ന്യൂയോർക്ക് :സിറ്റിയുടെ സാമ്പത്തിക മുൻഗണനകളിൽ വ്യക്തത വരുത്തുന്നതിനായി മേയർ സോഹ്റാൻ ക്വാമേ മംദാനി രൂപീകരിച്ച ‘ബിസിനസ് അഡ്വൈസറി കൗൺസിലിലേക്ക്’ ഇ-കൊമേഴ്സ് കമ്പനിയായ എറ്റ്സിയുടെ (Etsy) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൃതി പട്ടേൽ ഗോയലിനെ ഉൾപ്പെടുത്തി. സാമ്പത്തിക, സാങ്കേതിക, റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള 15 പ്രമുഖ വ്യവസായ നേതാക്കളാണ് ഈ കൗൺസിലിലുള്ളത്. നഗരത്തിന്റെ സാമ്പത്തിക പുരോഗതിക്കും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനുമായി രൂപീകരിച്ച ഈ സമിതി മേയർ മംദാനി, ഡെപ്യൂട്ടി മേയർ ജൂലി സു എന്നിവരുമായി മൂന്നു മാസത്തിലൊരിക്കൽ കൂടിക്കാഴ്ച നടത്തും. കാനഡയിൽ ജനിച്ച കൃതി, അമേരിക്കയിലെ ഒരു ചെറിയ മോട്ടലിൽ മാതാപിതാക്കളെ സഹായിച്ചാണ് വളർന്നത്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് എം.ബി.എയും നേടിയ അവർ മോർഗൻ സ്റ്റാൻലി, വയാകോം എന്നീ മുൻനിര സ്ഥാപനങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് എറ്റ്സിയുടെ തലപ്പത്തെത്തുന്നത്.
Category: AMERICA
തോമസ് മാലിയില്‍ (82) ന്യൂയോര്‍ക്കില്‍ നിര്യാതനായി
യോങ്കേഴ്സ് (ന്യൂയോര്‍ക്ക്): ആലപ്പുഴ എടത്വ സ്വദേശി മാലിയിൽ കുടുംബാംഗവും, അമേരിക്കയിലെ ആദ്യകാല മലയാളിയുമായ തോമസ് മാലിയിൽ (82) ന്യൂയോർക്കിലെ യോങ്കേഴ്സിൽ നിരാതനായി. ഭാര്യ: പരേതയായ തെരേസ. മക്കൾ: ടിം, ടോം. പൊതുദർശനം: സെപ്തംബര്‍ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:00 മുതല്‍ 4:00 വരെയും, വൈകീട്ട് 7:00 മുതല്‍ രാത്രി 9:00 വരെയും ഫ്ലിന്‍ മെമ്മോറിയല്‍ ഹോമില്‍ (Flynn Memorial Home, Central Park Ave., Yonkers, NY). സംസ്ക്കാര ശുശ്രൂഷ: സെപ്തംബര്‍ 12 ശനിയാഴ്ച രാവിലെ 9:45-ന് (Annunciation Church, 470 Westchester Avenue YONKERS, NY 10707). തുടര്‍ന്ന് മൗണ്ട് കാല്‍വരി സെമിത്തേരിയില്‍ സംസ്ക്കാരം (Mount Calvary Cemetery, 575 Hillside Ave WHITE PLAINS, NY 10603). കൂടുതൽ വിവരങ്ങൾക്ക്: ബെന്നി തോമസ് (914) 514-0813.
