38 വർഷത്തെ അമേരിക്കന്‍ പ്രവാസ ജീവിതത്തിന് ഗുഡ് ബൈ ചൊല്ലി നൈനാന്‍ കുര്യന്‍ വിശ്രമ ജീവിതത്തിലേക്ക്

ഡാളസ്: 52 വർഷങ്ങൾ ജീവിതത്തിന്റെ നല്ല കാലങ്ങൾ കുടുംബത്തെ സംരക്ഷിക്കുവാൻ വേണ്ടി നാട്ടിൽ നിന്നും ഭോപ്പാലിലേക്കും പിന്നീട് അമേരിക്കയിലേക്കും കുടിയേറിയ മലയാളി…കണ്ടെത്തിയ തൊഴിലുകളിൽ അർപ്പണ ബോധവും സുരക്ഷിതത്വവും കണ്ടെത്തിയ മലയാളി …ഡാളസിലെ കലാ സംകാരിക രംഗത്തു നിറഞ്ഞു മലയാളി….ഡാളസ് സൗഹൃദ വേദിയുടെ ആദ്യത്തെ പ്രസിഡന്റും തുടക്കകാരനും …. തന്റെ ഔദ്യോഗിക ജീവിതം പൂർണമായി അവസാനിപ്പിച്ചു ഇപ്പോൾ വിശ്രമം ജീവിതത്തിനു വേണ്ടി ഒരുങ്ങുന്നു. കഴിഞ്ഞ 38 വർഷക്കാലത്തെ അമേരിക്കയിലെ പ്രവാസ ജീവിതത്തിൽ തന്റെ അനുഭവങ്ങൾ ലേഖകൻ എബി മക്കപ്പുഴയുമായി പങ്കു വെച്ചു. പത്തനംതിട്ട കൊടുമൺ ഐക്കാട് ആലുംമൂട്ടിൽ എ ഓ കുര്യന്റെ മകനായി ജനിച്ചു കുട്ടിക്കാലം കൊടുമൺ ഗ്രാമത്തിൽ മാതാപിതാക്കളൊപ്പം കഴിഞ്ഞു. സ്കൂൾ ഹൈ സ്കൂൾ വിദ്യാഭ്യാസം നാട്ടിൽ പൂർത്തീകരിച്ച നൈനാൻ ടൈപ്പ് റൈറ്റിംഗും സ്റ്റെനോഗ്രാഫിയും ഒരു തൊഴിലിനു വേണ്ടി അഭ്യസിച്ചു. കട്ടിക്കാലം കൊടുമൺ ഗ്രാമത്തിന്റെ സൗന്ദര്യം ആസ്വദിച്ചു…

വെള്ളപ്പൊക്ക കെടുതിയിൽ അപ്പർ കുട്ടനാടിനു അമേരിക്കന്‍ മലയാളിയുടെ കൈത്താങ്ങ്

ന്യൂയോർക്ക്: സ്വന്തം നാടിനെ സ്നേഹിക്കുകയും നെഞ്ചോട് ചേർത്ത് പിടിച്ചു ദുരിതങ്ങളിൽ സഹായ ഹസ്തവുമായി എത്തുന്ന മലയാളി സ്നേഹിതനെ നമുക്ക് മറക്കുവാൻ ആവില്ല. വർഷങ്ങളായി ന്യൂയോർക്കിൽ താമസിച്ചു ജോലി ചെയ്തു വരുന്ന ജോൺ മാത്യു ചെറുകര ഇന്ന് നാട്ടാരുടെ പ്രശംസ ഏറ്റു വാങ്ങി, പ്രവാസി സമൂഹത്തിനു മാതൃകയായി മാറി. ഇക്കഴിഞ്ഞ വെള്ളപ്പൊക്ക കെടുതിയിൽ ദുരിതങ്ങൾ നേരിട്ട അപ്പർ കുട്ടനാട്ടിലെ കുടുംബങ്ങൾക്ക് വേണ്ടത്ര പരിചരണം ലഭിക്കുവാൻ ഏർപ്പാട് ചെയ്യുകയും 200 പരം പങ്കാളികളുടെ സഹായത്തോടു കൂടി നടത്തിയ ദുരിത നിവാരണ പ്രവർത്തങ്ങൾക്ക് വേണ്ട സാമ്പത്തീക സഹായം തത്സമയം എത്തിച്ചു കൊടുക്കുകയും ചെയ്തു. വെള്ളപ്പൊക്ക കെടുതി നേരിട്ട ഭവങ്ങളിൽ നിന്നും അംഗങ്ങളെ ക്യാമ്പിലേക്ക് മാറ്റുകയും അവർക്കു വേണ്ട ഭക്ഷണം സമയാസമയം എത്തിച്ചു കൊടുക്കുകയും, വസ്ത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സ്കൂൾ കുട്ടികൾക്ക് പുസ്തകങ്ങളും വേണ്ടത്ര യൂണിഫോമുകളും നൽകുവാനുള്ള ഏർപ്പാടും ചെയ്തു ഈ…

