പുരോഗമന സാഹിത്യം ദുഃഖസാന്ദ്രമാണ്: കാരൂർ സോമൻ (ചാരുംമൂടൻ)

മലയാള സാഹിത്യ സംസ്‌കാരത്തെ നിർമ്മത്സരബുദ്ധിയോടെ പരിശോധിച്ചാൽ ഇന്ന് നമ്മൾ എത്തി നിൽക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതിക വിദ്യകളിലാണ്. ഏത് രംഗത്തെപോലെ ഭാഷയെയും പരിപോഷിപ്പിക്കുവാൻ എല്ലാം സാമഗ്രികളും അവർ പ്രധാനം ചെയ്യുന്നു. ഭാവനാസമ്പന്നരായ പ്രതിഭകൾ ആശയപൗഷകല്യം കൊണ്ട്  സംഭാവ്യങ്ങളാക്കുന്ന യഥാർഥ ജീവിതത്തെ അനശ്വരമാക്കിയ ഭാഷയിൽ ഇന്ന് കല്ലും പതിരും തിരിച്ചറിയാൻ സാധിക്കുന്നില്ല. ആധുനിക സാങ്കേതിക സാധ്യതകളെ അങ്ങേയറ്റം പ്രയോജനപ്പെടുത്തേണ്ട തുണ്ട്. ഇതിൽ നിന്ന് ഉരുത്തിരിയുന്ന ഒരു ചോദ്യമുണ്ട്. കാളിദാസൻ ശകുന്തളക്ക് ജന്മം നല്കി യതുപോലെ വായനക്കാരുടെ പ്രതീക്ഷകൾക്കൊപ്പമുയരാൻ യാന്ത്രികമായി ഉല്പാദിപ്പിക്കുന്ന എഴുത്തുകൾക്ക് സർഗാത്മകമായി എത്രമാത്രം കാവ്യകലയുടെ ചാരുത കണ്ടെത്താൻ സാധിക്കും? ആശയപരമായി നിലവാരമില്ലാത്ത അവാർഡുകൾ വാങ്ങുന്നവർക്ക്  സാധിക്കുന്നുണ്ടോ? യഥാർത്ഥ സാഹിത്യ സൃഷ്ടികൾ ജീവിത സ്പർശിയായിരിക്കണമെന്നത് തർക്കമുള്ള കാര്യമല്ല. യാഥാർഥ്യങ്ങളെ ആത്മവത്തമാക്കുന്ന മഹത്തരമായ സാഹിത്യ സൃഷ്ടികളെ ആദ രിക്കുന്നതും തെറ്റല്ല. ഇന്നത്തെ കമ്പോള സംസ്‌കാരത്തെപറ്റി, എഴുത്തുകാർ അവരുടെ അന്തസ്സ് കെടുത്തുന്നതിനെപ്പറ്റി…

പൂതപ്പാട്ട് തരംഗമാകുന്നു; പൗലോസ് കുയിലാടന്‍ മിത്രാസ് അവാര്‍ഡ് ഏറ്റുവാങ്ങി

ഓര്‍ലാന്‍ഡോ: മികച്ച നടനും കലാ-സാംസ്‌കാരിക പ്രവര്‍ത്തകനുമായ പൗലോസ് കുയിലാടന്‍ നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ കാലാകാരന്മാരുടേയും ചലച്ചിത്ര പ്രവര്‍ത്തകരുടേയും സര്‍ഗ്ഗാത്മക മികവിനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ‘മിത്രാസ്’ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായ ‘പൂതപ്പാട്ട്’ എന്ന സിനിമയിലെ അഭിനയത്തിന് സ്‌പെഷല്‍ ജൂറി അവാര്‍ഡ് ഏറ്റുവാങ്ങി. ജൂണ്‍ 20-ന് ന്യൂജേഴ്‌സിയിലെ Brearley തീയേറ്ററില്‍ വെച്ചാണ് ചടങ്ങ് നടന്നത്. ഫെസ്റ്റിവലില്‍ പൂതപ്പാട്ട് എന്ന ചിത്രത്തിലെ അഭിനയ മികവിനാണ് സ്‌പെഷല്‍ ജൂറി അവാര്‍ഡ് കുയിലാടന്‍ ഏറ്റുവാങ്ങിയത്. നാടക രംഗത്തും ഗാനരചനയിലും കഴിവ് തെളിയിച്ച പൗലോസ് കുയിലാടന്‍ സ്‌കൂള്‍ കാലഘട്ടം മുതല്‍ പെരുന്തച്ചന്‍, അച്ഛന്റെ പൊന്നുമക്കള്‍, കൂട്ടുകുടുംബം തുടങ്ങി നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഫ്‌ളോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ സ്ഥിരതാമസക്കാരനായ കുയിലാടന്‍ അമേരിക്കയിലെ ഏറ്റവും വലിയ സംഘടനയായ ഫോമ, ഒരുമ, ഓര്‍മ്മ എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുകയും, കള്‍ച്ചറല്‍ സ്റ്റേജ് പ്രോഗ്രാമുകള്‍ സംവിധാനം ചെയ്തിട്ടുള്ള…

