ഹണ്ടിംഗ്ടൺ വാലി (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ഹണ്ടിംഗ്ടൺ വാലി സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം. കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി റിംഗിൾ ബിജു, അകില സണ്ണി, ജെയ്‌സി ജോൺ, ബിസ്മി വർഗീസ് എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം ദേവാലയത്തിൽ സന്ദർശനം നടത്തി. ഇടവക വികാരി വെരി റവ. സി.ജെ ജോൺസൺ കോറെപ്പിസ്കോപ്പയും ഇടവക കമ്മിറ്റിയും ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു. വെരി റവ. സി.ജെ ജോൺസൺ കോറെപ്പിസ്കോപ്പ കോൺഫറൻസ് ടീം അംഗങ്ങളെ പരിചയപ്പെടുത്തുകയും കോൺഫറൻസിനു വേണ്ടിയുള്ള ടീമിന്റെ സമർപ്പണത്തിനും പരിശ്രമത്തിനും നന്ദി പറയുകയും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ എല്ലാ ഇടവക അംഗങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് .…
Category: AMERICA
വിശുദ്ധ വാരത്തിൻ്റെ പ്രസക്തിയും ചില ചിന്തകളും ! (ലേഖനം): ഫിലിപ്പ് മാരേട്ട്
കുരിശുമരണത്തിനു മുമ്പുള്ള യേശുവിൻ്റെ ജീവിതത്തിലെ അവസാനത്തെ സംഭവങ്ങളുടെ സ്മരണയാണ് വിശുദ്ധവാരം, പ്രത്യേകിച്ചും വിശുദ്ധവാരം എന്നത് ഓശാന ഞായർ മുതൽ ഉയിർപ്പ് വരെ ഉള്ള ദിനങ്ങൾ കൊണ്ട് അവസാനിക്കുന്ന ദൈവപുത്രനായ യേശുവിൻ്റെ പുനരുത്ഥാനത്തിനു മുമ്പുള്ള ആഴ്‌ചയിലെ പ്രവർത്തനങ്ങളുടെ വാർഷിക സ്മരണയാണ്. അതുപോലെതന്നെ നമ്മൾ വളരെ വേദനയോടെയും, സങ്കടങ്ങളോടെയും കടന്നുപോകാൻ ആഗ്രഹിക്കുന്ന ഒരു ആഴ്ചകൂടിയാണിത്. പ്രത്യേകിച്ചും എല്ലാ വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഴ്ചയായിട്ടാണ് ഈ വിശുദ്ധവാരത്തെ കാണുന്നത്. അതുപോലെ നമ്മൾ ഈ വിശുദ്ധ വാരത്തെ യേശുക്രിസ്തുവിൻ്റെ അഭിനിവേശം, മരണം, പുനരുത്ഥാനം എന്നിവയെകൂടി ഓർക്കുന്നതിനാൽ എല്ലാ ക്രിസ്ത്യാനികൾക്കും ഇത് ഒരു പുതിയ ജീവിതത്തിൻ്റെയും, ശാന്തമായ പ്രതീക്ഷയുടെയും ആഘോഷം കൂടിയാണ്. അതുകൊണ്ട് യേശു നമ്മെ സ്നേഹിച്ചതുപോലെ മറ്റുള്ളവരെ നമ്മൾ സ്നേഹിക്കാനും, അവൻ നമുക്ക് നൽകുന്ന ക്ഷമയെക്കുറിച്ച് ചിന്തിക്കാനും വിശുദ്ധവാരത്തെ നമുക്ക് ഉപയോഗിക്കാം. ക്രിസ്തുമതത്തിലെ ഏറ്റവും പവിത്രമായ സമയമാണ് വിശുദ്ധവാരം, ഈ നാളുകൾ, കുരിശുമരണവും,…
എപ്സ്റ്റീൻ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാൻ ‘ജോക്കർ’ ട്രംപ് ഇറാനെതിരെ യുദ്ധം ആരംഭിച്ചു; ഫ്രഞ്ച് സെനറ്ററുടെ പ്രസംഗം ആഗോള ചർച്ചയ്ക്ക് തുടക്കമിട്ടു
