കൂത്താണ്ടവർ (പുസ്തക പരിചയം): അബ്ദുൾ പുന്നയൂർക്കുളം

വേണുഗോപാലൻ കോക്കാടൻ തന്റെ ‘കൂത്താണ്ടവർ’ എന്ന നോവലിന്റെ ആമുഖത്തിൽ പറയുന്നു അദ്ദേഹവും കുടുoബവും ഉറങ്ങാൻ നേരം മക്കളോട് കഥ പറയുന്ന ഒരു പതിവുണ്ടെന്ന്. അത് കൗതുകകരവും ഹൃദ്യവുമായി തോന്നി. നോവലിലുടനീളം വരികൾക്കിടയിലൂടെ മറ്റൊരാൾ കഥ പറഞ്ഞു മനസ്സിലാക്കി തരുന്നതു പോലെ തോന്നി. നോവൽ സുഗമമായി വായിക്കാo. വ്യത്യസ്തമായ ഒരു പ്രണയ കഥ. കഥ തുടങ്ങുന്നത് കോയമ്പത്തൂരിലെ സെഗുഡന്തലി എന്ന ഗ്രാമത്തിൽ. അഞ്ചoഗ കുടുംബത്തിലെ മൂന്നു മക്കളിൽ രണ്ടാമനാണ് സോമു. സോമുവിന് സുഗന്ധ എന്ന ജ്യേഷ്ഠത്തിയും ശരവണ എന്ന അനുജനുമുണ്ട്. സോമുവിന്റെ അച്ഛൻ, കുമരേശൻ പ്രൈമറി സ്‌കൂൾ വാദ്ധ്യാരും അമ്മ ഗോമതി, കുടുംബിനിയും. സോമു നാലാം ക്‌ളാസ്സിൽ പോകുന്നതുവരെ ആൺകുട്ടികളുടെ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്, പക്ഷേ ശബ്ദം പെണ്ണിന്റേതും. അഞ്ചാം ക്‌ളാസ് തൊട്ട് അവനിൽ സ്ത്രീ ലക്ഷണങ്ങൾ കണ്ടു തുടങ്ങി… തുടർന്നവൻ ആൺകുട്ടികളുടെ വേഷം ഉപേക്ഷിച്ചു പെൺവസ്ത്രം ധരിക്കാൻ തുടങ്ങി……

ലാനയുടെ 2026 സാഹിത്യോത്സവത്തിൽ പുസ്തകപ്രദർശനം

വാഷിംഗ്‌ടൺ ഡി.സി: അമേരിക്കൻ തലസ്ഥാനനഗരമായ വാഷിംഗ്‌ടണിൽ ആദ്യമായി (ലിറ്റററി അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ പ്രാദേശിക സമ്മേളനം September 25-27ൽ (വെള്ളി, ശനി, ഞായർ) നടത്തുന്നു. Venue: George Mannickarottu Nagar Carradoc Hall Hotel Conference Center 1500 East Market Street, Leesburg, VA, 20176. പ്രശസ്‌ത എഴുത്തുകാരായ സക്കറിയയും വി.ജെ ജെയിoസും മുഖ്യാതിഥികളായി പങ്കെടുക്കുന്ന സദസ്സിൽ, മലയാളസാഹിത്യത്തിന്റെ വളർച്ചയേയും പുരോഗതിയേയും മുൻനിർത്തി, ഭാഷാസ്നേഹികളെ പ്രോത്സാഹിപ്പിക്കുന്നതിന്നായി നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി എഴുത്തുകാരുടെ പുസ്തകപ്രദർശനം നടത്തുന്നു. അതിലേക്കായി അമേരിക്കൻ മലയാളികൾക്ക് സുപരിചിതനായ വേണു ഗോപാലൻ കോക്കോടന്റെ അഡ്രസ്സിൽ കൃതികൾ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു. വിർജീനിയായിലെ ജോർജ് മണ്ണിക്കരോട്ട് നഗറിൽ എല്ലാ ഭാഷാസ്നേഹികളും പങ്കെടുത്തു വിജയിപ്പിക്കുവാൻ പ്രത്യേകം അഭ്യർത്ഥിക്കുന്നു. കൃതികൾ അയക്കേണ്ട വിലാസം: Venugopalan Kokkodan 42619 Offenham Ter, Chantilly, VA 20152…

