സൗത്ത് ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിൽ (3301 N 72ND AVE, HOLLYWOOD, FLORIDA – 33024 (ഈ വർഷത്തെ എട്ടുനോമ്പ് പെരുന്നാളും കൺവെൻഷനും സെപ്റ്റംബർ 1 ചൊവ്വാഴ്ച വൈകുന്നേരം മുതൽ സെപ്റ്റംബർ 8 ചൊവ്വാഴ്ച വരെ ഭക്തിനിർഭരമായി ആചരിക്കുന്നു. വിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥതയിൽ നടത്തുന്ന നോമ്പ് ആചരണത്തിലും പെരുന്നാൾ ശുശ്രൂഷകളിലും പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും ദൈവനാമത്തിൽ ക്ഷണിക്കുന്നതായി വികാരി ഫാ. ഡോ. ജോസഫ് വർഗീസ് അറിയിച്ചു. സജി സാമുവൽ / ഡെൻസി & ഫാമിലിയാണ് ഈ വർഷത്തെ തിരുനാളിന്റെ സ്പോൺസേഴ്സ് . പെരുന്നാൾ & കൺവെൻഷൻ സമയക്രമം: സെപ്റ്റംബർ 1 (ചൊവ്വ): വൈകുന്നേരം 5:30-ന് കൊടിയേറ്റ്, 6:00-ന് മാതാവിനോടുള്ള യാചനകളും ഗാനങ്ങളും, 6:30-ന് സന്ധ്യാ നമസ്കാരവും മധ്യസ്ഥ പ്രാർത്ഥനയും, 7:30-ന് ധ്യാനം, (ഫാ. സന്തോഷ് തോമസ്),…
Author: ജോർജ് തുമ്പയിൽ
ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണ മഹോത്സവം അവിസ്മരണീയമായി
ഫിലഡൽഫിയ: കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും വിളിച്ചോതിക്കൊണ്ട് ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ (TKF) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “ട്രൈസ്റ്റേറ്റ് കേരള ഫോറം 2026 ഓണ മഹോത്സവം” വിവിധ കലാപരിപാടികളുടെയും സാംസ്കാരിക അവതരണങ്ങളുടെയും പുരസ്കാര വിതരണത്തിന്റെയും വേദിയൊരുക്കികൊണ്ട് കേരളീയ പൈതൃകത്തിന് അമേരിക്കൻ മണ്ണിൽ തിലകക്കുറി ചാർത്തി പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. സംഗീതം, നൃത്തം, ഘോഷയാത്ര, പൊതുസമ്മേളനം, പുരസ്കാര വിതരണം, സ്റ്റേജ് ഷോ എന്നിവകൊണ്ട് സമ്പന്നമായ ആഘോഷത്തിൽ വിവിധ തലമുറകളിലുള്ള മലയാളികളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും കേരളീയ സംസ്കാരത്തിന്റെ പാരമ്പര്യവും ആഘോഷമാക്കി മാറ്റിയ പരിപാടിയിൽ നിരവധി സാമൂഹിക, സാംസ്കാരിക, കലാ രംഗത്തെ പ്രമുഖർ പങ്കെടുത്തു. പരിപാടിയുടെ തുടക്കത്തിൽ ശ്രീമതി ഷിജി ഷാനി എം.സിയായി ഏകോപിപ്പിച്ച ഗാനാലാപന സദസ് മുന്നോടിയായി നടന്നു. സുമോദ് നെല്ലിക്കാല, ജീമോൻ ജോർജ്, ഷിജി ഷാനി, റീമ അബി, ജെയ്‌സൺ…
ഓണപ്പുലരി (കവിത): എ.സി. ജോര്‍ജ്
