പെൻസിൽവേനിയ: തന്റെ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാറിനുള്ളിൽ തനിയെ ഇരുത്തി വാൾമാർട്ടിൽ ഷോപ്പിംഗിന് പോയ 42-കാരിയായ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പെൻസിൽവേനിയയിലെ വാറിംഗ്ടൺ സ്വദേശിനിയായ ടിന ഡികാർളയാണ് പിടിയിലായത്. ജനുവരി 10-ന് വൈകുന്നേരം വാൾമാർട്ട് പാർക്കിംഗ് ലോഡിൽ കാർ നിർത്തിയ ടിന, കുഞ്ഞിനെ മുൻസീറ്റിൽ സുരക്ഷിതമല്ലാത്ത രീതിയിൽ ഇരുത്തിയ ശേഷം സ്റ്റോറിലേക്ക് പോയി. 20 മിനിറ്റിലധികം കുഞ്ഞ് കാറിൽ തനിച്ചായിരുന്നു. കാറിനുള്ളിൽ കുഞ്ഞ് തനിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഒരാളാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസ് വരുന്നതുവരെ അവിടെ നിൽക്കാൻ സാക്ഷി ആവശ്യപ്പെട്ടെങ്കിലും ടിന കുഞ്ഞുമായി അവിടെനിന്ന് രക്ഷപ്പെട്ടു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ആറുദിവസത്തിന് ശേഷം ഇവരെ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ടിനയുടെ പേരിൽ മറ്റ് ചില കേസുകളിലും നേരത്തെ വാറണ്ട് ഉണ്ടായിരുന്നു. കുട്ടിയുടെ ക്ഷേമത്തിന് ഭീഷണി ഉയർത്തിയതിനും അശ്രദ്ധമായി കുട്ടിയെ വാഹനത്തിൽ ഉപേക്ഷിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ഒരു ലക്ഷം…
Author: ??.??. ???????
ഫിലഡൽഫിയ സെൻ്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ഉജ്വല വിജയം
ഫിലഡൽഫിയ : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ഫിലഡൽഫിയ സെൻ്റ് തോമസ് .ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം. 2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം. (2 തിമോത്തി 2:20-22 – എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന വിശിഷ്ട പാത്രം ആയിരിക്കും അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാൽ ശുദ്ധഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ നീതിയും വിശ്വാസവും സ്നേഹവും സമാധാനവും പിന്തുടരുക). കോൺഫറൻസ് പ്രചാരണത്തിന്റെ…
ജുഡീഷ്യൽ വാറണ്ടില്ലാതെ വീടുകളിൽ അതിക്രമിച്ചു കയറാൻ ICE ഉദ്യോഗസ്ഥർക്ക് അനുമതി; പുതിയ നയം പുറത്ത്
വാഷിംഗ്ടൺ: അമേരിക്കയിൽ ഇമിഗ്രേഷൻ നടപടികളുടെ ഭാഗമായി നാടുകടത്തപ്പെടാൻ ഉത്തരവുള്ള വ്യക്തികളുടെ വീടുകളിൽ ജുഡീഷ്യൽ വാറണ്ടില്ലാതെ തന്നെ അതിക്രമിച്ചു കയറാൻ (Forcible entry) ഉദ്യോഗസ്ഥർക്ക് അനുമതി നൽകുന്ന പുതിയ നയം പുറത്തുവന്നു. 