ഡാലസിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാൾ ജൂലൈ 18 മുതല്‍ 28 വരെ

കൊപ്പേൽ (ടെക്സാസ്): ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധയും  കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാർ ദേവാലയത്തിന്റെ സ്വർഗ്ഗീയ  മദ്ധ്യസ്‌ഥയുമായ  വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു  കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാർ ദേവാലയത്തില്‍ ഇന്ന് തുടക്കം. ജൂലൈ 18 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് കൊടിയേറ്റം. പത്തു ദിവസം നീണ്ടു നിൽക്കുന്ന  തിരുനാൾ  ജൂലൈ 28 നു സമാപിക്കും.  ദിവസേന ആരാധനയും വിശുദ്ധ കുർബാനയും നൊവേനയും  ലദീഞ്ഞും  ഉണ്ടായിരിക്കും. ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസി.  വികാരി ഫാ. ജിമ്മി എടക്കുളത്തൂർ, ഇടവക ട്രസ്റ്റിമാരായ ജോഷി കുര്യാക്കോസ്, റോബിൻ  കുര്യൻ,  റോബിൻ ജേക്കബ്  ചിറയത്ത്, രഞ്ജിത്ത് മാത്യു തലക്കോട്ടൂർ, സെബാസ്റ്റ്യൻ പോൾ (സെക്രട്ടറി) എന്നിവരടങ്ങുന്ന  പാരീഷ് കൗണ്‍സിലും ഇടവകയിലെ കുടുംബ യൂണിറ്റുകളും തിരുനാൾ ആഘോഷങ്ങൾക്ക്  നേതൃത്വം നൽകും. തിരുനാൾ പരിപാടികൾ: ജൂലൈ 18  വെള്ളി: വൈകുന്നേരം  6:00…

മുൻ ഈഗിൾസ് സൂപ്പർ ബൗൾ താരം ബ്രയാൻ ബ്രമാൻ അന്തരിച്ചു; വിടവാങ്ങിയത് 38-ാം വയസ്സിൽ

ഫിലാഡൽഫിയ: ഫിലാഡൽഫിയ ഈഗിൾസിന്റെ മുൻ ഡിഫൻസീവ് എൻഡും സൂപ്പർ ബൗൾ ചാമ്പ്യനുമായ ബ്രയാൻ ബ്രമാൻ 38-ആം വയസ്സിൽ അന്തരിച്ചതായി അദ്ദേഹത്തിന്റെ ഏജന്റ് സ്ഥിരീകരിച്ചു. അപൂർവവും അതിവേഗം പടരുന്നതുമായ ഒരുതരം അർബുദവുമായി പോരാടുകയായിരുന്നു ബ്രമാൻ . “സമാധാനത്തിൽ വിശ്രമിക്കൂ സഹോദരാ,” ഹ്യൂസ്റ്റൺ ടെക്സൻസിൽ ബ്രമാനോടൊപ്പം കളിച്ചിരുന്ന മുൻ സഹതാരം ജെ.ജെ. വാട്ട് വ്യാഴാഴ്ച രാവിലെ സോഷ്യൽ മീഡിയയിൽ കുറിച്ചു. “വളരെ പെട്ടെന്ന് പോയി.” ബ്രമാന്റെ ഏജന്റ് സീൻ സ്റ്റെല്ലറ്റോയാണ് മരണവാർത്ത സ്ഥിരീകരിച്ചത്. ഫെബ്രുവരിയിൽ ബ്രമാന്റെ ചികിത്സാ ചെലവുകൾക്കായി ആരംഭിച്ച ഒരു ഗോഫണ്ട്മി ഫണ്ട് റൈസർ പേജിൽ, അദ്ദേഹം കീമോതെറാപ്പിക്കും നിരവധി ശസ്ത്രക്രിയകൾക്കും വിധേയനായിരുന്നുവെന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ, അർബുദം “അദ്ദേഹത്തിന്റെ പ്രധാന അവയവങ്ങൾക്ക് ചുറ്റും” വളർന്നുകൊണ്ടിരുന്നുവെന്നും അതിൽ പറയുന്നു. ഹ്യൂസ്റ്റൺ ടെക്സൻസ്, ന്യൂ ഓർലിയൻസ് സെയിന്റ്സ് എന്നിവയുൾപ്പെടെ നിരവധി എൻ.എഫ്.എൽ. ടീമുകൾക്കായി ബ്രമാൻ കളിച്ചിട്ടുണ്ട്. 2017 സീസണിന്റെ അവസാനത്തിൽ ഈഗിൾസിനൊപ്പമുള്ള…

