യുഎസും കാനഡയും തമ്മിലുള്ള വ്യാപാര ചർച്ചകൾ തകർന്നതോടെ ഏകദേശം 20 ബില്യൺ ഡോളർ മൂല്യമുള്ള കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തുന്നതിലേക്ക് നയിച്ചു. വാഷിംഗ്ടണ്‍: അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ വീണ്ടും രൂക്ഷമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള അവസാന വട്ട വ്യാപാര ചർച്ചകളും ഒരു കരാറിലെത്തുന്നതിൽ പരാജയപ്പെട്ടു. ഇതിനെത്തുടർന്ന്, ഏകദേശം 20 ബില്യൺ ഡോളർ മൂല്യമുള്ള കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്താൻ ട്രംപ് തീരുമാനിച്ചു. ഇതിന് മറുപടിയായി, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി യുഎസ് ഉൽപ്പന്നങ്ങൾക്ക് ഡോളറിന് പകരം ഡോളർ എന്ന നിരക്കിൽ താരിഫ് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. ചർച്ചകൾ തകർന്നതായി യുഎസ് വ്യാപാര പ്രതിനിധി ജെയിംസൺ ഗ്രീർ സ്ഥിരീകരിച്ചു, കാനഡ അവസാന നിമിഷം ആവശ്യങ്ങൾ ഉന്നയിക്കുകയും മുമ്പ് സമ്മതിച്ച കരാറുകളിൽ നിന്ന് പിന്നോട്ട് പോകുകയും ചെയ്തുവെന്ന് ആരോപിച്ചു. ഇത് കാനഡയ്ക്ക് യുഎസുമായി…
Category: AMERICA
യുവാക്കളുടെ കോപം മാറ്റത്തിനുള്ള ഊർജ്ജമായി മാറുമോ? (എഡിറ്റോറിയല്‍)
ഡൽഹിയിലും റാഞ്ചിയിലും നടന്ന വിദ്യാര്‍ത്ഥി/ഉദ്യോഗാര്‍ത്ഥി പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളും യുവാക്കളും വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളിൽ നിന്നുള്ളവരായിരിക്കാം, അവരുടെ വർഗ പദവി അവരുടെ ആവശ്യങ്ങളിൽ പ്രതിഫലിച്ചിരിക്കാം. പക്ഷേ, അവരെല്ലാം സമാനമായ ആശങ്കകളാൽ പ്രചോദിതരായിരുന്നു. മെച്ചപ്പെട്ട ഭാവിയെക്കുറിച്ചുള്ള ആശങ്ക നിലവിൽ അവ്യക്തമാണ്. പ്രൊഫഷണൽ ബിരുദങ്ങൾക്കായുള്ള പരീക്ഷാ സമ്പ്രദായത്തിന്റെ തകർച്ചയിൽ രോഷം കൊണ്ട് ജ്വലിച്ച, താരതമ്യേന ഉയർന്ന ക്ലാസുകളിൽ നിന്നുള്ള യുവാക്കളാണ് ഡൽഹിയിൽ ഒത്തുകൂടിയത്. വിദ്യാഭ്യാസപരവും കുടുംബപരവുമായ പശ്ചാത്തലങ്ങൾ കാരണം, അവർക്ക് കൂടുതൽ രാഷ്ട്രീയ അവബോധം ഉണ്ടായിരുന്നു. അതിനാൽ, അവരുടെ പ്രശ്‌നങ്ങളെ വിശാലമായ ഒരു സന്ദർഭത്തിൽ ഉൾപ്പെടുത്താൻ അവർക്ക് കഴിഞ്ഞുവെന്ന് തോന്നുന്നു. സർക്കാർ ജോലി നേടുക എന്നത് ഏറ്റവും വലിയ അഭിലാഷമായ യുവാക്കൾ കൂടുതലുള്ള സ്ഥലമാണ് റാഞ്ചി. പ്രൊഫഷണൽ ബിരുദങ്ങളോടെ അമേരിക്കയിലോ (അല്ലെങ്കിൽ മറ്റ് പാശ്ചാത്യ രാജ്യങ്ങളിലോ) അവരുടെ ജീവിതം കരുപ്പിടിപ്പിക്കാമെന്ന് അവർ സ്വപ്നം കാണുന്നുണ്ടെങ്കിൽ പോലും, അത് ഒരു വിദൂര…
