സമാധാനത്തിന് കൈകോർത്ത് കുരുന്നുകൾ; വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ ഹിരോഷിമാ ദിനാചരണവും യുദ്ധവിരുദ്ധ റാലിയും

വടക്കാങ്ങര: “ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട, സമാധാനം പുലരട്ടെ” എന്ന സന്ദേശമുയർത്തി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ ആഗസ്റ്റ് 06 ഹിരോഷിമ ദിനം ആചരിച്ചു. യുദ്ധത്തിന്റെ ഭീകരത ഓർമ്മിപ്പിക്കുന്നതും ലോകസമാധാനത്തിന്റെ പ്രസക്തി വിളിച്ചോതുന്നതുമായ വിവിധ പരിപാടികളോടെയാണ് സ്കൂളിൽ ദിനാചരണം സംഘടിപ്പിച്ചത്. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഒന്നടങ്കം യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. സമാധാനത്തിന്റെ സന്ദേശം നൽകുന്ന പ്ലക്കാടുകൾ ഉയർത്തിയാണ് കുരുന്നുകൾ അസംബ്ലിയിൽ അണിനിരന്നത്. വടക്കാങ്ങര ടൗൺ ചുറ്റി സഞ്ചരിച്ച യുദ്ധ വിരുദ്ധ റാലിയിൽ യുദ്ധവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകളും ബാനറുകളും വിദ്യാർത്ഥികൾ ഉയർത്തിപ്പിടിച്ചു. “യുദ്ധമല്ല, സമാധാനമാണ് ലോകത്തിന് ആവശ്യം”, “കുഞ്ഞുങ്ങൾക്ക് കളിക്കാൻ മണ്ണു വേണം, ബോംബുകളല്ല” തുടങ്ങിയ മുദ്രാവാക്യങ്ങൾ റാലിയിൽ മുഴങ്ങി കേട്ടു. സ്കൂൾ കോമ്പൗണ്ടിൽ നടന്ന ഹിരോഷിമ ദിനാചരണ പരിപാടികൾ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് അലി കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു.…

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

കോഴിക്കോട്: അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയ്ക്ക് അഭിമാനമായി മലയാളി കൗമാരതാരത്തിന്റെ ചരിത്രനേട്ടം. നേപ്പാളിലെ കാഠ്മണ്ഡുവിൽ വേൾഡ് മിക്സ് ബോക്സിംഗ് ഫെഡറേഷന്റെ (WMBF) ആഭിമുഖ്യത്തിൽ നടന്ന ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ബാലുശ്ശേരി അറപ്പീടിക സ്വദേശിയായ ഇയാസ് മുഹമ്മദ് വെള്ളി മെഡൽ കരസ്ഥമാക്കി. ഒമ്പത് രാജ്യങ്ങളിൽ നിന്നായി നൂറോളം താരങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ, 10–12 വയസ്സ് പ്രായക്കാരുടെ 36–38 കിലോഗ്രാം ഭാരവിഭാഗത്തിലാണ് ഈ പത്തു വയസ്സുകാരൻ മിന്നുന്ന വിജയം നേടിയത്. പ്രാഥമിക പോരാട്ടങ്ങളിൽ ആതിഥേയരായ നേപ്പാളിന്റെയും ഡൽഹിയുടെയും ശക്തരായ എതിരാളികളെ മറികടന്നാണ് ഇയാസ് ഫൈനലിലേക്ക് മുന്നേറിയത്. ഫൈനലിൽ വാശിയേറിയ പോരാട്ടം പുറത്തെടുത്താണ് താരം വെള്ളി മെഡൽ ഉറപ്പിച്ചത്. ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയായ ഇയാസ്, യോഷികാൻ ഫൈറ്റേഴ്സ് ഫാക്ടറി ക്ലബ്ബിലെ പരിശീലകരായ ഷൈജേഷ്, ലിബിൻ എന്നിവരുടെ കീഴിലാണ് പരിശീലനം നടത്തുന്നത്. പ്രമുഖ ആർക്കിടെക്ചറൽ സ്ഥാപനത്തിലെ എസ്റ്റിമേഷൻ എൻജിനീയറിംഗ് തലവനായ…

