കോഴിക്കോട്: ഉപയോഗശൂന്യമായ ഇലക്ട്രിക് പോസ്റ്റ് മാറ്റുന്നതിനിടെ ഒടിഞ്ഞ് റോഡിലേക്ക് വീണതിനെത്തുടര്‍ന്ന് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ബേപ്പൂർ സ്വദേശി അർജുൻ (22) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇലക്ട്രിസിറ്റി ജീവനക്കാര്‍ പോസ്റ്റ് പോസ്റ്റ് മാറ്റുന്നതിനിടെ ഒടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. ആ സമയത്ത് ബൈക്കിന് പിന്നിൽ ഇരുന്ന് അതുവഴി പോയ അർജുന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. അതേസമയം കെഎസ്ഇബി കരാർ ജീവനക്കാർ ഒരു സുരക്ഷയുമില്ലാതെയാണ് പോസ്റ്റ് മാറ്റാന്‍ ശ്രമിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പരിക്കേറ്റ അർജുനെ ആശുപത്രിയിൽ എത്തിക്കാൻ കെഎസ്ഇബി ജീപ്പ് വിട്ടുകൊടുത്തില്ലെന്നും ആരോപണമുണ്ട്. നിരന്തരം വാഹനങ്ങൾ കടന്നുപോകുന്ന റോഡിലാണ് കടുത്ത അനാസ്ഥ ഉണ്ടായിരിക്കുന്നത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ച് നാട്ടുകാർ കോഴിക്കോട് – ബേപ്പൂർ പാത ഉപരോധിച്ചു.
Category: KERALA
സിസ്റ്റർ അഭയ കേസ്: ജീവപര്യന്തം ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി താൽക്കാലികമായി നിർത്തിവച്ച് പ്രതികൾക്ക് ജാമ്യം അനുവദിച്ചു
കൊച്ചി: സിസ്റ്റർ അഭയ വധക്കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂരിന്റെയും സിസ്റ്റർ സെഫിയുടെയും ജീവപര്യന്തം തടവ് ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി താൽക്കാലികമായി നിർത്തിവച്ചു. ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അഞ്ച് ലക്ഷം രൂപ വീതം ബോണ്ടുകൾ തീർത്ത് ജാമ്യത്തിൽ ഇവരെ വിട്ടയക്കണമെന്ന് കോടതി വ്യക്തമാക്കി. അവർ ഒരു കുറ്റകൃത്യത്തിലും ഏർപ്പെടാൻ പാടില്ല. കുറ്റവാളികൾ ആറ് മാസത്തേക്ക് എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം, കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ സംസ്ഥാനം വിടരുത്. 1992 മാർച്ച് 27 നാണ് കോട്ടയം പയസ് ടെന്‍ത്ത് കോൺവെന്റിലെ കിണറ്റിൽ സിസ്റ്റര്‍ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സെഫിയുടെ അഭിഭാഷകനായ മുതിർന്ന അഭിഭാഷകൻ പി വിജയഭാനു, അന്വേഷണത്തിലും വിചാരണ സമയത്തും അവർ ജാമ്യത്തിലായിരുന്നുവെന്ന് വാദിച്ചു.…
ബുൾഡോസറുകളെ മോഡി ഇന്ത്യയുടെ ദേശീയ ചിഹ്നമാക്കി മാറ്റി: എം ഐ അബ്ദുൽ അസീസ്
കൊച്ചി: ഭരണകൂടത്തെ വിമർശിക്കുന്നവരെ ബുൾഡോസർ കൊണ്ട് നേരിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ബുൾഡോസറിനെ രാജ്യത്തിന്റെ ദേശീയ ചിഹ്നമാക്കി മാറ്റിയിരിക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ എം.ഐ അബ്ദുൽ അസീസ് പ്രസ്താവിച്ചു. ജമാഅത്തെ ഇസ്ലാമി പ്രവാചക നിന്ദക്കും ഉന്മൂലന രാഷ്ട്രീയത്തിനും എതിരെ എറണാകുളത്ത് സംഘടിപ്പിച്ച പ്രതിഷേധ ചത്വരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിന്റെ തന്നെ നേതൃത്വത്തിൽ ഭരണഘടനയെ അക്രമിക്കുന്ന ഭീകര പ്രവർത്തനമാണ് രാജ്യത്ത് നടക്കുന്നത്. പൗരന്മാരോട് ബി.ജെ.