“നമ്മള്‍ വിദ്യാര്‍ത്ഥികള്‍ അസ്വസ്ഥരാണ്?” “അതെന്തിനാ മാഷേ-ഈ ‘നമ്മള്‍ വിദ്യാര്‍ത്ഥികള്‍’ അസ്വസ്ഥരാകുന്നത്?” “ഉത്തമാ! നീ മാഷിന്‍റെ സ്റ്റഡി ക്ലാസ്സില്‍ പങ്കെടുക്കാത്തതുകൊണ്ടാണ് നിനക്കിതൊന്നും മനസ്സിലാകാത്തത്” “എന്നാല്‍, കോട്ടപ്പള്ളി പറ, എന്തിനാണ് നമ്മള്‍ അസ്വസ്ഥരാകുന്നത്?” കോട്ടപ്പള്ളി ദയനീയമായി മാഷിന്‍റെ മുഖത്തേക്ക് നോക്കി. സത്യം പറഞ്ഞാല്‍ മാഷിനുപോലും, മാഷ് പറയുന്നതിന്‍റെ അര്‍ത്ഥം പലപ്പോഴും പിടി കിട്ടുകയില്ല. “നിങ്ങള്‍ സര്‍ക്കാര്‍ പരിപാടിയില്‍ വന്ദേമാതരം പൂര്‍ണ്ണമായി ചൊല്ലിയത് കേട്ടില്ലേ?” “അതിന് നമ്മള്‍ക്കെന്നാ? നമ്മളാരും അവിടെ പോയില്ലല്ലോ!” “നമ്മള്‍ അവിടെ പോയോ ഇല്ലയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇത് ആര്‍എസ്എസ് അജണ്ടാ നടപ്പാക്കാനുള്ള ഒരു പദ്ധതിയാണ്. ഇതിനെതിരെ നമ്മള്‍ ശക്തമായ സമരം നടത്തണം. സര്‍ക്കാരിനെതിരെ സമരം ചെയ്യുവാനുള്ള ഒരു അവസരവും നമ്മള്‍ പാഴാക്കരുത്.” (സത്യം പറഞ്ഞാല്‍ ഈയുള്ളവനും ‘വന്ദേമാതരം’ എന്ന ഗാനം പൂര്‍ണ്ണമായി പൊതുപരിപാടികളില്‍ ആലപിക്കുന്നതിനോട് വലിയ യോജിപ്പില്ല. ആദ്യം വന്ദേമാതരം അതിനു പിന്നാലെ ‘ജനഗണമന’. സ്റ്റേജില്‍…
Author: .
അയൽ സംസ്ഥാനങ്ങൾക്കൊപ്പം ഡൽഹി പോലീസും സുരക്ഷ ശക്തമാക്കി
സെപ്റ്റംബർ 11 മുതൽ 13 വരെ തലസ്ഥാനത്ത് നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി, സംശയാസ്പദമായ വ്യക്തികൾ മുതൽ സംശയാസ്പദമായ വാഹനങ്ങൾ, ആകാശത്ത് പറക്കുന്ന ഡ്രോണുകൾ പോലുള്ള വസ്തുക്കൾ എന്നിവ നിരീക്ഷണത്തിൽ സൂക്ഷിക്കുന്ന ഒരു സുരക്ഷാ വലയം ഡൽഹി പോലീസ് ഒരുക്കാൻ തുടങ്ങി. ന്യൂഡൽഹി: സെപ്റ്റംബർ 11 മുതൽ 13 വരെ തലസ്ഥാനത്ത് നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി, സംശയാസ്പദമായ വ്യക്തികൾ മുതൽ സംശയാസ്പദമായ വാഹനങ്ങൾ, ഡ്രോണുകൾ പോലുള്ള വസ്തുക്കൾ എന്നിവ നിരീക്ഷിക്കുന്നതിനായി ഡൽഹി പോലീസ് ഒരു സുരക്ഷാ വലയം ഒരുക്കാൻ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഡൽഹി പോലീസ് ആസ്ഥാനത്ത് അന്തർസംസ്ഥാന ഏകോപന യോഗം ചേർന്നു. ഡൽഹി പോലീസ് കമ്മീഷണർ അനുരാഗ് കുമാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ഡൽഹി പോലീസിന്റെ ക്രമസമാധാനം,…
മാളത്തിലൊളിക്കുന്ന സംസ്‌കാരിക നായകർ: കാരൂർ സോമൻ (ചാരുംമൂടൻ)
