ബങ്കിപ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പരാജയം; നിതീഷ് കുമാർ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി

ബങ്കിപൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടതിനെത്തുടർന്ന് ജെഡിയു പ്രസിഡന്റ് നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്റ് ഹൗസിൽ നടന്ന യോഗത്തിൽ ലാലൻ സിംഗും സഞ്ജയ് ഝായും പങ്കെടുത്തു. ന്യൂഡൽഹി: ബങ്കിപൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം ബീഹാർ രാഷ്ട്രീയത്തിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടു. ബിജെപിക്ക് ഒരു സീറ്റ് നഷ്ടപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷം, ജനതാദൾ യുണൈറ്റഡ് ദേശീയ പ്രസിഡന്റും മുൻ ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസ് സമുച്ചയത്തിൽ നടന്ന യോഗത്തിൽ കേന്ദ്രമന്ത്രി ലല്ലൻ സിംഗും ജെഡിയു വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് ഝായും പങ്കെടുത്തു. ഔപചാരിക കൂടിക്കാഴ്ച എന്ന് വിശേഷിപ്പിക്കപ്പെട്ടെങ്കിലും, അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ പരിശോധിച്ചുവരികയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റ് ചേംബറിൽ നടന്ന ഈ കൂടിക്കാഴ്ച നിരവധി അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. നിതീഷ് കുമാർ…

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറും വിദ്യാഭ്യാസ വിചക്ഷണനുമായ ഡി വൈ പാട്ടീൽ (90) അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ, ബിഹാർ മുൻ ഗവർണറും പ്രശസ്ത വിദ്യാഭ്യാസ വിദഗ്ദ്ധനുമായ ഡി വൈ പാട്ടീൽ ചൊവ്വാഴ്ച അന്തരിച്ചു. ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ ഡി.വൈ. പാട്ടീൽ ചൊവ്വാഴ്ച അന്തരിച്ചു. 90 വയസ്സായിരുന്നു. മഹാരാഷ്ട്ര കോലാപ്പൂരിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിൽ അദ്ദേഹത്തിന്റെ മരണം ഞെട്ടലുണ്ടാക്കിയതായി അദ്ദേഹത്തിന്റെ കുടുംബം പറയുന്നു. 1935 ഒക്ടോബർ 22 നാണ് ജനനം. അദ്ദേഹം ഒരു പ്രമുഖ നേതാവും പ്രശസ്ത വിദ്യാഭ്യാസ വിദഗ്ദ്ധനുമായിരുന്നു. ജീവിതത്തിലുടനീളം അദ്ദേഹം നിരവധി പ്രധാന സ്ഥാനങ്ങൾ വഹിക്കുകയും സാമൂഹിക സേവനത്തിന് ഗണ്യമായ സംഭാവനകൾ നൽകുകയും ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളം സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, ആശുപത്രികൾ എന്നിവ ആരംഭിച്ചത് ഡി.വൈ. പാട്ടീൽ സ്ഥാപിച്ച ഡി.വൈ. പാട്ടീൽ ഗ്രൂപ്പാണ്. ഇന്ന്, ഗ്രൂപ്പിന് 180-ലധികം സ്ഥാപനങ്ങളും നിരവധി സർവകലാശാലകളും സ്വന്തമായുണ്ട്. ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ…

മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡല്‍‌ഫിയയുടെ ഓണാഘോഷവും ഇന്ത്യന്‍ സ്വാതന്ത്യ ദിനാഘോഷവും ആഗസ്റ്റ് 15-ന്

ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യ ദിനാഘോഷവും, ഓണാഘോഷവും ഏറ്റവും വിപുലവും വർണ്ണാഭവുമായി ഓഗസ്റ്റ് പതിനഞ്ചാം തീയതി ശനിയാഴ്ച മൂന്നു മണിക്ക് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ നടത്തുവാനുള്ള വമ്പിച്ച ഒരുക്കങ്ങൾ പൂർത്തിയായി. മലയാളി സമൂഹത്തിന്റെ വലിയ പങ്കാളിത്തത്തോടെ നടക്കുന്ന ഈ ആഘോഷങ്ങളിലേക്ക്, സംസ്കാരത്തിന്റെയും, പാരമ്പര്യത്തെയും മറക്കാനാവാത്ത ഒരു സായാഹ്നത്തിനായി തയ്യാറെടുക്കൂ മാപ്പിനൊപ്പം. ഈ ആഘോഷങ്ങൾക്ക് പ്രൗഡിയും മാറ്റും പകരാൻ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നത് ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും സംരംഭകനും സാമൂഹിക പ്രവർത്തകനും കേരള സർക്കാരിന്റെ കാബിനറ്റ് പദവിയോടുകൂടിയ ചീഫ് വിപ്പായി സേവനമനുഷ്ഠിച്ചുവരുന്ന Mr Apu John Joseph MLA യും,മലയാള കോമഡി സിനിമകൾ നിർമ്മിക്കുന്നതിൽ പ്രശസ്തനായ ചലച്ചിത്ര സംവിധായകനും നടനുമായ ജോണി ആൻറണിയുമാണ്. ഓണപ്പൂക്കളം ,തിരുവാതിര, കേരളത്തിന്റെ തനതായ നാടൻ കലകൾ ,വൈവിധ്യമാർന്ന കലാപരിപാടികൾ ,എന്നിവ ആസ്വദിക്കുന്നതിനും വിഭവസമൃദ്ധമായ…

മകളുടെ പീഡകനെ ടിക്ടോക്കിലൂടെ വരുതിയിലാക്കി പിതാവ് വെടിവെച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

ഒഹായോ: ഒഹായോയിൽ 11 വയസ്സുള്ള മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ, ടിക്ടോക്കിലൂടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി വീട്ടിൽ വരുത്തി വെടിവെച്ച പിതാവ് അറസ്റ്റിൽ. മാലിക ചാൻഡ്‌ലർ (31) ആണ് ഡീഗോ മോണ്ടോയ ഗോൺസാലെസ് (11) എന്ന കുട്ടിയെ വെടിവെച്ചത്. മകളുടെ ഫോണിൽ പീഡന ദൃശ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന്, പിതാവ് മാലിക ചാൻഡ്‌ലർ ടിക്ടോക്കിൽ മകളുടെ പേരിൽ വ്യാജ ചാറ്റ് നടത്തി പ്രതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പ്രതി പോക്കറ്റിൽ നിന്ന് തോക്ക് എടുക്കാൻ ശ്രമിച്ചതായി സംശയിച്ചതിനെ തുടർന്ന് സ്വയം പ്രതിരോധത്തിനായാണ് വെടിവെച്ചതെന്ന് ചാൻഡ്‌ലർ പൊലീസിനോട് പറഞ്ഞു. വെടിവെപ്പിൽ പരിക്കേറ്റ ഡീഗോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെലണി അസാൾട്ട് കുറ്റം ചുമത്തപ്പെട്ട ചാൻഡ്‌ലറുടെ ജാമ്യത്തുക ഒരു ലക്ഷം ഡോളറായി നിശ്ചയിച്ചു. പ്രതിക്കെതിരെയുള്ള നടപടികൾ: ബലാത്സംഗം ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ ചുമത്തി ഡീഗോ മോണ്ടോയ ഗോൺസാലെസിനെതിരെ ഗ്രാൻഡ് ജൂറി കുറ്റപത്രം സമർപ്പിച്ചു. പ്രതിയുടെ…

പുഴയും പ്രകൃതിയും മനുഷ്യനും: വിവേകമില്ലാത്ത നയങ്ങളും ആവർത്തിക്കുന്ന ദുരന്തങ്ങളും: റവ. ജെയിംസ് കെ. ജോൺ (ലബ്ബക്ക്, ടെക്സാസ്)

