മതിയായ കാരണങ്ങളാൽ ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷ നഷ്‌ടമായ പിഎസ്‌സി അപേക്ഷകർക്ക് ജൂൺ 15 ന് ഹാജരാകാം

തിരുവനന്തപുരം: മതിയായ കാരണങ്ങളാൽ പബ്ലിക് സർവീസ് കമ്മിഷൻ്റെ (പിഎസ്‌സി) ബിരുദതല പ്രിലിമിനറി പരീക്ഷകളിൽ പങ്കെടുക്കാൻ കഴിയാതെ പോയ, മറ്റ് അംഗീകൃത സർവകലാശാലകളിൽ പരീക്ഷ എഴുതേണ്ട ഉദ്യോഗാർത്ഥികൾക്ക് ജൂൺ 15-ന് പരീക്ഷ എഴുതാൻ ഒരു അവസരം കൂടി നൽകും. അല്ലെങ്കിൽ സ്ഥാപനങ്ങൾ അതേ ദിവസം തന്നെ അവർ ഹാജരായ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ്, തീയതി തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷിക്കണം. അന്നേ ദിവസം ചികിത്സയിലായിരുന്നവരോ അസുഖം ബാധിച്ചവരോ ആയ അപേക്ഷകർ മെഡിക്കൽ സർട്ടിഫിക്കറ്റോ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളോ ഹാജരാക്കണം. ഗർഭിണികൾക്കും അതേ തീയതിയിൽ വിവാഹം കഴിച്ചവർക്കും അടുത്ത ബന്ധുക്കൾ മരിച്ചവർക്കും ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷിക്കാം. മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ മാതൃക പിഎസ്‌സി വെബ്‌സൈറ്റിലെ പിഎസ്‌സി പരീക്ഷ അപ്‌ഡേറ്റ് പേജിൽ ലഭ്യമാണ്. അപേക്ഷകൾ പിഎസ്‌സി ജില്ലാ ഓഫീസിൽ (തിരുവനന്തപുരം ഒഴികെ) നേരിട്ടോ മറ്റാരെങ്കിലുമോ സമർപ്പിക്കാം. തിരുവനന്തപുരം ജില്ലയിൽ അപേക്ഷകൾ പിഎസ്‌സി…

ജി ഐ ഒ ഹയർ മീറ്റ് ’24 തുടങ്ങി

കൊണ്ടോട്ടി : ജി ഐ ഒ മലപ്പുറം പ്ലസ് ടു കഴിഞ്ഞ പെൺകുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഹയർമീറ്റ് ’24 കൊണ്ടോട്ടി ഫേസ് മർകസിൽ തുടക്കമായി . ഇസ്ലാമിക പഠനം, കരിയർ ഗൈഡൻസ്, പഠനയാത്ര, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പഠന പ്രവർത്തനങ്ങൾ, ഡിബേറ്റ്, ഡോക്യുമെന്ററി സ്ക്രീനിംഗ്, പേഴ്സണാലിറ്റി ഡെവലപ്മെന്റ്, കലാപരിപാടികൾ എന്നിങ്ങനെ വിവിധ സെഷനുകളിലായി 15ഓളം അതിഥികൾ പങ്കെടുക്കും. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ്‌ സാജിത സി എച്ച് പരിപാടി ഉദ്‌ഘാടനം ചെയ്തു. ജി ഐ ഒ ജില്ലാ പ്രസിഡന്റ്‌ ജന്നത്ത് ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ലയ്യിന, വൈസ് പ്രസിഡന്റ്‌ നസീഹ, ജമാഅത്തെ ഇസ്ലാമി കൊണ്ടോട്ടി ഏരിയ പ്രസിഡന്റ്‌ അബ്ദുറഹിമാൻ സാഹിബ്‌ എന്നിവർ സംസാരിച്ചു. ജില്ലാ സമിതി അംഗങ്ങളായ ഹയ, ബാദിറ, സഹ് വ , നഈമ, ഹുദ, നസ്‌ല, അമൽ, അൻഷിദ,…

അട്ടപ്പാടിയിൽ ICU വിദഗ്ധ സൗകര്യം ഉള്ള ആംബുലൻസ് സജ്ജീകരിക്കണം; മണ്ണാർക്കാട് അട്ടപ്പാടി റോഡ് പണി പെട്ടെന്ന് പൂർത്തിയാക്കണം: ഐ എൻ എൽ