പൂവിളികൾ കേട്ടുണരും പൊൻപുലരിയിൽ, മുറ്റത്തു വിരിയുന്നു തുമ്പയും തെച്ചിയും. കർക്കടകത്തിന്റെ കാർമേഘം മാഞ്ഞുപോയി, ചിങ്ങവെയിൽ നാളിൽ ചിരിക്കുന്ന പൂക്കളം. നാടൊട്ടുക്കും എങ്ങും സന്തോഷ തരംഗങ്ങൾ, പൂവടയും പായസവും ഒരുക്കുന്ന അടുക്കളകൾ. കോടിവസ്ത്രമണിഞ്ഞു ചിരിക്കും കുരുന്നുകൾ, തുമ്പപ്പൂ ചിരിയോടെ സ്വീകരിക്കും മാവേലിയെ. മനുഷ്യരെല്ലാരും ഒന്നായി വാണൊരു, പഴയൊരു നല്ലോണക്കാലത്തിന്റെ ഓർമ്മയിൽ, സ്നേഹവും സമത്വവും നിറഞ്ഞ മനസ്സോടെ, വരവേൽക്കാം വീണ്ടുമൊരു തിരുവോണ നാളിനെ! തിരുവോണ നാളിന്റെ മേളം കഴിഞ്ഞാലും, മാറാതെ നിൽക്കുന്നു മനസ്സിൽ ആനന്ദം. പൂക്കളം മാഞ്ഞാലും ഓർമ്മ തൻ മുറ്റത്ത്, വാടാതെ നിൽക്കുന്നു തുമ്പപ്പൂ പുഞ്ചിരി. നാടൊട്ടുക്കുമെങ്ങും ആഘോഷ രാവുകൾ, പ്രവാസ ലോകത്തെ കൂട്ടായ്മ വേദിയിൽ, വീണ്ടുമുണരുന്നു മാവേലി മന്നനും. കഴിഞ്ഞുപോയൊരു നല്ലോണ നാളിന്റെ, മധുരം നുകർന്നു നാം മുന്നോട്ടു പോകവേ, സൗഹൃദ സന്തോഷ ഓർമ്മകൾ കാത്തുവെച്ച്, കാത്തിരിക്കാം അടുത്തൊരു ഓണപ്പുലരിക്കായ്!
ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം 13): ജയശങ്കര്‍ പിള്ള
ശ്രീ നാരായണ ഗുരുവും ഗുരു നിത്യയും ശ്രീ നാരായണ ഗുരുവിനെയും ഗുരു നിത്യചൈതന്യ യതിയെയും ഒരുമിച്ച് പഠിക്കുമ്പോൾ അത് ഒരു ഗുരു,ശിഷ്യബന്ധത്തിന്റെ ചരിത്രത്തേക്കാൾ ഉപരി ഒരു മഹത്തായ ആത്മീയ ദർശനം എങ്ങനെ തലമുറകളിലൂടെ പകർന്നു നൽകപ്പെടുകയും ഓരോ കാലഘട്ടത്തിനെയും പുതുതായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു എന്നതിന്റെ ചരിത്രം കൂടിയാണ്. ശ്രീ നാരായണ ഗുരു കേരളത്തിന്റെ സാമൂഹികവും ആത്മീയവുമായ നവോത്ഥാനത്തിന് അടിത്തറ പാകിയ മഹാഗുരുവായിരുന്നെങ്കിൽ, ഗുരു നിത്യചൈതന്യ യതി ഗുരു ദർശനത്തെ ആധുനിക മനുഷ്യന്റെ ബൗദ്ധികവും ആത്മീയവുമായ അന്വേഷണങ്ങളുമായി ബന്ധിപ്പിച്ച ദാർശനികനും വ്യാഖ്യാതാവുമായിരുന്നു. ശ്രീ നാരായണ ഗുരു 1856 ഓഗസ്റ്റ് 28-ന് തിരുവനന്തപുരം സമീപമുള്ള ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ മാടനാശാന്റെയും കുട്ടിയമ്മയുടെയും മകനായി ജനിച്ചു. പിതാവായ മാടനാശാൻ പ്രാഥമിക വിദ്യാഭ്യാസം നൽകിയിരുന്ന ആശാനായിരുന്നു. ബാല്യത്തിൽ തന്നെ സംസ്കൃതപഠനത്തിലും ആത്മീയചിന്തയിലും ഗുരുവിന് ആഴത്തിലുള്ള താൽപര്യം വളർന്നു. പിന്നീട് മരുത്വാമലയിൽ നടത്തിയ തപസ്സും…
അടുത്ത സുഹൃത്തുക്കളായിരുന്ന ആ മൂവരില്‍ ഒരാള്‍ എങ്ങനെ കൊലയാളിയായി?; കാലിഫോര്‍ണിയയില്‍ മലയാളി യുവതികളുടെ കൊലപാതകത്തില്‍ ഞെട്ടല്‍ മാറാതെ മലയാളികള്‍