ഓരോ പുഴയും കാടും ഒരു നാടിന്റെ ജീവനാഡിയാണ്. നമ്മുടെ പ്രകൃതിയിൽ ജീവനും ജീവിതവും പകർന്നുനൽകി ഒഴുകുന്ന നദികൾ വെറും ജലാശയങ്ങൾ മാത്രമല്ല; അവ മനുഷ്യന്റെയും പ്രകൃതിയുടെയും നിലനിൽപ്പിന്റെ കാവലാളുകൾ കൂടിയാണ്. എന്റെ വീട് നിൽക്കുന്നത് ഒരു പുഴയുടെ തീരത്താണ്. പണ്ടൊക്കെ വേനൽ അടുത്തുതുടങ്ങുമ്പോൾ ആ പുഴയോരം ജീവസ്സുറ്റ ഒരു ഗ്രാമീണ ജീവിതത്തിന്റെ കേന്ദ്രമായിരുന്നു. മണൽ വാരുന്നവർ, പുഴയിൽ നിന്ന് പൊന്നരിക്കുന്നവർ, മീൻപിടിത്തക്കാർ, ആടുമാടുകളെ തീറ്റാൻ കൊണ്ടുപോകുന്നവർ, കുളിക്കുവാനും സൈഗത തട്ടുകളിൽ അൽപനേരം കാറ്റുകൊള്ളാനും വരുന്നവർ, ജീവിതത്തിന്റെ വേദനകളും പ്രയാസങ്ങളും പങ്കുവെക്കുന്നവർ… അങ്ങനെ പുഴയുടെ തീരങ്ങൾ പകർന്നു നൽകിയ ശാന്തസുന്ദരമായ മനോഹാരിതയും വെള്ളത്തിന്റെ ഓളങ്ങളും മനുഷ്യമനസ്സുകൾക്ക് നൽകിയ വർണ്ണാഭമായ ഭാവനകളും ഒത്തുചേരുന്ന ഒരു വലിയ സ്വർഗ്ഗീയ തീരമായിരുന്നു അത്. ആ പുഴയുടെ അവർണ്ണനീയമായ സാധ്യതകളെ നുകർന്നുകൊണ്ട് ജീവിതം മെച്ചപ്പെടുത്തിയ ഒരു വലിയ പറ്റം ജനങ്ങളെ അന്ന് കാണാൻ സാധിച്ചിരുന്നു.…

ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഇന്റർനാഷണൽ) പ്രവർത്തനം ഇനി ആഗോളതലത്തിലേക്ക്; ഡോ. കല ഷഹി പുതിയ പ്രസിഡന്റായി ചുമതലയേറ്റു

2026–2028 ഭരണസമിതി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ലക്ഷ്യമെന്ന് പുതിയ നേതൃത്വം. വാഷിംഗ്ടണ്‍ ഡി.സി: ആഗോള മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഇന്റർനാഷണൽ) പ്രസിഡന്റായി പ്രമുഖ ഡോക്ടറും സാമൂഹിക പ്രവർത്തകയുമായ ഡോ. കല ഷഹി ചുമതലയേറ്റു. വാഷിംഗ്ടണ്‍ ഡി.സിയിൽ നടന്ന വാർഷിക പൊതുയോഗത്തോടനുബന്ധിച്ചുള്ള തിരഞ്ഞെടുപ്പിൽ ഡോ. കല ഷഹിയുടെ നേതൃത്വത്തിലുള്ള പാനൽ എതിരില്ലാതെയാണ് 2026–2028 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സംഘടനയുടെ പ്രവർത്തനം നോർത്ത് അമേരിക്കയിൽ മാത്രം ഒതുക്കാതെ, ലോകത്തിന്റെ ഏതു കോണിലുമുള്ള മലയാളികളെയും ഒരൊറ്റ വേദിയിൽ കൊണ്ടുവരികയാണ് പുതിയ ഭരണസമിതിയുടെ പ്രധാന ലക്ഷ്യം. സാംസ്കാരിക സംരക്ഷണം, യുവജന ശാക്തീകരണം, ജീവകാരുണ്യം, പ്രവാസി ക്ഷേമം, നിയമസഹായം, സംരംഭകത്വ വികസനം എന്നീ മേഖലകളിൽ വിപുലമായ പദ്ധതികളാണ് ഒരുങ്ങുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. പൊതുയോഗവും തിരഞ്ഞെടുപ്പും ഓഗസ്റ്റ് ഒന്നിന് രാവിലെ പത്തിന്…

