എടത്വ: കുട്ടനാടൻ ജനതക്ക് ജലോത്സവ മേഖലയില്‍ അടക്കാനാവാത്ത ആവേശം സമ്മാനിച്ച മാലിയിൽ പുളിക്കത്ര തറവാട്ടിലെ ഇളം തലമുറക്കാരൻ “ഷോട്ട് പുളിക്കത്ര” കളി വള്ളം ഉടമ ജോർജ്ജ് ചുമ്മാറിനെ തലവടി ചുണ്ടൻ വള്ളം സമിതി അനുമോദിച്ചു. മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളി വള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികം ജൂലൈ 25ന് നടത്തിയിരുന്നു. രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹിക ജലോത്സവ മേഖലകളിലെ നിരവധി പ്രമുഖര്‍ ചടങ്ങിൽ സംബന്ധിച്ചു. എന്നാൽ, മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ഏറ്റവും ഒടുവിലായി നീരണിഞ്ഞ വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ ഉള്ള ഷോട്ട് പുളിക്കത്ര കളിവളളം നീരണിഞ്ഞത് 2017 ജൂലൈ 27ന് ആണ്. ജലോത്സവ ലോകത്തിന് മാലിയിൽ പുളിക്കത്ര ജോർജ്ജ് ചുമ്മാർ നല്‍കുന്ന പ്രോത്സാഹനങ്ങളും സാമൂഹിക പ്രതിബദ്ധയും പ്രശംസനീയമെന്ന് തലവടി ചുണ്ടൻ വള്ളം സമിതി ഭാരവാഹികൾ പറഞ്ഞു. വള്ളപ്പുരയിൽ നടന്ന ചടങ്ങിൽ തലവടി ചുണ്ടൻ…
Category: KERALA
സര്‍ക്കാര്‍ സര്‍വ്വീസിലിരിക്കെ സ്വകാര്യ പ്രാക്ടീസ്; ഡോക്ടര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു; 200 സർക്കാർ ഡോക്ടർമാർ നിരീക്ഷണത്തിൽ
കൽപ്പറ്റ: സര്‍ക്കാര്‍ സര്‍വ്വീസിലിരിക്കെ, സര്‍ക്കാരിന്റെ സേവന നിയമങ്ങള്‍ ലംഘിച്ച് കൂടുതല്‍ ലാഭകരമായ സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസറും കാർഡിയോവാസ്കുലർ സർജനുമായ ഡോ. ശിവപ്രസാദിനെതിരെ കോഴിക്കോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കേസെടുത്തു. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഡോ. ശിവപ്രസാദിന് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പ്രതിമാസം 3 ലക്ഷം രൂപയോളം ശമ്പളം ലഭിക്കുന്നുണ്ടായിരുന്നു. അതേസമയം, കോട്ടയ്ക്കലിലെ ആസ്റ്റർ മിംസ് ആശുപത്രിയിൽ സ്വകാര്യ പ്രാക്ടീസിൽ ഏർപ്പെട്ടിരുന്നതായും, അവിടെ നിന്ന് പ്രതിമാസം 7 ലക്ഷം രൂപ അധികമായി സമ്പാദിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ഡോക്ടറുടെ പെരുമാറ്റത്തിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ആ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സർക്കാർ ഡോക്ടർമാരുടെ അനധികൃത സ്വകാര്യ പ്രാക്ടീസ് തടയുന്നതിനുള്ള വ്യാപകമായ നടപടിയുടെ ഭാഗമായാണ്…
മയക്കു മരുന്ന് കടത്ത് കേസില്‍ അറസ്റ്റിലായ അദ്ധ്യാപികമാരെ റിമാന്റ് ചെയ്തു
