ലോസ് ആഞ്ചലസ്: ദക്ഷിണ കലിഫോർണിയയിലെ ഏറ്റവും പഴക്കമേറിയ ഇന്ത്യൻ സാംസ്കാരിക ഉത്സവങ്ങളിലൊന്നായ ഇസ്കോൺ ന്യൂ ദ്വാരകയുടെ 50-ാമത് വാർഷിക രഥയാത്ര ആഗസ്റ്റ് 2-ന് വിപുലമായി ആഘോഷിച്ചു. സാന്താ മോണിക്കയിലും വെനീസിലുമായി നടന്ന ചടങ്ങിൽ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. ജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര എന്നിവരുടെ ഭീമാകാരമായ രഥങ്ങൾ വലിച്ചുകൊണ്ട് ഭക്തർ വെനീസ് ബോർഡ്‌വോക്കിലേക്ക് നടത്തിയ പ്രകടനം ശ്രദ്ധേയമായി. സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് കാലിഫോർണിയ നിയമസഭയും സാന്താ മോണിക്ക നഗരസഭയും പ്രത്യേക പ്രശംസാപത്രങ്ങൾ നൽകി ആദരിച്ചു. ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. കെ.ജെ. ശ്രീനിവാസൻ മുഖ്യാതിഥിയായി പങ്കെടുത്തു. വേദമന്ത്രോച്ചാരണങ്ങൾ, ഭരതനാട്യം, യോഗ പ്രകടനങ്ങൾ, ഹരേ കൃഷ്ണ സങ്കീർത്തനങ്ങൾ എന്നിവയോടൊപ്പം ഏഴായിരത്തോളം പേർക്ക് സൗജന്യ പ്രസാദവും വിതരണം ചെയ്തു.
Author: ?? ?? ???????
രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ പശ്ചിമഘട്ടജനതയെ വഞ്ചിക്കുന്നു: രാഷ്ട്രീയ കിസാന്‍ മഹാസംഘ്
കൊച്ചി: പരിസ്ഥിതിലോലവിഷയത്തില്‍ ഭരണസംവിധാനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും പശ്ചിമഘട്ടത്തിലെ ജനസമൂഹത്തെ ഒന്നര പതിറ്റാണ്ടായി വഞ്ചിക്കുകയാണെന്നും പുതിയ വിജ്ഞാപനം ജനങ്ങളില്‍ കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് ആരോപിച്ചു. പശ്ചിമഘട്ടത്തെയൊന്നാകെ കാര്‍ബണ്‍ ഫണ്ടിനായി ആഗോള പരിസ്ഥിതി സംഘടനകള്‍ക്ക് കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ തീറെഴുതി കൊടുത്തുവെങ്കില്‍ അതില്‍ നിന്ന് ഒരു തിരുത്തലിന് ഇന്നത്തെ കേന്ദ്രഭരണകൂടം തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണ്. 2010 ലെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മലയോരജനതയുടെ ജീവിതത്തിന് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നിലനില്‍ക്കെയാണ് 2013ല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും തുടര്‍ന്ന് 2014 ല്‍ ആദ്യ കരടു വിജ്ഞാപനവും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. തുടര്‍ന്ന് യുപിഎ സര്‍ക്കാരിനെ പുറന്തള്ളി എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ തുടർച്ചയായി വിജ്ഞാപനങ്ങള്‍ മാറ്റമില്ലാതെ പുതുക്കിയിറക്കുകയാണ് ചെയ്തത്. ജനവാസമേഖലകളും കൃഷിയിടങ്ങളും പരിസ്ഥിതിലോല പ്രദേശത്തുനിന്ന് ഒഴിവാക്കിയെന്ന് സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയനേതൃത്വങ്ങളും ആവര്‍ത്തിച്ചുപറയുന്നത് പച്ചക്കള്ളമാണെന്ന് പുതിയ കരടുവിജ്ഞാപനത്തില്‍നിന്ന് വ്യക്തമാണ്. വനവും കൃഷിഭൂമിയും…
