കേരള പോലീസ് ബാൻഡിലേക്ക് 126 പേരെ കൂടി ഉൾപ്പെടുത്തി; പാസിംഗ് ഔട്ട് പരേഡിൽ ആഭ്യന്തരമന്ത്രി സല്യൂട്ട് സ്വീകരിച്ചു

കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി കേരള പോലീസ് ബാൻഡ് യൂണിറ്റിലേക്ക് നിയമിതരായ 126 പോലീസ് കോൺസ്റ്റബിൾമാരുടെ ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ടിൽ നടന്നു. ഇത് കേരള പോലീസിന് ചരിത്രപരവും അഭിമാനകരവുമായ നിമിഷമാണെന്ന് പരേഡിൽ സല്യൂട്ട് സ്വീകരിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. “സമൂഹത്തോട് എപ്പോഴും ബഹുമാനത്തോടും സഹാനുഭൂതിയോടും കൂടെ പെരുമാറേണ്ടത് ഓരോ പോലീസ് ഉദ്യോഗസ്ഥന്റെയും കടമയാണ്. പോലീസ് ബാൻഡിലെ അംഗങ്ങൾ ഇത് നിറവേറ്റുന്നതിൽ കൂടുതൽ ആത്മാർത്ഥത പുലർത്തുമെന്നതിൽ സംശയമില്ല. കാരണം, സംഗീതം സഹജീവികളോടുള്ള സ്നേഹത്തിന്റെയും അച്ചടക്കത്തിന്റെയും ആത്മാവുമായി ഇടകലർന്ന ഒരു കലയാണ്. മാറുന്ന കാലത്തിനനുസരിച്ച് സേനാംഗങ്ങൾക്ക് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ കഴിയട്ടേ,” അദ്ദേഹം ആശംസിച്ചു. കുതിരപ്പടയുടെ പരിശീലനം പൂർത്തിയാക്കിയ ഒരു മൗണ്ടഡ് പോലീസ് കോൺസ്റ്റബിളും പാസിംഗ് ഔട്ടിൽ പങ്കെടുത്തു. പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് മന്ത്രി അവാർഡുകൾ…

അസുഖബാധിതനായ സഹോദരന് യാത്ര ടിക്കറ്റ് നൽകി കൊല്ലം പ്രവാസി അസോസിയേഷൻ

ബഹ്റൈന്‍: നീണ്ട പ്രവാസജീവിതത്തിനിടയിൽ രോഗം മൂലം സൽമാനിയ ആശുപത്രിയിൽ നിന്നും ചികിത്സ കഴിഞ്ഞു, നാട്ടിലേക്ക് തുടർ ചികിത്സക്കായി പോകേണ്ട അവസ്ഥയിൽ കഴിഞ്ഞിരുന്ന കൊല്ലം തേവലക്കര സ്വദേശിക്കു കൊല്ലം പ്രവാസി അസോസിയേഷന്റെ സഹായം. രോഗം കാരണം കഴിഞ്ഞ കുറെ നാളുകളായി ജോലിയില്ലാതെ ബുദ്ധിമുട്ടിയിരുന്ന സഹോദരനാണ് കെപിഎ യുടെ സഹായം ലഭിച്ചിരിക്കുന്നത്. കെപിഎ യുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഗുദൈബിയ ഏരിയ കമ്മറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ കെപിഎ ചാരിറ്റി വിംഗ് യാത്ര ടിക്കറ്റ് കൈമാറി.

