പുഴയും പ്രകൃതിയും മനുഷ്യനും: വിവേകമില്ലാത്ത നയങ്ങളും ആവർത്തിക്കുന്ന ദുരന്തങ്ങളും: റവ. ജെയിംസ് കെ. ജോൺ (ലബ്ബക്ക്, ടെക്സാസ്)

ഓരോ പുഴയും കാടും ഒരു നാടിന്റെ ജീവനാഡിയാണ്. നമ്മുടെ പ്രകൃതിയിൽ ജീവനും ജീവിതവും പകർന്നുനൽകി ഒഴുകുന്ന നദികൾ വെറും ജലാശയങ്ങൾ മാത്രമല്ല; അവ മനുഷ്യന്റെയും പ്രകൃതിയുടെയും നിലനിൽപ്പിന്റെ കാവലാളുകൾ കൂടിയാണ്. എന്റെ വീട് നിൽക്കുന്നത് ഒരു പുഴയുടെ തീരത്താണ്. പണ്ടൊക്കെ വേനൽ അടുത്തുതുടങ്ങുമ്പോൾ ആ പുഴയോരം ജീവസ്സുറ്റ ഒരു ഗ്രാമീണ ജീവിതത്തിന്റെ കേന്ദ്രമായിരുന്നു. മണൽ വാരുന്നവർ, പുഴയിൽ നിന്ന് പൊന്നരിക്കുന്നവർ, മീൻപിടിത്തക്കാർ, ആടുമാടുകളെ തീറ്റാൻ കൊണ്ടുപോകുന്നവർ, കുളിക്കുവാനും സൈഗത തട്ടുകളിൽ അൽപനേരം കാറ്റുകൊള്ളാനും വരുന്നവർ, ജീവിതത്തിന്റെ വേദനകളും പ്രയാസങ്ങളും പങ്കുവെക്കുന്നവർ… അങ്ങനെ പുഴയുടെ തീരങ്ങൾ പകർന്നു നൽകിയ ശാന്തസുന്ദരമായ മനോഹാരിതയും വെള്ളത്തിന്റെ ഓളങ്ങളും മനുഷ്യമനസ്സുകൾക്ക് നൽകിയ വർണ്ണാഭമായ ഭാവനകളും ഒത്തുചേരുന്ന ഒരു വലിയ സ്വർഗ്ഗീയ തീരമായിരുന്നു അത്. ആ പുഴയുടെ അവർണ്ണനീയമായ സാധ്യതകളെ നുകർന്നുകൊണ്ട് ജീവിതം മെച്ചപ്പെടുത്തിയ ഒരു വലിയ പറ്റം ജനങ്ങളെ അന്ന് കാണാൻ സാധിച്ചിരുന്നു.…

ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഇന്റർനാഷണൽ) പ്രവർത്തനം ഇനി ആഗോളതലത്തിലേക്ക്; ഡോ. കല ഷഹി പുതിയ പ്രസിഡന്റായി ചുമതലയേറ്റു

2026–2028 ഭരണസമിതി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ലക്ഷ്യമെന്ന് പുതിയ നേതൃത്വം. വാഷിംഗ്ടണ്‍ ഡി.സി: ആഗോള മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഇന്റർനാഷണൽ) പ്രസിഡന്റായി പ്രമുഖ ഡോക്ടറും സാമൂഹിക പ്രവർത്തകയുമായ ഡോ. കല ഷഹി ചുമതലയേറ്റു. വാഷിംഗ്ടണ്‍ ഡി.സിയിൽ നടന്ന വാർഷിക പൊതുയോഗത്തോടനുബന്ധിച്ചുള്ള തിരഞ്ഞെടുപ്പിൽ ഡോ. കല ഷഹിയുടെ നേതൃത്വത്തിലുള്ള പാനൽ എതിരില്ലാതെയാണ് 2026–2028 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സംഘടനയുടെ പ്രവർത്തനം നോർത്ത് അമേരിക്കയിൽ മാത്രം ഒതുക്കാതെ, ലോകത്തിന്റെ ഏതു കോണിലുമുള്ള മലയാളികളെയും ഒരൊറ്റ വേദിയിൽ കൊണ്ടുവരികയാണ് പുതിയ ഭരണസമിതിയുടെ പ്രധാന ലക്ഷ്യം. സാംസ്കാരിക സംരക്ഷണം, യുവജന ശാക്തീകരണം, ജീവകാരുണ്യം, പ്രവാസി ക്ഷേമം, നിയമസഹായം, സംരംഭകത്വ വികസനം എന്നീ മേഖലകളിൽ വിപുലമായ പദ്ധതികളാണ് ഒരുങ്ങുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. പൊതുയോഗവും തിരഞ്ഞെടുപ്പും ഓഗസ്റ്റ് ഒന്നിന് രാവിലെ പത്തിന്…