മോളേ ലതേ അവൻ തുണി അലക്കുമോ (ഓണം സ്പെഷ്യൽ ഹാസ്യ ചെറുകഥ) സുനിൽ വല്ലാത്തറ, ഫ്ലോറിഡ

അമേരിക്കയിലെ അറ്റ്ലാന്റയിൽ നേഴ്‌സാണ് മുപ്പതു വയസുകാരിയായ അവിവാഹിതയായ ലത കറുപ്പ് നിറമുള്ള കാണുവാൻ വലിയ മെച്ചമില്ലാത്ത ഉയരമുള്ള ലതയുടെ പക്ഷേ ശരീര വടിവ് വളരെ ആകർഷനീയമാണ് കഴിഞ്ഞ രണ്ടു വർഷമായി വിവാഹ ജീവിതത്തിലേയ്ക്കു കടക്കുവാൻ ശ്രെമിക്കുന്ന ലത അതിനായി അമേരിക്കയിലെ ഒട്ടുമിക്ക ലീഡിങ് ഓൺലൈൻ ന്യൂസ്‌ പേപ്പറുകളിലും പരസ്യം നൽകിയെങ്കിലും പക്ഷേ തന്റെ ഡിമാൻഡ് ആയ ഐ ടി കാരെയോ ഡോക്ടർ മാരെയോ ഒത്തു കിട്ടിയില്ല ഒടുവിൽ ലത ആലപ്പുഴയിൽ താമസിക്കുന്ന തന്റെ മാതാ പിതാക്കൾ ആയ പാപ്പച്ചനെയും ഏലിയാമ്മയെയും വിളിച്ചു നാട്ടിൽ ചെറുക്കനെ അന്യോഷിച്ചോളൂവാൻ പറഞ്ഞു ഒടുവിൽ പാപ്പച്ചനും ഏലിയാമ്മയും കൂടി കണ്ടെത്തിയ കോട്ടയംകാരൻ പ്രൊഫഷണൽ ആണെന്ന് പറഞ്ഞ ജോസുമായി ലതയുടെ വിവാഹം കുറുപ്പുന്തറ പള്ളിയിൽ വച്ചു നടന്നു വിവാഹം കഴിഞ്ഞു ഏതാനും മാസങ്ങൾക്കു ഉള്ളിൽ വിസയും ഒക്കെ ശരിയായി നാട്ടിൽ നിന്നും അറ്റ്ലാന്റയിൽ എത്തിയ…

അമേരിക്കയിൽ ഏറ്റവും കൂടുതൽ കാലം തടവുശിക്ഷ അനുഭവിച്ച വ്യക്തി 101-ാം വയസ്സിൽ അന്തരിച്ചു