നബി ദർശനങ്ങൾ മനുഷ്യനെ നവീകരിക്കുന്നത്: കാന്തപുരം ഉസ്താദ്

മർകസ് കാമ്പസ് മൗലിദ് പ്രൗഢമായി കോഴിക്കോട്: മുഹമ്മദ് നബിയുടെ ജീവിത മാതൃകകളും ദർശനങ്ങളുമെല്ലാം മനുഷ്യനെ നവീകരിക്കാനുള്ളവയാണെന്നും അവ സമൂഹത്തിൽ സമാധാനവും സുസ്ഥിതിയും സാധ്യമാക്കുമെന്നും മർകസ് ജനറൽ സെക്രട്ടറി ഉസ്താദ് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. നബിദിനത്തിന്റെ ഭാഗമായി നടന്ന ‘ക്യാമ്പസ് മൗലിദ്’ പ്രകീർത്തന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മർകസ് സെൻട്രൽ ക്യാമ്പസിലെ വിവിധ സ്ഥാപനങ്ങളിലെ സ്റ്റാഫ് അംഗങ്ങളും വിദ്യാർത്ഥികളും സംബന്ധിച്ച സംഗമത്തിൽ വിവിധ ആത്മീയ-നബികീർത്തന പരിപാടികൾ നടന്നു. മർകസ് വൈസ് പ്രസിഡന്റ് വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തി. കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, അബ്ദുല്ല സഖാഫി മലയമ്മ, ബഷീർ സഖാഫി കൈപ്പുറം, ഉമറലി സഖാഫി എടപ്പുലം, നൗഷാദ് സഖാഫി കൂരാറ, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുസത്താർ കാമിൽ സഖാഫി, അബ്‌ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, സൈനുദ്ദീൻ…

‘വിധി കാത്തുനിൽക്കുന്നവർ’ ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചു

മലപ്പുറം: വിചാരണ തടവുകാരനായി 17 വർഷമായി ജയിലിൽ കഴിയുന്ന പരപ്പനങ്ങാടി സകരിയ്യയുടെ ജീവിതവും ഭരണകൂട നീതിനിഷേധങ്ങളും പ്രമേയമാക്കി തയ്യാറാക്കിയ ‘വിധി കാത്തുനിൽക്കുന്നവർ’ എന്ന ഡോക്യുമെന്ററിയുടെ പ്രിവ്യൂ ഷോയും ചർച്ചയും സംഘടിപ്പിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് മലപ്പുറം ഈസ്റ്റിന്റെയും യൂത്ത് സ്പ്രിംഗ് ഫിലിം സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നീതിന്യായ വ്യവസ്ഥയുടെയും ഭരണകൂട നിലപാടുകളുടെയും ഇരയായി മാറിയ നിരപരാധിയായ ഒരു മനുഷ്യന്റെ നിസ്സഹായാവസ്ഥയും അനന്തമായി നീളുന്ന വിചാരണത്തടവും തുറന്നുകാട്ടുന്നതാണ് ഈ ഡോക്യുമെന്ററി. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മായിൽ, സാമൂഹിക പ്രവർത്തകൻ രൂപേഷ് കുമാർ, ‘വിധി കാത്തുനിൽക്കുന്നവർ’ ഡോക്യുമെന്ററി ഡയറക്റ്റർ ഇർഫാൻ ഹാദി എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ അജ്മൽ കെ.പി അദ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി അൻഫാൽ ജാൻ സ്വാഗതവും പ്രോഗ്രാം കൺവീനർ അഷ്‌റഫ്‌ നന്ദിയും…

‘പുതുയുഗ കേരളം, പ്രവാസികൾക്കും പറയാനുണ്ട് ‘ ജനകീയ പ്രവാസി അവകാശ രേഖ പികെ നവാസ് എംഎൽഎക്ക് കൈമാറി