ശ്രീ നാരായണ ഗുരു നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം – 7): ജയശങ്കര്‍ പിള്ള

മഹാകവി കുമാരനാശാനും ശ്രീനാരായണ ഗുരുവും കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ഒരേ ദൗത്യത്തിനായി ഒന്നിച്ചു ചേർന്ന അപൂർവ വ്യക്തിത്വങ്ങളാണ് ശ്രീ നാരായണ ഗുരുവും മഹാകവി കുമാരനാശാനും. ഗുരു–ശിഷ്യബന്ധം മലയാള നവോത്ഥാനത്തിന് നൽകിയ അമൂല്യ സംഭാവന എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിയ്ക്കാം.ഗുരു ആത്മീയതയിലൂടെയും സാമൂഹികപരിഷ്കാരത്തിലൂടെയും മനുഷ്യനെ ഉയർത്താൻ ശ്രമിച്ചപ്പോൾ, കുമാരനാശാൻ ആ സന്ദേശത്തെ കവിതയുടെയും സാഹിത്യത്തിന്റെയും ഭാഷയിൽ ജനങ്ങളിലെത്തിച്ചു. അതുകൊണ്ടുതന്നെ ചരിത്രകാരന്മാർ പറയുന്നത്, “ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങൾക്ക് ശബ്ദവും,ഭാഷയും,ഭാവനയും നൽകിയ കവിയാണ് കുമാരനാശാൻ” എന്നതാണ്. ഗുരുവും കുമാരനാശാനും തമ്മിലുള്ള ബന്ധം ഒരു സാധാരണ ഗുരു–ശിഷ്യബന്ധമായിരുന്നില്ല. അത് ചിന്തകളുടെ പാരമ്പര്യമായിരുന്നു; ആത്മീയതയും സാഹിത്യവും കൈകോർത്ത ഒരു നവോത്ഥാനയാത്രയായിരുന്നു, ഒരു ചരിത്രപരമായ സാമൂഹിക വിപ്ലവത്തിന് തുടക്കവും. ബാല്യവും ഗുരുവുമായുള്ള ആദ്യസന്ദർശനവും 1873 ഏപ്രിൽ 12-ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിൽ ജനിച്ച നാരായണൻ പിന്നീട് മലയാളസാഹിത്യത്തിലെ മഹാകവി കുമാരനാശാനായി വളർന്നു. ബാല്യത്തിൽ തന്നെ…

ചരിത്രം കുറിച്ച് ബൈബിൾ കയ്യെഴുത്തു പ്രതി 31ദിവസം കൊണ്ട് പൂർത്തിയാക്കി മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച്

ഡാളസ് :മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ചിന്റെ ജൂബിലിയോട് അനുബന്ധിച്ച് സമ്പൂർണ്ണ ബൈബിൾ കൈയ്യെഴുത്ത് നടത്തി ചരിത്രം കുറിച്ചു.”ഉണർവ്വ്” എന്ന നാമധേയത്തിൽ റിവൈവൽ മിറ്റിംഗ് ആൻ്റ് സ്റ്റഡി ഫോറത്തിൻ്റെ ആഭിമുഖ്യത്തിലാണ് ഈ സമ്പൂർണ്ണ ബൈബിൾ കൈയ്യെഴുത്ത് സാദ്ധ്യമാക്കിയത്. 2026 ജൂൺ 9-ന് മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപോലിത്ത റെവ. ഡോ. യൂയാക്കിം മാർ കൂറിലോസ് തിരുമേനി തുടങ്ങി വെച്ച ഈ ബൈബിൾ കൈയ്യെഴുത്ത് 31 ദിവസം കൊണ്ട് 1189 ചാപ്റ്റർ എഴുതി പൂർത്തിയാക്കി. ഏകദേശം 600-ൽ അധികം ഇടവകാംഗങ്ങൾ എഴുതിയ ഈ ബൈബിളിന്റെ അവസാന ഭാഗം മാർത്തോമ്മാ മെത്രാപ്പോലീത്താ മോസ്റ്റ് റെവ. ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ എഴുതി അവസാനിച്ചു. ഞായറാഴ്ച കുർബാനയ്ക്കു ശേഷം നടന്ന ജൂബിലി സമാപന സമ്മേളനത്തിൽ ഈ കൈയ്യെഴുത്ത് ബൈബിൾ എഴുതാൻ നേതൃത്വം നൽകിയവരെയും എഴുതിയവരെയും അഭിനന്ദിച്ചു. ഇതിന്റെ കൺവീനറായി ഷാജി ഡേവിഡ്,…