എ ഫെയ്ത്ത് ജേർണി’: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ചരിത്രം — പുസ്തകം പ്രകാശനം ചെയ്തു
ഡാലസ്: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ചരിത്രവും പൈതൃകവും വിശ്വാസവും ആരാധനാപാരമ്പര്യങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന “A Faith Journey: Milestones in the History of the Malankara Mar Thoma Syrian Church” എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. വടക്കേ അമേരിക്ക–യൂറോപ്പ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ പള്ളിയിൽ 2026 ആഗസ്റ്റ് 23-ന് നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം ഗ്രന്ഥം ഔദ്യോഗികമായി പ്രകാശനം ചെയ്തു. ഡാലസിൽ നടന്ന MTVEA 18-ാമത് ഭദ്രാസന കോൺഫറൻസിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ചായിരുന്നു പ്രകാശന ചടങ്ങ്. ഗ്രന്ഥകാരനും ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവകാംഗവും, വടക്കേ അമേരിക്ക ഭദ്രാസനത്തിന്റെ നിയമോപദേശകനും Legal Affairs Committee (LAC) അംഗവുമായ അഡ്വ. ലാൽ വർഗീസിനെ അഭിനന്ദിച്ചുകൊണ്ടാണ് തിരുമേനി ഗ്രന്ഥം പ്രകാശനം ചെയ്തത്. “മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ…
പ്രസംഗവേദിയിൽ നിന്ന് ആഗോള കൂട്ടായ്മയിലേക്ക്; ഓർമ്മ സീസൺ 4ന് ഫിലാഡൽഫിയായിൽ പ്രൗഢഗംഭീര തുടക്കം
ഫിലാഡൽഫിയ: ലോകമെമ്പാടുമുള്ള മലയാളി വിദ്യാർത്ഥികളുടെ പ്രസംഗശേഷിയും ഭാഷാപാടവവും ചിന്താശേഷിയും നേതൃത്വഗുണങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓർമ്മ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ നാലാം സീസണിന് ഫിലാഡൽഫിയായിൽ പ്രൗഢഗംഭീരമായ തുടക്കം. ഓഗസ്റ്റ് 19-ന് ഫിലാഡൽഫിയ സെയിന്‍റ് തോമസ് സീറോ മലബാർ ഫൊറോനാ കത്തോലിക്കാ ദേവാലയത്തിലെ സാന്തോം ഓഡിറ്റോറിയത്തിൽ നടന്ന “An Evening of Celebration, Partnership & Community” എന്ന പ്രത്യേക പരിപാടിയിലാണ് സീസൺ 4 ഔദ്യോഗികമായി കിക്കോഫ് ചെയ്തത്. ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4ൻറ്റെ ഔദ്യോഗിക ലോഞ്ച്, ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം, 24 ന്യൂസിൻറ്റെ നേതൃത്വത്തിലുള്ള Million Malayalee Club (MMC) സംരംഭത്തിൻറ്റെ സൈനിംഗ്-ഇൻ എന്നീ മൂന്ന് പ്രധാന പരിപാടികളുടെ സംഗമവേദിയായാണ് ചടങ്ങ് മാറിയത്. നിശ്ശബ്ദ പ്രാർഥനയോടെയും അമേരിക്കൻ, ഇന്ത്യൻ ദേശീയഗാനങ്ങളോടെയും ആരംഭിച്ച ചടങ്ങിൽ, ഓർമ്മയുടെ ഒന്നാം സീസൺ മുതൽ നാലാം സീസണിലേക്കുള്ള വളർച്ചയും പ്രധാന…
