കണ്ണൂർ: മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അപ്രതീക്ഷിത തിരിച്ചടി. 35 വാർഡുകളിൽ 21 സീറ്റുകൾ മാത്രമാണ് ഇടതുമുന്നണിക്ക് നേടാനായത്. നിലവിൽ 28 സീറ്റുകളാണുണ്ടായിരുന്നത്. 14 സീറ്റുകളുമായി അപ്രതീക്ഷിത നേട്ടമാണ് യുഡിഎഫ് നേടിയത്. നിലവിൽ ഏഴ് സീറ്റുകൾ മാത്രമാണുണ്ടായിരുന്നത്. ഇത്തവണയും എൻഡിഎയ്ക്ക് സീറ്റില്ല. മുൻ മന്ത്രി കെ.കെ. ശൈലജയുടെ ഡിവിഷനിൽ സി.പി.എം. പരാജയപ്പെട്ടു. 1997 മുതൽ ഇടതുമുന്നണിയാണ് നഗരസഭ ഭരിക്കുന്നത്. ഇത്തവണയും മാറ്റമുണ്ടാകില്ലെങ്കിലും വൻ തിരിച്ചടി ഇടതുമുന്നണി കേന്ദ്രങ്ങളെ നിരാശയിലാക്കിയിരിക്കുകയാണ്. വാര്‍ഡുകള്‍, വിജയിച്ച പാര്‍ട്ടി എന്ന ക്രമത്തില്‍ 1-മണ്ണൂര്‍ -യുഡിഎഫ്, 2-പൊറോറ-യുഡിഎഫ്, 3-ഏളന്നൂര്‍-യുഡിഎഫ്, 4-കീച്ചേരി-എല്‍ഡിഎഫ്, 5-ആണിക്കരി-യുഡിഎഫ്, 6-കല്ലൂര്‍-എല്‍ഡിഎഫ്, 7-കളറോഡ്-യുഡിഎഫ്, 8-മുണ്ടയോട്-എല്‍ഡിഎഫ്, 9-പെരുവയല്‍ക്കരി-എല്‍ഡിഎഫ്, 10-ബേരം-യുഡിഎഫ്, 11-കായലൂര്‍-എല്‍ഡിഎഫ്, 12-കോളാരി-എല്‍ഡിഎഫ്, 13-പരിയാരം- എല്‍ഡിഎഫ്, 14-അയ്യല്ലൂര്‍-എല്‍ഡിഎഫ്, 15-ഇടവേലിക്കല്‍-എല്‍ഡിഎഫ്, 16-പഴശ്ശി-എല്‍ഡിഎഫ്, 17-ഉരുവച്ചാല്‍-എല്‍ഡിഎഫ്, 18-കരേറ്റ-എല്‍ഡിഎഫ്, 19-കുഴിക്കല്‍-എല്‍ഡിഎഫ്, 20- കയനി-എല്‍ഡിഎഫ്, 21-പെരിഞ്ചേരി-യുഡിഎഫ്, 22-ദേവര്‍കാട്-എല്‍ഡിഎഫ്, 23-കാര- എല്‍ഡിഎഫ്, 24-നെല്ലൂന്നി-എല്‍ഡിഎഫ്, 25-ഇല്ലംഭാഗം- യുഡിഎഫ്, 26-മലക്കുതാഴെ-എല്‍ഡിഎഫ്, 27-എയര്‍പോര്‍ട്ട്-എല്‍ഡിഎഫ്, 28-മട്ടന്നൂര്‍-യുഡിഎഫ്, 29-ടൗണ്‍-യുഡിഎഫ്, 30-പാലോട്ടുപള്ളി-യുഡിഎഫ്, 31-…
Category: KERALA
ഹൃദയം തുറക്കാതെ വാൽവ് നീക്കം ചെയ്ത് എറണാകുളം ജനറല്‍ ആശുപത്രി ചരിത്രം സൃഷ്ടിച്ചു
കൊച്ചി: ഹൃദയം തുറക്കാതെ തന്നെ വാൽവ് മാറ്റിവെച്ച് എറണാകുളം ജില്ലാ ജനറൽ ആശുപത്രി രാജ്യത്ത് പുതിയ ചരിത്രം സൃഷ്ടിച്ചു. അയോർട്ടിക് വാൽവ് ചുരുങ്ങി മരണത്തിന്റെ വക്കിലെത്തിയ പെരുമ്പാവൂർ സ്വദേശി 69-കാരനെയാണ് അപൂർവ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ശ്രീ ചിത്തിര ഹോസ്പിറ്റൽ ഉൾപ്പെടെ ചുരുക്കം ചില സർക്കാർ ആശുപത്രികളിൽ മാത്രമാണ് ട്രാൻസ്കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്മെന്റ് (ടിഎവിആർ) നടത്തുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല സർക്കാർ ആശുപത്രി ഈ ചികിത്സാ രീതി അവലംബിക്കുന്നതെന്ന് നാഷണൽ ഹെൽത്ത് മിഷൻ എറണാകുളം പ്രോജക്ട് മാനേജർ ഡോ. സജിത്ത് ജോൺ പറഞ്ഞു. നെഞ്ചോ ഹൃദയമോ തുറക്കാതെ കാലിലെ രക്തക്കുഴലിൽ ചെറിയ മുറിവുണ്ടാക്കി അതിലൂടെ കത്തീറ്റർ കടത്തിവിട്ടാണ് വാൽവ് മാറ്റിവെച്ചത്. രോഗിയെ പൂർണമായും മയക്കാതെയാണ് ഓപ്പറേഷൻ പൂർത്തിയാക്കിയത്. കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി, കാർഡിയാക് അനസ്തേഷ്യ വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമത്താലാണ് ഈ ചികിത്സ സുഗമമായി പൂർത്തിയാക്കാൻ…
