യുവതിയുടെ കൊലയാളിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 25,000 ഡോളർ പാരിതോഷികം

സണ്ണിവെയ്‌ൽ, ടെക്‌സാസ് -ജൂൺ നാലിന്  27 കാരിയായ യുവതിയെ പതിയിരുന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ 25,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു .സംഭവത്തിൽ ഉൾപ്പെട്ട കാറിന്റെയും ഷൂട്ടറുടെയും വീഡിയോ സണ്ണിവെയ്ൽ പോലീസ് പുറത്തുവിട്ടു, കേസിൽ  പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്  നേരത്തെ 5000 ഡോളറായിരുന്നു പ്രതിഫലം പ്രഖ്യാപിച്ചിരുന്നത്. ഇപ്പോൾ 25,000 ഡോളറായി ഉയർത്തിയിട്ടുണ്ട്..20000 ഡോളർ പുതിയതായി സിറ്റി അനുവദിച്ചിട്ടുണ്ട്.  വെടിവെപ്പിൽ യുവതിയുടെ സഹോദരനും മൂന്ന് കുട്ടികൾക്കും പരിക്കേറ്റിരുന്നു.”ഈ അന്വേഷണം പുനരുജ്ജീവിപ്പിക്കാൻ ഞങ്ങൾക്ക് കൂടുതൽ ലീഡുകൾ ആവശ്യമാണ്,” സണ്ണിവെയ്ൽ പോലീസ് മേധാവി ബിൽ വെഗാസ് പറഞ്ഞു. തിങ്കളാഴ്ച പോലീസ് പുറത്തുവിട്ട വീഡിയോയിൽ മെസ്‌ക്വിറ്റ് നിവാസിയായ ടിസെഹ മെറിറ്റിന്റെ കൊലപാതകത്തിലെ കാറും വെടിവെപ്പും കാണിക്കുന്നു. വെടിയേറ്റപ്പോൾ മെറിറ്റ് സണ്ണിവെയ്ൽ ടൗൺഹോം കോംപ്ലക്‌സിന്റെ പാർക്കിംഗ് സ്ഥലത്തായിരുന്നു.ഷൂട്ടിംഗിന് മുമ്പ് ഹൈവേ 80, ബെൽറ്റ് ലൈൻ എന്നിവിടങ്ങളിൽ പ്രതിയുടെ കാർ ഉണ്ടെന്നും ദൃശ്യങ്ങൾ കാണിക്കുന്നു.ടിന്റഡ് വിൻഡോകളും 20 ഇഞ്ച് വീലുകളുമുള്ള പുതിയ…

ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്ക് ഫോമയുടെ ആദരാഞ്ജലികൾ

ന്യൂ യോർക്ക് : കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ച്  ഫോമ, ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ  ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച  ഉമ്മൻ ചാണ്ടി അനുസ്മരണച്ചടങ്ങ് വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് അവിസ്മരണീയമായി, അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ, മന്ത്രി റോഷി അഗസ്റ്റിൻ, എം കെ പ്രേമചന്ദ്രൻ എം പി, ആന്റോ ആന്റണി എം പി തുടങ്ങി കേരളത്തിൽ നിന്നുള്ള നേതാക്കളും ഫോമയുടെ എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളും കൂടാതെ റീജിണൽ വൈസ് പ്രസിഡന്റുമാർ, നാഷണൽ കമ്മറ്റി അംഗങ്ങൾ, ഫോമയുടെ മുൻ ഭാരവാഹികൾ അടക്കമുള്ള നൂറു കണക്കിന് ആളുകൾ ഈ അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ ഓർമകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചു, ശ്രീ ചാണ്ടി ഉമ്മൻ തന്റെ പിതാവിന്റെ വിയോഗത്തിൽ ദുഖത്തിലായ സമയത്ത് കൂടെ നിന്ന് എല്ലാ പിന്തുണയും…

