അലി ഖമേനിയുടെ മൃതദേഹം ടെഹ്‌റാനിൽ എത്തി; ദശലക്ഷക്കണക്കിന് ജനങ്ങള്‍ സംസ്കാര ചടങ്ങിൽ പങ്കെടുക്കും; വന്‍ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി അധികൃതര്‍

അലി ഖമേനിയുടെ മൃതദേഹം ടെഹ്‌റാനിൽ എത്തിച്ചതോടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. ഇറാൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ, നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദോഹ (ഖത്തര്‍): മുൻ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചു. ദിവസങ്ങളോളം നീണ്ടുനിന്ന ശവസംസ്കാര ചടങ്ങുകൾക്ക് ഔപചാരിക തുടക്കം കുറിച്ചുകൊണ്ട് വ്യാഴാഴ്ച അദ്ദേഹത്തിന്റെ മൃതദേഹം ടെഹ്‌റാനിലേക്ക് കൊണ്ടുവന്നു. അന്ത്യകർമങ്ങൾക്കായി ആയിരക്കണക്കിന് ജനങ്ങള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ സുരക്ഷയും മറ്റ് ക്രമീകരണങ്ങളും പ്രത്യേകം ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഇറാന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗ് (ഐആർഐബി) പ്രകാരം, അലി ഖമേനിയുടെ മൃതദേഹം അടങ്ങിയ ശവപ്പെട്ടിയും അദ്ദേഹം മരിച്ച സ്ഥലത്തേക്ക് കൊണ്ടുപോയി. മുൻകൂട്ടി പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലാത്ത ഈ പരിപാടി, പരിമിതമായ എണ്ണം ആളുകൾ പങ്കെടുത്ത ശവസംസ്കാര ചടങ്ങിന്റെ…

മാത്യു ടി ജോൺ (പാപ്പച്ചൻ 85) ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: മല്ലപ്പള്ളി പുന്നവേലി തേക്കനാൽ മാത്യൂ റ്റി ജോൺ (പാപ്പച്ചൻ 85 )ന്യൂയോർക്കിൽ അന്തരിച്ചു. ഭാര്യ അന്നമ്മ മാത്യു (പൊന്നമ്മ) കുമ്പളന്താനം കാലായിൽ കുടുംബാംഗമാണ്. മക്കൾ: എലിസബത്ത് ഐസക്, അലക്സ് മാത്യു (ഇരുവരും നൂയോർക്ക്). മരുമകൻ: ഷോബി ഐസക് (ന്യൂയോർക്ക്) കൊച്ചുമക്കൾ: ക്രിസ്റ്റൃൻ ഐസക്, അലക്സിസ് എം ഐസക്. സഹോദരൻ: ഫിലിപ്പ് ടി ജോൺ (നൂയോർക്ക്). ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകാംഗം മോനച്ചൻ തോമസിൻ്റെ സഹോദരീ ഭർത്താവാണ് പരേതൻ. ജൂലൈ ആറാം തീയതി തിങ്കളാഴ്ച രാവിലെ 9 മണിക്ക് സി എസ് ഐ ക്രൈസ്റ്റ് ചർച്ച്, കണക്ട്ടിക്കട്ട് ഇടവകയുടെ നേതൃത്വത്തിൽ യോങ്കേർസ് സെൻ്റ്. തോമസ് മാർത്തോമ്മാ ചർച്ചിൽ പൊതുദർശനവും തുടർന്നുള്ള ശുശ്രൂഷയ്ക്ക് ശേഷം വൽഹാലാ കെൻസിക്കോ സെമിത്തേരിയിൽ സംസ്കാരവും നടത്തും.

ഓർമ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മൻ; ഐ ഒ സി (യു കെ) കവൻട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി; സിറ്റിസൺസ് ഗൈഡൻസ് ഹബ്ബിന് തുടക്കം

കവൻട്രി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്റർ കവൻട്രി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “മീറ്റ് & ഗ്രീറ്റ് വിത്ത് ഡോ. മറിയ ഉമ്മൻ” പരിപാടി ശ്രദ്ധേയമായി. വിവിധ മേഖലകളിൽ നിന്നുള്ള മലയാളികളുടെ പങ്കാളിത്തവും സജീവമായ സംവാദങ്ങളും പരിപാടിയെ ശ്രദ്ധേയമാക്കി. യൂണിറ്റ് പ്രസിഡന്റ് ഡോ. ജോബിൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അധ്യക്ഷത വഹിച്ചു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി അശ്വിൻ രാജ് നന്ദി രേഖപ്പെടുത്തി. ട്രഷറർ ജയ്മോനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ദീപേഷ് സ്കറിയയും പരിപാടിക്ക് നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി കവൻട്രി യൂണിറ്റിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സിറ്റിസൺസ് ഗൈഡൻസ് ഹബ്ബിന്റെ ഉദ്ഘാടനം ഡോ. മറിയ ഉമ്മൻ…

ഷിക്കാഗോ സീറോ മലബാർ രൂപത രജതജൂബിലി കൺവൻഷൻ; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ: മാർ ജോയ് ആലപ്പാട്ട്‌

ഷിക്കാഗോ: ഇന്ത്യക്ക് പുറത്ത് സ്ഥാപിതമായ ആദ്യ സീറോ മലബാർ രൂപതയായ ഷിക്കാഗോ സെൻ്റ് തോമസ് രൂപതയുടെ ഒരു വർഷം നീണ്ടുനിന്ന സിൽവർ ജൂബിലി ആഘോഷങ്ങൾ ജൂലൈ 9 മുതൽ 12 വരെ നടക്കുന്ന ബൃഹത്തായ കൺവൻഷനോടെ സമാപിക്കുകയാണെന്ന് ഷിക്കാഗോ രൂപത അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് പത്ര സമ്മേളനത്തിൽ അറിയിച്ചു. കൺവൻഷന്റെ വിജയത്തിനുവേണ്ട എല്ലാ ഒരുക്കങ്ങളും അസാനഘട്ടത്തിലാണെന്നും  മാർ ജോയ് വ്യക്തമാക്കി. ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ( ഐ.പി.സി.എൻ.എ) ഷിക്കാഗോ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ നടത്തിയ  മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്. അമേരിക്കയിലെത്തന്നെ പ്രസിദ്ധമായ ഷിക്കാഗോ മക്കോർമിക് പ്ലേസ് കൺവൻഷൻ സെൻ്ററിൽ നടക്കുന്ന സമ്മേളനത്തിൽ  ഷിക്കാഗോ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമായി മൂവായിരത്തിലേറെ പ്രതിനിധികൾ പങ്കെടുക്കും. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സീറോ മലബാർ സഭയുടെ ആത്മീയ നേതാക്കളും…

ലീഗ് സിറ്റി മലയാളി സമാജം ‘ആവണിത്തെന്നൽ 2026’ ഓണാഘോഷം ഓഗസ്റ്റ് 15ന്

ലീഗ് സിറ്റി (ടെക്സാസ്): ടെക്സാസിലെ മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷം ‘അവണിത്തെന്നൽ 2026’ ഓഗസ്റ്റ് 15-ന് ലീഗ് സിറ്റിയിലെ ജോണി അരോൾഫോ സിവിക് സെന്ററിൽ (Johnnie Arolfo Civic Center) വിപുലമായ രീതിയിൽ സംഘടിപ്പിക്കുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. സമാജം പ്രവർത്തനം ആരംഭിച്ച് പതിനൊന്നാം വർഷത്തിലേക്ക് കടക്കുന്ന ഈ വേളയിൽ, മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ വൈവിധ്യവും പുതുമയും നിറഞ്ഞ വിനോദ പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്ന് പ്രസിഡന്റ് ബിജോ സെബാസ്റ്റ്യനും സെക്രട്ടറി ഡോ. ജേക്കബ് തെരുവത്തും അറിയിച്ചു. സമാജം ഇതുവരെ സംഘടിപ്പിച്ച സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ മികച്ച അംഗീകാരവും അഭിനന്ദനവും നേടിയിട്ടുണ്ടെന്നും അവർ പറഞ്ഞു. പരിപാടികളും ഓണസദ്യയും ഒരുപോലെ തിരക്കുകളില്ലാതെ ആസ്വദിക്കാനാകുന്ന വിധത്തിൽ പ്രത്യേക ഹാളുകളാണ് ഇത്തവണ സജ്ജീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കുടുംബങ്ങൾക്കും മുതിർന്നവർക്കും കുട്ടികൾക്കും സൗകര്യപ്രദമായ രീതിയിലാണ് ആഘോഷവേദി…