മനുഷ്യർ ഇന്ന് നേരിടുന്ന രണ്ട് ദുരന്തങ്ങളാണ് ഒന്ന് കള്ളന് ചൂട്ടുപിടിക്കുക അല്ലെങ്കിൽ ആഗ്രഹി ക്കുന്നത് കിട്ടാതിരിക്കുക. മനുഷ്യരെ അജ്ഞതയുടെ ഭൂമുഖത്തു് നിന്ന് മാത്രമല്ല അവരുടെ ജീർണവികാരങ്ങളെ ശക്തിയോടെ വിളിച്ചറിയിച്ചവരാണ് ലോകമെങ്ങുമുള്ള സാഹിത്യ പ്രതിഭകൾ. സാഹിത്യ രംഗത്ത് എം.കൃഷ്ണൻ നായർ, സാമൂഹ്യ സാംസ്‌കാരിക രംഗത്ത് ഡോ.സുകുമാർ ആഴിക്കോട് ഏത് വിഷയവും അതിന്റെ സൂക്ഷ്മതലങ്ങൾ നമ്മുടെ മുന്നിൽ തുറന്നുകാട്ടി അതിലെ അനീതി, അജ്ഞത ബോധ്യപ്പെടുത്തുമായിരിന്നു. ഇന്നത്തെ എഴു ത്തുകാർ, ബഹുഭൂരിപക്ഷം മാധ്യമങ്ങൾ നാട് വാഴുന്നോർക്ക് വാലാട്ടികളായി നടക്കുന്ന കാഴ്ച യാണ് കാണുന്നത്. സമൂഹത്തിൽ എന്തും നടക്കട്ടെ അതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ല മറിച്ചു് വേണ്ടത് പദവി, പുരസ്‌കാരം, സ്‌നേഹം, സൗഹൃദമാണ്. ഇതൊക്കെ വിഡ്ഢികളുടെ സ്വർഗ്ഗത്തിലെ ചിരിയരങ്ങാണോ? മനുഷ്യർ ഭാഗ്യാന്വേഷികളായി ചന്ദ്രനിലും ചൊവ്വയിലും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ ആധുനിക യുഗത്തിൽ മനുഷ്യരുടെ ജീവശാസ്ത്രപരമായ ആവശ്യങ്ങൾ നടന്നുകൊണ്ടിരിക്കെ അല്പജ്ഞാനികളായ മത പുരോഹിതർ മതത്തിന്റെ ഗുണഗണങ്ങൾ…
ഷെർലി എബ്രഹാം ഹ്യൂസ്റ്റണില്‍ നിര്യാതയായി
ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ നിവാസിയായ ഷാജി എബ്രഹാമിന്റെ ഭാര്യ ഷെർലി എബ്രഹാം (62) സെപ്റ്റംബർ 3 -ന് നിര്യാതയായി. ഭാര്യ, മാതാവ്, സഹോദരി, സുഹൃത്ത് എന്നീ നിലകളിൽ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ജീവിതത്തിൽ സ്നേഹസാന്നിധ്യമായിരുന്ന ഷെർലി എബ്രഹാമിന്റെ വേർപാട് കുടുംബാംഗങ്ങളെയും, മലയാളി സമൂഹത്തെയും, സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി. പൊതുദർശനം: സെപ്റ്റംബർ 6 ഞായറാഴ്ച വൈകീട്ട് 6:00 മുതൽ രാത്രി 9:00 വരെ ഹൂസ്റ്റണിലെ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (St. Mary’s Syrian Orthodox Church, 4637 W Orem Dr, Houston, TX 77045). സംസ്കാര ശുശ്രൂഷ: സെപ്റ്റംബർ 8 ചൊവ്വാഴ്ച രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ സെന്റ് ഇഗ്നേഷ്യസ് സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (St. Ignatious Syriac Orthodox Cathedral, 2707 Dove Creek Ln, Carrollton, TX 75006). തുടർന്ന് Furneaux സെമിത്തേരിയില്‍…
ഇറാൻ-ഉക്രെയ്ൻ സംഘർഷം അമേരിക്കയിൽ സ്വാധീനം ചെലുത്തുന്നു; ഡീസൽ വില എല്ലാ റെക്കോർഡുകളും തകർത്തു!
