ഐക്യത്തിന്റെ സന്ദേശമായി മലയാളി കൂട്ടായ്മയുടെ ഓണാഘോഷം; പൂക്കളവും ഓണക്കളികളും പരമ്പരാഗത സദ്യയും ഒരുക്കി സുഹൃത്തുക്കൾ മിൽട്ടൺ: ജന്മനാടിന്റെ ഗൃഹാതുരത്വമുണർത്തിയും കേരളീയ പാരമ്പര്യത്തിന്റെ തനിമ കാത്തുസൂക്ഷിച്ചും കാനഡയിലെ മിൽട്ടണിലെ മലയാളി സുഹൃത്തുക്കൾ ഓണം ആഘോഷിച്ചു. ആഗസ്റ്റ് 22-ന് ഹാൽട്ടൺ ഹിൽസിലെ Terra Cotta Conservation Area-യിൽ മിഥുൻ മുരളിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷം പൂക്കളവും ഓണക്കളികളും വിഭവസമൃദ്ധമായ ഓണസദ്യയും കൊണ്ട് വർണാഭമായി. എയ്റോസ്പേസ് ആൻഡ് ഡിഫൻസ് മാനുഫാക്ചറിംഗ് കമ്പനിയായ HPG Precinmac-ൽ ജോലി ചെയ്യുന്ന മലയാളി സുഹൃത്തുക്കളാണ് ആഘോഷത്തിൽ പ്രധാനമായും പങ്കെടുത്തത്. മിഥുൻ മുരളി, ബിജു പട്ടശ്ശേരിൽ എന്നിവർക്കൊപ്പം മറ്റ് മുപ്പതോളം പേരും ഒത്തുചേർന്നു. ജോലിത്തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തിയെത്തിയ സുഹൃത്തുക്കൾക്ക് കേരളത്തിന്റെ ദേശീയോത്സവമായ ഓണം ജന്മനാടിന്റെ ഓർമകൾ പങ്കുവെക്കാനും സൗഹൃദങ്ങൾ പുതുക്കാനുമുള്ള അവസരമായി. കൂട്ടായ്മയുടെ നിറവിൽ ഓണപ്പൂക്കളം ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ ഓണപ്പൂക്കളം എല്ലാവരും ചേർന്നാണ് ഒരുക്കിയത്. വിവിധ…
Category: AMERICA
സമ്മർദ്ദ നയം ഉപേക്ഷിച്ച് ചര്‍ച്ചയ്ക്ക് തയ്യാറകണമെന്ന് അമേരിക്കയോട് ഇറാന്‍
അമേരിക്ക സമ്മർദ്ദം ഉപേക്ഷിച്ച് നയതന്ത്രം പുനരാരംഭിക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ആവശ്യപ്പെട്ടു. എന്നാല്‍, അടിയന്തര ചർച്ചകൾക്കുള്ള സാധ്യത ട്രംപ് തള്ളിക്കളഞ്ഞു, ഇറാനിൽ സൈനിക സമ്മർദ്ദം തുടരുമെന്ന് സൂചിപ്പിച്ചു. വാഷിംഗ്ടണ്‍: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ, വാഷിംഗ്ടൺ സമ്മർദ്ദ നയം ഉപേക്ഷിച്ചാൽ ചർച്ചകൾ പുനരാരംഭിക്കാമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രസ്താവിച്ചു. അതേസമയം, ഇറാൻ നേതൃത്വവുമായി ഉടനടി ചർച്ചകൾ നടത്താനുള്ള സാധ്യത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിക്കളഞ്ഞു. ഹോർമുസ് കടലിടുക്ക് തുറന്നിട്ടും അമേരിക്കയുടെ സൈനിക ഓപ്ഷനുകൾ പൂർണ്ണമായും തീർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള നയതന്ത്രം മുന്നോട്ട് കൊണ്ടുപോകുന്നതിന് അമേരിക്ക വിശ്വാസം പുനഃസ്ഥാപിക്കേണ്ടതുണ്ടെന്ന് വെള്ളിയാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ അബ്ബാസ് അരാഗ്ചി പറഞ്ഞു. മാന്യമായ സംഭാഷണത്തിന്റെയും ഇറാന്റെ അവകാശങ്ങളുടെ അംഗീകാരത്തിന്റെയും വാഗ്ദാനങ്ങളുടെ പൂർത്തീകരണത്തിന്റെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. സംഭാഷണത്തിലേക്കുള്ള പാത അടച്ചിട്ടില്ലെന്ന് അരരാഗ്ചി…
ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഓണാഘോഷം പ്രൗഢോജ്ജ്വലമായി
ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ തിരുവോണാഘോഷം 2026 ഓഗസ്റ്റ് 23 ഞായറാഴ്ച ഹ്യൂസ്റ്റണ്‍ റോസെൻബെർഗിലുള്ള എപിക് സെന്ററിൽ വെച്ച് പ്രൗഢഗംഭീരമായി ആഘോഷിച്ചു. മാവേലിത്തമ്പുരാനെ സ്വീകരിക്കാനായി നാലായിരത്തിലധികം പ്രജകളാണ് എത്തിച്ചേർന്നത്. താലപ്പൊലി, ചെണ്ടമേളം, കളരിപ്പയറ്റ്, മറ്റു വിവിധ ഇനം കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് മഹാബലിയെ എതിരേറ്റത്. 270 ഒരേ വേഷത്തിൽ ഒരേ ഭാവത്തിൽ ഒരേ താളത്തിൽ ഒരേ അംഗചലനങ്ങളോടെ അവതരിപ്പിച്ച മെഗാ തിരുവാതിര വർണ്ണനാതീതമായിരുന്നു. ഇന്ത്യൻ കോണ്‍സുല്‍ ജനറൽ മഞ്ജുനാഥ്, ജഡ്‌ജി സുരേന്ദ്രൻ പട്ടേൽ, പോലീസ് ഓഫീസർ മനോജ് പൂപ്പാറയിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. അമ്പലപ്പറമ്പിലെ കൃഷിത്തോട്ടത്തില്‍ നട്ടുവളര്‍ത്തിയ പച്ചക്കറികള്‍ ഉപയോഗിച്ച് ക്ഷേത്ര പാചകശാലയിൽ ഒരുക്കിയ മുപ്പത്തിഅഞ്ചോളം വിഭവങ്ങളോടു കൂടിയുള്ള മെഗാ സദ്യയിൽ തൃശൂര്‍ അമ്പിസ്വാമിയുടെ പാലട പ്രഥമനും ചേർന്ന് രുചിഭേദങ്ങളുടെ ഒരു മായാപ്രപഞ്ചം തന്നെ നാലായിരത്തി ഇരുനൂറോളം അതിഥികൾക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ ക്ഷേത്രഭാരവാഹികൾ അവസരമൊരുക്കി. വിവിധ ഡാൻസ് സ്‌കൂളുകൾ…
9/11 റിപ്പോർട്ടിങ്ങിൽ ‘Terrorist Attack’ വേണ്ട; CBC നിർദേശം വിവാദത്തിൽ
ഒട്ടാവ: 2001 സെപ്റ്റംബർ 11-ന് അമേരിക്കയെ നടുക്കിയ 9/11 ആക്രമണങ്ങളെ വാർത്തകളിൽ നേരിട്ട് ‘ഭീകരാക്രമണം’ (Terrorist Attack) എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കണമെന്ന കാനഡയുടെ പൊതുപ്രക്ഷേപണ സ്ഥാപനമായ CBCയുടെ ആഭ്യന്തര മാർഗനിർദേശം വിവാദമായിരിക്കുകയാണ്. ‘Terrorist’, ‘Terrorism’ തുടങ്ങിയ പദങ്ങൾ രാഷ്ട്രീയവും വൈകാരികവുമായ അർത്ഥതലങ്ങളുള്ളവയാണെന്നും അതിനാൽ അവ ‘അതീവ ജാഗ്രതയോടെ’ മാത്രമേ ഉപയോഗിക്കാവൂ എന്നുമാണ് CBCയുടെ എഡിറ്റോറിയൽ സമീപനം. ഇത്തരം വിശേഷണങ്ങൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ബന്ധപ്പെട്ട അധികാരികളെയോ വ്യക്തികളെയോ ഉദ്ധരിച്ച് പറയണമെന്നാണ് നിർദേശം. 