ആർ.ടി ഓഫീസുകൾക്ക് സ്വന്തമായി ടെസ്റ്റ്‌ ഗ്രൗണ്ടുകൾ ലഭ്യമാക്കണം: കെ.ആനന്ദകുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ റീജ്യണൽ ട്രാൻസ്‌പോർട് ഓഫീസുകൾക്ക്, ഡ്രൈവിംഗ് സ്കൂളുകളെ ആശ്രയിക്കാതെ ഡ്രൈവിംഗ് ടെസ്റ്റ്‌ നടത്താനുള്ള സ്ഥലസൗകര്യം ഒരുക്കിക്കൊടുക്കാൻ സർക്കാർ തയാറാകണമെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നിലവിലുള്ള എൺപത്തിആറോളം ആർ.ടി ഓഫീസുകളിൽ നടന്നുവരുന്ന ഡ്രൈവിംഗ് ടെസ്റ്റുകൾക്ക്, സ്വന്തം പണം ഉപയോഗിച്ച് സ്ഥിരമായി സ്ഥലസൗകര്യം ഒരുക്കിക്കൊടുക്കുന്നത് വിവിധ ഡ്രൈവിംഗ് സ്കൂളുകൾ ആണ്. സംസ്ഥാനത്ത് എട്ട് സ്ഥലങ്ങളിൽ മാത്രമാണ് ആർ.ടി ഓഫീസുകൾക്ക് സ്വന്തമായി ഡ്രൈവിംഗ് ടെസ്റ്റ്‌ നടത്താനുള്ള സ്ഥലസൗകര്യം ഉള്ളത്. ബാക്കി എഴുപത്തി എട്ട് ആർ.ടി ഓഫീസുകളും ഡ്രൈവിംഗ് സ്കൂളുകളുടെ ഔദാര്യത്തിലാണ് ടെസ്റ്റ്‌ ഗ്രൗണ്ട് ഒരുക്കുന്നത്. സർക്കാരിനെ സംബന്ധിച്ച് അപമാനകരമായ അവസ്ഥയാണിത്. ഡ്രൈവിംഗ് ടെസ്റ്റുകളുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രമക്കേടുകൾക്ക് മുഖ്യ കാരണവും, ഡ്രൈവിംഗ് സ്കൂളുകളുടെ അപ്രമാദിത്വത്തിന് പ്രധാന കാരണവും ഇത്‌ തന്നെയാണ്. ഡ്രൈവിംഗ് സ്കൂളുകളെ ആശ്രയിക്കാതെ, സംസ്ഥാനത്തെ ആർ.ടി ഓഫീസുകൾക്ക്…

മദ്റസ സാഹിത്യ സമാജം ഉദ്ഘാടനം

വടക്കാങ്ങര: എച്ച്.എം.എസ് മദ്റസയുടെ 2026–27 അധ്യയന വർഷത്തെ സാഹിത്യ സമാജത്തിന്റെ ഉദ്ഘാടനം ഗായികയും മാപ്പിളപ്പാട്ട് സ്കൂൾ കലോത്സവം സംസ്ഥാന വിജയിയുമായ ഡോ. ഹന്നാ യാസിർ നിർവഹിച്ചു. എൻ.എ.ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മദ്റസ പ്രിൻസിപ്പാൾ ടി ശഹീർ അധ്യക്ഷത വഹിച്ചു. കെ നിസാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ സാഹിത്യ സമാജം കൺവീനർ റഷീദ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സനിയ നന്ദിയും പറഞ്ഞു.

മന്ത്രി വി ഇ അബ്ദുൽ ഗഫൂർ കാന്തപുരം ഉസ്താദിനെ സന്ദർശിച്ചു

കോഴിക്കോട്: സംസ്ഥാന സാമൂഹിക നീതി, ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. രാവിലെ 10 ന് കാരന്തൂർ മർകസിൽ നടന്ന കൂടിക്കാഴ്ച അര മണിക്കൂറിലധികം നീണ്ടു. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട, അവശതയനുഭവിക്കുന്ന മനുഷ്യർക്കായി മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ആവശ്യകതയും അതിലൂടെയുണ്ടാവുന്ന മാറ്റവും ഉണർവും സംസാരവിഷയമായി. അനാഥാലയങ്ങൾ, ഭിന്നശേഷി ഉന്നമന കേന്ദ്രം ഉൾപ്പെടെ മർകസിന്റെ വിവിധ ക്ഷേമ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കാന്തപുരം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കൂടിക്കാഴ്ചയിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്നിഹിതനായിരുന്നു.