2025 മെയ് മാസത്തിലെ ഒരു രഹസ്യ മെമ്മോ ഉദ്ധരിച്ചാണ് വാർത്താ ഏജൻസികൾ ഈ വിവരം റിപ്പോർട്ട് ചെയ്തത്. സാധാരണയായി ഒരു ജഡ്ജി ഒപ്പിട്ട സെർച്ച് വാറണ്ട് ഉണ്ടെങ്കിൽ മാത്രമേ വീടിനുള്ളിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ. എന്നാൽ പുതിയ നയപ്രകാരം ‘അഡ്മിനിസ്ട്രേറ്റീവ് വാറണ്ട്’ (I-205 ഫോം) ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് വീടുകളിൽ ബലംപ്രയോഗിച്ച് കയറാം. മുൻകാലങ്ങളിൽ ഇത്തരം ഭരണപരമായ വാറണ്ടുകൾ വീടിനുള്ളിൽ കയറി അറസ്റ്റ് ചെയ്യാൻ ഉപയോഗിച്ചിരുന്നില്ല. എന്നാൽ ഭരണഘടനയോ ഇമിഗ്രേഷൻ നിയമങ്ങളോ ഇത് തടയുന്നില്ലെന്നാണ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ (DHS) ഇപ്പോഴത്തെ വിലയിരുത്തൽ. ഐസ് (ICE) ആക്ടിംഗ് ഡയറക്ടർ ടോഡ് ലിയോൺസ് അയച്ച ഈ മെമ്മോ രണ്ട് വിസിൽ…
കാതോലിക്കേറ്റ് കോളേജ് അലുമ്‌നി അസ്സോസിയേഷൻ നോർത്ത് അമേരിക്കയ്ക്ക് പുതിയ സാരഥികൾ
സാൻഫ്രാൻസിസ്കോ : കേരളത്തിലെ ഏറ്റവും പ്രശസ്ത കോളേജുകളിലൊന്നായ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്റെ ഏറ്ററ്വും പ്രമുഖ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ “പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അലുമ്‌നി അസ്സോസിയേഷൻ നോർത്ത് അമേരിക്ക” യ്ക്ക് ശക്തമായ നേതൃനിര നിലവിൽ വന്നു. പുതിയ ഭാരവാഹികൾ മാത്യു ജോർജ് , ഷിക്കാഗോ (പ്രസിഡണ്ട് ) കോശി സ്കറിയ, സാൻഫ്രാൻസിസ്‌കോ (വൈസ് പ്രസിഡണ്ട് ) ഏബ്രഹാം ജോർജ്, അലബാമ (സെക്രട്ടറി) അനിൽ ജോസഫ് മാത്യു,സാൻഫ്രാൻസിസ്‌കോ ( ട്രഷറർ) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ : വര്ഗീസ് ജോർജ് (അറ്റ്ലാന്റ ) അലക്സാണ്ടർ മാത്യു , (ഷോണി കൻസാസ്), സാറാമ്മ ജോൺ മാത്യു (ഹൂസ്റ്റൺ) യുഎസ്എ യിലും, കാനഡയിലുമുള്ള എല്ലാ കാതോലിക്കേറ്റ് കോളേജ് പൂർവ വിദ്യാർത്ഥികളും സംഘടനയിൽ ചേർന്ന് പൂർവ വിദ്യാർത്ഥി കൂട്ടായ്മ ശക്തമാക്കുന്ന തിനു സഹകരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് മാത്യു ജോർജ് –…
72 വർഷങ്ങൾക്ക് ശേഷം നീതി; വധശിക്ഷ നടപ്പാക്കിയ യുവാവ് നിരപരാധിയെന്ന് വിധി
ഡാളസ്: 1954-ൽ കൊലപാതകക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധേയനാക്കിയ ടോമി ലീ വാക്കർ നിരപരാധിയാണെന്ന് ഡാളസ് കൗണ്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വധശിക്ഷ നടപ്പാക്കി ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് അമേരിക്കയിലെ ഡാളസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് ഈ തെറ്റ് തിരുത്തിയത്. 1953-ൽ ഒരു വെള്ളക്കാരി കൊല്ലപ്പെട്ട കേസിൽ 19 വയസ്സുകാരനായ ടോമി വാക്കറെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അക്കാലത്തെ വർണ്ണവിവേചനത്തിന്റെ ഭാഗമായി, വെളുത്ത വർഗക്കാർ മാത്രമുള്ള ജൂറിയാണ് അദ്ദേഹത്തെ കുറ്റക്കാരനായി വിധിച്ചത്. പോലീസ് വാക്കറെ നിർബന്ധിച്ച് കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നും തെറ്റായ തെളിവുകളാണ് കോടതിയിൽ ഹാജരാക്കിയതെന്നും ഇപ്പോഴത്തെ ഡിസ്ട്രിക്റ്റ് അറ്റോർണി ജോൺ ക്രൂസോട്ട് വെളിപ്പെടുത്തി. കേസിന്റെ ഭാഗമായി അന്ന് നൂറുകണക്കിന് കറുത്തവർഗക്കാരെ അനാവശ്യമായി ചോദ്യം ചെയ്തിരുന്നു. 1954-ൽ ഇലക്ട്രിക് ചെയർ ഉപയോഗിച്ച് വാക്കറുടെ വധശിക്ഷ നടപ്പാക്കി. “മറ്റാരോ ഇരിക്കേണ്ട കസേരയിലാണ് നിങ്ങൾ എന്നെ ഇരുത്തുന്നത്, ഞാൻ നിരപരാധിയാണ്” എന്നായിരുന്നു മരിക്കുന്നതിന്…
ദീപക്കിന്റെ ആത്മഹത്യ: ബസ്സില്‍ വെച്ച് വീഡിയോ ചിത്രീകരിച്ച ഷിംജിത റിമാന്റില്‍; ഷിംജിതയെ പോലീസ് സഹായിച്ചതായി ദീപക്കിന്റെ കുടുംബം
കോഴിക്കോട്: ബസ്സില്‍ വെച്ച് ദീപക് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഷിംജിത മുസ്തഫയെ റിമാന്റ് ചെയ്തു. അതേസമയം പോലീസിനെതിരെ ഗുരുതര ആരോപണവുമായി ദീപക്കിന്റെ കുടുംബവും രംഗത്തെത്തി. കുടുംബം നേരത്തെ പോലീസിനെ വിമർശിച്ചിരുന്നു. ഷിംജിതയെ സഹായിക്കാൻ പോലീസ് ശ്രമിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. നിയമം പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെയല്ലേ എന്നാണ് അവരുടെ ചോദ്യം. അറസ്റ്റു ചെയ്ത ഷിംജിതയെ പോലീസ് വാഹനത്തിൽ കൊണ്ടുപോകാതെ സ്വകാര്യ വാഹനത്തിൽ കൊണ്ടുപോയത് എന്തുകൊണ്ടാണെന്നും അറസ്റ്റ് ചെയ്യാൻ പോലീസ് വൈകിയത് എന്തുകൊണ്ടാണെന്നും കുടുംബം ചോദിച്ചു. അറസ്റ്റ് വൈകുന്നത് തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ദീപക്കിന്റെ കുടുംബം ആരോപിച്ചു. ഷിംജിതക്ക് ഇത്രയധികം സംരക്ഷണം നൽകുന്നത് എന്തുകൊണ്ടാണെന്നും അവർ ചോദിച്ചു. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് ഷിംജിതയെ വടകരയിലെ ബന്ധുവിന്റെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് ബസിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച്…
ട്രംപ് ലോകസമാധാനത്തിന് ഭീഷണിയോ? (എഡിറ്റോറിയല്‍)
അമേരിക്കൻ സൈന്യത്തിന്റെ പരമോന്നത കമാൻഡർ എന്ന നിലയിലുള്ള തന്റെ അധികാരം “സ്വന്തം ധാർമ്മികത” കൊണ്ട് മാത്രമേ നിയന്ത്രിക്കാൻ കഴിയൂ എന്ന ഡൊണാൾഡ് ട്രംപിന്റെ തുറന്നടിച്ചുള്ള പ്രഖ്യാപനം അദ്ദേഹം സമാധാനം കൊണ്ടല്ല യുദ്ധം കൊണ്ടാണ് ലോകത്തെ കീഴടക്കാന്‍ ശ്രമിക്കുന്നതെന്നാണ്. ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ, അന്താരാഷ്ട്ര നിയമങ്ങളെയും മറ്റ് നിയന്ത്രണങ്ങളെയും തള്ളിപ്പറഞ്ഞ്, ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളെ സൈനിക ശക്തിയിലൂടെ ആക്രമിക്കാനോ നിർബന്ധിക്കാനോ ഉള്ള തന്റെ കഴിവിനെ സ്വയം പുകഴ്ത്തുകയാണ് അദ്ദേഹം ചെയ്തത്. അതായത് തനിക്ക് “ബാഹ്യ” നിയന്ത്രണങ്ങളൊന്നുമില്ലെന്ന് ചുരുക്കം. തന്റെ ആഗോള ശക്തികൾക്ക് എന്തെങ്കിലും പരിധികളുണ്ടോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ….. “അതെ, ഒരു കാര്യമുണ്ട്. എന്റെ സ്വന്തം ധാർമ്മികത. എന്റെ സ്വന്തം മനസ്സ്, അതിനു മാത്രമേ എന്നെ തടയാന്‍ കഴിയൂ. അന്താരാഷ്ട്ര നിയമമൊന്നും എനിക്ക് ബാധകമല്ല, എനിക്കതിന്റെ ആവശ്യവുമില്ല.” താങ്കളുടെ ഭരണകൂടം അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണ്ടേ…
സോഷ്യൽ മീഡിയ സിസേറിയൻ പ്രസവം : കാരൂർ സോമൻ (ചാരുംമൂടൻ)
മനുഷ്യരുടെ അന്തരംഗക്രിയകളിൽ സവിശേഷമായ ഒരു സ്ഥാനം നേടിയിരിക്കുകയാണ് തലയില്ലാത്ത സോഷ്യൽ മീഡിയ. എന്തും നിറമാർന്ന വർണ്ണനകൾകൊണ്ട് സമൂഹത്തെ ഉന്മാദിയാക്കുന്ന സോഷ്യൽ മീഡിയ ഈ പ്രാവശ്യം ബസ്സിലെ ഒരു യുവതിയുടെ നേർക്ക് നടന്ന ലൈംഗീകാതിക്രമമാണ് വീഡിയോയിൽ കുടുക്കി സമൂഹത്തെ മലീമസമാക്കിയത്. കേരളത്തിൽ ഒരു സ്ത്രീപീഡന സംഭവമറിഞ്ഞാൽ ബഹുഭൂരിപക്ഷം ആൺപെൺ ഞരമ്പ് രോഗികൾക്ക് പേറ്റു നോവനുഭവിക്കുന്ന സ്ത്രീയുടെ മനസ്സാണ്. സോഷ്യൽ മീഡിയ ഗർഭിണിയുടെ വയറുകീറി സിസേറിയൻ പ്രസവവും നടത്തിക്കൊടുക്കും. മാലോകരുടെ ശ്രദ്ധ പിടിച്ചെടുക്കാനും വിചാരണ നടത്തി വിധിപറയാനും ശ്രമിക്കുന്നതിനിടയിൽ പാവം യുവാവ് മാനസികമായി, മൃതപ്രായനായി മാറി ജീവനൊടുക്കേണ്ടി വന്നു. കേരള നിയമസഭയിൽ ഇതിനപ്പുറം സ്ത്രീപീഡന ചൂഷണങ്ങളിൽ ബിരുദാനന്ദ ബിരുദവും ഡോക്ടറേറ്റ്മുള്ളവർ എന്തെല്ലാം അപവാദങ്ങൾ കേട്ടു. അവരാരും ആത്മഹത്യയ്ക്ക് ശ്രമിച്ചില്ല. അതിക്രൂരമായ ഈ സോഷ്യൽ മീഡിയ കൊലപാതകം നടത്തിയത് യുവതി മാത്രമല്ല ഈ ദൃശ്യവിരുന്ന് മറ്റുള്ളവരിലേക്ക് എറിഞ്ഞുകൊടുത്ത കാമനും കാലനും ചങ്ങാതിമാരായി…
ദീപക് ബസ്സില്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു; യുവതി യാതൊരു പരാതിയും പറഞ്ഞില്ലെന്ന് ബസ് ജീവനക്കാര്‍
കോഴിക്കോട്: ബസില്‍ വെച്ച് തനിക്കെതിരെ ലൈഗിക അതിക്രമം കാണിച്ചെന്ന രീതിയില്‍ യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവതിയുടെ ആരോപണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കോഴിക്കോട് സ്വദേശി ദീപക് ബസിൽ കയറുന്നതിൻ്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. പയ്യന്നൂരിൽ അൽ അമീൻ എന്ന ബസിലാണ് ദീപക് കയറിയത്. ഡ്രൈവറുടെ ക്യാബിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. ബസിൽ നല്ല തിരക്കുണ്ടായിരുന്നു. മുൻ വാതിലിലൂടെ ബസിൽ പ്രവേശിച്ച ദീപക്ക് പിന്നിലേക്ക് പോകുന്നതിൻ്റെ ദൃശ്യങ്ങളാണ് ലഭ്യമായിരിക്കുന്നത്. എന്നാൽ കൂടുതൽ ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. രാമന്തളിയില്‍നിന്ന് പയ്യന്നൂരിലേക്കു വരികയായിരുന്ന ബസില്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45ന് ദീപക് കയറുന്ന ദൃശ്യമാണ് പുറത്തുവന്നത്. ബസിനുള്ളിൽ പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് ജീവനക്കാർ പറയുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ വീഡിയോ വൈറലായതിന് ശേഷമാണ് തങ്ങൾ ഇക്കാര്യം അറിഞ്ഞതെന്ന് ബസിലെ ജീവനക്കാർ പറഞ്ഞു. ജീവനക്കാരുടേയും മറ്റ് യാത്രക്കാരുടേയും മൊഴി…
ചികിത്സാ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കാനാവില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ച് സ്വകാര്യ ആശുപത്രികള്‍
തിരുവനന്തപുരം: ചികിത്സാനിരക്ക് പ്രദര്‍ശിപ്പിക്കുന്നതുള്‍പ്പടെ ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശം നടപ്പാക്കാനാവില്ലെന്ന് സ്വകാര്യ ആശുപത്രി ഉടമകൾ വ്യക്തമാക്കി. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെൻ്റ് നിയമത്തിലെ അപ്രായോഗിക വ്യവസ്ഥകൾക്കെതിരായ കേസ് സുപ്രീം കോടതിയിലാണ്. ഇതിൽ തീരുമാനമാകാതെ വ്യവസ്ഥകൾ നടപ്പാക്കില്ലെന്നാണ് കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽസ് അസോസിയേഷൻ്റെ നിലപാട്. എന്നാൽ, അസോസിയേഷൻ്റെ കേസ് ഹൈക്കോടതി തള്ളിയതാണെന്നും നിയമാനുസൃതമായാണ് സർക്കാർ നിർദ്ദേശങ്ങളിറക്കിയതെന്നും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെൻ്റ് കൗൺസിൽ അധികൃതർ വ്യക്തമാക്കി. സ്ഥാപനങ്ങളിലേതുപോലെ ചികിത്സാ നിരക്ക് കാണിക്കാനാകില്ലെന്നാണ് സ്വകാര്യ ആശുപത്രികളുടെ നിലപാട്. ചികിത്സയും തങ്ങളും ഇതുമായി ബന്ധപ്പെട്ട കോ-ഓർഡിനേറ്റർ രോഗികളോട് വിശദീകരിക്കുന്നതാണ് പ്രായോഗികം. മൂത്രക്കല്ലിൻ്റെ ശസ്ത്രക്രിയ കുട്ടികൾക്കും മുതിർന്നവർക്കും ആരോഗ്യസ്ഥിതിയനുസരിച്ച് വ്യത്യാസമുണ്ടാകും. ഈ സാഹചര്യത്തിൽ എത്ര കൃത്യമായ നിരക്ക് കാണിക്കുമെന്നും ആശുപത്രി ഉടമകൾ ചോദിക്കുന്നു. ആശുപത്രികൾ, ലബോറട്ടറികൾ, ദന്ത ചികിത്സാ കേന്ദ്രങ്ങൾ, ആയുഷ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയിൽ കിടക്കകളുള്ളതും പരിശോധന മാത്രമുള്ളതുമായ എല്ലാ സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. പണം മുൻകൂർ അടച്ചില്ലെങ്കിലും ചികിത്സ…