മണ്ണാർക്കാട്: കഴിഞ്ഞ ദിവസം അട്ടപ്പാടി ഗൂളിക്കടവിൽ ഓട്ടോറിക്ഷക്ക് മേൽ മരം കടപുഴകി വീണ് അപകടത്തിൽപെട്ട ഒമ്മലയിലെ ഫൈസൽ മരണപ്പെട്ടത് ആംബുലൻസ്ന്റെ അപര്യാപ്തതയും റോഡിന്റെ ശോചനീയാവസ്ഥയുമെന്ന് നാട്ടുകാരുടെ പരാതി മണ്ണാർക്കാട് എം എൽ എ അടക്കമുള്ളവർ മുഖവിലക്കെടുത്ത് ആവശ്യമായ വികസന സൗകര്യങ്ങൾ മണ്ഡലത്തിൽ വരുത്തണമെന്ന് ഐ എൻ എൽ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഒറ്റപ്പാലത്ത് നിന്ന് അട്ടപ്പാടിയിൽ ICU ആംബുലൻസ് എത്തിയാണ് അപകടത്തിൽ പെട്ട വ്യക്തിയെ ആശുപത്രിയിൽ എത്തിച്ചത് എന്നത് വിഷയത്തിന്റെ ഗൗരവം ബന്ധപ്പെട്ടവർ മനസ്സിലാക്കണമെന്നും, ചുരം റോട്ടിലെ അപകടകരമായി നിൽക്കുന്ന മരങ്ങൾ നീക്കാൻ അധികൃതർ തയ്യാറാവണമെന്നും അട്ടപ്പാടിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ബന്ധപ്പെട്ട വിവിധ വകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകുമെന്നും നേതാക്കൾ പത്ര കുറിപ്പിൽ അറിയിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് അബ്ദു മാസ്റ്റർ അധ്യക്ഷത വഹിച്ചു , ജില്ലാ സെക്രട്ടറി കെ.വി.അമീർ, ജില്ലാ ട്രഷറർ അബ്ദു…

പ്ലസ് വൺ സീറ്റ് : ഫ്രറ്റേണിറ്റിയുടെ ജസ്റ്റിസ് റൈഡ് 27 ന് തുടങ്ങും

മലപ്പുറം : ‘വിവേചന ഭീകരതയോട് സന്ധിയില്ല, പ്ലസ് വൺ: അധിക ബാച്ചുകൾ മാത്രമാണ് പരിഹാരം’ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന മലപ്പുറം മെമ്മോറിയൽ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ‘ജസ്റ്റിസ് റൈഡ്’ വിളംബര വാഹന ജാഥ നടക്കും. മലപ്പുറം ജില്ലയുടെ രണ്ട് ഘട്ടങ്ങളായാണ് ജസ്റ്റിസ് റൈഡ് നടക്കുന്നത്. ആദ്യ ഘട്ട ജാഥ ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് ജംഷീൻ അബൂബക്കർ മെയ് 27 മുതൽ മെയ്‌ 29 വരെ നടക്കും. പൊന്നാനി മണ്ഡലത്തിൽ നിന്ന് തുടങ്ങി തവനൂർ, തിരൂർ , താനൂർ , കോട്ടക്കൽ, വേങ്ങര, തിരൂരങ്ങാടി മണ്ഡലങ്ങളിൽ പര്യാടനം നടത്തി വള്ളിക്കുന്ന് മണ്ഡലത്തിൽ സമാപിക്കും. ജില്ലാ വൈസ് പ്രസിഡൻ്റ് വി.ടി. എസ്. ഉമർ തങ്ങൾ ജാഥയുടെ വൈസ് ക്യാപ്റ്റനും അജ്മൽ തോട്ടോളി, ഷാറൂൻ അഹ്മദ്, നിഷ്ല മമ്പാട്…

ആലത്തൂർ, മലമ്പുഴ മണ്ഡലങ്ങളിൽ ഗവ. കോളേജുകൾ അനുവദിക്കണം: ഫ്രറ്റേണിറ്റി ഹയർ സെക്കൻഡറി മീറ്റ്

പാലക്കാട്: പ്ലസ് വൺ, ഡിഗ്രി, പ്രൊഫഷണൽ കോഴ്സുകളിൽ ജില്ലയിൽ സീറ്റ് അപര്യാപ്തത രൂക്ഷമാണെന്നും പതിനായിരങ്ങൾ പുറത്തുനിൽക്കേണ്ട അവസ്ഥയാണെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ഹയർസെക്കൻഡറി വിദ്യാർത്ഥി സമ്മേളനം ചൂണ്ടിക്കാട്ടി. മതിയായ ഹയർസെക്കൻഡറി ബാച്ചുകൾ അനുവദിക്കണമെന്നും ഗവൺമെന്റ് / എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജുകളില്ലാത്ത മലമ്പുഴ, ആലത്തൂർ മണ്ഡലങ്ങളിൽ കോളേജ് അനുവദിക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. സീറ്റ് അപര്യാപ്തതയിൽ സമ്മേളനത്തിൽ പ്രതിഷേധം നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് വിദ്യാർത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി മോഹൻദാസ് പറളി അഭിവാദ്യ പ്രഭാഷണം നടത്തി. സിജി ട്രൈനർ ജസീല ഒറ്റപ്പാലം കരിയർ ഗൈഡൻസ് ക്ലാസെടുത്തു. ആഷിഖ് ടി.എം, മുർഷിദ ബിൻത് സുബൈർ എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കലാപരിപാടികൾ നടന്നു. അസ്ന.എ, റസീന, റഫീഖ് പുതുപ്പള്ളിതെരുവ്, സഹ് ല…