കേരള അസോസിയേഷൻ ഓഫ് ഡാളസ് ടി20 ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസ് ടി20 ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ആവേശകരവും സൗഹൃദപരവുമായ ഈ ടൂർണമെന്റിൽ ഡാളസ്- ഫോർട്ട്‌വര്‍ത്ത് മേഖലയിലെ യുവാക്കളുടെയും ക്രിക്കറ്റ്‌ പ്രേമികളുടെയും നല്ല പ്രോത്സാഹനമുണ്ടായിരുന്നു. ഡാളസ് ഫോർട്ട്‌വർത്ത് മേഖയിലെ ക്രിക്കറ്റ് ക്ലബ്ബുകളെല്ലാം തന്നെ ഈ ടൂർണമെന്റിൽ പങ്കാളികളായി. കെ എ ഡി, ടി 20ടൂർണമെന്റ് 2026 ൽ സിക്സെർസ് ക്ലബ്‌ ജേതാക്കളായി. മുൻ ജേതാക്കളായിരുന്ന സ്പാർക്സ് ക്ലബ്ബിനെ തോൽപ്പിച്ചാണ് സിക്സെർസ് കെ എ ഡി, ടി 20ടൂർണമെന്റ് 2026 ട്രോഫി നേടിയത്. അസോസിയേഷൻ സ്പോർട്സ് ഡയറക്ടർ വിനോദ് ജോർജും , അരുൺ ഭാസ്കരനും ഏകോപിപ്പിച്ചു മറ്റു ടീം ക്യാപ്റ്റൻമാരെയും മാനേജർമാരെയും ഒന്നിച്ചണി നിരത്തി ടൂർണമെന്റ് മികവുറ്റതാക്കി. സത്യ പ്രകാശ്, ശ്രീനി നാവുലരി, പന വാഗല എന്നിവർ അമ്പയർമാരായി പ്രവർത്തിച്ചു. വിജയികൾക്ക്‌ കേരള അസോസിയേഷൻ ഓഫ് ഡാളസ് $ 2500 ക്യാഷും സ്പെക്റ്ററം…

ഡാലസിൽ നിന്ന് മടങ്ങുന്ന മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ഊഷ്മള യാത്രയയപ്പ് നൽകി

ഡാലസ്: ഔദ്യോഗിക സന്ദർശനം പൂർത്തീകരിച്ച് ഡാലസിൽ നിന്ന് കാലിഫോർണിയായിലേക്ക് മടങ്ങുന്ന മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ഊഷ്മള യാത്രയയപ്പ് ഡാലസ് ഡിഎഫ്ഡബ്ല്യൂ അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നൽകി. മാർത്തോമ്മ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവക വികാരി റവ.എബ്രഹാം വി.സാംസൺ, ഡാലസ് കാരോൾട്ടൺ ഇടവക വികാരി റവ.ജസ്റ്റിന്‍ പാപ്പച്ചന്‍ ജേക്കബ്, അല്‍മായ നേതാക്കളായ പി.ടി മാത്യു, ഷാജി എസ് രാമപുരം, ജോൺ സി മാത്യു, തോമസ് വർഗീസ്, തോമസ് സ്കറിയ, ഡോ. ചിഞ്ചു എസ് കുര്യൻ, സോഫി ആൻ തോമസ്, എബ്രഹാം വർഗീസ്, ഇവാൻ എന്നിവർ എയർപോർട്ടിൽ യാത്രയയ്ക്കുവാൻ എത്തിയിരുന്നു. ഡാലസ് പ്രദേശത്ത് മലങ്കര മാർത്തോമ്മ സഭയുടെ നീണ്ട അമ്പത് വർഷക്കാലത്തെ വിശ്വാസയാത്ര പൂർത്തീകരിച്ച ഇടവകളുടെ ഗോൾഡൻ ജൂബിലി ആഘോഷ ചടങ്ങുകളിൽ പങ്കെടുക്കുവാനാണ് സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഡാലസിൽ സന്ദർശനം നടത്തിയത്.…