ആഗോള ബഹുമതിയിൽ നിന്ന് സാംസ്കാരിക കേന്ദ്രത്തിലേക്ക്; ഷാർജയുടെ ‘ഹൗസ് ഓഫ് വിസ്ഡം’ ശ്രദ്ധേയമാകുന്നു

ഷാർജ: യുനെസ്കോയുടെ ലോക പുസ്തക തലസ്ഥാനമെന്ന ആഗോള ബഹുമതിയിൽ നിന്ന് രൂപംകൊണ്ട ഷാർജയിലെ ‘ഹൗസ് ഓഫ് വിസ്ഡം’, മേഖലയിലെ പ്രധാന സാംസ്കാരിക അടയാളങ്ങളിലൊന്നായി മാറുന്നു. കേവലമൊരു ലൈബ്രറി എന്നതിലപ്പുറം കുറഞ്ഞ കാലം കൊണ്ടുതന്നെ വിദ്യാർത്ഥികളുടെയും അക്കാദമിക് വിദഗ്ധരുടെയും വായനക്കാരുടെയുമെല്ലാം പ്രിയപ്പെട്ട കേന്ദ്രമായി ഇത് മാറിയിട്ടുണ്ട്. രൂപകൽപ്പന, ലൈബ്രറി, വിജ്ഞാനകേന്ദ്രം തുടങ്ങി നിരവധി മേഖലകളിലെ അം​ഗീകാരങ്ങളും തേടിയെത്തി. 2019ലായിരുന്നു ഷാർജയ്ക്ക് ലോക പുസ്തക തലസ്ഥാനം എന്ന രാജ്യാന്തര അം​ഗീകാരം ലഭിച്ചത്. വിജ്ഞാന ലോകത്തെ തിളങ്ങുന്ന ഈ നേട്ടത്തെ, വെറും പ്രഖ്യാപനങ്ങളിൽ ഒതുക്കാതെ എങ്ങനെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാം എന്ന ഭരണനേതൃത്വത്തിന്റെ ചിന്തയിൽ ‌നിന്നാണ് ‘ഹൗസ് ഓഫ് വിസ്ഡം’ എന്ന വിപ്ലവകരമായ ആശയം ജനിച്ചത്. ‘ദി സ്ക്രോൾ’ സ്മാരകത്തിന്റെ പ്രതീകാത്മകതയോടൊപ്പം, അതിന് പ്രായോഗികമായ അർത്ഥം നൽകുന്ന ഒരു സ്ഥിര സാംസ്കാരിക സ്ഥാപനമായിട്ടാണ് ഷാർജ നിക്ഷേപവികസന അതോറിറ്റി (ഷുറൂഖ്) ഹൗസ്…