സൗരോർജ തിളക്കത്തിൽ മർകസ്; സോളാർ പദ്ധതിയുടെ ആദ്യഘട്ടം കമ്മീഷൻ ചെയ്തു

കോഴിക്കോട്: ഊർജ സംരക്ഷണ രംഗത്തെ നവീന മാതൃകകൾ പ്രാവർത്തികമാക്കി മർകസ്. സമ്പൂർണ സോളാർ ക്യാമ്പസ് പദ്ധതിയുടെ ആദ്യഘട്ടം മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സെൻട്രൽ ക്യാമ്പസിലെ മസ്ജിദുൽ ഹാമിലിയുടെ മുകൾവശത്ത് സജ്ജീകരിച്ച 50 കിലോവാട്ട് പവർ ഓൺ ഗ്രിഡ് സോളാർ പവർ പ്ലാന്റിൽ നിന്ന് ഒരു ദിവസം പരമാവധി 200 യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിക്കാൻ സാധിക്കുക. ഇതിലൂടെ വൈദ്യുതി ചാർജ് ഇനത്തിൽ പ്രതിമാസം അരലക്ഷം രൂപ ലാഭിക്കാൻ സാധിക്കും. മർകസ് യു എ ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അബൂദാബി, മുസഫ്ഫ, അൽ ഐൻ, ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ദൈദ്, ഫുജെെറ എന്നീ സെൻട്രലുകളിലെ ഐ സി എഫ്, ആർ എസ് സി, കെ സി എഫ്, മർകസ് കമ്മിറ്റി ഭാരവാഹികളുടെയും പ്രവർത്തകരുടെയും സഹകാരികളുടെയും സ്പോൺസർഷിപ്പിലാണ്…

ഓർമ്മകൾ പങ്കുവെച്ച് അക്ഷര മുറ്റത്ത് സതീർഥൃരുടെ ഒത്ത് ചേരൽ; ‘വീണ്ടും കാൽപാടുകൾ ‘ അവിസ്മരണീയമായി

തലവടി: പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു 40 വർഷം മുമ്പ് സ്കൂൾ വിട്ടു പോയ സതീർഥൃർ ജീവിതാനുഭവങ്ങള്‍ പങ്കു വെച്ച് ഗൃഹാതുര സ്മരണകൾ അക്ഷര മുറ്റത്ത് ഓർത്തെടുത്തു. 1841 ൽ സ്ഥാപിതമായ തലവടി കുന്തിരിക്കൽ സി.എം.എസ് പള്ളിക്കൂടം ഹൈസ്ക്കൂൾ ആയി ഉയർത്തപെട്ടതിന് ശേഷമുള്ള ആദ്യ ബാച്ചിലെ വിദ്യാർത്ഥികളായ ഇവർ തങ്ങളുടെ അധ്യാപകനെ കണ്ടെത്തി ആദരിക്കുവാനും തങ്ങളുടെ സഹപാഠികളായ മികച്ച കർഷകനും കുന്തിരിക്കൽ സെന്റ് തോമസ് സി.എസ്.ഐ ചർച്ച് വാർഡനുമായ സജി എബ്രഹാമിനെയും തൊഴിലാളിയായ ഉദയ കുമാറിനെയും അനുമോദിക്കുവാനും മറന്നില്ല. എക്സൈസ് ഇന്‍സ്പെക്ടര്‍ കെവി ബിജു ഉൾപ്പെടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് ആദ്യ ബാച്ചിലെ വിദ്യാർത്ഥികളായ ഇവർ. വീണ്ടും കാൽപാടുകൾ ‘എന്ന പേരിൽ സ്കൂൾ അങ്കണത്തിൽ നടന്ന ആഗോള പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമത്തിലാണ് ഇവർ പങ്കെടുത്തുകൊണ്ട് സ്മരണകൾ പങ്കു വെച്ചത്. മന്ത്രി സജി ചെറിയാൻ ‘വീണ്ടും…