എഫ്‌ടിസി കമ്മീഷണറെ ട്രംപ് പുറത്താക്കിയത് നിയമവിരുദ്ധമാണെന്ന് കോടതി

വാഷിംഗ്ടൺ ഡി.സി.: ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്‌ടിസി) കമ്മീഷണർ റെബേക്ക കെല്ലി സ്ലോട്ടറിനെ പുറത്താക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശ്രമം നിയമവിരുദ്ധമാണെന്ന് ഒരു ഫെഡറൽ ജഡ്ജി വിധിച്ചു. ഇതോടെ സ്ലോട്ടറിന് തന്റെ ജോലിയിലേക്ക് മടങ്ങാൻ സാധിക്കും. എന്നാൽ ഈ നിയമപോരാട്ടം സുപ്രീം കോടതിയിലേക്ക് എത്താൻ സാധ്യതയുണ്ട്. യുഎസ് ജില്ലാ ജഡ്ജി ലോറൻ അലിഖാൻ വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ, ട്രംപ് ഭരണകൂടത്തിന്റെ പുറത്താക്കൽ എഫ്‌ടിസി നിയമത്തെയും സ്വതന്ത്ര ഏജൻസികളിൽ ഉദ്യോഗസ്ഥരെ ഏകപക്ഷീയമായി പുറത്താക്കുന്നതിൽ നിന്ന് ഒരു പ്രസിഡന്റിനെ തടയുന്ന 1935 ലെ സുപ്രീം കോടതിയുടെ കീഴ്‌വഴക്കത്തെയും ലംഘിച്ചുവെന്ന് വ്യക്തമാക്കി. “ആ സംരക്ഷണങ്ങൾ ഭരണഘടനാപരമായി നിലനിൽക്കുന്നതിനാലും ഏകദേശം ഒരു നൂറ്റാണ്ടായി അവ നിലനിൽക്കുന്നതിനാലും, മിസ്. സ്ലോട്ടറിനെ നീക്കം ചെയ്തത് നിയമവിരുദ്ധവും നിയമപരമായ പ്രാബല്യമില്ലാത്തതുമായിരുന്നു,” അലിഖാൻ തന്റെ വിധിയിൽ എഴുതി. ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. ഇത്…

‘ആശ്വാസകിരണം, ജനങ്ങളുടെ സ്വന്തം ഉമ്മൻ ചാണ്ടി’: ജെയിംസ് കൂടൽ

സാന്ത്വന രാഷ്ട്രീയത്തിന്റെ പിതാവ്, സ്‌നേഹംകൊണ്ട് ബന്ധങ്ങളുടെ ഇഴയടുപ്പം കൂട്ടിച്ചേർത്ത മനുഷ്യസ്‌നേഹി, ഒടുവിൽ ഒരു നൊമ്പരമായി ഓർമ്മയിലേക്ക് മറഞ്ഞപ്പോൾ ഹൃദയങ്ങളിൽ ഒരായിരം തവണ പുനർജനിച്ച പച്ചയായ മനുഷ്യൻ. ഉമ്മൻചാണ്ടി, പ്രതീക്ഷകളുടെ മറ്റൊരു നാമം. അടുത്തവരോട്, ആവശ്യം അറിയിച്ചവരോട് , സങ്കടങ്ങൾ പറഞ്ഞവരോട് എന്നും സഹിഷ്ണതയോടെ മാത്രം പെരുമാറിയിരുന്ന വലിയ ചിന്തകളുടെ വലിയ മാതൃകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി സാറിനെ കാണാൻ എത്തിയവരാരും നിരാശരായി മടങ്ങേïി വന്നിട്ടില്ലായെന്ന് രാഷ്ട്രീയ കേരളം തുറന്നു സമ്മതിക്കും. വലിപ്പച്ചെറുപ്പമില്ലാതെ ജനങ്ങളിലൊരാളാകാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് വിസ്മരിക്കാനാകില്ല. തിരുവനന്തപുരത്ത് ഒരു മുഖവും പുതുപ്പള്ളിയിൽ മറ്റൊരു മുഖവുമായിരുന്നില്ല ഉമ്മൻ ചാണ്ടി. ചീകിയൊതുക്കാത്ത മുടിയും ചുളിഞ്ഞ ഖദർ ഷർട്ടിന്റെ ആർഭാടരാഹിത്യവുമായി ആൾക്കൂട്ടത്തിന്റെ ഇടയിലേക്ക് ഇറങ്ങി ചെന്ന ഭരണാധികാരി ജനങ്ങൾക്കൊപ്പമായിരുന്നു, അവർ സ്വന്തമെന്ന് അദ്ദേഹത്തെ കരുതിപോന്നു. പുതുപ്പള്ളി വീടും പുതുപ്പള്ളി മണ്ഡലവും അദ്ദേഹത്തിന് രണ്ടായിരുന്നില്ല. ആഴ്ചയിലൊരിക്കൽ പുതുപ്പള്ളിയിലെ വീട്ടിൽ എത്തുമ്പോൾ ആവശ്യങ്ങളുമായി…

ബേബി ജോർജ് (ബേബിക്കുട്ടി കൊച്ചമ്മ) 90 അന്തരിച്ചു;. പൊതു ദർശനം 19 ശനിയാഴ്ച

ഡാളസ് : ബേബി ജോർജ് (90) കോട്ടയം താഴത്തങ്ങാടി പത്തിൽ കുടുംബാംഗം) ഡാളസിൽ അന്തരിച്ചു.പരേതനായ റവ. ഡോ. കെ.എസ്. ജോർജിന്റെ (തമ്പി അച്ചന്റെ) ഭാര്യയും . സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗവുമാണ് സാം കെ. ജോർജ്, ആനി എബ്രഹാം (ആനി കെ. ജോർജ്) എന്നിവർ മക്കളും , ജിജുമോൻ എബ്രഹാം മരുമകളും . ജിന്നി എബ്രഹാം കൊച്ചുമകളുമാണ് പൊതു ദര്ശനം : ജൂലൈ 19, 2025, രാവിലെ 9:00 സംസ്കാര ശുശ്രൂഷ: ജൂലൈ 19, 2025, രാവിലെ 10:00 സ്ഥലം: എപ്പിസ്കോപ്പൽ ചർച്ച് ഓഫ് ദി എപ്പിഫാനി, 421 കസ്റ്റർ റോഡ്, റിച്ചാർഡ്സൺ, TX 75080 തുടർന്ന്‌ സംസ്കാരം: റെസ്റ്റ്ലാൻഡ്, 13005 ഗ്രീൻവില്ലെ അവന്യൂ, ഡാളസ്, TX 75243 ലൈവ്സ്ട്രീം ലിങ്ക്: https://www.youtube.com/live/uZnwnwYOtLo?si=-1-eXj-QZ9qMXfA വിശദ വിവരങ്ങൾക്ക് സന്തോഷ് കാപ്പിൽ ഡാളസ് 469 434…

ഫോമാ വിമൻസ് സമ്മിറ്റ് “സഖി” സെപ്റ്റംബർ 26 മുതൽ 28 വരെ: രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

ന്യൂയോർക്ക് : ഫോമായുടെ ചരിത്രത്തിൽ ആദ്യമായി “വിമൻസ് സമ്മിറ്റ്”, ഫോമാ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ സെപ്റ്റംബർ 26,27,28 തീയതികളിൽ പ്രകൃതിമനോഹരമായ പോക്കോനോസിലെ “വുഡ് ലാൻഡ്‌സ് ഇൻ” റിസോർട്ടിൽ വച്ച് വിപുലമായ പരിപാടികളോടെ നടത്തുന്നു. “സഖി” എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ സമ്മിറ്റിൽ, സ്ത്രീകളുടെ ഉന്നമനത്തിനും മാനസീക ഉല്ലാസത്തിനുമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. നാഷണൽ വിമൻസ് ഫോറം ചെയർ പേഴ്സൺ സ്മിത നോബിൾ, ട്രഷറർ ജൂലി ബിനോയ്‌, ഫോമാ സെക്രട്ടറി ബൈജു വർഗീസ് എന്നിവർ റിസോർട്ട് സന്ദർശിച്ചു സൗകര്യങ്ങൾ ഉറപ്പു വരുത്തി. വിമൻസ് ഫോറം ചെയർപേഴ്സൺ സ്മിത നോബിൻറെ നേതൃത്വത്തിൽ, ഫോമാ ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ, ഫോമാ നാഷണൽ വിമൻസ് ഫോറം ഭാരവാഹികളായ ആശ മാത്യു, ജൂലി ബിനോയ്, ഗ്രേസി ജെയിംസ്, വിഷിൻ ജോ, സ്വപ്ന സജി, മഞ്ജു പിള്ള എന്നിവർ ഈ…