രവി തനവാല അമേരിക്കൻ ഈഗിൾ ഔട്ട്ഫിറ്റേഴ്സിന്റെ പുതിയ സി.എഫ്.ഒ

പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡായ ‘പാപ്പ ജോൺസിൽ’ നിന്ന് മലയാളി വേരുകളുള്ള രവി തനവാല പ്രശസ്ത വസ്ത്രവ്യാപാര ശൃംഖലയായ ‘അമേരിക്കൻ ഈഗിൾ ഔട്ട്ഫിറ്റേഴ്സിൻ്റെ’  പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ചുമതലയേൽക്കുന്നു. 2026 ഓഗസ്റ്റ് 3 മുതൽ അദ്ദേഹം പുതിയ പദവിയിൽ നിയമിതനാകും. കഴിഞ്ഞ 25 വർഷമായി കമ്പനിയിലുള്ള മൈക്ക് മാത്തിയാസിന് പകരക്കാരനായാണ് രവി തനവാല ഈ സ്ഥാനത്തേക്ക് എത്തുന്നത്. മാത്തിയാസ് കമ്പനിയുടെ സ്ട്രാറ്റജിക് അഡ്വൈസർ പദവിയിലേക്ക് മാറും. മുമ്പ് പാപ്പ ജോൺസിന്റെ നോർത്ത് അമേരിക്കൻ പ്രസിഡന്റായും സി.എഫ്.ഒ ആയും സേവനമനുഷ്ഠിച്ചിട്ടുള്ള രവി, 2024-ൽ കമ്പനിയുടെ താൽക്കാലിക സി.ഇ.ഒ ആയും പ്രവർത്തിച്ചിട്ടുണ്ട്. ഇതിന് മുൻപ് നൈക്കി,  കൺവേഴ്സ്  തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെയും ധനകാര്യ-ഓപ്പറേഷൻസ് വിഭാഗങ്ങളിൽ അദ്ദേഹം നിർണായക നേതൃപദവികൾ വഹിച്ചിട്ടുണ്ട്.

അമേരിക്കയിൽ അഞ്ച് ദിവസത്തിനിടെ 10,000ത്തിലധികം കുടിയേറ്റക്കാരെ ICE അറസ്റ്റ് ചെയ്തു.തടങ്കൽ കേന്ദ്രങ്ങളിലുള്ളവരുടെ എണ്ണം 63,000 കടന്നു.

ന്യൂയോർക്: അമേരിക്കയിൽ ഡോണൾഡ് ട്രംപ് സർക്കാരിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി അഞ്ച് ദിവസത്തിനുള്ളിൽ പതിനായിരത്തിലധികം അനധികൃത കുടിയേറ്റക്കാരെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്  അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. പ്രതിദിനം കുറഞ്ഞത് 2,000 പേരെ വീതം അറസ്റ്റ് ചെയ്യാനാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതോടെ ഐസ് തടങ്കൽ കേന്ദ്രങ്ങളിലുള്ളവരുടെ എണ്ണം 63,000 കടന്നു. ക്രിമിനൽ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുകയാണെന്ന് വൈറ്റ് ഹൗസ് വക്താക്കൾ അറിയിച്ചു. എന്നാൽ, കോടതി ഉത്തരവുകൾ ലംഘിച്ചും സഭാംഗങ്ങളെപ്പോലും തടവിലാക്കിയും നടത്തുന്ന ഈ കൂട്ട അറസ്റ്റുകൾക്കെതിരെ മനുഷ്യാവകാശ പ്രവർത്തകരും ഡെമോക്രാറ്റിക് പാർട്ടി നേതാക്കളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം – 3): ജയശങ്കര്‍ പിള്ള

