തലവടി ചെത്തിപുരയ്ക്കൽ ഗവ.എൽ.പി.സ്കൂളിൽ ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു

എടത്വ: ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാർഗം ബോധവൽക്കരണമാണെന്ന് സിനി ആർട്ടിസ്റ്റ് ജയ്സപ്പൻ മത്തായി പ്രസ്താവിച്ചു. തലവടി ചെത്തിപുരയ്ക്കൽ ഗവ.എൽ.പി. സ്കൂളിൽ നടന്ന ലഹരി വിരുദ്ധ സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. ശാരീരികവും മാനസികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒട്ടും ആലോചിക്കാതെയാണ് പലരും ലഹരി വസ്തുക്കൾക്ക് പിറകെ പോകുന്നതെന്നും തുടർന്ന് പറഞ്ഞു. തലവടി ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള നിർവഹിച്ചു. എസ്.എം.എസി ചെയർമാൻ രതീഷ് പതിനെട്ടിൽചിറ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം, ഹെഡ്മിസ്ട്രസ് ശ്രീലേഖ തങ്കച്ചി, പി.കെ വർഗ്ഗീസ്, പി.വി.ചാക്കോ, ശ്യാമ, അദ്ധ്യാപകരായ ജെ. ജയശങ്കർ , റാസിയ മോൾ ആർ, അശ്വതി വി, ബിന്ദു എന്നിവർ പ്രസംഗിച്ചു.

മലപ്പുറത്തെ ജനങ്ങളുടെ പോരാട്ടങ്ങളെയും ഇടപെടലുകളെയും തീവ്രവാദ ചാപ്പ കുത്തി അപർവത്കരിക്കുന്ന നിലപാടിൽ നിന്ന് സിപിഎം പിന്തിരിയണം

ജനസംഖ്യയിലും ഭൂവിസ്തൃതിയിൽ മുന്നിൽ നിൽക്കുന്ന ജില്ല എന്ന നിലക്ക് മലപ്പുറത്ത് ഒരു പുതിയ ജില്ല രൂപീകരിച്ച ഈ വികസന വിവേചനം അവസാനിപ്പിക്കാൻ കേരള സർക്കാർ തയ്യാറാകണം മലപ്പുറം : മലപ്പുറത്തെ ജനങ്ങളുടെ പോരാട്ടങ്ങളെയും ഇടപെടലുകളെയും തീവ്രവാദ ചാപ്പ കുത്തി അപർവത്കരിക്കുന്ന നിലപാടിൽ നിന്ന് സിപിഎം പിന്തിരിയനമെന്നും ജനസംഖ്യയിലും ഭൂവസ്ത്രത്തിലും മുന്നിൽ നിൽക്കുന്ന ജില്ല എന്ന നിലക്ക് മലപ്പുറത്ത് ഒരു പുതിയ ജില്ല രൂപീകരിച്ച ഈ വികസന വിവേചനം അവസാനിപ്പിക്കാൻ കേരള സർക്കാർ തയ്യാറാകണ മെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സമ്മേളനത്തിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ടായി നാസർ കീഴുപറമ്പ് ജില്ലാ ജനറൽ സെക്രട്ടറിയായി ഗണേഷ് വടേരി എന്നിവരെ തിരഞ്ഞെടുത്തു. 38 അംഗ ജില്ലാ കമ്മിറ്റി തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി ചേർന്ന് മറ്റു ഭാരവാഹികളെ തീരുമാനിക്കും. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം സംസ്ഥാന സെക്രട്ടറി…

കോളേജ് വിദ്യാർത്ഥിനികളെ നടുറോഡിൽ തടഞ്ഞുനിർത്തി മർദ്ദിച്ച മൂന്നു യുവാക്കളെ അറസ്റ്റു ചെയ്തു

കോട്ടയം: തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിക്കാനെത്തിയ കോളേജ് വിദ്യാർത്ഥിനികളെ മര്‍ദ്ദിച്ച കേസിൽ കോട്ടയം സ്വദേശികളായ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. കോട്ടയം വേളൂര്‍ പ്രീമിയർ ഏരിയയിലെ വേളൂത്തറ വീട്ടിൽ നൗഷാദിന്റെ മകൻ മുഹമ്മദ് അസ്ലം (29), കോട്ടയം വേളൂര്‍ മാണിക്കുന്നം തൗഫീഖ് മഹൽ വീട്ടിൽ അഷ്‌കറിന്റെ മകൻ അനസ് അഷ്‌കർ (22), ക്രസന്റ് വില്ലയില്‍ ഷരീഫിന്റെ മകൻ ഷബീർ (32) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെ കോട്ടയം ഭാരത് ആശുപത്രിയുടെ പരിസരത്തുള്ള തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു യുവതിയും സുഹൃത്തും വിദ്യാര്‍ത്ഥിനിയുമായ മറ്റൊരു യുവതിയും. ഇവരെയാണ് മൂവരും ചേര്‍ന്ന് ആക്രമിച്ചത്. യുവതികളോട് ഇവര്‍ ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്തതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഭക്ഷണം കഴിച്ച് കടയില്‍ നിന്ന് ഇറങ്ങിയ യുവതിയെയും സുഹൃത്തിനെയും മൂവരും കാറില്‍…