ജിഷ ജുട്ടുവിന്റെ സംസ്കാരം സെപ്റ്റംബർ 2ന്
ലണ്ടൻ, ഒന്റാറിയോ: കാനഡയിലെ ലണ്ടനിൽ താമസിച്ചിരുന്ന മലയാളി ജിഷ ജുട്ടു (46) അന്തരിച്ചു. ഓഗസ്റ്റ് 26 – നായിരുന്നു അന്ത്യം. ഭർത്താവ് ജുട്ടു ജോർജ്. ദമ്പതികൾക്ക് മൂന്ന് മക്കൾ ഷെറിൻ, ഷാരോൺ, ജോഷ്വാ. ജിഷയുടെ നിര്യാണത്തെ തുടർന്ന് കുടുംബത്തെ സഹായിക്കുന്നതിനായി London Ontario Malayalee Association (LOMA) വിവിധ സഭകളുടെയും മലയാളി സംഘടനകളുടെയും സഹകരണത്തോടെ സഹായനിധിക്കും തുടക്കം കുറിച്ചിട്ടുണ്ട്. സംസ്കാരച്ചെലവുകൾക്കും മൂന്ന് മക്കളുടെ വിദ്യാഭ്യാസവും ഭാവി ആവശ്യങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾക്കുമാണ് സഹായം ലക്ഷ്യമിടുന്നത്. കുടുംബം നൽകിയ അറിയിപ്പനുസരിച്ച്, പ്രാർത്ഥനാ ശുശ്രൂഷ ഓഗസ്റ്റ് 30 – ഞായറാഴ്ച വൈകിട്ട് 5:00 മുതൽ 8:00 വരെ Valleyview Mennonite Church-ൽ നടക്കും. സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 2 ബുധനാഴ്ച രാവിലെ 11:00 ന് Northview Funeral Home-ൽ നടക്കും. തുടർന്ന് ഉച്ചയ്ക്ക് 1:00 ന് Forest Lawn Cemetery-യിൽ ഭൗതികശരീരം സംസ്കരിക്കും.…
വി.ഡി. സതീശന്റെ വാഹനം തടഞ്ഞ സംഭവം: പാർട്ടി അച്ചടക്കവും മുഖ്യമന്ത്രിയുടെ സുരക്ഷയും ചർച്ചയാകുമ്പോൾ
മുഖ്യമന്ത്രി ഒരു പാർട്ടി നേതാവ് മാത്രമല്ല; കേരളത്തിന്റെ ഭരണഘടനാപരമായ ഭരണനേതാവാണ്. മുഖ്യമന്ത്രിയെ ഒരു പരിപാടിയിലേക്ക് ക്ഷണിക്കുമ്പോഴും സമീപിക്കുമ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക നടപടിക്രമങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങളും കൃത്യമായി പാലിക്കണം. വ്യക്തിപരമായ അടുപ്പമോ പാർട്ടി ബന്ധമോ സുരക്ഷാ പ്രോട്ടോക്കോളുകൾക്ക് പകരമാകാൻ കഴിയില്ല. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ദീർഘകാല രാഷ്ട്രീയ-ഭരണപരിചയവും ഈ സർക്കാരിന് പ്രധാനപ്പെട്ട കരുത്താണ്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മന്ത്രിസഭയും പാർട്ടി നേതൃത്വവും ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുമ്പോഴാണ് സർക്കാരിന് ജനങ്ങൾ നൽകിയ വിശ്വാസം കൂടുതൽ ശക്തമാകുന്നത്. നേതാക്കൾ തമ്മിലുള്ള ഐക്യവും പരസ്പര ബഹുമാനവും താഴെത്തട്ടിലെ പ്രവർത്തകർക്കും മാതൃകയാകണം. കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും ഉത്തരവാദിത്തവും ഇന്ന് വളരെ വലുതാണ്. അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ ഒരു പ്രവർത്തകന്റെ വാക്കോ പ്രവൃത്തിയോ പോലും സർക്കാരുമായി ബന്ധപ്പെടുത്തി പൊതുസമൂഹം വിലയിരുത്തും. അതിനാൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നതും സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാക്കുന്നതും ഒഴിവാക്കണം. പാർട്ടിയുടെ…