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികളുടെ കൊലപാതകത്തില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി അമേരിക്കന്‍ മലയാളികള്‍. മിൽപീറ്റസിൽ ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന രണ്ടു മലയാളി യുവതികളായ തൃശൂര്‍ സ്വദേശിനി അഞ്ജന ഹരി, തിരുവനന്തപുരം സ്വദേശിനി ആന്‍ മേരി മാത്യു എന്നിവരെയാണ് അവരുടെ സുഹൃത്തും അതേ അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സില്‍ താമസക്കാരിയുമായ, കോട്ടയം മൂന്നിലവ് സ്വദേശിനി അനില കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇപ്പോഴും ദുരൂഹത നിലനില്‍ക്കുകയാണ്. അനിലയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, കൊലപാതകത്തിലേക്കു നയിച്ച യഥാർഥ കാരണം എന്താണെന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. തൃശൂര്‍ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് ഹരിദാസിന്റെയും സുഷമയുടെയും മകളാണ് 35-കാരിയായ അഞ്ജന ഹരി. തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ 22 മറ്റത്ത് വീട്ടിൽ ജിജി മാത്യുവിന്റെയും പരേതയായ ബെസ്സി മാത്യുവിന്റെയും മകളാണ് 40 കാരിയായ ആൻ മേരി മാത്യു. ഇരുവരും കുടുംബത്തോടൊപ്പം മിൽപീറ്റസിലെ ഡിക്സൺ ലാൻഡിങ് റോഡിലുള്ള മിൽക്രീക്ക്…
പാസഡീന മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി
ഹൂസ്റ്റൺ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന പസഡീന മലയാളി അസോസിയേഷൻ (PMA)-ന്റെ ഓണാഘോഷം വിവിധ കലാപരിപാടികളോടെ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. ആഗസ്റ്റ് 29 ശനിയാഴ്ച രാവിലെ ട്രിനിറ്റി മാർത്തോമാ ചർച്ച് ഹാളിൽ നടന്ന ആഘോഷത്തിൽ നിരവധി കുടുംബങ്ങളും അംഗങ്ങളും പങ്കെടുത്തു. നൃത്തചുവടുകളുമായി മാവേലിയുടെ എഴുന്നള്ളത്ത്, താലപ്പൊലി, വെഞ്ചാമരം, മുത്തുക്കുടകൾ, പുലികളി, ചെണ്ടമേളം തുടങ്ങിയ പരമ്പരാഗത ഓണക്കാഴ്ചകൾ ആഘോഷത്തിന് വർണപ്പകിട്ടേകി. തിടമ്പും വെഞ്ചാമരങ്ങളും കുടകളും ചൂടിയ ഗജവീരന്മാരുടെ കട്ട്‌ഔട്ടുകളും വേദിയുടെയും ആഘോഷപരിസരത്തിന്റെ ആകർഷണമായി. വിവിധ നൃത്തപരിപാടികളും സ്കിറ്റുകളും ഉൾപ്പെടെയുള്ള കലാപരിപാടികൾ സദസ്സിന്റെ കൈയടി നേടി. PMAയുടെ ചുണക്കുട്ടികൾ തുഴഞ്ഞ അതിഗംഭീര വള്ളംകളി ഓണാഘോഷത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടികളിലൊന്നായി മാറി. ആവേശകരമായ വള്ളംകളി കാണികളെ ഏറെ ആകർഷിച്ചു. PMA പ്രസിഡന്റ് റിച്ചാർഡ് സ്കറിയയുടെ നേതൃത്വത്തിൽ നടന്ന ആഘോഷത്തിന്റെ വിജയത്തിനായി സെക്രട്ടറി കൂടിയായ പ്രോഗ്രാം കോർഡിനേറ്റർ ജോമോൻ ജേക്കബ്,…
