യു കെ: ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ സജീവമാക്കി. “പടയൊരുക്കം – മാറ്റത്തിനായി കൈകോർക്കാം” എന്ന തലക്കെട്ടിൽ ഒരുക്കിയ അതിവിപുലമായ സോഷ്യൽ മീഡിയ ക്യാമ്പയിനിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഐ ഓ സി – കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. എല്ലാ നിയോഗംകമണ്ഡലങ്ങളി ലേയും യു ഡി എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി സർവ്വസജ്ജമായ വാർ റൂം പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. ഐഒസി (യു കെ) നാഷണൽ പ്രസിഡന്റ് കമൽ ദാലിവാൾ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കെപിസിസി വൈസ് പ്രസിഡന്റും മുൻ എം പിയുമായ രമ്യ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. മാറ്റം സാധ്യമാക്കാൻ കൂട്ടായ്മയും ആശയദൃഢതയും ജനകീയ പ്രചാരണവും അനിവാര്യമാണെന്ന് തന്റെ പ്രചോദനാത്മക പ്രസംഗത്തിൽ രമ്യ ഹരിദാസ് ചൂണ്ടിക്കാട്ടി. ജനാധിപത്യ…
Author: ???? ????????????
നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമ്മാ ഭദ്രാസന സീനിയർ ഫെല്ലോഷിപ്പ് ഭാരവാഹികളെ തിരഞ്ഞെടുത്തു
ന്യൂയോർക്ക്: നോർത്ത് അമേരിക്ക – യൂറോപ്പ് മാർത്തോമ്മാ ഭദ്രാസന സീനിയർ ഫെല്ലോഷിപ്പിന്റെ 2026-2029 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പോസ്റ്റൽ വോട്ടുകളിലൂടെ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഫെബ്രുവരി 26-ന് വൈകിട്ട് 5 മണിക്ക് ന്യൂയോർക്കിലെ സിനായ് സെന്ററിൽ വെച്ച് നടന്നു. ഭദ്രാസന എപ്പിസ്കോപ്പ അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ്, ഭദ്രാസന സെക്രട്ടറി റവ. ജോയൽ സാമുവൽ തോമസ്, സീനിയർ ഫെല്ലോഷിപ്പ് വൈസ് പ്രസിഡന്റും വരണാധികാരിയുമായ റവ. ഡോ. പ്രമോദ് സക്കറിയ എന്നിവരുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണൽ നടന്നത്. സെക്രട്ടറി: ഡോ. തോമസ് ജോസ് (ന്യൂയോർക്ക്), ട്രഷറർ: മിസ്റ്റർ സാമുവൽ ചാക്കോ (ന്യൂയോർക്ക്) ഭദ്രാസന അസംബ്ലി പ്രതിനിധി: മിസ്റ്റർ ഈശോ മാളിയേക്കൽ (ഡാളസ്) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ: അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭദ്രാസനത്തിലെ മുതിർന്നവരുടെ കൂട്ടായ്മയെ നയിക്കാൻ ഈ പുതിയ സമിതി നേതൃത്വം നൽകും. തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഭദ്രാസന…
‘മുറ്റത്തെ മുല്ല’ സംഗമം ഊഷ്മളമാക്കി ഡാളസ് സീനിയർ മിനിസ്ട്രി
ഡാളസ്: ഡാളസ് ക്രിസ്തുരാജൻ ക്നാനായ കത്തോലിക്ക ഇടവകയിലെ സീനിയർ ‘ജോയ്’ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ‘മുറ്റത്തെ മുല്ല’ സംഗമം ഞായറാഴ്ച വിവിധവും പുതുമയാർന്നതുമായ പരിപാടികളോടെ നടത്തി. സീനിയർ ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തിൽ പുതിയ അംഗങ്ങളെ ചേർക്കുകയും തുടർന്ന് എല്ലാം അംഗങ്ങളുടെയും ഒത്തുചേരൽ പയസ് ടെന്റ് ഹാളിൽ വെച്ച് നടത്തപ്പെടുകയും ചെയിതു. ‘മുറ്റത്തെ മുല്ല’ സംഗമം വികാരി ഫാ. ബിൻസ് ചേത്തലിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തിയോഫിൽ ചാമക്കാല കര്‍മ്മ പരിപാടികള്‍ പ്രത്യേകം അവതരിപ്പിച്ചു. കമ്മിറ്റി അംഗങ്ങൾ ആയ തോമസ് ചാമക്കാല, ജോയി വരകാലായിൽ, അലക്സ് മാക്കിൽ കല്ലിടുക്കിൽ, മാത്യു കട്ടപ്പുറം, തോമസ് മുകളേൽ, ഗ്രേസി ഊരാളിൽ എന്നിവർ ചർച്ചകൾക്കും സംഗമത്തിനും നേതൃത്വം നൽകി. ഈ വർഷം പുതിയ അംഗങ്ങളെ കൂടുതലായി ചേർക്കുന്നതോടൊപ്പം കൂടുതൽ കർമ്മ പരിപാടികളും സീനിയർ മിനിസ്ട്രി അംഗങ്ങളുടെ നേതൃത്വത്തിൽ ആവിഷ്കരിക്കുന്നതാണ്. കഴിഞ്ഞ വർഷം സീനിയർ മിനിസ്ട്രി…