ഇറാനും ഉക്രെയ്‌നും തമ്മിലുള്ള സംഘർഷം മൂലമുണ്ടായ വിതരണ തടസ്സങ്ങൾ കാരണം യുഎസിൽ ഡീസൽ വില റെക്കോർഡ് ഉയരത്തിലെത്തി. ഈ ആഴ്ച എണ്ണവില 6 ശതമാനത്തിലധികം ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു. വാഷിംഗ്ടണ്‍: ഇറാനും ഉക്രെയ്‌നും തമ്മിലുള്ള സംഘർഷം വിതരണത്തെ തടസ്സപ്പെടുത്തിയതോടെ യുഎസിൽ ഡീസൽ വില റെക്കോർഡ് ഉയരത്തിലെത്തി. യുഎസും ഇറാനും തമ്മിലുള്ള ഏഴ് മാസമായി നീണ്ടുനിന്ന സംഘർഷം വീണ്ടും സൈനിക ഏറ്റുമുട്ടലുകളിലേക്ക് നീങ്ങിയതിനാൽ ഈ ആഴ്ച എണ്ണവില 6 ശതമാനത്തിലധികം ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു എണ്ണവിലയിലെ വർധനവും ഡീസൽ വിലയിലെ വർധനവും ലോകമെമ്പാടുമുള്ള പണപ്പെരുപ്പവും സർക്കാർ കടബാധ്യതയും വർദ്ധിപ്പിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡീസൽ സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളെയും ബാധിക്കുന്നുണ്ടെന്ന് റിസ്റ്റാഡ് എനർജിയിലെ ചീഫ് ഇക്കണോമിസ്റ്റായ ക്ലോഡിയോ ഗാലിംബെർട്ടി പറഞ്ഞു. പണപ്പെരുപ്പം ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ യുഎസ് ഗവൺമെന്റ് ബോണ്ട് വരുമാനം വളരെ…
MACF ടാമ്പയുടെ 36-ാമത് ഗ്രാൻഡ് ഓണാഘോഷം സെപ്റ്റംബർ 5-ന്; മലയാളികളുടെ മഹാസംഗമത്തിന് വേദി ഒരുങ്ങി
ടാമ്പ: ടാമ്പാ ബേ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷങ്ങളിലൊന്നായ **Malayalee Association of Central Florida (MACF)**യുടെ 36-ാമത് ഗ്രാൻഡ് ഓണാഘോഷം സെപ്റ്റംബർ 5-ന് വാല്രിക്കോയിലെ Sacred Heart Knanaya Community Center-ൽ നടക്കും. രണ്ടായിരത്തിലധികം പേരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന ആഘോഷത്തിനായി മാസങ്ങളായി നടന്നുവരുന്ന ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. മൂന്നര പതിറ്റാണ്ടിലേറെയായി ടാമ്പാ ബേയിലെ മലയാളി സമൂഹത്തെ ഓണത്തിന്റെ ഒരുമയിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന MACF, ഇത്തവണയും കേരളത്തിന്റെ തനത് പാരമ്പര്യവും കലാസാംസ്കാരിക വൈവിധ്യവും പ്രവാസഭൂമിയിൽ പുനരാവിഷ്കരിക്കുന്ന വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത ഓണസദ്യ, ചെണ്ടമേളം, താലപ്പൊലി, വർണശബളമായ ഘോഷയാത്ര, സംഗീത-നൃത്ത പരിപാടികൾ, നാടൻ കലാരൂപങ്ങൾ തുടങ്ങി കേരളത്തിന്റെ ഓണപ്പെരുമ വിളിച്ചോതുന്ന നിരവധി പരിപാടികൾ അരങ്ങേറും. വിവിധ പ്രായവിഭാഗങ്ങളിലുള്ള നൂറുകണക്കിന് കലാകാരന്മാർ മാസങ്ങളായി നടത്തിയ പരിശീലനത്തിന്റെ മികവ് ഓണവേദിയിൽ അവതരിപ്പിക്കും. MACF പ്രസിഡന്റ് ബെൻ കനകാഭായി, സെക്രട്ടറി പൂജ…
