ഫോമാ 2026 കൺവെൻഷൻ 56 ടൂർണമെന്റ്: ഫിലഡൽഫിയ ടീം ചാമ്പ്യൻമാരായി

ഹൂസ്റ്റൺ : ഫോമാ (FOMAA) 2026 ഹൂസ്റ്റൺ കൺവെൻഷന്റെ ഭാഗമായി j സംഘടിപ്പിച്ച 56 ടൂർണമെന്റ് ആവേശകരമായ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചു. നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഫിലഡൽഫിയ ടീമിന്റെ ക്യാപ്റ്റൻ സാബു സ്കറിയായും സംഘവും ചാമ്പ്യൻമാരായി കിരീടം സ്വന്തമാക്കി. ചാമ്പ്യൻ ടീമിൽ സാബു സ്കറിയാ (ക്യാപ്റ്റൻ), ജോൺസൺ മാത്യു, മാത്യു പി. കോര എന്നിവർ അംഗങ്ങളായിരുന്നു. തുടക്കം മുതൽ മികച്ച ഏകോപനവും ആത്മവിശ്വാസവും പ്രകടിപ്പിച്ച ഇവർ ഫൈനലിൽ മികവ് തെളിയിച്ചാണ് കിരീടം നേടിയത്. ഒന്നാം റണ്ണറപ്പായി ഹൂസ്റ്റൺ ടീമിന്റെ ജോസഫ് ഇല്ലിക്കാട്ടിൽ (ക്യാപ്റ്റൻ), തോമസ് ഐക്കരെത്ത്, സജി പള്ളിക്കിഴക്കേതിൽ എന്നിവരടങ്ങിയ ടീം തിരഞ്ഞെടുക്കപ്പെട്ടു. ശക്തമായ പോരാട്ടം കാഴ്ചവെച്ച ഈ ടീം അവസാന നിമിഷം വരെ ചാമ്പ്യൻമാർക്കെതിരെ കടുത്ത വെല്ലുവിളി ഉയർത്തി. രണ്ടാം റണ്ണറപ്പായി ഹൂസ്റ്റൺ ടീമിലെ…

റവ. ബിജു പി. സൈമൺ ,ഷെലിന് അന്നാ ജോൺ വർഗീസ്,ഈപ്പൻ ഡാനിയൽ എന്നിവർ മാർത്തോമാ സഭാ കൗൺസിലിലേക്കു തിരഞ്ഞെടുക്കപ്പെട്ടു

ന്യൂയോർക്ക്: നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ നിന്നും സഭാ കൗൺസിലിലേക്കു നടന്ന വാശിയേറിയ തെരഞ്ഞെടുപ്പ് ഫലം ആഗസ്ത് 5 ബുധനാഴ്ച വൈകീട്ട് പുറത്തുവന്നു. ഭദ്രാസനത്തിൽ നിന്നും മൂന്ന് മണ്ഡലാംഗങ്ങളാണ് സഭയുടെ പരമോന്നത സമിതിയായ സഭാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. റവ . ബിജു പി. സൈമൺ (വികാരി, സെന്റ് ജോൺസ് മാർത്തോമാ ഇടവക ന്യൂയോർക് ),ഷെലിന്  അന്നാ ജോൺ വർഗീസ് (മണ്ഡലം മെമ്പർ, ഹൂസ്റ്റൺ സെന്റ് തോമസ് മാർത്തോമാ ചർച്ച്),ഈപ്പൻ ഡാനിയൽ (ഫിലാഡൽഫിയ ക്രിസ്തോസ് മാർത്തോമാ ചർച്ച്)എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത് ഇന്ന് വൈകിട്ടാണ് വോട്ടെടുപ്പു  പൂർത്തിയായതും  ഫലപ്രഖ്യാപനവും നടന്നത്. നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ നിന്നുള്ള തൊണ്ണൂറോളം മണ്ഡലാംഗങ്ങൾ ഈ തെരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുത്തു. വളരെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ ചുരുങ്ങിയ ഭൂരിപക്ഷത്തിലാണ് രണ്ടു  സ്ഥാനാർത്ഥികൾ  വിജയം കൈവരിച്ചത്. വിജയിച്ച സ്ഥാനാർത്ഥികളെ ഭദ്രാസന എപ്പിസ്കോപ്പ ഡോ. എബ്രഹാം മാർ പൗലോസ് നേരിട്ട് അഭിനന്ദിച്ചു. തെരഞ്ഞെടുക്കപ്പെട്ടവരുടെ…

