പെന്‍സില്‍വാനിയ: രണ്ട് ഗിന്നസ് നേട്ടങ്ങള്‍ സ്വന്തമാക്കി ചരിത്രമെഴുതിക്കൊണ്ടാണ് ഫൊക്കാന 2026 അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ ഇത്തവണ ശ്രദ്ധേയമായത്. പ്രവാസി മലയാളി കൂട്ടായ്മയുടെ മധുരവസന്തം തീര്‍ത്തുകൊണ്ട് ഓഗസ്റ്റ് 6 മുതല്‍ 8 വരെ പെന്‍സില്‍വാനിയയിലെ കല്‍ഹാരി റിസോര്‍ട്ടില്‍ നടന്ന കണ്‍വെന്‍ഷനില്‍ ആയിരത്തിലേറെ നര്‍ത്തകര്‍ ഒരേ വേദിയില്‍ അണിനിരന്ന മോഹിനിയാട്ടവും അഞ്ഞൂറിലേറെ കലാകാരന്മാര്‍ പങ്കെടുത്ത ചെണ്ടമേളവുമാണ് ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടിയത്. ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ജോയ് ചാക്കപ്പന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ മഹാസംരംഭത്തിന്റെ ഒരുക്കങ്ങള്‍. കലാസാംസ്‌കാരിക രംഗത്തു നിന്നുള്ള വിവിധ പ്രമുഖര്‍ കണ്‍വെന്‍ഷനില്‍ അതിഥികളായെത്തി. ഫൊക്കാന കണ്‍വെന്‍ഷന്‍ ചരിത്രം സൃഷ്ടിച്ചപ്പോള്‍ അതിനിടയിലൂടെ വേറൊരു ചെറിയ ‘ചരിത്രം’ കൂടി സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഇടം പിടിച്ചു. മലയാള സിനിമാ താരം നവ്യാ നായരുടെ ഫൊക്കാന സന്ദര്‍ശനമായിരുന്നു അത്. നവ്യ നായരുടെ നൃത്തപരിപാടിയോടെയായിരുന്നു…
Category: ARTICLES
ഫൊക്കാന-ഫോമാ: കണ്‍വന്‍ഷനുകള്‍ ആര്‍ക്കു വേണ്ടി? എന്തിനു വേണ്ടി? (രാജു മൈലപ്ര)
ഫൊക്കാന, ഫോമാ തുടങ്ങിയ ദേശീയ സംഘടനകള്‍ എന്തിനു വേണ്ടി? ഇവരുടെ നാഷണല്‍ കണ്‍വന്‍ഷനുകള്‍ കൊണ്ട് സാധാരണ അമേരിക്കന്‍ മലയാളികള്‍ക്ക് എന്തു പ്രയോജനം? ഈ ചോദ്യം പല കോണുകളില്‍ നിന്നും കേള്‍ക്കുവാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഫൊക്കാന ഉണ്ടായ കാലം മുതല്‍ ഇതു കേള്‍ക്കുന്നു. ഫോമാ വന്നപ്പോഴും ഇത് ആവര്‍ത്തിക്കുന്നു. ഇനി മറിച്ചൊരു ചോദ്യം: ‘ഈ സംഘടനകള്‍ കൊണ്ട് നിങ്ങള്‍ എന്തെങ്കിലും വ്യക്തിപരമായ പ്രയോജനം പ്രതീക്ഷിക്കുന്നുണ്ടോ?’ ഉണ്ടെങ്കില്‍ അത് എന്താണെന്ന് ഒന്നു വിശദീകരിക്കാമോ? സാധാരണയായി ഈ ചോദ്യം ഉന്നയിക്കുന്നത് ഒരു പരിപാടിയിലും പങ്കെടുക്കാതെ, ഓസില്‍ വായിക്കുവാന്‍ കിട്ടുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കണ്ട്, തനിക്കിതിലൊന്നും പങ്കെടുക്കാന്‍ പെണ്ണുംപിള്ള സമ്മതിക്കുന്നില്ലല്ലോ എന്ന നിരാശപൂണ്ടവരാണ്. ആദ്യകാലത്ത് അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മകള്‍ ചെറിയ കേരള സമാജങ്ങളായിരുന്നു. പലരും സ്വന്തം കൈയിലെ കാശു മുടക്കിയാണ് ഓണാഘോഷം പോലുള്ള പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. പിന്നീട് കേരളത്തില്‍ നിന്നുമുള്ള…
കോൺഗ്രസ് നേതൃത്വത്തിന് ഇനിയെങ്കിലും കാര്യം മനസ്സിലായോ?: ജെയിംസ് കൂടൽ
ദേശീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനം പല തലങ്ങളിലും പരാജയപ്പെട്ടിരിക്കുകയാണ്. പഴയ മഹത്വത്തിന്റെ ഓർമ്മ മാത്രം കൊണ്ട് പുതിയ ഇന്ത്യയിൽ രാഷ്ട്രീയ വിജയം നേടാനാവില്ല. പുതിയ തലമുറയെ ആകർഷിക്കാനും പാർട്ടിയെ അടിത്തട്ടിൽ നിന്ന് പുനർനിർമിക്കാനും യുവ നേതൃത്വത്തെ മുൻനിരയിലേക്ക് കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് നടന്ന വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദം ഒരു ചടങ്ങിലെ ആശയക്കുഴപ്പമായി മാത്രം കണ്ടാൽ കോൺഗ്രസിന് വീണ്ടും തെറ്റും. പൂർണ്ണഗാനം ആലപിച്ചതിനെ സോണിയ ഗാന്ധി എതിർത്തുവെന്നാണ് ബിജെപിയുടെ ആരോപണം; മല്ലികാർജുൻ ഖാർഗെയ്ക്ക് കസേര ആവശ്യപ്പെട്ടതിനെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. അതിനാൽ പ്രചരിക്കുന്ന വീഡിയോയെ അടിസ്ഥാനമാക്കി ഉദ്ദേശ്യം തീർപ്പുകൽപ്പിക്കുന്നത് ശരിയല്ല. പക്ഷേ വിവാദം ഉയർത്തുന്ന വലിയ ചോദ്യം മറ്റൊന്നാണ്: കോൺഗ്രസ് പ്രവർത്തകർക്ക് കോൺഗ്രസിന്റെ രാഷ്ട്രീയം എത്രത്തോളം വ്യക്തമാണ്? സേവാദൾ മുതൽ ദേശീയ നേതൃത്വം വരെ ഓരോ ഘടകത്തിനും…
അന്യഗ്രഹ ജീവികൾ അടുത്ത ഉടായിപ്പ് ? (ലേഖനം): ജയൻ വർഗീസ്
മനുഷ്യന് ജീവിക്കുന്നതിനുള്ള സർവ്വ സാഹചര്യങ്ങളും അതി വിദഗ്ദമായി സംയോജിപ്പിക്കപ്പെട്ട ഒരിടമാണ് ഭൂമി. ഇത് യാദൃശ്ചികമായി സംഭവിച്ചതാണ് എന്നാശ്വസിക്കുന്ന ഭൗതിക വാദികളുടെ ശാസ്ത്രീയ നിഗമനങ്ങൾ നിലനിൽക്കുമ്പോളും മനുഷ്യൻ എന്ന മനോഹര ജീവിയോടുള്ള പരമമായ സ്നേഹത്തിന്റെ പരിലാളനങ്ങളുമായി ‘ സംതിങ് ബിഹൈൻഡ് ‘ എന്ന നിലയിൽ പിന്നിൽ പ്രവർത്തിക്കുന്ന ഒരു ചിന്താ സാന്നിധ്യംഅംഗീകരിക്കുന്നവരായി വളരെപ്പേർ ഇന്നും ലോകത്തുണ്ട്. മനുഷ്യ പുരോഗതിയുടെ മഹത്തായ നാഴികക്കല്ലുകൾ താണ്ടി ഇന്നുകളുടെ ഇടനാഴികളിൽ ആർട്ടിഫിഷ്യൽഇന്റലിജൻസുകളുടെ തോളത്തു കയ്യിട്ടു നിൽക്കുന്ന മാനവിക ശാസ്ത്രം തനിക്കു പിന്നിൽ മറ്റൊന്ന് ഉണ്ടെന്നുസമ്മതിക്കുന്നേയില്ല. മനുഷ്യ വർഗ്ഗ മഹായാനത്തിന്റെ ചരിത്രാതീതമായ പിൻ നടപ്പിൽ കേവലമായ മുപ്പത്തഞ്ചുലക്ഷം വർഷങ്ങൾക്ക് മുൻപ് മാത്രമാണ് അവന്റെ പൂർവികർ രണ്ട് കാലിൽ എഴുന്നേറ്റു നടന്നു തുടങ്ങിയതെന്ന് നരവംശ ശാസ്ത്രം കണ്ടെത്തിയിട്ടുമുണ്ട്. ഇതാകട്ടെ പ്രപഞ്ചാരംഭത്തിനു കാരണമായി എന്ന് അവൻ കണ്ടെത്തിയ ബിഗ്ബാങ് മുതലുള്ളകാലപ്പഴക്കത്തിന്റെ കേവലമായ 0 .25 ശതമാശനം മാത്രവും.…
ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം 10): ജയശങ്കര്‍ പിള്ള
ശ്രീ നാരായണ ദർശനവും അയ്യൻകാളിയുടെ സമരജ്വാലയും കേരളത്തിന്റെ നവോത്ഥാന ചരിത്രം പരിശോധിക്കുമ്പോൾ ശ്രീ നാരായണ ഗുരുവിനെയും മഹാത്മാ അയ്യങ്കാളിയെയും വേർതിരിച്ച് മാത്രം മനസ്സിലാക്കുന്നത് ചരിത്രത്തിന്റെ ഒരു വലിയ ഭാഗം അടർത്തി മാറ്റുന്നതിനു തുല്യമാണ്. ഇരുവരും വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളിൽ നിന്നും വ്യത്യസ്ത പ്രവർത്തനരീതികളിലൂടെ സാമൂഹിക പരിഷ്കർത്താക്കളായി ഉയർന്നുവന്നവരായിരുന്നു. ഗുരുവിന്റെ ദർശങ്ങളിൽ ആത്മീയത, മനുഷ്യസമത്വം, അറിവ്, സംഘടന, വിദ്യാഭ്യാസം,തൊഴിൽ ,ആത്മാഭിമാനം എന്നിവ ഉണ്ടായിരുന്നെങ്കിൽ, അയ്യങ്കാളിയുടെ പ്രവർത്തനങ്ങളിൽ അവകാശസമരം, വിദ്യാഭ്യാസം, സഞ്ചാരസ്വാതന്ത്ര്യം, തൊഴിൽ അവകാശം, സാമൂഹിക മാന്യത, രാഷ്ട്രീയ ഇടപെടൽ എന്നിവ കൂടുതൽ നേരിട്ടുള്ള രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. എന്നിരുന്നാലും ഇവരുടെ പ്രവർത്തനങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ആഴത്തിലുള്ള ആശയധാര ഉണ്ടായിരുന്നു. മനുഷ്യനെ അവന്റെ ജന്മത്തിന്റെ പേരിൽ തരം താഴ്ത്തിക്കാണിക്കുന്ന സാമൂഹിക വ്യവസ്ഥയെ നിരസിക്കുക, മനുഷ്യന്റെ അന്തസ്സിനെ ഉയർത്തുക, വിദ്യാഭ്യാസത്തിലൂടെ അടിച്ചമർത്തപ്പെട്ടവരെ ശക്തരാക്കുക, സംഘടനയിലൂടെ അവകാശങ്ങൾ നേടിയെടുക്കുക എന്നീ ആശയങ്ങൾ കേരളത്തിന്റെ നവോത്ഥാന…
ഇന്ത്യയെ കൊള്ളയടിച്ചതാര് ? : ജെയിംസ് കുരീക്കാട്ടില്‍
(ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം അമേരിക്കയിലെങ്ങും പൊടിപൊടിക്കുകയാണ്. ആഘോഷിക്കുന്നത് വെള്ളക്കാരൊന്നുമല്ല കേട്ടോ. ഇന്ത്യയെകാൾ ജീവിക്കാൻ കൊള്ളുന്ന നാട് അമേരിക്ക ആയത് കൊണ്ട് ഇന്ത്യ ഉപേക്ഷിച്ച് പോന്ന ഇന്ത്യക്കാർ തന്നെയാണ്. മുമ്പൊരിക്കൽ ഇത് പോലൊരു സ്വാതന്ത്ര്യ ദിനത്തിൽ, ബ്രിട്ടിഷുകാർ ഇന്ത്യയിൽ നടത്തിയ കൊള്ളയെ കുറിച്ച് പരിചയക്കാരിൽ ഒരാൾ ഒരു ഗ്രൂപ്പിൽ എഴുതിയ ലേഖനത്തിന് മറുപടിയായി എഴുതിയ ഒരു കുറിപ്പാണിത്. അന്ന് fb യിൽ പോസ്റ്റ് ചെയ്യാൻ തോന്നിയില്ല. ഇപ്പോൾ ഒരു തോന്നൽ. ഒന്നിനുമല്ല. വെറുതെയിരിക്കുമ്പോൾ തെറി കേൾക്കാൻ ഒരുരസത്തിന് ……..) ഇന്ത്യയെ കൊള്ളയടിച്ചതാര് എന്ന ചോദ്യത്തിന് രാജ്യസ്നേഹിയായ ഒരു ഇന്ത്യക്കാരന് ഒരൊറ്റ ഉത്തരമേ ഉണ്ടാവൂ. ബ്രിട്ടൻ… ഉത്തരം ശരിയുമാണ്. ബ്രിട്ടീഷുകാരും ഡച്ചുകാരും പോർച്ചുഗീസുകാരുമൊക്കെ കൊളോണിയൽ കാലത്ത് അവർ കീഴ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് ധാരാളം സമ്പത്ത് സമാഹരിച്ചിട്ടുണ്ട്. ബ്രിട്ടീഷ്കാർക്ക് മുമ്പ് ഇന്ത്യയെ ആക്രമിച്ച തുർക്കികളും, മംഗോളിയരും അറബികളുമൊക്കെ ഇന്ത്യയിൽ നിന്ന് ധാരാളം സമ്പത്ത്…
അകലെനിന്നൊരു പ്രണാമം: ദാസേട്ടനും ഡാളസിലെ പ്രവാസി മലയാളികളും (സണ്ണി മാളിയേക്കൽ)
അമേരിക്കയിലെ നാല് സമയമേഖലകളിലായി ചിതറിക്കിടക്കുന്ന പ്രവാസി മലയാളികൾക്ക് ടെക്സസിലെ ഡാളസ് എന്ന് കേൾക്കുമ്പോൾ എന്നും പ്രത്യേകമൊരു വികാരമാണ്. കാരണം മറ്റൊന്നുമല്ല; നമ്മുടെ സ്വന്തം ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസ് — പ്രിയപ്പെട്ട ദാസേട്ടൻ — വർഷങ്ങളായി താമസിക്കുന്നത് ഈ നഗരത്തിലാണ് എന്നത് ഏതൊരു മലയാളിയിലും വലിയ അഭിമാനമുണർത്തുന്നു. എന്നാൽ, ആ അഭിമാനത്തോടൊപ്പം തന്നെ വളരെ സങ്കടകരമായ വേറൊരു ചോദ്യവും ഇന്ന് ഡാളസിലെ മലയാളികൾക്കിടയിൽ ഉയരുന്നുണ്ട്: “ദാസേട്ടൻ തൊട്ടടുത്ത് ഡാളസിലുണ്ടായിട്ടും, അദ്ദേഹത്തെ നെഞ്ചിലേറ്റുന്ന സാധാരണക്കാർക്ക് എന്തുകൊണ്ടാണ് അദ്ദേഹത്തെ ഒന്നു കാണാൻ പോലും കഴിയാത്തത്?” പ്രഭാതത്തിലെ ഭക്തിഗാനങ്ങൾ മുതൽ രാത്രിയിലെ താരാട്ടുപാട്ടുകൾ വരെ, മലയാളി ജീവിതത്തിന്റെ എല്ലാ വൈകാരിക മുഹൂർത്തങ്ങളിലും കൂടെയുള്ള ശബ്ദമാണ് ദാസേട്ടന്റേത്. ആയിരക്കണക്കിന് മൈലുകൾ അകലെ കഴിയുന്ന പ്രവാസികൾക്ക് ആ ശബ്ദം വെറുമൊരു പാട്ടല്ല, സ്വന്തം നാടിന്റെ ഗന്ധവും മനോഹരമായ ഓർമ്മകളുമാണ്. അങ്ങനെയൊരു മഹാഗായകൻ തങ്ങൾ ജീവിക്കുന്ന നഗരത്തിലുണ്ടെന്നത്…