കാനഡയിലെ ഗുരുദ്വാരയിൽ കത്തി ആക്രമണത്തില്‍ രണ്ട് സിഖ് ഭക്തർക്ക് കുത്തേറ്റു; അക്രമിയെ പോലീസ് പിടികൂടി; ആക്രമണത്തെ പ്രധാനമന്ത്രി കാർണി അപലപിച്ചു
കാനഡയിലെ എഡ്മണ്ടണിലുള്ള ഒരു ഗുരുദ്വാരയിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ കത്തി ആക്രമണം സിഖ് സമൂഹത്തെ ആശങ്കയിലാഴ്ത്തി. ആക്രമണത്തിൽ രണ്ട് വിശ്വാസികൾക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മുൻകാല ക്രിമിനൽ പശ്ചാത്തലവും അന്വേഷിക്കുന്നുണ്ട്. എഡ്മണ്ടന്‍ (കാനഡ): കാനഡയിലെ എഡ്മണ്ടണിലുള്ള ഒരു ഗുരുദ്വാരയ്ക്കുള്ളിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ കത്തി ആക്രമണം കോളിളക്കം സൃഷ്ടിച്ചു. പ്രാർത്ഥനയ്ക്കായി ഭക്ത്രര്‍ ഒത്തുകൂടിയപ്പോൾ ഉണ്ടായ പെട്ടെന്നുള്ള ആക്രമണത്തിൽ രണ്ട് വിശ്വാസികൾക്ക് പരിക്കേറ്റു. പോലീസ് സംഭവസ്ഥലത്തെത്തി അക്രമിയെന്ന് സംശയിക്കുന്ന 27 വയസ്സുള്ള ഒരാളെ കസ്റ്റഡിയിലെടുത്തു. സംഭവത്തിന് ഒരു ദിവസം മുമ്പാണ് ഇയാള്‍ ജയിൽ മോചിതനായതെന്നത് ശ്രദ്ധേയമാണ്. നാനാക്‌സർ ഗുരുദ്വാരയിൽ പ്രാദേശിക സമയം വെള്ളിയാഴ്ച പുലർച്ചെ 4:49 നാണ് സംഭവം നടന്നത്. ഹൈവേയില്‍ അലഞ്ഞുതിരിയുന്ന ഒരാളെക്കുറിച്ചുള്ള വിവരം പോലീസിന് ആദ്യം ലഭിച്ചിരുന്നു. ഏകദേശം 15 മിനിറ്റിനുശേഷം, ഗുരുദ്വാരയ്ക്കുള്ളിൽ കത്തി ആക്രമണം നടന്നതായി അവര്‍ക്ക് വിവരം ലഭിച്ചു. അന്വേഷണത്തിൽ, അക്രമി…
വേൾഡ് മലയാളി കൗൺസിൽ 15-ാമത് ആഗോള സമ്മേളനത്തിന് ഡാളസിൽ ഉജ്ജ്വല തുടക്കം; ലോകമെമ്പാടുമുള്ള പ്രവാസി പ്രമുഖരും വിവിധ റീജിയണുകളും പങ്കെടുത്തു
ഡാളസ്: വേൾഡ് മലയാളി കൗൺസിലിന്റെ 15-ാമത് ആഗോള സമ്മേളനത്തിനും 30-ാം വാർഷിക ആഘോഷങ്ങൾക്കും അമേരിക്കയിലെ ഡാളസിൽ ഉജ്ജ്വല തുടക്കം. പ്രൗഢഗംഭീരമായ ചടങ്ങിൽ കോട്ടയം എം.പി ഫ്രാൻസിസ് ജോർജ് സമ്മേളനം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളികളുടെ കൂട്ടായ്മയും സാംസ്കാരിക പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്നതിൽ വേൾഡ് മലയാളി കൗൺസിൽ വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ഡാളസിൽ നടന്ന പ്രഭോജ്ജ്വലമായ ചടങ്ങിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, ഗ്ലോബൽ കോൺഫറൻസ് ജനറൽ കൺവീനർ ജോൺസൺ തലച്ചെല്ലൂർ എന്നിവർ ചേർന്ന് കൗൺസിൽ പതാക ഉയർത്തി. തുടര്‍ന്ന് നടന്ന സാംസ്‌കാരിക ഘോഷയാത്രയിലും വിളംബര റാലിയിലും അമേരിക്ക, മിഡിൽ ഈസ്റ്റ് (യു.എ.ഇ ഉൾപ്പെടെ), യുകെ & യൂറോപ്പ്, ഇന്ത്യ, ഫാർ ഈസ്റ്റ് & ഓസ്ട്രേലിയ, ആഫ്രിക്ക തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൗൺസിൽ റീജിയണുകളുടെയും…