സപ്ലൈകോയുടെ പ്രതിമാസ വിൽപ്പന 220 കോടി രൂപ കവിഞ്ഞു

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ (സപ്ലൈകോ) ഈ മാസം 220 കോടിയുടെ വിൽപ്പന നേടി. ഇത് കഴിഞ്ഞ ആറുമാസത്തെ ശരാശരി പ്രതിമാസ വിൽപ്പനയെ അപേക്ഷിച്ച് 10 ശതമാനം വർധനയാണ്. വിൽപ്പനയ്‌ക്കൊപ്പം ഉപഭോക്താക്കളുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ടായി. സാധാരണയായി പ്രതിമാസം 33 മുതൽ 35 ലക്ഷം വരെ ഉപഭോക്താക്കളാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകൾ സന്ദർശിക്കാറുള്ളത്. എന്നാൽ കഴിഞ്ഞ മാസം ഈ എണ്ണം 37 ലക്ഷമായി ഉയർന്നു. സപ്ലൈകോ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിലും ന്യായവിലയിലും പൊതുജനങ്ങൾ അർപ്പിക്കുന്ന വിശ്വാസത്തിന്റെ തെളിവാണ് ഈ നേട്ടമെന്ന് സപ്ലൈകോ മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ വി എം അറിയിച്ചു. ഈ വിൽപ്പനവർധനയും ഉപഭോക്തൃവിശ്വാസവും ഓണക്കാല വിൽപ്പനയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ഓഗസ്റ്റ് മാസത്തിൽ 400 കോടി രൂപയുടെ വിൽപ്പന കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സപ്ലൈകോ. പിആര്‍ഡി, കേരള സര്‍ക്കാര്‍

ആരോഗ്യ, പൈതൃക സംരക്ഷണ സന്ദേശവുമായി മുത്തൂറ്റ് ബ്ലൂ ട്രിവാൻഡ്രം ഹെറിറ്റേജ് റൺ ഓഗസ്റ്റ് 9 ന്

തിരുവനന്തപുരം, ഓഗസ്റ്റ് 05, 2026: രാജ്യത്തെ പ്രമുഖ ബാങ്കിമ്മ്ഗ്ഗ് ഇതര സാമ്പത്തിക സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പ്, തിരുവനന്തപുരത്തെ ഏറ്റവും വലിയ റണ്ണേഴ്‌സ് ക്ലബ്ബായ ഐ ടെൻ റണ്ണേഴ്സ് ക്ലബ്ബുമായി ചേർന്ന് ഓഗസ്റ്റ് 9-ന് ട്രിവാൻഡ്രം ഹെറിറ്റേജ് റൺ 2026 സംഘടിപ്പിക്കുന്നു. തലസ്ഥാന നഗരത്തിന്റെ ചരിത്രപരവും പൈതൃകപരവുമായ സവിശേഷതകൾ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാനും, അതിനൊപ്പം പൈതൃക സംരക്ഷണം ആരോഗ്യ സംരക്ഷണം എന്നിവ സാധ്യമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ട്രിവാൻഡ്രം ഹെറിറ്റേജ് റൺ. തിരുവനന്തപുരത്തിന്റെ സമ്പന്നമായ പൈതൃകം, സാംസ്കാരിക സ്വത്വം എന്നിവയെക്കുറിച്ച് കൂടുതൽ അവബോധം വളർത്തിയെടുക്കുകയും അതിന്റെ സംരക്ഷണത്തിനായുള്ള ദീർഘകാല പ്രതിബദ്ധത പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ഇരട്ട ദൗത്യമാണ് മുത്തൂറ്റ് ഫിൻകോർപ്പിന്റെ 10-കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ട്രിവാൻഡ്രം ഹെറിറ്റേജ് റൺ മുന്നോട്ടു വയ്ക്കുന്നത്. നഗര പൈതൃക ആസ്തികൾ സംരക്ഷിക്കുക, രേഖപ്പെടുത്തുക, പൊതുജന അവബോധം സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള അഞ്ച് വർഷത്തെ സംരംഭത്തിന്റെ ആദ്യപടിയാണ്…