79-ാം സ്വാതന്ത്ര്യദിനത്തിൽ ഒരു പ്രവാസി ഭാരതീയന്റെ ഓർമ്മകളും ചിന്തകളും: സ്വാതന്ത്ര്യത്തിൽ നിന്ന് ആഗോള നേതൃത്വത്തിലേക്ക്
ഓഗസ്റ്റ് 15 ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ ഏറെ അഭിമാനത്തോടെ ആഘോഷിക്കുന്ന ദിനമാണ്. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്നുള്ള ഇന്ത്യയുടെ മോചനത്തിന്റെ 79-ാം വാർഷികമാണ് ഈ വർഷം നാം ആഘോഷിക്കുന്നത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സംസ്കാരങ്ങളിൽ ഒന്നായ നമ്മുടെ രാജ്യത്തിന്റെ ഗതി മാറ്റിയെഴുതിയ ചരിത്രപരമായ ഒരു വഴിത്തിരിവായിരുന്നു അത്. ലോകത്തിന്റെ ഏതു കോണിലായാലും, ഇന്ത്യയിലായാലും വിദേശത്തായാലും, സ്വാതന്ത്ര്യദിനം വെറുമൊരു ദേശീയ അവധി മാത്രമല്ല. അത് ആഘോഷത്തിന്റെയും നന്ദിയുടെയും ഓർമ്മകളുടെയും ആത്മപരിശോധനയുടെയും ദിനമാണ്. എണ്ണമറ്റ സ്വാതന്ത്ര്യസമര സേനാനികളുടെ യാഗങ്ങളെ അത് നമ്മെ ഓർമ്മിപ്പിക്കുകയും, സ്വാതന്ത്ര്യത്തിന്റെ മഹത്വം ഉൾക്കൊള്ളാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ ദിവസത്തിന് വളരെ വ്യക്തിപരമായ ഒരു അർത്ഥമുണ്ട്. കഴിഞ്ഞ അമ്പത്തഞ്ചു വർഷത്തിലേറെയായി ഞാൻ അമേരിക്കയിലാണ് താമസം. അമേരിക്കയാണ് എന്റെ വീടെന്ന് അഭിമാനത്തോടെ ഞാൻ പറയുമ്പോഴും, എന്റെ ജന്മനാടും ബാല്യകാലവും വേരുകളും എന്നും ഇന്ത്യ തന്നെയാണ്.…
ത്രിവർണ്ണപ്പതാകയുടെ തണലിൽ… ചെറുത്തുനിൽപ്പും സാഹോദര്യവും അടിയറവുവെക്കാതെ ഭാരതം: ബാബു പി. സൈമൺ, ഡാളസ്
ഡാളസ്: ബ്രിട്ടീഷ് ആധിപത്യത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്ക് കണ്ണുതുറന്നിട്ട് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ, സ്വാതന്ത്ര്യമെന്നത് കേവലം ഒരു ഭരണമാറ്റം മാത്രമല്ലെന്നും സഹനത്തിന്റെയും ത്യാഗത്തിന്റെയും ചോരയിലെഴുതപ്പെട്ട ആ ചരിത്രം നൂറ്റാണ്ടുകളുടെ അടിമത്തത്തിൽ കഴിഞ്ഞ ഒരു ജനതയുടെ സ്വപ്നസാക്ഷാത്കാരമാണെന്നും രാജ്യം