ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്; അഖിൽ സജീവ് അറസ്റ്റിൽ

തിരുവനന്തപുരം: തൊഴിൽ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അഖിൽ സജീവ് അറസ്റ്റിൽ. പത്തനംതിട്ട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാൾക്കായി പോലീസ് ഊർജിതമായ തിരച്ചിൽ നടത്തിവരികയായിരുന്നു. തേനിയിൽ നിന്നാണ് അഖിൽ സജീവിനെ പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തേനിയിൽ ഉള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെയോടെയാണ് അഖിലിനെ കസ്റ്റഡിയിൽ എടുത്തത്. ഉടനെ അഖിലിനെ പത്തനംതിട്ട പോലീസ് സ്‌റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യും. ഇതിന് ശേഷം കോടതിയിൽ ഹാജരാക്കും. 2021, 2022 എന്നീ വർഷങ്ങളിൽ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിയമനത്തട്ടിപ്പ് നടത്തിയെന്ന കേസിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ശേഷം അഖിലിനെ കന്റോൺമെന്റ് പോലീസിന് കൈമാറും. അഖിലിന് പുറമെ ലെനിൻ, റഹീസ് എന്നിവരും…

കോളേജ് കാമ്പസില്‍ സിസിടിവി സ്ഥാപിക്കണമെന്നു പറയാന്‍ നീയൊക്കെ ആരാ? മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കില്‍ എല്ലാറ്റിന്റേയും ഷെയ്പ്പ് ഞാന്‍ മാറ്റും; എസ്‌എഫ്‌ഐക്കാരെ വിരട്ടിയോടിച്ച് കോളേജ് പ്രിന്‍സിപ്പാള്‍.

തിരുവനന്തപുരം: നഴ്‌സിംഗ്‌ കോളേജ്‌ പ്രിന്‍സിപ്പലും എസ്‌എഫ്‌ഐക്കാരും തമ്മില്‍ വാക്കേറ്റം. കോളേജിലെ വനിതാ ഹോസ്റ്റലില്‍ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കണമെന്നും സിസിടിവി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. തിരുവനന്തപുരം നഴ്‌സിംഗ് കോളേജിലെ പ്രിൻസിപ്പാളാണ് എസ്എഫ്‌ഐ പ്രവർത്തകരെ വിരട്ടിയോടിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെള്ളിയാഴ്ചയുണ്ടായ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വനിതാ ഹോസ്റ്റലിൽ ക്യാമറ സ്ഥാപിക്കണം, സെക്യൂരിറ്റിയെ നിയമിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു എസ്എഫ്‌ഐക്കാർ പ്രിൻസിപ്പാളിന്റെ മുറിയിൽ എത്തിയത്. എന്നാൽ, അതിന്റെ സാങ്കേതിക ബുദ്ധിമുട്ടുകളെക്കുറിച്ച് എസ്എഫ്‌ഐക്കാരോട് പ്രിൻസിപ്പാൾ വിശദീകരിച്ചു. പ്രിന്‍സിപ്പാളിന്റെ വിശദീകരണത്തില്‍ അതൃപ്തരായ എസ്എഫ്‌ഐക്കാർ ഭീഷണി മുഴക്കി. ഇതോടെയാണ് പ്രിൻസിപ്പാൾ കുട്ടി നേതാക്കൾക്ക് ചുട്ട മറുപടി നൽകിയത്. “ഇക്കാര്യത്തില്‍ ബഹളമുണ്ടാക്കേണ്ട ആവശ്യമെന്ത്? എന്റെ കാമ്പസില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ എന്നോട്‌ നിര്‍ദ്ദേശിക്കാന്‍ നീയൊക്കെ ആരാ? നാല് പൊണ്ണത്തടിയന്മാൻ കയറി വന്ന് എന്നെ ഭീഷണിപ്പെടുത്തുമ്പോള്‍…

മറുനാടന്‍ മലയാളി ചാനലിന്റെ ഉപകരണങ്ങള്‍ എന്തിന് പിടിച്ചെടുത്തു? പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; ഉപകരണങ്ങള്‍ ഉടന്‍ വിട്ടുനല്‍കണമെന്നും കോടതി