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം രാഷ്ട്ര നിർമാണത്തിന്റെ അടിത്തറ -സി മുഹമ്മദ്‌ ഫൈസി

കുന്ദമംഗലം: മൂല്യാധിഷ്ഠിത വിദ്യാഭ്യാസം രാഷ്ട്ര നിർമാണത്തിന്റെ അടിത്തറയാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൂല്യ ബോധം നൽകുന്നതിൽ പരിഗണ നൽകണമെന്നും മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ 2026-27 അധ്യയന വർഷത്തെ വിദ്യാർഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ‘ഇൻസെപ്‌ഷൻ’ ഓറിയൻ്റേഷൻ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂല്യ ബോധമുള്ള സമൂഹത്തിനാണ് നല്ലൊരു രാജ്യത്തെ കെട്ടിപ്പടുക്കാനാവുക. സമൂഹത്തിൽ വലിയവരെ ബഹുമാനിക്കാനും അധ്യാപകരെ പരിഗണിക്കാനും കഴിയുന്ന വിദ്യാർഥികൾ കോളേജിൽ വളർന്നു വരേണ്ടതുണ്ട്. അത്തരത്തിലുള്ള വിദ്യാഭ്യാസം നൽകുന്ന രീതിയാണ് മർകസ് കോളേജ് മുന്നോട്ട് വെക്കുന്നതെന്നും, രക്ഷിതാക്കളും വിദ്യാർഥികളും ആ ലക്ഷ്യത്തിനായി ഒരുമിച്ചു നിൽക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ്‌ സാലിഹ് ഒ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. സയ്യിദ് അബ്ദു സബൂർ ബാഹസൻ…

കാവനൂരിൽ മർകസ് യുനാനി ക്ലിനിക് പ്രവർത്തനമാരംഭിച്ചു

കാവനൂർ: ആരോഗ്യ പരിചരണ മേഖലയിൽ 15 വർഷമായി സേവനം തുടരുന്ന മർകസ് യുനാനി ഹോസ്പിറ്റലിന്റെ സാറ്റലൈറ്റ് ക്ലിനിക് കാവനൂരിൽ പ്രവർത്തനമാരംഭിച്ചു. മത, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ  സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ക്ലിനിക് ഉദ്ഘാടനം നിർവഹിച്ചു. മർകസ് സെക്രട്ടറി സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ തങ്ങൾ മുത്തന്നൂർ, വടശ്ശേരി ഹസൻ മുസ്‌ലിയാർ, റഹ്മാൻ ഫൈസി കാവന്നൂർ, കാവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബൈദ കൂട്ടക്കടവൻ, വൈസ് പ്രസിഡന്റ് ഉസ്മാൻ പി വി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഡോ. അഹ്‌മദ്‌ സക്കീം, ഡോ. മുഹമ്മദ് അജ്മൽ, ഡോ. ഉവൈസ്, ഡോ. മുഹമ്മദ് അനീസ് തുടങ്ങിയവർ സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. സൗജന്യ ക്യാമ്പ് ഈ മാസം 20 വരെ നീളും.…

തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി ജുഡീഷ്യൽ സംഘം പരിശോധന നടത്തി

തിരുവനന്തപുരം: കേരള ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് ബസന്ത് ബാലാജിയും ശനിയാഴ്ച (ജൂലൈ 18, 2026) തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രവും (എംഎച്ച്സി) അതിന്റെ വിവിധ സൗകര്യങ്ങളും പരിശോധിച്ചു. നിരവധി കിടത്തിച്ചികിത്സ ബ്ലോക്കുകൾ, വനിതാ വാർഡുകൾ, ഉയർന്ന സുരക്ഷയുള്ള ഫോറൻസിക് ബ്ലോക്ക് എന്നിവ ഉൾക്കൊള്ളുന്ന 26 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന എംഎച്ച്സിയും അതിന്റെ കാമ്പസുമാണ് അവർ വിശദമായി പരിശോധിച്ചത്. . ജുഡീഷ്യൽ ഓഫീസർമാരോടും സംഘത്തോടുമൊപ്പം എത്തിയ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥർ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകൾ, രോഗികളെ പരിചരിക്കുന്നതിനുള്ള ജീവനക്കാരുടെ കുറവ് – പ്രത്യേകിച്ച് വ്യക്തിഗത പരിചരണ സഹായം ആവശ്യമുള്ളവർ, രോഗികളുടെ സുരക്ഷയും സംബന്ധിച്ച പ്രശ്നങ്ങൾ, രോഗി സൗകര്യങ്ങളുടെ അഭാവം എന്നിവ ചൂണ്ടിക്കാട്ടി. ജുഡീഷ്യൽ ഉത്തരവുകളായി ആവശ്യമായ നിർദ്ദേശങ്ങൾ സർക്കാരിന് നൽകുമെന്ന് അവർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഒരു മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥൻ പറഞ്ഞു. “ആവശ്യമായ സുരക്ഷാ, പോലീസ് സഹായ തസ്തികകളുടെ…