ഫിലിപ്പ് ജോർജ് (ജോ) ഡാലസിൽ അന്തരിച്ചു
ഡാലസ്: ഹൈദരാബാദ് സ്വദേശിയും ഡാലസ് മലയാളി സമൂഹത്തിൽ ‘ജോ’ എന്ന് അറിയപ്പെട്ടിരുന്ന ഫിലിപ്പ് ജോർജ് നിര്യാതനായി. കഴിഞ്ഞ കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. ഡാലസിലെ റിച്ചാർഡ്സെനിലുള്ള കാൽവറി ഐ.പി.സി. സഭയിലെ അംഗമായിരുന്നു. ഭാര്യ സൂസൻ ഫിലിപ്പ്, പരേതനായ ഉമ്മൻ അബ്രാഹാമിന്റെ മകളാണ്. മക്കൾ: ലിസ, ആലിസൺ. മരുമക്കൾ: ജിജോ, ഷെയിൻ. കൊച്ചുമക്കൾ: ഇവാ, ജെയിംസ്. സംസ്കാര ശുശ്രൂഷകളുടെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
ശ്രീനാരായണ മിഷൻ സെൻറർ വാഷിംഗ്ടണ്‍ ഡിസി ഗുരുദേവ ജയന്തിയും ഓണാഘോഷവും
സിൽവർ സ്പ്രിംഗ് (മെരിലാൻഡ്): വാഷിംഗ്ടൺ ഡി.സി. ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ശ്രീനാരായണ സംഘടനയായ ശ്രീനാരായണ മിഷൻ സെന്റർ (SNMC) 172-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയും ഓണാഘോഷവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സിൽവർ സ്പ്രിംഗിലെ Odessa Shannon Middle School-ൽ നടന്ന ചടങ്ങിൽ ജാതിമതഭേദമന്യേ നിരവധി പേർ പങ്കെടുത്തു. വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന വർണാഭമായ ജയന്തിഘോഷയാത്രയും വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറി. പ്രായഭേദമന്യേ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, അതിമനോഹരമായ തിരുവാതിര, ഫ്യൂഷൻ ഡാൻസ്, കുട്ടികളുടേയും മുതിർന്നവരുടെയും ഗാന-നൃത്താവതരണങ്ങൾ തുടങ്ങിയവ പരിപാടികൾക്ക് മാറ്റുകൂട്ടി. പാർവതി അഭിലാഷ് ആലപിച്ച ദൈവദശകം ശ്രദ്ധേയമായി. ഈ വർഷം ആരംഭിച്ച ഗുരുഗീതം പ്രാർഥനാ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന ഗുരുദേവ കീർത്തനാലാപനവും സദസ്സിന്റെ ശ്രദ്ധ നേടി. ചടങ്ങിൽ സ്വാഗത പ്രസംഗം നടത്തിയ മിഷൻ സെന്റർ പ്രസിഡൻറ് ശ്രീ സന്ദീപ്…
ഹൂസ്റ്റണിൽ കലയുടെ വിസ്മയരാവ് ഒരുക്കി മജീഷ്യൻ ഗോപിനാഥ് മുതുകാട് – സെപ്തംബർ 4 ന് ; പ്രവേശനം സൗജന്യം