കൊച്ചി: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ ഓഫീസില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ഉപകരണങ്ങള്‍ ഉടന്‍ വിട്ടുനല്‍കാന്‍ കേരള ഹൈക്കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി. ചാനലിന്റെ ഓഫീസില്‍ നിന്ന്‌ പിടിച്ചെടുത്ത മോണിറ്ററുകളും കമ്പ്യൂട്ടറുകളും ഉടന്‍ തന്നെ തിരികെ നല്‍കണമെന്നാണ് കോടതി പോലീസിന്‌ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 1989-ലെ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ചാനലിന്റെ എല്ലാ ഉപകരണങ്ങളും പിടിച്ചെടുത്തത് എന്തിനാണെന്ന്‌ കോടതി ചോദിച്ചു. കമ്പ്യൂട്ടറുകൾ മോണിറ്ററുകൾ എന്നിവയാണ് ചാനലിൽ നിന്നും പിടിച്ചെടുത്തിട്ടുള്ളത്. ഇത് ഒരാഴ്ചയ്ക്കുള്ളിൽ തിരികെ ചാനലിന് നൽകണം എന്ന് കോടതി നിർദ്ദേശിച്ചു. പട്ടിക ജാതി/ പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ എന്തിനാണ് ചാനലിന്റെ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നത് ? മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇത്തരം കേസുകൾ തെളിയിക്കേണ്ടത്. പിടിച്ചെടുത്ത മുഴുവൻ ഉപകരണങ്ങളും ചാനലിന് തന്നെ തിരികെ നൽകണം എന്നും…

വെള്ളൂര്‍ കേരള പേപ്പര്‍ പ്രൊഡക്റ്റ്സില്‍ വന്‍ തീപിടിത്തം; യന്ത്രങ്ങള്‍ കത്തി നശിച്ചു; ആളപായമില്ല

കോട്ടയം: വെള്ളൂരിലെ കേരള പേപ്പര്‍ പ്രൊഡക്സ്‌ ലിമിറ്റഡില്‍ (കെപിപിഎല്‍) തീപിടിത്തം. ഇന്ന്‌ വൈകുന്നേരമാണ്‌ സംഭവം. പേപ്പര്‍ നിര്‍മാണ യന്ത്രത്തിന്റെ ഒരു ഭാഗത്താണ്‌ തീപിടിത്തമുണ്ടായത്‌. യന്ത്രം പൂര്‍ണമായും കത്തിനശിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ പൂര്‍ണമായും അണച്ചു. തീപിടിത്തത്തെ തുടര്‍ന്ന്‌ പ്രദേശമാകെ കറുത്ത പുക നിറഞ്ഞു. 45 മിനിറ്റോളം നീണ്ടുനിന്ന തീപിടിത്തം കടുത്തുരുത്തിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ്‌ യുണിറ്റാണ്‌ അണച്ചത്‌. തീപിടിത്തം കണ്ട്‌ തൊഴിലാളികള്‍ മില്ലില്‍ നിന്ന്‌ ഇറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടിത്തത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.

സിപി‌എം നേതാവും സി‌ഐ‌ടി‌യു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസ്സായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ദീർഘകാലമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വൈകീട്ടോടെയായിരുന്നു അന്ത്യം. ഏതാനും മാസങ്ങളായി അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ട്. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സിഐടിയു സംസ്ഥാന പ്രസിഡന്റാണ് അദ്ദേഹം. 1956 ലാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായത്. പിന്നീട് പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിൽ തുടരുകയായിരുന്നു. ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും മൂന്ന് തവണ അദ്ദേഹം എംഎൽഎ ആയിട്ടുണ്ട്. 2008ൽ സെക്രട്ടേറിയറ്റ് അംഗമായി. വർക്കല സ്വദേശിയാണ് ആനത്തലവട്ടം. 1937 ലായിരുന്നു ആനത്തലവട്ടം ആനന്ദന്റെ ജനനം. പിതാവ് വി. കൃഷ്ണൻ. മാതാവ് നാണിയമ്മ. 1954 ൽ കയർ തൊഴിലാളികൾ നടത്തിയ പണിമുടക്കിൽ അദ്ദേഹവും പങ്കാളി ആയിരുന്നു. ഇതോടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം.  

