ഇന്നത്തെ കാലാവസ്ഥ: 15 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യത, മൺസൂൺ സജീവമാകുന്നു

രാജ്യത്തുടനീളം മൺസൂൺ വേഗത്തിൽ പുരോഗമിക്കുന്നു. ഉത്തർപ്രദേശ്, ബീഹാർ എന്നിവയുൾപ്പെടെ 15 സംസ്ഥാനങ്ങളിൽ ഇന്ന്, ഓഗസ്റ്റ് 8 ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ന്യൂഡല്‍ഹി: രാജ്യത്തുടനീളം മൺസൂൺ അതിവേഗം പുരോഗമിക്കുകയാണ്. ഉത്തർപ്രദേശ്, ബീഹാർ എന്നിവയുൾപ്പെടെ 15 സംസ്ഥാനങ്ങളിൽ ഇന്ന്, ഓഗസ്റ്റ് 8 ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ കാലയളവിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നു. ചില സംസ്ഥാനങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ശക്തമായ കൊടുങ്കാറ്റുകൾ വലിയ മരങ്ങൾ കടപുഴകി വീഴുകയും കർഷകരുടെ വിളകൾക്ക് നാശം വരുത്തുകയും ചെയ്യും. പശ്ചിമ ബംഗാളിലും ഗംഗാ സമതലങ്ങളിലും സമീപ പ്രദേശങ്ങളിലും ഒരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് അടുത്ത മൂന്ന് ദിവസങ്ങളിൽ കിഴക്കൻ ഇന്ത്യയിലേക്ക് കനത്ത…

“ബന്ധങ്ങളെ നമുക്ക് ഹൃദയത്തോട് ചേർത്തു വയ്ക്കാം” (ലേഖനം): ജയശങ്കര്‍ പിള്ള

എല്ലാ മനുഷ്യരും ഈ ലോകത്തിലേക്ക് ജനിക്കുന്നത് തനിച്ചാണെങ്കിലും ജീവിക്കുന്നത് സാമൂഹിക ജീവിയായിട്ടാണ്. ജനിക്കുന്ന നിമിഷം മുതൽ അവസാന ശ്വാസം വരെ അവനെ മുന്നോട്ടു നയിക്കുന്നത് ബന്ധങ്ങളാണ്. മാതാപിതാക്കൾ, സഹോദരങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽക്കാർ, സഹപ്രവർത്തകർ, അധ്യാപകർ, ശിഷ്യർ, സമൂഹം ഇവയെല്ലാം ചേർന്ന ഒരു ബന്ധം ആണ് ഒരു മനുഷ്യന്റെ ജീവിതം രൂപപ്പെടുന്നത്. പണവും അധികാരവും സ്ഥാനമാനങ്ങളും,ആധുനിക സൗകര്യങ്ങളും ജീവിതത്തിന് കൂടുതൽ നിറങ്ങൾ നൽകിയേക്കാം. എന്നാൽ ജീവിതത്തിന് അർത്ഥവും സന്തോഷവും സുരക്ഷിതത്വവും സമാധാനവും നൽകുന്നത് എല്ലായ്‌പോഴും നല്ല ബന്ധങ്ങളാണ്. അതുകൊണ്ടുതന്നെ മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് അവന്റെ സമ്പാദ്യമോ, സ്വർണശേഖമോ, വസ്തുവകകളോ അല്ല, മറിച്ചു അവനെ സ്നേഹിക്കുന്ന മനുഷ്യരും അവൻ കാത്തുസൂക്ഷിക്കുന്ന ബന്ധങ്ങളുമാണ്. ഒരു മനുഷ്യൻ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ അവൻ ഓർക്കുന്നത് അവൻ അറ്റെല്ലാം മറ്റെല്ലാം മാറ്റിവച്ചു സമ്പാദിച്ച ഒന്നിനെയും കുറിച്ചല്ല, അവന്റെ ബന്ധങ്ങളെ കുറിച്ചാണ്.…