റിലയന്‍സ് ട്രെന്‍ഡ്സ് ഇനി മുളന്തുരുത്തിയിലും
കൊച്ചി: റിലയന്‍സ് റീട്ടെയിലിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും, അതിവേഗം വളരുന്നതുമായ വസ്ത്രങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും സ്പെഷ്യാലിറ്റി ശൃംഖലയായ ട്രെന്‍ഡ്സ്, എറണാകുളം ജില്ലയിലെ മുളന്തുരുത്തിയില്‍ പുതിയ സ്റ്റോറിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. നൂതന രീതിയില്‍ ഉള്ള പുതിയ ഷോറും വളരെ മികച്ച രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ഏറെ ഗുണനിലവാരമുള്ള പുത്തന്‍ ഫാഷന്‍ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണി ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യത്തില്‍ ട്രെന്‍ഡ്സിന്റെ പുതിയ സ്റ്റോറിലൂടെ ലഭ്യമാക്കുന്നു. തനതും സവിശേഷവും അതിമനോഹരവുമായ അനുഭവം ട്രെന്‍ഡ്സിന്റെ മുളന്തുരുത്തിയിലെ പുതിയ സ്റ്റോര്‍ ഉപഭോക്താക്കള്‍ക്ക് നല്കുന്നു. സ്ത്രീകളുടെ ട്രെന്‍ഡി വസ്ത്രങ്ങള്‍, പുരുഷന്മാരുടെ വസ്ത്രങ്ങള്‍, കിഡ്സ് വെയര്‍, ഫാഷന്‍ ആക്സസറികള്‍ മുതലായവ തികച്ചും അനുയോജ്യമായ വിലയില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. മുളന്തുരുത്തി ടൗണില്‍ 7037 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്റ്റോറില്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഉദ്ഘാടന ഓഫറും ലഭ്യമാക്കിയിട്ടുണ്ട്. 3499 രൂപയ്ക്ക് ഷോപ്പ് ചെയ്യുന്നതു വഴി 199 രൂപയ്ക്ക് ആകര്‍ഷകമായ…
‘ജെൻഡർ ന്യൂട്രൽ’ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ല: എസ്.ഐ.ഒ
വ്യത്യസ്ത മത വിശ്വാസങ്ങളെയും സങ്കൽപങ്ങളെയും മാനിക്കാതെ ‘ജെൻഡർ ന്യൂട്രൽ’ ആശയങ്ങൾ വിദ്യാർത്ഥികൾക്ക് മേൽ ഭരണകൂടത്തിൻ്റെ അധികാരം ഉപയോഗിച്ച് അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ്. ഇത്തരം ആശയങ്ങളെ വിമർശിക്കുന്നവരെ വംശീയമായി അധിക്ഷേപിക്കുന്ന ഇസ്ലാമോഫോബിയയെ തിരിച്ചറിയണമെന്നും എസ്.ഐ.