വിശ്വാസത്തിന്റെ ആത്മീയ ചൈതന്യമായി ദേവാലയങ്ങൾ മാറണം: റവ. ഡോ. മോത്തി വർക്കി
ഡാളസ്: ദേവാലയങ്ങൾ കേവലം കെട്ടിടങ്ങളോ ആചാരങ്ങളുടെ വേദികളോ ആയി ചുരുങ്ങിപ്പോകരുതെന്നും, അവ മനുഷ്യന്റെ ആത്മാവിനെ ദൈവത്തിലേക്ക് ഉയർത്തുന്ന പവിത്രമായ വിശ്വാസകേന്ദ്രങ്ങളായി രൂപാന്തരപ്പെടണമെന്നും മാർത്തോമാ സഭയിൽ പൂർവ പിതാക്കന്മാർ നവീകരണ കാലഘട്ടത്തിൽ ഉയർത്തിപ്പിടിച്ച മാറ്റമില്ലാത്ത സുവിശേഷ സത്യങ്ങൾക്കായി ശക്തിയായി നിലകൊള്ളുന്ന റവ. ഡോ. മോത്തി വർക്കി ഓർമ്മിപ്പിച്ചു.ആഗസ്ത് 20 മുതൽ 23 വരെ നീണ്ടുനിൽക്കുന്ന മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക -കാനഡ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ (MTVEA) 18-ാമത് നാഷണൽ കോൺഫറൻസിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡാളസ് മാർത്തോമ്മാ ചർച്ച് ഓഫ് ഫാർമേഴ്‌സ് ബ്രാഞ്ചിൽ നടന്ന ഈ ആത്മീയ സംഗമം വിശ്വാസികൾക്ക് പുത്തൻ ഉണർവാണ് നൽകുന്നത്. യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായത്തെ ആധാരമാക്കി റവ. ഡോ. മോത്തി വർക്കി നടത്തിയ വചനശുശ്രൂഷ വിശ്വാസികളിൽ ആത്മീയ ചിന്തകൾക്ക് ആഴം കൂട്ടി. യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷയിൽ നിന്ന് യേശുവിലേക്കുള്ള ആത്മീയ…
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഡാളസ് ചാപ്റ്റർ പ്രവർത്തനോദ്ഘാടനം ഓഗസ്റ്റ് 23-ന്; കോട്ടയം എം.പി. കെ. ഫ്രാൻസിസ് ജോർജ് മുഖ്യാതിഥി
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഡാളസ് ചാപ്റ്ററിന്റെ 2026-ലെ പ്രവർത്തനോദ്ഘാടനം ഓഗസ്റ്റ് 23-ന് വിൻധാം ഡി.എഫ്.ഡബ്ല്യു. എയർപോർട്ട് ഹോട്ടലിലെ വേദിയിൽ പ്രൗഢഗംഭീരമായി നടക്കും. കോട്ടയം പാർലമെന്റ് അംഗം കെ. ഫ്രാൻസിസ് ജോർജ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിർവ്വഹിക്കും. പ്രശസ്ത ചലച്ചിത്ര നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയും ചടങ്ങിൽ പ്രത്യേക അതിഥിയായി പങ്കെടുക്കും. സാംസ്കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖരും ജനപ്രതിനിധികളും മാധ്യമപ്രവർത്തകരും പങ്കെടുക്കുന്ന ഈ സംയുക്ത സമ്മേളനം ഡാളസിലെ പ്രവാസി മലയാളി സമൂഹത്തിന് വേറിട്ടൊരു അനുഭവമായി മാറും. ഷിജു ഫൈനാൻഷ്യൽസ് ഉടമ ഷിജു എബ്രഹാം, ക്രൗൺ ട്രാവൽസ് & ത്രിവേണി ഇന്ത്യൻ സൂപ്പർ മാർക്കറ്റ് ആൻറ് കിച്ചൺ ഉടമ സോബിൻ മാത്യു എന്നിവരാണ് ഈ പരിപാടിയുടെ സ്പോൺസർമാർ. വേൾഡ് മലയാളി കൗൺസിൽ 15-ാമത് ഗ്ലോബൽ ദ്വൈവാർഷിക കൺവെൻഷനോടനുബന്ധിച്ച് നടക്കുന്ന ഈ ചടങ്ങിൽ…