എപ്സ്റ്റീൻ വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ട്രംപ് ഇറാനെതിരെ യുദ്ധം നടത്തുന്നതെന്ന് ഫ്രഞ്ച് സെനറ്റർ ക്ലോഡ് മാൽഹൂർ ആരോപിച്ചു. അദ്ദേഹത്തിന്റെ പരാമർശങ്ങൾ ആഗോള രാഷ്ട്രീയത്തിൽ പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. ഫ്രഞ്ച് പാർലമെന്റിൽ ഒരു സെനറ്റർ നടത്തിയ പ്രസംഗം അന്താരാഷ്ട്ര ചർച്ചകളുടെ കേന്ദ്രമായി മാറി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ മുതിർന്ന സെനറ്റർ ക്ലോഡ് മൽഹൂർ ആണ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. ആഭ്യന്തര തർക്കങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ട്രംപ് ഇറാനുമായുള്ള സംഘർഷത്തിന് പ്രേരണ നൽകിയെന്ന് അദ്ദേഹം പ്രസ്താവിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചും അതിൽ അമേരിക്കയുടെ പങ്കിനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രസ്താവന പുതിയ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. സെനറ്റിനെ അഭിസംബോധന ചെയ്യുന്നതിനിടെ, ട്രംപിന്റെ നേതൃത്വ ശൈലിയെ മാൽഹ്യൂറെ നേരിട്ട് ആക്രമിച്ചു. കൊട്ടാരത്തിൽ ഒരു കോമാളി ഇരിക്കുമ്പോൾ, മുഴുവൻ കൊട്ടാരവും ഒരു സർക്കസായി മാറുമെന്ന പഴഞ്ചൊല്ല് ഉദ്ധരിച്ചുകൊണ്ട്. ട്രംപ് ഭരണകൂടത്തെ “അത്ഭുതങ്ങളുടെ…
കൊഴുക്കട്ടക്കുമുണ്ട് സ്വന്തമായി ഒരു ദിവസം (ലേഖനം): ജോസ് മാളേയ്ക്കല്‍
കൊഴുക്കട്ട എന്ന പലഹാരത്തെക്കുറിച്ച് അറിയാത്തവരും അല്‍പം രുചിക്കുകയെങ്കിലും ചെയ്യാത്തവര്‍ ആരും തന്നെ മലയാളനാട്ടില്‍ അരിയാഹാരം കഴിക്കുന്നവരുടെ കൂട്ടത്തിലുണ്ടാവില്ല. ശര്‍ക്കരയും, ചിരകിയ തേങ്ങയും, ഏലക്കായും, ജീരകവും ചേര്‍ത്തു കുഴച്ച മിക്സ് മയപ്പെടുത്തിയ അരിപ്പൊടികൊണ്ട് വട്ടത്തിലുണ്ടാക്കിയ ഷെല്ലിനുള്ളിലാക്കി സീല്‍ ചെയ്ത് ആവിയില്‍ വേവിച്ചെടുക്കുന്ന ഒരു എളുപ്പ പലഹാരമെന്നനിലയില്‍ എല്ലാവരും രുചിയോടെ കഴിക്കുന്ന ഒന്നാണു കൊഴുക്കട്ട. പലചേരുവകളിലും, അപാര രുചികളിലും വളരെ നല്ല സോഫ്റ്റ് കൊഴുക്കട്ടയുണ്ടാക്കാന്‍ നമ്മുടെ വീട്ടമ്മമാര്‍ മിടുക്കരാണു. വിശേഷാവസരങ്ങളില്‍ വീടുകളിലെ ഭക്ഷണമേശയില്‍ രാജകീയപ്രൗഡിയില്‍ വിശിഷ്ഠാതിഥികള്‍ക്കായി നിരത്തുന്ന രുചിയുള്ള വെറുമൊരു സ്നാക്ക് എന്നതിനേക്കാള്‍ 365 ദിവസങ്ങളുള്ള വര്‍ഷത്തിലെ ഒരു ശനിയാഴ്ച്ച ദിവസം സ്വന്തമാക്കിയെടുത്ത കൊഴുക്കട്ട മധുരപലഹാരങ്ങളില്‍ രാജനാണു. ഇനി എങ്ങനെ കൊഴുക്കട്ട ഒരു ദിവസം സ്വന്തമാക്കി എന്നു നോക്കാം. പേതൃത്താ ഞായര്‍ മുതല്‍ ഉയിര്‍പ്പു ഞായര്‍ വരെ അന്‍പതുദിവസങ്ങള്‍ മല്‍സ്യമാംസാദികള്‍ വെടിഞ്ഞ് പ്രാര്‍ത്ഥനയിലും, പരിത്യാഗത്തിലും, ദാനധര്‍മ്മത്തിലുമൂന്നി അതീവ തീകഷ്ണതയോടെ പൗരസ്ത്യസുറിയാനി…
വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഏപ്രിൽ 2