ഡിട്രോയിറ്റ് മാർത്തോമാ യുവജന സഖ്യത്തിന് അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മത്സരത്തിൽ ഒന്നാം സ്ഥാനം
ഡിട്രോയിറ്റ്: കാനഡയിലെ ടൊറന്റോ കനേഡിയൻ മാർത്തോമാ ചർച്ച് യുവജന സഖ്യം സംഘടിപ്പിച്ച ‘ക്രോസ്‌റോഡ്‌സ്-2025’ ഹ്രസ്വചലച്ചിത്ര മത്സരത്തിൽ ഡിട്രോയിറ്റ് മാർത്തോമാ ചർച്ച് യുവജന സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ‘ജീവിതത്തിലെ വഴിത്തിരിവുകൾ’ എന്ന പ്രമേയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തിലാണ് ഡെട്രോയിറ്റ് സഖ്യം ഈ മികച്ച നേട്ടം കൈവരിച്ചത്. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബ്ലെസി ഐപ്പ് തോമസ്, ഡോൺ മാക്സ്, റവ. റെൻസി തോമസ് എന്നിവരടങ്ങിയ വിധിനിർണ്ണയ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്. അഞ്ജന ആൻ സാബു സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് ജോസഫ് മാത്യൂസ് ആണ്. നിരവധി പ്രതിസന്ധികളെ അതിജീവിച്ച് പൂർത്തിയാക്കിയ ഈ ചിത്രം തങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ വിജയമാണെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. ചിത്രത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കും പിന്തുണ നൽകിയവർക്കും സഖ്യം നന്ദി അറിയിച്ചു:ദൈവാനുഗ്രഹം: ചലച്ചിത്രം വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ച ദൈവത്തിന് സഖ്യം നന്ദി അർപ്പിച്ചു. അഭിവന്ദ്യ…
കമ്മ്യൂണിറ്റി ലീഡേര്‍സിന്റെ സംഗമ വേദിയായി പ്രവാസി വെൽഫെയർ സുഹൂര്‍ നൈറ്റ്
ഖത്തറിലെ ഇന്ത്യന്‍ എംബസി അപക്സ് ബോഡി ഭാരവാഹികള്‍, വിവിധ സംഘടനാ നേതാക്കള്‍, ബിസിനസ് രംഗത്തെയും സാമൂഹിക സാംസ്കാരിക രഗത്തെയും പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ എനിവരുടെ സംഗമ വേദിയായി പ്രവാസി വെൽഫെയർ സംഘടിപ്പിച്ച സുഹൂര്‍ നൈറ്റ്. ഐ.സി.സി പ്രസിഡണ്ട് എ.പി മണികണ്ഠന്‍, ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡണ്ട് ഇ.പി അബ്ദുറഹ്മാന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. ക്യു.എഫ്.എം നെറ്റ്‌വര്‍ക്ക് സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍ റമദാന്‍ സന്ദേശം കൈമാറി. ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ വടക്കാങ്ങര സ്വാഗതവും വൈസ് പ്രസിഡണ്ട് എ.ആര്‍ അബ്ദുല്‍ ഗഫൂര്‍ സമാപന ഭാഷണവും നിര്‍വ്വഹിച്ചു. വനിതാ കൂട്ടായ്മയായ നടുമുറ്റം പുറത്തിറക്കിയ മാഗസിന്‍ ‘ഇടം’ ചടങ്ങില്‍ പ്രകാശനം ചെയ്തു. നടുമുറ്റം പ്രസിഡണ്ട് സന നസീമില്‍ നിന്ന് ഐ.സി.സി പ്രസിഡണ്ട് എ.പി മണികണ്ഠന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി.…
ക്രൈസ്തവ പഠന റിപ്പോര്‍ട്ട് – രാഷ്ട്രീയ നേതൃത്വങ്ങള്‍ നിലപാട് പ്രഖ്യാപിക്കണം: ഷെവലിയര്‍ അഡ്വ വി സി സെബാസ്റ്റ്യന്‍