കോഴിക്കോട്: പേരാമ്പ്ര ബ്ലോക്ക് റിസോഴ്‌സ് സെന്ററിൽ (ബിആർസി) കരാർ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായി ജോലി ചെയ്യുന്ന കൂരാച്ചുണ്ടിലെ ചെറുകാട് സ്വദേശി കെ. കാവ്യയും മരുതോങ്കര സ്വദേശി കെ.സി. കീർത്തനയുമാണ് അറസ്റ്റിലായത്. രണ്ടാഴ്ച മുമ്പ് വടകര പോലീസ് റിസ്വാനെ എംഡിഎംഎ കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിൽ ഇയാളിൽ നിന്ന് രണ്ട് അദ്ധ്യാപകരെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. റിസ്വാന്റെ മയക്കുമരുന്ന് കടത്ത് പ്രവർത്തനങ്ങളിൽ നിന്നുള്ള പണം അദ്ധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ജൂലൈ 11 നാണ് കീർത്തന അറസ്റ്റിലായത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം കാവ്യയും അറസ്റ്റിലായി. അതേസമയം, മയക്കുമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായ അദ്ധ്യാപികമാരായ കാവ്യയുടെയും കീർത്തനയുടെയും പെരുമാറ്റത്തിൽ സംശയിക്കേണ്ട ഒരു കാരണവും തനിക്കില്ലെന്ന് ഒരു സഹപ്രവർത്തക പറഞ്ഞു. രണ്ട് അദ്ധ്യാപികമാരെയും എപ്പോഴും ഒരുമിച്ചാണ് കാണാറുണ്ടായിരുന്നതെന്ന് അവർ പറഞ്ഞു. ഇരുവരും വിവാഹമോചിതരായതിനാൽ, വ്യക്തിപരമായ കാര്യങ്ങൾ ചർച്ച…
ഓണം പ്രമാണിച്ച് 53 കോടി രൂപയുടെ സൗജന്യ കിറ്റ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍; കിറ്റുകളുടെ വിതരണം ഓഗസ്റ്റ് 10 ന് ആരംഭിച്ച് ഓഗസ്റ്റ് 25 ന് ഉത്രാടം ദിനത്തോടെ പൂർത്തിയാകും
തിരുവനന്തപുരം: കേരളീയര്‍ക്ക് ഓണ സമ്മാന പദ്ധതി ആവിഷ്ക്കരിച്ചതായി ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പ്രഖ്യാപിച്ചു. ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കുന്നതിനും അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി നടപടികൾ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഉത്സവ സീസണിൽ അരി വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി, സർക്കാർ 1,65,932 മെട്രിക് ടൺ അരിയും 24,506 മെട്രിക് ടൺ ഗോതമ്പും വിപണിയിലെത്തിക്കും. മുൻഗണനാ വിഭാഗത്തിന് പുറത്തുള്ള റേഷൻ കാർഡ് ഉടമകൾക്കായി പ്രത്യേക അരി വിതരണ പദ്ധതി ഓഗസ്റ്റിൽ ആരംഭിക്കും. ഈ പദ്ധതി പ്രകാരം, നീല കാർഡ് ഉടമകൾക്ക് കിലോയ്ക്ക് ₹10.90 നിരക്കിൽ 3 കിലോ അരിയും, ₹8.70 നിരക്കിൽ 2 കിലോ ഗോതമ്പും ലഭിക്കുമെന്ന് തിങ്കളാഴ്ച (ജൂലൈ 27, 2026) തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ്-ദി-പ്രസ് പരിപാടിയിൽ മന്ത്രി പ്രഖ്യാപിച്ചു. അന്ത്യോദയ അന്നയോജന (എഎവൈ) റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും…
ഡോ. റെജി വർഗീസ് വൈ.എം.സിഎ ഇന്ത്യ നാഷണൽ ട്രെയിനിംഗ് ഡയറക്ടറായി നിയമിതനായി