അറിവിന്റെയും ആത്മീയതയുടെയും അന്വേഷണപാത മരുത്വാമലയിൽ നിന്നും ജന മധ്യത്തിലേക്ക് യാത്രകളും മഹദ്‌സംഗമങ്ങളും മരുത്വാമലയിലെ വർഷങ്ങൾ നീണ്ട ആത്മീയസാധനയ്ക്കുശേഷം സമൂഹത്തിലേക്ക് തിരിച്ചുവന്ന നാണു പഴയ നാണുവായിരുന്നില്ല. പ്രകൃതിയുടെ നിശ്ശബ്ദതയിൽ ആത്മസാക്ഷാത്കാരം നേടിയ ഒരു മഹാത്മാവായിരുന്നു അദ്ദേഹം. ഈ തിരിച്ചുവരവ് ഏകാന്തജീവിതത്തിലേക്കല്ല, മനുഷ്യരുടെ ഇടയിലേക്കായിരുന്നു,അവരുടെ ജീവിതത്തിലേക്കും, പരിഷ്കരണത്തിലേയ്ക്കുമായിരുന്നു. തന്റെ അനുഭവത്തിലൂടെ കണ്ടെത്തിയ ആത്മീയസത്യം സമൂഹത്തിന്റെ നവോത്ഥാനത്തിനായി പ്രയോഗിക്കണമെന്ന തീരുമാനത്തോടെയാണ് അദ്ദേഹം ജീവിതത്തിന്റെ പുതിയ അധ്യായം ആരംഭിച്ചത്. ആത്മീയതയും സാമൂഹികജീവിതവും വേർതിരിച്ചുകാണുന്ന സമീപനത്തെ ഗുരു അംഗീകരിച്ചിരുന്നില്ല. യഥാർത്ഥ ആത്മീയത മനുഷ്യനെ സമൂഹത്തിൽ നിന്ന് അകറ്റുകയല്ല, മനുഷ്യരിലേക്ക് കൂടുതൽ അടുപ്പിക്കുകയാണെന്ന് അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ പിന്നീട് നടത്തിയ യാത്രകൾ ധ്യാനത്തിനും തപസ്സിനും വേണ്ടി മാത്രമല്ല, ജനങ്ങളെ ബോധവൽക്കരിക്കാനും സമത്വസന്ദേശം പ്രചരിപ്പിക്കാനുമായിരുന്നു. സാമൂഹിക നന്മയുടെ പരിഷ്കർത്താവിലേയ്ക്കുള്ള പുതിയ തുടക്കം. ഈ കാലഘട്ടത്തിലാണ് അരുവിപ്പുറം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ പ്രധാനകേന്ദ്രമായി മാറിയത്. 1888-ലെ ശിവരാത്രി ദിനത്തിൽ…

ഓപ്പറേഷൻ തൂഫാൻ’ വിജയിപ്പിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണം: റസാഖ് പാലേരി

ചെറുപ്പളശ്ശേരി: ലഹരി വ്യാപനത്തിനെതിരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയെ വിജയിപ്പിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി ആഹ്വാനം ചെയ്തു. ‘സാഹോദര്യ രാഷ്ട്രീയം, സാമൂഹ്യനീതിയുടെ പോരാട്ടം’ എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി ജൂൺ മാസത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി വെൽഫെയർ പാർട്ടിയിലേക്ക് കടന്നു വന്ന ചെറുപ്പുളശ്ശേരി മുനിസിപ്പാലിറ്റിയിലെ പുതിയ മെമ്പർമാർക്ക് നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച് കേരളത്തിൽ മദ്യ ഉപയോഗം വർദ്ധിപ്പിക്കാനുള്ള ബജറ്റ് പ്രഖ്യാപനത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണം. സർക്കാർ പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പദ്ധതിയെ ദുർബലമാക്കുന്ന സമീപനം സർക്കാർ തന്നെ സ്വീകരിക്കരുത്. രാസ ലഹരി മാത്രമല്ല തടയേണ്ടത്. മദ്യം ഉൾപ്പെടെയുള്ള എല്ലാ ലഹരി വസ്തുക്കളുടെയും ഉപയോഗം തടയാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. മദ്യം…

കോട്ടയം ജില്ലയിൽ 79732 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്നു നൽകി

കോട്ടയം:  ജില്ലയിൽ അഞ്ചു വയസിൽ താഴെയുള്ള 79732 കുട്ടികൾക്ക് ജൂണ്‍ 28ന് പോളിയോ തുള്ളിമരുന്നു നൽകി. പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം കോട്ടയം ജനറൽ ആശുപത്രിയിൽ നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. വൈശാഖ് , കോട്ടയം നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സാലി മാത്യൂസ്, നഗരസഭാംഗം ജോൺ വർഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ സാം സാവിയോ, ആർ സി എച്ച് ഓഫീസർ ഡോക്ടർ ബി.കെ. പ്രസീത, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ സി. ജെ. സിത്താര , കോട്ടയം ജനറൽ…