സമാധാനത്തിന് കൈകോർത്ത് കുരുന്നുകൾ; വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ ഹിരോഷിമാ ദിനാചരണവും യുദ്ധവിരുദ്ധ റാലിയും
വടക്കാങ്ങര: “ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട, സമാധാനം പുലരട്ടെ” എന്ന സന്ദേശമുയർത്തി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ ആഗസ്റ്റ് 06 ഹിരോഷിമ ദിനം ആചരിച്ചു. യുദ്ധത്തിന്റെ ഭീകരത ഓർമ്മിപ്പിക്കുന്നതും ലോകസമാധാനത്തിന്റെ പ്രസക്തി വിളിച്ചോതുന്നതുമായ വിവിധ പരിപാടികളോടെയാണ് സ്കൂളിൽ ദിനാചരണം സംഘടിപ്പിച്ചത്. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഒന്നടങ്കം യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. സമാധാനത്തിന്റെ സന്ദേശം നൽകുന്ന പ്ലക്കാടുകൾ ഉയർത്തിയാണ് കുരുന്നുകൾ അസംബ്ലിയിൽ അണിനിരന്നത്. വടക്കാങ്ങര ടൗൺ ചുറ്റി സഞ്ചരിച്ച യുദ്ധ വിരുദ്ധ റാലിയിൽ യുദ്ധവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകളും ബാനറുകളും വിദ്യാർത്ഥികൾ ഉയർത്തിപ്പിടിച്ചു. “യുദ്ധമല്ല, സമാധാനമാണ് ലോകത്തിന് ആവശ്യം”, “കുഞ്ഞുങ്ങൾക്ക് കളിക്കാൻ മണ്ണു വേണം, ബോംബുകളല്ല” തുടങ്ങിയ മുദ്രാവാക്യങ്ങൾ റാലിയിൽ മുഴങ്ങി കേട്ടു. സ്കൂൾ കോമ്പൗണ്ടിൽ നടന്ന ഹിരോഷിമ ദിനാചരണ പരിപാടികൾ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് അലി കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു.…
ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ
കോഴിക്കോട്: അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയ്ക്ക് അഭിമാനമായി മലയാളി കൗമാരതാരത്തിന്റെ ചരിത്രനേട്ടം. നേപ്പാളിലെ കാഠ്മണ്ഡുവിൽ വേൾഡ് മിക്സ് ബോക്സിംഗ് ഫെഡറേഷന്റെ (WMBF) ആഭിമുഖ്യത്തിൽ നടന്ന ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ബാലുശ്ശേരി അറപ്പീടിക സ്വദേശിയായ ഇയാസ് മുഹമ്മദ് വെള്ളി മെഡൽ കരസ്ഥമാക്കി. ഒമ്പത് രാജ്യങ്ങളിൽ നിന്നായി നൂറോളം താരങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ, 10–12 വയസ്സ് പ്രായക്കാരുടെ 36–38 കിലോഗ്രാം ഭാരവിഭാഗത്തിലാണ് ഈ പത്തു വയസ്സുകാരൻ മിന്നുന്ന വിജയം നേടിയത്. പ്രാഥമിക പോരാട്ടങ്ങളിൽ ആതിഥേയരായ നേപ്പാളിന്റെയും ഡൽഹിയുടെയും ശക്തരായ എതിരാളികളെ മറികടന്നാണ് ഇയാസ് ഫൈനലിലേക്ക് മുന്നേറിയത്. ഫൈനലിൽ വാശിയേറിയ പോരാട്ടം പുറത്തെടുത്താണ് താരം വെള്ളി മെഡൽ ഉറപ്പിച്ചത്. ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയായ ഇയാസ്, യോഷികാൻ ഫൈറ്റേഴ്സ് ഫാക്ടറി ക്ലബ്ബിലെ പരിശീലകരായ ഷൈജേഷ്, ലിബിൻ എന്നിവരുടെ കീഴിലാണ് പരിശീലനം നടത്തുന്നത്. പ്രമുഖ ആർക്കിടെക്ചറൽ സ്ഥാപനത്തിലെ എസ്റ്റിമേഷൻ എൻജിനീയറിംഗ് തലവനായ…
സപ്ലൈകോയുടെ പ്രതിമാസ വിൽപ്പന 220 കോടി രൂപ കവിഞ്ഞു
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ (സപ്ലൈകോ) ഈ മാസം 220 കോടിയുടെ വിൽപ്പന നേടി. ഇത് കഴിഞ്ഞ ആറുമാസത്തെ ശരാശരി പ്രതിമാസ വിൽപ്പനയെ അപേക്ഷിച്ച് 10 ശതമാനം വർധനയാണ്. വിൽപ്പനയ്‌ക്കൊപ്പം ഉപഭോക്താക്കളുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ടായി. സാധാരണയായി പ്രതിമാസം 33 മുതൽ 35 ലക്ഷം വരെ ഉപഭോക്താക്കളാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകൾ സന്ദർശിക്കാറുള്ളത്. എന്നാൽ കഴിഞ്ഞ മാസം ഈ എണ്ണം 37 ലക്ഷമായി ഉയർന്നു. സപ്ലൈകോ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിലും ന്യായവിലയിലും പൊതുജനങ്ങൾ അർപ്പിക്കുന്ന വിശ്വാസത്തിന്റെ തെളിവാണ് ഈ നേട്ടമെന്ന് സപ്ലൈകോ മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ വി എം അറിയിച്ചു. ഈ വിൽപ്പനവർധനയും ഉപഭോക്തൃവിശ്വാസവും ഓണക്കാല വിൽപ്പനയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ഓഗസ്റ്റ് മാസത്തിൽ 400 കോടി രൂപയുടെ വിൽപ്പന കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സപ്ലൈകോ. പിആര്‍ഡി, കേരള സര്‍ക്കാര്‍
രാശിഫലം (06-08-2026 വ്യാഴം)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഗുണദോഷ സമ്മിശ്രമായ ഒരു ദിവസമായിരിക്കും. നിങ്ങളുടെ ലക്ഷ്യസാക്ഷാത്കരണത്തിനുവേണ്ടി നിങ്ങളിന്ന് പ്രവർത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. മാനസികമായ അസ്വസ്ഥത നിങ്ങളെ ബാധിക്കാം. ബിസിനസുകാർക്ക് അവരുടെ പ്രവർത്തനങ്ങളില്‍ ചില തടസങ്ങള്‍ നേരിടേണ്ടി വന്നേക്കാം. കന്നി: ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ഏറ്റെടുത്ത ജോലി നന്നായി ചെയ്യാൻ കഴിയും. മനസും ശരീരവും ആരോഗ്യപൂര്‍ണമായിരിക്കും. പ്രിയപ്പെട്ടവരോടോപ്പം സമയം ചെലവിടാൻ സാധിക്കും. വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. തുലാം: കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സമയം ചെലവിടും. സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും പിന്തുണ ലഭിക്കും. യാത്രകള്‍ ചെയ്യാൻ സാധിക്കും. ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. വൃശ്ചികം: സുഖകരവും സന്തുഷ്‌ടവുമായ ഒരു ദിവസമാണ് ഇന്ന് വൃശ്ചികം രാശിക്കാരെ കാത്തിരിക്കുന്നത്. കുടുംബത്തോടൊപ്പം കുറേ സമയം ചെലവഴിക്കാന്‍ അവസരമുണ്ടാകും. ഇന്നത്തെ ദിവസം സാമ്പത്തികമായി മെച്ചമായിരിക്കും. ആരോഗ്യത്തില്‍ ശ്രദ്ധിക്കണം. ധനു: കോപം നിയന്ത്രിക്കുക. നിങ്ങളുടെ കുട്ടികളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങള്‍ നിങ്ങളെ…
മാപ്പിള കലയുടെ മധുരവുമായി അസീസ് പെർള; മൂന്ന് പതിറ്റാണ്ടിന്റെ കലാസപര്യയ്ക്ക് ഗൾഫ് മണ്ണിലും അംഗീകാരം
കാസർകോടിന്റെ മണ്ണിൽ നിന്ന് അജ്മാനിലെ വേദികളിലേക്ക് നൂറുകണക്കിന് കലാപ്രതിഭകൾക്ക് വഴികാട്ടിയായ കലാപരിശീലകൻ അജ്മാൻ: മാപ്പിള കലയുടെ പൈതൃകവും പാരമ്പര്യവും തലമുറകളിലേക്ക് പകർന്നു നൽകുന്ന കലാപ്രവർത്തകനാണ് കാസർകോട് ജില്ലയിലെ പെർള സ്വദേശി അസീസ് പെർള. മൂന്ന് പതിറ്റാണ്ടിലേറെയായി മാപ്പിള കലാരംഗത്ത് സജീവമായ അദ്ദേഹം, മാപ്പിളപ്പാട്ട് ഗായകൻ, ഒപ്പന കൊറിയോഗ്രാഫർ, ദഫ്‌മുട്ട്, വട്ടപ്പാട്ട്, കോൽക്കളി പരിശീലകൻ, സ്റ്റേജ് ഡയറക്ടർ എന്നീ നിലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. നിലവിൽ യു.എ.ഇയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ, അജ്മാനില്‍ ജോലി ചെയ്യുന്ന അസീസ് പെർള, ഔദ്യോഗിക ചുമതലകൾക്കൊപ്പം മാപ്പിള കലകളുടെ പരിശീലനവും സാംസ്കാരിക പ്രവർത്തനങ്ങളും സജീവമായി തുടരുകയാണ്. ഇതിനുമുമ്പ് സൗദി അറേബ്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ അൽ മവാരിദ് ഇന്റർനാഷണൽ സ്കൂൾ, ജിദ്ദ; അലിഫ് ഇന്റർനാഷണൽ സ്കൂൾ, റിയാദ്; മിഡിൽ ഈസ്റ്റ് സ്കൂൾ, അൽ ഖർജ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ കാലയളവിൽ സൗദി അറേബ്യയിലെയും…
ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തായ്ക്ക് ഡാലസിൽ ഊഷ്മള വരവേൽപ്പ്
ഡാലസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസനാധ്യക്ഷൻ ഡോ.എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തായ്ക്ക് ഡാലസ് ഡിഎഫ്ഡബ്ള്യു അന്താരാഷ്ട്രാ വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകി. കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാളസിൽ ആഗസ്റ്റ് മാസം 7,8,9 (വെള്ളി,ശനി, ഞായർ) ദിവസങ്ങളിൽ വൈകിട്ട് 6 മണി മുതൽ നടത്തപ്പെടുന്ന സംയുക്ത സുവിശേഷ കൺവെൻഷനിൽ മുഖ്യ സന്ദേശം നൽകുവാനായിട്ടാണ് ഡോ.മാർ സെറാഫിം മെത്രാപ്പോലിത്താ ഡാലസിൽ എത്തിച്ചേർന്നത്. കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് പ്രസിഡന്റ് റവ.ഫാ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പാ, ഷാജി രാമപുരം, ലിൻസ് ഫിലിപ്പ്, അലക്സ് പള്ളിവാതുക്കൽ, റോഷൻ ജോർജ്, അരോൺ അലക്സ് എന്നിവർ എയർപോർട്ടിൽ സ്വീകരിക്കുവാന്‍ എത്തിയിരുന്നു. ഡാലസിലെ ഇർവിംഗ് സെന്റ്.ജോർജ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ (1627 E Shady Grove Rd, Irving,Tx 75060) വെച്ച് ആഗസ്റ്റ് 7 മുതൽ 9 വരെ (വെള്ളി, ശനി, ഞായര്‍…
അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് എച്ച്-1ബി വിസ നിയമങ്ങളിലെ മാറ്റങ്ങൾ ചെലവ് വർദ്ധിപ്പിക്കും
യുഎസിലെ ട്രംപ് ഭരണകൂടം എച്ച്-1ബി, എൽ-1 വിസ കാലാവധി നീട്ടുന്നതിന് അധിക ഫീസ് ചുമത്താൻ ഒരുങ്ങുകയാണ്. നിലവിൽ, ഈ ഫീസ് പുതിയ വിസകൾക്ക് മാത്രമേ ബാധകമാകൂ, എന്നാൽ നടപ്പിലാക്കിയാൽ, വിസ പുതുക്കലുകളും കൂടുതൽ ചെലവേറിയതായിത്തീരും. വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ആശങ്കാജനകമായ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. എച്ച്-1ബി, എൽ-1 വിസകളുടെ പുതുക്കലിന് അധിക ഫീസ് ചുമത്താൻ ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നു. നിലവിൽ, ഈ അധിക ഫീസ് പുതിയ വിസ അപേക്ഷകൾക്ക് മാത്രമേ ബാധകമാകൂ. എന്നാൽ, ഈ നിർദ്ദേശം നടപ്പിലാക്കിയാൽ, വിസ കാലാവധി നീട്ടാൻ ആഗ്രഹിക്കുന്ന കമ്പനികൾക്കും അധിക ചിലവുകൾ ഉണ്ടായേക്കാം. ധാരാളം വിദേശ തൊഴിലാളികളെ ജോലിക്കെടുക്കുന്ന കമ്പനികളെ ഈ നിർദ്ദേശം ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ട്. എച്ച്-1ബി വിസ കാലാവധി നീട്ടുന്നതിൽ ഏറ്റവും വലിയ പങ്ക് ഇന്ത്യക്കാരായതിനാൽ ഇന്ത്യൻ ഐടി പ്രൊഫഷണലുകളും ടെക് കമ്പനികളുമാണ്…
ഡാളസ് കേരള അസോസിയേഷൻ മേയർ വി. വി. രാജേഷിന് ഉജ്വല സ്വീകരണം നൽകി
ഡാളസ്: ഡാളസ് സന്ദർശിക്കുന്ന തിരുവനന്തപുരം (അനന്തപുരി) മേയർ വി. വി. രാജേഷിനും, കേരള ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി. ശ്രീകുമാറിനും കേരള അസോസിയേഷൻ ഓഫ് ഡാളസ് ഉജ്ജ്വല സ്വീകരണം നൽകി. ഓഗസ്റ്റ് 5 ബുധനാഴ്ച വൈകുന്നേരം 5:30-ന് ഗാർലാന്റിലുള്ള കേരള അസോസിയേഷൻ ഹാളിൽ അസോസിയേഷൻ പ്രസിഡന്റ് ഷിജു എബ്രഹാമിന്റെ അധ്യക്ഷതയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ (1976-2026) ഭാഗമായി സംഘടിപ്പിച്ച ഈ സ്വീകരണ സമ്മേളനത്തിൽ അസോസിയേഷൻ ഭാരവാഹികളും പ്രമുഖ ഡോ:എം വി പിള്ളൈ ,സണ്ണിവെയ്ൽ മേയർ സജി ജോർജ് ,കൗൺസിലർ മനു ഡാനി,ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ അനിൽ ആറന്മുള (ഹൂസ്റ്റൺ )ഉൾപ്പെടെ നിരവധി പ്രവാസി മലയാളികളും പങ്കെടുത്തു. ചടങ്ങിൽ ഇരു വിശിഷ്ടാതിഥികളെയും ഡോ:എം വി പിള്ളൈ സദസ്സിനു പരിചയപ്പെടുത്തി തുടർന്ന്…