എന്‍വൈസിടി സപ്ലൈ ലൊജിസ്റ്റിക്സ് മലയാളി ഉദ്യോഗസ്ഥരുടെ കുടുംബ പിക്നിക്ക് ക്വീന്‍സില്‍ നടത്തി
ന്യൂയോര്‍ക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സ് വിഭാഗത്തിലുള്ള മലയാളി ഉദ്യോഗസ്ഥരുടെയും വിരമിച്ചവരുടെയും കുടുംബങ്ങളുടെ കൂട്ടായ്മ ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 11 മണിമുതൽ ക്വീൻസിലെ ആലിപോണ്ട് പാർക്കിൽ പിക്നിക്ക് നടത്തി. പ്രസിഡന്റ് പ്രിൻസ് പോൾ, സെക്രട്ടറി റോബി കോശി, ട്രഷറർ അരുൺ അച്ചൻകുഞ്ഞ് എന്നിവരുടെ നേതൃത്വത്തിൽ, വിവിധ തരം ഭക്ഷണ പാനീയങ്ങളോടെ സംഘടിപ്പിച്ച പിക്നിക്ക് പങ്കെടുത്തവരെല്ലാം ആസ്വദിച്ചു. ആരോൺ കോശിയുടെ നേതൃത്വത്തിൽ നടന്ന കായിക മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് സീനിയർ മെമ്പർമാരായ പി.എസ്. വർഗീസും, വർഗീസ് ഒലഹന്നാനും ചേർന്ന് സമ്മാനദാനം നിർവഹിച്ചു. വർഷങ്ങൾക്ക് മുമ്പ് സർവീസിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന പലരും ഈ പിക്നിക്കിൽ പങ്കെടുത്തുവെന്നത് വളരെ അഭിനന്ദനീയമായി. പുതിയതായി ജോലിയില്‍ പ്രവേശിച്ചവരേയും കുടുംബാംഗങ്ങളെയും പരിചയപ്പെടുവാനുള്ള ഒരവസരമായി പലരും ഈ സംഗമത്തെ ഉപയോഗിച്ചു. അംഗങ്ങൾ സംഭാവന ചെയ്ത ഉല്പന്നങ്ങൾ റിനോജ് കോരുതിന്റെ നേതൃത്വത്തിൽ ലേലം…
അമ്മയെ വെടിവെച്ചു കൊന്ന ജോർജിയയിൽ നിന്നുള്ള കൗമാരക്കാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ
ജോർജിയ: സ്കൂൾ വെടിവെപ്പ് പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ അമ്മയെ വെടിവെച്ചു കൊന്ന ജോർജിയയിൽ നിന്നുള്ള കൗമാരക്കാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പതിനാറാം കാരിയായ ലിലിയാന വാഗ്നറാണ് കുറ്റസമ്മതം നടത്തിയത്. ടിഫ്റ്റൺ ജുഡീഷ്യൽ സർക്ക്യൂട്ട് ജില്ലാ അറ്റോർണിയുടെ ഓഫീസ് 2026 ഓഗസ്റ്റ് 25-ന് നിയുക്ത തടവ് ശിക്ഷ സ്ഥിരീകരിച്ചത് . ഇപ്പോൾ 16 വയസുള്ള വാഗ്നർ, തന്റെ മാതാവ് റേച്ചൽ സൂസാൻ വാഗ്നറെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്ന് സമ്മതിച്ചു. ശിക്ഷയുടെ വ്യവസ്ഥകൾ പ്രകാരം, അവർ കുറഞ്ഞത് 30 വർഷം സേവിച്ചതിനു ശേഷം മാത്രം പരോൾക്ക് യോഗ്യയാകും 2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാസങ്ങളായി താൻ പ്ലാൻ ചെയ്തിരുന്ന സ്കൂൾ വെടിവെപ്പ് നടത്താൻ സാധിക്കാത്തതിനെത്തുടർന്നാണ് ഉറങ്ങിക്കിടക്കുകയായിരുന്ന 51 കാരിയായ അമ്മ റേച്ചൽ സുസെയ്ൻ വാഗ്നറെ ലിലിയാന വെടിവെച്ചു കൊന്നത്. അന്ന് 14 വയസ്സായിരുന്നു ലിലിയാനയുടെ പ്രായം. കാർ…