എടത്വ വികസന സമിതി വാർഷിക സമ്മേളനവും ആദരവും മെയ് 26ന്

എടത്വാ സമാനതകളില്ലാത്ത പ്രതിഷേധ സമര പരിപാടികൾ സംഘടിപ്പിച്ച് ഒരു നാടിന്റെ വികസനത്തിന് ശക്തമായ ഇടപെടലുകളുമായി എടത്വ വികസന സമിതി 45-ാം വർഷത്തിലേക്ക് പ്രവേശിക്കുന്നു.വാർഷിക സമ്മേളനത്തിന് മുന്നോടിയായി രക്ഷാധികാരി ജോജി കരിക്കംപ്പള്ളിൽ പതാക ഉയർത്തും. തുടർന്ന് 26ന് വൈ കിട്ട് 4ന് സെന്റ് ജോർജ്ജ് മിനി ഹാളിൽ ചേരുന്ന വാർഷിക സമ്മേളനം പാണ്ടങ്കേരി സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് വികാരി ഫാദർ ബിജി ഗീവർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം അധ്യക്ഷത വഹിക്കും.ഗോപകുമാർ തട്ടങ്ങാട്ട് വാർഷിക വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള അറിയിച്ചു. സമര നായകൻ എടത്വ വികസന സമിതി മുൻ ജനറൽ സെക്രട്ടറി അഡ്വ പി. കെ സദാനന്ദന് എടത്വ വികസന സമിതി ആദരവ് നല്കും. സീനിയർ വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് കളപ്പുര സമിതി രക്ഷാധികാരി കൂടിയായ…

റോഹിംഗ്യൻ മുസ്ലീങ്ങൾക്ക് നേരെയുള്ള വംശഹത്യ അവസാനിപ്പിക്കുക : സോളിഡാരിറ്റി

മലപ്പുറം : റോഹിൻഗ്യൻ മുസ്ലിം ജനതയ്ക്ക് നേരെ ഭരണകൂടത്തിന്റെ പട്ടാളത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്രൂരമായ അക്രമണങ്ങൾ മുസ്ലീങ്ങൾക്ക് നേരെയുള്ള വംശഹത്യാ പദ്ധതിയാണെന്നും ഭരണകൂടവും പട്ടാളവും അതിൽ നിന്ന് പിന്മാറണമെന്നും സോളിഡാരിറ്റി പ്രസ്താവിച്ചു. ഇന്ത്യ മുസ്ലിങ്ങൾക്ക് ഏറെയുള്ള അക്രമത്തിൽ പ്രതിഷേധിച്ച് ‘റോഹിംഗ്യൻ മുസ്ലീങ്ങൾക്ക് നേരെയുള്ള വംശഹത്യാ അവസാനിപ്പിക്കുക’ എന്ന തലക്കെട്ടിൽ മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനത്തിന് മലപ്പുറം ജില്ലാ പ്രസിഡണ്ട് അജ്മൽ കാരക്കുന്ന്,ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ. എൻ. എന്നിവർ നേതൃത്വം നൽകി.

ഡിഫറൻറ് ആര്‍ട്ട് സെന്ററിൽ തൊഴില്‍ ശാക്തീകരണ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥനമായി പ്രവർത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററില്‍ തൊഴില്‍ ശാക്തീകരണ പദ്ധതിയായ ഇമേജിന് തുടക്കമായി. ടൂണ്‍സ് അക്കാദമിയുടെ സഹകരണത്തോടെ ഗ്രാഫിക് ഡിസൈന്‍, വീഡിയോ എഡിറ്റിംഗ് പരിശീലന പരിപാടിയോടെയാണ് പദ്ധതിക്ക് ആരംഭം കുറിച്ചത്. ഭിന്നശേഷിക്കാര്‍ക്ക് സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കുവാനും അതിലൂടെ അവര്‍ക്ക് വരുമാനം കണ്ടെത്തുവാനും സ്വയം പര്യാപ്തരാകാനുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കായി സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിനുള്ള എല്ലാവിധ പ്രോത്സാഹനങ്ങളും സര്‍ക്കാര്‍ തലത്തില്‍ നല്‍കുന്നുണ്ടെന്നും അത്തരത്തില്‍ ഇമേജ് പദ്ധതി ഭിന്നശേഷിക്കാര്‍ക്കുള്ള ഒരു നൂതന പരിശീലന പദ്ധതിയാണെന്നും, പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്തു സംസാരിച്ച സാങ്കേതിക വിദ്യ വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കർ ഐ.എ.എസ് പറഞ്ഞു. ഡിഫറന്റ് ആര്‍ട് സെന്ററിലെ ഇരുപതോളം ഭിന്നശേഷിക്കാരെയാണ് ആദ്യഘട്ടത്തില്‍ പരിശീലിപ്പിക്കുന്നത്. ഇതിനായി ടൂണ്‍സ് അക്കാദമിയില്‍ നിന്നും വിദഗ്ദ്ധരായ ഫാക്കള്‍റ്റികളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ചടങ്ങില്‍ ടൂണ്‍സ് അക്കാദമി വൈസ് പ്രസിഡന്റ് വിനോദ് എ.എസ്, സെന്റര്‍…