ഡാലസിലെ ആനന്ദ് ബസാർ ഓഗസ്റ്റ് 12 നു

ഡാളസ്: ഇന്ത്യൻ അസോസിയേഷൻ ഓഫ് ടെക്സസ് ഓഗസ്റ്റ് 12 നു ഡാളസിൽ  ആനന്ദ് ബസാർ സംഘടിപ്പിക്കുന്നു. മുമ്പെങ്ങുമില്ലാത്ത വിധം ഗംഭീരമായ ആഘോഷത്തോടെയാണ്  ഈ വർഷത്തെ എഴുപത്തിആറാമത്  ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങൾ  സംഘടിപ്പിക്കുന്നതു. ഓഗസ്റ്റ് 12. ഡാനിഷിന്റെയും സയാലിയുടെയും തത്സമയ സംഗീതവും ആകർഷകമായ പ്രകടനങ്ങളും, അതിശയിപ്പിക്കുന്ന വെടിക്കെട്ട്, രുചികരമായ ഭക്ഷണം, ഉന്മേഷദായക പാനീയങ്ങൾ, എല്ലാ പ്രായക്കാർക്കും രസകരമായ പ്രവർത്തനങ്ങൾ എല്ലാം ഈ പരിപാടിയുടെ ഭാഗമായി കൃമീകരിച്ചിട്ടുണ്ടെന്നു സംഗാഡ്കർ അറിയിച്ചു ആദ്യമായി മധ്യപ്രദേശ് അസോസിയേഷൻ ഓഫ് ഡാളസ് ആനന്ദ് ബസാറിൽ പങ്കെടുക്കുന്നു. ഡാളസ് ഫോർട്ട് വർത്ത  ഏരിയയിൽ നിന്നുള്ള എല്ലാ എംപിമാരും ഈ വലിയ പരിപാടിയിൽ പങ്കെടുക്കും ഫ്രിസ്കോ റഫ് റൈഡേഴ്സ് സ്റ്റേഡിയത്തിലെ ഇവരുടെ  ബൂത്ത് സന്ദർശിക്കുകയും ചെയ്യുക. സ്ഥലം: ഫ്രിസ്കോ റഫ് റൈഡേഴ്സ് ബോൾപാർക്ക് 7300 റഫ് റൈഡേഴ്സ് ട്രയൽ, ഫ്രിസ്കോ, ടെക്സസ്, യു.എസ്. 4:00 PM മുതൽ 10:00…

അയിരൂർ നടുവില്ലം കുടുംബയോഗം ന്യൂയോർക്ക് ചാപ്ടർ 32-മത് ഫാമിലി പിക്‌നിക് ആഗസ്ത് 5-ന്