റോക്കി ഹിൽ :അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തടവുശിക്ഷ അനുഭവിച്ച ഫ്രാൻസിസ് ക്ലിഫോർഡ് സ്മിത്ത് (101) അന്തരിച്ചു. 1949-ൽ ഗ്രീൻവിച്ചിലെ യോട്ട് ക്ലബ്ബിലെ വാച്ച്മാനെ കൊലപ്പെടുത്തിയ കേസിൽ 1950-ലാണ് ഇയാൾക്ക് വധശിക്ഷ വിധിക്കുന്നത്. തുടർന്ന് എട്ട് തവണ വിധി നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് അവസാന ആഗ്രഹം ചോദിച്ച് ഭക്ഷണം നൽകിയെങ്കിലും, വിവിധ കാരണങ്ങളാൽ വധശിക്ഷ നീട്ടിവെക്കുകയായിരുന്നു. കേസിൽ തെളിവുകളുടെ അഭാവവും അന്വേഷണ ഉദ്യോഗസ്ഥന്റെ സംശയങ്ങളും ഉയർന്നതിനെ തുടർന്ന് 1954-ൽ വിധി ജീവപര്യന്തം തടവായി കുറച്ചു. ഏകദേശം 70 വർഷത്തോളം ശിക്ഷ അനുഭവിച്ച സ്മിത്ത്, അവസാന കാലത്ത് റോക്കി ഹില്ലിലെ ഒരു നഴ്സിംഗ് ഹോമിൽ പരോളിൽ കഴിയവേയാണ് വാർദ്ധക്യ സഹജമായ കാരണങ്ങളാൽ മരണപ്പെട്ടത്.

ഹൂസ്റ്റൺ ക്നാനായ പള്ളിയിൽ സീനിയർ മിനിസ്റ്റ്രിയുടെ ഓണാഘോഷം

ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിലെ സീനിയർ മിനിസ്ട്രിയുടെ (Senior Ministry) ആഭിമുഖ്യത്തിൽ ഓണാഘോഷം വിപുലവുമായ പരിപാടികളോടെ ആഘോഷിച്ചു. ഓഗസ്റ്റ് 19-ന് രാവിലെ 9:00 മണിക്ക് അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. വിശുദ്ധ കുർബാനയ്ക്ക് ശേഷം സീനിയർ മിനിസ്ട്രിയുടെ ബുധനാഴ്ചകളിലെ പതിവ് പ്രവർത്തനങ്ങൾ നടന്നു. തുടർന്ന് സംഘടനയിലെ വനിതകൾ അവതരിപ്പിച്ച മനോഹരമായ പരമ്പരാഗത തിരുവാതിരക്കളി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സീനിയർ മിനിസ്ട്രി അംഗങ്ങൾതന്നെ തയ്യാറാക്കിയ കേരളീയ തനിമയാർന്ന വിഭവങ്ങൾ അടങ്ങിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്. ഓണത്തിന്റെ പാരമ്പര്യ തനിമ വിളിച്ചോതുന്ന പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തത്. വികാരി ഫാ. എബ്രഹാം മുത്തോലത്ത്, ഫാ. ജോഷി വലിയവീട്ടിൽ, സിസ്റ്റർ റജി SJC, ബിബി തെക്കനാട്ട് എന്നിവരും സീനിയർ മിനിസ്ട്രിയുടെ ഭാരവാഹികളും ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.