ഒ പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ യൂണിഫോം അടക്കമുള്ള വിഷയങ്ങളിൽ ഭരണകൂട ഇടപെടൽ പ്രതിഷേധാർഹമാണ്. സർക്കാർ ഇത്തരം നീക്കങ്ങളിൽ നിന്ന് പിൻമാറണം. പൊതു വിദ്യാദ്യാസ രംഗത്ത് നടപ്പിൽ വരുത്തുന്ന ഏത് ഭേദഗതിയും സമൂഹത്തിലെ വൈവിധ്യങ്ങളെയും വ്യതിരിക്തതകളെയും ഉൾക്കൊള്ളാൻ ശേഷിയുള്ളതായിരിക്കണം. സമൂഹത്തിൽ നിലനിൽക്കുന്ന വ്യത്യസ്തകളെയും ഭരണഘടന വ്യക്തികൾക്ക് നൽകുന്ന വിശ്വാസ- തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തെയും നിരാകരിച്ച് കൊണ്ട് ഭരണകൂടം കൈയാളുന്ന ചിലരുടെ മാത്രം നിക്ഷിപ്ത താൽപര്യങ്ങളും ആശയങ്ങളും സ്വേച്ഛാധിപത്യപരമായി പൊതു വിദ്യാർത്ഥി സമൂഹത്തിന് മേൽ അടിച്ചേൽപ്പിക്കുന്നതിനെ ജനസമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ടതുണ്ട്. വൈവിധ്യങ്ങളെ അംഗീകരിക്കണമെന്നും മതകീയ ജീവിതം നയിക്കാൻ അവകാശം വേണമെന്നും പറയുമ്പോൾ അതിനെ വംശീയമായി നേരിടുന്നത്…
ഈ വര്‍ഷം മുതല്‍ ഓണം, ക്രിസ്മസ്, റംസാന് എന്നീ ആഘോഷങ്ങളില്‍ സപ്ലൈകോ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി
തിരുവനന്തപുരം: ഓണത്തിനു പുറമേ ക്രിസ്മസ്, റംസാൻ ആഘോഷങ്ങളോടനുബന്ധിച്ചും ഈ വർഷം മുതൽ പ്രത്യേക ഭക്ഷണ കിറ്റുകൾ വിൽക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. 1000 രൂപയുടെ പ്രത്യേക കിറ്റുകൾ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ വില്ക്കപ്പെടും. നറുക്കെടുപ്പിലൂടെ ഓരോ 50 കിറ്റുകള്‍ക്കും നറുക്കെടുപ്പിലൂടെ സമ്മാനം ഉണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു. കിറ്റിലുള്ള അവശ്യസാധനങ്ങള്‍ക്കു പുറമേ ഉപഭോക്താവിന് വേണ്ട ഇനങ്ങള്‍ കൂടി തെരഞ്ഞെടുക്കാം. പത്തില്‍ കൂടുതല്‍ കിറ്റ് ഓര്‍ഡര്‍ നല്കിയാല് സ്ഥലത്ത് എത്തിച്ചു നല്‍കും. സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സപ്ലൈകോ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ഓര്‍ഡര്‍ ശേഖരിക്കും. ലക്ഷ്യത്തേക്കാൾ കൂടുതൽ വിൽക്കുന്ന സൂപ്പർ മാർക്കറ്റുകളിലെ ജീവനക്കാർക്ക് ഇൻസെന്റീവ് നൽകുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം സംഘര്‍ഷമാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് മദ്യശാലകൾ അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. സമരത്തിന്റെ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് നാളെ മുതൽ മദ്യശാലകൾ അടച്ചിടാനാണ് നിർദേശം. സമരം അവസാനിപ്പിക്കാനായി കഴിഞ്ഞ ദിവസം മന്ത്രി വി.അബ്ദു റഹ്മാനുമായി ലത്തീന്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച വിജയിച്ചിരുന്നില്ല. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വരാന്‍ തയ്യാറാകണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചാണ് മത്സ്യത്തൊഴിലാളികള്‍ സമരം തുടരുന്നത്. മത്സ്യത്തൊഴിലാളികള്‍ മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത പ്രതിനിധി ഫാദര്‍ യൂജിന്‍ പെരേര നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