ന്യൂയോർക്ക്: കുടുംബ പാരമ്പര്യം കാത്തു സൂക്ഷിക്കുക എന്നത് ഏതൊരു മലയാളിയെ സംബന്ധിച്ചും അഭിമാനത്തിന്റെ പ്രശ്നമാണ്. ഒരുവിധം പ്രശസ്തമായ കുടുംബത്തിൽപ്പെട്ട ഒരു വ്യക്തിയാണെങ്കിൽ അവരുടെ കുടുംബപ്പേരിൽ അറിയപ്പെടുക എന്നത് അവർക്കു അതൊരു അഭിമാനമാണ്. പൊതുവെ ക്രിസ്തീയ കുടുംബങ്ങളിലാണ് കുടുംബ നാമത്തിൽ അറിയപ്പെടുവാൻ ആഗ്രഹിക്കുന്നവർ അധികമായുള്ളത്. എന്നാൽ പഴയ ചില നമ്പൂതിരി കുടുംബങ്ങളിൽപെട്ടവർ അവരുടെ “മന”-യുടെ പേരിലാണ് അറിയപ്പെടുന്നത്. അതിനാൽ തന്നെ പല കുടുംബങ്ങളും അവരവരുടെ പൈതൃകവും പാരമ്പര്യവും കാത്തു സൂക്ഷിക്കുന്നതിനായി മൂലവേരിൽ അറിയപ്പെടുന്ന കുടുംബങ്ങളുടെ പേരിൽ കുടുംബയോഗങ്ങളും അവരുടെ ശാഖാ കുടുംബങ്ങളെ ഉൾപ്പെടുത്തി കുടുംബയോഗ സംഗമങ്ങളും പലയിടങ്ങളിലായി സംഘടിപ്പിക്കാറുണ്ട്. കേരളത്തിൽ പലയിടങ്ങളിലും വൻ ബസ്സിനെസ്സുകാർ അവരുടെ കുടുംബപ്പേരിലാണ് ബിസ്സിനെസ്സ് വികസിപ്പിച്ചിരിക്കുന്നത്. ഉദ്ദാഹരണത്തിന്, മുത്തൂറ്റ്, പൊയ്കാലിൽ, മലയിൽ, ആലപ്പാട്ട്‌, ആലുക്കാസ്, ചെമ്മണ്ണൂർ തുടങ്ങിയുള്ള ബിസ്സിനെസ്സ്കാർ അവരുടെ കുടുംബപ്പേർ നിലനിർത്തിയാണ് മുന്നേറുന്നത്. ഓരോ പ്രദേശത്തുള്ള കുടുംബക്കാർ വിവിധ പ്രദേശങ്ങളിലേക്ക് കുടിയേറി പാർക്കുവാൻ…

നാല് പതിറ്റാണ്ടിന് ശേഷവും മുഹമ്മദ് റാഫി ജനഹൃദയങ്ങളെ കീഴടക്കുന്നു

മുംബൈ: ഇതിഹാസ പിന്നണി ഗായകൻ മുഹമ്മദ് റാഫിയുടെ 43-ാം ചരമവാർഷികം ഇന്ന് ആചരിക്കുന്നു. 1924-ൽ പഞ്ചാബിൽ ജനിച്ച റാഫിയുടെ എളിയ തുടക്കം മുതൽ ഒരു സംഗീത സംവേദനം വരെയുള്ള ശ്രദ്ധേയമായ യാത്ര, സ്ഥിരോത്സാഹത്തിന്റെയും കഴിവിന്റെയും സത്തയെ തികച്ചും പ്രകടമാക്കുന്നു. റാഫിയും തന്റെ ആദ്യകാലങ്ങൾ ചെലവഴിച്ചത് പാക്കിസ്താനിലെ ലാഹോറിലെ ഭാട്ടി ഗേറ്റിലാണ്. ഇന്ത്യയിലും പാക്കിസ്താനിലും അദ്ദേഹത്തിന് ഒരു വലിയ ആരാധകവൃന്ദം തന്നെയുണ്ട്. 1980 ജൂലൈ 31 നാണ് അദ്ദേഹം അന്തരിച്ചത്. എന്നാല്‍, അദ്ദേഹത്തിന്റെ ശ്രുതിമധുരമായ ഗാനങ്ങൾ ഇന്നും നിത്യഹരിതവും ജനപ്രിയവുമാണ്. ഏകദേശം നാല് പതിറ്റാണ്ട് നീണ്ട കരിയറിൽ, പത്മശ്രീ അവാർഡ് ജേതാവ് റാഫി ഇന്ത്യൻ സംഗീത വ്യവസായത്തിനായി 28,000-ലധികം ഗാനങ്ങൾ ആലപിച്ചു. ബോളിവുഡ് ഇതിഹാസങ്ങളായ ആശാ ഭോസ്‌ലെ, സോനു നിഗം, കിഷോർ കുമാർ, അമിതാഭ് ബച്ചൻ, രാജ് കപൂർ, ലതാ മങ്കേഷ്‌കർ, ദിലീപ് കുമാർ എന്നിവർ എപ്പോഴും റാഫിയോട്…