സൗത്ത് കരോലിന സെനറ്റ് പോരാട്ടം: ട്രംപിനെതിരെ നിക്കി ഹേലി

സൗത്ത് കരോലിനയിലെ റിപ്പബ്ലിക്കൻ പാർട്ടി സെനറ്റ് പ്രൈമറി തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ നിക്കി ഹേലി. ട്രംപ് പിന്തുണയ്ക്കുന്ന ഡാർലിൻ ഗ്രഹാമിനെതിരെ റാൽഫ് നോർമാനെയാണ് നിക്കി ഹേലി പിന്തുണയ്ക്കുന്നത്. ആഗസ്റ്റ് 18-ന് നടന്ന ടെലിവിഷൻ സംവാദത്തിൽ, ദേശീയ സുരക്ഷയെക്കുറിച്ച് തനിക്ക് വലിയ അറിവില്ലെന്ന് ഡാർലിൻ ഗ്രഹാം തുറന്നുപറഞ്ഞിരുന്നു. അന്തരിച്ച സെനറ്റർ ലിൻഡ്സി ഗ്രഹാമിന്റെ സഹോദരിയാണ് ഡാർലിൻ. ഈ പരാമർശത്തെ രൂക്ഷമായി വിമർശിച്ച നിക്കി ഹേലി, സെനറ്റിൽ ദേശീയ സുരക്ഷാ പരംപ്രധാനമാണെന്നും അത് പാരമ്പര്യമായി ലഭിക്കുന്ന ഒന്നല്ലെന്നും സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. നിലപാടുകളിലെ വ്യക്തത മുൻനിർത്തിയാണ് താൻ നോർമാനെ പിന്തുണയ്ക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ജന്തർ മന്തർ വിദ്യാർത്ഥി പ്രതിഷേധത്തില്‍ അമിത ബലപ്രയോഗം നടത്തിയിട്ടില്ലെന്ന് പോലീസ്

ജന്തർ മന്തർ-പാർലമെന്റ് മാർച്ചിനിടെ അമിത ബലപ്രയോഗം നടത്തിയെന്ന ആരോപണം ഡൽഹി പോലീസ് നിഷേധിച്ചു. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതിനെത്തുടർന്ന് സ്ഥിതിഗതികൾ വഷളായതായും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പരിമിതമായ ബലപ്രയോഗം നടത്തിയതായും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പോലീസ് വ്യക്തമാക്കി. ന്യൂഡൽഹി: ജൂലൈ 20-ന് ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേക്ക് നടത്തിയ മാർച്ചിൽ അമിത ബലപ്രയോഗം നടത്തിയെന്ന ആരോപണങ്ങൾ ഡൽഹി പോലീസ് നിഷേധിച്ചു. പ്രതിഷേധത്തിനിടെ ജനക്കൂട്ടത്തിലെ ചിലർ ബാരിക്കേഡുകൾ തകർത്ത് പാർലമെന്റിലേക്ക് മുന്നേറാൻ ശ്രമിച്ചപ്പോഴാണ് സ്ഥിതിഗതികൾ വഷളായെന്ന് കോടതിക്ക് നൽകിയ മറുപടിയിൽ പോലീസ് പറഞ്ഞു. വാസ്തവത്തിൽ, പോലീസ് അതിക്രമങ്ങളെക്കുറിച്ച് കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നിരവധി ഹർജികൾ സമർപ്പിച്ചിട്ടുണ്ട്. ഈ ഹർജികൾക്ക് മറുപടിയായി ഡൽഹി പോലീസ് എതിർ സത്യവാങ്മൂലം സമർപ്പിച്ചു. സംഭവസ്ഥലത്തെ സാഹചര്യം കണക്കിലെടുത്ത് ആവശ്യമായതും പരിമിതവുമായ പരിധിക്കുള്ളിൽ പോലീസ് ബലപ്രയോഗം നടത്തിയെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സച്ചിൻ ശർമ്മ തന്റെ മറുപടിയിൽ…

ഹോർമുസിനെക്കുറിച്ചുള്ള ട്രംപിന്റെ അവകാശവാദം: ആശയക്കുഴപ്പത്തിലായ ഈ മനുഷ്യന്റെ വ്യാമോഹങ്ങൾ ഞങ്ങൾ തിരുത്തുമെന്ന് ഇറാന്‍