മലപ്പുറം: കേരളത്തിന്റെ വളർച്ചയ്ക്ക് പിന്നിൽ നട്ടെല്ലായി വർത്തിക്കുന്ന പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട് കാലങ്ങളായുള്ള പ്രശ്‌നങ്ങളും ആവശ്യങ്ങളും അവരുടെ അവകാശങ്ങളും ക്രോഡീകരിച്ച് അവയ്ക്ക് പരിഹാരം കാണുന്നതിനായി സർക്കാരിന് വ്യക്തമായ നിർദേശങ്ങൾ സമർപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുജനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് പ്രവാസി വെൽഫെയർ ഖത്തർ തയ്യാറാക്കിയ ജനകീയ പ്രവാസി അവകാശ രേഖ പികെ നവാസ് എംഎൽഎക്ക് കൈമാറി. പ്രവാസി വെൽഫെയർ ഖത്തർ സംസ്ഥാന കമ്മിറ്റിയംഗം മുനീഷ് എസി, പ്രവാസി വെൽഫെയർ ഫോറം ജില്ലാ പ്രസിഡന്റ് ഹസനുൽ ബന്ന, ജില്ലാ ജനറൽ സെക്രട്ടറി ഏകെ സെയ്തലവി, പ്രവാസി വെൽഫെയർ ഖത്തർ നേതാക്കളായ അബ്ദു ഷൂക്കുർ സി, താനൂർ മണ്ഡലം കൺവിനർ മജീദ്, പിപി മൂസക്കുട്ടി, മാർബിൾ ലാന്റ് ഹംസ തലക്കടത്തൂർ എന്നിവർ ചേർന്നാണ് കൈമാറിയത്. ജില്ലയിലെ മന്ത്രിമാർ എംഎൽഎമാർക്കും വരും ദിവസങ്ങളിൽ കൈമാറും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ,…

ജന്തർ മന്തറിൽ സംവരണത്തിനെതിരായ പ്രതിഷേധം; ഇന്ന് വൻ ജനക്കൂട്ടം എത്തുമെന്ന് സംഘാടകര്‍

ന്യൂഡൽഹി: ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം നിർത്തലാക്കണമെന്നും സാമ്പത്തിക അടിസ്ഥാനത്തിൽ അത് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ജന്തർ മന്തറിൽ വിവിധ സാമൂഹിക, മത സംഘടനകൾ നടത്തുന്ന പ്രതിഷേധം രണ്ടാം ദിവസവും തുടർന്നു. വെള്ളിയാഴ്ച പകൽ മുഴുവൻ നീണ്ടുനിന്ന മുദ്രാവാക്യങ്ങൾക്ക് ശേഷം, വൈകുന്നേരം പോലീസ് പ്രതിഷേധക്കാരെ നീക്കം ചെയ്യാൻ തുടങ്ങി, തുടർന്ന് ശനിയാഴ്ച പുലർച്ചെ ബാപ്പു സമാധിക്ക് (രാജ്ഘട്ട്) സമീപം തടിച്ചുകൂടിയ നിരവധി പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാർ സമാധാനപരമായും അക്രമരഹിതമായും ശബ്ദമുയർത്തിയെങ്കിലും പോലീസ് തങ്ങളോട് മോശമായി പെരുമാറുകയും ലാത്തിചാർജ് ഉപയോഗിച്ച് അവരെ പിരിച്ചുവിടുകയും ചെയ്തുവെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. അതേസമയം, ലാത്തിചാർജ് ആരോപണങ്ങൾ ഡൽഹി പോലീസ് നിഷേധിച്ചു. പ്രതിഷേധക്കാർ ഈ പരിപാടിക്ക് മുൻകൂർ ഔദ്യോഗിക അനുമതി വാങ്ങിയിരുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. മുൻകരുതൽ നടപടിയായി ജന്തർ മന്തറിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കർശന ജാഗ്രത…

മർച്ചന്റ് നേവി ക്യാപ്റ്റൻ അജയ് പന്ത് ബ്രിട്ടനിൽ കുടുങ്ങി; കമ്പനികളുടെ കളിയിൽ അദ്ദേഹം ഒരു ബലിയാടായി മാറിയെന്ന് ഭാര്യ