ചോദ്യപേപ്പർ മാറ്റി; ഉച്ചയ്ക്ക് 2 മണിക്ക് നടത്താനിരുന്ന പിഎസ്‌സി പരീക്ഷ ഒരു മണിക്ക് റദ്ദാക്കി

ആലപ്പുഴ: പരീക്ഷയുടെ ചോദ്യപേപ്പർ മാറ്റിയതിനെ തുടർന്ന് പി.എസ്.സി പരീക്ഷ മാറ്റി വെച്ചു. ആലപ്പുഴ ലജനത്ത് സ്കൂളിൽ നടന്ന പരീക്ഷയിൽ ചോദ്യ പേപ്പർ മാറ്റി നല്‍കിയതാണ് റദ്ദാക്കാന്‍ കാരണം. സാങ്കേതിക കാരണങ്ങളാൽ ഉച്ചയ്ക്ക് 2 മണിക്ക് നടത്താനിരുന്ന പരീക്ഷ ഉച്ചയ്ക്ക് 1 മണിക്ക് റദ്ദാക്കിയതായി പി.എസ്.സി അറിയിച്ചു. രാവിലെ പരീക്ഷയ്ക്ക് നൽകിയ ചോദ്യപേപ്പർ ഉച്ചകഴിഞ്ഞുള്ള പരീക്ഷയുടേതായിരുന്നു. പത്താം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള വിവിധ തസ്തികകളിലേക്കുള്ള പരീക്ഷയാണ് നടത്താനിരുന്നത്. ചോദ്യ പേപ്പര്‍ മാറിയതിനെത്തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് സംസ്ഥാനമൊട്ടാകെ നടക്കാനിരുന്ന എൽ.ജി.എസ്, സ്റ്റോര്‍ ക്ലാര്‍ക്ക് പരീക്ഷകളാണ് റദ്ദാക്കിയത്. പി.എസ്.സി വിശദീകരണവുമായി രംഗത്തെത്തി. കമ്പനി കോർപ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് നിയമന പരീക്ഷകൾ ഉൾപ്പെടെയുള്ള പരീക്ഷയാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. ആലപ്പുഴയിലെ ഒരു കേന്ദ്രത്തിൽ ചോദ്യ പേപ്പർ മാറിയതായി പി.എസ്.സി അറിയിച്ചു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നാണ് പി.എസ്.സിയുടെ വിശദീകരണം. സംസ്ഥാനത്തിന്റെ വിവിധ…

ജൂലൈ 7-ലെ വയനാട് ദുരന്തം മുന്‍‌കൂട്ടി അറിച്ചിരുന്നു, മുന്നറിയിപ്പും നല്‍കിയിരുന്നു; ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി: ജൂലൈ 7 ന് വയനാട്ടിലുണ്ടായ ദുരന്തത്തെക്കുറിച്ച് മുന്‍‌കൂട്ടി അറിവുണ്ടായിരുന്നുവെന്നും, കുഴിച്ചെടുത്ത ഒരു ലക്ഷം ഘനമീറ്റർ മണ്ണ് ഒടുവിൽ ഇടിഞ്ഞുവീഴുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) നിർവ്വഹണ ഏജൻസികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അമിക്കസ് ക്യൂറി കേരള ഹൈക്കോടതിയെ അറിയിച്ചു. 2024 ജൂലൈ 30-ന് ഉണ്ടായ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിനെത്തുടർന്ന്, കേരളത്തിലെ പ്രകൃതി ദുരന്തങ്ങൾ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള സമഗ്രമായ സമീപനം വികസിപ്പിക്കുന്നതിനായി ഹൈക്കോടതി സ്വമേധയാ നടപടി ആരംഭിക്കുകയും അഭിഭാഷകൻ രഞ്ജിത്ത് തമ്പാനെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തിരുന്നു. ഒരു ദുരന്തം ഒഴിവാക്കാൻ, ട്വിൻ ട്യൂബ് ടണൽ റോഡ് പദ്ധതി സ്ഥലത്തിന് സമീപം കുഴിച്ചെടുത്ത മണ്ണ് നീക്കം ചെയ്യണമെന്ന് ഡിഡിഎംഎയോട് നിർദ്ദേശിച്ചിരുന്നതായി അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, അവരത് അവഗണിച്ചെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. പരിസ്ഥിതി അനുമതി ലഭിച്ച പദ്ധതികൾക്ക് മേൽനോട്ടം വഹിക്കാൻ കെഎസ്ഡിഎംഎയ്‌ക്കോ ഡിഡിഎംഎയ്‌ക്കോ നിയമപരമായ അധികാരമില്ലെന്ന്…