തങ്കമ്മ എബ്രഹാം ഡാലസിൽ അന്തരിച്ചു
ഡാളസ്: കണ്ടൻകുളത്തു പരേതനായ കെ. എ. എബ്രഹാമിന്റെ ഭാര്യ തങ്കമ്മ എബ്രഹാം ഡാലസിൽ അന്തരിച്ചു. തിരുവല്ല ഈസ്റ്റ് ഓതറ കാപ്ലാംഗോട്ടിൽ കുടുംബാംഗമാണ്. ഫാർമേഴ്‌സ് ബ്രാഞ്ച് സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച് വൈദികൻ റവ. റോയ് തോമസിന്റെ പിതൃസഹോദര ഭാര്യയാണ് പരേത. ഡാലസ് സെഹിയോൻ മാർത്തോമാ സഭാംഗമായ തങ്കമ്മ ദീർഘവർഷങ്ങൾ നഴ്സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിശ്രമജീവിതം നയിച്ചു വരികയായിരുന്നു ഗാർലാൻഡ് സ്വവസതിയിൽ വെച്ച് ഓഗസ്റ്റ് 20-നായിരുന്നു മരണം സംഭവിച്ചത് മകൻ: ഡോ. എ. ബി. എബ്രഹാം മരുമകൾ: സൂസൻ എബ്രഹാം കൊച്ചുമകൻ: ഈറ്റൻ എബ്രഹാം സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: എബി എബ്രഹാം 214 641 9951
ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം 11): ജയശങ്കര്‍ പിള്ള
ശ്രീ നാരായണ ഗുരുവും മഹാത്മാ ഗാന്ധിയും. അഹിംസ, വൈക്കം സത്യാഗ്രഹം, ആശയങ്ങളുടെ ദേശീയ സംഗമം. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിലും കേരളത്തിന്റെ സാമൂഹിക നവോത്ഥാനചരിത്രത്തിലും ശ്രീ നാരായണ ഗുരുവിനും മഹാത്മാ ഗാന്ധിക്കും പ്രത്യേക സ്ഥാനമാണുള്ളത്. ഇരുവരും ഒരേ കാലഘട്ടത്തിലെ മഹത്തായ വ്യക്തിത്വങ്ങളായിരുന്നുവെങ്കിലും അവരുടെ പ്രവർത്തനമേഖലകളും സമീപനരീതികളും ഒരുപോലെയായിരുന്നില്ല. ഗാന്ധിജി ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്നും, ഇന്ത്യയുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ ലക്ഷ്യമാക്കി ദേശീയ പ്രസ്ഥാനത്തെ ജനകീയമാക്കുകയും അഹിംസയും,നിസ്സഹകരണവും, സത്യാഗ്രഹവും രാഷ്ട്രീയ സമരത്തിന്റെ ശക്തമായ ആയുധങ്ങളാക്കുകയും ചെയ്തു. എന്നാൽ ശ്രീ നാരായണ ഗുരു മനുഷ്യന്റെ ആത്മീയവും സാമൂഹികവുമായ വിമോചനത്തെ മുൻനിർത്തി പ്രവർത്തിച്ചു. ഒരാൾ രാഷ്ട്രീയ അടിമത്തത്തിനെതിരെ രാജ്യത്തെ ജനങ്ങളെ സംഘടിപ്പിച്ചപ്പോൾ , മറ്റൊരാൾ ജാതിയുടെയും സാമൂഹിക അസമത്വത്തിന്റെയും അടിമത്തത്തിനെതിരെ മനുഷ്യന്റെ മനസ്സാക്ഷിയെ ഉണർത്തുകയായിരുന്നു. അതുകൊണ്ടുതന്നെ ഗുരുവും ഗാന്ധിയും തമ്മിലുള്ള ബന്ധത്തെ കേവലം ഒരു വ്യക്തിപരമായ സൗഹൃദമോ ഗുരു ശിഷ്യബന്ധമോ ആയി കാണാനാവില്ല. അത് ഇന്ത്യൻ…