റഷ്യൻ എണ്ണയ്ക്കു മേലുള്ള ഉപരോധം ലംഘിച്ചതിന് ബ്രിട്ടീഷ് കസ്റ്റഡിയിലുള്ള 38 കാരനായ ഇന്ത്യൻ ക്യാപ്റ്റൻ അജയ് പന്തിന്റെ ഭാര്യ റിതു പന്ത് തന്റെ വേദന പ്രകടിപ്പിച്ചു. ന്യൂഡൽഹി: കൊടുങ്കാറ്റുള്ള കടലിലൂടെ സുരക്ഷിതമായി തന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയ ഒരു ഇന്ത്യൻ മർച്ചന്റ് നേവി ക്യാപ്റ്റൻ ഇപ്പോൾ ആഗോള രാഷ്ട്രീയത്തിന്റെയും നിയമപരമായ കരുനീക്കങ്ങളുടെയും ചുഴലിക്കാറ്റിൽ അകപ്പെട്ടിരിക്കുന്നു. റഷ്യൻ എണ്ണയുടെ മേലുള്ള ഉപരോധം ലംഘിച്ചതിന് ബ്രിട്ടീഷ് കസ്റ്റഡിയിലുള്ള 38 കാരനായ ഇന്ത്യൻ ക്യാപ്റ്റൻ അജയ് പന്തിന്റെ ഭാര്യ റിതു പന്ത് തന്റെ വേദന പ്രകടിപ്പിച്ചു. തന്റെ ഭർത്താവ് നിരപരാധിയാണെന്നും അദ്ദേഹത്തെ ഒരു “ബലിയാടാക്കുക”യാണെന്നും അവർ വൈകാരികമായി പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലെ രാംനഗർ നിവാസിയായ അജയ് പന്ത് ബ്രിട്ടനിൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റങ്ങൾ നേരിടുകയാണ്. ഈ കേസ് ഒരു കുടുംബ ദുരന്തം മാത്രമല്ല, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മർച്ചന്റ്…

പ്രസംഗവേദിയിൽ നിന്ന് ആഗോള കൂട്ടായ്മയിലേക്ക്; ഓർമ്മ സീസൺ 4ന് ഫിലാഡൽഫിയായിൽ പ്രൗഢഗംഭീര തുടക്കം

ഫിലാഡൽഫിയ: ലോകമെമ്പാടുമുള്ള മലയാളി വിദ്യാർത്ഥികളുടെ പ്രസംഗശേഷിയും ഭാഷാപാടവവും ചിന്താശേഷിയും നേതൃത്വഗുണങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓർമ്മ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ നാലാം സീസണിന് ഫിലാഡൽഫിയായിൽ പ്രൗഢഗംഭീരമായ തുടക്കം. ഓഗസ്റ്റ് 19-ന് ഫിലാഡൽഫിയ സെയിന്‍റ് തോമസ് സീറോ മലബാർ ഫൊറോനാ കത്തോലിക്കാ ദേവാലയത്തിലെ സാന്തോം ഓഡിറ്റോറിയത്തിൽ നടന്ന “An Evening of Celebration, Partnership & Community” എന്ന പ്രത്യേക പരിപാടിയിലാണ് സീസൺ 4 ഔദ്യോഗികമായി കിക്കോഫ് ചെയ്തത്. ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4ൻറ്റെ ഔദ്യോഗിക ലോഞ്ച്, ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം, 24 ന്യൂസിൻറ്റെ നേതൃത്വത്തിലുള്ള Million Malayalee Club (MMC) സംരംഭത്തിൻറ്റെ സൈനിംഗ്-ഇൻ എന്നീ മൂന്ന് പ്രധാന പരിപാടികളുടെ സംഗമവേദിയായാണ് ചടങ്ങ് മാറിയത്. നിശ്ശബ്ദ പ്രാർഥനയോടെയും അമേരിക്കൻ, ഇന്ത്യൻ ദേശീയഗാനങ്ങളോടെയും ആരംഭിച്ച ചടങ്ങിൽ, ഓർമ്മയുടെ ഒന്നാം സീസൺ മുതൽ നാലാം സീസണിലേക്കുള്ള വളർച്ചയും പ്രധാന…

കാനഡയിലെ ഗുരുദ്വാരയിൽ കത്തി ആക്രമണത്തില്‍ രണ്ട് സിഖ് ഭക്തർക്ക് കുത്തേറ്റു; അക്രമിയെ പോലീസ് പിടികൂടി; ആക്രമണത്തെ പ്രധാനമന്ത്രി കാർണി അപലപിച്ചു