യുദ്ധരഹിത ലോകം കെട്ടിപ്പടുക്കാന്‍ ആഹ്വാനം ചെയ്ത ഹിരോഷിമ ദിനാചരണം ശ്രദ്ധേയമായി

ദോഹ: യുദ്ധം ഒരിക്കലും ഒരു പ്രശ്‌നത്തിന്റെയും പരിഹാരമല്ലെന്നും, സമാധാനത്തിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും മാത്രമേ മനുഷ്യരാശിക്ക് സുരക്ഷിതവും സമൃദ്ധവുമായ ഭാവി സൃഷ്ടിക്കാനാകൂ എന്നും ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി മീഡിയാപ്ലസ് സംഘടിപ്പിച്ച സമാധാന സംവാദം ആഹ്വാനം ചെയ്തു. 1945 ആഗസ്റ്റ് 6-ന് ജപ്പാനിലെ ഹിരോഷിമയില്‍ നടന്ന ആണവാക്രമണത്തിന്റെ ദുരന്തസ്മരണകളെ അനുസ്മരിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. യുദ്ധത്തിന്റെ ഭീകരത, മനുഷ്യരാശിക്കുണ്ടാക്കുന്ന വിനാശം, സമാധാനത്തിന്റെ അനിവാര്യത എന്നിവ ചര്‍ച്ച ചെയ്ത പരിപാടിയില്‍ വിവിധ സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. യുവ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് മുഹമ്മദ് അമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഹിരോഷിമ ആണവാക്രമണത്തിന്റെ ചരിത്രപശ്ചാത്തലവും അതുണ്ടാക്കിയ മാനുഷിക ദുരന്തവും അദ്ദേഹം വിശദീകരിച്ചു. ഒരു നിമിഷംകൊണ്ട് ലക്ഷക്കണക്കിന് ജീവനുകളെ കവര്‍ന്നെടുക്കുകയും തലമുറകളോളം ശാരീരികവും മാനസികവും പരിസ്ഥിതിപരവുമായ ദുരിതങ്ങള്‍ സമ്മാനിക്കുകയും ചെയ്ത ഹിരോഷിമ ദുരന്തം ലോകത്തിന് എന്നും മറക്കാനാകാത്ത മുന്നറിയിപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ‘യുദ്ധം ഒരു പ്രശ്‌നത്തിന്റെയും…

യൂണിയൻ കോപ് ശാഖയിൽ ഷോപ് ചെയ്തയാൾക്ക് അപ്പാർട്ട്മെന്റ് സമ്മാനം

യൂണിയൻ കോപ് ശാഖയിൽ നിന്നും ഷോപ് ചെയ്തതിലൂടെയാണ് അദ്ദേഹത്തിന് മത്സരത്തിൽ പങ്കെടുക്കാനായത്. ദുബായ് ഇക്കോണമി ആൻഡ് ടൂറിസം വകുപ്പ് സംഘടിപ്പിച്ച “വിൻ യുർ ഹോം ഇൻ ദുബായ്” മത്സരത്തിൽ വിജയിച്ച യൂണിയൻ കോപ് ഉപയോക്താവ് ഹുസൈൻ കാസിമിന് സ്വീകരണം നൽകി. ഒരു അപ്പാർട്ട്മെന്റാണ് കാസിം നേടിയത്. യൂണിയൻ കോപ് ശാഖയിൽ നിന്നും ഷോപ് ചെയ്തതിലൂടെയാണ് അദ്ദേഹത്തിന് മത്സരത്തിൽ പങ്കെടുക്കാനായത്. ദുബായ് ചേംബേഴ്സ്, ദുബായ് സമ്മർ സർപ്രൈസസ് എന്നിവരും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജൂണിൽ യൂണിയൻ കോപ് അൽ ബർഷ ബ്രാഞ്ചിൽ നിന്നാണ് കാസിം ഷോപ് ചെയ്തത്. ജൂലൈയിൽ നടന്ന നറുക്കെടുപ്പിൽ സമ്മാനവും ലഭിച്ചു. ഓഗസ്റ്റ് രണ്ടിനായിരുന്നു ഗൃഹപ്രവേശം. “ഇതാണ് ഷോപ്പിംഗ് എക്സ്പീരിയൻസ് എന്നതിന്റെ അർത്ഥം. കാസിമിന് ഒരു സമ്മാനം മാത്രമല്ല, അദ്ദേഹത്തിന് ഈ നഗരത്തിൽ സ്വന്തമായി ഒരു വീട് കൂടെയായി. ഇതെല്ലാം ഞങ്ങളുടെ ബ്രാഞ്ചിലെ ഒരു ചെറിയ…