ചരിത്രം കുറിച്ച് ബൈബിൾ കയ്യെഴുത്തു പ്രതി 31ദിവസം കൊണ്ട് പൂർത്തിയാക്കി മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച്

ഡാളസ് :മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ചിന്റെ ജൂബിലിയോട് അനുബന്ധിച്ച് സമ്പൂർണ്ണ ബൈബിൾ കൈയ്യെഴുത്ത് നടത്തി ചരിത്രം കുറിച്ചു.”ഉണർവ്വ്” എന്ന നാമധേയത്തിൽ റിവൈവൽ മിറ്റിംഗ് ആൻ്റ് സ്റ്റഡി ഫോറത്തിൻ്റെ ആഭിമുഖ്യത്തിലാണ് ഈ സമ്പൂർണ്ണ ബൈബിൾ കൈയ്യെഴുത്ത് സാദ്ധ്യമാക്കിയത്. 2026 ജൂൺ 9-ന് മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപോലിത്ത റെവ. ഡോ. യൂയാക്കിം മാർ കൂറിലോസ് തിരുമേനി തുടങ്ങി വെച്ച ഈ ബൈബിൾ കൈയ്യെഴുത്ത് 31 ദിവസം കൊണ്ട് 1189 ചാപ്റ്റർ എഴുതി പൂർത്തിയാക്കി. ഏകദേശം 600-ൽ അധികം ഇടവകാംഗങ്ങൾ എഴുതിയ ഈ ബൈബിളിന്റെ അവസാന ഭാഗം മാർത്തോമ്മാ മെത്രാപ്പോലീത്താ മോസ്റ്റ് റെവ. ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ എഴുതി അവസാനിച്ചു. ഞായറാഴ്ച കുർബാനയ്ക്കു ശേഷം നടന്ന ജൂബിലി സമാപന സമ്മേളനത്തിൽ ഈ കൈയ്യെഴുത്ത് ബൈബിൾ എഴുതാൻ നേതൃത്വം നൽകിയവരെയും എഴുതിയവരെയും അഭിനന്ദിച്ചു. ഇതിന്റെ കൺവീനറായി ഷാജി ഡേവിഡ്,…

കേരള അസോസിയേഷൻ ഓഫ് ഡാളസ് ടി20 ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസ് ടി20 ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ആവേശകരവും സൗഹൃദപരവുമായ ഈ ടൂർണമെന്റിൽ ഡാളസ്- ഫോർട്ട്‌വര്‍ത്ത് മേഖലയിലെ യുവാക്കളുടെയും ക്രിക്കറ്റ്‌ പ്രേമികളുടെയും നല്ല പ്രോത്സാഹനമുണ്ടായിരുന്നു. ഡാളസ് ഫോർട്ട്‌വർത്ത് മേഖയിലെ ക്രിക്കറ്റ് ക്ലബ്ബുകളെല്ലാം തന്നെ ഈ ടൂർണമെന്റിൽ പങ്കാളികളായി. കെ എ ഡി, ടി 20ടൂർണമെന്റ് 2026 ൽ സിക്സെർസ് ക്ലബ്‌ ജേതാക്കളായി. മുൻ ജേതാക്കളായിരുന്ന സ്പാർക്സ് ക്ലബ്ബിനെ തോൽപ്പിച്ചാണ് സിക്സെർസ് കെ എ ഡി, ടി 20ടൂർണമെന്റ് 2026 ട്രോഫി നേടിയത്. അസോസിയേഷൻ സ്പോർട്സ് ഡയറക്ടർ വിനോദ് ജോർജും , അരുൺ ഭാസ്കരനും ഏകോപിപ്പിച്ചു മറ്റു ടീം ക്യാപ്റ്റൻമാരെയും മാനേജർമാരെയും ഒന്നിച്ചണി നിരത്തി ടൂർണമെന്റ് മികവുറ്റതാക്കി. സത്യ പ്രകാശ്, ശ്രീനി നാവുലരി, പന വാഗല എന്നിവർ അമ്പയർമാരായി പ്രവർത്തിച്ചു. വിജയികൾക്ക്‌ കേരള അസോസിയേഷൻ ഓഫ് ഡാളസ് $ 2500 ക്യാഷും സ്പെക്റ്ററം…