പറക്കും പക്ഷിയെ പ്രണയിക്കുന്നവർ (ആസ്വാദനം): റൗഫ് കോടത്തൂർ

അബ്ദുൾ പുന്നയൂർക്കുളം രചിച്ച ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ എന്ന നോവലിനെപ്പറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്. പ്രമേയം: ജോലി തേടി അമേരിക്കയിലെത്തുന്ന ഒരു നാടൻ ചെറുപ്പക്കാരന്റെ യൗവ്വനം നീന്തിക്കടന്ന വൈതരണികൾ പശ്ചാത്തലമാക്കി അരങ്ങേറുന്ന ഒരു ശുദ്ധ പ്രണയമാണ് തുടക്കം. കേന്ദ്ര കഥാപാത്രമായ ഷാഫിയിലൂടെ അനാവരണം ചെയ്യപ്പെടുന്ന സാഹസങ്ങളുടെ പ്രവാഹം വായനക്കാരെയും കൂടെ കൊണ്ടുപോകുന്ന നിലയിലേക്ക് പുരോഗമിക്കുന്നു. പ്രണയ മൊട്ടുകൾ, സുഗന്ധം പരത്തുന്ന പൂക്കളായി വിടരുന്നു, സിന്ധ്യ എന്ന അമേരിക്കൻ സുന്ദരിയിലൂടെ. അധികം വൈകാതെ ആ പൂക്കൾ വാടി തളർന്നു മണ്ണിൽ വീണടിയുന്നു. ഇതിലേക്ക് നയിച്ച പ്രകൃതിയുടെ നിഗൂഡ ആസൂത്രണം വായനക്കാരുടെ ഹൃദയത്തെ സ്പർശിക്കുന്നുണ്ട്. ആ പക്ഷി പറന്നകലുന്നതും നോക്കി നിസ്സഹായനായി നിൽക്കുന്ന നായകന്റെ കൂടെ വായനക്കാരെയും കാണാനാവും. മറ്റൊരു പക്ഷിയെ സമൂഹം കൊണ്ടുവരുന്നുണ്ട്; ഒപ്പം സംഘർഷങ്ങളുടെ കൂമ്പാരവും. ഇതിലൂടെയെല്ലാം നീന്തിക്കയറുന്ന നായകൻ അവശനും രോഗിയും വിധിയുടെ ഇരയുമായി മാറുന്നു. പറന്നകന്നുകൊണ്ടിരിക്കുന്ന…

ലാന വാഷിംഗ്ടണ്‍ കൺവൻഷന്‍; സക്കറിയയും വിജെ ജെയിംസും മുഖ്യാതിഥികളായി പങ്കെടുക്കും

വാഷിംഗ്‌ടൺ: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA)യുടെ പ്രാദേശിക കൺവൻഷൻ സെപ്റ്റംബർ 25 മുതൽ 27 വരെ വിർജീനിയയിലെ ലീഡ്സ്ബർഗിൽ നടക്കും. LANA യുടെ മുപ്പത് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് അമേരിക്കൻ തലസ്ഥാന മേഖലയെ വേദിയാക്കി ഒരു കൺവൻഷൻ സംഘടിപ്പിക്കുന്നത്. നിലവിലെ LANA പ്രസിഡന്റ് സാമുവൽ യോഹന്നാന്റെയും സെക്രട്ടറി നിർമ്മല ജോസഫിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റി, കൺവൻഷന്റെ ചെയർമാനായി എഴുത്തുകാരനായ വേണുഗോപാലൻ കോക്കോടനെയും കൺവീനറായി ഷിനോ കുര്യനെയും നിയോഗിച്ചുകൊണ്ടുള്ള കൺവെൻഷൻ കമ്മിറ്റി ഇതിനകം തന്നെ ഊർജ്ജസ്വലമായി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മലയാള സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരായ പോൾ സക്കറിയയും വി. ജെ. ജെയിംസും കൺവൻഷന്റെ വിശിഷ്ട മുഖ്യാതിഥികളായി പങ്കെടുക്കും. അവരുടെ സാന്നിധ്യവും വിവിധ സാഹിത്യസംവാദങ്ങളും കൺവൻഷന് കൂടുതൽ ശ്രദ്ധേയമായ മാനം നൽകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. അമേരിക്കൻ ഐക്യനാടുകളും കാനഡയും ഉൾപ്പെടുന്ന വടക്കേ അമേരിക്കയിൽ താമസിക്കുന്ന മലയാളി എഴുത്തുകാരെ ഒരുമിപ്പിക്കുന്ന…