റിച്ചാർഡ്സൺ (ടെക്സസ്) : മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം അവസാനിക്കുന്നു.അവസാന തീയതി ഏപ്രിൽ 2, വ്യാഴാഴ്ചയാണ് അപേക്ഷകൾ ഏപ്രിൽ 2-നകം തപാലിൽ അയക്കുകയോ , അന്നേദിവസം പ്രവൃത്തിസമയം അവസാനിക്കുന്നതിന് മുൻപ് നേരിട്ട് കൗണ്ടി രജിസ്ട്രാർ ഓഫീസിൽ എത്തിക്കുകയോ ചെയ്യണം. അപേക്ഷാ ഫോമുകൾ www.votetexas.gov എന്ന വെബ്സൈറ്റിൽ നിന്നും പ്രിന്റ് ചെയ്യാം. കൂടാതെ റിച്ചാർഡ്സൺ ലൈബ്രറിയിലും ഫോമുകൾ ലഭ്യമാണ്. പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്ക് വോട്ടർ കാർഡുകൾ തപാൽ വഴി ലഭിക്കും.ഏപ്രിൽ 20 മുതൽ 28 വരെയാണ് മുൻകൂർ വോട്ടിംഗ് സൗകര്യം ഉണ്ടായിരിക്കുക.
കാലിഫോര്‍ണിയയില്‍ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ക്ക് യെല്‍ദോ മോര്‍ തീത്തോസ് തിരുമേനി നേതൃത്വം നല്‍കും
കാലിഫോര്‍ണിയ: യേശുക്രിസ്തുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ ഓര്‍മ്മ പുതുക്കിക്കൊണ്ട് ക്രൈസ്തവര്‍ ഓശന ഞായര്‍ ആചരിക്കുകയാണല്ലോ. ഈയവസരത്തില്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുരുത്തോല പ്രദക്ഷിണവും നടത്തും. വിശുദ്ധവാരത്തിന് തുടക്കം കുറിക്കുന്ന ഓശാനഞായറാഴ്ച വിശ്വാസികള്‍ ഒരേ മനസ്സോടെ ആരാധനാലയങ്ങളില്‍ എത്തിച്ചേരും. കാലിഫോര്‍ണിയായിലെ സാക്രമെന്‍റോ സെന്‍റ് ബേസില്‍ സിറിയക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഈ വര്‍ഷം നടക്കുന്ന ഹോശാന പെരുന്നാളിന് അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത യെല്‍ദോ മോര്‍ തീത്തോസ് തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിക്കും. സാന്‍ഫ്രാന്‍സിസ്കോ സെന്‍റ് മേരീസ് ദേവാലയത്തില്‍ വെച്ച് നടക്കുന്ന പെസഹ പെരുന്നാളിനും കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും അഭിവന്ദ്യ തിരുമേനി നേതൃത്വം നല്കും. യേശുക്രിസ്തുവിന്‍റെ അനശ്വരമായ സ്നേഹത്തിന്‍റെയും പങ്കുവെക്കലിന്‍റെയും ഓര്‍മ്മ പുതുക്കി ദേവാലയങ്ങളില്‍ പെസഹാപ്പെരുന്നാള്‍ കൊണ്ടാടുന്നു. പാദങ്ങളോളം താഴ്ന്നിറങ്ങി ശുദ്ധീകരിക്കുന്ന വിനയത്തിന്‍റെയും സേവനത്തിന്‍റെയും സന്ദേശം പകര്‍ന്ന് കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും. യേശുക്രിസ്തുവിന്‍റെ അന്ത്യ അത്താഴവിരുന്നിന്‍റെയും കുര്‍ബാന സ്ഥാപനത്തിന്‍റെയും സ്മരണകളിലാണ് പെസഹാചരണം നടക്കുന്നത്. സാന്‍ഹൊസെ സെന്‍റ്…
ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു: സെനറ്റിൽ ബിൽ പാസായി
ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ് ഐകകണ്ഠേന പാസാക്കി. നിലവിൽ പ്രായപൂർത്തിയാകാത്തവർക്ക് വിവാഹം കഴിക്കാൻ നൽകിയിരുന്ന എല്ലാ ഇളവുകളും പുതിയ നിയമത്തിലൂടെ നീക്കം ചെയ്യും. വിവാഹിതരാകാൻ കുറഞ്ഞത് 18 വയസ്സ് പൂർത്തിയാകണം.ഇളവുകൾ ഒഴിവാക്കി: മാതാപിതാക്കളുടെ സമ്മതത്തോടെയോ കോടതി ഉത്തരവിലൂടെയോ 18 വയസ്സിന് താഴെയുള്ളവർക്ക് വിവാഹം കഴിക്കാമെന്ന നിലവിലെ നിയമത്തിലെ പഴുതുകൾ ഇതോടെ അടയും. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ചൂഷണങ്ങൾക്കും മനുഷ്യക്കടത്തിനും ഇരയാകുന്നത് തടയാനാണ് ഈ നീക്കമെന്ന് ബിൽ അവതരിപ്പിച്ച സെനറ്റർ വാരൻ ഹാമിൽട്ടൺ പറഞ്ഞു. ഒക്ലഹോമയിൽ നിലവിലുള്ള നിയമപ്രകാരം, രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കിൽ 16-17 വയസ്സുകാർക്കും പ്രത്യേക സാഹചര്യങ്ങളിൽ കോടതി അനുമതിയോടെ 16 വയസ്സിന് താഴെയുള്ളവർക്കും വിവാഹം കഴിക്കാമായിരുന്നു. പുതിയ ബിൽ നിയമമാകുന്നതോടെ ഇത്തരം വിവാഹങ്ങൾ പൂർണ്ണമായും നിരോധിക്കപ്പെടും.ബിൽ ഇനി ഒക്ലഹോമ ജനപ്രതിനിധി സഭയുടെ പരിഗണനയ്ക്ക്…
ചിക്കാഗോ സെന്റ് മേരീസിലെ വിശുദ്ധ വാര തിരുക്കർമ്മങ്ങൾ മാര്‍ച്ച് 29 ഞായറാഴ്ച
ചിക്കാഗോ: യേശുക്രിസ്തുവിന്റെ രാജകീയമായ ജറൂസലേം പ്രവേശനം, പീഢാനുഭവം, കുരിശുമരണം, ഉയർത്തെഴുന്നേല്പ് എന്നിവ അനുസ്‌മരിക്കുന്ന വിശുദ്ധ വാരത്തിലേക്കു ലോകമെമ്പാടുമുള്ള ക്രൈസ്തവരോടൊപ്പം മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയവും പ്രവേശിക്കുന്നു. വിശുദ്‌ധ വാരത്തിലെ തിരുക്കർമ്മങ്ങൾ താഴെപ്പറയുന്ന ക്രമത്തിൽ നടക്കുന്നതാണ്. ഓശാന ഞായറാഴ്ചയായ മാർച്ച് 29-നു ഓശാനയുടെ തിരുക്കർമ്മങ്ങൾ രാവിലെ 10 മണിക്ക് മലയാളത്തിലും വൈകുന്നേരം 4 മണിക്ക് ഇംഗ്ലീഷിലും നടത്തപ്പെടുന്നു. കൂടാതെ രാവിലെ 8 മണിക്കും വൈകുന്നേരം 5:30 നും മലയാളത്തിൽ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. ഏപ്രിൽ 2, പെസഹാവ്യാഴാഴ്ച, വൈകുന്നേരം 6:30- ന് കാൽ കഴുകൽ ശുശ്രൂഷയും ആഘോഷമായ വി. കുർബാനയും ഉണ്ടായിരിയ്ക്കും. ഏപ്രിൽ 3, ദുഃഖവെള്ളിയാഴ്ച, വൈകുന്നേരം 5 മണിക്ക് ഇംഗ്ലീഷിലും 7 മണിക്ക് മലയാളത്തിലും ദുഖവെള്ളിയുടെ തിരുക്കർമ്മങ്ങളും കുരിശിന്റെ വഴിയും നടക്കും. വൈകിട്ട് കഞ്ഞിനേർച്ചയും ഉണ്ടായിരിക്കും. ഏപ്രിൽ 4, ശനിയാഴ്ച 8:15 ന്…
ഇറാനുമായുള്ള ട്രംപിന്റെ തന്ത്രം തകർന്നു; സമാധാന പദ്ധതി പരാജയപ്പെട്ടു; ദൂതന്മാരുടെ പങ്കിനെക്കുറിച്ച് സംശയങ്ങള്‍ ബലപ്പെടുന്നു