പുസ്തകങ്ങളും വായനയുമില്ലാത്ത ലോകം വിരസമാകും: ഇശാന്‍ ഖാന്‍

ദോഹ: (ഖത്തര്‍): പുസ്തകങ്ങളും കഥകളും കവിതകളും മഹാന്മാരുടെ ജീവിതാനുഭവങ്ങളും ചിന്തകളും കണ്ടുപിടുത്തങ്ങളുമൊക്കെയാണ് ലോകത്തെ സക്രിയമാക്കുന്നതെന്നും, പുസ്തകങ്ങളും വായനയുമില്ലാത്ത ലോകം വളരെ വിരസമാകുമെന്നും ഖത്തറില്‍ പുസ്തക വായനയിലൂടെ ശ്രദ്ധേയനായ വിദ്യാര്‍ഥി ഇശാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു. ദേശീയ വായന ദിനത്തോടനുബന്ധിച്ച് മീഡിയ പ്‌ളസ് സംഘടിപ്പിച്ച വായനാദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എന്‍. പണിക്കരുടെ വായിച്ചു വളരുക , ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം എന്നും പ്രസക്തമാണെന്നും പുസ്തകങ്ങളുമായി സൗഹൃദം സ്ഥാപിച്ചാല്‍ ജീവിതം കൂടുതല്‍ മനോഹരമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. നിത്യവും കുറച്ചുസമയമെങ്കിലും വായനക്കായി മാറ്റിവെക്കാനുള്ള സന്നദ്ധതയും പ്രതിജ്ഞയുമാണ് വായനദിനത്തെ അടയാളപ്പെടുത്തേണ്ടത്. ഖത്തറിലെ സ്‌കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ആറാം തരം വിദ്യാര്‍ഥിയായായ ഇശാന്‍ വിവിധ ഭാഷകളിലുള്ള ആയിരത്തി മുന്നോറോളം പുസ്തകങ്ങള്‍ ഇതിനകം വായിച്ചിട്ടുണ്ട്. പ്രാപഞ്ചിക സംവിധാനങ്ങളേയും വിശാലമായ ലോകത്തേയും പഠിച്ചുകൊണ്ടും വായിച്ചുകൊണ്ടും സ്രഷ്ടാവിനെ കണ്ടെത്തണമെന്ന ആഹ്വാനവുമായാണ് ഖുര്‍ആന്‍ അവതരണം…

“മലയാള സാഹിത്യം ലോക വേദിയിൽ” – സംവാദം

ഡാളസ് : ലാന (ലിറ്ററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക)യുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ജൂൺ 19, വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക് (9 PM EST )zoom വഴി ഒരുക്കുന്ന സാഹിത്യ സംവാദം സംഘടിപ്പിച്ചിരിക്കുന്നു. ലോകസാഹിത്യത്തിന്റെ ഭാഗമായിത്തീരാൻ മലയാള സാഹിത്യത്തിന് വലിയ തോതിൽ സാധിക്കുന്നുണ്ട്. സമൃദ്ധമായ കൃതി കളിലൂടെയും പരിഭാഷകളിലൂടെയും അന്താരാഷ്ട്ര പുരസ്കാരങ്ങളിലൂടെയും മലയാളത്തിന്റെ കഥകളും കവിതകളും ഇന്ന് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നു എന്നത് ഒരു വസ്തുതയാണ്. മലയാള സാഹിത്യത്തിന് ലോകസാഹിത്യ വേദിയിൽ അർഹമായ സ്ഥാനം കിട്ടിയിട്ടില്ല എന്നത് മലയാളികളുടെ ദുഃഖത്തിനും അമർഷത്തിനും കാരണമാണ്. മലയാളസാഹിത്യത്തോടൊപ്പം മറ്റ് ഇന്ത്യൻ ഭാഷകളിലെ സാഹിത്യമോ വിദേശ ഭാഷകളിലെ സാഹിത്യമോ വായിച്ചു ശീലമുള്ളവർക്ക് ഒരു കാര്യത്തിൽ സംശയമില്ല; ലോക സാഹിത്യവേദിയിൽ ഔന്നത്യത്തോടെ നിൽക്കാൻ എല്ലാ അർഹതയും മലയാള സാഹിത്യത്തിനുണ്ട്. എങ്കിൽ എന്തുകൊണ്ടാണ് മലയാളത്തിന് അർഹ മായ ശ്രദ്ധ കിട്ടാതെ പോവുന്നത്? മലയാള…

ജോര്‍ജ് മണ്ണിക്കരോട്ട്: കേരള ലിറ്റററി അസ്സോസിയേഷൻ ഓഫ് ഡാളസ്, അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു

ഡാളസ് : പ്രവാസ മലയാള സാഹിത്യരംഗത്തെ പ്രതിഭാധനരില്‍ അഗ്രഗാമിയായിരുന്ന ജോർജ് മണ്ണിക്കരോട്ടിന്റെ നിര്യാണത്തിൽ കേരള ലിറ്റററി അസോസിയേഷൻ ഡാളസ്, അനുസ്മരണം സംഘടിപ്പിക്കുന്നു. സൂമിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അര നൂറ്റാണ്ടിലേറെയുള്ള തന്റെ അമേരിക്കൻ ജീവിതത്തിൽ അമൂല്യമായ സംഭാവനകളാണ് അദ്ദേഹം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയത്. നോവൽ, ചെറുകഥ, ലേഖനം എന്നീ ശാഖകളിലായി ഏതാണ്ട് പത്തോളം കൃതികൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എഴുത്തു ജീവിതത്തിലെ ഏറ്റവും വിലയേറിയ എന്നെന്നും പ്രകാശിക്കുന്ന ഒന്നാണ് “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യചരിത്രം”എന്ന പുസ്തകം. ജെ. മാത്യൂസ്, ജോൺ മാത്യു, ജെയിംസ് കൂരിക്കാട്ടിൽ, മീനു എലിസബത്ത്, സാമൂവൽ യോഹന്നാൻ (ലാനാ പ്രസിഡന്റ്‌ ) തുടങ്ങിയ നിരവധി സാഹിത്യ പ്രവർത്തകർ പ്രസ്തുത പരിപാടിയിൽ സംബന്ധിക്കുന്നതാണ്. എല്ലാ ഭാഷാ സ്നേഹികളെയും ഈ അനുസ്മരണ പരിപാടിയിലേക്ക് സ്വാഗത ചെയ്യുന്നതായി ആക്ടിംഗ് സെക്രട്ടറി, ഡോ. ദർശന മനയത്തു ശശി പറഞ്ഞു.

അബ്ദുൾ പുന്നയൂർക്കുളo പുസ്തക പ്രകാശനവും കവിയരങ്ങും സംഘടിപ്പിച്ചു

വന്നേരിയിലെ വളർന്നുവരുന്ന എഴുത്തുകാരൻ ഏഴിയിൽ അബ്ദുല്ലയുടെ പ്രോത്സാഹനാർത്ഥം, അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളo പുസ്തക പ്രകാശനവും കവിയരങ്ങും സംഘടിപ്പിച്ചു. പുന്നയൂർക്കുളo നാലപ്പാടൻ സ്മാരക സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കവി ഏഴിയിൽ അബ്ദുല്ലയുടെ രണ്ടാമത് കവിതാസമാഹാരമായ ‘മൗനവാതിൽ പക്ഷി’ ഗുരുവായൂർ എം എല്‍ എ എൻ.കെ. അക്ബർ, അബ്ദുൾ പുന്നയൂർക്കുളത്തിന് നൽകി പ്രകാശനം നിർവ്വഹിച്ചു. പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്കിൽ (കെ.ജി.കരുണാകര മേനോൻ സ്മാരക ഹാൾ) വെച്ചു നടന്ന ചടങ്ങിൽ സമിതി സെക്രട്ടറി സതീഷ്‌കുമാർ എ.കെ സ്വാഗതം പറഞ്ഞു. സമിതി വൈസ് പ്രസിഡണ്ട് ടി. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. സമിതി ജഡ്ജിംഗ് കമ്മിറ്റി അംഗം ടി. മോഹൻ ബാബു പുസ്തകo പരിചയപ്പെടുത്തി. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സൻ തളികശ്ശേരി, പഞ്ചായത്ത് മെമ്പർ അനിതാ ധർമ്മൻ, വന്നേരി ഹയർ സെക്കണ്ടറി സ്‌കൂൾ പ്രധാനാദ്ധ്യാപിക അജിത എം.…

ജോർജ് മണ്ണിക്കരോട്ട് രചിച്ച ‘അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം’: എ.സി. ജോർജ്

(2026 ജൂൺ ആറാം തിയ്യതി ശനിയാഴ്ച അന്തരിച്ച ജോർജ് മണ്ണിക്കരോട്ട് രചിച്ച “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം” എന്ന ബൃഹത്തായ, ഈടുറ്റ ഗ്രന്ഥത്തെ കുറിച്ച് ഈ ലേഖകൻ 2021ൽ എഴുതിയ ഒരു ലേഖനം അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ഒരിക്കൽക്കൂടെ പ്രസിദ്ധീകരിക്കുകയാണ്. ഈ വിഷയത്തിൽ ഇത്രയധികം ഗവേഷണാൽമകമായ ഒരു രചനാ ഗ്രന്ഥം ഈ ലേഖകൻ ഇതേവരെ കണ്ടിട്ടില്ല. ഈ വർഷം ഈ പുസ്തകം ഇംഗ്ലീഷില്‍ വിവർത്തനം ചെയ്തു പ്രസിദ്ധീകരിക്കുകയുണ്ടായി) ഹൂസ്റ്റണ്‍: അമേരിക്കയില്‍ അധിവസിക്കുന്ന പ്രസിദ്ധ മലയാള ഭാഷാസാഹിത്യകാരനും, ചരിത്രകാരനുമായ ജോര്‍ജ്ജ് മണ്ണിക്കരോട്ട് രചിച്ച ‘അമേരിക്കയിലെ ആധുനിക മലയാള സാഹിത്യചരിത്രം’ പ്രസിദ്ധീകരിച്ചു. വടക്കെ അമേരിക്കയ്ക്കു പുറമെ കാനഡയിലെയും ആധുനിക മലയാള സാഹിത്യ ചരിത്രം ഈ ബൃഹത്തായ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അമേരിക്കയില്‍ ആദ്യമായി 2007ല്‍ ‘അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം’ എന്ന ഒരു ചരിത്ര പുസ്തകം ജോര്‍ജ്ജ് മണ്ണിക്കരോട്ട് രചിച്ചിരുന്നു. 2021ല്‍ കൂടുതല്‍…