കുടുംബശ്രീയുടെ ‘തിരികെ സ്കൂളിലേക്ക്’ പ്രചാരണം പുരോഗമിക്കുന്നു

ഇടുക്കി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന ‘തിരികെ സ്‌കൂളിലേക്ക്’ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഗ്രാമപഞ്ചായത്തില്‍ പുരോഗമിക്കുന്നു. ഒക്ടോബര്‍ 1 നാണ് പ്രചാരണം ആരംഭിച്ചത്. പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ പ്രചാരണത്തിന്റെ ഫ്ളാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് പി ടി ഷിഹാബ് നിര്‍വഹിച്ചു. തുടര്‍ന്ന് മുണ്ടിയെരുമയിലെ ഗവ. എച്ച് എസ് കല്ലാര്‍ സ്‌കൂളിലെ രണ്ട് ക്ലാസ്സ് റൂമുകളിലായാണ് ആദ്യ ക്ലാസ്സ് നടത്തിയത്. പഞ്ചായത്തിലെ 3,4 വാര്‍ഡുകളിലെ 30 അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത രാജേഷ് മാലിന്യമുക്തം നവകേരളം പ്രചാരണ സന്ദേശം ചൊല്ലിക്കൊടുത്തു. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് സിഡിഎസിലെ 265 അയല്‍ക്കൂട്ടങ്ങളില്‍ നിന്നും 4000 വനിതകളാണ് തിരികെ സ്‌കൂളിലേക്ക് പ്രചാരണത്തില്‍ പങ്കെടുക്കുന്നത്. ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 10 വരെയുള്ള പൊതു അവധി ദിവസങ്ങളിലാണ് ക്ലാസുകള്‍ നടത്തുന്നത്. പഞ്ചായത്തിന് കീഴിലുള്ള ആറ് സ്‌കൂളുകളിലായി പരിശീലനം…

കടത്തില്‍ മുങ്ങി കേരളം; അനിയന്ത്രിതമായ കടം വാങ്ങല്‍ അനര്‍ത്ഥങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷന്റെ (ഗിഫ്റ്റ്) പഠനം സംസ്ഥാനത്തിന്റെ പൊതുകടം വർധിക്കുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു. പൊതുകടം നിയന്ത്രിക്കുന്നതിൽ കേരളം പരാജയപ്പെടുകയാണെന്നും ഗിഫ്റ്റ് പഠനം മുന്നറിയിപ്പ് നൽകുന്നു. ഈ രീതി തുടരുകയാണെങ്കിൽ, നിലവിലെ ബാധ്യതകൾ നിറവേറ്റാൻ വീണ്ടും വീണ്ടും കടം വാങ്ങേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങും. 2001ൽ 25,721 കോടി രൂപയായിരുന്ന പൊതുകടം ഇപ്പോൾ 3.57 ലക്ഷം കോടിയായി മാറി. കടം നിയന്ത്രിച്ചു നിർത്തുന്നതിൽ 2004-05 മുതൽ 2012-13 വരെയുള്ള കാലയളവിൽ ഒഴികെ സർക്കാർ പരാജയപ്പെട്ടു. അസിസ്റ്റന്റ് പ്രഫസർ ഡോ. പി.എസ്.രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഒരു സംസ്ഥാനത്തിന് എത്ര കടം താങ്ങാനാകുമെന്നു നിർണയിക്കുന്നത് മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) എത്ര ശതമാനം കടമുണ്ടെന്നു നോക്കിയാണ്. ജിഎസ്ഡിപി കടം അനുപാതം കഴിഞ്ഞ വർഷം 39 ശതമാനത്തോളമെത്തിയെന്ന്…

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനം; നടന്‍ ഷിയാസ് കരീമിനെ കസ്റ്റഡിയിലെടുത്തു

ചെന്നൈ: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ നടന്‍ ഷിയാസ് കരീമിനെ കസ്റ്റഡിയിലെടുത്തു. ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് ഷിയാസ് കരീമിനെ കസ്റ്റഡിയിലെടുത്തത്. ഗൾഫിൽ നിന്ന് എത്തിയ ഷിയാസിന്റെ പേരില്‍ ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ ചന്ദേര പോലീസ് സ്ത്രീ പീഡനത്തിനും പണം തട്ടിയതിനും ഇയാൾക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷിയാസിനെതിരെ ലൂക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കാസർകോട് സ്വദേശിനിയുടെ പരാതി. വിവാഹ വാഗ്ദാനം നൽകി 2021 ഏപ്രിൽ മുതൽ പീഡിപ്പിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ജിംനേഷ്യം പരിശീലകയായ യുവതി പരാതിപ്പെട്ടിരുന്നു. 2021 മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ എറണാകുളം കടവന്ത്ര, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളിൽ എത്തിച്ച് പലതവണ…