പരമ്പരാഗത നെയ്ത്തുകാരെ സംരക്ഷിച്ചുകൊണ്ട് കൈത്തറി മേഖലയുടെ ആധുനികവൽക്കരണം സാധ്യമാക്കും: ഡപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

തിരുവനന്തപുരം:  കാലത്തിനനുസരിച്ച് കൈത്തറി മേഖലയിൽ സാങ്കേതികവിദ്യയും നവീകരണവും അനിവാര്യമാണെങ്കിലും, തലമുറകളായി കൈകൊണ്ട് നെയ്ത്ത് നടത്തുന്ന പരമ്പരാഗത നെയ്ത്തുകാരുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാകും ആധുനികവത്കരണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ദേശീയ കൈത്തറി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്‌മണ്യം ഹാളിൽ സംഘടിപ്പിച്ച സംസ്ഥാനതല കൈത്തറി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡെപ്യുട്ടി സ്പീക്കർ. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തോടും സ്വദേശി പ്രസ്ഥാനത്തോടും ചേർന്നുനിൽക്കുന്ന ദിനമാണ് ദേശീയ കൈത്തറി ദിനമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. 1905-ലെ സ്വദേശി പ്രസ്ഥാനത്തിലൂടെ ഇന്ത്യൻ ഉൽപ്പന്നങ്ങളും കൈത്തറി വസ്ത്രങ്ങളും പ്രോത്സാഹിപ്പിച്ച ചരിത്രമാണ് രാജ്യത്തിന്റെ കൈത്തറി പാരമ്പര്യത്തിന് അടിത്തറ പാകിയത്. പുതിയ സാങ്കേതികവിദ്യകൾ തൊഴിലാളികൾക്ക് കൂടുതൽ സൗകര്യവും ഉത്പാദനക്ഷമതയും നൽകുന്നതിനായിരിക്കണം ഉപയോഗിക്കേണ്ടത്. കൈത്തറി മേഖലയിൽ സ്ത്രീകളുടെ പങ്ക് നിർണായകമാണ്. സ്ത്രീശാക്തീകരണത്തിന്റെ മികച്ച മാതൃകകളിലൊന്നാണ് കൈത്തറി മേഖല. ഓണത്തിന് മുന്നോടിയായി കൈത്തറി മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും കൂടുതൽ…

അൽ-അഖ്‌സ പള്ളിയെച്ചൊല്ലി സംഘർഷം രൂക്ഷമാകുന്നു; ജോർദാൻ ഇസ്ലാമിക രാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ചു

ജറുസലേമിലെ അൽ-അഖ്‌സ പള്ളിയെച്ചൊല്ലി സംഘർഷം രൂക്ഷമായി. ചരിത്രപരമായ മതവ്യവസ്ഥയെ ഇസ്രായേൽ മാറ്റിമറിച്ചതായി ആരോപിച്ച് ജോർദാൻ മുസ്ലീം രാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ചു. ജറുസലേമിലെ അൽ-അഖ്‌സ പള്ളി സമുച്ചയത്തെച്ചൊല്ലി പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമായി. അൽ-അഖ്‌സ പള്ളി സമുച്ചയത്തിന്റെ ചരിത്രപരവും നിയമപരവുമായ പദവിയിൽ ഇസ്രായേൽ മാറ്റം വരുത്താൻ ശ്രമിക്കുകയാണെന്ന് ജോർദാൻ ആരോപിച്ചു. ഇത് ഗുരുതരമായ ഭീഷണിയാണെന്ന് വിശേഷിപ്പിച്ച ജോർദാൻ അറബ് ലീഗിന്റെയും പ്രധാന ഇസ്ലാമിക രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു. നിലവിലെ സംവിധാനത്തിൽ കൃത്രിമം കാണിക്കുന്നത് തുടർന്നാൽ, അത് ഇസ്രായേൽ-പലസ്തീൻ തർക്കത്തിൽ മാത്രം ഒതുങ്ങില്ല, മറിച്ച് മേഖലയിലുടനീളം ഒരു വലിയ മത സംഘർഷത്തിന് കാരണമാകുമെന്ന് ജോർദാൻ പറയുന്നു. ജൂലൈ 23 ന്, ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറിന്റെ നേതൃത്വത്തിൽ ഏകദേശം 2,000 ഇസ്രായേലി പൗരന്മാർ അൽ-അഖ്‌സ മസ്ജിദ് കോമ്പൗണ്ടിൽ പ്രവേശിച്ചതോടെ സംഘർഷം…