എസ്.ഐ.ഒ സംസ്ഥാന മെമ്പേഴ്സ് കോൺഫറൻസിന് സമാപനം

ശനി, ഞായർ ദിവസങ്ങളിൽ ശാന്തപുരം അൽജാമിഅ അൽ ഇസ്‌ലാമിയ കാമ്പസിൽ നടന്ന എസ്.ഐ.ഒ സംസ്ഥാന മെമ്പേഴ്സ് കോൺഫറൻസ് സമാപിച്ചു. ശനിയാഴ്ച രാവിലെ ആരംഭിച്ച കോൺഫറൻസ് ജമാഅത്തെ ഇസ്‌ലാമി കേരള ജനറൽ സെക്രട്ടറി വി.ടി അബ്ദുല്ലക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം അദ്ധ്യക്ഷത വഹിച്ചു. 2021- 2022 പ്രവർത്തന കാലയളവിലെ റിപ്പോർട്ട് വായനയും ചർച്ചയും നടന്നു. തുടർന്ന് നടന്ന വിവിധ സെഷനുകളിൽ എസ്.ഐ.ഒ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സയ്യിദ് അഹ്മദ് മുസക്കിർ, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹകീം നദ്‌വി, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ജുമൈൽ പി.പി, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് സുഹൈബ് സി.ടി, എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഷറഫുദ്ദീൻ നദ്‌വി,…

ഒരു മാസം മുമ്പ് കടയില്‍ നിന്ന് സാരി മോഷ്ടിച്ചു; വീണ്ടും കടയിലെത്തിയ യുവതിയെ കടയുടമ പിടികൂടി

തൃശൂർ: കടയില്‍ നിന്ന് സാരി മോഷ്ടിച്ച യുവതി ഒരു മാസത്തിന് ശേഷം വീണ്ടും കടയിലെത്തിയപ്പോള്‍ സിസിടിടി ക്യാമറയിൽ പതിഞ്ഞ മുഖം ഓർത്തെടുത്ത കടയുടമ കൈയ്യോടെ പിടികൂടി പോലീസില്‍ ഏല്പിച്ചു. ഗുരുവായൂര്‍ കിഴക്കേ നടയിലുള്ള തുണിക്കടയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. തൃപ്രയാർ സ്വദേശിനിയാണ് ഭർത്താവിനൊപ്പം കടയില്‍ വെച്ച് അറസ്റ്റിലായത്. കഴിഞ്ഞ മാസവും ഇവർ ഭർത്താവിനോടൊപ്പം കടയിൽ വന്ന് മോഷണം നടത്തിയിരുന്നു. ഈ സമയം കടയിൽ ഒരു ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നതെന്ന് കടയുടമ പറഞ്ഞു. ഇവര്‍ മടങ്ങി ഏറെനേരം കഴിഞ്ഞാണ് കടയുടമ ക്യാമറയിലെ ദൃശ്യങ്ങള്‍ ശ്രദ്ധിച്ചത്. അന്ന് പോലീസില്‍ വിവരം സൂചിപ്പിച്ചിരുന്നു. ദ്യശ്യം മൊബൈലില്‍ പകര്‍ത്തി പോലീസിന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച രാത്രി സ്ത്രീ വീണ്ടും കടയിലേക്ക് വന്നപ്പോള്‍ സംശയം തോന്നിയ കടയുടമ മൊബൈലില്‍ സൂക്ഷിച്ചിരുന്ന ദൃശ്യം ഒത്തുനോക്കി ഉറപ്പു വരുത്തുകയായിരുന്നു. ക്ഷേത്രനടയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന്റെ സഹായത്തോടെ സ്ത്രീയെയും ഭര്‍ത്താവിനെയും കടയില്‍…

അമ്മയെയും മകനെയും വീട്ടില്‍ കയറി മർദ്ദിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ

പത്തനംതിട്ട: വീട്ടിൽ കയറി അമ്മയെയും മകനെയും മർദ്ദിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. കുന്നന്താനം പാറനാട് കുന്നത്തുശ്ശേരിൽ വീട്ടിൽ അഖിൽ (27), കുന്നന്താനം മാന്താനം വള്ളിക്കാട് വള്ളിക്കാട്ടിൽ പുതുപ്പറമ്പിൽ അനന്തു ബിനു (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുൻ വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്ന് പോലീസ് പറയുന്നു. കുന്നന്താനം മധുക്കകാട് ഇളപ്പുങ്കൽ വീട്ടിൽ ജെനുവിന്റെ ഭാര്യ സുജയ്ക്കും മകൻ അഭിജിത്തിനും മർദ്ദനമേറ്റു. ശനിയാഴ്ച രാത്രി അഖിൽ ഇവരുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു എന്ന് പോലീസ് പറഞ്ഞു. സുജ ധരിച്ചിരുന്ന നൈറ്റി വലിച്ച് കീറുകയും ചെയ്‌തു. തടസം പിടിച്ച മകൻ അഭിജിത്തിനെ ഇരുവരും ചേർന്ന് മർദിക്കുകയും ചെയ്‌തുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിന്റെ തലേ ദിവസം വഴിയിൽവച്ച് അഖിലിനെ കണ്ടപ്പോൾ അഭിജിത് ഇയാളുടെ ഇരട്ടപ്പേര്‌ വിളിച്ച് സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.…

ബീലീവേഴ്സ് ഈസ്റ്റേൺ ചർച്ചിലെ മുതിർന്ന അംഗം വടക്കനടിയിൽ പൈലി പത്രോസ് അന്തരിച്ചു

തൃശ്ശൂര്‍: വെള്ളാനിക്കോട് വടക്കനടിയിൽ പൈലി പത്രോസ് (പത്രോസേട്ടൻ -107) നിര്യാതനായി. സംസ്ക്കാരം നവംബർ 29 ചൊവ്വാഴ്ച 11 മണിക്ക് ഇമ്മാനുവേൽ നർക്കല ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സെമിത്തേരിയിൽ നടക്കും. പരേതയായ പിറവം മാറിക മീമനാ മറ്റത്തിൽ കുടുംബാംഗം അന്നമ്മയാണ് ഭാര്യ. മക്കൾ: വത്സ ജേക്കബ്, ജോസ്, (റിട്ട. പോലീസ് ), ഡെയ്സി ഫ്രാൻസിസ്, ബെന്നി, റോയി (വിജയഗിരി പബ്ലിക്ക് സ്കൂൾ), ബാബു, റീന കെൽസി. മരുമക്കൾ: ലിസി, നടത്തറ അറയ്ക്കൽ ഫ്രാൻസിസ്, റോസിലി, ജോളി, ഷീല, ആറന്മുള തെങ്ങുംചേരിൽ കെൽസി, പരേതനായ കല്ലൂർ നമ്പാടൻ വീട്ടിൽ ജെയ്ക്കബ്. സഭയുടെ ഏറ്റവും മുതിർന്ന അംഗമായ വി.പി പത്രോസിൻ്റെ നിര്യാണത്തിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷന്‍ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപോലീത്ത, കേരള ഭദ്രാസന സഹായ മെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ എന്നിവർ അനുശോചനം രേഖപെടുത്തി. ബിലീവേഴ്സ്…

വിഴിഞ്ഞം സംഘർഷം: സര്‍‌വ്വ കക്ഷിയോഗത്തില്‍ തീരുമാനമായില്ല; ഏത് സാഹചര്യവും നേരിടാൻ പൊലീസ് സജ്ജമെന്ന് കമ്മീഷണര്‍

തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന സർ‌വ്വക്ഷി യോഗത്തില്‍ തീരുമാനമായില്ല. ജില്ലാ കളക്ടർ ജെറോമിക് ജോർജ് വിളിച്ചുകൂട്ടിയ യോഗത്തിൽ സമര സമിതി ലത്തീൻ നേതാക്കളുടെ പ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു. അക്രമം അനുവദിക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാട് യോഗത്തിൽ അവതരിപ്പിച്ചു. അക്രമത്തെ രാഷ്ട്രീയ പാർട്ടികളും അപലപിച്ചു. എന്നാൽ, വിഴിഞ്ഞത്ത് നടന്നത് സ്വാഭാവിക പ്രതികരണമാണെന്നാണ് സമര സമിതി അംഗങ്ങളുടെ നിലപാട്. തുറമുഖത്തിന്റെ നിർമ്മാണം ആരംഭിക്കണമെന്ന് പാര്‍ട്ടികള്‍ അറിയിച്ചു. എന്നാൽ, സമരമിതി ഇതിന് വഴങ്ങിയില്ല. പോലീസ് നടപടിയെക്കുറിച്ചുള്ള ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് സമരസമിതിയുടെ ആവശ്യം. സമരസമിതി നിലപാട് കടുപ്പിച്ചതോടെ സര്‍‌വ്വ കക്ഷിയോഗം തീരുമാനമാകാതെ പിരിയേണ്ടി വന്നു. അതേസമയം, വിഴിഞ്ഞത്ത് ഏത് സാഹചര്യത്തെയും നേരിടാന്‍ പോലീസ് സജ്ജമാണെന്നും നിയമനടപടിയുമഅയി മുന്നോട്ടു പോകുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു.