ഡാലസിൽ നിന്ന് മടങ്ങുന്ന മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ഊഷ്മള യാത്രയയപ്പ് നൽകി

ഡാലസ്: ഔദ്യോഗിക സന്ദർശനം പൂർത്തീകരിച്ച് ഡാലസിൽ നിന്ന് കാലിഫോർണിയായിലേക്ക് മടങ്ങുന്ന മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ഊഷ്മള യാത്രയയപ്പ് ഡാലസ് ഡിഎഫ്ഡബ്ല്യൂ അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നൽകി. മാർത്തോമ്മ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവക വികാരി റവ.എബ്രഹാം വി.സാംസൺ, ഡാലസ് കാരോൾട്ടൺ ഇടവക വികാരി റവ.ജസ്റ്റിന്‍ പാപ്പച്ചന്‍ ജേക്കബ്, അല്‍മായ നേതാക്കളായ പി.ടി മാത്യു, ഷാജി എസ് രാമപുരം, ജോൺ സി മാത്യു, തോമസ് വർഗീസ്, തോമസ് സ്കറിയ, ഡോ. ചിഞ്ചു എസ് കുര്യൻ, സോഫി ആൻ തോമസ്, എബ്രഹാം വർഗീസ്, ഇവാൻ എന്നിവർ എയർപോർട്ടിൽ യാത്രയയ്ക്കുവാൻ എത്തിയിരുന്നു. ഡാലസ് പ്രദേശത്ത് മലങ്കര മാർത്തോമ്മ സഭയുടെ നീണ്ട അമ്പത് വർഷക്കാലത്തെ വിശ്വാസയാത്ര പൂർത്തീകരിച്ച ഇടവകളുടെ ഗോൾഡൻ ജൂബിലി ആഘോഷ ചടങ്ങുകളിൽ പങ്കെടുക്കുവാനാണ് സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഡാലസിൽ സന്ദർശനം നടത്തിയത്.…

മഴക്കെടുതിയിൽ പരസ്പരം സഹായമാവുക: കാന്തപുരം

കോഴിക്കോട്: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ എല്ലാ വിഭാഗം മനുഷ്യരും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. മർകസ് മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യയിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉരുൾപൊട്ടിയും വെള്ളംകയറിയും ദുരിതം നേരിട്ട് അനുഭവിച്ചവരെ പോലെത്തന്നെ മഴമൂലം തൊഴിലും വരുമാനവും ഉപജീവനവും നഷ്ടമാവുന്നവരെകൂടി സഹായിക്കാൻ സന്നദ്ധസംഘടനകൾ മുന്നിട്ടിറങ്ങണമെന്നും കാന്തപുരം പറഞ്ഞു. ചടങ്ങിൽ മഴക്കെടുതിയിൽ ജീവൻ നഷ്ടമായവരെ അനുശോചിക്കുകയും ദുരിതമവസാനിക്കാൻ പ്രത്യേക പ്രാർഥന നടത്തുകയും ചെയ്തു. സംഗമം മർകസ് സെക്രട്ടറി സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. അബൂബക്കർ സഖാഫി പന്നൂർ അനുസ്മരണ പ്രഭാഷണത്തിന് നേതൃത്വം നൽകി. കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, ബഷീർ സഖാഫി കൈപ്പുറം, ഉമറലി സഖാഫി കിടങ്ങയം, അബ്‌ദുറഹ്‌മാൻ സഖാഫി…