‘കാലത്തിന്‍റെ ചുവരെഴുത്തുകള്‍’ എന്ന പുസ്തകം ശ്രേഷ്ഠ ബാവ പ്രകാശനം ചെയ്തു

ന്യൂജേഴ്സി: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്‍റെ 37-ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സിന്‍റെ സമാപന സമ്മേളനത്തില്‍ വെച്ച് റവ.ഫാ. കുറിയാക്കോസ് പുതുപ്പാടി രചിച്ച ‘കാലത്തിന്‍റെ ചുവരെഴുത്തുകള്‍’ എന്ന പുസ്തകം ശ്രേഷ്ഠ കാതോലിക്ക ആബൂണ്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവ പ്രകാശനം ചെയ്തു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയ്ക്ക് ആദ്യകോപ്പി നല്കിക്കൊണ്ടായിരുന്നു പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. ജീവിതത്തിന്‍റെ വൈവിധ്യമാര്‍ന്ന അനുഭവങ്ങളെയും ആത്മീയ സത്യങ്ങളെയും ക്രൈസ്തവ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ വായിച്ചെടുക്കുന്ന ചിന്തകളുടെ സമാഹാരമാണ് ‘കാലത്തിന്‍റെ ചുവരെഴുത്തുകള്‍’ എന്ന് ശ്രേഷ്ഠ ബാവ തന്‍റെ പ്രകാശനസന്ദേശത്തില്‍ പറഞ്ഞു. കാലം മനുഷ്യജീവിതത്തില്‍ എഴുതിച്ചേര്‍ക്കുന്ന സന്തോഷവും ദുഃഖവും കണ്ണീരും പ്രത്യാശയും മുറിവുകളും സൗഖ്യവും ക്ഷമയും സ്നേഹവും ഈ ഗ്രന്ഥത്തിലെ ലേഖനങ്ങളുടെ പ്രധാന പ്രമേയങ്ങളാണ്. മനുഷ്യജീവിതത്തിലെ സാധാരണ അനുഭവങ്ങളെ വിശുദ്ധ വേദപുസ്തകത്തിന്‍റെയും ക്രൈസ്തവ ആദ്ധ്യാത്മികതയുടെയും പശ്ചാത്തലത്തില്‍ അവതരിപ്പിക്കാനുള്ള ആത്മാര്‍ത്ഥമായ…

മഴയ്ക്ക് ശമനമില്ല; ദുരിതക്കയമായി കുട്ടനാട്

എടത്വാ: മഴ തുടരുന്നതു മൂലം ദുരിതവും വർദ്ധിക്കുന്നു. കിണറുകള്‍ കവിഞ്ഞ് ഒഴുകുന്നത് മൂലം ശുദ്ധജല ക്ഷാമം രൂക്ഷം. ഭൂരിഭാഗം കിണറുകള്‍ കവിഞ്ഞ് ഒഴുകിയത് മൂലം ശുദ്ധജല ക്ഷാമം രൂക്ഷമാണ്. കിണർ വറ്റിക്കുന്ന പ്രവൃത്തി സാധാരണക്കാർക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും. 20ലിറ്റർ വെള്ളമടങ്ങിയ ജാർ 60 രൂപയ്ക്കാണ് പ്രദേശവാസികൾ വാങ്ങുന്നത്. റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് വാഹനങ്ങള്‍ വരാതായി. പകർച്ച വ്യാധി ഉൾപ്പടെ ഉണ്ടാകാൻ സാധ്യതയുള്ളതായും ജീവന് പോലും ഭീഷണി നേരിടുന്ന അവസ്ഥയുമായതിനാൽ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള എംഎൽഎ ശ്രീ. റെജി ചെറിയാന് നിവേദനം അയച്ചു.