ആനപ്രമ്പാല്‍ ജലോത്സവം സമിതി ചീഫ് കോഓര്‍ഡിനേറ്റർ എം.ജി. കൊച്ചുമോന്റെ മാതാവ് ശാന്തമ്മ ഗോപി അന്തരിച്ചു

തലവടി: കുട്ടനാട് സാംസ്കാരിക വേദി ട്രഷററും ആനപ്രമ്പാല്‍ ജലോത്സവം സമിതി ചീഫ് കോഓര്‍ഡിനേറ്ററുമായ എം.ജി. കൊച്ചുമോന്റെ മാതാവ് മണപ്പുറത്ത് പരേതനായ ഗോപിയുടെ ഭാര്യ ശാന്തമ്മ ഗോപി (80) അന്തരിച്ചു. കളങ്ങര വെട്ടുപറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. മക്കൾ: സുകു,സുഗതൻ (ഇരുവരും ദുബൈ), സുനി (ആര്യ പ്രിൻ്റിംഗ് പ്രസ്, തലവടി), പരേതയായ സുധാമണി. മരുമക്കൾ: തിരുവല്ല മഞ്ഞാടി കളത്തിൽ തമ്പി, സ്മിത, ഷിനി (വയനാട്), സീമ, തലവടി കുറ്റിയിൽ വടക്കേതിൽ വിനോദ് .  

പുതിയ സാധ്യതകളെ തേടിയ വിമോചനത്തിലേക്കുള്ള പലായനമാണ് ഹിജ്റ : സി.ടി. സുഹൈബ്

പൊന്നാനി : കലുഷിതമായ രാഷ്ട്രീയ സാമൂഹിക പശ്ചാതലത്തിൽ പുതിയ സാധ്യതകളെ തേടിയ വിമോചനത്തിലേക്കുള്ള പലായനമാണ് ഹിജ്റയെന്നും ആധുനിക കാലത്തും രാജ്യമനുഭവിക്കുന്ന പ്രതിസന്ധികളിൽ നിന്ന് വിമോചനം സാധ്യമാക്കാൻ ഹിജ്റയെക്കുറിച്ച സ്മരണകൾ സമൂഹത്തെ പ്രചോദിപ്പിക്കുമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിൽ ‘മുഹർറം : വിമോചനത്തിലേക്കുള്ള പലായനങ്ങൾ’ എന്ന തലക്കെട്ടിൽ പൊന്നാനിയിൽ ഇസ്‌ലാമിക സദസ്സ് സംഘടിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് പരിപാടി ഉദ്ഘാടനം നിർവഹിച്ചു. സോളാരിറ്റി ജില്ലാ പ്രസിഡൻറ് ഡോക്ടർ അബ്ദുൽ ബാസിത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സാബിക്ക് വെട്ടം സ്വാഗതമാശംസിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് അബ്ദുറഹ്മാൻ ഫാറൂഖി സമാപനം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ഏരിയ പ്രസിഡൻറ് ഉമൈമത്ത് ടീച്ചർ, ജി ഐ ഒ ഏരിയ പ്രസിഡൻറ് മുബഷിറ, എസ്…

കെ.പി.എ സമ്മർ ക്യാമ്പ് ശ്രെദ്ധേയമായി

കൊല്ലം പ്രവാസി അസ്സോസിയേഷൻ ചിൽഡ്രൻസ് പാർലമെന്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ഏക ദിന സമ്മർ ക്യാമ്പ്  ശ്രദ്ധേയമായി. ക്രാഫ്റ്റ്, ഡാൻസ്, മോട്ടിവേഷൻ ക്‌ളാസ്, മെഡിക്കൽ അവയർനെസ്സ് മറ്റു കലാപരിപാടികൾ എന്നിവ ഉൾക്കൊള്ളിച്ചായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. സെലീന ടീച്ചർ, കൗൺസിലർ വിമല തോമസ്, മറിയം കമ്മീസ്, വിനു ക്രിസ്റ്റി എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. വൈകുന്നേരം നടന്ന സമാപന സമ്മേളനം സാമൂഹ്യ പ്രവർത്തകൻ കെ.ടി സലിം ഉത്‌ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷനായ ചടങ്ങിൽ സാമൂഹ്യ പ്രവർത്തക നൈന മുഹമ്മദ് മുഖ്യാതിഥി ആയി പങ്കെടുത്തു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, വൈ. പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി മാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ, അൽ ഹിലാൽ മാർക്കറ്റിംഗ് ഹെഡ് ഷാഹിദ്, എന്നിവർ ആശംസകൾ അറിയിച്ചു. കൺവീനർ കോയിവിള…