ഷാജഹാൻ കൊലപാതകം: അറസ്റ്റിലായ രണ്ട് യുവാക്കളെ കാണാതായെന്ന് കുടുംബം; കോടതിയില്‍ പരാതി നല്കി
പാലക്കാട്: മലമ്പുഴയിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെ കാണാനില്ലെന്ന് അവരുടെ കുടുംബം കോടതിയില്‍ പരാതി നല്കി. കൊട്ടേക്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്ന് കാണിച്ചാണ് അവരുടെ അമ്മമാർ പാലക്കാട് ജില്ലാ കോടതിയെ സമീപിച്ചിരിക്കുന്നത്. പരാതി കേട്ട കോടതി അന്വേഷണത്തിന് അഭിഭാഷക കമ്മീഷനെ നിയോഗിച്ചു. കോടതിയുടെ നിര്‍ദ്ദേശപ്രകാരം അഭിഭാഷക കമ്മീഷന് പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്തി. യുവാക്കളുടെ അമ്മമാരും പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. തുടര്‍ന്ന് മറ്റ് പൊലീസ് സ്റ്റേഷനുകളിലും പരിശോധന നടത്തും. ഓഗസ്റ്റ് 16-നാണ് പ്രത്യേക പൊലീസ് സംഘം രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്. ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ ആദ്യം അറസ്റ്റിലായ നാലുപേരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
സ്വപ്ന സുരേഷിന് ഹൈക്കോടതിയുടെ തിരിച്ചടി; കെ ടി ജലീലും സിപി പ്രമോദും നല്കിയ ഗൂഢാലോചന കേസ് റദ്ദക്കാനാകില്ലെന്ന്
കൊച്ചി: തനിക്കെതിരെ തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ ചുമത്തിയിട്ടുള്ള ഗൂഢാലോചന കേസുകൾ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ.എ സിയാദ് റഹ്മാന്റെ ബെഞ്ചാണ് സർക്കാരിന് ആശ്വാസമായ ഈ വിധി പുറപ്പെടുവിച്ചത്. ഈ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സ്വപ്ന സുരേഷ്. സ്വപ്നയ്ക്കെതിരെ മുൻ മന്ത്രി കെ.ടി.ജലീൽ തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലും സി.പി.എം നേതാവ് സി.പി.പ്രമോദ് പാലക്കാട് കസബ പോലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു. സ്വപ്ന കേരള ജനപക്ഷം നേതാവ് പിസി ജോർജുമായി ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ജലീലിന്റെ പരാതിയില്‍ പറയുന്നത്. കലാപത്തിന് ആഹ്വാനം ചെയ്യല്‍, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് സ്വപ്നയ്ക്കെതിരെയുള്ള സി. പി. പ്രമോദിന്റെ പരാതിയില്‍ കസബ പോലീസ് ചാര്‍ത്തിയിരിക്കുന്നത്. സ്വപ്നയുടെ വെളിപ്പെടുത്തലുകളിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന സര്‍ക്കാര്‍ വാദം മുഖവിലയ്ക്കെടുത്താണ് ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയത്.…