നദികളിലെ പോള നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണം: ഡോ. ജോൺസൺ വാലയിൽ ഇടിക്കുള

എടത്വ: നദികളിൽ അടിഞ്ഞ് കൂടിയിരിക്കുന്ന പോളകൾ മൂലം രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് അസാധ്യമാണെന്ന് പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വാലയിൽ ഇടിക്കുള. വെള്ളപ്പൊക്കം രൂക്ഷമായ തലവടി തെക്ക് സൗഹൃദ നഗറിലെ ഭവനങ്ങളില്‍ നിന്ന് പ്രായമായവരെ സുരക്ഷിത സ്ഥലത്തേക്ക് ഡോ. ജോൺസൺ വാലയിൽ ഇടിക്കുളയുടെ നേതൃത്വത്തിലുള്ള സംഘം മാറ്റി. തലവടി പഞ്ചായത്തിൽ ഇടതോടുകളിലെ പോള മൂലം വള്ളത്തിലൂടെ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന് അസാധ്യമായി. വള്ളത്തിലെത്തിച്ച വയോധികയെ ഒടുവിൽ കസേരയിലിരുത്തി റോഡിലൂടെ ചുമന്നാണ് സുരക്ഷിത സ്ഥലത്തേക്ക് എത്തിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിയന്തിരമായി തോടുകളിലെ പോള നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകനായ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള ആലപ്പുഴ ജില്ലാ കളക്ടർക്കും, തലവടി ഗ്രാമ പഞ്ചായത്ത്, എടത്വ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കും നിവേദനം അയച്ചു. വെള്ളപ്പൊക്കം രൂക്ഷമായ തലവടി തെക്ക് സൗഹൃദ നഗറിലെ ഭവനങ്ങളില്‍ നിന്ന് ജനങ്ങളെ…

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ മെഹബൂബ മുഫ്തി ചൊവ്വാഴ്ച രാത്രി ശ്രീനഗറിൽ പ്രതിഷേധിച്ചു

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഏഴാം വാർഷികത്തിന് ഒരു ദിവസം മുമ്പ്, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്റുമായ മെഹബൂബ മുഫ്തി ചൊവ്വാഴ്ച രാത്രി ശ്രീനഗറിൽ പ്രതിഷേധിച്ചു. മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിൽ ഡസൻ കണക്കിന് പിഡിപി പ്രവർത്തകർ ശ്രീനഗറിലെ പാർട്ടി ആസ്ഥാനത്ത് പ്രതിഷേധിച്ചു. മെഹബൂബയും പാർട്ടി പ്രവർത്തകരും അവരുടെ ഓഫീസിന് പുറത്ത് മെഴുകുതിരി കത്തിച്ച് പ്രതിഷേധം നടത്തി. “ഇന്ത്യൻ സർക്കാർ ജമ്മു കശ്മീരിലെ ജനങ്ങളുമായി ഇടപഴകുകയും 2019 ഓഗസ്റ്റ് 5 ന് അവരിൽ നിന്ന് എടുത്തുകളഞ്ഞ അവരുടെ അവകാശങ്ങളും ഭരണഘടനാ പദവിയും പുനഃസ്ഥാപിക്കുകയും വേണം” എന്ന് അവർ പറഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങൾ 2019 ഓഗസ്റ്റ് 5 “അംഗീകരിക്കുന്നില്ല” എന്ന് മെഹബൂബ പറഞ്ഞു. “പിഡിപി ജനങ്ങളുടെ അന്തസ്സും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കലും ആവശ്യപ്പെടുന്നു” എന്ന് അവർ പറഞ്ഞു, ആ ദിവസത്തെ സംഭവങ്ങൾ…