വിഴിഞ്ഞം തുറമുഖത്ത് കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ (EXIM) ഓഗസ്റ്റ് 18 ന് ആരംഭിക്കും

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക വളർച്ചയിലും സമുദ്രമേഖലയിലും ഒരു പുതിയ നാഴികക്കല്ല് സൃഷ്ടിച്ചുകൊണ്ട്, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് EXIM (കയറ്റുമതി-ഇറക്കുമതി) പ്രവർത്തനങ്ങൾ 2026 ഓഗസ്റ്റ് 18 ന് ആരംഭിക്കും. ശനിയാഴ്ച മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, എക്സിം പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് വിഴിഞ്ഞത്തെ ഒരു ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖത്തിൽ നിന്ന് ഒരു സമ്പൂർണ്ണ അന്താരാഷ്ട്ര കാർഗോ ഗേറ്റ്‌വേയാക്കി മാറ്റും. സർക്കാരിന്റെ 100 ദിവസത്തെ കർമ്മ പദ്ധതിയുടെ ഭാഗമായി EXIM സേവനങ്ങൾ ആരംഭിക്കുന്നത് വിഴിഞ്ഞത്തെ ഒരു സമ്പൂർണ കയറ്റുമതി-ഇറക്കുമതി കവാടമാക്കി മാറ്റാൻ സഹായിക്കും. ഇത് ചരക്ക് ഗതാഗത ചെലവ് കുറയ്ക്കുകയും വിതരണ ശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും കയറ്റുമതി മത്സരക്ഷമത വർദ്ധിപ്പിക്കുകയും പുതിയ നിക്ഷേപ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ആദ്യ കയറ്റുമതി കണ്ടെയ്‌നർ ഫ്ലാഗ് ഓഫ് ചെയ്യും. ‘മിഷൻ സമുദ്ര’ ബിസിനസ് ഉച്ചകോടിയും ഉടൻ…

ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു

തലവടി: ജാതി-മത-രാഷ്ട്രീയഭേദമന്യേ കേരളത്തിലെ ജനങ്ങളുടെ ആദരവും സ്നേഹവും നേടിയ അപൂർവ നേതാവും കേരളത്തിന്റെ ജനപ്രിയ മുഖ്യമന്ത്രിയായി എക്കാലവും ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്ന അനശ്വരനായ ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികം കോൺഗ്രസ് തലവടി തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. അനുസ്മരണ സമ്മേളനം ഡി.സി.സി അംഗം വർഗ്ഗീസ് വർഗ്ഗീസ് നാല്പത്തിഅഞ്ചിൽ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരോടും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടും പുലർത്തിയ ആത്മബന്ധവും ജനകീയ പ്രവർത്തന ശൈലിയുമാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയതെന്ന് അദ്ദേഹം അനുസ്മരിച്ചു. മണ്ഡലം പ്രസിഡന്റ് ജോയി വർഗ്ഗീസ് ചെക്കന്നാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. അംഗം എ.സി. മോഹനൻ, ബൂത്ത് പ്രസിഡന്റ് പി.വി തോമസ്കുട്ടി, വി.സി. വർഗ്ഗീസ്, ചെറിയാൻ ജോർജ്ജ്, മാത്യു മത്തായി മടയാടിൽ, ജോണി ഉമ്മൻ കുന്നേൽ, റോയി കുന്നേൽ, രാജു വളവുങ്കൽ, തങ്കച്ചൻ അട്ടിപറമ്പിൽ, ജിജിമോൾ ജോൺസൺ വാലയിൽ, ചന്ദ്ര മോഹനൻ, ബിനു വർഗ്ഗീസ് അണലിപറമ്പിൽ, ജോഷി…