പി സർക്കർ വിവേചനപൂർണമായിട്ടാണ് പ്രവർത്തിക്കുന്നത്. പ്രവാചക നിന്ദയോട് നിയമപരവും ജനാധിപത്യപരവുമായ മാർഗത്തിലൂടെ നടക്കുന്ന സമരത്തോട് സർക്കാർ സ്വീകരിച്ച നിലപാട് ഇതാണ് തെളിയിക്കുന്നത്. പൗരന്മാരെ സൈനീകവല്ക്കരിക്കാനുള്ള ആർ.എസ്.എസ് പദ്ധതിയാണ് അഗ്നിപഥ്. ഇതിനെതിരായ സമരത്തെ ബുൾഡോസർ കൊണ്ട് നേരിടാൻ സർക്കാരിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് അമീർ ചോദിച്ചു. സാർവദേശീയ തലത്തിൽ ഇന്ത്യ തല കുനിക്കുന്ന സാഹചര്യം സൃഷ്ടിച്ചു രാജ്യത്തെ അപമാനിച്ചത് സംഘ്പരിവാറാണ്. ഇന്ത്യയുടെ ആഭ്യന്തര…
കെ റെയിലിൽ നിന്ന് സർക്കാർ പിന്മാറിയെന്നത് മാധ്യമങ്ങളുടെ കുപ്രചരണം: വ്യവസായ മന്ത്രി പി രാജീവ്
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറി എന്ന പ്രചരനം മാധ്യമസൃഷ്ടിയാണെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി. “മാധ്യമങ്ങളുടെ കുപ്രചരണമാണത്, കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെ പദ്ധതി നടപ്പാക്കാനാകില്ല, റെയിൽവേയുടെ സംയുക്ത സംരംഭമാണ് കെ റെയിൽവേ,” അദ്ദേഹം വ്യക്തമാക്കി. റെയിൽവേ പദ്ധതിയായതിനാൽ കേന്ദ്രാനുമതി വേണം. ഇതാണ് മുഖ്യമന്ത്രി പറഞ്ഞത്. പദ്ധതിയുടെ സാമൂഹിക പ്രത്യാഘാത പഠനം തുടരുകയാണ്. കെ റെയിലിന്റെ പിഴവുകൾ മാത്രമാണ് പ്രചരിപ്പിക്കുന്നത്. പ്രോജക്ടിന് നല്ല വശങ്ങളുമുണ്ട്. അത് കൂടി എല്ലാവരും പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു. നിയമസഭ ചേരുമ്പോൾ ആശങ്കയില്ല. നേരത്തെയുള്ള അതേ നമ്പറിൽ തന്നെയാണ് ഭരണപക്ഷവും പ്രതിപക്ഷവും ഇപ്പോഴുമുള്ളത്. തൃക്കാക്കരയിൽ ജയിക്കുമെന്ന പ്രതീതിയുണ്ടാക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. ഇടത് വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാൻ ഇനിയും ശ്രമിക്കും. അതിന് അനുയോജ്യമായ രീതിയില്‍ സ്ഥാനാർഥിനിര്‍ണയം നടത്തും. തക്കതായ പ്രചാരണവും സംഘടിപ്പിക്കും. ഇത്തരം പ്രവര്‍ത്തന രീതികളിലൂടെ പലയിടത്തും ഇടതുമുന്നണി…
പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ രണ്ടു മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു; ഉദ്യോഗസ്ഥന്റെ കാമുകി അറസ്റ്റില്‍
ആലപ്പുഴ: ആലപ്പുഴ പോലീസ് ക്വാർട്ടേഴ്സിൽ ഭാര്യയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് ഓഫീസർ റെനീസിന്റെ കാമുകി ഷഹാനയെ റിമാന്‍ഡ് ചെയ്തു. റെനീസിന്റെ ഭാര്യ നജ്ല രണ്ട് കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഷഹാനയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. തന്നെ വിവാഹം കഴിക്കാൻ ഷഹാന റെനിയെ സമ്മർദ്ദത്തിലാക്കിയെന്നും നജ്ലയെയും മക്കളെയും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതായും നജ്ലയുടെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. 6 മാസം മുമ്പ് ഫ്ളാറ്റിലെത്തി നജ്ലയെ ഭീഷണിപ്പെടുത്തിയെന്നും, ആത്മഹത്യ ചെയ്ത ദിവസവും ഷഹാന ക്വാട്ടേഴ്സില്‍ എത്തി നജ്ലയുമായി വഴക്കിട്ടുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് യുവതിയെ കേസിൽ പ്രതിചേർത്തത്. ഉച്ചയ്ക്ക് ശേഷം 2 മണിയോടെ ഷഹാനയെ അന്വേഷണ സംഘം പൊലീസ് ക്വാട്ടേഴ്സിൽ എത്തിച്ച് തെളിവെടുത്തു. കേസില്‍ നേരത്തെ നജ്ലയുടെ ഭര്‍ത്താവ് പൊലീസ് ഉദ്യോഗസ്ഥനായ റെനിസിനെതിരെ ഗുരുതര കുറ്റങ്ങള്‍ പൊലീസ് ചുമത്തിയിരുന്നു. റെനീസിന്റെ പീഡനങ്ങളാണ് കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നായിരുന്നു…