പത്തനംതിട്ട: ഡോ. റെജി വർഗീസ് വൈ.എം.സിഎ ഇന്ത്യ നാഷണൽ ട്രെയിനിംഗ് കോളേജിന്റെ 13-ാമത് നാഷണൽ ട്രെയിനിംഗ് ഡയറക്ടറായി നിയമിതനായി. യുണൈറ്റഡ് തിയോളജിക്കൽ കോളേജ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നാഷണൽ ട്രെയിനിംഗ് കോളേജ് ഇന്ത്യയിലെ പ്രൊഫഷണൽ സെക്രട്ടറിമാർക്ക് പരിശീലനം നൽകുന്ന സ്ഥാപനമാണ്. വൈഎംസിഎ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ജോൺ ആർ മോട്ട് ആണ് ട്രെയിനിംഗ് കോളേജ് ആരംഭിച്ചത്. ജാക്ക് ഡുണ്ടർ ദൽ, ഡിക്ക് കൂപ്പര്‍, ആർ ജെ സോളമന്‍, മധു സിംഗ് തുടങ്ങിയ നാഷണൽ ട്രെയിനിംഗ് ഡയറക്ടർമാരുടെ പിൻമുറക്കാരനാണ് ഡോ. റെജി വര്‍ഗീസ്. വൈ എം.സിഎ ചെങ്ങന്നൂർ, ഗുജറാത്ത് ഗാന്ധിധാം, കോട്ടയം, കൊല്ലം, കോഴഞ്ചേരി എന്നീ യൂണിറ്റുളിൽ ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നിവ അടങ്ങുന്ന സെൻട്രൽ ഇന്ത്യ വൈഎംസിഎ റീജിയണൽ സെക്രട്ടറി, കേരള റീജിയണൽ സെക്രടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ചിലധികം പുസ്തകങ്ങളുടെ…
ഉത്സവഛായ പകർന്ന് മാലിയിൽ പുളിക്കത്ര തറവാട്ടിൽ ശതാബ്ദി ആഘോഷം
എടത്വ : മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികം നാടിന്റെ ആഘോഷമായി മാറി. ഇന്ന് രാവിലെ 11.00ന് നടന്ന ഫോട്ടോ പ്രദർശനം മാത്യൂസ് മാര്‍ തേവദോസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം മോൻസി സോണി അദ്ധ്യക്ഷത വഹിച്ചു. പാണ്ടങ്കരി സെൻ്റ് മേരീസ് ചർച്ച് വികാരി ഫാ. ബിജി ഗീവർഗ്ഗീസ് സമൂഹ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്‍കി. തുടർന്ന് നടന്ന സ്തോത്ര പ്രാർത്ഥനയ്ക്ക് സിഎസ്ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മൻ നേതൃത്വം നല്കി.തലവടി സെന്റ് തോമസ് സിഎസ്ഐ ചർച്ച് വികാരി റവ സോജി വർഗ്ഗീസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് വഞ്ചിപ്പാട്ടിന്റെയും വാദ്യമേളങ്ങളുടെയും ആവേശത്തിൽ ഷോട്ട് പുളിക്കത്ര കളിവളളം നീരണഞ്ഞപ്പോൾ ഇരുകരകളിൽ നിന്നും ആർപ്പുവിളി ഉയർന്നു. ഷോട്ട് പുളിക്കത്ര കളിവള്ളത്തിന് അകമ്പടിയായി ചെറുവള്ളങ്ങളുടെ ജലഘോഷയാത്ര പുളിക്കത്ര കടവിൽ…
മർകസ് കശ്മീരി ഹോം-ആസ്റ്റർ മിംസ് മെഡിക്കൽ ക്യാമ്പ് സമാപിച്ചു
കാരന്തൂർ: മർകസ് എമിറേറ്റ്സ് ഹോം ഫോർ കശ്‌മീർ ആസ്റ്റർ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പും പ്രഥമ ശുശ്രൂഷ ബോധവത്കരണവും സമാപിച്ചു. വിവിധ ആരോഗ്യ വകുപ്പുകളുടെ സേവനവും പരിശോധനയും മെഡിക്കൽ ചെക്കപ്പുകളും സൗജന്യമായി ഒരുക്കിയ ക്യാമ്പ് മർകസ് സെക്രട്ടറി സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അംഗങ്ങൾക്കും വിദ്യാർഥികൾക്കുമായി സംവിധാനിച്ച ക്യാമ്പിൽ നിരവധിപേരാണ് സൗകര്യം ഉപയോഗപ്പെടുത്തിയത്. ആസ്റ്റർ മിംസ് കാർഡിയോളജി വിഭാഗം മേധാവി ഡോ. സൽമാൻ സ്വലാഹുദ്ദീൻ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. മർകസ് കെയർ ഹോംസ് ജോയിന്റ് ഡയറക്ടർ സിപി സിറാജുദ്ദീൻ സഖാഫി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അക്ബർ ബാദുഷ സഖാഫി, ശിഹാബ് സഖാഫി, അഡ്വ. റിയാസ് സഖാഫി, വിവിധ വകുപ്പുകളിലെ ഡോക്ടർമാർ, ആസ്റ്റർ വളണ്ടിയേഴ്‌സ് അംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.