“ഒരാളെ ആക്രമിച്ചാല്‍ മൂന്നു പേരെയും ആക്രമിക്കുന്നതിന് തുല്യം”; തുർക്കിയെയും സൗദി അറേബ്യയും പാക്കിസ്താനും പുതിയ സഖ്യം രൂപീകരിച്ചു

തുർക്കിയെ, സൗദി അറേബ്യ, പാക്കിസ്താന്‍ എന്നീ രാജ്യങ്ങൾ മക്കയിൽ സംയുക്ത പ്രതിരോധ കരാറിൽ ഒപ്പു വെച്ചു. കരാർ പ്രകാരം, ഒരു രാജ്യത്തിനു നേരെയുള്ള സായുധ ആക്രമണം മൂന്ന് രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കും. ഈ കരാർ പ്രാദേശിക സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മക്ക (സൗദി അറേബ്യ): പശ്ചിമേഷ്യൻ സുരക്ഷയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച മക്കയിൽ തുർക്കിയെ, സൗദി അറേബ്യ, പാക്കിസ്താൻ എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രതിരോധ കരാറിൽ ഒപ്പു വെച്ചു. മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരെയുള്ള സായുധ ആക്രമണം എല്ലാവർക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നതാണ് കരാറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കിയെ പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ, പാക്കിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. മക്കയിലെ അൽ-സഫ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിലാണ് കരാർ ഒപ്പു വെച്ചത്. ദീർഘകാല ബന്ധങ്ങൾ,…

എൻ‌ടി‌എയുടെ സ്വന്തം വിദഗ്ധർ തന്നെ പണത്തിനു വേണ്ടി നീറ്റ്-യു‌ജി പേപ്പർ ചോർത്തി; കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

2026 ലെ നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ സിബിഐ കുറ്റപത്രം നിരവധി സുപ്രധാന വെളിപ്പെടുത്തലുകൾ നടത്തി. ഇതൊരു ലളിതമായ ചോദ്യ പേപ്പർ ചോർച്ചയല്ലെന്നും, ഒന്നിലധികം സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ആസൂത്രിത ശൃംഖലയാണെന്നും അന്വേഷണ ഏജൻസി അവകാശപ്പെടുന്നു. കേസിൽ എൻടിഎയിലെ മൂന്ന് വിഷയ വിദഗ്ധർ ഉൾപ്പെടെ 13 പേരെ സിബിഐ പ്രതികളാക്കിയിട്ടുണ്ട്. ന്യൂഡൽഹി: 2026 ലെ നീറ്റ്-അണ്ടർ ഗ്രാജ്വേറ്റ് (യുജി) ചോദ്യ പേപ്പർ ചോർച്ച, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ)യിലെ വിഷയ വിദഗ്ധർ രഹസ്യ ചോദ്യ പേപ്പറുകൾ ചോർത്തിയതായി ആരോപിക്കപ്പെടുന്ന, വിവിധ സംസ്ഥാനങ്ങളിലായി ആസൂത്രണം ചെയ്ത ക്രിമിനൽ ഗൂഢാലോചനയുടെ ഫലമാണെന്ന് സിബിഐ (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) നിഗമനത്തിലെത്തി. പിന്നീട് ഈ ചോദ്യങ്ങൾ കോച്ചിംഗ് ഓപ്പറേറ്റർമാർ, ബ്രോക്കർമാർ, ഇടനിലക്കാർ എന്നിവരുടെ ഒരു ശൃംഖല വഴി ഉദ്യോഗാർത്ഥികൾക്ക് വിതരണം ചെയ്തു. വൻ തുകകൾക്കാണ് ഈ ചോദ്യങ്ങൾ വിറ്റത്. റിപ്പോർട്ട് അനുസരിച്ച്…

യുപിഐ ഇടപാടുകൾക്ക് ബാങ്കുകൾക്ക് ചാർജ് ഈടാക്കാൻ അനുവദിക്കുന്ന ബിൽ ലോക്‌സഭ പാസാക്കി