ട്രൈസ്സ്റ്റേറ്റ് കേരളാഫോറം: കര്‍ഷകരത്നം അവാര്‍ഡ് 2026

ഫിലാഡല്‍ഫിയ: വിളവെടുപ്പിന്‍റെ ഉത്സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാഫോറം ട്രൈസ്സ്റ്റേറ്റ് ഏരിയായിലെ മികച്ച കര്‍ഷകനെ കണ്ടെത്താനുള്ള മത്സരം സംഘടിപ്പിക്കുന്നു. ഫിലാഡല്‍ഫിയായിലും പരിസരപ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ജൈവ കൃഷിയിലേക്ക് ആകര്‍ഷിപ്പിക്കുവാനും കേരളത്തിന്‍റെ തനതായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും അമേരിക്കന്‍ മണ്ണില്‍ വികസിപ്പിച്ചെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ട്രൈസ്റ്റേറ്റ് കേരളാ ഫോറം കര്‍ഷക രത്നം അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിത്തുല്പാദനം മുതല്‍ വിളവെടുപ്പുവരെയുള്ള പ്രക്രിയകള്‍ സൂക്ഷ്മമായി പരിശോധിച്ചശേഷമായിരിക്കും വിധിനിര്‍ണ്ണയം നടത്തുന്നത്. കര്‍ഷകരത്നം അവാര്‍ഡ് ജേതാവിന് ഇമ്മാനുവല്‍ റിയാലിറ്റി എവര്‍റോളിംഗ് ട്രോഫിയും, തോമസ് സക്കറിയ (ന്യൂയോര്‍ക്ക്) സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന ക്യാഷ് അവാര്‍ഡും സമ്മാനിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് അലക്സ് തോമസ്, അനീഷ് ജോയി എന്നിവര്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന ക്യാഷ് അവാര്‍ഡും മറ്റ് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും. കൂടാതെ, മത്സരാര്‍ത്ഥികളെ സ്റ്റേജില്‍ ആദരിക്കുകയും ചെയ്യും. മത്സരാര്‍ത്ഥികള്‍ തങ്ങളുടെ കൃഷിയിടങ്ങളുടെ സവിസ്തരമായ വീഡിയോ അയച്ചു തരുക. തെരഞ്ഞെടുക്കപ്പെടുന്ന അടുക്കളതോട്ടങ്ങള്‍…

ഡാലസ് മാർത്തോമ്മാ ഇടവകയിൽ സുവർണ്ണ ജൂബിലി ആഘോഷവും പുതിയ ദേവാലയത്തിന്റെ തറക്കല്ലു വാഴ്വ് ശുശ്രുഷയും ഭക്തിനിർഭരമായി

ഡാലസ്: മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് കാരൾട്ടൺ ഇടവകയുടെ 50-ാമത് വാർഷിക സുവർണ്ണ ജൂബിലി (1976-2026) ആഘോഷങ്ങളും പുതിയ ദേവാലയത്തിന്റെയും മൾട്ടി പർപ്പസ് ഹാളിന്റെയും  തറക്കല്ലു   വാഴ്വ് ശുശ്രുഷയും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. 2026 ഓഗസ്റ്റ് 2 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിച്ച വിശുദ്ധ ചടങ്ങുകൾക്ക് മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയൊഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടവകയുടെ 50 വർഷത്തെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ ഈ ചടങ്ങിൽ സഭയിലെ പ്രമുഖ പട്ടക്കാരും ഫാർമേഴ്‌സ് ബ്രാഞ്ച്  എപ്പിസ്കോപ്പൽ ചർച്ച വികാരി റവ റോയ് തോമസ് ,റവ ജെസ്‌വിൻ ,റവ അരുൺ വര്ഗീസ് ,റവ ജസ്റ്റിൻ , റവ റജിൻ രാജു ,ഭദ്രാസന കൗൺസിൽ  അംഗം തോമസ് ഈശോ ,മണ്ഡലം മെമ്പർ ഷാജി രാമപുരം പ്രാദേശിക രാഷ്ട്രീയ-സാമൂഹിക നേതാക്കളും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്. സഭാ…