വിയോജിപ്പിന്റെ സ്വരങ്ങളെ വേട്ടയാടുന്ന സംഘപരിവാർ സർക്കാറിന്റെ നടപടി അവസാനിപ്പിക്കുക: വെൽഫെയർ പാർട്ടി

അങ്ങാടിപ്പുറം : സംഘപരിവാറിനെതിരായി ശബ്ദമുയർത്തുന്ന മാധ്യമപ്രവർത്തകരെയും പ്രതിപക്ഷ പാർട്ടി നേതാക്കളുടെയും വീടുകളിൽ റൈഡ് നടത്തി തങ്ങൾക്കെതിരായി ഉയർന്നുവരുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള സംഘപരിവാർ ഭരണകൂടത്തിന്റെ നീക്കത്തിൽ വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അങ്ങാടിപ്പുറം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് സൈതാലി വലമ്പൂർ ഉദ്ഘാടനം ചെയ്തു. 2024ലെ തെരഞ്ഞെടുപ്പിൽ വിജയിക്കാനാണ് നീചവൃത്തിയിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. എതിർ ശബ്ദമുയർത്തുന്നവരെ ഭീകരവാദ ചാപ്പ കുത്തിയും കേസിൽ പെടുത്തിയും കൊന്നും ഉന്മൂലനം ചെയ്യുന്ന രീതി ഫാസിസത്തിന് പുതിയതല്ല ഗൗരി ലങ്കേഷ് അടക്കമുള്ള നിരവധി മാധ്യമപ്രവർത്തകർ വേട്ടയാടപ്പെട്ട രാജ്യമാണിത്, വിയോജിക്കാനും വിമർശിക്കാനും പൗരന്മാർക്ക് വിലക്കാണെങ്കിൽ രാജ്യത്തിന്റെ ജനാധിപത്യം നിരർത്ഥമാണ് എന്ന് അദ്ദേഹം പറഞ്ഞു പാർട്ടി പഞ്ചായത്ത് സെക്രട്ടറി ശിഹാബ് മാസ്റ്റർ,സക്കീർ അരിപ്ര ആഷിക് ചാത്തോലി,അബ്ദുൽ മനാഫ്,അനീസ് പേരയിൽ,ഇക്ബാൽ കെ വി,റഹ്മത്തുള്ള, ഫസൽ തിരൂർക്കാട്,മൊയ്തീൻ കെ ടി, തുടങ്ങിയവർ…

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയം നാടിന് സമർപ്പിച്ചു

തൃശൂര്‍: തൃശൂർ ജില്ലയിലെ മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. നിത്യ ജീവിതത്തിൽ സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന പഞ്ചായത്ത്‌ ഓഫീസ്‌ നവീകരിക്കുന്നതിലൂടെ ആധുനിക സംവിധാനങ്ങൾ ജനങ്ങൾക്ക് നൽകാൻ മുരിയാട് ഗ്രാമപഞ്ചായത്തിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. മുരിയാട് ഗ്രാമപഞ്ചായത്തിന് എഴുപതാം പിറന്നാൾ സമ്മാനമായി ആധുനിക ഇൻഫ്രാസ്ട്രക്ച്ചറോട്കൂടി നവീകരിച്ച ഓഫീസ് കെട്ടിടമാണ് മന്ത്രി നാടിന് സമർപ്പിച്ചത്. പഞ്ചായത്തിന്റെ തനത് പ്രവർത്തികളായ ഡിജി മുരിയാട്, മൊബൈൽ ആപ്പ് തുടങ്ങിയ ആധുനിക സേവനങ്ങൾ നൽകുന്നതിനോടൊപ്പം ആധുനിക സൗകര്യങ്ങൾ കൂടി ജനങ്ങൾക്ക് നൽകുകയാണ് മുരിയാട് ഗ്രാമപഞ്ചായത്ത്. കാർഷിക പ്രാധാന്യമുള്ള മുരിയാട് ഗ്രാമപഞ്ചായത്ത് ടൂറിസം മേഖലയിൽ കൂടി കടന്ന് ചെല്ലുകയാണെന്ന് മന്ത്രി പറഞ്ഞു. മൊബൈൽ ആപ്ലിക്കേഷൻ, സേവാഗ്രാം ഗ്രാമ കേന്ദ്രങ്ങൾ, ഐഎൽജി എംഎസ്, കുടുംബശ്രീ ഡിജിറ്റൽ ഹെൽപ്പ് ഡെസ്ക്, ഡിജി മുരിയാട് തുടങ്ങിയ…