ഭാവിയിൽ യുപിഐയ്ക്കും മറ്റ് ഡിജിറ്റൽ പേയ്‌മെന്റ് സേവനങ്ങൾക്കും ബാങ്കുകൾക്കും മറ്റ് സേവന ദാതാക്കൾക്കും ഫീസ് ഈടാക്കാൻ കേന്ദ്ര സർക്കാരിനെ അനുവദിക്കുന്ന ബിൽ ലോക്‌സഭ ചർച്ച കൂടാതെ പാസാക്കി. സൗജന്യ യുപിഐ ഇടപാടുകളുടെ നിയമപരമായ ഉറപ്പ് അവസാനിപ്പിക്കുമെന്ന് പറഞ്ഞുകൊണ്ട് കോൺഗ്രസും സിപിഎമ്മും ബില്ലിനെ എതിർത്തു. ന്യൂഡൽഹി: യുപിഐ, മറ്റ് ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾക്ക് ബാങ്കുകൾക്കും മറ്റ് സേവന ദാതാക്കൾക്കും നിരക്കുകൾ ഈടാക്കാൻ കേന്ദ്ര സർക്കാരിനെ അനുവദിക്കുന്ന ബിൽ വ്യാഴാഴ്ച (ഓഗസ്റ്റ് 6) ലോക്‌സഭ പാസാക്കി. 2007 ലെ പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിൽ സർക്കാർ ഭേദഗതി വരുത്താൻ ഉപയോഗിച്ച നികുതി, മറ്റ് നിയമങ്ങൾ (ഭേദഗതി) ബിൽ, 2026, യാതൊരു ചർച്ചയും കൂടാതെയാണ് ലോക്‌സഭയിൽ ശബ്ദവോട്ടോടെ പാസാക്കിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സഭ വീണ്ടും ചേർന്നതിനുശേഷം ധനമന്ത്രി നിർമ്മല സീതാരാമൻ ബിൽ അവതരിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ .…

ഓസ്റ്റിൻ മാർത്തോമാ ദേവാലയത്തിൽ സംഗീത ധ്യാനം ശ്രദ്ധേയമായി

ഓസ്റ്റിൻ (ടെക്സാസ്): ഓസ്റ്റിൻ മാർത്തോമാ ദേവാലയത്തിൽ സംഘടിപ്പിച്ച ഗായകസംഘത്തിന്റെ ആത്മീയ ശുശ്രൂഷാ ക്യാമ്പിന്റെ ഭാഗമായി നടന്ന “സംഗീത ധ്യാനം” പങ്കെടുത്തവർക്ക് വേറിട്ട ആത്മീയ അനുഭവമായി. പ്രശസ്ത സംഗീതസംവിധായകനും വേൾഡ് പീസ് മിഷൻ സ്ഥാപക ചെയർമാനുമായ ഡോ. സണ്ണി സ്റ്റീഫൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. ദൈവവചനവും സംഗീതവും സമന്വയിപ്പിച്ച ധ്യാനരീതിയിലൂടെ വിശ്വാസജീവിതത്തെ കൂടുതൽ ആഴത്തിലാക്കുന്നതിനും സംഗീതത്തെ ദൈവാരാധനയുടെ ശക്തമായ ശുശ്രൂഷയായി തിരിച്ചറിയുന്നതിനും അദ്ദേഹം ആഹ്വാനം ചെയ്തു. ഗാനങ്ങൾ, ബൈബിൾ അധ്യായനങ്ങൾ, ആത്മീയ ചിന്തകൾ, സംഗീതധ്യാനം എന്നിവ ഉൾക്കൊള്ളുന്ന സെഷനുകളിൽ ഗായകസംഘാംഗങ്ങൾ സജീവമായി പങ്കെടുത്തു. സംഗീതം വെറും കലാപ്രകടനമല്ല, ദൈവമഹത്വത്തിനായുള്ള സമർപ്പിത ശുശ്രൂഷയും സുവിശേഷത്തിന്റെ ശക്തമായ സാക്ഷ്യവുമാണെന്ന് ഡോ. സണ്ണി സ്റ്റീഫൻ ഓർമ്മിപ്പിച്ചു. ഗായകസംഘാംഗങ്ങൾ ആത്മീയ വിശുദ്ധിയോടും സംഗീത മികവോടും കൂടെ ആരാധനയെ നയിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു. സംഗീതത്തിലൂടെ മനസ്സിനും ആത്മാവിനും നവോന്മേഷം പകരുന്ന ഈ ധ്യാനപരിപാടി പങ്കെടുത്തവർക്ക്…