മഴയ്ക്ക് ശമനമില്ല; ദുരിതക്കയമായി കുട്ടനാട്

എടത്വാ: മഴ തുടരുന്നതു മൂലം ദുരിതവും വർദ്ധിക്കുന്നു. കിണറുകള്‍ കവിഞ്ഞ് ഒഴുകുന്നത് മൂലം ശുദ്ധജല ക്ഷാമം രൂക്ഷം. ഭൂരിഭാഗം കിണറുകള്‍ കവിഞ്ഞ് ഒഴുകിയത് മൂലം ശുദ്ധജല ക്ഷാമം രൂക്ഷമാണ്. കിണർ വറ്റിക്കുന്ന പ്രവൃത്തി സാധാരണക്കാർക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും. 20ലിറ്റർ വെള്ളമടങ്ങിയ ജാർ 60 രൂപയ്ക്കാണ് പ്രദേശവാസികൾ വാങ്ങുന്നത്. റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് വാഹനങ്ങള്‍ വരാതായി. പകർച്ച വ്യാധി ഉൾപ്പടെ ഉണ്ടാകാൻ സാധ്യതയുള്ളതായും ജീവന് പോലും ഭീഷണി നേരിടുന്ന അവസ്ഥയുമായതിനാൽ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള എംഎൽഎ ശ്രീ. റെജി ചെറിയാന് നിവേദനം അയച്ചു.

നദികളിലെ പോള നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണം: ഡോ. ജോൺസൺ വാലയിൽ ഇടിക്കുള

എടത്വ: നദികളിൽ അടിഞ്ഞ് കൂടിയിരിക്കുന്ന പോളകൾ മൂലം രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് അസാധ്യമാണെന്ന് പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വാലയിൽ ഇടിക്കുള. വെള്ളപ്പൊക്കം രൂക്ഷമായ തലവടി തെക്ക് സൗഹൃദ നഗറിലെ ഭവനങ്ങളില്‍ നിന്ന് പ്രായമായവരെ സുരക്ഷിത സ്ഥലത്തേക്ക് ഡോ. ജോൺസൺ വാലയിൽ ഇടിക്കുളയുടെ നേതൃത്വത്തിലുള്ള സംഘം മാറ്റി. തലവടി പഞ്ചായത്തിൽ ഇടതോടുകളിലെ പോള മൂലം വള്ളത്തിലൂടെ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന് അസാധ്യമായി. വള്ളത്തിലെത്തിച്ച വയോധികയെ ഒടുവിൽ കസേരയിലിരുത്തി റോഡിലൂടെ ചുമന്നാണ് സുരക്ഷിത സ്ഥലത്തേക്ക് എത്തിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിയന്തിരമായി തോടുകളിലെ പോള നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകനായ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള ആലപ്പുഴ ജില്ലാ കളക്ടർക്കും, തലവടി ഗ്രാമ പഞ്ചായത്ത്, എടത്വ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കും നിവേദനം അയച്ചു. വെള്ളപ്പൊക്കം രൂക്ഷമായ തലവടി തെക്ക് സൗഹൃദ നഗറിലെ ഭവനങ്ങളില്‍ നിന്ന് ജനങ്ങളെ…

സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ്, സ്‌കൂളുകൾ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അംഗന്‍‌വാടികള്‍, മതപഠന ക്ലാസ്സുകള്‍, ട്യൂഷന്‍ സെന്ററുകള്‍, കോച്ചിംഗ് ക്ലാസ്സുകള്‍, സ്‌പെഷ്യല്‍ ക്ലാസ്സുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. കാസര്‍ഗോഡ് പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. അംഗന്‍‌വാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, ഐ സി എസ് ഇ, സി ബി എസ് ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, മദ്രസ ഉള്‍പ്പടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും.…

സംസ്ഥാനത്തെ ശക്തമായ മഴ: വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം

മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ സ്ഥാപിക്കണം. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും വ്യാപകമായി പ്രചരിപ്പിക്കണമെന്നും നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ്, ദുരന്തനിവാരണ മാനേജ്മെന്റ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് എന്നിവയുടെ കൺട്രോൾ റൂമുകളുമായി പങ്കിടണമെന്നും നിർദ്ദേശത്തിൽ പറയുന്നു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര വിനോദസഞ്ചാര മേഖലകളിലും മഴ അവസാനിക്കുന്നതുവരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. അപകടസാധ്യതയുള്ള റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ആവശ്യമായ യാത്രാ നിയന്ത്രണങ്ങൾ നടപ്പാക്കുകയും വേണം. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തിയ വിനോദസഞ്ചാരികൾക്ക് മഴ മുന്നറിയിപ്പും സുരക്ഷാ നിർദേശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും, അപകടത്തിൽപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ ബന്ധപ്പെടേണ്ട അടിയന്തര ഫോൺ നമ്പറുകൾ വ്യാപകമായി പ്രചരിപ്പിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര വകുപ്പിനും ജില്ലാ…