പിണറായി വിജയന് യോഗിയെപ്പോലെ; കാപ്പ ചുമത്തി നാടു കടത്തേണ്ടത് മുഖ്യമന്ത്രിയെയും എൽഡിഎഫ് കൺവീനറെയുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തിയ പൊലീസ് നടപടിയിൽ സർക്കാരിനെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഫർസീൻ മജീദ് എന്ന പേരിലാണ് പിണറായി വിജയന് പ്രശ്നമെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. അലൻ, താഹ എന്നീ പേരുകൾ പിണറായിക്ക് പ്രശ്നമായിരുന്നു. ഇത് കേരളമാണെന്നും യുപിയല്ലെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും എൽഡിഎഫ് കൺവീനർ ഇപി ജയരാജനെയും കാപ്പ ചുമത്തി നാടുകടത്തണം. പല സിപിഎം നേതാക്കളും അവരെ കൊലപ്പെടുത്തി കേരള രാഷ്ട്രീയത്തിൽ ഇടം നേടി. ആലുവയിൽ പ്രതിഷേധ പ്രകടനം നടത്തിയ മുസ്ലീം സഹോദരങ്ങളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന അന്വേഷണത്തിനും പിണറായി സർക്കാർ ഉത്തരവിട്ടു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കരിനിയമം ഉപയോഗിച്ച് ജയിലിലടച്ചത് സിദ്ദിഖ് കാപ്പൻ എന്ന പേര് പ്രശ്നമായതിനാലാണ്. സിദ്ദിഖ് കാപ്പൻ ചെയ്തത് ഭരണ കൂടത്തെ…
പ്രിയ വര്‍ഗീസിന്റെ നിയമനം: കണ്ണൂര്‍ വൈസ് ചാന്‍സലര്‍ക്കെതിരെ ഗവര്‍ണ്ണര്‍ നിയമ നടപടിക്കൊരുങ്ങുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള കണ്ണൂർ സർവകലാശാലയുടെ തീരുമാനം മരവിപ്പിച്ചതിന് പിന്നാലെ വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രനെതിരെ കർശന നടപടിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുങ്ങുന്നതായി സൂചന. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം നടപടിയെടുക്കാൻ ഗവർണർ തീരുമാനിച്ചതായി രാജ്ഭവൻ വൃത്തങ്ങൾ സൂചന നൽകി. നിയമനവുമായി ബന്ധപ്പെട്ട് വൈസ് ചാൻസലറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിദഗ്ധോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഗവർണറുടെ വിലയിരുത്തൽ. പ്രിയാ വർഗീസിന്റെ നിയമനം മരവിപ്പിച്ച് ചാൻസലർ ഉത്തരവിറക്കിയതിന് പിന്നാലെ വൈസ് ചാൻസലർ മാധ്യമങ്ങളെ കാണുകയും ചാൻസലറുടെ ഉത്തരവിനെതിരെ സംസാരിക്കുകയും ചെയ്തത് ഗുരുതര വീഴ്ചയാണ്. മാത്രമല്ല, ഗവർണർക്കെതിരെ നിയമനടപടി പരിഗണിക്കാൻ സിന്‍ഡിക്കേറ്റ് വിളിച്ചുചേര്‍ത്ത വൈസ് ചാന്‍സലറുടെ നടപടി വലിയ തെറ്റായിട്ടാണ് ഗവര്‍ണ്ണര്‍ വിലയിരുത്തുന്നത്. നിലവിൽ ഡൽഹിയിലുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓഗസ്റ്റ് 25 ന് തിരിച്ചെത്തിയാലുടൻ നടപടിയെടുക്കും.…
