ചൊവ്വയിൽ ഒരിക്കൽ വെള്ളം നിറഞ്ഞിരുന്നുവോ?: ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് പുതിയ കണ്ടെത്തൽ

വാഷിംഗ്ടൺ: ചൊവ്വയിൽ ജീവൻ നിലനിന്നിരുന്നോ എന്ന ചോദ്യം പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞരെയും ബഹിരാകാശ പ്രേമികളെയും ആകർഷിച്ചിട്ടുണ്ട്. ഇപ്പോൾ, യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ പെർസെവറൻസ് റോവർ ഒരു സുപ്രധാന കണ്ടെത്തൽ നടത്തി ഈ രഹസ്യം പരിഹരിക്കുന്നതിനുള്ള ഒരു പ്രധാനവും നിർണായകവുമായ ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ്. ചൊവ്വയിലെ ജെസീറോ ഗർത്തത്തിൽ സ്ഥിതി ചെയ്യുന്ന ‘ബ്രൈറ്റ് ഏഞ്ചൽ ഫോർമേഷനിൽ’ ജീവന്റെ രൂപീകരണത്തിന് ആവശ്യമായ പ്രധാന ഘടകങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന മാക്രോമോളിക്യുലാർ കാർബൺ (എംഎംസി) റോവർ കണ്ടെത്തി. ബ്രൈറ്റ് ഏഞ്ചൽ ഫോർമേഷന്റെ രണ്ട് പ്രത്യേക പാറകളിലാണ് ഈ കാർബൺ കണ്ടെത്തിയതെന്ന് ഗവേഷകർ റിപ്പോർട്ട് ചെയ്തു, അതിലൊന്നിനെ ശാസ്ത്രജ്ഞർ “ചേയാവ വെള്ളച്ചാട്ടം” എന്ന് നാമകരണം ചെയ്തിട്ടുണ്ട്. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, ജെസെറോ ക്രേറ്ററിൽ ഒരു വലിയ തടാകവും സജീവമായ ഒരു നദീതടവും നിലനിന്നിരുന്നുവെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ആ സമയത്ത്, നദിയിലെ വെള്ളം വഹിക്കുന്ന ചെളിയും കല്ലും…

90 വർഷം പഴക്കമുള്ള (1935-ലെ) മുൻ വിധി കോടതി റദ്ദാക്കി: സ്വതന്ത്ര ഏജൻസി തലവന്മാരെ നീക്കാൻ പ്രസിഡന്റിന് കൂടുതൽ അധികാരം

വാഷിംഗ്ടൺ: യുഎസിലെ വിവിധ സ്വതന്ത്ര സർക്കാർ ഏജൻസികളിലെ ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള പ്രസിഡന്റിന്റെ അധികാരം വിപുലപ്പെടുത്തിക്കൊണ്ട് യുഎസ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. ഫെഡറൽ ട്രേഡ് കമ്മീഷൻ  പോലുള്ള സ്വതന്ത്ര ഏജൻസി അംഗങ്ങളെ മാറ്റിനിർത്താൻ പ്രസിഡന്റിന് പൂർണ്ണ അധികാരം നൽകുന്നതാണ് പുതിയ തീരുമാനം. ഇതിലൂടെ, ഇത്തരം ഉദ്യോഗസ്ഥരെ സംരക്ഷിച്ചിരുന്ന 90 വർഷം പഴക്കമുള്ള (1935-ലെ) മുൻ വിധി കോടതി റദ്ദാക്കി. ‘ട്രംപ് വേഴ്സസ് സ്ലോട്ടർ’  കേസിൽ 3-നെതിരെ 6 വോട്ടുകൾക്കാണ് കൺസർവേറ്റീവ് ഭൂരിപക്ഷമുള്ള സുപ്രീം കോടതി ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. പ്രസിഡന്റിന് വേണ്ടി എക്സിക്യൂട്ടീവ് അധികാരം വിനിയോഗിക്കുന്ന ഉദ്യോഗസ്ഥരെ സ്വന്തം ഇഷ്ടപ്രകാരം നീക്കാനുള്ള ഭരണഘടനാപരമായ അവകാശം പ്രസിഡന്റിനുണ്ടെന്ന് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് വ്യക്തമാക്കി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ രണ്ടാം ഭരണകാലത്ത് എഫ്ടിസി കമ്മീഷണറായ റെബേക്ക സ്ലോട്ടറെ  പുറത്താക്കിയതുമായി ബന്ധപ്പെട്ടാണ് ഈ കേസ് കോടതിയിലെത്തിയത്. മതിയായ…

ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവക മിഷൻ കൺവെൻഷൻ ജൂലൈ 2 മുതൽ; റവ. എബ്രഹാം വി സാംസൺ മുഖ്യ പ്രഭാഷണം നടത്തും

ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ 2026-ലെ ഇടവക മിഷൻ കൺവെൻഷൻ ജൂലൈ 2 മുതൽ 4 വരെ (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം 7:00 മണിക്ക് ഇടവക ദേവാലയത്തിൽ നടക്കും. (5810 Almeda Genoa Rd, Houston, Texas 77048). ഇടവകയുടെ ആത്മീയ നവീകരണത്തിനും വിശ്വാസ വളർച്ചയ്ക്കുമായി സംഘടിപ്പിക്കുന്ന ഈ കൺവെൻഷനിൽ മുഖ്യപ്രഭാഷകനായി മാർത്തോമാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് വികാരി റവ. ഏബ്രഹാം വി. സാംസൺ സന്ദേശം നൽകും. കൺവെൻഷനിൽ ട്രിനിറ്റി ചർച്ച് ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൺവെൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഇടവക മിഷൻ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: റവ. ജിജോ എം. ജേക്കബ് (വികാരി) 832-898-8699 റവ. സോനു എസ്. വർഗീസ് (അസി. വികാരി) 713-408-7394 എം. ജോർജ്…

ഗൗതം അദാനിക്കെതിരായ കേസ് പിൻവലിച്ചതിൽ വിശദീകരണം തേടി യുഎസ് കോടതി

ന്യൂയോർക്ക്: ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് പൂർണ്ണമായി ഒഴിവാക്കാനുള്ള സർക്കാർ നീക്കത്തിന് യുഎസ് ഫെഡറൽ കോടതിയുടെ താൽക്കാലിക വിലക്ക്. അദാനിക്കെതിരായ കുറ്റപത്രങ്ങൾ റദ്ദാക്കാനുള്ള തീരുമാനത്തിന് കൃത്യമായ കാരണം വ്യക്തമാക്കാൻ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന് ബ്രൂക്ലിൻ ഫെഡറൽ ജഡ്ജി നിക്കോളാസ് ഗരാഫിസ് ഉത്തരവ് നൽകി.  സർക്കാർ സമർപ്പിച്ച പ്രാഥമിക വിശദീകരണം അപര്യാപ്തമാണെന്ന് വ്യക്തമാക്കിയ ജഡ്ജി, വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പ്രൊസിക്യൂട്ടർമാർക്ക് ജൂലൈ 13 വരെ സമയം അനുവദിച്ചു. ഇന്ത്യയിൽ സോളാർ പ്ലാന്റ് കരാറുകൾ ലഭിക്കുന്നതിനായി ഉദ്യോഗസ്ഥർക്ക് കോടികൾ കൈക്കൂലി നൽകിയെന്നും, യുഎസ് നിക്ഷേപകരെ വഞ്ചിച്ചെന്നും ആരോപിച്ച് ജോ ബൈഡൻ ഭരണകൂടത്തിന്റെ കാലത്താണ് അദാനിക്കും അനന്തരവനുമെതിരെ യുഎസിൽ കേസെടുത്തത്. എന്നാൽ ട്രംപ് ഭരണകൂടം അധികാരമേറ്റ ശേഷം കഴിഞ്ഞ മേയിൽ കേസ് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. അദാനി ടെക്സസിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചതിനും, ട്രംപുമായി…

സാംബ താളം ഹൂസ്റ്റണിൽ; ജപ്പാന്റെ പ്രതിരോധം തകർത്ത് ബ്രസീൽ ക്വാർട്ടറിലേക്ക്!