വിജിലൻസ് റെയ്‌ഡ്‌ ചോർത്തുന്നവർക്കെതിരെ നടപടി വേണം: കെ. ആനന്ദകുമാർ

തിരുവനന്തപുരം: സംസ്ഥാന വിജിലൻസ് വകുപ്പിന്റെ റെയ്‌ഡ്‌ നീക്കങ്ങൾ തകർക്കാൻ മോട്ടോർ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥർ ശ്രമിച്ചുവരുന്നതായ വാർത്തകൾ അത്യന്തം ഗൗരവതരവും ആശങ്കാജനകവുമാണെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ അഭിപ്രായപ്പെട്ടു. വാഹനങ്ങളുടെ നമ്പർ തിരിച്ചറിയാൻ സംവിധാനമുള്ള എ.ഐ ക്യാമറകളിൽ, വിജിലൻസ് വാഹനങ്ങളുടെ നമ്പർ ഉൾക്കൊള്ളിച്ച് നിരീക്ഷണം നടത്തിവരുന്നതായും, വിജിലൻസ് റെയ്‌ഡ്‌ വിവരങ്ങൾ ചില ഉദ്യോഗസ്ഥർ സ്ഥിരമായി ചോർത്തുന്നതായുമുള്ള വാർത്തകൾ അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. അടുത്തിടെ കൊല്ലം ജില്ലയിൽ നടന്ന നിരവധി വിജിലൻസ് റെയ്‌ഡുകൾ വിവരം ചോർന്നതുമൂലം പരാജയപ്പെടുകയുണ്ടായി. മോട്ടോർ വാഹന വകുപ്പിലെ ഗുരുതരമായ ക്രമക്കേടുകൾക്കെതിരെ വിജിലൻസ് വകുപ്പ് നീക്കം ശക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരുടെ ഈ ക്രിമിനൽ നടപടി. ആഭ്യന്തര – ഗതാഗത വകുപ്പ് മന്ത്രിമാർ ഇക്കാര്യത്തിൽ ശക്തമായി ഇടപെടുകയും കുറ്റവാളികളായ ഉദ്യോഗസ്ഥർ‌ക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുകയും വേണം:…

സംസ്ഥാനത്ത് കാലവർഷക്കെടുതി നിയന്ത്രണവിധേയം; വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക ജില്ലകളിലും കാലവർഷക്കെടുതി നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന 316 ദുരിതാശ്വാസ ക്യാമ്പുകളിലായി 11,018 പേർ ഇപ്പോൾ താമസിക്കുന്നുണ്ട്. കനത്ത മഴയെ തുടർന്നുണ്ടായ ദുരന്തത്തിൽ ഇതുവരെ 15 പേർ മരിച്ചു. 7 പേരെ കാണാതായതായി ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മഴക്കെടുതിയും ദുരന്ത നിവാരണ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർമാർ, ബന്ധപ്പെട്ട വകുപ്പുകളുടെ മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതബാധിത പ്രദേശങ്ങളിൽ ഫയർ ഫോഴ്‌സ് സംവിധാനങ്ങളേയും എൻഡിആർഎഫ് സംഘങ്ങളേയും രക്ഷാപ്രവർത്തനത്തിനായി സജ്ജമാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ ചിലയിടങ്ങളിൽ മാത്രമാണ് വെള്ളം ഇറങ്ങാനുള്ളത്. രക്ഷാപ്രവർത്തനങ്ങൾക്കായി കൊല്ലത്തുനിന്ന് 14 ബോട്ടുകൾ ചെങ്ങന്നൂരിലെത്തിച്ചിട്ടുണ്ട്. ഒപ്പം രണ്ട് ഹെലികോപ്റ്ററുകൾ തിരുവനന്തപുരത്ത് സജ്ജമാക്കിയിട്ടുണ്ട്. പത്തനംതിട്ടയിലും കോട്ടയത്തുമായി മൂന്നു ടീമുകളെ വിന്യസിച്ചിട്ടുണ്ട്. രണ്ട് എൻഡിആർഎഫ് സംഘങ്ങളെ കൂടി…