ഫോമാ പൊളിറ്റിക്കൽ ഫോറം: തോമസ് റ്റി. ഉമ്മൻ ചെയർമാൻ, സിജു ഫിലിപ്പ് സെക്രട്ടറി

ന്യൂയോർക് : ലോകത്തിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ  “ഫോമയുടെ” (ഫെഡറേഷൻ ഓഫ് മലയാളീ അസോസിയേഷൻസ്  ഓഫ് അമേരിക്കാസ്) പൊളിക്കൽ ഫോറം ചെയർമാനായി ഫോമയുടെ മുതിർന്ന നേതാവ് തോമസ് ടി. ഉമ്മൻ തെരഞ്ഞെടുക്കപ്പെട്ടു. സിജു ഫിലിപ്പ് (അറ്റ്ലാന്റാ) ആണ് സെക്രട്ടറി. കമ്മറ്റി അംഗങ്ങാളായി, ഷാജി വർഗീസ് (ന്യൂ യോർക്ക്), വിൽ‌സൺ നെച്ചിക്കാട്ട് (കാലിഫോർണിയ), ഷാന്റി വർഗീസ് (ഫ്ലോറിഡ), ജോസ് മലയിൽ (ന്യൂയോർക്) എന്നിവരെയും, കൂടാതെ ഫോമാ നാഷണൽ കമ്മിറ്റി പ്രതിനിധിയായി ജോർജ്‌ മാത്യുവിനേയും  (ചിക്കാഗോ) തെരഞ്ഞെടുത്തു. ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട തോമസ് ടി ഉമ്മൻ, ഫോമയുടെ തല മുതിർന്ന നേതാക്കളിൽ ഒരാളാണ്. ഫോമയുടെ ആദ്യ ബൈലോ കമ്മിറ്റി വൈസ് ചെയർമാനായി സേവനം ചെയ്തിട്ടുള്ള തോമസ് ടി ഉമ്മൻ, ഫോമയുടെ നാഷണൽ കമ്മിറ്റി അംഗം, നാഷണൽ ട്രഷറർ, അഡ്വൈസറി ബോർഡ് ചെയർമാൻ തുടങ്ങി വിവിധ സ്‌ഥാനങ്ങളിൽ സുത്യർഹമായി…

ക്രൈസ്‌തവ ജീവിതം ഒരു തീർത്ഥയാത്ര; “തീർത്ഥാടകന്റെ വഴി”യിലൂടെ അൽപ നേരം

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി / യൂത്ത് കോൺഫറൻസിലെ മുഖ്യ പ്രാസംഗികനായിരുന്ന മലങ്കര ഓർത്തഡോക്സ് സഭ വൈദിക അസോസിയേഷൻ ജനറൽ സെക്രട്ടറി ഫാ. ഡോ.നൈനാൻ ജോർജ് ”തീർത്ഥാടകന്റെ വഴി” എന്ന ചിന്താ വിഷയത്തിലൂന്നി 3 ദിവസങ്ങളിലായി നടത്തിയ പ്രസംഗ പരമ്പര ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ”ക്രൈസ്‌തവ ജീവിതം ഒരു തീർത്ഥയാത്രയാണ്. നദി ഒഴുകിയൊഴുകി സായൂജ്യം അടയുന്നത്‌ അതു സമുദ്രത്തിൽ ചെന്ന് ചേരുന്നതോടെയാണ്. അതുപോലെ ക്രിസ്തുവിൽ ചെന്ന് ചേരേണ്ടതാണ് ഓരോ ക്രൈസ്തവന്റെയും ജീവിതയാത്ര. ഈയൊരു ബോധ്യം ഓരോ ക്രൈസ്തവനും ഉണ്ടാകേണ്ടതാണ്. രക്ഷയിലേക്കുള്ള മാനവരാശിയുടെ തീർത്ഥാടനം ക്രിസ്തുവിനോടൊപ്പമുള്ള യാത്രയാകണം. ഒരു ക്രൈസ്തവൻ ആകുക എന്ന് പറഞ്ഞാൽ തീർത്ഥാടകൻ ആകുക എന്നും അർത്ഥമുണ്ട്”. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിൽ ‘തീർത്ഥാടകന്റെ വഴി’ എന്ന ചിന്താവിഷയത്തിലൂന്നിയ പ്രസംഗ പരമ്പരയുടെ വിവിധ ഘട്ടങ്ങളിൽ ഫാ. ഡോ. നൈനാൻ…

ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റ് ഡോ. എം അനിരുദ്ധന് ഫൊക്കാനയുടെ കണ്ണീർ പ്രണാമം

ന്യൂയോർക്ക്  : ഫൊക്കാനയുടെ  രൂപീകരണത്തിന് നേതൃത്വം നൽകിയ വ്യക്തികളിൽ പ്രമുഖനും ഫൊക്കാനയുടെ   പ്രഥമ പ്രസിഡൻ്റും ആയിരുന്ന ഡോ. എം അനിരുദ്ധന്  ഫൊക്കാനയുടെ കണ്ണീർ പ്രണാമം. മൂന്ന് തവണ ഫൊക്കാന പ്രസിഡൻ്റ് ആയി സേവനമനുഷ്ടിച്ച ഡോ. അനിരുദ്ധൻ ഫൊക്കാനയുടെ എക്കാലത്തേയും മികച്ച പ്രസിഡൻ്റാണ് . ഫൊക്കാനയെ അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയാക്കുന്നതിലും,  ജനകിയമാക്കുന്നതിലും ശ്രീ അനിരുദ്ധൻ  വഹിച്ച പങ്ക് വളരെ വലുതാണ്. 1983 ൽ  ആദ്യ പ്രസിഡന്റ് ആയ ഡോ. എം അനിരുദ്ധൻ അന്നുമുതൽ   മുതൽ 2024 സജിമോൻ ആന്റണി പ്രസിഡന്റ് ആയി നേതൃത്വം ഏൽക്കുബോഴും ഫൊക്കാനയുടെ തലതൊട്ടപ്പനായി നിലകൊണ്ട  അദ്ദേഹത്തിന്റെ നേതൃത്വപാടവം ഫൊക്കാനക്ക്  എന്നും ഒരു മുതൽക്കൂട്ട് ആയിരുന്നു . പ്രവാസി ഇന്ത്യക്കാരുടെ സാമൂഹികക്ഷേമത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് ശ്രീ .അനിരുദ്ധന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട് .യു.എസ്.എ.യിലെ നാഷണൽ ഫുഡ്…

ഫൊക്കാന സ്ഥാപക പ്രസിഡന്റ് ഡോ. എം അനിരുദ്ധൻ അന്തരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി സംഘടനകളുടെ മാതൃസംഘടനയായ ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (FOKANA) യുടെ സ്ഥാപക പ്രസിഡന്റ് ഡോ. എം അനിരുദ്ധൻ അന്തരിച്ചു. ഫൊക്കാന രൂപീകൃതമായതിനു ശേഷം മൂന്നു തവണ അതിന്റെ പ്രസിഡന്റ് പദം അലങ്കരിച്ചിട്ടുള്ള ഡോ. അനിരുദ്ധന്‍ സംഘടനയുടെ ഏറ്റവും മികച്ച പ്രസിഡന്റ് എന്ന ഖ്യാതിയും നേടിയിട്ടുണ്ട്. ഫൊക്കാനയെ കേരളത്തിൽ പരിചയപ്പെടുത്തിയതും 2001-ൽ ആദ്യമായി കേരളാ കൺവൻഷൻ സംഘടിപ്പിച്ചതും ഡോ. അനിരുദ്ധനായിരുന്നു. 1983-ൽ കെ.ആർ. നാരായണൻ അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡറായിരിക്കെയാണ്, അദ്ദേഹത്തിന്റെ ആശീര്‍‌വാദത്തോടെ അമേരിക്കയിലെമ്പാടും ചിതറിക്കിടന്നിരുന്ന മലയാളി സംഘടനകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) എന്ന കൂട്ടായ്മയ്ക്ക് ഡോ. അനിരുദ്ധന്‍ രൂപം നല്‍കിയത്. തുടര്‍ന്ന് രണ്ട് പതിറ്റാണ്ടോളം അദ്ദേഹം ഫൊക്കാനയുടെ നേതൃനിരയിൽ തുടരുകയും, ഫൊക്കാനയെ ലോകം അറിയുന്ന പ്രവാസി…