വീണ്ടും ഓർക്കുകയാണ്. വെളുത്ത യൂണിഫോം അണിഞ്ഞ്, മഴത്തുള്ളികൾ വീണുകുതിർന്ന ഓഗസ്റ്റ് മാസത്തിലെ പ്രഭാതങ്ങളിൽ ആവേശത്തോടെ സ്കൂളുകളിലേക്ക് നടന്നുപോയ ബാല്യകാലമാണ് ഏതൊരു ഭാരതീയന്റെയും മനസ്സിലേക്ക് ‘സ്വാതന്ത്ര്യദിനം’ എന്ന വാക്ക് ഓടിയെത്തിക്കുന്നത്. വാനോളമുയരുന്ന ദേശീയഗാനവും പ്രധാനാധ്യാപകൻ ഉയർത്തുന്ന ത്രിവർണ്ണപ്പതാകയിൽനിന്ന് താഴേക്ക് വീഴുന്ന പൂവിതളുകളും നൽകിയ രാജ്യസ്നേഹത്തിന്റെ ആഴം വാക്കുകൾക്ക് അതീതമായിരുന്നു. അന്നത്തെ പ്രസംഗ-രചനാ മത്സരങ്ങളും കായികവിനോദങ്ങളും ജയപരാജയങ്ങൾക്കപ്പുറം സാഹോദര്യത്തിന്റെ വലിയ പാഠങ്ങളാണ് പകർന്നുനൽകിയത്. എന്നാൽ, സ്കൂൾതലത്തിൽനിന്ന് കോളേജ് ജീവിതത്തിലേക്ക് കടന്നതോടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പുതിയൊരു രാഷ്ട്രീയബോധ്യം കൈവന്നു. പൗരന്റെ അവകാശങ്ങളുമായും ഉത്തരവാദിത്തങ്ങളുമായും ബന്ധപ്പെട്ട ചൂടുപിടിച്ച ചർച്ചകൾക്കും സംവാദങ്ങൾക്കും ക്യാമ്പസുകൾ വേദിയായി. വിപ്ലവകരമായ…
ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം 9): ജയശങ്കര്‍ പിള്ള
ശ്രീ നാരായണ ഗുരുവും ടി. കെ. മാധവനും വൈക്കം സത്യാഗ്രഹത്തിന്റെ ആത്മീയ അടിത്തറ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ചില മഹത്‌വ്യക്തികൾ സ്വയം ഒരു പ്രസ്ഥാനമായി തന്നെ മാറി എന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. അവരിൽ ഏറ്റവും പ്രഗത്ഭനായ ആത്മീയ സാമൂഹിക പരിഷ്കർത്താവാണ് ശ്രീ നാരായണ ഗുരു. എന്നാൽ ഗുരുവിന്റെ ആശയങ്ങളെ ജനകീയ പ്രസ്ഥാനങ്ങളാക്കി മാറ്റിയ ശിഷ്യന്മാരിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയാണ് ടി. കെ. മാധവൻ. ഗുരുവും ടി. കെ. മാധവനും തമ്മിലുള്ള ബന്ധം ഗുരു – ശിഷ്യ ബന്ധം മാത്രമായിരുന്നില്ല, അത് ഗുരുവിന്റെ ദർശനങ്ങളും പ്രവർത്തനവും തമ്മിലുള്ള സജീവമായ സമന്വയമായിരുന്നു. ഗുരു സമൂഹത്തിന്റെ മനസ്സാക്ഷിയെ ആത്മീയമായി ഉണർത്തിയപ്പോൾ, ടി. കെ. മാധവൻ സാമൂഹിക ഉണർവിനെ സംഘടിതമായ സാമൂഹിക പ്രസ്ഥാനങ്ങളായി രൂപാന്തരപ്പെടുത്തി. ഈ ബന്ധത്തിന്റെ ഏറ്റവും വലിയ ചരിത്രസാക്ഷ്യമാണ് വൈക്കം സത്യാഗ്രഹം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ…