ഹൂസ്റ്റൺ : ഹൂസ്റ്റൺ സ്റ്റേഡിയത്തിലെ പുൽമൈതാനത്ത് ആവേശത്തിന്റെ അലയൊലികൾ തീർത്ത മത്സരത്തിൽ ഏഷ്യൻ കരുത്തരായ ജപ്പാനെതിരെ ബ്രസീലിന് ‘അതിജീവന’ ജയം. ഓഫ്-വൈറ്റ് ജഴ്സി അണിഞ്ഞെത്തിയ ജാപ്പനീസ് പടയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മറികടന്ന് ബ്രസീൽ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് ടിക്കറ്റെടുത്തു. ജപ്പാൻ താരം കൈഷു സാനോയിലൂടെ 29-ാം മിനിറ്റിൽ പിറന്ന ഗോളാണ് ബ്രസീലിനെ ഞെട്ടിച്ചത്. ജപ്പാൻ താരങ്ങളുടെ അക്രോബാറ്റിക് ഡൈവിംഗ് ടാക്കിളുകൾ നിറഞ്ഞ പ്രതിരോധം ഭേദിക്കാൻ ബ്രസീൽ മഞ്ഞപ്പടയ്ക്ക് 56-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ കാസെമിറോയുടെ തകർപ്പൻ ഹെഡ്ഡറിലൂടെ ബ്രസീൽ മത്സരത്തിലേക്ക് തിരിച്ചുവന്നു. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയ ഘട്ടത്തിലാണ് സ്റ്റേഡിയത്തെ ആവേശക്കടലിലാക്കിക്കൊണ്ട് ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഗോളെത്തിയത്. 90+6-ാം മിനിറ്റിൽ ജപ്പാൻ ഗോൾവല കുലുക്കി മാർട്ടിനെല്ലി ബ്രസീലിന് വിജയമധുരം സമ്മാനിച്ചു. ഹൂസ്റ്റൺ സ്റ്റേഡിയം മത്സരത്തിനിടെ ആരാധകരുടെ ആവേശം കൊണ്ട് അക്ഷരാർത്ഥത്തിൽ നിറഞ്ഞുനിന്നു. മഞ്ഞ…

ചമ്പക്കുളം ജലോത്സവം: ‘ഷോട്ട് പുളിക്കത്ര’ യിൽ വെളിയനാട് ജയശ്രീ ബോട്ട് ക്ലബ് തുഴയെറിയും

കുട്ടനാട്: ഈ വർഷത്തെ ജലോത്സവങ്ങൾക്ക് തുടക്കമാകുന്നു. ജൂൺ 29ന് നടക്കുന്ന ചമ്പക്കുളം ജലോത്സവത്തിൽ ‘ഷോട്ട് പുളിക്കത്ര’ യിൽ വെളിയനാട് ജയശ്രീ ബോട്ട് ക്ലബ് തുഴയെറിയുമെന്ന് ജോർജ്ജ് ചുമ്മാർ മാലിയിൽ അറിയിച്ചു. എടത്വ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികം ജൂലൈ 25ന് ഉച്ചയ്ക്ക് 3ന് നടത്തും.സ്വാഗത സംഘം ചെയര്‍മാന്‍ ഡോ ജോൺസൺ വാലയിൽ ഇടിക്കുള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറൽ കൺവീനർ റജി എം.വർഗ്ഗീസ് ശതാബ്ദി ആഘോഷ രൂപരേഖ അവതരിപ്പിച്ചു.കൺവീനർ പി.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. കൺവീനർമാരായ ജിബി ഈപ്പൻ,സനിൽ ചട്ടുകത്തിൽ,എന്നിവർ പ്രസംഗിച്ചു. ചടങ്ങിന് മുന്നോടിയായി ഷോട്ട് പുളിക്കത്ര കളിവള്ളത്തിന് അകമ്പടിയായി ചെറുവള്ളങ്ങളുടെ ജല ഘോഷയാത്ര സംഘടിപ്പിക്കും.ഫോട്ടോ പ്രദർശനം,ആദ്യകാല തുഴച്ചിൽക്കാരെ ആദരിക്കൽ,ശില്പികളെ ആദരിക്കൽ, സ്മരണിക പ്രകാശനം എന്നിവ നടത്തും. എടത്വാ വില്ലേജ് യൂണിയൻ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേർഡ് കൃഷി…

