേരിക്കയിലെ നിർണായകമായ ജല സംവിധാനങ്ങളെ ലക്ഷ്യം വെച്ചായിരുന്നു. ആദ്യ റിപ്പോർട്ടുകൾ മിനസോട്ടയിൽ നിന്നാണ് വന്നത്, ജൂലൈ 26 നും 27 നും ഇടയിൽ 30 ലധികം കമ്മ്യൂണിറ്റി ജല സംവിധാനങ്ങളെ ഹാക്കർമാർ ലക്ഷ്യമിട്ടു. തുടർന്ന്, ഒരു ആഴ്ചയ്ക്കുള്ളിൽ, ഏഴിലധികം സംസ്ഥാനങ്ങളിലെ ജല, മലിനജല സൗകര്യങ്ങളെ ഇത് ബാധിച്ചു. സ്ഥിതി വളരെ ഗുരുതരമായിത്തീർന്നു, പല സ്ഥലങ്ങളിലും ഓട്ടോമാറ്റിക് സംവിധാനങ്ങൾ അടച്ചുപൂട്ടി, തൊഴിലാളികൾക്ക് ജലവിതരണം സ്വമേധയാ കൈകാര്യം ചെയ്യേണ്ടിവന്നു. കൃത്യസമയത്ത് നിയന്ത്രണം സ്വീകരിച്ചില്ലായിരുന്നെങ്കിൽ, പല നഗരങ്ങളിലും കുടിവെള്ളം നഷ്ടപ്പെടുമായിരുന്നു. എഫ്ബിഐ,…

മാറിയ ചിന്തകളും പുതിയ ദിശാബോധവും: അമേരിക്കൻ മലയാളി സംഘടനകൾ തിരുത്തേണ്ട വഴികൾ

അമേരിക്കൻ ഐക്യനാടുകളിലേക്കുള്ള മലയാളി കുടിയേറ്റത്തിന് ആറുപതിറ്റാണ്ടിലേറെ പഴക്കമുണ്ട്. എഴുപതുകളിലും എൺപതുകളിലും നഴ്സിംഗ് മേഖലയിലൂടെ തുറന്നുകിട്ടിയ വാതിലുകളിലൂടെ അമേരിക്കയിലേക്ക് ഒഴുകിയെത്തിയ ഒരു തലമുറ, അധ്വാനവും കഠിനശ്രമവും കൊണ്ട് ഒരു വലിയ സമൂഹത്തെ ഇവിടെ കെട്ടിപ്പടുത്തു. കുടുംബങ്ങളെയും ബന്ധുക്കളെയും കൊണ്ടുവന്നുകൊണ്ട് ഇമിഗ്രേഷൻ സിസ്റ്റത്തിലെ വിവിധ പ്രിഫറൻസുകൾ ഉപയോഗിച്ച് പടർന്നുപന്തലിച്ചതാണ് ഇന്നത്തെ അമേരിക്കൻ മലയാളി ചരിത്രം. പള്ളികളും പ്രാദേശിക അസോസിയേഷനുകളും തണലൊരുക്കിയ ഈ വളർച്ചയിൽ നിന്നാണ് ഫോക്കാനയും പിന്നീട് അതിൽ നിന്നുള്ള ആശയഭിന്നതകൾ കാരണം ഫോമയും ഉദയം ചെയ്യുന്നത്. രണ്ടു വർഷത്തിലൊരിക്കൽ അരങ്ങേറുന്ന പ്രൗഢഗംഭീരമായ കൺവെൻഷനുകളും, നാട്ടിൽ നിന്നുള്ള വിശിഷ്ടാതിഥികളും, അതിനേക്കാളേറെ ചൂടേറിയ സംഘടനാ തെരഞ്ഞെടുപ്പുകളുമാണ് ഇവിടുത്തെ മലയാളി ജീവിതത്തിന്റെ പ്രധാന ആകർഷണങ്ങളായി മാറിയത്. പക്ഷേ, ഈ സംഘടനാ സംസ്കാരത്തിൽ ഇന്നും നിഴലിച്ചുനിൽക്കുന്ന ഒരു വലിയ പോരായ്മയുണ്ട്. കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ ശൈലി പോലെ നിറപ്പകിട്ടാർന്ന വാഗ്ദാനങ്ങൾ നൽകി ആളുകളെ ആകർഷിക്കാം…