‘തൂഫാൻ’ ലഹരി വിരുദ്ധ ക്യാമ്പയിൻ: മർകസ് എച്ച്എസ്എസിൽ പ്രതിഷേധ വലയം തീർത്തു
കാരന്തൂർ: കേരള സർക്കാരിൻ്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി മർകസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ വിദ്യാർഥി വലയം തീർത്തു. ലഹരിക്കെതിരെയുള്ള സന്ദേശം സമൂഹത്തിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി സ്കൂൾ അങ്കണത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പ്രിൻസിപ്പൽ കെ ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അനീസ് മുഹമ്മദ് ജി, വളണ്ടിയർമാരായ ആബിദ് റഹ്മാൻ, മുഹമ്മദ് ഷാൻ കെ എന്നിവർ നേതൃത്വം നൽകി. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് വിദ്യാർഥികൾ ചടങ്ങിൽ പ്രതിജ്ഞയെടുത്തു. സ്കൂളിലെ അൻപതോളം എൻ.എസ്.എസ് വളണ്ടിയർമാർ പരിപാടിയിൽ പങ്കെടുത്തു.
മാലിയിൽ ഷോട്ട് പുളിക്കത്ര തറവാട്ടിൽ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം
എടത്വ : പാണ്ടങ്കേരി മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികാഘോഷത്തിന് ഗ്രാമം ഒരുങ്ങി. കളിവള്ളം ശില്പി സാബു നാരായണൻ ആചാരി ചടങ്ങിന് നേത്യത്വം നല്‍കും. രാവിലെ 11.00 ന് നടക്കുന്ന ഫോട്ടോ പ്രദർശനം മാത്യൂസ് മാര്‍ തേവദോസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് അംഗം മോൻസി സോണി അദ്ധ്യക്ഷത വഹിക്കും. ജോർജ്ജ് ചുമ്മാർ മാലിയിൽ ആമുഖ സന്ദേശം നല്‍കും. ശതാബ്ദി ആഘോഷങ്ങള്‍ക്ക് “ഷോട്ട് പുളിക്കത്ര” കളിവള്ളം നീരണിയൽ ഇന്ന് രാവിലെ 11.15 നും 11.30 നും ഇടയ്ക്ക് നടക്കും. രാവിലെ 11.30ന് സ്തോത്ര പ്രാർത്ഥനയ്ക്ക് സിഎസ്ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മൻ നേതൃത്വം നല്‍കും. തലവടി സെന്റ് തോമസ് സിഎസ്ഐ ചർച്ച് വികാരി റവ സോജി വർഗ്ഗീസ് ജോൺ അദ്ധ്യക്ഷത വഹിക്കും. മാലിയിൽ പുളിക്കത്ര തറവാട്ടിൽ…
ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്താതെ ജനങ്ങൾക്ക് സമയബന്ധിതമായ സേവനം ഉറപ്പാക്കണം: മന്ത്രി കെ.എം. ഷാജി
തിരുവനന്തപുരം: ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ ഒരു വീഴ്ചയും വരുത്തരുതെന്നും, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അവരുമായി സഹകരിച്ച് പരിഹാരം കണ്ടെത്തുന്നതിനുള്ള സമീപനം സ്വീകരിക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. സ്വരാജ് ഭവനിലെ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ നടന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വകുപ്പുതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വിവിധ സെക്ഷനുകളുടെയും മിഷനുകളുടെയും ഏജൻസികളുടെയും പ്രവർത്തന പുരോഗതി, 2026-27 വാർഷിക പദ്ധതികളുടെ നിർവഹണം, ധനവിനിയോഗം, സേവന വിതരണ കാര്യക്ഷമത, മാലിന്യ സംസ്‌കരണം, നഗരാസൂത്രണം, സ്ഥിതിവിവരാധിഷ്ഠിത ആസൂത്രണം, സിവിൽ രജിസ്‌ട്രേഷൻ, വിജിലൻസ് സംവിധാനങ്ങൾ എന്നിവ യോഗത്തിൽ വിശദമായി അവലോകനം ചെയ്തു. ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഘടനയും വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനവും യോഗം വിലയിരുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതു വരുമാനം വർധിപ്പിക്കുന്നതിന്…