ട്രംപിന്റെ താരിഫുകൾക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം; സുപ്രീം കോടതിയുടെ തീരുമാനത്തിന് ശേഷം നികുതി പുനഃസ്ഥാപിക്കുന്നതിനെ 25 സംസ്ഥാനങ്ങൾ ചോദ്യം ചെയ്തു

ട്രംപ് ഭരണകൂടത്തിന്റെ പുതിയ താരിഫുകൾക്കെതിരെ ഇരുപത്തിയഞ്ച് യുഎസ് സംസ്ഥാനങ്ങളാണ് കേസ് ഫയൽ ചെയ്തിട്ടുള്ളത്. അവയെ “നിയമവിരുദ്ധ നികുതി” എന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്. വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫ് നയത്തിനെതിരെ അമേരിക്കയ്ക്കുള്ളിൽ പ്രതിഷേധം ശക്തമായി. ട്രംപ് ഭരണകൂടത്തിനെതിരെ ഇരുപത്തിയഞ്ച് സംസ്ഥാനങ്ങളാണ് കേസ് ഫയൽ ചെയ്തിട്ടുള്ളത്. സുപ്രീം കോടതിയുടെ വിധി വകവയ്ക്കാതെ, പുതിയ താരിഫുകളിലൂടെ സർക്കാർ ബിസിനസുകൾക്കും പൊതുജനങ്ങൾക്കും മേൽ അധിക നികുതി ബാധ്യതകൾ അടിച്ചേൽപ്പിക്കുകയാണെന്ന് അവർ ആരോപിക്കുന്നു. ട്രംപ് ഭരണകൂടം അടുത്തിടെ യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഇരട്ട അക്ക തീരുവ ഏർപ്പെടുത്തിയിരുന്നു. ഈ രാജ്യങ്ങളിൽ നിന്നുള്ള നിർബന്ധിത തൊഴിലാളികളുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ തടയുന്നതിന് കർശനമായ നടപടികൾ ആവശ്യമാണെന്നാണ് ട്രം‌പിന്റെ വാദം. എന്നാല്‍, പുതിയ താരിഫുകൾ നടപ്പിലാക്കുന്നത് നിയമപരമായി ട്രം‌പിന് അധികാരമില്ലെന്നാണ് സംസ്ഥാനങ്ങൾ വാദിക്കുന്നത്. ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസാണ്…

‘നിങ്ങളുടെ യൂണിഫോം അഴിച്ചുമാറ്റൂ, നിങ്ങളുടെ പദവി നിങ്ങൾക്ക് മനസ്സിലാകും’; പാക് സൈന്യത്തിനെതിരെ പിഒകെയിൽ പ്രതിഷേധം ശക്തമാകുന്നു

പാക് സൈന്യത്തിനും ഭരണകൂടത്തിനുമെതിരായ പ്രതിഷേധം ജെഎഎസിയുടെ നേതൃത്വത്തിൽ പിഒകെയിൽ തുടരുകയാണ്. പ്രാദേശിക അവകാശങ്ങൾ, രാഷ്ട്രീയ പങ്കാളിത്തം, സിവിലിയൻ കാര്യങ്ങളിൽ സൈന്യത്തിന്റെ പങ്ക് കുറയ്ക്കൽ എന്നിവയാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിൽ (പിഒകെ) പാക്കിസ്താന്‍ സൈന്യത്തിനെതിരെ പ്രതിഷേധം തുടരുന്നു. ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ ലീഗിന്റെ (ജെഎഎസി) ബാനറിൽ ആയിരക്കണക്കിന് ജനങ്ങളാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രകടനം നടത്തുന്നത്. അടുത്തിടെ നടന്ന ഒരു റാലിയിൽ, സംഘടനയുടെ നേതാവ് സർദാർ അമൻ ഖാൻ, പാക്കിസ്താൻ സൈന്യത്തിന്റെ പങ്കിനെ ചോദ്യം ചെയ്തു, സൈന്യത്തിന് അതിന്റെ ജനപ്രീതിയിൽ ആത്മവിശ്വാസമുണ്ടെങ്കിൽ, അവർ യൂണിഫോം ഉപേക്ഷിച്ച് പൊതുജനങ്ങൾക്കിടയിൽ ഇറങ്ങി വരണമെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവന പ്രസ്ഥാനത്തെ വീണ്ടും ശ്രദ്ധയിൽപ്പെടുത്തി. റാവലകോട്ടിലെ ഫാറൂഖ്-ഇ-അസം ചൗക്കിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സർദാർ അമൻ ഖാൻ, പാക്കിസ്താനിലെ സിവിലിയൻ കാര്യങ്ങളിൽ സൈന്യത്തിന് അമിത…