മലങ്കര കത്തോലിക്കാ സഭയുടെ ശബ്ദമായി ‘ടീ വിത്ത് തോമസ്’ പോഡ്കാസ്റ്റ്! ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു

ഓസ്റ്റിൻ (ടെക്സസ്): സീറോ മലങ്കര കത്തോലിക്കാ സഭയുടെ സമ്പന്നമായ പാരമ്പര്യവും പ്രേഷിത ചൈതന്യവും ആഗോളതലത്തിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ടീ വിത്ത് തോമസ്’ എന്ന പോഡ്കാസ്റ്റ് ശ്രദ്ധേയമാകുന്നു. 2024 ഓഗസ്റ്റിൽ ടെക്സസിലെ ഓസ്റ്റിനിൽ വച്ച് നടന്ന മലങ്കര കത്തോലിക്കാ യൂത്ത് മൂവ്‌മെന്റ് (MCYM) നോർത്ത് അമേരിക്കൻ യൂത്ത് കോണ്‍ഫറൻസിൽ വച്ചാണ് ഈ പോഡ്കാസ്റ്റിന് തുടക്കമായത്. സെന്റ് മേരി ക്വീൻ ഓഫ് പീസ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് മെത്രാപ്പോലീത്ത ഭദ്രദീപം കൊളുത്തി പോഡ്കാസ്റ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അന്ത്യോക്യൻ പാരമ്പര്യത്തിൽ അധിഷ്ഠിതമായ മലങ്കര കത്തോലിക്കാ സഭയുടെ തനിമയാർന്ന ആരാധനാക്രമം, ദൈവശാസ്ത്ര പാരമ്പര്യം, ആത്മീയത എന്നിവയെ ലളിതവും ആകർഷകവുമായ രീതിയിൽ വിശ്വാസികളിലേക്ക് എത്തിക്കുക എന്നതാണ് ഈ മിനിസ്ട്രിയുടെ പ്രധാന ലക്ഷ്യം. അർത്ഥവത്തായ സംഭാഷണങ്ങളും സൗഹൃദ കൂട്ടായ്മകളും ജീവിതസാക്ഷ്യങ്ങളും കോർത്തിണക്കിയാണ് ഓരോ എപ്പിസോഡും തയ്യാറാക്കുന്നത്. ആരംഭം മുതൽ…

ഇറാനെതിരായ ആക്രമണം ട്രംപ് മാറ്റി വെച്ചു

വാഷിംഗ്ടണ്‍: ഇറാനെതിരായ ആക്രമണം മാറ്റിവയ്ക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. “ലോക്ക്ഡ് ആൻഡ് ലോഡഡ്” എന്ന് തുടങ്ങുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് അദ്ദേഹം പോസ്റ്റ് ചെയ്തു. ഇറാനെ ആക്രമിക്കാനും തുടച്ചുനീക്കാനും യുഎസ് പൂർണ്ണമായും തയ്യാറാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. എന്നാല്‍, ഇറാനും മറ്റ് ചില മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളും ഒരു വിട്ടുവീഴ്ച വാഗ്ദാനം ചെയ്തതിനെത്തുടർന്ന് ആക്രമണം മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി ട്രംപ് എഴുതി. കരാറിന്റെ ചട്ടക്കൂട് അംഗീകരിച്ചതായി അവകാശപ്പെട്ട് പ്രസിഡന്റ് ട്രംപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഹോർമുസ് കടലിടുക്ക് ഉടൻ വീണ്ടും തുറക്കാനും ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കാനുമുള്ള ഒരു കരാറിൽ എത്തിയതായി അദ്ദേഹം പറഞ്ഞു. ഈ തീരുമാനത്തിൽ ഇസ്രായേൽ അമേരിക്കയെ പിന്തുണച്ചതായും പ്രസിഡന്റ് ട്രംപ് പ്രസ്താവിച്ചു. നേരത്തെ, സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ട്രംപുമായി ഫോണിൽ സംസാരിച്ചതായും സംയമനം പാലിക്കണമെന്നും ഇറാനെതിരെയുള്ള…