പരിശുദ്ധ കന്യക മാതാവിന്റെ തിരുന്നാൾ ആഗസ്റ്റ് 28 മുതൽ സെപ്റ് 6 വരെ റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തൊലിക്ക ദേവാലയത്തിൽ
റോക്ലാൻഡ് : പരിശുദ്ധ കന്യാമറിത്തിന്റെ നാമധെയത്തിൽ ഉള്ള റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ പരി: കന്യാമറിയത്തിന്റെ തിരുന്നാൾ ദിനങ്ങളിൽ തിരുകർമ്മങ്ങളിൽ പങ്കെടുത്ത പരി . അമ്മ വഴി ദൈവാനുഗ്രഹം പ്രാപിപ്പാൻ റോക്ലാൻഡ് സെൻറ് മേരീസ് ക്നാനായ ദേവാലയത്തിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു . ഇക്കുറി 82 ഇടവക അംഗങ്ങൾ പ്രെസുദേന്തിമാരായി തിരുന്നാൾ ഏറ്റു നടത്തുന്നു.ഇടവക വികാരി ബഹു റവ . ഫാ . ജോബി പൂച്ചുകണ്ടത്തിൽ . കൂടെ ട്രസ്റ്റീ മാരായ ,ജസ്റ്റിൻ ചാമക്കാല ,ജിമ്മി പുളിയനാൽ ,ജോസഫ് കീഴങ്ങാട്ടു ,കപ്യാർ തോമസ് ഇഞ്ചനാട്ട് എന്നിവരുടെ നേതൃത്തിൽ വിവിധ കമ്മറ്റികൾ തിരുന്നാൾ വിജയത്തിനായി പ്രവർത്തിക്കുന്നു .. സെപ്റ് 4 ന് കൊടികയറുന്നതോടെ അന്നേ ദിവസം ഫാ .റിജോ പുതുപറമ്പിലിന്റെ കാർമികത്വത്തിൽ ലതിഞ്ഞും മലങ്കര റീത്തു കുർബാനയും നൊവേനയോടെയും തിരുന്നാൾ…
ഡാളസിന്റെ ആത്മീയ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ച് പ്രഥമ പെന്തക്കോസ്ത് സമ്മേളനം
ഡാളസ്: ഡാളസിന്റെ ആത്മീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് പ്രഥമ പെന്തക്കോസ്ത് സമ്മേളനം അനുഗ്രഹപൂർവ്വം സമാപിച്ചു. 62-ലേറെ മലയാളി പെന്തക്കോസ്ത് സഭകളുള്ള ഡാളസിൽ, സഭകളുടെ ഐക്യവേദിയായ ഡാളസ് സിറ്റി-വൈഡ് ഫെല്ലോഷിപ്പ് (DCF) അതിന്റെ നാൽപ്പതാം വാർഷിക വേളയിലാണ് ആദ്യമായി സിറ്റി-വൈഡ് കോൺഫറൻസ് സംഘടിപ്പിച്ചത്. സംഘാടകരുടെ പ്രതീക്ഷകൾക്കും അപ്പുറമായി വൻ ജനപങ്കാളിത്തമാണ് സമ്മേളനത്തിൽ അനുഭവപ്പെട്ടത്. ഓഗസ്റ്റ് 21 വെള്ളിയാഴ്ച മുതൽ 23 ഞായറാഴ്ച വരെ മെസ്കീറ്റിലുള്ള ശാരോൺ ഇവന്റ് സെന്ററിലായിരുന്നു സമ്മേളനം. ‘ഒന്നായ് യേശുവിനായി’ (Together for Jesus – അപ്പൊ. പ്രവൃത്തികൾ 2:44) എന്നതായിരുന്നു ചിന്താവിഷയം. വിവിധ യോഗങ്ങളിൽ പാസ്റ്റർ അനീഷ് കൊല്ലം, പാസ്റ്റർ ഡസ്റ്റി സ്മാൾ എന്നിവർ പ്രധാന സന്ദേശങ്ങൾ നൽകി. സഹോദരിമാരുടെ സെഷനിൽ സിസ്റ്റർ ശ്രീലേഖ, ഡോ. സൂസൻ തോമസ് എന്നിവർ വചനം പങ്കുവെച്ചു. പാസ്റ്റർമാരായ ജേക്കബ് മാത്യു, കെ. ജോയി, കോശി വൈദ്യൻ,…
മാർത്തോമ്മാ സഭയുടെ ഭാവി: പ്രാർഥനാനിർഭരമായ ഒരു ആത്മപരിശോധന