ഇറാൻ-യുഎസ് സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ട്രംപിന്റെ സമാധാന പദ്ധതി ദുർബലമാകുന്നതായി റിപ്പോര്‍ട്ട്. തന്ത്രം പിഴവുള്ളതാണെന്നും യുഎസിന് സ്ഥിതി കൂടുതൽ ദുഷ്‌കരമായിക്കൊണ്ടിരിക്കുകയാണെന്നും വിദഗ്ദ്ധർ പറയുന്നു. വാഷിംഗ്ടണ്‍: ഇറാന്റെ മുന്നിൽ ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതി ദുർബലമാകുന്നതായി റിപ്പോര്‍ട്ട്. അമേരിക്ക സമ്മർദ്ദത്തിലാണെന്ന് തോന്നുന്ന തരത്തിലേക്ക് സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും, ഈ പദ്ധതി അടിസ്ഥാന യാഥാർത്ഥ്യങ്ങളുമായി ബന്ധമില്ലാത്തതാണെനുമാണ് വിദഗ്ദ്ധർ വിശ്വസിക്കുന്നത്. ട്രംപിന്റേത് ഒരു സമാധാന കരാര്‍ അല്ലെന്നും മുന്‍കൂട്ടി തയ്യാറാക്കിയിട്ടുള്ള പദ്ധതി നടപ്പിലാക്കാനുള്ള തന്ത്രമാണെന്നും ഇറാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് അദ്ദേഹം പറയുന്ന കരാര്‍ അംഗീകരിക്കാൻ ഇറാന്‍ വിസമ്മതിച്ചു. ട്രംപിന്റെ അടുത്ത അനുയായികളായ ജാരെഡ് കുഷ്‌നർ (മരുമകന്‍), സ്റ്റീവ് വിറ്റ്കോഫ് എന്നിവരുടെ പങ്കിനെക്കുറിച്ചും നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. ചർച്ചകൾ നടത്താനുള്ള ചുമതലയാണ് അവരെ ഏൽപ്പിച്ചതെങ്കിലും ഇറാനുമായുള്ള ചർച്ചകൾക്ക് വ്യക്തമായ ഫലങ്ങൾ ലഭിച്ചില്ല. അവരുടെ അനുഭവക്കുറവ് പ്രകടമായിരുന്നുവെന്നും മൊത്തത്തിലുള്ള തന്ത്രത്തെ ദുർബലപ്പെടുത്തിയെന്നും വിദഗ്ദ്ധർ പറയുന്നു. തന്നെയുമല്ല,…
യുഎസും ഇറാനും തമ്മില്‍ മുഖാമുഖ ചർച്ചകൾ പാക്കിസ്താനില്‍ ഉടൻ നടക്കുമെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി
ദുബായ്: ഇറാൻ വിഷയത്തിൽ ജർമ്മനിയും അമേരിക്കയും തമ്മിൽ ഒരു കരാറിലെത്തിയതായി ഇന്ന് (മാർച്ച് 27 വെള്ളിയാഴ്ച) ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ പ്രസ്താവിച്ചു. വാഡെഫുളിന്റെ അഭിപ്രായത്തിൽ, അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾ ഉടൻ തന്നെ പാക്കിസ്താനിൽ നടക്കും. ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ആദ്യ പ്രതീക്ഷയായിട്ടാണ് ഇതിനെ കാണുന്നത്. ഏത് സമാധാന കരാറിലും സഹായിക്കാൻ തയ്യാറാണെന്ന് ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസും പ്രസ്താവിച്ചു. മൂന്നാം കക്ഷികൾ വഴി അമേരിക്കയും ഇറാനും തങ്ങളുടെ നിർദ്ദേശങ്ങൾ രേഖാമൂലം കൈമാറിയതായി ജർമ്മനി വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ശരിയായ ദിശയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സൂചിപ്പിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് നൽകിയ സമയപരിധി ഏപ്രിൽ 6 വരെ ട്രംപ് നീട്ടി. എന്നാല്‍, നേരിട്ടുള്ള ചർച്ചകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇറാൻ നിലവിൽ…