ഹ്യൂസ്റ്റൺ: ഫൊക്കാനാ (FOKANA) ടെക്സസ് റീജിയന്റെ ആഭിമുഖ്യത്തിൽ Different Art Centre (DAC), ഓർത്തഡോൿസ് ടിവി യുഎസ്എ TV USA എന്നിവയുടെ സഹകരണത്തോടെ ഒരുക്കുന്ന “MCUBE – An Ultimate Extravaganza of Magic ,Melody, Mission” എന്ന കലാവിരുന്ന് സെപ്റ്റംബർ 4-ന് ഹ്യൂസ്റ്റണിൽ അരങ്ങേറും. 2026 സെപ്റ്റംബർ 4 വെള്ളിയാഴ്ച വൈകുന്നേരം 6:30ന് സ്റ്റാഫോർഡിലെ സെന്റ് തോമസ് കത്തീഡ്രൽ ഓഡിറ്റോറിയത്തിലാണ് (2411 5th Street) ലാണ് പരിപാടി. പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട്, ചലച്ചിത്ര പിന്നണി ഗായകരായ രവിശങ്കർ ആർ., ചിത്ര അരുൺ, വയലിനിസ്റ്റ് വിഷ്ണു അശോക് എന്നിവർ ഉൾപ്പെടുന്ന പ്രമുഖ കലാപ്രതിഭകളാണ് പരിപാടിയുടെ പ്രധാന ആകർഷണം. മാജിക്കിന്റെയും സംഗീതത്തിന്റെയും മെലഡിയുടെയും മനോഹരമായ സംഗമമാകുന്ന ഈ കലാവിരുന്നിലേക്ക് പ്രവേശനം സൗജന്യമാണ്. ഹ്യൂസ്റ്റണിലെ മലയാളി സമൂഹത്തിനും കലാസ്വാദകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന മികച്ചൊരു സായാഹ്നമായിരിക്കും പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.…
സിപിഐ-സിപിഐഎം തർക്കം മുതലെടുക്കാൻ യുഡിഎഫ് ശ്രമിക്കുന്നു; നയം പറയാൻ ഇരു പാർട്ടികൾക്കും അവകാശമുണ്ട്: എ.കെ ബാലൻ
പാലക്കാട്: പ്രതിപക്ഷ ഉപനേതാവിന്റെ പോസ്റ്റിന് മറുപടിയുമായി മുതിർന്ന സിപിഐഎം നേതാവ് എ കെ ബാലൻ രംഗത്തെത്തി. രണ്ടും രണ്ട് പാർട്ടികളാണെന്നും ഇരു പാർട്ടികൾക്കും അവരുടെ നയങ്ങൾ പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സിപിഐഎമ്മിന്റെ നിലപാട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞത്. ബിനോയ് വിശ്വമാകട്ടേ സിപിഐയുടെ നിലപാടാണ് പ്രകടിപ്പിച്ചതെന്ന് എ കെ ബാലൻ വ്യക്തമാക്കി. അതേസമയം, സിപിഐ-സിപിഐഎം തർക്കം മുതലെടുക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നുവെന്ന് ബാലൻ ആരോപിച്ചു. ചെങ്കൊടിയുടെ ഒരു കഷണം ലഭിക്കുമോ എന്ന് യുഡിഎഫ് കാത്തിരിക്കുകയാണ്. ഇരു പാർട്ടികളും പറഞ്ഞുകൊണ്ടേയിരിക്കും. ആടുന്ന ആടിന്റെ അകിടിന് പിന്നാലെ ഓടുന്ന കുറുക്കനെപ്പോലെയാണ് യുഡിഎഫ്. അവര്‍ ചെങ്കൊടിയുടെ ഒരു ചെറിയ കഷണം ലഭിക്കാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. സന്തോഷ് കുമാറിന് രാജ്യസഭാ സീറ്റ് നൽകരുതെന്ന് സിപിഐഎം നേരത്തെ നിലപാടെടുത്തിരുന്നു. മുൻവിധിയും എണ്ണവും നോക്കിയാലും സിപിഐഎമ്മിന് ആ സീറ്റ്…