സാഹിത്യവേദി സെപ്റ്റംബർ 11-ന്; സുസ്മേഷ് ചന്ദ്രോത്തിന്റെ നോവൽ ‘വഴിച്ചെണ്ട’ ചർച്ച ചെയ്യുന്നു

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം സെപ്റ്റംബർ 11 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. (Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) സമീപകാലത്ത് മലയാളത്തിൽ ഇറങ്ങിയ ഏറ്റവും ബൃഹത്തായ നോവലാണ് സുസ്മേഷ് ചന്ദ്രോത്തിന്റെ ‘വഴിചെണ്ട’. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലെ കേരളത്തിന്റെ സാമൂഹ്യ ചരിത്രം ഈ നോവലിന്റെ പശ്ചാത്തലത്തിൽ കാണാം. ഒരു കുടുംബജീവിതം ഒഴികെ മറ്റൊന്നും ആഗ്രഹിക്കാത്ത ഒരുവന്റെ ജീവിതാനുഭവങ്ങളെ അയാളുടെ തന്നെ കാഴ്ചപ്പാടിലുള്ള വർണ്ണനയിലൂടെ കേരളത്തിന്റെയും രാജ്യത്തിന്റെയും അതതു കാലത്തെ അവസ്ഥകൾ ഇതിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഈ നോവലിനെക്കുറിച്ചുള്ള ഒരു പരിചയപ്പെടുത്തൽ ശ്രീ ആർ എസ് കുറുപ്പ് അവതരിപ്പിക്കുന്നതാണ്. നോവലിസ്റ്റ് സുസ്മേഷ് ചന്ദ്രോത്തും ചർച്ചയിൽ പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. സുസ്മേഷ് ചന്ദ്രോത്തിന് 2011-ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളത്തിനുള്ള ആദ്യ യുവ പുരസ്‌കാരം,…

ജോൺ ഇളമത എഴുതിയ ചരിത്ര നോവൽ “സൂഫികളും സുൽത്താന്മാരും” (പുസ്തക പരിചയം): എ.സി.ജോർജ്

ശ്രീ ജോൺ ഇളമത പത്തനംതിട്ട ജില്ലയിലെ കടപ്ര മാന്നാറിൽ നിന്ന്, 1973ൽ ജർമ്മനിയിലേക്ക് കുടിയേറി. 1984 മുതൽ അദ്ദേഹം ക്യാനഡയിൽ അധിവസിക്കുകയാണ്. ഇതിനകം അദ്ദേഹം ശ്രദ്ധേയങ്ങളായ അനേകം മലയാള പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിൻറെ സാഹിത്യ ഭാഷ രചനകൾ അനേകം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ജോൺ ഇളമത എഴുതിയ ഏറ്റവും പുതിയചരിത്ര നോവൽ “സൂഫികളും സുൽത്താന്മാരും”ഇതിനകം അനേകം വായനക്കാരുടെയും അനുവാചകരുടെയും പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.ജോൺ ഇളമത തന്നെ എഴുതിയ മാർക്കോപോളോ എന്ന ചരിത്ര സഞ്ചാര നോവൽ വായനക്കാരെ ഇതിനുമുൻപ് ഹഠാദാകർഷിച്ചിരുന്നു. ഏതാണ്ട് അതേ ചുവടു പിടിച്ചു തന്നെയാണ് വളരെ ലളിതമായ ശൈലിയിൽ ഇബ്‌നു ബത്തൂത്തയുടെ യാത്രക്കുറുപ്പുകളെ ആധാരമാക്കി സൂഫികളും സുൽത്താൻമാരും എന്ന പേരിൽ ഈ ചരിത്ര സഞ്ചാര നോവൽ രചിച്ചിരിക്കുന്നത്. പക്ഷേ മാർക്കോപോളോക്ക് ശേഷം ഏതാണ്ട് അമ്പതിൽപരം വർഷങ്ങൾ കഴിഞ്ഞാണ് ഇബ്‌നു ബത്തൂത്ത യാത്ര ആരംഭിക്കുന്നത്. മാർക്കോപോളോ 15000 മൈൽ…