തങ്കമ്മ യോഹന്നാൻ എബ്രഹാമിന്റെ സംസ്കാരം സെപ്റ്റംബർ 5-ന് ഡാളസിൽ
ഡാളസ്: ഓഗസ്റ്റ് 20-ന് നിര്യാതയായ തങ്കമ്മ യോഹന്നാൻ എബ്രഹാം (77) ൻറെ പൊതുദർശനവും സംസ്കാര ശുശ്രൂഷയും സെപ്റ്റംബർ 5 ശനിയാഴ്ച രാവിലെ 9:00 മണി മുതൽ പ്ലൈനോയിലുള്ള സെഹിയോൻ മാർത്തോമാ ചർച്ചിൽ നടക്കും. തുടർന്ന് ഭൗതികശരീരം റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കരിക്കും. കണ്ടൻകുളത്ത് പരേതനായ കെ. എ. എബ്രഹാമിന്റെ ഭാര്യയാണ് തങ്കമ്മ യോഹന്നാൻ എബ്രഹാം. തിരുവല്ല ഈസ്റ്റ് ഓതറ കാപ്ലാംഗോട്ടിൽ കുടുംബാംഗമാണ് പരേത. ഫാർമേഴ്‌സ് ബ്രാഞ്ച് സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച് വൈദികൻ റവ. റോയ് തോമസിന്റെ പിതൃസഹോദരന്റെ ഭാര്യയാണ്. ദീർഘവർഷങ്ങൾ നഴ്സായി സേവനമനുഷ്ഠിച് വിരമിച്ച ശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. മകൻ: ഡോ. എ. ബി. എബ്രഹാം. മരുമകൾ: സൂസൻ എബ്രഹാം. കൊച്ചുമകൻ: ഈറ്റൻ എബ്രഹാം സെഹിയോൻ മാർത്തോമാ ചർച്ച് 3760 14th St Plano, TX 75074 Rolling Oaks Cemetery 400 Freeport Pkwy…
ഹൂസ്റ്റണിൽ പ്രഥമ എക്യുമെനിക്കൽ ഫെസ്റ്റ് സെപ്റ്റംബർ 12ന് ; “ദി റെഡീമർ” നാടകവും എക്യുമെനിക്കൽ “തട്ടുകട”യും ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങൾ
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ 20 ഇടവകകളുടെ സംയുക്ത കൂട്ടായ്മയായ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിക്കുന്ന പ്രഥമ എക്യുമെനിക്കൽ ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിന്റെ ഐക്യവും സൗഹൃദവും സാംസ്കാരിക വൈവിധ്യവും ആഘോഷിക്കുന്ന ഈ മഹോത്സവം സെപ്റ്റംബർ 12 ശനിയാഴ്ച ഫ്രെസ്നോയിലെ സെന്റ് ജെയിംസ് ബാങ്ക്വറ്റ് ഹാളിൽ നടക്കും. വൈകുന്നേരം 5 മുതൽ രാത്രി 9 വരെയാണ് ഫെസ്റ്റ്. വിവിധ ഇടവകകളിൽ നിന്നുള്ള കലാസാംസ്കാരിക പരിപാടികൾ ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. വിവിധ സഭകളുടെ കലാപാരമ്പര്യവും സാംസ്കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന പരിപാടികൾ അവതരിപ്പിക്കുന്നതിനായി ഇടവകകളിലെ ടീമുകൾ ഇതിനോടകം തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഫെസ്റ്റിന്റെ പ്രത്യേക ആകർഷണമായി ഹൂസ്റ്റണിലെ പ്രമുഖ കലാകാരനായ മെവിൻ ജോൺ എബ്രഹാം രചനയും സംവിധാനവും നിർവഹിക്കുന്ന “ദി റെഡീമർ” എന്ന ബൈബിൾ ലഘുനാടകം (മലയാളം) അരങ്ങേറും. ക്രിസ്തീയ സന്ദേശവും കലാമികവും സമന്വയിപ്പിക്കുന്ന ഈ…
ഏകൽ വിദ്യാലയയുടെ ഡാലസ് ധനസമാഹരണത്തിൽ റെക്കോർഡ് നേട്ടം