സഖറിയാസ് മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത കാലം ചെയ്തു
കോട്ടയം: യാക്കോബായ സഭാ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളികാർപ്പോസ് (51) ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച കോട്ടയത്ത് നിര്യാതനായി. മലബാർ ഭദ്രാസനത്തിന്റെ മുൻ മെത്രാപ്പോലീത്തയും മാർത്ത-മറിയം സമാജം അഖില മലങ്കര പ്രസിഡന്റുമായിരുന്നു. ഹൃദ്രോഗത്തിന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. മണർകാട് സെന്റ് മേരീസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വൈകുന്നേരത്തോടെ, അദ്ദേഹത്തിന്റെ ഇടവക പള്ളിയായ കുറിച്ചി സെന്റ് മേരീസ് യാക്കോബായ സുറിയാനി സോനോറോ പള്ളിയിലേക്ക് (പുത്തൻപള്ളി) കൊണ്ടുപോയി. സംസ്കാര ചടങ്ങുകൾ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. സഭയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധിയായിരിക്കും. എന്നാൽ നേരത്തെ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റമില്ലാതെ നടക്കും.
കെ എസ് ആര് ടി സി ജീവനക്കാര്‍ക്ക് എല്ലാ മാസവും അഞ്ചാം തിയ്യതിക്കു മുമ്പ് ശമ്പളം നല്‍കിയിരിക്കണമെന്ന് ഹൈക്കോടതി
എറണാകുളം: കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നൽകണമെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിൽ സർക്കാരിന് നിർദേശം നൽകി. ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ നൽകിയ ഹർജിയിലാണ് നടപടി. 192 കോടി രൂപയാണ് കെഎസ്ആർടിസിയുടെ പ്രതിമാസ വരുമാനം. ശമ്പളത്തിനും ഡീസലിനും ഉള്ള തുക ഇതിൽ നിന്ന് കണ്ടെത്താനാകില്ലേ എന്ന് ഹർജി പരിഗണിക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനാണ് മുൻഗണന നൽകേണ്ടത് അല്ലാതെ ബാധ്യതകൾ തീർക്കാനല്ലെന്നും ജസ്റ്റിസ് പറഞ്ഞു. സാധാരണ ജീവനക്കാരുടെ കണ്ണീർ കണ്ടില്ലെന്ന് നടിക്കാനാകില്ല. ഈ മാസത്തെ വരുമാനം ജൂലൈയിലേക്കുള്ള ശമ്പള വിതരണത്തിനായി ഉപയോഗിക്കണം. മാത്രവുമല്ല നിലവിലെ വായ്പാ ബാധ്യതകൾ തീർക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് കുടിശ്ശിക സംബന്ധിച്ചും കൃത്യമായി ഓഡിറ്റ് നടത്തുന്നതിലും…
ഒന്നര വയസ്സുകാരന്റെ ചികിത്സയ്ക്ക് പണം സ്വരൂപിക്കാന്‍ കുറ്റ്യാടി മുതല്‍ തിരുവനന്തപുരം വരെ സൈക്കിള്‍ മാരത്തണ്‍
കോഴിക്കോട്: സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) ബാധിച്ച ഒന്നര വയസ്സുള്ള കുഞ്ഞിന്റെ ചികിത്സാ ധനസമാഹരണം ലക്ഷ്യമിട്ട് സൈക്കിൾ മാരത്തണുമായി യുവാക്കൾ രംഗത്ത്. കുറ്റ്യാടി മുതൽ തിരുവനന്തപുരം വരെ അഞ്ച് യുവാക്കൾ നടത്തുന്ന സൈക്കിള്‍ മാരത്തൺ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ ഫ്ലാഗ് ഓഫ് ചെയ്തു. ആദിൽ, ഫാസിൽ, മുഹമ്മദ്, ഷംനാദ്, നബോർ എന്നിവരാണ് 400 കിലോമീറ്റർ യാത്ര ചെയ്ത് പണം സമാഹരിക്കാൻ സൈക്കിൾ യാത്ര നടത്തുന്നത്. 18 കോടി രൂപയാണ് ഒന്നരവയസുകാരന് ഇവാന്റെ ചികിത്സയ്ക്ക് കണ്ടെത്തേണ്ടത്. ഇവാൻ്റെ ചിത്രം പതിച്ച ടീ ഷർട്ടാണ് പ്രചാരണത്തിൻ്റെ ഭാഗമായി ഈ ടീം ധരിച്ചിരിക്കുന്നത്. കടന്നുപോകുന്ന വഴികളിൽ മുന്നോടിയായി പ്രചാരണ വാഹനവും ഉണ്ടാവും. കുറ്റ്യാടി പാലേരി സ്വദേശി നൗഫല്‍ – ജാസ്മിന് ദമ്പതികളുടെ മകനാണ് മുഹമ്മദ് ഇവാൻ. ഒരു വര്‍ഷമായി വിവിധ ചികിത്സകള്‍ നടത്തിയെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ…
വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധം; കുറ്റവാളികളെ പോലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ വെച്ച് പ്രതിഷേധ പ്രകടനം നടത്തിയ കുറ്റവാളികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസില്‍ ഉള്‍പ്പെട്ട ഫർസീൻ മജീദ്, നവീൻകുമാർ എന്നിവരെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി രണ്ട് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജൂൺ 23 വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡി കാലാവധി. കുറ്റവാളികളെ വിശദമായി ചോദ്യം ചെയ്യാൻ ആറ് ദിവസം വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ദേശീയ സുരക്ഷ നിയമത്തിന്റെ പരിധിയിൽ ഉള്ള കേസാണ് ഇതെങ്കിലും വിമാനത്താവള നിയമങ്ങൾ കൈകാര്യം ചെയ്യാവുന്ന കോടതി ജില്ലയിൽ വേറെ ഇല്ലാത്തതിനാൽ ജില്ലാ കോടതി എന്ന അധികാരം ഉപയോഗിച്ച് കുറ്റകൃത്യം പരിഗണിക്കാൻ ജില്ലാ സെഷൻസ് കോടതിക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. അതേസമയം, പ്രതികളെ തുടർ പരിശോധനയ്ക്ക് വിധേയരാക്കുവാൻ പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയില്ലെന്ന് പ്രതിഭാഗം വാദിച്ചു. ഈ വിവരങ്ങൾ…
റേഷന്‍ കടകളിലെ അരി മറ്റൊരു ബ്രാന്‍ഡ് പേരു നല്കി വിപണിയില്‍; ഗോഡൗണില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന അരി സിവില്‍ സപ്ലൈസ് പിടികൂടി
കൊല്ലം: റേഷന്‍ കടകളില്‍ വിതരണത്തിനായി നല്‍കിയിട്ടുള്ള അരിയുടെ വന്‍ ശേഖരം അനധികൃത രഹസ്യ ഗോഡൗണിൽ നിന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ പിടികൂടി. സിവിൽ സപ്ലൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് ഗോഡൗണ്‍ റെയ്ഡ് ചെയ്ത് അരി ശേഖരം പിടിച്ചെടുത്തത്. കൊല്ലം മണലിൽ ക്ഷേത്രത്തിന് സമീപം അനേഴ്ത്ത് മുക്കിന് സമീപത്തെ കെട്ടിടത്തിലാണ് അരി നിറച്ച ചാക്കുകൾ കണ്ടെത്തിയത്. 248 ചാക്കുകള്‍ കെട്ടിടത്തില്‍ നിന്നും പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ നിന്ന് 50 ചാക്കുകളുമാണ് അധികൃതര്‍ പിടിച്ചെടുത്തത്. വിവിധ റേഷൻ കടകളിൽ നിന്ന് അനധികൃതമായി കടത്തിയ അരിയും, വീടുകളിലേക്ക് വാങ്ങി കൊണ്ടുപോകുന്ന റേഷനരിയുമായിരുന്നു ഈ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്. വിവിധ ബ്രാന്‍ഡുകളുടെ പേര് പതിപ്പിച്ച ചാക്കുകളിലേക്ക് റേഷനരി നിറച്ച് വ്യാപാര സ്ഥാപനങ്ങളിലേക്ക് കച്ചവടത്തിനായി കൊണ്ടുപോകുകയായിരുന്നു ഗോഡൗണ്‍ നടത്തിപ്പുകാര്‍ ചെയ്തിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ചാക്കുകളിൽ മയൂരി ബ്രാൻഡ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥർ പരിശോധനയ്ക്ക്…