9/11 ആക്രമണത്തിന്റെ 25-ാം വാർഷികം അടുത്തിരിക്കെയാണ് ഈ വിഷയം വീണ്ടും ചർച്ചയായത്. കാനഡയിലെ കൺസർവേറ്റീവ് എം.പി. റേച്ചൽ തോമസ് (Rachael Thomas) CBCയുടെ നിലപാടിനെ ശക്തമായി വിമർശിച്ചു. ഈ മാർഗനിർദേശം “തികച്ചും ലജ്ജാകരം” എന്നാണ് അവർ വിശേഷിപ്പിച്ചത്. അതേസമയം, 2001 സെപ്റ്റംബർ 11-ന് നടന്ന ആക്രമണങ്ങളെ അമേരിക്കൻ FBI ചരിത്രത്തിലെ ഏറ്റവും മാരകമായ ഭീകരാക്രമണങ്ങൾ എന്നാണ് വിശേഷിപ്പിക്കുന്നത്.…
അബ്ദുൾ എൽ സയ്യിദിന്റെ പരാമർശത്തിൽ ചിരി മാത്രം: പ്രതികരണവുമായി ഉഷാ വാൻസ്
വാഷിംഗ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യയും സെക്കൻഡ് ലേഡിയുമായ ഉഷാ വാൻസിനെ ലക്ഷ്യമിട്ട് മിഷിഗണിലെ ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർത്ഥി അബ്ദുൾ എൽ സയ്യിദ് നടത്തിയ രാഷ്ട്രീയ പരാമർശത്തിൽ പ്രതികരണവുമായി ഉഷ രംഗത്തെത്തി. സയ്യിദിന്റെ പ്രസ്താവന കേട്ട് തനിക്ക് ചിരിയാണ് വന്നതെന്ന് ഫോക്സ് ആൻഡ് ഫ്രണ്ട്സിന് നൽകിയ അഭിമുഖത്തിൽ ഉഷാ വാൻസ് പറഞ്ഞു. ഷരീഅത്ത് നിയമത്തെക്കുറിച്ചുള്ള വിമർശനങ്ങൾ സംബന്ധിച്ച് ജെ.ഡി. വാൻസും എൽ സയ്യിദും തമ്മിൽ നടന്ന വാഗ്വാദത്തിനിടെയാണ് ഉഷയുടെ ഇന്ത്യൻ പശ്ചാത്തലം പരാമർശിക്കപ്പെട്ടത്. വാൻസിന്റെ അന്തരിച്ച മുത്തശ്ശന് (പാപ്പാ) ഉഷയുടെ ഇന്ത്യൻ പാരമ്പര്യം ഉൾക്കൊള്ളാൻ കഴിയുമായിരുന്നോ എന്ന് പരിഹസിക്കുന്ന രീതിയിലാണ് എൽ സയ്യിദ് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടത്. എന്നാൽ, ഈ വിവാദങ്ങളെ തള്ളിക്കളഞ്ഞ ഉഷാ വാൻസ്, ഭർത്താവിന്റെ കുടുംബാംഗങ്ങളിൽ നിന്ന് തനിക്ക് എപ്പോഴും വലിയ സ്‌നേഹവും പിന്തുണയുമാണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കി. വാൻസിന്റെ മുത്തശ്ശനെയും മുത്തശ്ശിയെയും…
സൗത്ത് ഡാളസ് ന്യൂ ലൈഫ് ഫെല്ലോഷിപ്പ് ചർച്ചിന്റെ ഞായറാഴ്ച ആരാധനാ യോഗം ഓഗസ്റ്റ് 30-ന്; ഏവർക്കും സ്വാഗതം
ഡാളസ്: സൗത്ത് ഡാളസ് മേഖലയിലെ ആത്മീയ കൂട്ടായ്മകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗത്ത് ഡാളസ് ന്യൂ ലൈഫ് ഫെല്ലോഷിപ്പ് (South Dallas New Life Fellowship) ആരംഭിക്കുന്ന ഞായറാഴ്ച ആരാധനാ യോഗം (Sunday Service) 2026 ഓഗസ്റ്റ് 30-ന് വൈകുന്നേരം 7:00 മണിക്ക് ടെക്സസിലെ മിഡ്ലോതിയനിൽ വെച്ച് നടക്കും. “ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കുകയില്ല” (മത്തായി 16:18) എന്ന തിരുവചനത്തെ മുൻനിർത്തിയാണ് ഈ കൂട്ടായ്മ ക്രമീകരിച്ചിരിക്കുന്നത്. ലോകത്തിലെ പ്രതിസന്ധികൾക്കും ആശങ്കകൾക്കും നടുവിൽ തകരാത്ത ഉറപ്പുള്ള പാറയായ ക്രിസ്തുവിൽ പ്രത്യാശ കണ്ടെത്തുവാനും, ക്രിസ്തുവിന്റെ സ്നേഹത്തിലും സത്യത്തിലും വളരുവാനും ഈ ആത്മീയ കൂട്ടായ്മ സഹായകമായിത്തീരും. പ്രാർത്ഥനയിലൂടെയും ആഴമേറിയ ദൈവവചന പഠനത്തിലൂടെയും വ്യക്തിജീവിതങ്ങളിലും കുടുംബങ്ങളിലും ദൈവീക സമാധാനവും ഉൾക്കാഴ്ചയും പകരുക എന്നതാണ് ഈ ആരാധനയുടെ പ്രധാന ലക്ഷ്യം. സൗത്ത് ഡാലസ് സമൂഹത്തിന്റെ ആത്മീയവും സാമൂഹികവുമായ വളർച്ചയ്ക്കായി പ്രാർത്ഥന, വിശുദ്ധ…
ഡാളസിൽ ഗൃഹാതുരത്വം തുളുമ്പുന്ന ഓണാഘോഷം സംഘടിപ്പിച്ചു; മാധ്യമമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്
ഡാളസ്: ഡാളസിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ (IPCNT) ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ആഗസ്റ് 27 നു വൈകീട്ട് ഇർവിങ്ങിലുള്ള ചാക്കോസ് ബംഗ്ലാവിൽ വെച്ച് വിപുലമായ രീതിയിൽ നടന്നു. ജനാധിപത്യത്തിന്റെ നാലാം തൂണായി പ്രവർത്തിക്കുന്ന ഐ.പി.സി.എൻ.ടിയുടെ ആഘോഷങ്ങളിൽ ഡാളസ്, ഇർവിങ് മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുത്തു. ഐ.പി.സി.എൻ.ടി.പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷത വഹിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത മുതിർന്ന അമേരിക്കൻ മലയാളി കമാൻഡർ വർഗീസ് ചാമത്തിൽ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയും സംഘടനയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. പി.പി. ചെറിയാൻ, തോമസ് ചിറമേൽ, അഞ്ജു ബിജിലി, ബിജിലി ജോർജ്, ലാലി ജോസഫ്, , ടി.സി. ചാക്കോ, ചലച്ചിത്ര സംവിധായകൻ ഷാജി എം തുടങ്ങി സംഘടനയുടെ പ്രമുഖ ഭാരവാഹികളും അംഗങ്ങളും ആഘോഷ…
മുൻ കാമുകിയെ കാണാതായെന്ന് പരാതി നൽകി ഇന്ത്യയിലേക്ക് കടന്ന കൊലക്കേസ് പ്രതി അർജുൻ ശർമ്മ ഇന്ത്യയിൽ പിടിയിൽ
മെരിലാന്‍ഡ്: മുൻ കാമുകിയെ കാണാതായെന്ന് പോലീസിൽ പരാതി നൽകിയതിന് പിന്നാലെ ഇന്ത്യയിലേക്ക് കടന്ന യുവാവ് കൊലക്കേസിൽ ഇന്ത്യയിൽ പിടിയിലായതായി ഹോവാർഡ് കൗണ്ടി പോലീസ് അറിയിച്ചു. കൊളംബിയ സ്വദേശിയായ അർജുൻ ശർമ്മ (26)യാണ് ഇന്ത്യൻ അധികൃതരുടെ കസ്റ്റഡിയിലുള്ളത്. എലിക്കോട്ട് സിറ്റി സ്വദേശിനിയായ നികിത ഗോദിശാല (27)യുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അർജുൻ ശർമ്മയെ പോലീസ് പ്രതിയാക്കിയിരിക്കുന്നത്. ജനുവരിയിൽ നികിതയെ കാണാനില്ലെന്ന് അർജുൻ പോലീസിൽ പരാതി നൽകിയിരുന്നു. പുതുവത്സരത്തലേന്നാണ് നികിതയെ അവസാനമായി കണ്ടതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. എന്നാൽ പരാതി നൽകിയ അതേ ദിവസം തന്നെ അർജുൻ ഇന്ത്യയിലേക്ക് വിമാനമാർഗം പോയതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് നികിതയുടെ സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അർജുനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ജനുവരി 3-ന് അർജുന്റെ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിലാണ് നികിതയെ നിരവധി കുത്തേറ്റ മുറിവുകളോടെ മരിച്ച നിലയിൽ…
ടൊറന്റോയിൽ എം.പി സൽമ സഹിദിന്റെ കാറിന് തീയിട്ടു; അട്ടിമറിയെന്ന് സംശയം
ടൊറന്റോ: കാനഡയിലെ ലിബറൽ എം.പി സൽമ സഹിദിന്റെ സ്കാർബറോയിലെ വസതിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിട്ട സംഭവത്തിൽ ടൊറന്റോ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവം മനഃപൂർവമുള്ള തീവയ്പ്പ് (suspected arson) ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച പുലർച്ചെ 1:20-നും 1:30-നും ഇടയിൽ ബെല്ലമി റോഡ് നോർത്തിനും ലോറൻസ് അവന്യൂ ഈസ്റ്റിനും സമീപമാണ് സംഭവം. നിരവധി വാഹനങ്ങൾക്ക് തീപിടിച്ചതായുള്ള വിവരം ലഭിച്ചതിനെ തുടർന്ന് ടൊറന്റോ പോലീസും ഫയർ സർവീസും സ്ഥലത്തെത്തി തീയണച്ചു. പോലീസ് പറയുന്നതനുസരിച്ച് മൂന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തന്റെ കാറിനും മറ്റൊരു വാഹനത്തിനും തീയിട്ടതായി Scarborough Centre—Don Valley East മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സൽമ സഹിദ് അറിയിച്ചു. തീ കണ്ട മകനും അയൽവാസികളും 911-ൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. രണ്ട് വാഹനങ്ങളും പൂർണമായി നശിച്ചെങ്കിലും വീടിന് കേടുപാടുകളില്ലെന്നും കുടുംബാംഗങ്ങൾ എല്ലാവരും സുരക്ഷിതരാണെന്നും സഹിദ് വ്യക്തമാക്കി. ആക്രമണത്തിന്…
കാനഡയിൽ മലയാളി യുവതി ജിഷ നിര്യാതയായി
ചെങ്ങന്നൂർ വെണ്മണി പുന്തല കുഴിയംവെട്ടത്ത് ജൂട്ടു ജോർജ്ജിന്റെ ഭാര്യ ജിഷ (46) കാനഡയിൽ നിര്യാതയായി. കാനഡയിൽ താമസിച്ചുവരികയായിരുന്ന ജിഷയുടെ നിര്യാണവാർത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. മരണകാരണം സംബന്ധിച്ച വിവരങ്ങളും സംസ്കാര ശുശ്രൂഷകളുടെ സമയവും സ്ഥലവും ഉൾപ്പെടെയുള്ള കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