ഹോർമുസ് കടലിടുക്കിന്മേലുള്ള നിയന്ത്രണത്തെക്കുറിച്ചുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെ ഇറാൻ പൂർണ്ണമായും തള്ളിക്കളഞ്ഞു. ട്രംപിനെ “മിഥ്യാ ബോധം” ഉള്ളവൻ എന്ന് വിളിച്ച ഇറാനിയൻ ഉദ്യോഗസ്ഥർ ഹോർമുസിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയക്കുഴപ്പം ഉടൻ നീങ്ങുമെന്ന് പറഞ്ഞു. ദോഹ: ഹോർമുസ് കടലിടുക്കിനെച്ചൊല്ലി യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് ഇറാൻ ശക്തമായി മറുപടി നൽകി. തന്ത്രപരമായി പ്രധാനപ്പെട്ട ഹോർമുസ് കടലിടുക്കിന്മേൽ അമേരിക്കയുടെ നിയന്ത്രണം ട്രംപ് ഉറപ്പിച്ചു. “പുതിയ യുഎസ് പ്രദേശം” എന്ന് വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹം സോഷ്യൽ മീഡിയയിൽ ഒരു AI- സൃഷ്ടിച്ച ചിത്രവും പങ്കിട്ടു. ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഹോർമുസ് കടലിടുക്കിന്റെ ഒരു AI- നിർമ്മിച്ച ചിത്രം പോസ്റ്റ് ചെയ്തു. ഇറാനും അറേബ്യൻ ഉപദ്വീപും തമ്മിലുള്ള കടൽ പാത…

കേരള വി.സി.യുടെ രാജി ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധ മാർച്ച്

തിരുവനന്തപുരം: ആർ.എസ്.എസ് പരിപാടിയിൽ വിവാദ പരാമർശം നടത്തിയ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. LLB പരീക്ഷ മൂല്യനിർണയത്തിലെ ക്രമക്കേടുകൾ ഉടൻ പരിഹരിച്ച സുതാര്യവും നീതിയുക്തവുമായ റീവാല്യുവേഷൻ സംവിധാനം നടപ്പിലാക്കണമെന്നും സമരം ആവശ്യപ്പെട്ടു. കേരള സർവകലാശാലയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ ഉദ്ഘാടനം ചെയ്തു. കേരള സർവകലാശാലയെ ആർ.എസ്.എസ് കാവിവൽക്കരണത്തിന് വിട്ടുകൊടുക്കാൻ അനുവദിക്കില്ലെന്നും വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ കൂട്ടുനിൽക്കുന്ന വൈസ് ചാൻസലർ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി രഞ്ജിത ജയരാജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അമീൻ റിയാസ്, സെക്രട്ടറി ഷിബിൻ റഹ്മാൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ഷാഹിൻ സ്വാഗതം പറഞ്ഞു.

പുത്തുപ്പള്ളിൽ കണ്ടത്തിൽ രാജൻ പി ഐ (78)നിര്യാതനായി

ഡാളസ്: തിരുവല്ല നിരണം പുതുപ്പള്ളിൽ കണ്ടത്തിൽ പരേതനായ ഐപ്പിന്റെ മകൻ രാജൻ പി ഐ (78) ഓഗസ്റ്റ് 19 നു തിരുവല്ലയിൽ നിര്യാതനായി. ഭാര്യ ലീലാമ്മ രാജൻ റാന്നി മാമ്പ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: സിന്ധു (ഡാളസ്) ഷീബ (ദുബായ്) ജഗൻ (യു കെ) മരുമക്കൾ: ജോൺസൺ (ഡാളസ്) രാജാ (ദുബായ്) ജോയ്‌സ് (യു കെ) കൊച്ചുമക്കൾ: നേഹ, നിയാ, അച്ചു, ചിച്ച ശവസംസ്‌കാരം പിന്നീട് കുറഞ്ഞ സമയംകൊണ്ട് ഡാളസ് മലയാളികളുടെ പ്രിയങ്കരനായി മാറിയ എ എം ഡബ്ല്യൂ എ ഡാളസ് ഘടകം ട്രഷറർ ജോൺസൺ വറുഗീസിന്റെ ഭാര്യ പിതാവാണ് അന്തരിച്ച രാജൻ പി ഐ. കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ വറുഗീസ്, ഡാളസ് 469 269 4975