ഗാർലൻഡ്, ടെക്സസ്: ഗ്രാമീണ-ആദിവാസി മേഖലകളിലെ വിദ്യാഭ്യാസവും സമഗ്ര ഗ്രാമവികസനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഏകൽ വിദ്യാലയ ഫൗണ്ടേഷന്റെ DFW ചാപ്റ്റർ സംഘടിപ്പിച്ച ധനസമാഹരണ പരിപാടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഓഗസ്റ്റ് 28-ന് ഗാർലൻഡിലെ Granville Arts Center-ൽ നടന്ന പരിപാടിയിലൂടെയും അനുബന്ധ ഫണ്ട്റൈസിംഗ് ക്യാമ്പയിനിലൂടെയും ഏകദേശം $222,000 (2.22 ലക്ഷം ഡോളർ) സംഭാവനകളും വാഗ്ദാനങ്ങളുമായി സമാഹരിച്ചതായി സംഘടനയുടെ വാർത്താക്കുറിപ്പിൽ അറിയിച്ചു. സമാഹരിച്ച തുക ഉപയോഗിച്ച് ഭാരതത്തിലെ ഏകദേശം 342 ഗ്രാമങ്ങളിൽ വിവിധ പദ്ധതികൾ നടപ്പാക്കാനാകുമെന്നാണ് ഏകൽ വിദ്യാലയയുടെ വിലയിരുത്തൽ. ഇതിൽ 252 ഏകൽ സ്കൂളുകൾക്കുള്ള സഹായവും, ഓരോന്നും ഏകദേശം 30 ഗ്രാമങ്ങളെ ഉൾക്കൊള്ളുന്ന മൂന്ന് പ്രത്യേക വികസന പദ്ധതികളും ഉൾപ്പെടുന്നു. ഈ മൂന്ന് പദ്ധതികളിലൂടെ മാത്രം 90 ഗ്രാമങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. DFW ചാപ്റ്ററിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ധനസമാഹരണ പ്രവർത്തനങ്ങളിലൊന്നായി ഇത്തവണത്തെ ക്യാമ്പയിൻ മാറിയതായി സംഘാടകർ…
ഭരണം കിട്ടി നൂറു ദിവസത്തിലേറേയായിട്ടും പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ഏകോപനമില്ല; കെപിസിസിയുടെ രാഷ്ട്രീയ കാര്യ സമിതിയില്‍ വിമര്‍ശനം
തിരുവനന്തപുരം: ഭരണം കിട്ടി 100 ദിവസത്തിലേറെയായിട്ടും, പാർട്ടിയും സർക്കാരും തമ്മിൽ ഫലപ്രദമായ ഏകോപനമില്ലെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിമർശനം. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഏകോപനം മെച്ചപ്പെടുത്തുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഏകോപനമില്ലായ്മയാണ് പ്ലീഡർമാരുടെ നിയമനം ഉൾപ്പെടെയുള്ള വിവാദങ്ങൾക്ക് കാരണമായതെന്ന് അവർ പറഞ്ഞു. പിഎംശ്രീ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകരുതെന്നും അവർ പറഞ്ഞു. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള ആദ്യത്തെ രാഷ്ട്രീയകാര്യ സമിതി യോഗമായിരുന്നു ഇന്ന് നടന്നത്. കെപിസിസി പുനഃസംഘടനയിലെ കാലതാമസത്തിൽ മിക്ക നേതാക്കളും അതൃപ്തി പ്രകടിപ്പിച്ചു. കെപിസിസിയും ഡിസിസികളും സ്തംഭനാവസ്ഥയിലാണെന്നും ഇത് സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള പാർട്ടിയുടെ കഴിവിനെ ബാധിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. പുനഃസംഘടന വൈകുന്നത് സർക്കാരിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് പി.ജെ. കുര്യൻ പറഞ്ഞു. മുഴുവൻ സമയ കെ.പി.സി.സി. പ്രസിഡന്റ് വേണമെന്ന കുര്യന്റെ ആവശ്യത്തെ സണ്ണി…