ഒരു ആയുഷ്കാലം മുഴുവൻ മാർത്തോമ്മാ സഭയുടെ തണലിൽ വളർന്ന വ്യക്തി എന്ന നിലയിലാണ് ഞാൻ ഈ വാക്കുകൾ കുറിക്കുന്നത്. ആരെയും വിചാരണ ചെയ്യാനോ അധിക്ഷേപിക്കാനോ അല്ല, മറിച്ച് എന്റെ സഭയോടുള്ള ആത്മാർഥമായ സ്നേഹവും ആശങ്കയും കൊണ്ടാണ് ഇതെഴുതുന്നത്. നാം സഞ്ചരിക്കുന്ന വഴികളെക്കുറിച്ച് പ്രാർഥനാനിർഭരമായ ഒരു ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമീപകാലത്തായി, മാർത്തോമ്മാ സഭയുടെ ആത്മീയ വളർച്ചയെക്കാളും ഇടവകാംഗങ്ങളുടെ ആത്മാർഥമായ ആത്മീയ പരിപാലനത്തെക്കാളും പ്രാധാന്യം സ്ഥാപനപരമായ വളർച്ചയ്ക്ക് ലഭിക്കുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൂടുതൽ എപ്പിസ്കോപ്പമാർ, വൻകിട കെട്ടിടങ്ങൾ, സ്ഥാനമാനങ്ങൾ, തിരഞ്ഞെടുപ്പുകൾ, ബാഹ്യമായ അംഗീകാരങ്ങൾ എന്നിവയ്ക്കാണ് നാം കൂടുതൽ മുൻഗണന നൽകുന്നത്. പുതിയ തലമുറയെ സഭയോട് ചേർത്തു നിർത്താനും സഭാംഗങ്ങളുടെ എണ്ണത്തിൽ പ്രതീക്ഷിച്ച വളർച്ച കൈവരിക്കാനും സാധിക്കാത്ത ഈ കാലഘട്ടത്തിൽ, നമ്മുടെ മുൻഗണനകൾ തെറ്റിപ്പോകുന്നുണ്ടോ എന്ന് നാം സ്വയം ചോദിക്കേണ്ടതുണ്ട്. നേതൃത്വതലങ്ങളിൽ പോലും സ്ഥാനമാനങ്ങൾക്കും അംഗീകാരങ്ങൾക്കും വേണ്ടിയുള്ള മത്സരബുദ്ധി…
ഇന്ത്യയിൽ നിന്ന് മുസ്ലീങ്ങളെ പുറത്താക്കുക എന്നത് ഹിന്ദുത്വമല്ല; എല്ലാ വഴികളും ദൈവ സന്നിധിയിലേക്കാണെത്തുന്നത്: ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
ഇന്ത്യയിൽ നിന്ന് മുസ്ലീങ്ങളെ പുറത്താക്കുക എന്നത് ഹിന്ദുക്കളുടെ ആശയമല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞു. ന്യൂയോര്‍ക്ക്: ഇന്ന് (ഓഗസ്റ്റ് 29-ന്) ന്യൂയോർക്കിൽ നടന്ന “ഒരു ലോകം, ഒരു മനുഷ്യത്വം” എന്ന പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് മോഹൻ ഭാഗവത് മതം, വൈവിധ്യം, സാമൂഹിക ഐക്യം എന്നിവയെക്കുറിച്ച് സംസാരിച്ചു. ലോകത്തിലെ മതങ്ങളുടെ പാതകൾ വ്യത്യസ്തമായിരിക്കാമെങ്കിലും, ആത്യന്തിക ലക്ഷ്യം ഒന്നുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം സമൂഹവുമായുള്ള സംഭാഷണത്തിന്റെയും സേവനത്തിന്റെയും ഉദാഹരണവും ഭഗവത് ഉദ്ധരിച്ചു. വ്യത്യസ്ത മതങ്ങൾ അവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്നുണ്ടെങ്കിലും അവയുടെ ലക്ഷ്യം ഒരേ ആത്യന്തിക സത്യത്തിലെത്തുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ജലത്തിന്റെ ഉദാഹരണം ഉദ്ധരിച്ച്, ഭൂമിയിൽ വീഴുന്ന വെള്ളം വ്യത്യസ്ത വഴികളിലൂടെയാണ് ഒടുവിൽ സമുദ്രത്തിലെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ, ദൈവത്തിലേക്കുള്ള വഴികളും വ്യത്യസ്തമായിരിക്കും. വൈവിധ്യം പ്രകൃതിയുടെ ഒരു നിയമമാണെന്നും അത് അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യണമെന്നും അദ്ദേഹം…