നാഷണൽ യൂത്ത്‌ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.എം.ശ്രീ പ്രതിഷേധ സംഗമവും ‘ബാക്ക് ടു ബാലറ്റ്’ ക്യാമ്പയിൻ ഉദ്ഘാടനവും കണ്ണൂരിൽ

കണ്ണൂർ: ദേശിയ പാഠ്യപദ്ധതി കുറുക്കുവഴിയിലൂടെ നടപ്പാക്കാനുള്ള പദ്ധതിയാണ് പി എം ശ്രീ പദ്ധതി എന്നറിഞ്ഞിട്ടും പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്ന യുഡിഎഫ് സർക്കാരിന്റെ തെറ്റായ നയത്തിൽ പ്രതിഷേധിച്ച് നാഷണൽ യൂത്ത്‌ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.എം.ശ്രീ പ്രതിഷേധ സംഗമം കണ്ണൂരിൽ വെച്ച് നടക്കും . ഒപ്പം തന്നെ തെരെഞ്ഞെടുപ്പുകളിൽ ഇവിഎം തട്ടിപ്പ് തുടരുന്ന പശ്ചാത്തലത്തിൽ ജനാധിപത്യം സംരക്ഷിക്കാൻ, രാജ്യത്തിന്റെ വീണ്ടെടുപ്പിന് ‘ബാലറ്റിലേക്ക് തിരികെ’ എന്ന പ്രമേയത്തിലുള്ള സംസ്ഥാന ക്യാമ്പയിൻ ഉദ്‌ഘാടനവും നടക്കുമെന്ന് ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു . സംഘപരിവാർ ഭരണകൂടം ഇ.വി.എം തട്ടിപ്പിലൂടെ രാജ്യത്തെ തങ്ങളുടെ കീഴിലാക്കി ഭരിക്കുമ്പോൾ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ നിന്ന് മാറി പഴയ രീതിയിൽ ഉള്ള പേപ്പർ ബാലറ്റ് സംവിധാനത്തിലേക്ക് നമ്മുടെ തെരെഞ്ഞെടുപ്പ് നടത്തൽ അനിവാര്യമാണ്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പ്കൾ ബാലറ്റ് സംവിധാനത്തിലേക്ക് മാറിയിട്ടില്ലെങ്കിൽ ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചില്ലെങ്കിലും…

ലഹരിക്കെതിരെ സംഗീതവുമായി മാനവിയം ഖത്തര്‍; അല്‍ തുമാമ മാളില്‍ അരങ്ങേറിയ ‘സംഗീതമാണ് ലഹരി’ അവിസ്മരണീയമായി

ദോഹ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മാനവിയം ഖത്തറിന്റെ നേതൃത്വത്തില്‍ ‘സംഗീതമാണ് ലഹരി’ എന്ന പേരില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. മീഡിയ പ്ലസ്, ‘ക്യൂ മെലോഡിയ’, ടീം വിജിലന്റ്, ദോഹ ജംഗ്ഷന്‍, ലഹരി നിര്‍മാര്‍ജന സമിതി  എന്നീ കൂട്ടായ്മകളുമായി സഹകരിച്ചാണ് ദോഹയിലെ അല്‍ തുമാമ മാളില്‍ വെച്ച് പരിപാടി നടത്തിയത്. ഇ്ന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് എ.പി. മണികണ്ഠന്‍ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മാനവീയം ഖത്തര്‍ പ്രസിഡന്റ് മധു അഭിമന്യു ചടങ്ങിന് അധ്യക്ഷത വഹിച്ചു. കര്‍ണാടക സംഘം ഖത്തര്‍ പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗേളു ആശംസകള്‍ നേര്‍ന്നു. ഗ്രന്ഥകാരനും മീഡിയ പ്‌ളസ് സിഇഒ യുമായ  ഡോ. അമാനുല്ല വടക്കാങ്ങര ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി.  മുഹ്‌സിന്‍ തളിക്കുളത്തിന്റെ സംവിധാനത്തില്‍ ഒരുക്കിയ ഈ പരിപാടി സംഗീതത്തെയും സാമൂഹിക പ്രതിബദ്ധതയെയും…