“അമ്മ” യുടെ ആശ്രമ അങ്കണത്തിൽ ഒരു ദിവസം: ജയശങ്കര്‍ പിള്ള

വിദേശവാസം തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട് കഴിയുമ്പോഴും പല ആഗ്രഹങ്ങൾക്കൊപ്പം മനസ്സിലെ വിലപ്പെട്ട ഒരാഗ്രഹം ബാക്കി നിൽക്കുകയായിരുന്നു. മാതാ അമൃതാനന്ദമയിയുടെ ആശ്രമം ഒന്ന് സന്ദർശിക്കണം. പക്ഷെ എന്തുകൊണ്ടോ നാളിതുവരെ അത് നടന്നില്ല. 1998-ലാണ് അമ്മയുടെ വള്ളിക്കാവിലുള്ള ആശ്രമത്തിൽ പോകുവാനും, അമ്മയുടെ ദർശനം ലഭിക്കുവാനും ഉള്ള ഭാഗ്യം ലഭിച്ചത്. പക്ഷെ പിന്നെ എന്തുകൊണ്ടോ അങ്ങിനെ ഒരു സൗഭാഗ്യം, ഭൗതികതയുടെ പിന്നാലെയുള്ള പാച്ചിലിൽ ലഭിച്ചില്ല, അല്ലെങ്കിൽ അതിന്നായി സമയം കണ്ടെത്തിയില്ല എന്നതാണ് സത്യം. കാനഡയിലെ “‘അമ്മ” യുടെ ആശ്രമത്തിൽ നിന്നുള്ള അറിയിപ്പുകൾ നിരന്തരമായി ഇമെയിൽ വഴി ലഭിക്കാറുണ്ട് എങ്കിലും, നാളെ, നാളെ എന്ന് മാറ്റി വെച്ച് സമയവും, കാലവും തള്ളി നീക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചഭക്ഷണം കഴിഞ്ഞു പുറത്തു പെയ്യുന്ന മഴയും ആസ്വദിച്ചിരിക്കുമ്പോഴാണ് സഹധർമ്മിണിയോട് പെട്ടെന്ന് ഒരു ചോദ്യം ചോദിച്ചത്…. നമുക്ക് “അമ്മ” യുടെ ആശ്രമത്തിൽ വരെ ഒന്ന് പോയാലോ? പെട്ടെന്ന് ഉത്തരവും…

സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ്, സ്‌കൂളുകൾ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അംഗന്‍‌വാടികള്‍, മതപഠന ക്ലാസ്സുകള്‍, ട്യൂഷന്‍ സെന്ററുകള്‍, കോച്ചിംഗ് ക്ലാസ്സുകള്‍, സ്‌പെഷ്യല്‍ ക്ലാസ്സുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. കാസര്‍ഗോഡ് പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. അംഗന്‍‌വാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, ഐ സി എസ് ഇ, സി ബി എസ് ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, മദ്രസ ഉള്‍പ്പടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും.…