“ദി ചോക്ലേറ്റ് കിംഡം” പ്രകാശനം ആഗസ്റ്റ് 23ന്

തിരുവല്ല: അഞ്ജു ലാൽസൺ തോമസ് എഴുതിയതും ബ്രൗൺ ബുക്ക് പബ്ളിക്കേഷൻ പ്രസിദ്ധീകരിച്ചതുമായ ചെറുകഥ സമാഹാരം “ദി ചോക്ലേറ്റ് കിംഡം” പ്രകാശനം ആഗസ്റ്റ് 23ന് സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ വെച്ച് രാവിലെ 11.30ന് നടക്കും. ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഇടവക വികാരി ഫാ. മർക്കോസ് പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. നിരണം ഗ്രാമ പഞ്ചായത്ത് അംഗം അജോയി കെ വർഗീസ് പ്രകാശനം ചെയ്യും. സെൽവരാജ് വിൽസൺ പുസ്തക പരിചയം നടത്തുമെന്ന് ലാൽസൺ തോമസ് പറഞ്ഞു. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ പേഷ്യന്റ്സ് കെയർ സർവീസസ് ഗസ്റ്റ് റിലേഷന്‍സ് എക്സിക്യൂട്ടീവ് ആണ് കായംകുളം സ്വദേശിനിയായ അഞ്ജു ലാൽസൺ.

പുസ്തക പരിചയം: പറക്കുംപക്ഷിയെ പ്രണയിക്കുന്നവർ (നോവൽ)

അമേരിക്കൻ മലയാളി എഴുത്തുകാരനായിരിക്കുമ്പോഴും പേരിൽ മാത്രമല്ല, വേരിലും മനസ്സിലും പുന്നയൂർക്കുളം എന്ന ഗ്രാമം ആഴത്തിൽ പതിഞ്ഞു കിടക്കുകയാണ്. നാടിൻ്റെ തണലോർമ്മകൾ ഗൃഹാതുരത്വത്തോടെ നെഞ്ചിലേറ്റുന്ന എഴുത്തുകാരനാണ്. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി കൃതികൾ ഇദ്ദേഹത്തിന്റേതായിട്ടുണ്ടെങ്കിലും ‘പറക്കുംപക്ഷിയെ പ്രണയിക്കുന്നവർ’ എന്നത് അബ്‌ദുൾ പുന്നയൂർക്കുളത്തിൻ്റെ ആദ്യ നോവലാണ്. അതിരുകൾക്കപ്പുറത്തേക്ക് അക്ഷരങ്ങളുടെ വെളിച്ചം പകർന്നു കൊടുക്കുന്ന സഞ്ചരിക്കുന്ന ലൈബ്രറിയാണ് അബ്‌ദുൾ പുന്നയൂർക്കുളം. അമേരിക്കൻ മലയാളി എഴുത്തുകാരുടെ പുസ്തകങ്ങൾ നിറച്ച പെട്ടികളുമായി പോയി സമ്മേളനവേദികളിൽ പുസ്തകങ്ങൾ നിരത്തിവെച്ച് പ്രദർശിപ്പിച്ച് അതിന് കാവലിരിക്കുന്ന അബ്ദുലിനെ എല്ലാവരും ‘സഞ്ചരിക്കുന്ന ലൈബ്രറി’ എന്ന ഓമനപ്പേരിൽ വിളിക്കുന്നു. 18 ആം വയസ്സിൽ കുന്നത്തൂരിലെ ബി.എസ്.എസ് വായനശാലയിലെ ഡിറ്റക്ടീവ് നോവലുകളിൽ തുടങ്ങിയതാണ് അക്ഷരങ്ങളോടുള്ള പ്രണയം. 1978 ൽ കേരളശബ്ദത്തിലും ജനയുഗത്തിലും സഞ്ചാര സാഹിത്യക്കുറിപ്പ് എഴുതിയാണ് സാഹിത്യജീവിതത്തിന് തുടക്കം കുറിച്ചത്. ജോലി തേടി ഗൾഫിലേക്കും അവിടെനിന്ന് അമേരിക്കയിലേക്കുമുള്ള നീണ്ട യാത്രകൾക്കൊപ്പം അദ്ദേഹത്തിന്റെ തൂലികയും ചലിച്ചുകൊണ്ടേയിരുന്നു.…

സാംസ്‌കാരിക സ്ഥാപനങ്ങളിലെ ദുരുഹതകൾ: കാരൂർ സോമൻ, (ചാരുംമൂടൻ)

കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ്  നടത്തിയ പ്രഖ്യാപന ങ്ങളിൽ ഒന്ന് ‘സാഹിത്യ അക്കാദമി അടക്കമുള്ള സാംസ്‌കാരിക സ്ഥാപനങ്ങളിലെ അനധികൃത നിയമനങ്ങൾ പരിശോധിക്കും, ആളുകൾക്ക് വേണ്ടി സ്ഥാപനം പ്രവർത്തിക്കേണ്ടതില്ല, സ്ഥാപനങ്ങൾക്കുവേണ്ടി ആളുകൾ പ്രവർത്തിക്കണം’. ഈ വാക്കുകൾ  ഒരു പ്രഭാതത്തുടി പ്പുപോലെ സാഹിത്യ സാംസ്‌കാരിക രംഗത്തുള്ളവർ കാണുന്നു. അടിച്ചമർത്തപ്പെട്ട എഴു ത്തുകാരന്റെ ശിരസ്സ് ഉയരട്ടെ, മനസ്സ് നിർഭയമാകട്ടെ. ഇത് കേവലം പൊള്ളയായ വാക്കുകളല്ല ഒരു സാംസ്‌കാരിക മന്ത്രിയുടെ ഹൃദയ വിശാലതയും സാംസ്‌കാരിക വീക്ഷണവുമായി കാണുന്നു. കഴിഞ്ഞ കാലങ്ങളിൽ അതുല്യ പ്രതിഭകളെ അകറ്റി നിറുത്തി രാജകീയമായ പ്രോത്സാഹനമാണ് ഒരു രാഷ്ട്രീയ പാർട്ടിക്കുവേണ്ടി കേരളത്തിലാകമാനം നടന്നത്. അനാവശ്യമായ നിരവധി നിയമനങ്ങൾ പോലെ സർക്കാർ ചിലവിൽ കൊടുത്തിട്ടുള്ള പുരസ്‌കാര, പദവികൾ പുനരന്വേഷണം നടത്തുമോ അതോ ഒരു സംസ്‌ക്കാരത്തെ കശാപ്പ് ചെയ്തവരുടെ അധീശത്വത്തിന് മുന്നിൽ നട്ടെല്ല് വളയുമോ? സാഹിത്യ അക്കാദമി, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ള…

കുര്യൻ മ്യാലിൽ രചിച്ച ‘ഡെയ്ഞ്ചർ ബോബി’ ക്രൈം നോവൽ (പുസ്തക പരിചയം): എ.സി.ജോർജ്

വിവിധ ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള പ്രസിദ്ധ അമേരിക്കൻ മലയാളി സാഹിത്യകാരനായ ശ്രീ കുര്യൻ മ്യാലിൽ രചിച്ച അദ്ദേഹത്തിൻറെ ഏറ്റവും പുതിയ ക്രൈം നോവൽ ‘ ഡെയ്ഞ്ചർ ബോബി’ പരിചയ പ്പെടുത്താൻ ശ്രമിക്കുകയാണ് ഇവിടെ. അമേരിക്കൻ മലയാളി രചയിതാക്കളുടെ ഇടയിൽ ക്രൈം നോവലുകളോ, കുറ്റാന്വേഷണ നോവലുകളോ, അപസർപ്പക നോവലുകളോ വളരെ കുറച്ചു മാത്രമേ കാണുന്നുള്ളൂ. ഇത്തരം സ്വഭാവമുള്ള കഥകളോ നോവലുകളോ രചിക്കുക എന്നതും, അത് വായനക്കാരായ സഹൃദയ സമക്ഷം അവതരിപ്പിക്കുകയോ പരിചയപ്പെടുത്തുകയോ എന്നതും വളരെ ശ്രമകരമായ ഒരു ദൗത്യം ആണെന്ന് അറിയാം. 89 വയസ്സോളം പ്രായമുള്ള അമേരിക്കൻ മലയാളികളുടെ ഇടയിൽ വളരെ സീനിയറായ ഒരു മലയാളി രചയിതാവ് ശ്രീ കുര്യൻ മ്യാലിൽ ഇത്തരമൊരു ഡിറ്റക്റ്റീവ് സ്വഭാവമുള്ള ക്രൈം നോവൽ വളരെ അടുക്കും ചിട്ടയോടും കൂടി ആദ്യവസാനം വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി രചന നിർവഹിച്ചിരിക്കുന്നു. കേരളത്തിലെയും ഇന്ത്യയിലെയും വിവിധ രീതിയിലുള്ള,…