സാഹിത്യവേദിയില്‍ പ്രൊഫ. ഫിലിപ്പ് കല്ലട കവിത അവതരിപ്പിക്കുന്നു

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം മെയ് 1 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. (Zoom Meeting Link  https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) പ്രൊഫ. ഫിലിപ്പ് കല്ലട സാഹിത്യവേദിയുടെ മെയ് മാസ യോഗത്തില്‍ മൂന്നു ചെറുകവിതകള്‍ അവതരിപ്പിക്കുന്നു. 1. വീണ്ടുമൊരു മഴക്കാലം – ബാല്യത്തില്‍ മിക്കവരും അനുഭവിച്ച മഴക്കാലവും മഴ നോക്കി വീടിന്‍റെ ഇറയത്തിരുന്ന ഓര്‍മ്മകളും അയവിറക്കുന്ന ഒരനുഭവമാണ് ഈ കവിത. 2. ജീര്‍ണ്ണിച്ച വീട് – ഓരോ മനുഷ്യനും രണ്ടു വീടുകളുണ്ട്. മനസ്സിലുള്ള വീടിന്‍റെ നന്മകളും പുറമെയുള്ള വീടിന്‍റെ തകര്‍ന്ന അനുഭവങ്ങളും കൂടി ജന്മമരണ ചിന്തകളിലേക്ക് വായനക്കാരെ കൊണ്ടുപോകുന്ന ഒരു ചെറുചിന്തയാണ് ഈ കവിത. 3. രാമന്‍റെ ദുഃഖം – വാല്മീകിരാമായണത്തിന്‍റെ അന്ത്യത്തില്‍ വായനക്കാര്‍ കാണുന്ന രാമന്‍റെ മനസ്സും ചെയ്തുപോയ…

സാഹിത്യവേദി ഏപ്രിൽ 10-ന്; “പെരുന്തച്ചൻ പുരാവൃത്തം മലയാള സിനിമയിലും നാടകത്തിലും”

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഏപ്രിൽ 10 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. Zoom Meeting Link:  https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) ശ്രീ ആർ എസ് കുറുപ്പ് പെരുന്തച്ചൻ കഥയുടെ പുരാവൃത്തപരമായ ഒരു അവലോകനം നടത്തുന്നു. ടി എം എബ്രഹാമിന്റെ പെരുന്തച്ചൻ എന്ന നാടകത്തെയും എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി അജയൻ സംവിധാനം ചെയ്ത പെരുന്തച്ചൻ എന്ന ചലച്ചിത്രത്തെയും ആസ്പദമാക്കി പെരുന്തച്ചൻ കഥയുടെ പുരാവൃത്തപരമായ ഒരു അവലോകനമാണ് അവതരിപ്പിക്കുന്നത്. ആർ എസ് കുറുപ്പ് ആനുകാലികങ്ങളിൽ സാഹിത്യ, കലാ സാംസ്കാരിക കാര്യങ്ങളെക്കുറിച്ച് ലേഖനങ്ങൾ എഴുതുന്നു. യുഗാവസാനത്തിന്റെ രണ്ടാമൂഴം, വീട് ഒഴിഞ്ഞവരുടെ വേവ്, എന്ന രണ്ട് ലേഖനസമാഹാരങ്ങളും അമ്മ മഹാറാണി എന്ന നാടക സമാഹാരവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മാർച്ച് മാസ സാഹിത്യവേദിയിൽ…