പ്രവാസി വെൽഫെയർ തിരുവനന്തപുരം സുരക്ഷാ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

ദോഹ: പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോയൽ ഗാർഡൻസ് ഹാളിൽ ‘ഫയർ സേഫ്റ്റി ഫസ്റ്റ്’ എന്ന തലക്കെട്ടില്‍ ഫയർ സുരക്ഷാ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ കമ്മറ്റിയംഗവും സേഫ്റ്റി ഓഫീസറുമായ സർജിൻ മേരിജോൺ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. വീടുകളിലെ സുരക്ഷാ മുൻകരുതലുകൾ, തീപിടുത്തം ഉണ്ടായാൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ, അഗ്നിശമന ഉപകരണങ്ങളുടെ ശരിയായ ഉപയോഗം തുടങ്ങിയ വിവിധ വിഷയങ്ങളിൽ നിത്യജീവിതത്തിലും തൊഴിലിടങ്ങളിലും ഉപകാരപ്രദമായ ഒട്ടനവധി കാര്യങ്ങള്‍ പരിശീലത്തില്‍ പ്രതിപാദിച്ചു. ജില്ലയില്‍ നിന്ന് പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന കമ്മറ്റിയംഗം സാദിഖലി, ജില്ലാ പ്രസിഡന്റ് നസീർ ഹനീഫ തുടങ്ങിയവര്‍ സംസാരിച്ചു

രാശിഫലം (29-06-2026 തിങ്കൾ)

ചിങ്ങം ചിങ്ങം രാശിക്കാർ ഇന്ന് വളരെ സന്തോഷവാന്മാരായിരിക്കും. നിങ്ങളുടെ ഭാവനാപരമായ കഴിവുകൾ ഇന്ന് വർധിക്കും. പ്രിയപ്പെട്ടവരുമായുള്ള കൂടിക്കാഴ്ച ഗുണകരവും ഏറെ സന്തോഷദായകവുമായി മാറും. നിങ്ങളുടെ മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്. വിദ്യാർഥികൾ പഠനത്തിൽ മികച്ച നിലവാരം പുലർത്തും. സുഹൃത്തുക്കളുടെ സമാഗമത്തിനും അവരിൽ നിന്നും നേട്ടങ്ങൾ ഉണ്ടാകാനും യോഗമുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ഇന്ന് സാധ്യത കാണുന്നു. കന്നി കന്നി രാശിക്കാരുടെ ഭരണപരമായ കഴിവുകൾ ഇന്ന് നിർദോഷമായിരിക്കും. ജീവിതത്തിൽ വിജയിക്കുന്നതിനുള്ള നിങ്ങളുടെ ആഗ്രഹം നിങ്ങളെ നിങ്ങളുടെ ജോലികൾ വേഗത്തിൽ തീർക്കുന്നതിനായി പ്രേരിപ്പിക്കും. അടിസ്ഥാനപരമായ നേതൃത്വപാടവവും അഭിരുചിയും നിങ്ങളുടെ സംഘടനാപാടവത്തെ കൂടുതൽ പുഷ്ടിപ്പെടുത്താൻ സഹായിക്കും. തുലാം തുലാം രാശിക്കാർക്ക് ഇന്ന് വളരെ ക്രിയാത്മകമായ ദിവസമായിരിക്കും. സഹോദരങ്ങളുമായുള്ള ബന്ധം വളരെ നല്ല നിലയിലായിരിക്കും. അവർ നിങ്ങളുമായി ചില സംശയങ്ങൾ ഇന്ന് ചർച്ച ചെയ്തേക്കാം. ഒരു തീർഥാടനത്തിന് ഇന്ന് സാധ്യത…