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ജെ.ബി.കോശി കമ്മീഷന്‍ ക്രൈസ്തവ പഠനറിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ചും തുടര്‍ നടപടികളെക്കുറിച്ചും കേരളത്തിലെ രാഷ്ട്രീയ മുന്നണികളും പാര്‍ട്ടികളും തങ്ങളുടെ നിലപാട് പരസ്യമായി പ്രഖ്യാപിക്കണമെന്ന് കാത്തലിക് ബിഷപസ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. 2023 മെയ് 17ന് സര്‍ക്കാരില്‍ സമര്‍പ്പിച്ച ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് 34 മാസങ്ങള്‍ക്കുശേഷം പൊതുതെരഞ്ഞെടുപ്പിനു മുമ്പാണ് മന്ത്രിസഭ അംഗീകരിച്ച് പുറത്തിറക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്മേല്‍ അഭിപ്രായങ്ങള്‍ ക്ഷണിച്ചും നടത്തിപ്പിനായി മേല്‍നോട്ടസമിതി രൂപീകരിക്കുമെന്നുള്ള മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം തീരുമാനിച്ചുവെങ്കിലും പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് യാതൊരു നടപടികളുമുണ്ടാകില്ലെന്ന് വളരെ വ്യക്തമാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച കമ്മീഷന്‍ ശുപാര്‍ശകള്‍ പലതും ഫിഷറീസ് വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ തള്ളിക്കളഞ്ഞിരിക്കുന്നതും ഗൗരവമായി കാണണം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നിരിക്കെ ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകളും പ്രതീക്ഷിക്കേണ്ടതില്ല. അതിനാല്‍തന്നെ ക്രൈസ്തവ പഠനറിപ്പോര്‍ട്ടിന്മേല്‍ എന്തു തുടര്‍നടപടിയെടുക്കുമെന്ന് രാഷ്ട്രീയ…
ഖുർആൻ വിശ്വ മാനവികതയുടെ വഴികാട്ടി: പി മുജീബ് റഹ്മാൻ
കൂട്ടിലങ്ങാടി: വംശ, വർണ്ണ, ദേശ, ഭാഷാ വിവേചനങ്ങൾക്കതീതമായി മനുഷ്യനെ മനുഷ്യനായി കാണുന്ന ദിവ്യഗ്രന്ഥമാണ് വിശുദ്ധ ഖുർആനെന്നും, മാനവിക സമൂഹത്തിന്റെ സമഗ്ര മേഖലകളിലേക്കും വെളിച്ചം പകരുന്ന ഖുർആനിലൂടെ മാത്രമേ അന്ധകാരനിബിഢമായ വർത്തമാന ലോകക്രമത്തെ മാറ്റിയെടുക്കുവാൻ സാധിക്കുകയുള്ളൂവെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ്റഹ്മാൻ പറഞ്ഞു. വംശീയ വിഭജന കാഴ്ച്ചപ്പാടാണ് ഇസ്രായേലിനെയും അമേരിക്കയെയും നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കീരംകുണ്ട് റെയിൻബോ ഓഡിറ്റോറിയത്തിൽ നടന്ന ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ ഖുർആൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് പി.പി ഹൈദരലി അദ്ധ്യക്ഷത വഹിച്ചു. അൽ ജാമിഅ അൽ ഇസ്ലാമിയ ശാന്തപുരം ഗസ്റ്റ് ലക്ചറർ ഡോ. അബ്ദുൽ നസീർ മലൈബാരി മുഖ്യപ്രഭാഷണം നടത്തി. ഖുർആൻ ടോക് ഷോയിൽ എ.പി മുഹമ്മദ് അസ്ലം അന്താരാഷ്ട്ര ഹോളി ഖുർആൻ ഹിഫ്ള് മൽസര ജേതാവ് മുഹമ്മദ് സഹൽ അന്നജ്മി, കേരള…
350 അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി…; ഇസ്രായേൽ-ഇറാൻ യുദ്ധം ഇന്ത്യൻ വിമാനക്കമ്പനികളുടെ സർവീസുകളെ സാരമായി ബാധിച്ചു
മിഡിൽ ഈസ്റ്റിൽ അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നിവ തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളെത്തുടർന്ന് ഗൾഫ് മേഖലയിലെ വ്യോമാതിർത്തി അടച്ചത് ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വലിയ തിരിച്ചടിയായി. ഞായറാഴ്ച ആകെ 350 അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കി. എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവ ബാധിച്ച വിമാനങ്ങളുടെ റദ്ദാക്കൽ മാർച്ച് 2 വരെ നീട്ടി. യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്യാനോ പുനഃക്രമീകരിക്കാനോ ഉള്ള ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു. ന്യൂഡൽഹി: മിഡിൽ ഈസ്റ്റിൽ നടക്കുന്ന സൈനിക സംഘർഷവും വ്യോമാതിർത്തി നിയന്ത്രണങ്ങളും ഇന്ത്യൻ വ്യോമഗതാഗതത്തെ സാരമായി ബാധിക്കുന്നു. ശനിയാഴ്ച 410 വിമാന സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്ന്, ആഭ്യന്തര വിമാനക്കമ്പനികൾ 350 അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കിയതായി ഞായറാഴ്ച സിവിൽ ഏവിയേഷൻ മന്ത്രാലയം പ്രഖ്യാപിച്ചു. എയർ ഇന്ത്യയും ഇൻഡിഗോയും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു. ഡൽഹി, മുംബൈ വിമാനത്താവളങ്ങളിൽ നൂറു…
യുഎസ്-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ അതീവ ജാഗ്രതയിൽ; കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു
ന്യൂഡല്‍ഹി: ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, രാജ്യത്തുടനീളമുള്ള സുരക്ഷാ ഏജൻസികളോടും സംസ്ഥാനങ്ങളോടും ജാഗ്രത പാലിക്കാൻ ഇന്ത്യൻ സർക്കാർ നിർദ്ദേശം നൽകി. സാമുദായിക സംഘർഷങ്ങൾക്കും ക്രമസമാധാന അപകടങ്ങൾക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഔദ്യോഗികമായി കത്ത് അയച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തെത്തുടർന്ന് ചില ഇന്ത്യൻ നഗരങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ഈ നടപടി. ഫെബ്രുവരി 28 ന് പുറപ്പെടുവിച്ച ഈ ഉപദേശത്തിൽ, വിദേശ പരിപാടികൾ ഇന്ത്യയെ സ്വാധീനിച്ചേക്കാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രത്യേകിച്ചും, മതപരമായ ഒത്തുചേരലുകൾ, ഘോഷയാത്രകൾ, പൊതുപരിപാടികൾ, പ്രതിഷേധ റാലികള്‍ എന്നിവയിൽ നടത്തുന്ന പ്രസംഗങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകത അത് ഊന്നിപ്പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ പ്രകോപനപരമായ വാചാടോപങ്ങളോ കിംവദന്തികളോ സാമൂഹിക സംഘർഷങ്ങൾ വർദ്ധിപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. അതിനാൽ,…
യുറേനിയം മുതൽ പ്രതിരോധം വരെ…; പ്രധാനമന്ത്രി മോദിയും കനേഡിയന്‍ പ്രധാനമന്ത്രി കാർണിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സുപ്രധാന കരാറുകളിൽ എത്തി
ആഗോള സംഘർഷങ്ങൾക്കിടയിൽ, ഇന്ത്യയും കാനഡയും ഊർജ്ജം, യുറേനിയം വിതരണം, നിർണായക ധാതുക്കൾ, വ്യാപാര സഹകരണം എന്നിവയിൽ സുപ്രധാന കരാറുകളിൽ എത്തി. നരേന്ദ്ര മോദിയും മാർക്ക് കാർണിയും തമ്മിലുള്ള കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി. ന്യൂഡൽഹി: വർദ്ധിച്ചുവരുന്ന ആഗോള സംഘർഷങ്ങൾക്കും പശ്ചിമേഷ്യയിലെ അസ്ഥിരമായ സാഹചര്യങ്ങൾക്കും ഇടയിൽ, ഇന്ത്യ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക മാത്രമല്ല, ആഗോളതലത്തിൽ തന്ത്രപരമായ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു ചുവടുവെപ്പ് നടത്തിയിരിക്കുന്നു. ഭൗമരാഷ്ട്രീയ പ്രതിസന്ധിയുടെ ഈ സമയത്ത്, ഇന്ത്യയും കാനഡയും തമ്മിലുള്ള പുതിയ കരാറുകൾ അവരുടെ ബന്ധങ്ങളിൽ ഒരു പുതിയ തുടക്കത്തെ സൂചിപ്പിക്കുന്നു. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഊർജ്ജം, വ്യാപാരം, നിക്ഷേപം, തന്ത്രപരമായ സഹകരണം എന്നിവയുൾപ്പെടെ നിരവധി പ്രധാന വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. മുൻകാല വ്യത്യാസങ്ങൾ ഉപേക്ഷിച്ച് ബന്ധം…