ആലുവയില്‍ അഞ്ചു വയസ്സുകാരി കൊല്ലപ്പെട്ട സംഭവം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: ആലുവയിൽ അഞ്ചുവയസ്സുകാരിയുടെ ഹൃദയഭേദകമായ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാന സർക്കാരിന്റെ നടപടിയെ ശക്തമായി അപലപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഉത്തർപ്രദേശിലേതിന് സമാനമായി നിർണായകമായ പോലീസ് നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇരയായ പെണ്‍കുട്ടിക്ക് അന്ത്യാഞ്ജലി അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ച സുരേന്ദ്രൻ, ഈ സംഭവം ഓരോ മനുഷ്യന്റെയും മനസ്സാക്ഷിയെ മരവിപ്പിക്കുകയാണെന്ന് പറഞ്ഞു. കേരളം സ്ത്രീകൾക്ക് സുരക്ഷിതമായ സ്ഥലമല്ലെന്ന് ചൂണ്ടിക്കാട്ടി, അവരുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്തെ പോലീസ് സംവിധാനത്തിൽ അടിയന്തരമായി മാറ്റം വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 18 മണിക്കൂർ നീണ്ട തിരച്ചിൽ നടത്തിയിട്ടും കുട്ടിയെ ജീവനോടെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ലെന്നുള്ള കാര്യത്തില്‍ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു. സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം സംരക്ഷിക്കാൻ കർശനമായ പോലീസ് നടപടികൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാരും പോലീസും ആവർത്തിച്ചുള്ള പരാജയത്തെ വിമർശിച്ചു.…

അഞ്ചു വയസ്സുകാരി ചാന്ദിനിയുടെ കൊലപാതകം; അഷ്ഫാഖ് ആലമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തിരുവനന്തപുരം: ആലുവയിൽ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അഷ്ഫാഖ് ആലമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആലുവ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷം ആലുവ അഡീഷണൽ മജിസ്‌ട്രേറ്റ് ലതികയുടെ മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് കാലയളവിൽ ആലുവ സബ് ജയിലിലേക്ക് മാറ്റും. കൊലപാതകം, പോക്‌സോ എന്നീ കുറ്റങ്ങളാണ് അഷ്ഫാഖിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. പ്രതിയുടെ സ്വദേശം ബംഗ്ലാദേശ് അല്ലെങ്കിൽ ബിഹാർ സ്വദേശിയാണോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നതിനാൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾ പോലീസിനെ ബിഹാറിലേക്ക് നയിച്ചേക്കാം. ഇയാളുടെ ക്രിമിനൽ പശ്ചാത്തലവും വിലാസ വിവരങ്ങളും വിശദമായി അന്വേഷിക്കും. അതിനിടെ, മരിച്ച പെൺകുട്ടിയുടെ മൃതദേഹം ഇന്നലെ രാവിലെ പത്തരയോടെ കീഴ്മാട് പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കരിച്ചു. തായിക്കാട്ടുകര സ്കൂളിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ വൻ ജനാവലി കുഞ്ഞിന് അന്തിമോപചാരം അർപ്പിച്ചു. വെള്ളിയാഴ്ച കുട്ടിയെ അവളുടെ…