വാട്ടർ ബിൽ: സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ജനുവരി 1 മുതൽ ഓൺലൈൻ പേയ്‌മെന്റ് നിർബന്ധം

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ ഗാർഹിക ഇതര ഉപഭോക്താക്കൾക്ക് ജനുവരി ഒന്നിന് കുടിവെള്ള ബിൽ കുടിശ്ശിഖ ഓൺലൈനായി മാത്രമേ അടയ്ക്കാൻ കഴിയൂ. സർക്കാർ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളുമാണ് കെഡബ്ല്യുഎയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ, അവർ പൊതുമേഖലാ സ്ഥാപനത്തിന് 300 കോടി രൂപയോളം കടമുണ്ട്. ഗാർഹിക ഇതര ഉപഭോക്താക്കൾക്കിടയിൽ ഓൺലൈൻ പേയ്‌മെന്റ് വർധിപ്പിക്കാനുള്ള തീരുമാനം കെഡബ്ല്യുഎയുടെ ബോർഡ് യോഗത്തിലാണ് എടുത്തത്. കാമ്പസിൽ കൂടുതൽ ക്യാഷ് കൗണ്ടറുകൾ ഉണ്ടെങ്കിൽ ഒരു ക്യാഷ് കൗണ്ടർ നിലനിർത്താനും ബോർഡ് യോഗം തീരുമാനിച്ചു. എന്നാൽ, അക്ഷയ സെന്ററുകൾക്ക് സമീപം പ്രവർത്തിക്കുന്ന കെഡബ്ല്യുഎയുടെ ക്യാഷ് കൗണ്ടറുകൾ പൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ, 500 രൂപയിൽ താഴെയുള്ള വാട്ടർ ബില്ലുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് ക്യാഷ് കൗണ്ടർ വഴി പണമടയ്ക്കാം. ഗാർഹിക ഉപഭോക്താക്കൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി പണമടയ്ക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ഒരു മുതിർന്ന KWA ഉദ്യോഗസ്ഥൻ പറഞ്ഞു. “എല്ലാവരും…

എട്ടാം ക്ലാസ്സ് വരെ സ്കോളർഷിപ്പ് ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടി ന്യൂനപക്ഷ സമൂഹത്തോടുള്ള വെല്ലുവിളി: ഹമീദ് വാണിയമ്പലം

മലപ്പുറം: ക്രൈസ്തവ – മുസ്‌ലിം വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമൂഹത്തിലെ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്കോളർഷിപ്പ് ഒഴിവാക്കിയ നടപടി ന്യൂനപക്ഷ സമൂഹത്തിനോടുള്ള വെല്ലുവിളിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സമ്മേളനം പറമ്പിൽ പീടികയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കോളർഷിപ്പിന് വേണ്ടി എല്ലാ സർട്ടിഫിക്കറ്റുകളും സമർപ്പിച്ച് സ്കൂൾ, ജില്ല, സംസ്ഥാന തലത്തിലുള്ള പരിശോധനകൾ നടത്തി അപേക്ഷ നൽകേണ്ട അവസാന തീയതിയും കഴിഞ്ഞപ്പോഴാണ് കേന്ദ്രസർക്കാർ തികച്ചും ന്യൂനപക്ഷ വിരുദ്ധമായ തീരുമാനം പ്രഖ്യാപിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി വരുമാന സർട്ടിഫിക്കറ്റിനോടൊപ്പം മൈനോരിറ്റി അല്ലെങ്കിൽ ജാതി സർട്ടിഫിക്കറ്റ് നിർബന്ധമായും വേണമെന്ന ഡയറക്ടർ ജനറൽ ഓഫ് എഡ്യുക്കേഷന്റെ നിർദ്ദേശം നിഗൂഢമായ താല്പര്യങ്ങളുടെ പുറത്തായിരുന്നു എന്നാണ് മനസ്സിലാകുന്നത്. കേന്ദ്ര ഫാസിസ്റ്റ് സർക്കാറിന്റെ ന്യൂനപക്ഷ സമൂഹത്തോടുള്ള വിരോധമാണ് സ്കോളർഷിപ്പ് തടസ്സപ്പെടുത്തുന്നതിലൂടെ…