കാനഡയിലെ എഡ്മണ്ടണിലുള്ള ഒരു ഗുരുദ്വാരയിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ കത്തി ആക്രമണം സിഖ് സമൂഹത്തെ ആശങ്കയിലാഴ്ത്തി. ആക്രമണത്തിൽ രണ്ട് വിശ്വാസികൾക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മുൻകാല ക്രിമിനൽ പശ്ചാത്തലവും അന്വേഷിക്കുന്നുണ്ട്. എഡ്മണ്ടന്‍ (കാനഡ): കാനഡയിലെ എഡ്മണ്ടണിലുള്ള ഒരു ഗുരുദ്വാരയ്ക്കുള്ളിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ കത്തി ആക്രമണം കോളിളക്കം സൃഷ്ടിച്ചു. പ്രാർത്ഥനയ്ക്കായി ഭക്ത്രര്‍ ഒത്തുകൂടിയപ്പോൾ ഉണ്ടായ പെട്ടെന്നുള്ള ആക്രമണത്തിൽ രണ്ട് വിശ്വാസികൾക്ക് പരിക്കേറ്റു. പോലീസ് സംഭവസ്ഥലത്തെത്തി അക്രമിയെന്ന് സംശയിക്കുന്ന 27 വയസ്സുള്ള ഒരാളെ കസ്റ്റഡിയിലെടുത്തു. സംഭവത്തിന് ഒരു ദിവസം മുമ്പാണ് ഇയാള്‍ ജയിൽ മോചിതനായതെന്നത് ശ്രദ്ധേയമാണ്. നാനാക്‌സർ ഗുരുദ്വാരയിൽ പ്രാദേശിക സമയം വെള്ളിയാഴ്ച പുലർച്ചെ 4:49 നാണ് സംഭവം നടന്നത്. ഹൈവേയില്‍ അലഞ്ഞുതിരിയുന്ന ഒരാളെക്കുറിച്ചുള്ള വിവരം പോലീസിന് ആദ്യം ലഭിച്ചിരുന്നു. ഏകദേശം 15 മിനിറ്റിനുശേഷം, ഗുരുദ്വാരയ്ക്കുള്ളിൽ കത്തി ആക്രമണം നടന്നതായി അവര്‍ക്ക് വിവരം ലഭിച്ചു. അന്വേഷണത്തിൽ, അക്രമി…

വേൾഡ് മലയാളി കൗൺസിൽ 15-ാമത് ആഗോള സമ്മേളനത്തിന് ഡാളസിൽ ഉജ്ജ്വല തുടക്കം; ലോകമെമ്പാടുമുള്ള പ്രവാസി പ്രമുഖരും വിവിധ റീജിയണുകളും പങ്കെടുത്തു

ഡാളസ്: വേൾഡ് മലയാളി കൗൺസിലിന്റെ  15-ാമത് ആഗോള സമ്മേളനത്തിനും 30-ാം വാർഷിക ആഘോഷങ്ങൾക്കും അമേരിക്കയിലെ ഡാളസിൽ ഉജ്ജ്വല തുടക്കം. പ്രൗഢഗംഭീരമായ ചടങ്ങിൽ കോട്ടയം എം.പി ഫ്രാൻസിസ് ജോർജ് സമ്മേളനം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളികളുടെ കൂട്ടായ്മയും സാംസ്കാരിക പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്നതിൽ വേൾഡ് മലയാളി കൗൺസിൽ വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ഡാളസിൽ നടന്ന പ്രഭോജ്ജ്വലമായ ചടങ്ങിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, ഗ്ലോബൽ കോൺഫറൻസ് ജനറൽ കൺവീനർ ജോൺസൺ തലച്ചെല്ലൂർ  എന്നിവർ ചേർന്ന് കൗൺസിൽ പതാക ഉയർത്തി. തുടര്‍ന്ന് നടന്ന സാംസ്‌കാരിക ഘോഷയാത്രയിലും വിളംബര റാലിയിലും അമേരിക്ക, മിഡിൽ ഈസ്റ്റ് (യു.എ.ഇ ഉൾപ്പെടെ), യുകെ & യൂറോപ്പ്, ഇന്ത്യ, ഫാർ ഈസ്റ്റ് & ഓസ്ട്രേലിയ, ആഫ്രിക്ക തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൗൺസിൽ റീജിയണുകളുടെയും…